രചന: മഴ മിഴി
നീ എന്നാ വരുന്നേ...
പാറുന്റെ ചേട്ടന് അറിയാം..
പാറുനോട് ചോദിച്ചാൽ മതി..
നിന്റെ... അമ്മയും അച്ഛനും ലിയ എന്തോ പറയാൻ വന്നപ്പോഴാണ് ദക്ഷ് അപ്രതീക്ഷിതമായി അകത്തേക്ക് വന്നത്..
അവനെ കണ്ടു പേടിച്ചവൾ കാൾ കട്ട് ചെയ്തു...കൊണ്ട് നിന്നു വിറച്ചു..
അവൻ അടുത്തേക്ക് വരും തോറും വാമി പേടിച്ചു വിറച്ചു..
അവളുടെ കയ്യിൽ ഇരുന്ന ഫോൺ വിയർപ്പിനാൽ നനഞ്ഞു..
നീ... ആരെ ആണെടി പുല്ലേ വിളിച്ചത്...
ശൗര്യത്തോടെ ചോദിക്കുന്ന അവനോട് അവൾ വിക്കി വിക്കി പറഞ്ഞു..
ലി..ലി... ലിയ യെ...
ഓ.. അപ്പോൾ ഞാൻ അറിയാതെ നീ നിന്റെ വീട്ടിൽ വിളിക്കുന്നുണ്ടല്ലേ...
ഇല്ല അവൾ തലയാട്ടി...
പെട്ടന്ന് അവന്റെ കൈ അവളുടെ കവിളിൽ പതിഞ്ഞു...
നിന്നോട് ഞാൻ പലതവണ പറഞ്ഞിട്ടുണ്ട് എന്റെ കൂടെ കഴിയുമ്പോൾ എനിക്ക് ഇഷ്ടം ഇല്ലാത്ത കാര്യം ചെയ്യരുതെന്ന്..
നീ എത്ര പറഞ്ഞാലും കേൾക്കില്ല..
നീ.. നിന്റെ ചേച്ചിയെ പോലെ പേരും കള്ളിയാണ്...
ഞ... ഞാൻ.. ഇനി ചെയ്യില്ല...
പ്ലീസ്...
അവന്റെ നോട്ടം കണ്ടതും പേടിച്ചവൾ പറഞ്ഞു...
നിനക്കു പണിഷ്മെന്റ് തരാതെ വിട്ടാൽ ശെരിയാവില്ല..
നീ ഒരിക്കലും മറക്കാത്ത ഒരു ശിക്ഷ ഞാൻ തരേണ്ടേ...
ഞാൻ ഫയൽ മറന്നു വെച്ചത് കൊണ്ട് ഇപ്പോൾ വന്നത്...
ഞാൻ അറിയാതെ നീ ഇവിടെ എന്തൊക്കെ ചെയ്തു കൂട്ടുന്നുണ്ടാവും...
ഞാൻ... ഞാൻ... ആദ്യമായിട്ട് ചെയ്തതാ...
അപ്പോൾ നീ എന്റെ വീട്ടിൽ വേച്ചു ചെയ്തതോ...
അവൾ തെറ്റ് ചെയ്തവളെ പോലെ തലകുനിച്ചു നിന്നു..
അവൻ അടുത്തേക്ക് വന്നു മുഖം പിടിച്ചുയർത്തികൊണ്ട് അവളെ നോക്കി...
ആ നീല കണ്ണുകളിലേക്ക് നോക്കിയതും നിമിഷ നേരത്തെക്കാവൻ അതിൽ ലയിച്ചു നിന്നു..
അവന്റെ ക്രിസ്റ്റൽ കണ്ണുകളുടെ തിളക്കം അവളെ വല്ലാതെ ഭയപ്പെടുത്തി അവളുടെ ചുണ്ടുകൾ വിറ കൊണ്ടു.. അവൻ മറ്റൊന്നും ചിന്തിക്കാതെ അവളുടെ ചുണ്ടുകൾ നുകർന്നു... പെട്ടന്നുണ്ടായ നീക്കത്തിൽ അവൾ ഞെട്ടി അവനെ തള്ളിമാറ്റാൻ ശ്രെമിച്ചതും അവൻ അവളെ ചേർത്ത് പിടിച്ചു ചുംബിക്കാൻ തുടങ്ങി...
നിത്യ അപ്പോഴാണ് അങ്ങോട്ടേക്ക് വന്നത്...
ദക്ഷിനെയും വാമിയെയും അങ്ങനെ കണ്ടതിൽ അവൾ ഒന്ന് ചമ്മിക്കൊണ്ട് പുറത്തേക്കു പോയി...
ഡോർ അടയുന്ന ശബ്ദം കേട്ടാണ് ദക്ഷ് അവളിൽ നിന്നും അകന്നു മാറിയത്...
പിന്നെ ഒന്നും മിണ്ടാതെ അവളെ ഒന്ന് നോക്കുക പോലും ചെയ്യാതെ അവൻ ഫയലും എടുത്ത് മിന്നൽ വേഗത്തിൽ പുറത്തേക്കു പോയി..
കാറിൽ കയറിയിട്ട് അവൻ കുറച്ചു നേരം സ്റ്റീയറിങ്ങിൽ തലവെച്ചു കിടന്നു...
തനിക്കെന്താ... പറ്റിയത്...
ശരിക്കും താൻ അവളെ പ്രണയിച്ചു തുടങ്ങിയോ?
ഛെ... ഇനി അവളുടെ മുഖത്ത് എങ്ങനെ നോക്കും..
അവൻ പതിയെ തന്റെ ചുണ്ടിൽ ഒന്ന് തൊട്ടു.. ഇപ്പോഴും അവളുടെ ചുണ്ടിന്റെ ചൂട് നിലനിൽക്കുന്നത് പോലെ അവനു തോന്നി...
അവളുടെ ആ കണ്ണുകൾ തന്നെ ശരിക്കും seduce ചെയ്യുന്നുണ്ട്... ഇനി അവളുടെ കണ്ണുകളിലേക്ക് നോക്കരുത്..
സ്വയം തലയിൽ തട്ടി ചിരിച്ചു കൊണ്ട് അവൻ കാർ എടുത്തു...
വാമി കരഞ്ഞുകൊണ്ട് വാഷ് ബെയിസന് അടുത്തേക്ക് ഓടി..
വൃത്തി കേട്ടവൻ... രാക്ഷസൻ.... എന്റെ ഫസ്റ്റ് കിസ്സ്... അതും ഒരു വൃത്തികെട്ടവനുമായി...
പെട്ടന്ന് അവളുടെ ഓർമയിലേക്ക് എത്തിയത് ദക്ഷിനെ കിസ്സ് ചെയ്യുന്ന സമീറയെ ആണ്...
അവൾക്കു ദേഷ്യം തോന്നി
എന്റെ ഫസ്റ്റ് കിസ്സ് അതും ആ രാക്ഷസനുമായി...
അവൾ അത് തന്നെ സ്വയം പറഞ്ഞു കൊണ്ടിരുന്നു...
കുറെ നേരം കഴിഞ്ഞിട്ടും നിത്യയെ കാണാഞ്ഞത് കൊണ്ട് റൂമിൽ നിന്നും അവൾ നിത്യയുടെ റൂമിലേക്ക് പോയ്...
നിത്യ ഹാളിൽ ഇരിക്കുകയായിരുന്നു...വാമി ഫോൺ അവൾക്കു നേരെ നീട്ടി
വാമിയെ കണ്ടതും നിത്യ പരുങ്ങിക്കൊണ്ട് ഒന്ന് കഷ്ടപ്പെട്ട് ചിരിച്ചുകൊണ്ട് ഫോൺ വാങ്ങി...
കുറെ നേരം നിത്യയോട് സംസാരിച്ചിട്ടാണ് അവൾ റൂമിലേക്ക് പോയത്...
വാമി പോയതും നിത്യ മഹിയെ വിളിച്ചു താൻ കുറച്ചു മുൻപ് കണ്ട കാര്യം പറഞ്ഞു... അത് കേട്ട് മഹിയുടെ കിളി പോയി...
നീ സത്യം ആണോ പറഞ്ഞെ..
സത്യം ആണ് ഞാൻ എന്റെ കണ്ണുകൾ കൊണ്ട് കണ്ടതാണ്...
ദക്ഷിനു അവളെ ഇഷ്ടം ആണെന്ന് തോന്നുന്നു..
അതുപോലെ വാമിക്കും..
മ്മ്.... ഞാൻ നിന്നോട് ഒരിക്കൽ പറഞ്ഞതല്ലേ... മഹി ചിരിയോടെ പറഞ്ഞു....
കുറച്ചു കഴിഞ്ഞു മഹി ദക്ഷിന്റെ അടുത്തേക്ക് പോയി .. അവൻ അഗതമായ ചിന്തയിൽ ആണ്.. മഹി വന്നത് അറിഞ്ഞിട്ടില്ലെന്നു തോന്നുന്നു...
ഡാ... പൊട്ടാ...
പകൽ കിനാവ് കാണുകയാണോ?
മഹിയുടെ പറച്ചിൽ കേട്ടു... ദക്ഷ് തല ചരിച്ചു അവനെ നോക്കി...
നീ.. എന്താ ഇവിടെ... നിനക്ക് ജോലി ഒന്നുമില്ലേ...
ദക്ഷ് കുറുമ്പോടെ കുറച്ചു ദേഷ്യം കലർത്തി ചോദിച്ചു..
ഇല്ല.. ബോസ്സ്...
ബോസ്സിനേ ജോലി എടുപ്പിക്കുകയാണ് ഇപ്പോൾ എന്റെ പണി..
അതെ നാണയത്തിൽ മഹിയും തിരിച്ചടിച്ചു.
എഎന്തിനാടാ തെണ്ടി നിന്നെ ഇങ്ങോട്ട് കെട്ടിയെടുത്തത്..
അത് പിന്നെ നിന്റെ പേരിൽ ഒരു പരാതി കിട്ടിയിട്ടുണ്ട്...
അതൊന്നു അന്വേഷിക്കാൻ വന്നതാണ് മഹി കള്ളച്ചിരിയോടെ പറഞ്ഞു...
പരാതിയോ?
എന്ത് പരാതി, ആര് തന്നു...
ആരാടാ ആ പരാതിക്കാരി
അതെന്റെ പെങ്ങൾ ആണ് പറഞ്ഞു വരുമ്പോൾ നിന്റെ ഭാര്യയായി വരും...
ഹും.... ആര് അവളോ...
അവൾ എന്നെപ്പറ്റി എന്ത് പരാതിയാ തന്നത്..
അവളോട് നീ മിസ്സ് ബിഹേവ് ചെയ്തെന്നാണ് കിട്ടിയ പരാതി...
പെട്ടന്നു ദക്ഷ് ഒന്ന് ഞെട്ടി...
എടാ അത് അവൾ ചുമ്മാ പറഞ്ഞതാടാ....
ആണോ?
എന്റെ പെങ്ങൾ അങ്ങനെ ഒരു കള്ളം പറയില്ല.. മര്യാദക്ക് സത്യം പറഞ്ഞോ?
കോപ്പ്... ഇവളെ ഞാൻ ഇന്ന്.... മനസ്സിൽ പറഞ്ഞുകൊണ്ട് ദക്ഷ് മഹിയെ നോക്കി...
അറിയാതെ പറ്റിപോയതാ....അളിയാ..
ജസ്റ്റ് ഞാൻ കിസ്സി അല്ലാതെ വേറെ ഒന്നും ചെയ്തില്ല..
ഹമ്പട... കള്ളാ.... എന്തൊക്കെയാ നീ നേരത്തെ പറഞ്ഞത്...
അവളോട് ദേഷ്യമാണ്... പ്രതികാരം ആണ്... മാങ്ങാത്തൊലി ആണ്..എന്തൊക്കെ ആയിരുന്നു പ്രഹസനം...
എന്നിട്ടവളെ ഇപ്പോൾ കിസ്സ് ചെയ്തേക്കുന്നു...
നാണം ഇല്ലാത്തവൻ...
മഹി അവനെ കളിയാക്കി കൊണ്ടിരുന്നു..
മതിയെടാ തെണ്ടി.. ഇറങ്ങിപോടാ പട്ടി...
ചിലപ്പോൾ ഞാൻ അവളെ ഇനിയും കിസ്സ് ചെയ്‌തെന്നിരിക്കും നീ കൊണ്ടുപോയി കേസ് കൊടുക്ക്... അല്ല പിന്നെ അവന്റെ കോപ്പിലെ ഒരു ഡയലോഗടി...
ദക്ഷ് കലിപ്പിൽ ആയതും മഹി കള്ളച്ചിരിയോടെ ഡോർ തുറന്നു പുറത്തേക്കിറങ്ങി...
ദക്ഷും മഹിയും ഫ്ലാറ്റിലേക്ക് വരുമ്പോൾ നിത്യയുമായി
സംസാരിച്ചു കൊണ്ടു വാതിൽക്കൽ നിന്ന വാമി പെട്ടന്ന് അകത്തേക്ക് പോയി...
ദക്ഷിനെ കള്ളച്ചിരിയോടെ നോക്കികൊണ്ട് മഹി പറഞ്ഞു.... ഡാ.. തെണ്ടി... അവൾക്കു അധികം പ്രായം ഒന്നുമില്ല... കുറച്ചു മയത്തിലൊക്കെ മതി നിന്റെ പ്രതികാരം...
ദക്ഷ് മഹിയെ നോക്കി കണ്ണുരുട്ടി കാണിച്ചു...കൊണ്ട് റൂമിലേക്ക് കയറി...
കള്ളച്ചിരിയോടെ മഹി നോക്കി നിന്നു..
അവൻ ചെല്ലുമ്പോൾ രാവിലത്തെ കറി ഓവനിൽ വേച്ചു ചൂടാക്കുന്ന അവളെ ആണ് കണ്ടത്...
അവൾ അവനെ നോക്കിയതേ ഇല്ല.. കുറെ നേരം അനക്കം കാണാഞ്ഞപ്പോൾ അവൾ പതിയെ തല ചരിച്ചു അങ്ങോട്ടേക്ക് നോക്കി... അവളെ തന്നെ നോക്കി ചിരിക്കുന്ന അവനെ കണ്ടതും അവൾ ഒന്ന് ഞെട്ടി...
വൃത്തികെട്ടവൻ.... നോക്കുന്നത് കണ്ടില്ലേ.. അവൾ നിന്നു പിറുപിറുത്തു കൊണ്ട്... സെർവിങ് ബൗളിലേക്ക് റൊട്ടിയും കറിയും എടുത്ത് ഡൈനിങ് ടേബിൾ വേച്ചു...
അവൻ ഫ്രഷ് ആയി വന്നു ഫുഡ് കഴിച്ചു...കൊണ്ട് അവളെ നോക്കി..
ഇന്ന് ഈ രാക്ഷസൻ എന്ത് കുറ്റമാണോ കണ്ടുപിടിച്ചത് എന്നവൾ ആലോചിച്ചതും അവൻ ഒന്നും മിണ്ടാതെ ഫുഡും കഴിച്ചു കൈയും കഴുകി ഫോണുമായി റൂമിലേക്ക് പോയി...
അവൾ ആശ്വാസത്തോടെ പത്രങ്ങൾ കഴുകി വെച്ചു ...
പവിയോട് സംസാരിച്ചു കഴിഞ്ഞവൻ ഹാളിയ്ക്കു വന്നതും അവൾ നിലത്തു ഷീറ്റ് വിരിച്ചു കിടന്നു കഴിഞ്ഞിരുന്നു...
കുറച്ചു നേരം അവളെ നോക്കി നിന്നിട്ടവൻ റൂമിലേക്ക് പോയി...
അടുത്ത ദിവസം രാവിലേ ഓഫീസിൽ പോകുന്നതിനു മുൻപ് അവൻ പോക്കെറ്റിൽ നിന്നും ക്രെഡിറ്റ് കാർഡ് എടുത്തു അവളുടെ കയ്യിൽ കൊടുത്തിട്ട് പറഞ്ഞു നാളെ നമ്മൾ നാട്ടിലേക്ക് പോവാണ്.. നീ ഇന്ന് ഷോപ്പിൽ പോയി നിനക്ക് വേണ്ട ഡ്രസ്സ് എടുത്തോ ...കൂട്ടിനു നിത്യേ വിളിച്ചോ..
കാർഡ് നമ്പറും പറഞ്ഞു കൊടുത്തു...
മാഹിയോടൊപ്പം പോകുന്ന
അവനെ അവൾ അന്തിച്ചു നോക്കി...
ഉച്ച കഴിഞ്ഞു നിത്യയും വാമിയും കൂടി ഷോപ്പിംഗിന് പോയി....
അവൾക്കു ഡ്രസ്സ് എടുത്തു കഴിഞ്ഞപ്പോൾ നിത്യ ചോദിച്ചു.. ദക്ഷിനു ഡ്രസ്സ് എടുക്കുന്നില്ലേ...
...
നിത്യ നിർബന്ധിച്ചപ്പോൾ അവൾ അവന്റെ സൈസ് അറിയില്ല എന്ന് പറഞ്ഞു തടി തപ്പാൻ ശ്രെമിച്ചു...
നിത്യ ആരാ മോൾ അവൾ വെറുതെ ഇരിക്കുമോ.. മഹിയെ വിളിച്ചു അവൾ ചോദിച്ചറിഞ്ഞു...
അങ്ങനെ മനസ്സില്ലമനസോടെ വാമി അവനു വേണ്ടിയും ഡ്രസ്സ് എടുത്തു...
അവർ ഫുഡ് കോർട്ടിലേക്കു നടന്നപ്പോഴാണ് സമീറയെ വീണ്ടും കണ്ടത്...
വാമി.. അവളെ കണ്ടു ഞെട്ടി...
സമീറ ആണെങ്കിൽ അവൾക്കടുത്തേക്ക് വന്നു സൗഹൃദഭാവത്തിൽ സംസാരിച്ചു..
നിത്യക്ക് അതു തീരെ പിടിച്ചില്ല...
ഇടക്ക് നിത്യക്ക് കാൾ വന്നതുകൊണ്ട് അവൾ ഫോണുമായി കുറച്ചു മാറി നിന്നു സംസാരിച്ചു...
സമീറ അപ്പോൾ വാമിയോട് പറഞ്ഞു.. നിന്നെ വിശ്വസിച്ചാണ് ഞാൻ ദക്ഷിനെ ഫ്രീ ആയി നിന്റെ അടുത്ത് വിട്ടത് .... ഞാൻ എല്ലാം അന്ന് പോകുന്നതിനു മുൻപ് പറഞ്ഞതല്ലേ... നീ ഒരിക്കലും എന്നെ ചതിക്കില്ലല്ലോ....നീ പറഞ്ഞത് ഞാൻ വിശ്വസിച്ചു... എന്നെ ചതിക്കരുത്..
ഇല്ല... വാമി പറഞ്ഞു...
താങ്ക്സ്.. ഞാൻ നിന്നെ എന്റെ അനുജത്തിയെ പോലെയാ കാണുന്നത്...
അതും പറഞ്ഞവൾ അവളെ കെട്ടിപിടിച്ചു..വാമി തിരിച്ചൊന്നും പറയാതെ... അവളെ തിരിച്ചും കെട്ടിപിടിച്ചു...
നിത്യ അത് കണ്ടുകൊണ്ടാണ് അവിടേക്കു വന്നത്...
നിത്യേ കണ്ടതും സമീറ ചിരിയോടെ വാമിയോട് യാത്ര പറഞ്ഞു
അവൾ പുറത്തേക്കു പോയി...
നിത്യ വാമിയോട് അവൾ എന്താ പറഞ്ഞതെന്ന് ചോദിച്ചു...
ഒന്നും പറഞ്ഞില്ല ചേച്ചി. ദക്ഷേട്ടന് സുഖം ആണോ എന്ന് ചോദിച്ചു...
പിന്നെ വേറെ എന്തൊക്കെയോ പറഞ്ഞു എനിക്ക് ഒന്നും മനസിലായില്ല ചേച്ചി കഴിക്ക് നമുക്ക് പോകാം..
വാമി പറഞ്ഞത് പൂർണമായും വിശ്വസിക്കാതെ നിത്യ ഒന്ന് മൂളി...
തുടരും
