ഓഹ് ആദ്യഭാര്യയുടെ ഭംഗി ആസ്വദിക്കുവാണോ അലോക്ദേവാനന്ദ്...

Valappottukal



രചന: ലക്ഷ്മിശ്രീനു

വിലക്കപ്പെട്ട പ്രണയം Season 2, ഭാഗം 2 വായിക്കൂ...

ബദ്രിനാഥ്‌.... എന്ന എഴുതിയ നെയിം ബോർഡ് ഒന്നു സൂക്ഷിച്ചു നോക്കി അവൾ അവളുടെ ക്യാബിനിലേക്ക് കയറി.....!താൻ ഈ കമ്പനിയിൽ ജോലി ആരംഭിച്ചു ഇപ്പൊ മൂന്നു വർഷം അടുപ്പിച്ചു ആയി ഇതുവരെ MD യെ കണ്ടിട്ടില്ല പക്ഷേ  ആ പേര് കേൾക്കുമ്പോ തന്നെ ഇവിടെ പലരും കിടുകിട വിറയ്ക്കുന്നത് താൻ കണ്ടിട്ടുണ്ട്.അദ്ദേഹത്തിന്റെ  അച്ഛൻ അമ്മയും മരിച്ചു പോയി ഒരു അനിയത്തി ഉണ്ട് പിന്നെ അങ്കിളും ആന്റിയും അവരുടെ കൂടെ ആണ് ഈ ബദ്രിനാഥുള്ളത്....!അങ്കിൾ തന്നെ ആണ് ഇതുവരെ കമ്പനി കാര്യങ്ങൾ നോക്കിയത്.



വിദേശത്തെ ബിസിനസ്‌ ഒക്കെ അവസാനിപ്പിക്കാൻ ആയി മൂന്നുവർഷം ആയി അലഞ്ഞു നടക്കുന്ന ഒരു മുതൽ ആണ് ഇത് എന്ന് അറിയാം.... കൂടുതൽ ഒന്നും നേത്രക്ക് അറിയില്ല......! അവൾ എല്ലാം ഒന്നും മനസിൽ കണക്ക് കൂട്ടി ദേവയുടെ ഫോട്ടോ ഫോണിൽ ഒന്നു നോക്കിയിട്ട് തന്റെ ജോലിയിലേക്ക് തിരിഞ്ഞു.....!



MD വന്നിട്ടുണ്ട് എല്ലാവരോടും മീറ്റിംഗ് ഹാളിലേക്ക് വരാൻ പറഞ്ഞു......ഒരു സ്റ്റാഫ് വന്നു എല്ലാവരോടും പറഞ്ഞു....



നേത്ര തന്റെ ഫോൺ ഒന്ന് നോക്കിയിട്ട് നേത്രയും മീറ്റിംഗ് ഹാളിലേക്ക് പോയി....!



ഹാളിൽ എല്ലാവരും എത്തിയിരുന്നു എല്ലാവരുടെയും മുഖത്ത് ടെൻഷൻ പേടി വെപ്രാളം ഒക്കെ ഉണ്ട് നേത്ര എല്ലാവരെയും ഒന്ന് നോക്കി ഒരു ചെറുചിരിയോടെ ഒഴിഞ്ഞു കിടന്ന സീറ്റിൽപോയി ഇരുന്നു....!



നേത്ര വന്നു ഇത്രയും നാൾ ആയെങ്കിൽ കൂടി ഇതുവരെ അവൾ ആരോടും ഒരു നല്ല സൗഹൃദം ഊട്ടി ഉറപ്പിച്ചിട്ടില്ല.... കാരണം ഒരു സൗഹൃദം അവൾക്ക് നൽകിയ വേദന വളരെ വലുത് ആയിരുന്നു ഇനിയും അങ്ങനെ വേദന താങ്ങാൻ വയ്യ സൗഹൃദം എന്ന കുരുക്ക് അവൾക്ക് വേണ്ട എന്ന് അവൾ തീരുമാനിച്ചു.......!



അവൾ എന്തൊക്കെയൊ ആലോചിച്ചു ഇരിക്കുമ്പോൾ ആണ്..... പെട്ടന്ന് എല്ലാവരും സൈലന്റ് ആയത്.ഒപ്പം തന്നെ ഒരു ബൂട്ടിന്റെ ശബ്ദം അവിടെ എങ്ങും മുഴങ്ങി....



എല്ലാവരും വാതിലിന്റെ ഭാഗത്തേക്ക്‌ നോക്കി കൊണ്ട് എണീറ്റ് നിന്നു.....!



അവൻ അകത്തേക്ക് കയറിയതും എല്ലാവരും അവനെ വിഷ് ചെയ്തു..!ലേഡി സ്റ്റാഫ്സ് ഒക്കെ മതി മറന്നു അവനെ നോക്കി ഇരിപ്പ് ആണ് നേത്രയും അവനെ ആദ്യമായ് കാണുന്നത് കൊണ്ട് ഒന്ന് നോക്കി......



ആവശ്യത്തിന് പൊക്കവും അതിന് ഒത്ത ജിം ബോഡി ഡ്രിം ചെയ്തു വച്ച താടി.... വെട്ടിഒതുക്കിയ തലമുടി...... മുഖത്ത് ഗൗരവം സൺഗ്ലാസ് വച്ചിട്ടുണ്ട്.....! അവൻ സൺഗ്ലാസ്‌ ഊരി മാറ്റി എല്ലാവരെയും ഒന്ന് നോക്കി.....!




എന്റെ പേര് പറഞ്ഞു ഓരോരുത്തരെ പരിചയപെടുത്തേണ്ട ആവശ്യം ഉണ്ട് എന്ന് എനിക്ക് തോന്നുന്നില്ല..... കാരണം നിങ്ങളെ എല്ലാവരെയും ഞാൻ വിശദമായി തന്നെ പരിചയപെടുന്നുണ്ട്....! അവൻ ഗൗരവത്തിൽ ഉറച്ച ശബ്ദത്തിൽ പറയുമ്പോൾ എല്ലാവരും അത് ശ്രദ്ധയോടെ കേട്ടു.......!




അക്കൗണ്ടിങ് സെക്ഷൻ മാനേജർ ആരാണ്....! നേത്ര പെട്ടന്ന് എണീറ്റു...


ഞാൻ ആണ് സാർ....അവൻ അവളെ ഒന്ന് നോക്കി.



മ്മ്മ്.... എന്താ ഇയാളുടെ പേര്...!



നേത്രഗ്നി....! അവൾ പതറാതെ അവന്റെ മുഖത്ത് നോക്കി തന്നെ പറഞ്ഞു....


Ok then see മിസ്സ്‌ നേത്ര..... കഴിഞ്ഞ മൂന്നു വർഷത്തെ എക്സ്പോർട്ടിങ് ഡീറ്റെയിൽസ് എനിക്ക് വേണം....!അത് കിട്ടാൻ എത്ര സമയം എടുക്കും....!  അവൾ വാചിലേക്ക് നോക്കി...



ഒരു നാല് മണിക്കുള്ളിൽ തരാം സാർ....!



Ok.... അങ്ങനെ എങ്കിൽ കുമാർ.....!



സാർ....!



നേത്രയുടെ സീറ്റിംഗ് പത്തു മിനിറ്റിനുള്ളിൽ എന്റെ ക്യാബിനിലേക്ക് മാറ്റണം.... എന്റെ ക്യാബിൻ എന്ന് ഞാൻ പറഞ്ഞത് എനിക്ക് വേണ്ടി രാജാകീയമായി ഒരുക്കി വച്ചേക്കുന്ന സ്ഥലമല്ല...... ആ  ഓപ്പൺ ഏരിയയിൽ ഉള്ള ലാസ്റ്റ് ക്യാബിൻ.... അവിടെ നേത്രയുടെ സിസ്റ്റം സെറ്റ് ചെയ്യ്.....!  എനിക്ക് അവിടെ ഇരിക്കുമ്പോൾ കാണണം ഓരോരുത്തരും എന്താ ചെയ്യുന്നത് എന്ന്....!നേത്ര പ്രേതേകിച് ഭാവവ്യത്യാസം ഒന്നുമില്ലാതെ തന്നെ അവന്റെ സംസാരം കേട്ട് നിന്നു.....




നേത്ര തന്റെ വർക്ക്‌ തുടങ്ങാൻ പത്തുമിനിറ്റ് ടൈം ഉണ്ട് പോയി ഒരു ടീ ഒക്കെ കുടിച്ചു ഫ്രഷ് ആയി തന്റെ പുതിയ സീറ്റിലേക്ക് പൊക്കൊളു.....അവൾ ആരെയും നോക്കാതെ പുറത്തേക്ക് ഇറങ്ങി.


ബദ്രി എല്ലാവർക്കും അതുപോലെ ഓരോ വർക്ക്‌ കൊടുത്തു അതുപോലെ ഓരോ ടൈം....!


മീറ്റിംഗ് കഴിഞ്ഞ ടൈം വെറും മൂന്നുപേർ മാത്രം ആയി ആ ഹാളിൽ........ അത് വരെ ശാന്തവും ഗൗരവവും നിറഞ്ഞു നിന്ന മുഖം മാറി....!



ശ്യാം സഞ്ജയ്‌ ലോകേഷ് നിങ്ങൾ മൂന്നുപേരും എന്തിന് എന്റെ കമ്പനിയിൽ സ്പൈ വർക്ക്‌ ചെയ്യാൻ കയറി ആർക്ക് വേണ്ടി.......!മൂന്നുപേരും ഉമിനിർഇറക്കി അവനെ നോക്കി.


അവന്റെ മുഖത്തെ ഭാവം കണ്ടു അവരുടെ മുഖത്ത് പേടി കൂടി....!



ഉള്ളത് ഉള്ളത് പോലെ എന്നോട് പറഞ്ഞ തടി കേട് ആകാതെ കിട്ടേണ്ട സാലറി വാങ്ങി മാന്യമായി ഇവിടെ നിന്ന് ഇറങ്ങാം വേറെ ആരും ഒന്നും അറിയില്ല മറിച്ചു ആണ് എങ്കിൽ എന്റെ ശെരിക്കും ഉള്ള സ്വഭാവം അറിയും മൂന്നുപേരും.....!


അവർ പരസ്പരം നോക്കി പിന്നെ മൂന്നും കൂടെ പുച്ഛചിരിയോടെ ബദ്രിക്ക് ചുറ്റും നടന്നു..... അവന്റെ ചുണ്ടിൽ പുച്ഛചിരി വിരിഞ്ഞു......!



സാറെ ഇത് സ്പൈ അല്ല കൊട്ടേഷൻ ആണ്.....!കഴിഞ്ഞ മൂന്നുവർഷം ആയി ഇവിടെ ചെറിയ ചെറിയ തട്ടിപ്പ് ഒക്കെ കാട്ടി കൂട്ടിയത് സാറിനെ ഇവിടെ വരുത്താൻ ആണ്..... കൊട്ടേഷൻ ബിസിനസ്‌ ആയി ബന്ധപെട്ടത് അല്ല.... അപ്പോൾ എങ്ങന തുടങ്ങുവല്ലേ.....!


ബദ്രി ഒന്ന് ഉറക്കെ ചിരിച്ചു കൊണ്ട് അവർക്ക് നേരെ തിരിഞ്ഞു....!



നേത്ര വർക്ക്‌ തുടങ്ങി ഒരു പത്തുമിനിറ്റ് ആയതും മീറ്റിംഗ് ഹാളിൽ എന്തൊക്കെയൊ വല്യ ശബ്ദങ്ങൾ കേട്ടു... കുറച്ചു കഴിഞ്ഞു സെക്യൂരിറ്റിസ് വന്നു അവരെ മൂന്നുപേരെയും എടുത്തു കൊണ്ട് പോയി അവരുടെ ശരീരത്തിൽ നിന്ന് ചോര ഒഴുകുന്നുണ്ടായിരുന്നു....!കുറച്ചു കഴിഞ്ഞു കൈയും മുഖവും ഒക്കെ കഴുകി ബദ്രി വന്നു......! അവനെ കണ്ട എല്ലാവരും പ്രേതത്തെ കണ്ടപോലെ പേടിച്ചു....!


കുമാർ......! ഓഫീസിൽ എല്ലാവരും കേൾക്കും വിധം ഉറക്കെ വിളിച്ചു...... നിമിഷനേരം കൊണ്ട് അയാൾ അവന്റെ മുന്നിൽ വന്നു നിന്നു.



ആ പോയവരുടെ സെറ്റിൽ മെന്റ് ഒക്കെ തീർത്തേക്ക് പിന്നെ.... എല്ലാവരോടും കൂടെ ആണ്.... എനിക്ക് നേരെ കൊട്ടേഷനോ അല്ലെങ്കിൽ ഇവിടെ സ്പൈ വർക്ക്‌ ഒക്കെ ഉണ്ടെങ്കിൽ അത് എന്റെ മുന്നിൽ വന്നുപെട്ടാൽ ഇപ്പൊ പോയമൂന്നുപേരുടെ അവസ്ഥ തന്നെ ആയിരിക്കും അതിൽ ബദ്രി ആണെന്നോ പെണ്ണെന്നോ വ്യത്യാസം കാണിക്കില്ല.....!


അത്രയും പറഞ്ഞു അവൻ അവന്റെ സീറ്റിൽ വന്നിരുന്നു..... നേത്ര അവന്റെ ഡയലോഗ് കേട്ട് ആകെ കണ്ണ് തള്ളി പോയി ആദ്യം ആയിട്ട് ആണ് ഓഫീസിൽ ഇങ്ങനെ ഒക്കെ.....! അവൻ അവളുടെ മുന്നിൽ വന്നു ഇരുന്നു രണ്ടുപേരും മുഖത്തോട് മുഖം നോക്കും പോലെ ആണ് സീറ്റ് അറേഞ്ച് ചെയ്തത്.....!



എന്താ ഡി എന്നെ നോക്കി കണ്ണ് മിഴിക്കുന്നെ.....!വർക്ക്‌ ചെയ്യാൻ നോക്ക് മിസ്സ്‌ നേത്രഗ്നി.....¡ അവന്റെ ശബ്ദം അവിടെ എല്ലാം കേൾക്കാൻ പാകത്തിന് ആയിരുന്നു അവൾ ഒന്നുകൂടെ അവനെ നോക്കി......!



പിന്നെ അവളുടെ വർക്ക്‌ ചെയ്യാൻ തുടങ്ങി....! ഇടക്ക് അവൾക്ക് ദാഹിച്ചപ്പോൾ അവൾ വെള്ളം എടുത്തു കുടിച്ചു അപ്പോഴേക്കും അവൻ അവൾക്ക് നേരെ കൈ നീട്ടി അവൾ സംശയത്തിൽ വെള്ളം ആണോ എന്ന് അംഗ്യം കാണിച്ചു അവൻ ഒരു ചിരിയോടെ അതെ എന്ന് തലകുലുക്കി അവൾ ഒരു മടിയും ഇല്ലാതെ വെള്ളം കൊടുത്തു......! അവൻ ഒരു പുഞ്ചിരിയോടെ അത്  വാങ്ങി കുടിച്ചു വീണ്ടും അവന്റെ വർക്ക്‌ തുടർന്നു...!



വന്നു കയറും മുന്നേ ഇവളൊക്കെ സാറിനെ എങ്ങനെ മെരുക്കി എടുത്തത് എന്ന് കണ്ടില്ലേ.....! നൈഹ എന്ന സ്റ്റാഫ് പതിയെ തന്റെ തൊട്ട് അടുത്ത് ഇരിക്കുന്നവളോട് പറഞ്ഞു അത് കൃത്യമായി നേത്ര കേട്ടു അവൾ അവനെ ഒന്ന് നോക്കി....!


അവൻ അവളെയും അവൾ സീറ്റിൽ നിന്ന് എണീറ്റ് അപ്പോൾ തന്നെ നൈഹയുടെ അടുത്തേക്ക് പോയി....!



നൈഹ..... നിന്റെ അച്ഛൻ എന്റെ മുന്നിൽ വന്നിരുന്നു കുറച്ചു വെള്ളം ചോദിച്ച ഞാൻ കൊടുക്കും അത് അങ്ങേരെ മെരുക്കാൻ അല്ല ഒരാൾ ദാഹിച്ചു വെള്ളം ചോദിച്ച കൊടുക്കണം അത് നിന്നേ പോലെ വൃത്തികെട്ട കണ്ണിലൂടെ കണ്ടാൽ മെരുക്കൽ ആയും മറ്റു പലത് ആയും തോന്നും.....! അത്രയും പറഞ്ഞു ഒന്നും സംഭവിക്കാത്ത പോലെ അവളുടെ സീറ്റിൽ പോയിരുന്നു അവളുടെ ജോലി തുടർന്നു....!നൈഹ അടി കിട്ടിയ പോലെ തലകുനിച്ചു ഇരുന്നു.... ബദ്രിയുടെ ചുണ്ടിൽ എന്തിന് എന്നറിയാതെ ഒരു പുഞ്ചിരി വിരിഞ്ഞു....!

💫💫💫💫💫💫💫💫💫💫💫💫💫💫💫


അവൾ എന്റെ ആണ് അവൾക്ക് വേറെ ഒരു അവകാശി ഉണ്ടായാൽ അന്ന് അവളുടെ മരണം ആയിരിക്കും..........



ഏട്ടന് ഇനിയും മതി ആയില്ലേ.......


അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി ആയിരുന്നു അതിന് മറുപടി....


ഒരിക്കൽ അറ്റ് പോയ ബന്ധം എത്ര തന്നെ ചേർത്തു വച്ചാലും അത് പഴയ പോലെ ആകില്ല എന്ന് ഓർത്താൽ നന്നായിരിക്കും ഏട്ടൻ......


അറ്റ് പോയ ബന്ധത്തെ കൂട്ടിമുട്ടിക്കുന്ന ഒരു കണ്ണി ഉണ്ട് ഞങ്ങൾക്കിടയിൽ എന്റെ കുഞ്ഞ്.......



മ്മ് കഴിഞ്ഞ നാലു വർഷം അടുപ്പിച്ചു ആകുന്നു ഇതുവരെ കുഞ്ഞിനെ കുറിച്ച് ഓർത്തില്ല ഇപ്പൊ എന്താ ഇത്രക്ക് ഓർക്കാൻ.....!



ഓരോന്നിനും അതിന്റെതായ സമയം ഇല്ലേ സച്ചു...... ഇതുവരെ അവൾക്ക് ഒരു അവകാശി ഇല്ലായിരുന്നു പക്ഷേ ഇപ്പൊ അങ്ങനെ ഒരാൾ വരാൻ പോകുന്നു എന്നല്ലേ അറിഞ്ഞത്.....!



ഏട്ടന് വാശി ആണ് ഏട്ടത്തി ഒരിക്കലും നന്നായി ജീവിക്കരുത് എന്ന വാശി....! സച്ചു ദേഷ്യത്തോടെ പറഞ്ഞു....



അതെ ഡാ എനിക്ക് വാശി തന്നെ ആണ് എന്റെ ജീവിതം ഈ അവസ്ഥയിൽ ആക്കിയവളോട് ഉള്ള വാശി....!



അത് ഏട്ടൻ ആയിട്ട് ആക്കിയത് ആണ് അല്ലാതെ ഏട്ടത്തി ആക്കിയത് അല്ല ഓരോന്ന് ചെയ്തു കൂട്ടുമ്പോൾ ഏട്ടൻ ഓർക്കണം ആയിരുന്നു എന്നെങ്കിലും ഇതുപോലെ ദുഖിക്കേണ്ട അവസ്ഥ വരും എന്ന്.....!



സച്ചു......! അല്ലുന്റെ അലർച്ച കേട്ടതും അവൻ ദേഷ്യത്തിൽ പുറത്തേക്ക് ഇറങ്ങി പോയി....!



അല്ലു നേത്രയുടെ ഫോട്ടോയിലേക്ക് നോക്കി....


ഞാൻ വരുന്നുണ്ട് നേത്ര എന്റെ കുഞ്ഞിന് വേണ്ടി....!


അപ്പോഴേക്കും ഡോർ തുറന്നു ഒരാൾ അകത്തേക്ക് വന്നു....!


അല്ലു ദേഷ്യത്തിൽ ഒന്ന് നോക്കി....



ഓഹ് ആദ്യഭാര്യയുടെ ഭംഗി ആസ്വദിക്കുവാണോ അലോക്ദേവാനന്ദ്....! പുച്ഛം മാത്രം ആയിരുന്നു.....




                                                 തുടരും......

To Top