രചന :-അനു അനാമിക
Happy Wedding 💍 Part 1 (Promo)💞
Hello Gooys, അപ്പോ വലിയൊരു ഇടവേളക്ക് ശേഷം നാൻ തിരുമ്പി വന്തിട്ടേൻ.വെറും കയ്യോടെ അല്ല ഒരു ചിന്ന കഥയുമായിട്ട് ആണ് വന്നത്.
എല്ലാവരും ഇനി വരുന്ന കാര്യങ്ങൾ വള്ളിയും പുള്ളിയും കുത്തും കോമയും വിടാതെ അങ്ങ് വായിച്ചോണം. അപ്പോ എങ്ങനാ തുടങ്ങുവല്ലേ?? 😎😎..........
കോട്ടയം....!!! പാലായും കാഞ്ഞിരപ്പള്ളിയും മീനച്ചിലും ചങ്ങനാശ്ശേരിയും കൂടി കലരുന്ന നമ്മടെ കോട്ടയം. അക്ഷരനഗരി അങ്ങനെ പറഞ്ഞാലേ ബുദ്ധിജീവികൾക്ക് ചിലപ്പോ കത്തൂ. ഇവിടെയാണ് നമ്മടെ കഥ നടക്കുന്നത്.
ദാ ഈ കാണുന്നത് ആണ് കുരീക്കാട്ടിൽ തറവാട്. തറവാട് ആരുന്നു പണ്ട്. പിള്ളേര് വലുതായപ്പോ അവന്മാർ അത് പൊളിച്ച് വീടാക്കി മാറ്റി. കുരീക്കാട്ടിൽ തറവാടിന്റെയും അവിടുത്തെ ആണ്പിള്ളേരുടെയും കഥയാണ് നമ്മളിനി അറിയാൻ പോകുന്നത്. പരസ്പരം സ്നേഹിക്കാൻ പരവേശം കാണിക്കുന്ന നാല് ചേട്ടാനിയന്മാരും അവരുടെ ഭാര്യമാരും കുഞ്ഞുങ്ങളും, അവരെ തല്ലി പിരിപ്പിച്ചേ അടങ്ങൂ എന്ന് പറഞ്ഞു നടക്കുന്ന വേറെ ചിലരുടെയും കഥയാണ് നമുക്കിനി അറിയേണ്ടത്. I mean some പാഷാണത്തിൽ കൃമികൾ. അപ്പോ ഓരോരുത്തരെ ആയിട്ട് അങ്ങ് പരിചയപ്പെട്ടാലോ.
"ഇതാണ് ജോൺ പീറ്റർ കുരീക്കാട്ടിലും അദേഹത്തിന്റെ ഭാര്യ അന്നമ്മ ജോൺ കുരീക്കാട്ടിലും. KK group എന്ന ബിസിനസ്സ് സാമ്രാജ്യത്തിന്റെ സ്ഥാപകൻ ആയിരുന്നു അദ്ദേഹം. ഇപ്പോ രണ്ടാളും ജീവനോടെ ഇല്ല. ഭൂമിയിൽ പ്രണയിച്ചു കൊതി തീരാത്തത് കൊണ്ട് രണ്ടാളും ഇപ്പോ സ്വർഗത്തിൽ ചിൽ ചെയ്തു നടക്കുന്നു. ജോൺ പീറ്റർ KK ഗ്രൂപ്പിന്റെ വെറുമൊരു സ്ഥാപകൻ ആയിരുന്നുവെങ്കിൽ ഇന്ന് കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന KK ഗ്രൂപ്പ് എന്ന സാമ്രാജ്യം കെട്ടിപ്പെടുത്തത് നമ്മടെ നാല് പിള്ളേരും കൂടിയാണ് കേട്ടോ. കുരിക്കാട്ടിൽ കുടുംബത്തിലെ കിരീടം വെക്കാത്ത നാല് രാജാക്കന്മാർ. അപ്പോ ആദ്യത്തെ ആളെ അങ്ങ് പരിചയപ്പെടാം.
"സാം ജോൺ കുരീക്കാട്ടിൽ.... KK group എന്ന സാമ്രാജ്യത്തിന്റെ ഇപ്പോഴത്തെ അധിപൻ.
ഇന്ത്യയിലെ തന്നെ നമ്പർ one ബിസിനസ്സ് magnet കളിൽ ഒരാൾ....!!! Most sharper CEO of KK group. Jhon Peter ന്റെ മൂത്ത പുത്രൻ. കുരീക്കാട്ടിൽ തറവാടിന്റെ ഇപ്പോഴത്തെ കാരണവർ. ആളെങ്ങനെ ചുള്ളൻ അല്ലേ?? വായിനോക്കാൻ നിക്കണ്ട. ഇതൊക്കെ booked ആയി പോയ properties ആണേ.... 😌😌. ഹ ഇനി അടുത്ത ആള്........"...
ഇതാണ് സാമുവൽ ജോൺ കുരീക്കാട്ടിൽ. രണ്ടാമൻ. സാമിന്റെ വലം കൈ എന്ന് തന്നെ പറയാം. ഇച്ചായൻ പറയുന്നതിന് അപ്പുറമോ ഇപ്പുറമോ പോകാത്ത the brave and cunning businessman. Kk ഗ്രൂപ്പിന്റെ ഇന്ത്യയിലെ എല്ലാ ബ്രാഞ്ചുകളുടെയും GM ഇദ്ദേഹമാണ്..... ആള് പാവമാണെന്നു നമുക്ക് തോന്നുമെങ്കിലും കുറച്ചൊക്കെ ഉഡായിപ്പും കൈയിൽ ഉണ്ടേ.... 😁😁....!!"
"ഇതു മൂന്നാമൻ സൈമൺ. സൈമൺ ജോൺ കുരീക്കാട്ടിൽ. ഇച്ചായന്മാരുടെ പ്രിയപ്പെട്ടവൻ. അത്യാവശ്യം തല്ലുകൊള്ളിത്തരവും കുരുത്തക്കേടും കൈയിൽ ഉണ്ടായിരുന്നു എന്നത് ഒഴിച്ചാൽ പത്തരമാറ്റ് ആണ് ചെക്കൻ. ഈ പഞ്ചായത്തിൽ കാണില്ല ഇതുപോലൊരു തങ്കക്കുടം.Most intelligent and vigilant Businessman, Coordinator, influencer.... ആ സ്ഥാനങ്ങൾ എല്ലാം ഇവന്റെ കുത്തകയാണ്..... 😎!!"....
"ഇനി അടുത്തത് കുരീക്കാട്ടിലെ ഇളമുറ തമ്പുരാൻ ......മിസ്റ്റർ സിവാൻ ജോൺ കുരീക്കാട്ടിൽ.
എല്ലാവരുടെയും സിവാച്ചൻ....മൂന്ന് ഇച്ചായന്മാരുടെ പൊന്നോമന എന്ന് വേണം പറയാം.ദോഷം പറയരുതല്ലോ ആള് ഇത്തിരി പിശകാണെ......!!ഇച്ചായന്മാര് ഇന്ത്യയിൽ കിടന്നാണ് ഷൈൻ ചെയ്യുന്നതെങ്കിൽ നമ്മടെ ആളിന്റെ റേഞ്ച് വേറെയാ. ആള് അങ്ങ് ഓസ്ട്രേലിയയിൽ ആണ്. KK ഗ്രൂപ്പിന്റെ വിദേശത്തുള്ള എല്ലാ ബ്രാഞ്ചുകളുടെയും CEO സിവാൻ ആണ്. എല്ലാം ഒരു കുടക്കീഴിൽ കൊണ്ട് പോകുന്നതും അവനാണ്. Most dangerous Weapon,Cunning, stylish, Attractive king of this business world. Most successful business man in Asia."......
"ഇവർ നാലും കൂടെ ഒന്നിച്ചാൽ പിന്നെ ഒരു ശക്തിക്കും അവരെ തകർക്കാൻ ആവില്ല. കാരണം there brotherhood always reminds the strength.".....(അവരുടെ സഹോദര്യമാണ് അവരുടെ ശക്തി )
"Wait wait wait... ഇനി വേറെ ചിലരെ കൂടെ പരിചയപ്പെടാം.ഞാൻ നേരത്തെ പറഞ്ഞില്ലേ പ്രൊപ്പാർട്ടി booked ആണെന്ന്..... ആദ്യത്തെ പ്രോപ്പർട്ടിയുടെ അതായത് സാം അച്ചായന്റെ ആളാണ് ഇത്. നമ്മടെ പ്രിയപ്പെട്ട വല്യ ചേട്ടത്തി.....എയ്റ....!! എയ്റ സാം ജോൺ കുരീക്കാട്ടിൽ നമ്മടെ സാം അച്ചായന്റെ പ്രിയപ്പെട്ട കെട്ടിയോള്.
ഈ കുരീക്കാട് തറവാടിനെ ഒന്നിച്ചു കൊണ്ട് പോകുന്നതിൽ ചേട്ടത്തിയുടെ പങ്ക് ചില്ലറയല്ല.
ഇത് സാം അച്ചായന്റെയും എയ്റ ചേട്ടത്തിയുടെയും പിള്ളേര് അജാൻ സാം ജോൺ കുരീക്കാട്ടിൽ എന്ന അച്ചുവും. റിജാൻ സാം ജോൺ കുരീക്കാട്ടിൽ എന്ന റിച്ചുവും.
ഇങ്ങനെ ഇരിക്കുന്നു എന്ന് കരുതണ്ട. അപ്പന്മാരേക്കാൾ വല്യ പുള്ളികളാ രണ്ടും.
"ഇനി അടുത്ത പ്രൊപ്പാർട്ടിയുടെ അവകാശി.
ഇത് നമ്മടെ കൊച്ച് ചേട്ടത്തി... റെബേക്കാ. റെബേക്കാ സാമൂവൽ കുരീക്കാട്ടിൽ. സാമൂവൽ അച്ചായന്റെ ഒരേയൊരു ഭാര്യ.ആളൊരു ചാർട്ടേഡ് അക്കൗണ്ടന്റ് ആരുന്നു. ഇപ്പോ അവർക്കൊരു കുഞ്ഞാവ വന്നപ്പോൾ ലീവിൽ കേറി അവനെ നോക്കാൻ.
അവരുടെ കുഞ്ഞാവ ഏദൻ സാമൂവൽ കുരീക്കാട്ടിൽ....!!"....
"ഇനി മൂന്നാമത്തെ ആളുടെ ഓണർ....!!ഇതാണ് റീന മോള്.... സൈമൺ അച്ചായന്റെ പെണ്ണ്.
റീന സൈമൺ കുരീക്കാട്ടിൽ. അവര് പ്രേമിച് കെട്ടിയതാണേ. നമ്മടെ റെബേക്ക ചേച്ചിയുടെ അനിയത്തിയാണ് റീന മോള്. പക്ഷെ അവർ twins അല്ല പ്രായ വെത്യാസം ഉണ്ട്. റീന മോളിപ്പോ നാല് മാസം പ്രെഗ്നന്റ് ആണ്. അധികം വൈകാതെ ഒരു കുഞ്ഞിന്റെ കരച്ചിൽ കൂടെ കുരീക്കാട്ടിൽ കേൾക്കാം....!!
ഇവർ മൂന്ന് പെണ്ണുങ്ങളും കൂടെയാണ് ഈ കുടുംബത്തിനെ ഒരുപോലെ മുന്നോട്ട് കൊണ്ട് പോകുന്നത്. വഴക്കോ വയ്യാവേലിയോ കുശുമ്പോ ഒന്നുമില്ലാതെ എല്ലാവരും പരസ്പരം സഹായിച്ചും സഹകരിച്ചും പോകുന്നൊരു കൊച്ച്....!! അല്ല ഇത്തിരി വല്യ കുടുംബം.
അപ്പോ നായകന്മാർ ആയ സ്ഥിതിക്ക് waiting ലിസ്റ്റിൽ നിൽക്കുന്ന വില്ലന്മാരെ കൂടെ പരിചയപ്പെടാം.ഇല്ലേൽ എന്നെ കൊല്ലാൻ കൊട്ടേഷൻ തന്നാലോ?? ഞാൻ എങ്ങാനും തട്ടി പോയാൽ ആര് കഥ പറഞ്ഞു തരും??...... അതുകൊണ്ട് പരിചയപ്പെടുത്താം. അല്ലാണ്ട് പേടിച്ചിട്ട് ഒന്നുമല്ല കേട്ടോ.
💞💞💞💞💞💞💞
"ഇതാണ് മേക്കലാത്ത് തറവാട്. കാലാ കാലങ്ങളായി മേക്കലാത്തുകാരും കുരീക്കാട്ടിക്കാരും ശത്രുക്കൾ ആണ്. അതിന്റെ കാര്യവും കാരണവും പിന്നെ പറയാം.
"ദാ ഒരു മൂന്നാം ലോക മഹായുദ്ധത്തിന് പോകുന്ന പോലെ എയർ പിടിച്ച് നിൽക്കുന്ന ഇദ്ദേഹമാണ് മേക്കലാത്തെ കുരുട്ടു ബുദ്ധികളുടെയും ചതികളുടെയും രാജാവ്.
സണ്ണി.... സണ്ണി എബ്രഹാം. ഭാര്യയുമായി ജർമനിയിൽ ആണ് താമസം.

ഇത് അദേഹത്തിന്റെ ഭാര്യ സാന്ദ്ര സണ്ണി....!!ഭർത്താവ് ചെറ്റ ആണെങ്കിൽ ഭാര്യ മൂദേവി ആണെന്നൊക്കെ പറയേണ്ടി വരും അങ്ങനെ ഒരു സാധനം......!!"...
"Whatever it is ഇതാണ് രണ്ടാമത്തെ തല തെറിച്ചവൻ ടോമി ടോമി എബ്രഹാം....
കൂട്ടത്തിൽ കുരുത്തക്കേടിന്റെ കാര്യത്തിൽ ആളിത്തിരി പ്രശ്നം ആണ്. ഒന്നിലും മുന്നും പിന്നും നോക്കില്ല. ചേട്ടൻ ചെറ്റ ആണെങ്കിൽ അനിയൻ പരമ ചെറ്റയാണ് എന്ന് പറയാം. പറയാൻ കൊള്ളാവുന്ന ഒറ്റ നല്ല ശീലം ഇല്ലേലും എല്ലാ ദുശീലവും കൂടെയുണ്ട്.....!!Nice to meet you അളിയാ...."....
"ഇത് അടുത്ത മുടിയനായ പുത്രൻ വർക്കി...
വർക്കി എബ്രഹാം. ചേട്ടന്മാരു ചെയ്യുന്ന എല്ലാ കൊള്ളരുതായ്മക്കും കൂട്ട് നിക്കുന്നവൻ, എതിർക്കാൻ നിൽക്കുന്നവരെ പിഴുതു എറിയാൻ മടി ഇല്ലാത്ത മേക്കലാത്തെ മൂന്നാം സന്തതി....!!"
ഇവർക്കെല്ലാം ഇടയിലേക്ക് ആണ് അവള് കടന്ന് വരാൻ പോകുന്നത് ഒരു പൂവിനെ പോലും നോവിക്കാൻ അറിയാത്തൊരു മാലാഖ. സെലിൻ... സെലിൻ തോമസ്.
അവൾ ആരുടെയൊക്കെ ജീവിതത്തിലെ മാലാഖയാവും പൊട്ടിത്തെറി ആവും ആറ്റംബോംബ് ആവും ഇതൊക്കെ ഇനി കാത്തിരുന്ന് അറിയണം.
അപ്പോൾ ആദ്യ ഭാഗം വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...
രചന :-അനു അനാമിക