രചന: സജി ശിവ ശിവമയം
ഞാൻ ആദ്യമായ് ആതിരയെ കാണുന്നത് എന്റെ ഓട്ടോയിൽ കയറുമ്പോഴാണ് അന്ന് പക്ഷേ ഞാൻ അറിഞ്ഞിരുന്നില്ല എന്റെ ജീവിത യാത്രയിൽ ഉടനീളം ഉള്ള സവാരിക്കായിരുന്നു അവൾ കയറിയതെന്ന്...
നാളെക്ക് രണ്ടു വർഷം തികയുകയാണ്. ഞാനവളെ ആദ്യമായ് കണ്ടതും അവൾ എന്റെ കൂടെ ഇറങ്ങി വന്നതും ഒരേ ദിവസം തന്നെയാണ് spt 12..
ആദ്യം എനിക്ക് ആതിരയോട് പ്രത്യേകിച്ച് ഒരു ഇഷ്ടവും തോന്നിയിരുന്നില്ല ഇടയ്ക്കിടെ ഓട്ടം വിളിക്കുന്ന ഒരു കുട്ടി അത്രമാത്രം...ഒന്ന് രണ്ടു വട്ടം ഓട്ടം വിളിച്ചപ്പോ എന്റെ ഫോൺ നമ്പറും കൊടുത്തു എപ്പോ വേണമെങ്കിലും എന്ത് ആവശ്യത്തിനും വിളിച്ചോളുവാൻ പറഞ്ഞു. എനിക്ക് ഓട്ടമായിരുന്നു വലുത്...
കോളേജ് ഇല്ലാത ദിവസങ്ങളിൽ മിക്കപ്പോഴും കൂട്ടുകാരികളുമൊത് കറങ്ങുവാനും ഷോപ്പിങ്ങിനുമായി എന്നെ വിളിക്കും പൈസയും കൂടുതൽ തരും. അങ്ങിനെ ഒരിക്കൽ പനി പിടിച്ചു ഹോസ്പിറ്റലിൽ പോവുവാൻ എന്നെ വിളിച്ചു കൂടെ ആരും ഉണ്ടായിരുന്നില്ല....അതുകൊണ്ട് തന്നെ ഞാനും Dr ടെ അടുത്തേക്ക് ചെന്നു. ഷീണം ഉള്ളതുകൊണ്ട് ഗ്ലുക്കോസ് കയറ്റുവാൻ അവിടെ കിടത്തി..എന്റെ ഓട്ടം പോവുമെന്നും പറഞ്ഞു അവൾ ഒരുപാട് നിർബന്ധിച്ചു പൊക്കോളാൻ പക്ഷെ എനിക്കെന്തോ മനസ്സ് വന്നില്ല...
പിന്നീട് ഓട്ടത്തിന് അല്ലെങ്കിലും വിളിക്കുവാനും സംസാരിക്കുവാനും തുടങ്ങി..പതിയെ എനിക്ക് മനസ്സിലായി തുടങ്ങി അവൾക്ക് എന്നോടുള്ള ഇഷ്ടം പ്രണയമായി തുടങ്ങിയെന്ന്..പക്ഷേ എനിക്ക് അതിന് കഴിയുമായിരുന്നില്ല ഞങ്ങൾ തമ്മിൽ ഒരിക്കലും ചേരില്ലായിരുന്നു..
ജാതിയും മതവും ഒന്നാണെങ്കിലും പൈസയുടെ കാര്യത്തിൽ ഞങ്ങൾക്ക് വളരെ അകാലമായിരുന്നു വീട്ടുകാരുടെ സമ്മതത്തോടെ ഒരിക്കലും വിവാഹം കഴിക്കുവാനും കഴിയില്ല അതുകൊണ്ട് തന്നെ ഇഷ്ടമായിട്ടും ഞാൻ അവളിൽ നിന്നും മനഃപൂർവ്വം അകലം പാലിച്ചു..
പക്ഷേ ഞാൻ എത്രത്തോളം അകലുവാൻ നോക്കുന്നോ അതിലും ഇരട്ടിയായി അവൾ എന്നിലേക്ക് അടുത്തുകൊണ്ടേയിരുന്നു....ഒടുവിൽ കൂട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി ഞാനും സ്നേഹിച്ചു. അല്ല സ്നേഹം നടിച്ചു കൂട്ടുകാർ പറഞ്ഞു തന്നത് ഈ പണക്കാരുടെ മക്കൾക്ക് പ്രേമം വെറും നേരം പോക്ക് മാത്രമാണെന്ന അതുകൊണ്ട് തന്നെ ഞാൻ അതിൽ അതികം നിറ്റെർസ്റ്റ് കാട്ടിയിരുന്നില്ല...
അവളുടെ ഓരോ വാക്കിലും നോക്കിലും എന്നോടുള്ള പ്രണയം സത്യമായിരുന്നു ഒടുവിൽ എനിക്കും അത് കണ്ടില്ലെന്നു നടിക്കാൻ പറ്റാതായി എന്നാലും ഒരുമിച്ചൊരു ജീവിതം നടക്കില്ലെന്നു എനിക്കറിയാമായിരുന്നു..
അതികം വൈകാതെ തന്നെ അവളുടെ വീട്ടിലും അറിഞ്ഞു പഠിപ്പ് പാതിയിൽ നിറുത്തിച്ചു..പരസ്പരം ഒന്ന് കാണുവാൻ പോലും പറ്റാതെ ആയി. എനിക്ക് നേരെ ഭീഷണിയും വന്നു തുടങ്ങി ഇനി അവളുടെ പുറകെ നടന്നാൽ കയ്യും കാലും ഓടിച്ചിടുമെന്നു. അവർക്ക് എന്തിനും പറ്റും അതിനുള്ള പണവും പ്രതാപവും അവർക്കുണ്ട്...
അത്രയും നാള് എന്നും കണ്ടിരുന്നപ്പോൾ തോന്നാത്തൊരു ഇഷ്ടം എനിക്ക് അവളോട് വന്നു തുടങ്ങി അതുവരെ അനുഭവിക്കാത്ത എന്തോ ഒരു വേദന മനസ്സിനെ തളർത്തി...അവളോട് എനിക്ക് സ്നേഹം ഉണ്ടായിരുന്നെങ്കിലും അതിന്റെ ആഴം ഞാനറിഞ്ഞത് അപ്പോഴായിരുന്നു..കാണുവാൻ കുറെ ശ്രമിച്ചെങ്കിലും പറ്റിയില്ല...
ദിവസങ്ങളും മാസങ്ങളും കടന്നു പോയി. അവളുടെ ഒരു വിവരവും ഉണ്ടായില്ല പിന്നേ പണ്ട് കൂട്ടുകാർ പറഞ്ഞത് ആലോചിച്ചപോ ശെരിയാണ് പൈസയുള്ള വീട്ടിലെ കുട്ടിയല്ലേ തനിക്ക് അച്ഛനും അമ്മയും വെച്ച് നീട്ടുന്ന സ്ത്രീധനത്തെ കുറിച്ചു കേട്ടപ്പോ എന്നെ മറന്നു തുടങ്ങിയിട്ടുണ്ടാവും എന്ന് കരുതി. പുറമെ അങ്ങിനെ കാട്ടിയെങ്കിലും പല രാത്രികളിലും ഉറങ്ങാൻ പറ്റിയിരുന്നില്ല..
അങ്ങിനെ ഒരു ദിവസം രാവിലെ ഫോൺ നോക്കിയപ്പോ ഒരു msg കണ്ടു അത് അവളുടെയായിരുന്നു തനിക്ക് വിളിക്കാനും ഒന്നിനും പറ്റാത്തത് കൊണ്ടാണ് വിളിക്കാത്തത് എന്നും ഒരിക്കലും എന്നെ മറന്നു കൊണ്ടൊരു ജീവിതം അവൾക്ക് ഉണ്ടാവില്ല എന്നും എങ്ങിനെയെങ്കിലും അവിടെന്ന് കൂട്ടികൊണ്ടു പോരുവാൻ പറഞ്ഞുകൊണ്ടായിരുന്നു msg...
നഷ്ടപ്പെട്ടെന്ന് കരുതിയ സ്നേഹം എനിക്ക് തിരിച്ചു കിട്ടി ഇനിയുള്ള ജീവിതം അവളോടൊപ്പം തന്നെയാവുമെന്ന് അന്ന് ഞാൻ മനസ്സിൽ തീരുമാനിച്ചു..ഒടുവിൽ വന്ന msg ഏതോ ഒരു എജിനീയർ പയ്യനുമായി കല്യാണം ഉറപ്പിച്ചു എന്നായിരുന്നു..പിന്നീട് മറ്റൊന്നും ചിന്തിച്ചില്ല നേരെ അവളുടെ വീട്ടിൽ പോയി വിളിച്ചിറക്കി കൊണ്ടുവന്നു...
കുറെ എതിർത്തു ഒടുവിൽ കേസ് കൊടുത്തു അവളെ ഞാൻ ബലമായി തട്ടികൊണ്ട് പോയതാണെന്ന് ആയിരുന്നു കേസ്...ഒരു രാത്രിയും പകലും എന്നെ പോലീസുകാർ ഒരുപാട് തല്ലി അവളെ മറക്കുവാൻ പറഞ്..അവളുടെ അച്ഛന്റെ കയ്യിൽ നിന്നും വാങ്ങിയ പൈസയുടെ കൂർ പോലീസ്കാർ നല്ലതുപോലെ കാട്ടി...
ഒടുവിൽ കേസ് കോടതിയിലേക്ക് എത്തി വിധി അവളുടെ വാക്കിൽ ആയിരുന്നു..അത്രയും പേരെ സാക്ഷി നിറുത്തി എന്നെ ഇഷ്ടമാണ് എന്റെ കൂടെ ജീവിക്കണം എന്നവൾ പറഞ്ഞപ്പോ അതുവരെ ഞാൻ അനുഭവിച്ച ഇടിയുടെ വേദന മാറി ഒരുതരം പറഞ്ഞറിയിക്കുവാൻ കഴിയാത്ത സന്തോഷമായിരുന്നു..
ഒടുവിൽ കോടതിയുടെ അനുവാദത്തോടെ വിവാഹം കഴിക്കുമ്പോഴും ഉള്ളിൽ നിറയെ ഭയമായിരുന്നു..എല്ലാ സുഖ സൗകര്യങ്ങളും ഇട്ടെറിഞ്ഞു എന്റെ കൊച്ചുവീട്ടിലേക്ക് കയറി വരുന്ന അവളുടെ മനസ്സിൽ ഇവിടുത്തെ ചുറ്റുപാട് എന്നോടുള്ള ഇഷ്ടത്തെ ഇല്ലാതാകുമോ എന്നുള്ള ഭയം...
ദിവസങ്ങൾ ചെല്ലും തോറും പണക്കാരിയിൽ നിന്നും പാവപെട്ട കുട്ടിയായി മാറി കഴിഞ്ഞിരുന്നു...സത്യത്തിൽ അവളുടെ മാറ്റം എന്നെ ഞെട്ടിച്ചിരുന്നു. എത്ര പെട്ടന്നാണ് അവളൊരു കുടുംബിനിയായത്...
വീട്ടിലെ കാര്യങ്ങളും വരവും ചിലവും എല്ലാം അവളുടെ കൈയ്കളിൽ ഭദ്രമാക്കി...അമ്മയെ സ്വന്തം മകൾ നോക്കുന്നതിലും നന്നായി നോക്കുന്നു..ഇതുവരെയും ഒന്നും വേണമെന്നോ എവിടെയെങ്കിലും പോവണമെന്നോ ഒരു ആഗ്രഹം പോലും പറഞ്ഞിട്ടില്ല. ഒന്നിനും ആഗ്രഹം ഇല്ലാഞ്ഞിട്ടാവില്ല പൈസ നശിപ്പിക്കണ്ടാ എന്ന് കരുതിയാവും...അനാവശ്യമായുള്ള ചെലവുകളിൽ എനിക്ക് നല്ല ചീത്തയും കേൾക്കാറുണ്ട്..
എനിക്കായി അവൾ വിട്ടുകളഞ്ഞ സകല സൗഭാഗ്യങ്ങളും എന്നെകൊണ്ട് തന്നെ തിരിച്ചു പിടിക്കണമെന്നുള്ള വാശിയിലാണ് അവളിപ്പോൾ..ഇപ്പോ കിട്ടുന്ന പൈസ കൂട്ടിവെച്ച് ചെറുതായി പലിശക്ക് കൊടുക്കലും തുടങ്ങിയിട്ടുണ്ട്...
എന്തിന്റെ പേരിലാണോ ആതിരയുടെ വീട്ടുകാർ എന്നെ വേണ്ടാന്നു പറഞ്ഞത് അത് ഉണ്ടാക്കി അവരുടെ മുൻപിൽ ജീവിച്ചു കാണിക്കണം എന്ന് മാത്രമേയുള്ളൂ ആ പാവത്തിന്....അതിനായ് മറ്റുള്ളവരുടെ മുൻപിൽ അവളൊരു മനസാക്ഷി ഇല്ലാത്തവളായി അഭിനയിക്കുയാണ്...
ഇന്ന് ഞാൻ ഈ വാങ്ങുന്ന കൊച്ചു മോതിരത്തിന് പോലും നാളെ വഴക്ക് കേൾക്കാം എന്നാലും ഇതെങ്കിലും വാങ്ങിയില്ലെങ്കിൽ പിന്നെ ഞാൻ എന്ത് ഭർത്താവ്....തന്നെ ജീവന് തുല്യം സ്നേഹിക്കുന്ന ഒരു ഭാര്യയെ കിട്ടുന്നതാണ് ഏതൊരു പുരുഷ്യന്റെയും ഭാഗ്യം..അതിൽ ഞാൻ ഭാഗ്യവാനാണ്..ആതിരയെ പോലെ ഒരു ഭാഗ്യദേവതയെ കിട്ടിയതിൽ... ശുഭം...
ലൈക്ക് കമന്റ് ചെയ്യണേ