രചന: ലക്ഷ്മിശ്രീനു
ബദ്രിയുടെ മനസിൽ മുഴുവൻ എന്തോ അരുതാത്തത് നടക്കാൻ പോകുന്നു പോകുന്നു എന്ന ചിന്ത ആയിരുന്നു അത് ശരി വയ്ക്കും വിധം ആയിരുന്നു വീട്ടിൽ എത്തുമ്പോൾ ഉള്ള അവസ്ഥയും....
വീട്ടിൽ എത്തുമ്പോൾ കുറച്ചു ബന്ധുക്കൾ ഉണ്ട് എല്ലാവരും ആകെ അമ്പരന്ന് ഉള്ള നിൽപ്പ് ആണ്..... ആന്റിയും അങ്കിളും ഒരു സൈഡിൽ നിൽപ്പുണ്ട് അങ്കിൾ ദേഷ്യത്തിലും ആന്റി സങ്കടത്തിലും ആണ്......
എന്താ എല്ലാവരും കൂടെ ഇവിടെ നിൽക്കുന്നത്..... എന്താ ആദി പ്രശ്നം....
ബദ്രി ആദിയുടെ അടുത്തേക്ക് പോയി.
ആദി എന്ത് പറയുമെങ്ങനെ പറയും എന്ന് അറിയാതെ അഗ്നിയെ നോക്കി....ആരും ഒന്നും മിണ്ടിയില്ല....
എന്താ എല്ലാവരും ഇങ്ങനെ മിണ്ടാതെ നിൽക്കുന്നെ എന്താ പ്രശ്നം എന്തിനാ ഇങ്ങോട്ട് തിരിച്ചു വരാൻ പറഞ്ഞത്...... അത് ഒരു അലർച്ച ആയിരുന്നു.
പാറു നേത്രയേ മുറുകെ പിടിച്ചു നന്ദുവും നേത്രയുടെ കൈയിൽ മുറുകെ പിടിച്ചു അവൾ ചുറ്റും രഞ്ജുനെ നോക്കി കണ്ടില്ല അവളുടെ ഉള്ളിൽ എന്തോ ഒന്ന് സംഭവിക്കാൻ പോകും പോലെ തോന്നി......
അവൻ നമ്മളെ ഒക്കെ ചതിച്ചു മോനെ...... അവൻ.......അവൻ പോയി മോനെ ഇവിടുന്ന്..... അങ്കിൾ പറഞ്ഞു. നന്ദു ഞെട്ടി അങ്കിളിനെ നോക്കി....
ബദ്രി ദേഷ്യത്തിൽ അങ്കിളിനെ നോക്കി.....
ആദി എന്താ ഉണ്ടായത്.....അവൻ എവിടെ എവിടെയ പോയത് അവൻ.....തൊട്ട് അടുത്ത് നിന്ന ആദിയോട് ചോദിച്ചു.....
അറിയില്ല ബദ്രി ഇങ്ങനെ ഒരു കത്തും എഴുതി വച്ച് ആണ് പോയത്.....
അഗ്നി ബദ്രിക്ക് ഒരു കത്ത് നൽകി.....
എല്ലാവരും എന്നോട് ക്ഷമിക്കണം.... തിരുത്താൻ അകാത്ത ഒരു തെറ്റ് ഞാൻ ചെയ്തു ഇനിയും അതിന് മുകളിൽ ഒരു തെറ്റ് ചെയ്യാൻ എന്നെ കൊണ്ട് ആകില്ല.... നന്ദുനെ ഞാൻ സ്നേഹിച്ചിരുന്നു ഇഷ്ടപെട്ടിരുന്നു എല്ലാം ശരി ആണ് പക്ഷെ അതൊക്കെ ഞാൻ കാനഡയിൽ പോകും മുന്നേ പക്ഷെ പോയി കഴിഞ്ഞു അങ്ങനെ ഒരു റിലേഷൻ എന്റെ മനസ്സിൽ നിന്ന് തന്നെ മാഞ്ഞു പോയിരുന്നു....... എന്റെ കൂടെ വർക്ക് ചെയ്ത സ്നേഹയും ആയി ഞാൻ ഇഷ്ടത്തിൽ ആയിരുന്നു അത് അവളുടെ വീട്ടിൽ അറിഞ്ഞു പ്രശ്നം ആയി അവൾ ഇവിടെ നിന്ന് നാട്ടിലേക്ക് വന്നു അങ്ങനെ അവളെ തിരക്കി ആണ് ഞാനും അങ്ങോട്ട് വന്നത്..... അവിടെ വന്നപ്പോൾ അവളുടെ വിവാഹം ഉറപ്പിച്ചു എന്ന് അറിഞ്ഞു ഇനി അവളുടെ ജീവിതത്തിൽ ഒരു പ്രശ്നത്തിന് പോകണ്ട എന്നൊക്കെ വിചാരിച്ചു ആണ് ഞാൻ നമ്മുടെ വീട്ടിൽ വന്നത് അവിടെ വന്നപ്പോൾ നന്ദു ഇപ്പോഴും പണ്ട് പറഞ്ഞു പോയ ഇഷ്ടം മനസ്സിൽ കൊണ്ട് നടക്കുന്നു എന്നറിഞ്ഞപ്പോൾ എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നിയ നിമിഷം ആയിരുന്നു...... അവളോട് സ്നേഹയെ കുറിച്ച് പറയാനും മാപ്പ് ചോദിക്കാനും ഒക്കെ ഇരുന്നത് ആയിരുന്നു പക്ഷെ ഒന്നും ഉണ്ടായില്ല.....ഒരാളെ മനസ്സിൽ വച്ചു മറ്റൊരാളെ ചതിക്കുകയായിരുന്നു ഞാൻ ഇതുവരെ.... രണ്ടുദിവസം മുന്നേ സ്നേഹ എന്നെ വിളിച്ചിരുന്നു അവൾ വീടും വീട്ടുകാരെയും ഉപേക്ഷിച്ചു എനിക്ക് ഒപ്പം ജീവിക്കാൻ ആയി ഇറങ്ങി വരുന്നു എന്ന് പറഞ്ഞു.... പറഞ്ഞത് പോലെ അവൾ വന്നു അവൾ മാത്രം അവൾക്ക് ഒപ്പം എന്റെ കുഞ്ഞ് കൂടെ അവളുടെ വയറ്റിൽ ഉണ്ട്..... അങ്ങനെ ഉള്ളപ്പോൾ അവളെ കൈവിടാൻ എന്നേ കൊണ്ട് ആകില്ല.... ഞാൻ അവൾക്ക് ഒപ്പം പോകുവാ ആരും എന്നെ ശപിക്കരുത്.... ഇനി ഒരിക്കലും നിങ്ങടെ കണ്മുന്നിൽ പോലും വരില്ല ഞാൻ.... എന്നെ തേടി ആരും വരണ്ട നന്ദുനോട് മനസ്സ് കൊണ്ട് ആയിരം തവണ മാപ്പ് ചോദിച്ചു കഴിഞ്ഞു ഒരിക്കൽ കൂടെ മാപ്പ് എല്ലാത്തിനും....... ശപിക്കരുത്.......
എന്ന്
നിരഞ്ജൻ...
ബദ്രി കത്ത് വായിച്ചു കഴിഞ്ഞു നന്ദുനെ നോക്കി അവൾ നിറഞ്ഞ കണ്ണോടെ അവനെ നോക്കി പുഞ്ചിരിച്ചു കൊണ്ട് അകത്തേക്ക് കയറി പോയി...... നേത്ര എങ്ങോട്ട് പോണം എന്ത് ചെയ്യണം എന്ന് അറിയാതെ എല്ലാവരെയും ഒന്ന് നോക്കിയിട്ട് നന്ദുന്റെ പിന്നാലെ അകത്തേക്ക് പോയി.....
ബദ്രി......അവന്റെ ഇരുപ്പ് കണ്ടു അഗ്നി അവന്റെ തോളിൽ കൈ വച്ചു.
അവന് എന്നോട് ഒരു വാക്ക് നേരത്തെ പറയാമായിരുന്നു ഞാൻ ഒന്നിനും അവനെ നിർബന്ധിച്ചില്ല അവന് ആയിട്ട് വന്നു എന്നോട് ചോദിച്ചത് ആണ്.....അവൻ എന്റെ അനിയനെ പോലെ അല്ല നല്ല സുഹൃത്തുക്കളായിട്ട് ഇരുന്നത് ആണ് എന്നിട്ട് പോലും ഒരു വാക്ക് പറഞ്ഞില്ല..... ആ വിശ്വാസത്തിൽ ആണ് ഒന്നും ചിന്തിക്കാതെ ഞാൻ ഈ കല്യാണം നടത്താൻ തീരുമാനിച്ചത് എന്നിട്ട് അവൻ......... വേണ്ട അവൻ പോയത് തന്നെ ആണ് നല്ലത് എന്തിനാ വേറെ ഒരുത്തിയെ മനസ്സിൽ വച്ചു എന്റെ നന്ദുന് അങ്ങനെ ഒരുത്തൻ.........ബദ്രി ദേഷ്യത്തിലും സങ്കടത്തിലും പറഞ്ഞു.
അവർ എല്ലാവരും അവന്റെ ഒപ്പം തന്നെ നിന്നു അവന്റെ അപ്പോഴത്തെ അവസ്ഥ എല്ലാവർക്കും ഊഹിക്കാമായിരുന്നു.
കല്യാണം മുടങ്ങിയെന്നോ അതോ മാറ്റി വച്ചെന്നോ അങ്ങനെ എന്താ ഇനി എല്ലാവരോടും പറയേണ്ടത്......ബന്ധത്തിൽ ഒരാൾ ചോദിച്ചു......
ഏതെങ്കിലും പയ്യന്മാർ ഉണ്ടെങ്കിൽ നമുക്ക് മുഹൂർത്തത്തിന് കെട്ട് നടത്താം ഈ നാണക്കേട് ഒഴിവാക്കാം.......അത് കേട്ടതും ബദ്രി ചാടി എണീറ്റു.
അങ്ങനെ ആരെങ്കിലും തലയിൽ കെട്ടി വയ്ക്കാൻ എന്തെങ്കിലും ഒരു സാധനം അല്ല..... കല്യാണം മുടങ്ങി എന്ന് തന്നെ പറഞ്ഞോളൂ..... അതിന്റെ പേരിൽ ഉണ്ടാകുന്ന നാണക്കേട് ഞങ്ങൾ സഹിച്ചോളാം...... ബദ്രിദേഷ്യത്തിൽ പറഞ്ഞു.
വന്നവർ എല്ലാം എന്തൊക്കെയോ പരസ്പരം പറഞ്ഞു പോയി.......!
💫💫💫💫💫💫💫💫💫💫💫💫💫💫💫
നന്ദു തന്റെ പ്രതിരൂപം കണ്ണാടിയിൽ ഒന്ന് നോക്കി..
രാവിലെ എന്ത് സന്തോഷത്തിൽ ആയിരുന്നു ഈ വേഷം കെട്ടിയത്. എല്ലാവർക്കും മുന്നിൽ ഒരു കോമാളി ആകാൻ ആയിരുന്നു ഇങ്ങനെ ഒരു വേഷം കെട്ടിയത്....... അവൾ മനസ്സിൽ പറഞ്ഞു.
അപ്പോഴേക്കും നേത്ര കയറി വന്നു...അവളെ കണ്ടപ്പോൾ നന്ദു വീണ്ടും പുഞ്ചിരിച്ചു.....
ഏട്ടത്തി എന്താ ഇങ്ങ് പോന്നേ.... ഞാൻ വല്ല കടുംകൈയും ചെയ്യും എന്ന് പേടിച്ചു ആണോ.....നേത്ര ഒന്നും മിണ്ടിയില്ല അവളെ വെറുതെ നോക്കി നിന്നു.....
എന്തിനാ നന്ദു ഇങ്ങനെ അഭിനയിക്കുന്നത്.... നിന്റെ ഉള്ള് കരയുന്ന ശബ്ദം എനിക്ക് ഇപ്പൊ കേൾക്കാം നന്നായി......
ഇല്ല ഏട്ടത്തി എന്നെ വേണ്ടാത്ത ഒരാൾക്ക് വേണ്ടി എന്റെ ഒരു തുള്ളി കണ്ണീർ പോലും പൊഴിക്കില്ല ഞാൻ....
അവൾ പറഞ്ഞു തീർന്നതും ആന്റി കയറി വന്നു.
മോളെ..... ഞങ്ങളോട് ക്ഷമിക്ക് മോളെ..
അയ്യേ അതിന് ആന്റിയും അങ്കിളും എന്താ ചെയ്തേ..... തെറ്റ് ചെയ്തത് ഞാൻ അല്ലെ.... ആളുടെ മനസ്സ് അറിയാതെ വെറുതെ ഓരോന്ന് മനസ്സിൽ കൂട്ടി വച്ച്.......അവൾ ഒന്ന് നിർത്തി....
എനിക്ക് വിഷമം ഒന്നുല്ല ആന്റി.... നിങ്ങളോട് ദേഷ്യവും ഇല്ല..... ഞാൻ കുറച്ചു സമയം ഒന്ന് ഒറ്റക്ക് ഇരിക്കട്ടെ.....!
ആന്റി നേത്രയേ നോക്കിയിട്ട് പുറത്ത് ഇറങ്ങി..... നേത്ര അവളുടെ തലയിൽ ഒന്ന് തലോടി...
മോള്.... മോള് വിഷമിക്കരുത് എന്ന് പറയില്ല... പക്ഷെ അതൊക്കെ ഇവിടെ ഈ മുറിയിൽ നിന്ന് പുറത്ത് ഇറങ്ങുമ്പോൾ കഴിയണം.... നിന്നേ ഓർത്ത് വിഷമിക്കുന്ന ഒരാൾ ഉണ്ട് പുറത്ത്....... നിന്നേ വേണ്ടാത്ത ഒരാളിന് വേണ്ടി നീ വിഷമിക്കരുത്.........
നേത്ര പുറത്തേക്ക് ഇറങ്ങി.... നന്ദു എണീറ്റ് ആഭരണങ്ങളും സാരിയും ഒക്കെ മാറ്റി ബെഡിൽ വന്നു വെറുതെ കിടന്നു....
നന്ദുന് എന്തൊക്കെയോ ചെയ്യണം എങ്ങോട്ട് എങ്കിലും പോണം എന്നൊക്കെ തോന്നി..........
ബദ്രി മുറിയിൽ വന്നു ഇരിപ്പുണ്ട് അവന്റെ മുഖത്ത് ദേഷ്യവും സങ്കടവും ഉണ്ട്..... നേത്ര ഡോർ അടച്ചു അവന്റെ അടുത്തേക്ക് വന്നു......
കണ്ണേട്ടാ......അവളുടെ വിളികേട്ട് അവൻ ഒന്ന് മൂളി.
ഇങ്ങനെ വിഷമിച്ചു ഇരിക്കാതെ അവളുടെ അടുത്തേക്ക് ഒന്ന് പോ കണ്ണേട്ടാ....നേത്ര അവന്റെ തോളിൽ കൈ വച്ച് പറഞ്ഞു.
അവൻ മുഖം ഉയർത്തി അവളെ ഒന്ന് നോക്കിയിട്ട് അവളെ അരയിലൂടെ ചുറ്റിപിടിച്ചു അവളുടെ വയറ്റിൽ മുഖം ചേർത്ത് വച്ചു...... അവന്റെ അവസ്ഥ അറിയാവുന്നത് കൊണ്ട് തന്നെ അവൾ അവന്റെ പുറത്ത് തട്ടി അശ്വസിപ്പിച്ചു.......
എന്നോട് അവന് ഒരു വാക്ക് പറയാം ആയിരുന്നു..... ഇന്ന് എന്റെ നന്ദു ഇങ്ങനെ ഒരു കോമാളി വേഷം കെട്ടേണ്ടി വരില്ലായിരുന്നു എങ്കിൽ...... ഞാൻ നടത്തി കൊടുത്തേനെ അവന്റെ ആഗ്രഹം.... പക്ഷെ അവൻ.....അവൾ ഒന്നും മിണ്ടാതെ അവന്റെ തലയിൽ തലോടി...
ഡും ഡും...... ഡോറിൽ ആരോ തട്ടി വിളിച്ചപ്പോൾ ബദ്രി മുഖം അമർത്തി തുടച്ചു......
ബദ്രി...... ഒന്ന് വേഗം വാ...........പുറത്ത് നിന്ന് ആദിയുടെ ടെൻഷനോടെ ഉള്ള വിളി കേട്ടു.....
തുടരും........