Happy Wedding, Part 1 വായിക്കൂ...

Valappottukal

Character introduction click here

രചന: അനു അനാമിക

"റീന മോളെ നീ ഇത് എങ്ങോട്ടാ ഈ കേറിപ്പോണേ?? ഞാൻ പറഞ്ഞിട്ടുള്ളതല്ലേ ഈ സമയത്ത് സ്റ്റെപ് കേറല്ലേ കേറല്ലേ എന്ന്.... പറഞ്ഞാൽ കേൾക്കരുത് കേട്ടോ. ഇതിപ്പോ മാസം നാലാ നിനക്ക്!! അതിന്റെ വല്ല ബോധോം ഉണ്ടോ "??.....എയ്റ ചോദിച്ചു.

"ചേട്ടത്തി ഇച്ചായന് പോകാൻ സമയായില്ലേ??കഴിക്കാൻ വിളിക്കാൻ പോയതാ ഞാൻ ....".... റീന പറഞ്ഞു.
"അതൊക്കെ സൈമൺ വന്ന് കഴിച്ചോളും. ഇച്ചായൻ ഇങ്ങു വരുമ്പോ സൈമനെയും സാമൂവലിനെയും പൊക്കി കൊണ്ട് വന്നോളും..."....

"ആരെ പൊക്കുന്ന കാര്യാ നിങളീ പറയുന്നേ ചേട്ടത്തി "??... റെബേക്ക അങ്ങോട്ട് വന്നപ്പോൾ ചോദിച്ചു.

"വേറെ ആരെ നിന്റെയൊക്കെ കെട്ടിയോന്മാരെ...!! എന്തിയെടി നമ്മടെ കൊച്ച് പോക്കിരി?? ഉറങ്ങിയോ "??ഏയ്‌റ ചോദിച്ചു.

"അഹ്... ഇപ്പോ ഉറങ്ങിയതേ ഉള്ള് ചേട്ടത്തി...!! കഫക്കെട്ടിന്റെ ചെറിയ കുറുകുറുപ്പ് ഉണ്ട് അവന്. വൈകിട്ട് ഇച്ചായൻ ഓഫീസിൽ നിന്ന് വന്നിട്ട് കൊച്ചിനെയും കൊണ്ട് ഒന്ന് ഹോസ്പിറ്റലിൽ പോകണം "....റെബേക്ക പറഞ്ഞു.

"ആ വെച്ചോണ്ട് ഇരിക്കേണ്ട..."...എയ്റ പറഞ്ഞു. അപ്പോഴാണ് സാമും സൈമനും സാമൂവലും മുറിയിൽ നിന്ന് ഇറങ്ങി വരുന്നത് റീന കണ്ടത്.

"ചേട്ടത്തി ദേ അവര് വരുന്നുണ്ട്.... വാ നമുക്ക് കഴിക്കാൻ എടുത്ത് വെക്കാം "... റീന പറഞ്ഞു.

"അഹ് വാ.....വാ നീ ആ പിള്ളേരെ കൂടെ വിളിക്ക്...രണ്ടും കൂടെ ഇപ്പോ കടിപിടി കൂടുന്നുണ്ടാവും സ്കൂളിൽ പോകുന്നതിന്...അപ്പന്മാര് വരുന്നുണ്ടെന്ന് അറിഞ്ഞാൽ വന്നിരുന്നോളും "....എയ്റ റീനയോട് പറഞ്ഞു.

"ഡാ എയർപോർട്ടിലേക്ക് വണ്ടി അയച്ചോ?? Client ഇപ്പോഴത്തേക്ക എത്തുക "??... സാം ചോദിച്ചു.
"അയച്ചിട്ടുണ്ട് ഇച്ചായ അവര് ഒരു 11മണിയോടെ എത്തും ".... സാമൂവൽ പറഞ്ഞു.

"ഡാ... സൈമ... പെട്രോൾ പമ്പിൽ നിന്ന് ഇന്നലെ ക്യാഷ് വാങ്ങിയിട്ടില്ല... നീ shopping mall ലേക്ക് പോകുന്ന വഴി അതൂടെ വാങ്ങിയേക്കണം കേട്ടോ "......
"ശരി ഇച്ചായ ഞാൻ വാങ്ങിക്കോളാം...".... സൈമൺ പറഞ്ഞു.

"ചേട്ടത്തിയെ ".... സാമൂവൽ നീട്ടി വിളിച്ചു.

"ആ... ദ എത്തി എത്തി. നിങ്ങൾ ഇന്ന് ലേറ്റ് ആയി "... ഏയ്‌റ ചേട്ടത്തി പറഞ്ഞു.

"അഹ് ഒരു meeting ഉണ്ടാരുന്നു ചേട്ടത്തി രാവിലെ ..."......

"എവിടെടി നമ്മുടെ പുന്നാര മക്കള്?? അച്ചു.... റിച്ചു...."... സാം അവന്റെ മക്കളെ നീട്ടി വിളിച്ചു.

"Present പപ്പാ ".... അച്ചുവും റിച്ചുവും ഒരുപോലെ പറഞ്ഞു.

"എത്തിയല്ലോ കുരുത്തക്കേടിന്റെ കൂടുകള് "..... സൈമൺ ചിരിയോടെ കളിയാക്കി പറഞ്ഞു.
"കൊച്ച് പപ്പായെയും കൊച്ചപ്പയേം വെച്ച് നോക്കുമ്പോ ഞങ്ങൾ അത്രയും കുരുത്തക്കേട് അല്ല... അല്ലേ പപ്പാ "??.... റിച്ചു സൈമനിട്ട്  ഒന്ന് എറിഞ്ഞു.

"ആഹ് അത് പറഞ്ഞത് സത്യം...".... സാമൂവൽ പിള്ളേരുടെ കൂടെ കൂടി.

"അല്ലെടാ മറ്റേ കുരുത്തംകെട്ടവൻ വിളിച്ചിരുന്നോ നിന്നെ?? ഇപ്രാവശ്യം അമ്മച്ചിയുടെ ആണ്ടിന് അവൻ വരുവോ "??...സാം ചോദിച്ചു.

"ഇല്ല ഇച്ചായ എന്നേ അവൻ വിളിച്ചില്ല. ഇന്നലെ ആരുന്നല്ലോ ആ സിങ്കപ്പൂർ മീറ്റ്... അതിന്റെ തിരക്കിൽ ആവുല്ലോ എന്നോർത്ത് ഞാനും വിളിച്ചില്ല...".... സൈമൺ പറഞ്ഞു.

"ഇപ്രാവശ്യവും നമ്മൾ നടത്താറുള്ള സമൂഹ വിവാഹം... അത് ഉണ്ടോ വല്യച്ചായ "??.... റീന ചോദിച്ചു.
"പിന്നെ അതില്ലാതെ പറ്റുവോ മോളെ...?? അപ്പൻ മരിക്കും മുൻപേ പറഞ്ഞതാ എല്ലാ കൊല്ലവും അമ്മച്ചിയുടെ ആണ്ടിന് മുടങ്ങാതെ അത് നടത്തണം എന്ന്....അത് മരണം വരെ ഞാൻ മറക്കില്ല ...".... സാം പറഞ്ഞു.

"ഇപ്രാവശ്യം എന്തായാലും ഗംഭീരം ആയിട്ട് തന്നെ നടത്തണം അമ്മച്ചി പോയിട്ട് ഇക്കൊല്ലം 25 വർഷം തികയുവാ "... ഏയ്‌റ പറഞ്ഞു.
"മ്മ് ... സിവാന് 3 വയസ്സ് ഉള്ളപ്പോ പോയതാ അമ്മച്ചി. അവന്റെ പതിമൂന്നാം വയസ്സിൽ അപ്പച്ചനും ".... സാമിന്റെ കണ്ണ് നിറഞ്ഞു. എല്ലാവരുടെയും മുഖം മങ്ങി.

"ഇച്ചായ സമയം വൈകുന്നു നിങ്ങള് കഴിച്ചിട്ട് ഇറങ്ങാൻ നോക്ക് പിള്ളേർക്ക് സ്കൂളിൽ പോകേണ്ടതല്ലേ "... റെബേക്ക വിഷയം മാറ്റാൻ പറഞ്ഞു.
"സൈമ നീ സിവാനെ ഒന്ന് വിളിക്കണം... അവനോട് അമ്മച്ചിയുടെ ആണ്ടിന് വരാൻ പറയണം "....സാം പറഞ്ഞു
"ശരി ഇച്ചായ "......
"സൈമ നാളെ റീനയുടെ check up ദിവസ... ഞാൻ അവളെ ഹോസ്പിറ്റലിൽ കൊണ്ട് പൊക്കോളാം കേട്ടോ "... ഏയ്‌റ പറഞ്ഞു.
"ശരി ചേട്ടത്തി "...
"ഡാ മക്കളെ വേഗം കഴിക്ക്... സ്കൂളിൽ കേറണ്ടേ നിങ്ങൾക്ക് "... സാമൂവൽ അച്ചുവിനോടും റിച്ചുവിനോടും പറഞ്ഞു.
"ഇച്ചായ കുഞ്ഞന് ചെറിയ കുറുകുറുപ്പ് ഉണ്ട് അവനെ വൈകുന്നേരം ഒന്ന് ഹോസ്പിറ്റലിൽ കൊണ്ട് കാണിക്കണം "....  പറഞ്ഞു.

"ആഹ് ടി ഞാൻ വരാം ".... സാമൂവൽ പറഞ്ഞു.
"ഇച്ചായ അതൂടെ കഴിക്ക് "... ഏയ്‌റ പറഞ്ഞു.
"എനിക്ക് മതിയെടി നീ കഴിച്ചോ...".... സാം അതും പറഞ്ഞു എഴുന്നേറ്റു പോയി.

*അല്പസമയത്തിന് ശേഷം*

"ഡാ നമുക്ക് ഇറങ്ങിയാലോ "??... സാം സാമൂവലിനോട്‌ ചോദിച്ചു.

"അഹ് ഇച്ചായ...ഇറങ്ങാം...!!സൈമ നീ മാളിൽ കേറീട്ടു ഓഫീസിലേക്ക് പോര് കേട്ടോ ".... സാമൂവൽ പറഞ്ഞു.
"ശരി ഇച്ചായ നിങ്ങള് വിട്ടോ "..... എല്ലാവരോടും യാത്ര പറഞ്ഞ് കുട്ടികളെയും കൂട്ടി അവർ പുറപ്പെട്ടു.സൈമൺ അപ്പോൾ ഫോണിൽ എന്തോ നോക്കുകയായിരുന്നു.

"ഇച്ചായ "....റീന വിളിച്ചപ്പോൾ അവൻ ചിരിച്ചു കൊണ്ട് മുഖം ഉയർത്തി നോക്കി.
"എന്താടി ??ഇന്ന് മസാല ദോശ ആണോ അതോ chicking ആണോ "??
"ഇത് രണ്ടുമല്ല...."...
"പിന്നെ "??....🙄
"എനിക്ക്... എനിക്ക് "...
"ഹ പറയെടി പെണ്ണുമ്പിള്ളേ "??... അവൻ അവളുടെ താടി പിടിച്ച് ഉയർത്തി കൊണ്ട് ചോദിച്ചു.
"എനിക്ക് സെലിനെ കാണാൻ തോന്നണു....!!എത്രനാളായി ഇച്ചായ എന്റെ കൊച്ചിനെ ഒന്ന് കണ്ടിട്ട്?? എവിടാന്ന് പോലും അറിഞ്ഞൂടാല്ലോ ഇപ്പോ!!".... റീനയുടെ കണ്ണ് നിറഞ്ഞു വന്നു. അവൾ സങ്കടത്തോടെ പറഞ്ഞു. ആ കണ്ണീരിന്റെ നനവ് അവന്റെ ഉള്ളിലും നിറഞ്ഞു.

"അന്വേഷിക്കാഞ്ഞിട്ട് അല്ലല്ലോടി...!! അവള് താമസിച്ചിരുന്ന വീട്ടിൽ ഇപ്പോ ആരൂല്ല. അവിടിപ്പോ അങ്ങനെ ഒരു വീട് പോലുമില്ലല്ലോ എല്ലാം കൂടെ ഒരൊറ്റ മല വെള്ള പാച്ചിലിൽ കർത്താവ് കൊണ്ട് പോയില്ലേ "??.... 🤧
"എവിടെയെങ്കിലും ജീവനോടെ ഉണ്ടെന്ന് ഒന്ന് അറിയുവെങ്കിലും ചെയ്താ മതിയാരുന്നു..."..... റീന പൊട്ടിക്കരഞ്ഞു.

"നീ വിഷമിക്കാതെ ഞാൻ ഒന്നൂടെ ഒന്ന് അന്വേഷിക്കാം "... സൈമൺ അതും പറഞ്ഞു അവളുടെ നെറ്റിയിൽ ഒരു ഉമ്മയും കൊടുത്ത് കാർ എടുത്ത് പോയി.

"സെലി.... എവിടെയാടി നീ "??... റീന വേദനയോടെ ഓർത്തു അവളുടെ പ്രിയപ്പെട്ട കൂട്ടുകാരിയെ.

സൈമൺ  കാർ ഓടിച്ചു കൊണ്ടിരിക്കുന്നതിന്റെ ഇടയിലാണ് അവന്റെ ഫോൺ ring ചെയ്തത്. അവൻ ഒരു ചിരിയോടെ സ്‌ക്രീനിൽ കണ്ട മുഖത്തിന്റെ ഉടമയുടെ call അറ്റൻഡ് ചെയ്തു.

"ഹലോ ഇച്ചായ.. "!!...

"സിവാനെ എവിടെയാ നീ?? ഓഫീസിൽ ആണോ "??

"അല്ല ഇച്ചായ. ഞാൻ ഓഫീസിലേക്ക് പോകുന്നെ ഉള്ളു. ഇന്നലെയാ സിങ്കപ്പൂർ മീറ്റ് കഴിഞ്ഞ് വന്നത്. വന്നപ്പോ ലേറ്റ് ആയി അതാ പിന്നെ ആരേം വിളിക്കാഞ്ഞേ!!"....
"എന്തായി എന്നിട്ട് ഡീൽ "??
"ആ അവര് അറിയിക്കാം എന്നാ പറഞ്ഞത്... അവിടെ എന്തൊക്കെയാ വിശേഷം?? ഇച്ചായൻ എവിടെയാ "??

"ഞാൻ നമ്മടെ മാളിലേക്ക് പൊക്കൊണ്ടിരിക്കുവാടാ. അവിടെ പുതുതായി തുടങ്ങിയ furniture shop ന്റെ owner എന്നോട് ഒന്ന് അങ്ങ് ചെല്ലാമോ എന്ന് ചോദിച്ചു. അവർക്ക് എന്തോ മുറിയിൽ കുറച്ച് ഫിറ്റിംഗ്സ് ശരിയാക്കണം എന്ന്. അതുകൊണ്ട് ഞാൻ അങ്ങോട്ട് പോകുവ...!!പിന്നെ പെട്രോൾ പമ്പിലും ഒന്ന് കേറണം "...

"അഹ്... അപ്പോ ഇച്ചായന്മാരോ?? ചേട്ടത്തിമാർക്ക് സുഖാണോ "??

"അഹ് ഡാ എല്ലാവർക്കും സുഖം. നീയൊന്ന് വിളിച്ചേക്ക് എല്ലാവരെയും. പിന്നെ ഇച്ചായന്മാര് ഓഫീസിലേക്ക് പോയി... നീ വല്യച്ചായനെ ഒന്ന് വിളിച്ചേക്കണേ... നീ അമ്മച്ചിയുടെ ആണ്ടിന് വരുവോ എന്ന് ചോദിച്ചാരുന്നു"....

"അഹ് എന്റെ വരവോക്കെ കണക്കാരിക്കും. എന്നാലും ഞാൻ നോക്കട്ടെ ഇച്ചായ."...

"ശരിയെട എങ്കിൽ പിന്നെ വിളിക്ക് നീ... ഞാൻ ഡ്രൈവ് ചെയ്യുവാ "....

"ശരി ഇച്ചായ...."....

Call cut.

At KK group (Kureekkattil )

"ഇച്ചായ ആന്റണി ചേട്ടൻ വന്നിട്ടുണ്ട് "... സാമൂവൽ വന്ന് സാമിനോട് പറഞ്ഞു.

"ആണോ...??അഹ് വരാൻ പറയെടാ "....
"ശരി ഇച്ചായ "...
"സാം കുഞ്ഞേ...."...
"അഹ് ആന്റണി ചേട്ടാ... എന്നാ ഉണ്ട് വിശേഷങ്ങൾ?? കുറേ ആയല്ലോ ഇങ്ങോട്ടൊക്കെ കണ്ടിട്ട് "??
"അഹ് തീരെ മേല കുഞ്ഞേ മുട്ട് വേദന ആന്നെ... അതുകൊണ്ട് പണ്ടത്തെ പോലെ ഓടി ചാടി നടപ്പൊന്നും ഇപ്പോ പറ്റണില്ല..."...
"മ്മ് ... ലിസിയും ലാലുവും വരാറുണ്ടോ "??
"ആഹ് അവര് കഴിഞ്ഞ മാസം വന്ന് പോയതേ ഉള്ളു കുഞ്ഞേ. രണ്ടാളും സുഖമായിട്ട് ഇരിക്കുന്നു. ലിസിക്ക് വിശേഷം ഉണ്ട് "...
"ആഹാ ഇത് രണ്ടാമത്തെ അല്ലേ "??
"അതേ കുഞ്ഞേ "....
"അവരെ അന്വേഷിച്ചെന്ന് പറയണം കേട്ടോ. ഏലിയാമ്മ ചേട്ടത്തിയോടും പറയണം "...
"പറഞ്ഞേക്കാം കുഞ്ഞേ. പിന്നെ, ഞാൻ ഇപ്പോ വന്നത് കുഞ്ഞിനോട് ഒരു സഹായം ചോദിക്കാനാ."...
"എന്താ ആന്റണി ചേട്ടാ ??ചേട്ടൻ പറയ്..."....

സാമൂവലും സാമും കാര്യം എന്താണെന്ന് അറിയാൻ അയാളെ നോക്കി.

"കുഞ്ഞേ ഇപ്രാവശ്യം നിങ്ങള് നടത്താൻ പോണ സമൂഹ വിവാഹത്തിൽ ഒരു പെങ്കൊച്ചിന്റെ  പേരും കൂടെ ഒന്ന് ചേർക്കുവോ "??....
"ഏത് പെങ്കൊച്ച ആന്റണി ചേട്ടാ "??...
"ദാ ഇതാ കൊച്ചിന്റെ ഡീറ്റെയിൽസ്. നമ്മടെ പള്ളിവക മഠത്തിൽ നിക്കുന്ന കൊച്ചാ... ഒരു പാവാ. അച്ഛനും അമ്മയുമൊക്കെ എന്തോ ഒരു അപകടത്തിൽ അങ്ങ് ചത്തു പോയി. പിന്നെ വകയിലൊരു ബന്ധുവിന്റെ വീട്ടിൽ ആരുന്നു താമസം. അവിടുള്ളൊരു അതിനെ ഉപദ്രവിക്കുന്നത് കണ്ട് സങ്കടം സഹിക്കാൻ വയ്യാതെ മഠത്തിലെ മദറമ്മ അതിനെ ഇങ്ങോട്ട് കൂട്ടി കൊണ്ട് പോന്നു...!!! ഇപ്പോ കെട്ട് പ്രായമായി തുടങ്ങിയപ്പോൾ അതിനൊരു ഒരു കല്യാണം വേണമെന്ന് എന്നേ കണ്ടപ്പോ മദർ അമ്മ പറഞ്ഞു. ഞാൻ ആലോചിച്ചപ്പോ നിങ്ങള് നടത്തുന്ന കല്യാണങ്ങളുടെ ഒപ്പം നടത്തുവാണേൽ അതല്ലേ നല്ലതെന്ന് ഓർത്തു. ഉപേക്ഷ വിചാരിക്കരുത് ഒരു പാവം കൊച്ചാ "..... ആന്റണി പറഞ്ഞു.

"മ്മ് ... ഡാ ആ കൊച്ചിന്റെ ഡീറ്റെയിൽസ് എല്ലാം മേടിച്ചു വെച്ചോ. എന്നിട്ട് അതിന് പറ്റിയ പയ്യൻ ആവുമ്പോ മദർ അമ്മയെ വിളിച്ച് കാര്യം പറയണം. ഇല്ലെങ്കിൽ ആന്റണി ചേട്ടനെ വിളിച്ചാലും പോരെ"??....
"ആഹ് മതി കുഞ്ഞേ..."...
"എങ്കിൽ സാമൂവലിന്റെ കൈയിൽ ആ കൊച്ചിന്റെ ഡീറ്റെയിൽസ് കൊടുത്തിട്ട് പൊക്കോ നമുക്ക് ഇത് നടത്താട്ടോ ".... സാം പറഞ്ഞു.
"ശരി മോനെ... എങ്കിൽ ഞാൻ അങ്ങോട്ട്..."...
"ആയിക്കോട്ടെ..."...
"ഇച്ചായ ഞാൻ ആന്റണി ചേട്ടനെ കൊണ്ട് ആക്കിട്ടു വരാം "...സാമൂവൽ പറഞ്ഞു.
"ആഹ് ഡാ... പോയിട്ട് വാ "....അവർ രണ്ടും പുറത്തേക്ക് പോയി.അവർ പോയ ശേഷമാണ് സിവാന്റെ call സാമിന് വന്നത്.

"ഹലോ... ഇച്ചായ "??
"അഹ് സിവാനെ .... എന്താടാ ഇന്നലെയൊന്നും വിളിക്കാഞ്ഞത് "??...
"ഓഹ് ഒന്നും പറയണ്ട ഇച്ചായ ഇന്നലെയാ meeting കഴിഞ്ഞ് വന്നപ്പോ ഒരു സമയായി.വന്ന് കേറി അങ്ങ് കിടന്ന് ഉറങ്ങി പോയി..."....
"നിന്റെ ചേട്ടത്തി അവിടെ കിടന്ന് ഭൂമി കുലുക്കം ഉണ്ടാക്കി. നീ വിളിക്കാഞ്ഞിട്ട്. അവളെയൊന്ന് വിളിച്ച് സമാധാനിപ്പിച്ചേക്ക് "...
"ആഹ് ഞാൻ ഇപ്പോ വിളിച്ച് വെച്ചതെ ഉള്ളു. വയറു നിറച്ചും കിട്ടി.... ഇങ്ങോട്ട് വരുമ്പോ പുളിവാറു വെട്ടി ച ന്തിക്കിട്ട് പൊട്ടിക്കുമെന്ന പറഞ്ഞത്..."...

"ഹഹഹ... ഇവളെ കൊണ്ട്. നീയൊക്കെ ഇപ്പോഴും  കൊച്ച് പിള്ളേര് ആണെന്ന അവളുടെ വിചാരം....!!അത് വിട് എന്തായെടാ സിങ്കപ്പൂർ മീറ്റ്?? ഡീൽ ശരിയായോ "??...

"അത് പറയാൻ കൂടെയ ഞാൻ വിളിച്ചത്. ഡീൽ നമുക്ക് തന്നെ കിട്ടി. ആ മേക്കലാത്തെ പരനാറികളുടെ കളികൾ ഒന്നും നടന്നില്ല. അവന്മാര് പക്ഷെ കുറേ നോക്കി ഈ ഡീൽ ഒന്ന് മേടിച്ചെടുക്കാൻ"....

"കർത്താവ് ഓരോ അരിമണിയിലും അത് തിന്നേണ്ടവന്റെ പേര് എഴുതി വെക്കാറില്ലേ?? ഇത് എഴുതി വെച്ചിരുന്നത് കുരീക്കാട്ടിലെ ആമ്പിള്ളേരുടെ തലയിൽ ആരുന്നു...."....

"പിന്നല്ല.... നമ്മളോടാ അവന്മാരുടെ കളി "!!

"ആഹ്...അതോക്കേ പോട്ടെ... ഈ വരണ ഞായറാഴ്ച ആണ് അമ്മച്ചിയുടെ 25ആം ആണ്ട്. നീ വരില്ലേ "??

"എന്റെ വരവിന്റെ കാര്യൊന്നും അറിയില്ല ഇച്ചായ. വരാൻ ഞാൻ മാക്സിമം നോക്കാം..."...

"വന്നേക്കണെടാ....".... സാം അൽപ്പം വിഷമത്തോടെ പറഞ്ഞതും അത് സിവാന്റെ നെഞ്ചിൽ കൊണ്ടു...

"ഉറപ്പായും വന്നേക്കാം ഇച്ചായ......"....അവൻ ഉടനെ പറഞ്ഞു. അത് കേട്ടപ്പോൾ സാമിനും ആശ്വാസമായി.

"ശരി എന്നാൽ നീ വെച്ചോ ഞാൻ കുറച്ച് പണിയിലാ..."...

"ശരി ഇച്ചായ "!!

Call cut ആയതും സാമിന്റെ കാബിൻ തുറന്ന് സാമൂവൽ അങ്ങോട്ടേക്ക് കയറി വന്നു.

"ആന്റണി ചേട്ടൻ പോയോട "??...  സാം ചോദിച്ചു.

"ആഹ് പോയി ഇച്ചായ..."
"ആ കൊച്ചിന്റെ ഡീറ്റെയിൽസ് കിട്ടിയോ "??
"അഹ് കിട്ടി. പിന്നെ ഇച്ചായ ഈ കൊച്ചിനെ ചേട്ടത്തിയെ കാണിച്ചേക്കരുത്.".... 🤭
"അതെന്താടാ "?? 🙄
"നല്ല സുന്ദരി കൊച്ചാ. ചേട്ടത്തി എങ്ങാനും ഇതിനെ കണ്ടാൽ അപ്പോ പറയും അനിയത്തി ആയിട്ട് വേണോന്ന്.... അത്രക്ക് ഐശ്വര്യം ഉണ്ട് അതിന്റെ മുഖത്ത് "....

"ഓഹ് എങ്കിൽ കാണിക്കണ്ട. അവളെങ്ങാനും കണ്ടാൽ അപ്പോ സിവാനു വേണ്ടി ആലോചിക്കും. നിന്റെയും സൈമന്റേം കാര്യത്തിൽ അതാരുന്നല്ലോ!!"🤭

"പക്ഷെ ചേട്ടത്തിയുടെ സെലെക്ഷൻ ഒന്നും ഒരിക്കലും തെറ്റില്ല ഇച്ചായ ".....
സാം അവനെ നോക്കി ഒന്ന് ചിരിച്ചു.
"സിവാൻ ഒന്ന് okay പറഞ്ഞിരുന്നേൽ ഏതേലും ഒരു പെങ്കൊച്ചിനെ  നോക്കാരുന്നു ".... സാം പറഞ്ഞു.

"അവനിനി അതിനൊക്കെ പറ്റുമെന്ന് ഇച്ചായന് തോന്നുന്നുണ്ടോ?? അഞ്ചാറ് കൊല്ലം നെഞ്ചിൽ കൊണ്ട് നടന്നവളല്ലേ അവന്റെ പിന്നിൽ നിന്ന് കുത്തിയിട്ട് അങ്ങ് പോയത്.... അതിന്റെ മുറിവ് ഉണങ്ങാൻ ഇനിയും സമയം എടുക്കും ഇച്ചായ ".... സാമൂവൽ പറഞ്ഞു. സാം അവനെ വേദനയോടെ ഒന്ന് നോക്കി.

"ഇച്ചായ....".... അപ്പോഴാണ് സൈമൺ അങ്ങോട്ട് കേറി വന്നത്.

"ആഹ് ഡാ...."...
"ഞാൻ വരുന്ന വഴിക്ക് നമ്മടെ ഓർഫനെജിൽ ഒന്ന് കേറി... കെട്ടിക്കാറായ 9പെൺകുട്ടികൾ ഉണ്ട് ഇപ്രാവശ്യം. എല്ലാവരുടെയും പേരും കാര്യങ്ങളും ഞാൻ ഇങ്ങു എടുത്തോണ്ട് പോന്നു. ഇനീപ്പോ ഒരുപാട് സമയമില്ലല്ലോ കല്യാണത്തിന് ".... സൈമൺ പറഞ്ഞു.
"അഹ് നീയാ ഡീറ്റെയിൽസ് ഇങ്ങു തന്നെ.... പോർട്ടലിൽ ഇട്ടേക്കാം.... അതിനനുസരിച്ചു കാര്യങ്ങൾ ശരിയാക്കാം "... സാമൂവൽ പറഞ്ഞു.

"മ്മ്... കല്യാണത്തിന് പെൺപിള്ളേർക്ക് ഇടാനുള്ള സ്വർണത്തിന്റെയും ഡ്രെസ്സിന്റെയും കാര്യം നീ നോക്കിക്കോണം കേട്ടോടാ സാമൂവലെ.... പിന്നെ നീ സദ്യയുടെയും മറ്റ് ഒരുക്കങ്ങളുടെയും കാര്യങ്ങൾ തിരക്കിക്കോണം. ഇതിന്റെ ഇടയിൽ കെട്ടാൻ വരുന്ന ചെക്കന്മാരുടെ background കൂടെ അന്വേഷിക്കണം. അത് വിട്ട് പോകരുത്..."... സാം പറഞ്ഞു.

"ശരി ഇച്ചായ ഞങ്ങള് നോക്കിക്കോളാം..."... സാമൂവൽ പറഞ്ഞു.

"ഇച്ചായ സിവാൻ... അവൻ വരുവോ?? വിളിച്ചോ ഇച്ചായനെ "??... സൈമൺ ചോദിച്ചു.

"വരാമെന്ന പറഞ്ഞെ....ആഹ് അത് അപ്പോ നോക്കാം. നിങ്ങള് ചെല്ല് "....
"ശരി ഇച്ചായ "....അവർ രണ്ടാളും പുറത്തേക്ക് പോയി.

"കർത്താവെ... പ്രശ്ങ്ങൾ ഒന്നുല്ലാതെ ഭംഗിയായി തന്നെ എല്ലാം നടത്തി തന്നേക്കണേ ".... സാം പ്രാർഥിച്ചു.

*കുറച്ച് ദിവസങ്ങൾക്കു ശേഷം*

"ഇച്ചായ സിവാച്ചൻ വിളിച്ചോ?? എപ്പോഴാ എത്തുക "??... റീന ചോദിച്ചു.

"അവൻ നാളെ വൈകിട്ട് എത്തും. മറ്റന്നാൾ അല്ലേ പരുപാടി... നാളെ morning flight ന് അവൻ കേറും...!!"....

"ഇച്ചായൻ പോകുവോ എയർപോർട്ടിൽ"??

"ആഹ് ഞാൻ പോയി കൊണ്ട് വരാന്ന് ഓർത്തിട്ടാ.....!! ഞാൻ ഇറങ്ങുവാടി. ഓഡിറ്റോറിയത്തിൽ ഒന്ന് കേറീട്ടു വേണം പോകാൻ... ഇച്ചായന്മാര് പെൺപിള്ളേർക്ക് ഉള്ള സ്വർണവും ഡ്രെസ്സും ആയിട്ട് പോയേക്കുവാ "....

"മ്മ്.... ഇച്ചായൻ എങ്കിൽ പൊയ്ക്കോ...."....

"നീ ആഹാരം കഴിച്ചോണം സമയത്തിന്. നീ ഒന്ന് ഒലഞ്ഞിട്ടുണ്ട്..."....

"അതീ ഛ ർദി കാരണാ...."...

"അത് മാത്രല്ലല്ലോ സെലീനെ കുറിച്ചുള്ള ആദിയും ഇപ്പോ നിനക്ക് കേറീട്ടുണ്ടല്ലോ..."....

"പിന്നെ... എത്ര വർഷായി ഇച്ചായ ഞാൻ അവളെ ഒന്ന് കണ്ടിട്ട്.... ഒരൊറ്റ കൊല്ലമേ ഒന്നിച്ചു പഠിച്ചുള്ളൂ എങ്കിലും ഒരായിരം ജന്മത്തെ ഓർമയും സ്നേഹവും നമുക്ക് തന്നിട്ടല്ലേ അവള് പോയെ...അവള് കാരണമല്ലേ നമ്മള് പോലും ".....റീന കരഞ്ഞു പോയി.

"നീ ചെല്ല് പോയി റസ്റ്റ്‌ ചെയ്യ് ഞാൻ ഇറങ്ങുവാ "....

"മ്മ്...".... അവൻ അവളുടെ നെറുകയിൽ മൃദുവായി ചുംബിച്ചു.

"ഈ തിരക്കൊക്കെ ഒന്ന് കഴിയട്ടെ എങ്ങനെ എങ്കിലും സെലിൻ മോളെ കണ്ട് പിടിക്കണം. "... സൈമൺ മനസ്സിൽ ഓർത്തു.
"റീന മോളെ "... ഏയ്‌റ വിളിച്ചു.

"എന്താ ചേട്ടത്തി "??
"മറ്റന്നാൾ കല്യാണത്തിന് മോള് പോകണ്ട കേട്ടോ.... ഡോക്ടർ പറഞ്ഞത് കേട്ടതല്ലേ നീ?? complete bed റസ്റ്റ്‌ വേണം... റെബേക്കയും പിള്ളേരും ഇച്ചായനും അവന്മാരും കൂടെ പൊക്കോളും. നിനക്ക് കൂട്ടിന് ഞാൻ  ഇരുന്നോളാം...."....

"ശരി ചേട്ടത്തി.... ഞാൻ പോണില്ല "....
"ഹ ചേട്ടത്തി ഇവിടെ നിക്കുവാണോ?? ഇങ്ങു വന്നേ.... താറാവിൽ കുരുമുളക് ഇടാറായി "... റെബേക്ക വന്ന് ഏയ്‌റയേ വിളിച്ചോണ്ട് പോയി.
"ഇപ്പോ എന്റെ സെലീൻ കൂടെ ഇവിടെ ഉണ്ടാരുന്നേൽ....!! പാവം അവളൊരുപാട് ആഗ്രഹിച്ചതല്ലേ ഈ കുടുംബം?? എന്നിട്ട് ഞാൻ മാത്രം ഇവിടെ.... സെലി എവിടാടി നീ "??.... റീന വേദനയോടെ ഓർത്തു.

*അടുത്ത ദിവസം*

"ഇച്ചായ ആ പാചകത്തിന്റെ ആള് വരുവാണേൽ അടുപ്പ് കല്ല് കൂട്ടാൻ പിന്നാമ്പുറത്തെ ആ അടുപ്പ് എടുക്കാൻ പറേണെ... ഞാൻ എയർപോർട്ടിലേക്ക് പോകുവാ. സിവാന്റെ ഫ്ലൈറ്റ് വരാറായിട്ടുണ്ട്...."....സൈമൺ സാമൂവലിനോട്‌ പറഞ്ഞു.

"ആഹ് ഡാ... എങ്കിൽ നീ വിട്ടോ. ഇവിടുത്തെ കാര്യം ഞാൻ നോക്കിക്കോളാം....പിന്നെ രണ്ടൂടെ കഥ പറഞ്ഞു നിന്നെക്കരുത്. വേഗം വീട്ടിൽ കേറിക്കോണം "....

"ഓഹ് ഉത്തരവ് പോലെ സാമൂവൽ ജോൺ കുരീക്കാട്ടിൽ ".....
സാമൂവൽ അവന്റെ പറച്ചില് കേട്ട് അവനെ നോക്കി ചിരിച്ചു.സൈമൺ കാറും എടുത്തോണ്ട് എയർപോർട്ടിലേക്ക് വെച്ച് പിടിച്ചു.

@airport

"ഓഹ് ഞാൻ ലേറ്റ് ആയോ ന്തോ ?? ഇവൻ എത്തിയോ ആവോ "??...സൈമൺ ഓർത്തു.
"ഇച്ചായ ".... ആരോ നീട്ടി വിളിക്കുന്നത് കേട്ട് അവൻ തിരിഞ്ഞു നോക്കി.
നീളൻ തലമുടി പിന്നിലേക്ക് ഒതുക്കി വെച്ച് വിസ്താരമുള്ള നെറ്റിമേൽ പറ്റിയിരിക്കുന്ന വിയർപ്പ് തുള്ളികളെ തുടച്ചെടുത്തു കൊണ്ട് മുഖത്തൊരു പാൽ പുഞ്ചിരിയുമായി ഡ്രിം ചെയ്ത താടിയും തടവി കൊണ്ട്
പുറത്തേക്ക് വരുന്ന സിവാനെ കണ്ടതും സൈമൺ ഓടി ചെന്ന് കെട്ടിപിടിച്ചു.

"എടാ...സിവാനെ...."...🥺
"ഇച്ചായാ "... 🥺സിവാൻ വിളിച്ചു.
"ഇച്ചായൻ വന്നിട്ട് ഒരുപാട് നേരായോ?? ഫ്ലൈറ്റ് ലേറ്റ് ആരുന്നു അതാ വൈകിയേ "... സിവാൻ പറഞ്ഞു.
"ഇല്ല ഞാൻ ഇപ്പോ വന്നേ ഉള്ളു... നിന്റെ ഫ്ലൈറ്റ് വന്നൊന്ന് പേടിച്ചാ ഓടി വന്നേ...!!ഇതേ ഉള്ളോടാ ലഗേജ്‌ "??....

"അഹ് ഇതേ ഉള്ളു ഇച്ചായ. ഞാൻ ഒരാഴ്ച കഴിഞ്ഞു അങ്ങ് പോകുവല്ലോ....!!ഒരുപാട് ദിവസം അവിടുന്ന് മാറി നിക്കാനും പറ്റില്ലല്ലോ!!"...

"മ്മ്... നീ വാ വീട്ടിലേക്ക് പോകാം. നിനക്ക് വിശക്കുന്നുണ്ടോ "??
"ഇല്ലിച്ചായാ...ഞാൻ food ഫ്ലൈറ്റിൽ നിന്ന് കഴിച്ചു "...

"Food മാത്രം അല്ലല്ലോ... നീ കഴിച്ചേ...!!നല്ല ഒന്നാംതരം ഓസ്ട്രേലിൽ വി സ്കിയുടെ സ്മെൽ അടിക്കുന്നുണ്ടല്ലോ!!"...
"അതിപ്പോ.... ഇത്രേം നേരത്തെ യാത്രയല്ലേ ബോറടിച്ചപ്പോ 🙈🙈"...

"മ്മ്... ഇനി നിന്ന് ഉരുളണ്ട... വീട്ടിൽ കേറും മുൻപ് ചേട്ടത്തിമാർക്ക് മണം അടിക്കാതെ ഇരിക്കാനുള്ള എന്തേലും ഒപ്പിച്ചിട്ട് കേറിയാൽ മതി കേട്ടല്ലോ!! ഇല്ലെങ്കിൽ രണ്ടാളും കൂടെ ഇന്ന് അമ്പ് പെരുന്നാള് നടത്തും... കൂട്ടത്തിൽ താലവും പിടിച്ചോണ്ട് എന്റെ കെട്ടിയോളും കാണും "....

"മ്മ്... അതൊക്കെ ഞാൻ നോക്കിയും കണ്ടും ചെയ്തോളാം. ഇച്ചായൻ വാ നമുക്ക് പോയേക്കാം "....
"മ്മ്... നീ വാ ".....അവർ രണ്ടാളും കൂടെ വീട്ടിലേക്ക് യാത്ര തിരിച്ചു.

"ഡാ മേക്കലാത്തെ ആ നാറിയില്ലേ..."...
"ഏത് നാറിയാ ഇച്ചായ?? അവിടെ മൂന്ന് നാറികൾ ഉണ്ടല്ലോ!!"...
"ആ മൂത്തവൻ ഇല്ലേ സണ്ണി... അവൻ വന്നിട്ടുണ്ട് ജർമിനിയിൽ നിന്ന് "....
"ആഹാ എങ്കിൽ ഇപ്രാവശ്യം പെരുന്നാൾ ഒന്ന് കൊഴുക്കും "...
"മ്മ്.... അവൻ എപ്പോഴൊക്കെ വന്നിട്ടുണ്ടോ അപ്പോഴൊക്കെ എന്തേലും പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസം അവന്റെ അനിയൻ ഇല്ലേ ടോമി അവനാ മഠത്തിൽ നിൽക്കണ ഒരു പെങ്കൊച്ചിന്റെ കൈയിൽ കേറി പിടിച്ച് അതിനെ ഉപദ്രവിക്കാൻ നോക്കി."....
"അയ്യോ എന്നിട്ട് "??....

"മദർ അമ്മ വന്നിട്ട് രണ്ടെണ്ണം പൊട്ടിച്ചെന്നാ കേട്ടത്. റെബേക്ക ചേട്ടത്തി പള്ളിയിൽ പോയിട്ട് വന്നപ്പോ പറഞ്ഞതാ. ഞാൻ കണ്ടില്ല "....

"ഇവനൊന്നും എത്ര കിട്ടിയാലും പഠിക്കില്ല ഇച്ചായ. കള്ളും കഞ്ചാവും പെണ്ണും.. സകല തോന്ന്യവാസവും ഉണ്ടല്ലോ മൂന്നിനും...."...

"എന്നെങ്കിലും ആരേലും അവന്മാരുടെ നട്ടെല്ല് ചവിട്ടി വെള്ളം ആക്കുന്ന വരെയേ ഈ തിളപ്പ് ഉണ്ടാവൂ "....
"മിക്കവാറും അത് നമ്മള് തന്നെയാവും ചെയ്യേണ്ടി വരിക..."... സിവാച്ചൻ പറയുന്ന കേട്ട് സൈമൺ ചിരിച്ചു.

*ഇതേ സമയം*

"ചേട്ടത്തി.... ഇതെന്നാ ഇരുപ്പാണെന്നെ?? വൈകിട്ട് ഏഴ് മണി ആയപ്പോ ഇരിക്കാൻ തുടങ്ങിയതല്ലേ സിവാച്ചനെയും നോക്കി. വന്നേ വന്ന് വല്ലോം കഴിച്ചേ ".... റെബേക്ക പറഞ്ഞു.

"എനിക്ക് ഇപ്പോ വേണ്ടെടി.... പിള്ളേര് ഇങ്ങു വരട്ടെ... "... ഏയ്‌റ പറഞ്ഞു.

"ആ മേക്കലാത്തെ സണ്ണി വന്നിട്ടുണ്ടെന്ന് അറിഞ്ഞപ്പോ തൊട്ട് ചേട്ടത്തിക്ക് പേടിയാ..."... റീന പറഞ്ഞു.

"എന്തിനാ ചേട്ടത്തി ഇങ്ങനെ പേടിക്കണേ??"... റെബേക്ക ചോദിച്ചു.
"കഴിഞ്ഞതൊക്കെ നീ മറന്നു പോയോടി?? അന്ന് സണ്ണിയുടെ കല്യാണം നടന്നതും സിവാൻ അവിടെ പോയി അടി ഉണ്ടാക്കിയതും പിന്നെ അവൻ ഹോസ്പിറ്റലിൽ ആയതും. ഇവിടെ നിന്നാൽ അങ്ങോട്ടും ഇങ്ങോട്ടും വെട്ടി കൊന്ന് ചാകുമെന്ന് പേടിച്ചിട്ടാ ഇച്ചായനോട് പറഞ്ഞ് സിവാനെ ഞാൻ ഓസ്ട്രേലിയക്ക് വിട്ടത്. ഇതിപ്പോ സണ്ണി തിരിച്ചു വന്ന സമയത്ത് തന്നെയാ അവനും വന്നേക്കുന്നത്. ഓരോന്നൊക്കെ ഓർത്തിട്ട് എനിക്ക് പേടിയായിട്ട് വയ്യ ".... ഏയ്‌റ ആദിയോടെ പറഞ്ഞു.

"ഇതിനൊക്കെ കാരണം അവൾ ഒറ്റ ഒരുത്തിയ... നമ്മടെ ചെറുക്കന്റെ ജീവിതം തൊലച്ചിട്ട് പോയ അവൾ ഒറ്റ ഒരുത്തി ".... റെബേക്ക ദേഷ്യത്തോടെ പറഞ്ഞു.
അപ്പോഴാണ് സൈമന്റെ കാർ ഗേറ്റ് കടന്ന് അങ്ങോട്ട് വന്നത്.

"ഹായ് കൊച്ച് പപ്പയും കൊച്ചപ്പയും വന്നേ"... അച്ചു പറഞ്ഞു.

"കൊച്ചപ്പ....!!".... അവർ രണ്ടാളും കൂടെ കാറിൽ നിന്ന് ഇറങ്ങിയ സിവാനെ ഓടി ചെന്ന് കെട്ടിപിടിച്ചു.

"ഇതാര് കൊച്ചപ്പയുടെ സ്‌ക്വാഡുകളാണോ??"....സിവാൻ ചോദിച്ചു.

"Yes സ്‌ക്വാഡ് number one... And സ്‌ക്വാഡ് number 2".... കുട്ടികൾ പറഞ്ഞു.

"ദേ... മതി മതി എല്ലാം ഇങ്ങു കേറിക്കെ.... നല്ല മഞ്ഞുണ്ട്. ഇനി അവിടെ നിന്ന് ഒന്നും വരുത്തി വെക്കേണ്ട "... ഏയ്‌റ പറഞ്ഞു.
"ചേട്ടത്തി "... സിവാൻ ഏയ്‌റയേ കെട്ടിപിടിച്ചു.

"സിവാനെ... മോനെ?? എന്നാ കോലാടാ ഇത്?? നീ അങ്ങ് ഉണങ്ങി പോയല്ലോടാ"??....

"ഒന്ന് പോ ചേട്ടത്തി... ഞാൻ നല്ല ചൊക ചൊകാന്നാ ഇരിക്കണേ അല്ലേ കൊച്ചേട്ടത്തി "??.... സിവാൻ റെബേക്കയോട് ചോദിച്ചു.

"പിന്നെ... പിന്നെ...നീ അങ്ങ് ക്ഷീണിച്ചു. നിറം ഇത്തിരി വെച്ചിട്ടുണ്ട് അല്ലാണ്ട് എന്ത്!!"... റെബേക്ക പറഞ്ഞു.

"ഓഹ് ഈ ചേട്ടത്തിമാര്... എവിടെ റീന മോള് "??...

"നമ്മളൊക്കെ ഇവിടുണ്ട് സിവാച്ചോ "!!.... റീന പറഞ്ഞു.

"ഞങ്ങടെ കൊച്ച് സൈമന് സുഖല്ലേ?? കുരുത്തക്കേട് ഒന്നുല്ലല്ലോ??"....
"മ്മ് ഒട്ടുമില്ല... ആ പെണ്ണിന് ഛ ർദി ഒഴിഞ്ഞിട്ട് നേരമില്ല. അതെങ്ങനാ ഇവന്റെയല്ലേ product "... ഏയ്‌റ സൈമനെ നോക്കി പറഞ്ഞു. അത് കേട്ട് എല്ലാവരും ചിരിച്ചു.

"ഡാ നീ ചിരിക്കേണ്ട.... നിന്റേത് എന്നേക്കാൾ അപ്പുറത്തതാരിക്കും...".... സൈമൺ പറഞ്ഞു.

"ഉവ്വ് ഉവ്വേ...."... സിവാൻ ഒന്ന് നീട്ടി വലിച്ച് പറഞ്ഞു.

"ഡാ ചെറുക്കാ പോയി മേലൊക്കെ കഴുകിയിട്ട് വാ... ഞങ്ങള് കഴിക്കാൻ എടുത്ത് വെക്കാം.... "...

"എന്നതാ ചേട്ടത്തി സ്പെഷ്യൽ "??... സിവാൻ ചോദിച്ചു.

"കൊച്ചപ്പാ മട്ടൻ സ്റ്റൂവും പാലപ്പവും, പിന്നെ നല്ല കൊടംപുളി ഇട്ട് വറ്റിച്ച മീൻ കറിയും താറാവ് റോസ്റ്റ് ഉം...."... അച്ചു പറഞ്ഞു തുടങ്ങിയതും.
"ഉയ്യോ.... എനിക്ക് വിശന്നിട്ട് വയ്യ....ഞാൻ ഇപ്പോ കുളിച്ചിട്ട് വരാവേ...."... എന്ന് പറഞ്ഞ് സിവാൻ ഓടി അകത്തേക്ക് പോയി. അവന്റെ ഓട്ടം കണ്ട് അവരെല്ലാം നോക്കി നിന്ന് ചിരിച്ചു.

*അല്പസമയത്തിന് ശേഷം*

"ചേട്ടത്തിയെ.... നല്ല വിശപ്പ് ഉണ്ട് വേഗം വിളമ്പിക്കോ!!"... സിവാൻ കുളി കഴിഞ്ഞ് വന്ന് ഇരുന്നു.
അപ്പോഴേക്കും സാമും സാമൂവലും അങ്ങോട്ടേക്ക് വന്നു.

"ഇച്ചായ ".... സിവാൻ ഓടി ചെന്ന് സാമിനെയും സാമൂവലിനെയും കെട്ടിപിടിച്ചു.

"നീ അങ്ങ് തടിച്ചല്ലോടാ "??... സാമൂവൽ പറഞ്ഞ്.

"ആ ചേട്ടത്തി പറഞ്ഞത് ഞാൻ ഉണങ്ങി പോയെന്ന...."...

"അത് അവൾക്ക് കണ്ണ് പിടിക്കാഞ്ഞിട്ട്..."... സാമൂവൽ പറഞ്ഞു.
"ആർക്കാ മനുഷ്യ കണ്ണ് പിടിക്കാത്തെ "??.... റെബേക്ക ചോദിച്ചു.
"എനിക്ക്..."...

"ഓഹ്...കൊച്ച് മമ്മി on fire..."... റിച്ചു പറഞ്ഞത് കേട്ട് എല്ലാവരും ചിരിച്ചു.
"ഇച്ചായ പോയി കുളിച്ചിട്ട് വാ... എല്ലാർക്കും ഒന്നുച്ചിരുന്ന് കഴിക്കാം. കുറേ ആയില്ലേ ഒന്നിച്ച് കഴിച്ചിട്ട് "... ഏയ്‌റ പറഞ്ഞ്.

"ഒരു പത്തുമിനിറ്റ് ഇപ്പോ വരാം ഞങ്ങള് ".... സാം പറഞ്ഞു.അവർ ഫ്രഷ് ആയി വരുന്ന വരെ എല്ലാവരും അവർക്ക് വേണ്ടി കാത്തിരുന്നു. അൽപ്പം കഴിഞ്ഞതും എല്ലാവരും ഒന്നിച്ചു ഭക്ഷണം കഴിക്കാൻ വന്നിരുന്നു.

"പിള്ളേര് എന്തിയെടി "??... സാം ചോദിച്ചു.
"അവന്മാര് ഉറക്കം തൂങ്ങി തുടങ്ങി അതുകൊണ്ട് അവന്മാർക്ക് നേരത്തെ കൊടുത്തൂ..."... ഏയ്‌റ പറഞ്ഞു.

"ആഹ് എങ്കിൽ നിങ്ങൾ ഇരി..."... സാം പറഞ്ഞു. എല്ലാവരും ഒന്നിച്ചിരുന്നു ആഹാരം കഴിച്ചു.

"ഡാ നാളെ എല്ലാവരും നേരത്തെ കുളിച്ച് റെഡി ആവണം. അപ്പന്റെയും അമ്മയുടെയും കല്ലറയിൽ പോയി പ്രാർത്ഥിച്ചിട്ട് ഓഡിറ്റോറിയത്തിലേക്ക് പോകാം ".... സാം പറഞ്ഞു.

"ശരി ഇച്ചായ "....സൈമൺ പറഞ്ഞു.

"എങ്കിൽ എല്ലാരും പോയി കിടന്നോ പിള്ളേരെ വിശേഷമൊക്കെ ഇനി നാളെ പറയാം ".... ഏയ്‌റ പറഞ്ഞപ്പോൾ എല്ലാവരും കിടക്കാൻ വേണ്ടി പോയി.

ഇതേ സമയം ഉറക്കം വരാത്തത് കൊണ്ട് ഫോണിൽ നോക്കി ഇരിക്കുവാരുന്നു സിവാൻ.

"കൊച്ചപ്പ..."...അച്ചു വിളിച്ചു.

"നീ ഉറങ്ങിയില്ലേടാ "??....

"മ്മ്...ഇല്ല.ഞാൻ ഇന്ന് കൊച്ചപ്പയുടെ കൂടെ കിടന്നോളാം "....

"മ്മ്...ആണോ??എങ്കിൽ ഇങ്ങു പോര് "....
അച്ചു സിവാന്റെ അടുത്ത് വന്ന് കിടന്നു.

"കൊച്ചപ്പ..."....

"എന്താടാ "??

"നാളെ കല്യാണത്തിന് പായസം കാണുവോ "??

"പിന്നെ നാല് കൂട്ടം പായസവും കാണും "....

"മ്മ്... അമ്മച്ചി പറഞ്ഞാരുന്നു... കൊച്ചപ്പയുടെ കല്യാണത്തിന്റെ അന്ന് നാല് കൂട്ടം പായസം ഉണ്ടാകുമെന്ന്.... അപ്പോ നാളെയാണല്ലേ കൊച്ചപ്പയുടെയും കല്യാണം "....

"ഹഹഹഹ.... 🤭🤭അതേ... അതേ... നാളെ തന്നെയാ. നിനക്ക് വയറു നിറയെ പായസം വാങ്ങി തരാം... നീ ഇപ്പോ കിടന്ന് ഉറങ്ങു ".....

"മ്മ്... Gdnyt "....

"Gdnyt "......

നാളെ നടക്കാൻ പോകുന്നത് എന്തെന്ന് അറിയാതെ സിവാൻ ഉറക്കത്തിലേക്ക് വീഴുമ്പോൾ പുറത്ത് നല്ല മഴ പെയ്യുന്നുണ്ടായിരുന്നു...

ലൈക്ക് കമന്റ് ചെയ്യണേ... ബാക്കി നാളെ...

(തുടരും...)

To Top