ആത്മസഖി, തുടർക്കഥ ഭാഗം 8 വായിക്കൂ...

Valappottukal

 


രചന: മഴ മിഴി


"അവൻ കോപം അടക്കി പിടിക്കാനാവാതെ റൂമിലേക്ക് പോയി.. കയ്യിൽ കീട്ടയതെല്ലാം നിലത്തേക്ക് എറിഞ്ഞു ഉടച്ചു.."

ആ കൂട്ടത്തിൽ ചെറിയൊരു  ഡോളും ഉണ്ടായിരുന്നു..എന്നിട്ടു കാലിയാടങ്ങാതെ ദേഷ്യത്തിൽ  ബൈക്കിന്റെ കീയും എടുത്ത് പുറത്തേക്ക് പോയി...


താഴത്തെ ബഹളമെല്ലാം ഒതുങ്ങി അച്ഛനെയും അമ്മയെയും  സമാധാനിപ്പിച്ചു പറഞ്ഞു വിട്ടിട്ട് റൂമിലേക്ക് വരുമ്പോൾ നന്ദ കണ്ടത്.. നിലത്തു ചിന്നി ചിതറി കിടക്കുന്ന സാധനങ്ങളും അതിൽ തനിക്കേറെ പ്രിയപ്പെട്ട  ആ കുഞ്ഞു   ഡോളുമായിരുന്നു..അവൾ അതെടുത്തു  നെഞ്ചോട് ചേർത്ത് പിടിച്ചതും  അതിൽ നിന്നും  ചെറിയ രീതിയിൽ ഒരു ശബ്ദം പുറത്തേക്ക് വന്നു..


"കാശിയേട്ട....ഐ ലവ് യു......"


പെട്ടന്ന് ആ ശബ്ദം നിലച്ചു.... അവൾ അത് നെഞ്ചോട് ചേർത്ത്  കൊണ്ട് വീണ്ടും വീണ്ടും അതിന്റെ ബട്ടൺ അമർത്തി നോക്കി... അതിന് അനക്കം ഒന്നും ഉണ്ടായില്ല.. അവൾ അതും പിടിച്ചു തേങ്ങി കരയാൻ തുടങ്ങി....


അതിൽ നിന്നു ഉയർന്നു കേട്ട ശബ്ദത്തിൽ  അവൾ ലയിച്ചിരുന്നു പോയി..

"ഓർമ്മകൾ  അതിവേഗം പിന്നിലേക്ക് നീങ്ങി...."


"സ്കൂൾ യൂണിഫോമിൽ ഇരു സൈഡിലും പിണച്ചു കെട്ടിയ മുടിയിലെ  അഴിഞ്ഞു തുടങ്ങിയ നീല റിബൺ ഒന്ന് കൂടി മുറുക്കി കെട്ടി കൊണ്ട്   നന്ദ ക്ലാസ്സ്‌ റൂമിൽ നിന്നും പുറത്തേക്ക് ഇറങ്ങി.."


ഇടക്കിടെ അവൾ ബാഗ് തുറന്നു നോക്കികൊണ്ട് മുന്നോട്ട് നടന്നു.. കൂടെ  നിഴലായി   അനുരാധയും ഉണ്ടായിരുന്നു..


തന്റെ പ്രിയപ്പെട്ട കൂട്ടുകാരി തന്റെ  അനു...


ടിയെ.... നന്ദു.... ഇന്ന് വല്ലോം നടക്കുവോ?


"ആ നടക്കും.."


അത് ശരിയാ നമ്മൾ എന്നും ഇതുമായി  നടക്കുവാണല്ലോ?


അല്ലേടി നന്ദേ....


ആ ചേട്ടായി ഇപ്പൊ   നിന്നെ  ഓർക്കുന്നു കൂടി ഉണ്ടാവില്ല..


"നിനക്ക് ഓർമ്മയില്ലേ അന്ന്  മഴയത്തു നീ ഓടിച്ചെന്നു കുടകീഴിൽ കയറിയപ്പോ ആ ചേട്ടായി ദേഷിച്ചു നോക്കിയ നോട്ടം .."


അതെന്നെ മറന്നിട്ടാവും..


അന്ന് ഞാൻ  കുഞ്ഞു അല്ലായിരുന്നോടി..


"അപ്പൊ നീ ഇപ്പോ കുഞ്ഞല്ലേ...."


"ദേ.. അനു വേണ്ടാട്ടോ...എന്നെക്കാളിത്തിരി നീളകൂടുതൽ നിനക്ക് ഉണ്ടെന്നു വേച്ചു നീ ശവത്തിൽ കുത്തരുത്.."


"എന്റെ പൊന്നോ... നീ ഒന്ന് നടന്നെ ആ ചേട്ടൻ ഇപ്പൊ വന്നിട്ടുണ്ടാവും.."


"ഞാൻ നടക്കുവല്ലിയോടി.."


എടി... നന്ദേ.... നമുക്ക് ഈ വഴി തന്നെ പോണോ?

വീട്ടിൽ അറിഞ്ഞാൽ... അറിയാല്ലോ  കിട്ടാൻ പോണ തല്ലിന്റെ എണ്ണം...


"എന്റെ പൊന്നു അനു നീ ഒന്ന് മിണ്ടാണ്ട് വന്നേ.."


"ഞാൻ മിണ്ടും.. എനിക്ക് മിണ്ടാണ്ട് വരാൻ അറിയില്ല.."


നമ്മൾ ബസ്സിന്‌ വന്നിരുന്നെങ്കിൽ  ഇപ്പൊ  വീടിനു മുന്നിൽ ഇറങ്ങാരുന്നു..


എന്നാൽ നീ ബസ്സിന്‌ പോ..


ഓഹ്.. അപ്പോഴേക്കും പിണങ്ങിയൊ എന്റെ നന്ദ കൊച്ചു..


നന്ദ കെറുവിച്ചു മുന്നേ നടന്നു...


"ടി.. ആ വഴി സൂക്ഷിച്ചു ഇറങ്ങണെ... ഇന്നലെ മഴ പെയ്തത് കൊണ്ട് പടവരമ്പത്തു നല്ല തെറ്റൽ കാണും.."


കുറച്ചു നടന്നതും കണ്ടു...

കൂട്ടുകാരുമായി  സംസാരിച്ചു ഇരിക്കുന്ന കാശിയേട്ടനെ..


എടിയേ... ദേ.. ഇരിക്കുന്നു നിന്റെ   മൊതല്...

ഞാൻ ദാ ആ  ഇടവഴിയിൽ നിൽക്കാം...


ആ ചേട്ടന്റെ കയ്യിൽ നിന്നും തല്ലുകൊള്ളാൻ എനിക്ക് വയ്യാ...

ഇന്നാളിൽ ഭാഗ്യതിനാ  തല്ലുകിട്ടാഞ്ഞത്..


നീ... അന്നത്തെ കൂട്ട് പാതിവഴിക്ക്  എന്നെ ഇട്ടിട്ട് ഓടുമോ?


"ഇല്ല.. ഇത്തവണ ഈ നന്ദ ഓടില്ല..."


"ശരിക്കും.."


ആ ശരിക്കും...


"ഈ ശരി ഞാൻ എത്ര കേട്ടതാ..."അവൾ ഊറി ചിരിച്ചു...


"ഇതുമായി  ആ ചേട്ടന്റെ പിറകെ നടക്കാൻ തുടങ്ങിയിട്ട്  മാസം നാലായി......"


"നമ്മൾ Plustwo ആയാൽ എങ്കിലും നീ ഇത് കൊടുക്കുമോടി..നന്ദേ...."


ഇത്തവണ എന്തായാലും ഞാൻ ഇത് കൊടുത്തിട്ടേ വരൂ..


അല്ലെങ്കിൽ  ഷെമി പറഞ്ഞത് പോലെ അങ്ങേരെ വേറെ ആരെങ്കിലും വളച്ചാലോ...


ആ അത് ചിലപ്പോൾ നടന്നേക്കും... ആ ചേട്ടനെ കാണാൻ ചുള്ളനാ...


ദാ... ആ ചേട്ടൻ നിന്നെ നോക്കുന്നെടി..

ആ നോക്കട്ടെ നിനക്ക് ഇപ്പൊ അതിനെന്താ..


എന്താടി ഒന്നും മിണ്ടാതെ..


നന്ദ പതിയെ തിരിഞ്ഞു നോക്കി... ചീനി കമ്പുകൾക്കിടയിൽ മറഞ്ഞു നിന്നു നോക്കുന്നവളെ കണ്ണുരുട്ടി കാട്ടി കൊണ്ട് നന്ദ മുന്നോട്ട് നടന്നു.


ഈശ്വര... ഇതുവരെ ഇല്ലാത്തൊരു ഭയം പോലെ..

ഈ കലനാഥൻ.. അന്നത്തെ പോലെ ആട്ടി പായിക്കുമോ?


ഈശ്വര അങ്ങേരുടെ ലെഫ്റ്റ് ഹാൻഡും റൈറ്റ് ഹാൻഡും എല്ലാ പടകളും ഉണ്ടല്ലോ..ചക്കരയിൽ ഈച്ച ഒട്ടും പോലെ ഈ ഊളകൾ ഏതു നേരവും കാണും കൂടെ...


"തിരികെ പോയാലോ...."

ഈശ്വര... ലവടെ മുന്നിൽ വീമ്പു പറഞ്ഞിട്ട് തിരികെ ചെന്നാൽ അവൾ എന്നെ തേച്ചു ഒട്ടിക്കും..


"ടാ.. കാശി... ദേ... വരുന്നു....നിനക്കുള്ള പ്രേമ ലേഖനവുമായി..നിന്റെ പ്രണയിനി...."


എന്നും വരാറുള്ള ഹംസത്തെ കൂടെ കണ്ടില്ലല്ലോ....


അവിടെ ഒരു കൂട്ടച്ചിരി മുഴങ്ങി...


ഈ കൊച്ചൊരു കുരിശ്ശയല്ലോ...

ഞാൻ എവിടെ പോയാലും ഈ സാധനം പിന്നാലെ ഉണ്ടല്ലോ..


ഇവളെ ഇന്ന് ഞാൻ...കാശി കലിപ്പിൽ പറഞ്ഞതും


ലിജോ പറഞ്ഞു....


ടാ....അതൊരു  കൊച്ചു കുട്ടിയ...

അതിനോട്‌ നിന്റെ ഈ കോപം കാട്ടിയാൽ നാളെ ആ വിഷമത്തിൽ അതെന്തേലും ചെയ്താൽ പ്രശ്നമാണ് മോനേ കാശി...

നമ്മൾ തൂങ്ങും..


നമ്മൾ അല്ലടാ.. ഇവൻ തൂങ്ങും...

കൂട്ടത്തിലരോ പഞ്ച് ഡയലോഗ് തട്ടി വിട്ടു..


ഹ്മ്മ്....


എന്നാൽ നിയൊക്കെ അങ്ങോട്ട് മാറി നിന്നോ...

ഞാൻ മയത്തിൽ ഒന്ന് ഡീൽ ചെയ്യാം..


ഉവ്വേ.. ഉവ്വെ..

മയത്തിൽ അതും നീ...


ഹോ... ഇങ്ങേരുടെ  കൂടെ ഉള്ളതെല്ലാം പോയോ..

ഹാവു....ആശ്വാസമായി .. ഇനിയിപ്പോ  ഇങ്ങേരു  എന്നെ പറയണത് ഒന്നും അവര് കേൾക്കില്ലല്ലോ?


ഈശ്വര നെഞ്ചിടിപ്പ് കൂടി.... ഇന്ന് എല്ലാം കൊളമാക്കും..

പറയാൻ പഠിച്ചോണ്ട്   വന്ന ഡയലോഗ് എല്ലാം പേടി കാരണം മറന്നു പോയല്ലോ..നാശം....!


ഹോ എന്നാലും വേണ്ടില്ല എല്ലാം പറയണം...


"അവന്റെ മുന്നിൽ ചെന്നതും  നന്ദയുടെ കയ്യും കാലും വിറയ്ക്കാൻ തുടങ്ങി..

ചുരിദാറിൽ തെരുത്തു പിടിച്ച  കൈകൾ വിയർപ്പിനാൽ ഒട്ടിയിരിക്കുന്നു.."


"ഈശ്വര... എങ്ങനെ തുടങ്ങും.."


ടി... എന്താ.... മുന്നിൽ വന്നു നിന്നു പരുങ്ങുന്നെ...


"അത് എനിക്ക് ഒരു കാര്യം പറയാനുണ്ടാരുന്നു..."


മുഖത്തേക്ക് നോക്കാതെ കുനിഞ്ഞു നിന്നു പറയുന്നവളെ കാശി ഒന്ന് നോക്കി...


നീ മിക്കവാറും എന്നെ കാണുമ്പോൾ വന്നു പറയുന്ന കാര്യം ആണോ..


മ്മ്...

    "സാധാരണ പെൺകുട്ടിയോളുടെ പിന്നാലെയാ ഇഷ്ടം    പറഞ്ഞു  ആൺകുട്ടിയോൾ നടക്കണേ.."


"ഇതിപ്പോ നീ ആ ചരിത്രം മാറ്റി കുറിക്കാൻ വന്നതാണോടി...."


അവൾ  കണ്ണും മിഴിച്ചു അവന്റെ മുഖത്തേക്ക് നോക്കി..

അതെന്താ പെൺകുട്ട്യോൾ ഇഷ്ടം പറഞ്ഞാൽ ആകാശം ഇടിഞ്ഞു വീഴുവോ?


"എടി.. കാന്താരി.. നിനക്ക് നാവിനു  ഇത്തിരി നീളകൂടുതൽ ആണല്ലോ .."


എനിക്ക് ചേട്ടനെ  ഒരുപാട് ഇഷ്ടമാ...


"പണ്ടൊരികെ ഇഷ്ടം പറഞ്ഞപ്പോ ചേട്ടനല്ലേ പറഞ്ഞെ ഞാൻ കുഞ്ഞാണെന്നു..."


"അപ്പൊ ഞാൻ പറഞ്ഞതല്ലെ വളരുമ്പോൾ  വന്നു പറഞ്ഞാൽ സ്വീകരിക്കുമോന്നു..."


"അവൻ ഒരു നിമിഷം അവളെ നോക്കി നിന്നു..'


"എന്റെ കൊച്ചേ അത് നീ ആരുന്നോ?അതൊക്കെ ഇപ്പോഴും ഓർത്തോണ്ട് നടക്കുവാണോ.."



അന്ന് ഞാൻ  അത് കളിയായി പറഞ്ഞതാ.. നീ അതൊക്കെ കാര്യമാക്കിയോ?


"നീ ഇപ്പോഴും വളർന്നിട്ടില്ല... നിന്റെ ഈ പൊട്ടാ ബുദ്ധിയും ഒട്ടും വളർന്നിട്ടില്ല.."


അല്ലെങ്കിൽ പണ്ടെങ്ങോ കളിയായി പറഞ്ഞ ഒരു കാര്യവും ഓർത്തോണ്ട് നീ വരുമോ?


"പോയി നാലക്ഷരം പഠിക്കാൻ നോക്കു..."


അല്ലാണ്ട് പ്രേമം മണ്ണാംകട്ട എന്നും പറഞ്ഞു നടന്നു . എന്റെ കൈയ്ക്ക് പണി ഉണ്ടാക്കാതെ....


നീ കുറച്ചൂടെ വളരുമ്പോൾ നിനക്ക് ചേരുന്ന ഒരാളെ കിട്ടും...


ഇപ്പൊ വീട്ടിൽ പോവാൻ നോക്കെടി...ഞാഞ്ഞൂലെ....


പെട്ടന്ന് അവളുടെ കണ്ണുകൾ നിറഞ്ഞു..എങ്ങലടികൾ ഉയർന്നു.. ബാഗിൽ നിന്നും  തിളങ്ങുന്ന ചുവന്ന പൊതി അവന്റെ കയ്യിലേക്ക് വെച്ചു കരഞ്ഞു കൊണ്ട് തിരിഞ്ഞോടുമ്പോൾ മറഞ്ഞു നിന്ന കൂട്ടുകാരുടെ ചിരിയലകൾ അവളുടെ കാതിൽ പതിച്ചിരുന്നു..

ഹൃദയം വിങ്ങി ഓടുന്നതിനിടയിൽ പാടവരമ്പിൽ  എവിടെയോ ചെരിപ്പ്  സ്ലിപ് ആയി  ചെളിയിൽ വീഴുബോൾ അകലെ നിന്നും കളിയാക്കി ചിരിക്കുന്ന ശബ്ദം തന്നിലെ കരച്ചിലിന്റെ ആക്കം കൂട്ടിയിരുന്നു..


"അതിനിടയിൽ തന്നെ ചെളിയിൽ നിന്നും ഉയർത്തിയ  കൈകളുടെ അവകാശിയെ കണ്ടു  ആ മിഴികളിലേക്ക് നോക്കാൻ ആവാതെ പിടയുമ്പോൾ തന്റെ മിഴിയും കടന്നു ഹൃദയത്തിൽ പതിച്ചിരുന്നു  കാശിയേട്ടന്റെ രൂപം.."


പണ്ടേപ്പോഴോ ഹൃദയത്തിൽ കൊത്തി വെച്ച രൂപം മായാതെ അങ്ങനെ തന്നെ നിന്നു...


"അന്നത്തെ  ആ കണ്ടുമുട്ടൽ എല്ലാത്തിനും അവസാനമാണെന്ന് കരുതി എങ്കിൽ അതായിരുന്നു  തങ്ങളുടെ പ്രണയത്തിന്റെ  തുടക്കം..."


അവൾ കയ്യിൽ ഇരിക്കുന്ന  പൊട്ടിയ ഡോളിലേക്ക് നോക്കി..


ഇന്ന് എല്ലാത്തിന്റെയും അവസാനമായിരിക്കുന്നു.. തന്റെ ആ പഴയ കാശിയേട്ടൻ ഇന്നില്ല.. ഇന്ന് താൻ കാണുന്ന കാശിയേട്ടൻ മാറ്റാരോ ആണ്..തനിക് ഒരു പരിചയവും ഇല്ലാത്ത ഏതോ അപരിചിതൻ...


മോളെ.... എന്ത്  ഇരിപ്പാണിത്...തനിച്ചിരിക്കാതെ എന്റെ കുട്ടി താഴേക്ക് വാ...അമ്മയുടെ വിളിയിൽ അവൾ ഞെട്ടി മിഴിച്ചു നോക്കി...


അപ്പോഴാണ് റൂമിൽ പൊട്ടികിടക്കണ സാധനങ്ങൾ അമ്മ കണ്ടത്..


അമ്മയുടെ മുഖം ഒന്ന് ചുളിഞ്ഞു..

ഈ ചെക്കൻ ഇത് എന്ത് ഭാവിച്ച...ഇങ്ങനെയൊക്കെ കാട്ടി കൂട്ടണേ...

അവൻ ഇങ്ങു വരട്ടെ ഇന്നത്തോടെ എല്ലാത്തിനും ഒരു തീരുമാനം എടുക്കുന്നുണ്ട്..

അല്ലാണ്ട് പറ്റില്ല..


മോള് വാ... അമ്മ  ഇവിടൊക്കെ അടിച്ചു വാരി വൃത്തിയാക്കാം...

ഞാൻ.. ചെയ്തോളാം അമ്മേ...

വേണ്ട മോളെ അമ്മ ചെയ്യാം..

അമ്മ തന്നെ റൂം വൃത്തിയാക്കി താഴേക്ക് ചെല്ലുമ്പോൾ  വൃന്ദേച്ചി  ഹാളിൽ ഇരിപ്പുണ്ടാരുന്നു..തന്നെ നോക്കുന്ന കണ്ടെങ്കിലും ദൂരെ നിന്നു നോക്കിയതല്ലാതെ അങ്ങോട്ടേക്ക് മിഴികൾ പായിച്ചില്ല..


"എല്ലാവരും കൂടി എന്നെ ചതിക്ക അല്ലായിരുന്നോ...."


അച്ഛന്റെ അടുത്ത് വന്നു ഇരിക്കുമ്പോൾ അച്ഛൻ സഹതാപത്തോടെ തന്നെ നോക്കുന്ന കണ്ടതും കണ്ണുകൾ നിറഞ്ഞു തുടങ്ങി ഇരുന്നു..


കാശി വരുമ്പോൾ ഇരുട്ടി തുടങ്ങിയിരുന്നു..

അവൻ ഹാളിൽ ഇരിക്കുന്നവരെ ചൂഴ്ന്നു നോക്കി...കൊണ്ട് റൂമിലേക്ക് നടന്നതും അച്ഛൻ പിന്നിൽ നിന്നും വിളിച്ചു..



ഡാ....കാശി.... നീ ഇവിടെ വന്നിരുന്നേ....

എനിക്ക് നിങ്ങളോട് രണ്ടാളോടുമായി കുറച്ചു സംസാരിക്കാൻ ഉണ്ട്..

അവൻ ഒന്നും മിണ്ടാതെ   സോഫയിൽ ഒരറ്റത്തു വന്നിരുന്നു...



ഞാൻ  കുറച്ചു തീരുമാനം എടുത്തിട്ടുണ്ട്...അയാളുടെ ശബ്ദം ഉറച്ചതായിരുന്നു..


കാശി തല ഉയർത്തി അച്ഛനെ നോക്കി...

ആദി അപ്പോഴും ഒന്നും മിണ്ടാതെ    മറ്റെങ്ങോട്ടോ നോക്കി ഇരുന്നു...


നിങ്ങൾ രണ്ടാളും ഒരുമിച്ചു ഒരു വീട്ടിൽ കഴിഞ്ഞാൽ ശെരിയാവില്ല.. അച്ഛൻ ആദിയെ കടുപ്പിച്ചു നോക്കികൊണ്ട് ആണ് അത് പറഞ്ഞത്...


ആദിയും  വൃന്ദയും   നാളെ തന്നെ  പുതിയ വീട്ടിലോട്ട്  താമസം  മാറട്ടെ ..

നീയും  നന്ദമോളും  ഇവിടെയും...


"പെട്ടന്ന് കാശി ദേഷ്യത്തിൽ ചാടി എണീറ്റു.."


"അങ്ങനെ  മക്കളെ രണ്ടു തട്ടിൽ ആക്കാൻ ആയിരുന്നെങ്കിൽ പിന്നെ എന്തിനായിരുന്നു ഈ കല്യാണ നാടകം.."


"ഈ വീട്ടിൽ നിന്നും  ആരും എങ്ങോട്ടും പോകുന്നില്ല...

ആദിയേട്ടനെയും എന്നെയും തമ്മിൽ അകറ്റാമെന്നു ആരും വിചാരിക്കണ്ട.."



ആദിയുടെ ഹൃദയത്തിൽ അവന്റെ ആ വാക്കുകൾ കുളിരു കോരി അണിയിച്ചു ..

അവനു എന്നോട് ഒരു പരിഭവവും ഇല്ല... അവൻ എന്റെ ആ പഴയ കാശി തന്നെയാ...

ഞാൻ വെറുതെ അവനെ തെറ്റിദ്ധരിച്ചു..

അവനു എന്നോടുള്ള സമീപനത്തിൽ ഒരു മാറ്റവും വന്നിട്ടില്ല..


അപ്പോഴേക്കും കാശി ദേഷ്യത്തിൽ  ചവിട്ടി തുള്ളി മുകളിലേക്കുള്ള സ്റ്റെപ് കയറി....കുറച്ചു മുകളിലേക്ക് കയറിയിട്ട് അവൻ  വിളിച്ചു..


"നന്ദേ..... അവിടെ എന്തോ കണ്ടോണ്ടു ഇരിക്കുവാടി...

വാടി ഇങ്ങോട്ട്...."


നന്ദ അമ്മയുടെ അരികിൽ നിന്നും പിടഞ്ഞു എണീറ്റു   മുകളിലേക്ക് നടന്നു...


എന്റെ ഈശ്വര എനിക്ക് ഒന്നും കാണാൻ വയ്യാ ...ഞാൻ അതിനും മാത്രം എന്ത് പാപമാ ചെയ്തേ...


ഈ ചെറുക്കൻ ഒന്നിനും സമ്മതിക്കുന്നില്ലാല്ലോ...


അമ്മയുടെ വാക്കുകൾ വൃന്ദയുടെ ഹൃദയത്തെ കുത്തി മുറിവേല്പിച്ചു..


അവൾ നിറഞ്ഞ കണ്ണുകളോടെ ആദിയെ നോക്കി..

അവൻ തെറ്റുകാരനെ പോലെ തലയും താഴ്ത്തി ഇരുന്നു..



ലക്ഷ്മി.... താൻ അവിടെ ഇരുന്നു ആധി കൂട്ടി ബിപി കൂട്ടാണ്ട്  വാടോ...


ഇനി എല്ലാം വരുന്നിടത്തു വെച്ചു കാണാം...

അല്ലാണ്ട് എന്ത് ചെയ്യാനാ..


ഇതെല്ലാം അനുഭവിക്കാൻ നമുക്ക് വിധി കാണും..

ഇനി  അതും ഇതും പറഞ്ഞു കുടുംബത്തു  അലോഹ്യം ഉണ്ടാക്കിയിട്ട് കാര്യമില്ലല്ലോ..


മക്കൾ അസുരന്മാരെ പോലെ പിറന്നാൽ .. മാതാപിതാക്കൾക്ക്   കണ്ണീരു ആവും ഫലം..


ആദിയെ തറപ്പിച്ചു നോക്കി കൊണ്ട്  അയാൾ ലക്ഷ്മിയേയും കൂട്ടി റൂമിലേക്ക് നടന്നു..


ആദി  മറുതൊന്നും പറയാനാവാതെ  കണ്ണീരാൽ നിറഞ്ഞ മിഴികളോടെ അവിടെ തന്നെ  നിശ്ചലനായി ഇരുന്നു..


തുടരും 


കൂട്ടുകാരെ അനു അനാമിക എഴുതിയ എല്ലാ നോവലുകളും, ഒപ്പം വെള്ളിത്തിര, ഹാപ്പി വെഡിങ്, എൻ ഇണ, ഒരു രാത്രി, അധരം മധുരം എന്നീ രചനകളും പ്രതിലിപി ആപ്പിൽ വായിക്കൂ, ഇതിതിനായി പ്രതിലിപിയിൽ "Anu Anamika അനു അനാമിക" ഇങ്ങനെ search ചെയ്യുക.

തുടരും 

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !
To Top