രചന: Athiravishnu
"എനിക്ക് ഈ കല്യാണത്തിന് സമ്മതം അല്ല"
അവളുടെ വാക്കുകളിൽ ഒരു നിമിഷം ശബ്‌ദഭരിതം ആയിരുന്ന കല്യാണ വേദി മുഴുവനും നിശബ്‌ദമായി..... കേട്ടവരെല്ലാം ഒരു പകപ്പോടെ കല്യാണ വേഷത്തിൽ നിൽക്കുന്നവളെ നോക്കി....
"തനു.... നീ ഇതു എന്താ പറയുന്നേ കല്യാണമണ്ഠപത്തിൽ കയറി ഇരുന്നാണോ കല്യാണം വേണ്ട എന്നു പറയണേ"...
അങ്ങേ അറ്റം പകപ്പോടെ ആയിരുന്നു അയാളുടെ ചോദ്യം..... വിവാഹം വരെ എത്തി നിൽക്കുന്ന ബന്ധം... എല്ലാം അവളുടെ സമ്മതത്തോടെ തന്നെ ആയിരുന്നു തീരുമാനിച്ചത്... താല്പര്യം ഇല്ലെങ്കിൽ പറയാൻ ഈ നിമിഷം വരെ കാക്കേണ്ട ആവശ്യം ഇല്ലായിരുന്നു....
"ഇവിടുന്നെങ്കിലും പറഞ്ഞില്ലെങ്കിൽ എന്റെ ജീവിതം നശിച്ചു പോവും എന്നു തോന്നി... വല്യച്ഛന് പാദസേവ ചെയ്യുന്ന അച്ഛനോടും അമ്മയോടും പറഞ്ഞിട്ട് കാര്യമില്ലല്ലോ??"
അവളൊരു ദേഷ്യത്തോടെ പറഞ്ഞു നിർത്തി.... കല്യാണം കൂടനെത്തിയവരെല്ലാം പരസ്പരം ഓരോന്നു പറഞ്ഞു തുടങ്ങി....
"തനു.... മോളെ നീ അവിടെ ചെന്നിരിക്കു നിന്റെ അമ്മയല്ലേ പറയണേ..."
"എനിക്കു പറ്റില്ല അമ്മേ... ഇയാളെ പോലെ ഒരു കൃഷിക്കാരന്റെ കൂടെ കഴിഞ്ഞു എന്റെ ജീവിതം നശിപ്പിക്കാൻ ഞാൻ തയ്യാറല്ല..."
അവളൊരു ധാർഷ്ട്യത്തോടെ പറഞ്ഞവസാനിപ്പിക്കുമ്പോഴേക്കും അവളുടെ മുഖത്ത് അയാളുടെ കൈകൾ പതിഞ്ഞിരുന്നു..
അവിടെ കൂടിയിരുന്ന എല്ലാവരും ഒരു നിമിഷം ഞെട്ടി.... വിശ്വനാഥ് sir നെ ആദ്യമായാണ് ഇത്രയും ദേഷ്യത്തിൽ അവരെല്ലാം കാണുന്നത് തന്നെ.
"നീ എന്താടി പറഞ്ഞെ.... ഏഹ്... അവനെ പറയാനും മാത്രം എന്തു യോഗ്യതയാടി നിനക്കുള്ളത് നീ പറഞ്ഞത് പോലെ കൃഷി ഒരു മോശം തൊഴിലാണോ.. ആണോന്നു"
ദേഷ്യം കൊണ്ട് അലറുകയായിരുന്നു അയാൾ... ഇന്നോളം കണ്ടിട്ടില്ലാത്ത വല്യച്ഛന്റെ ആ ഭാവം കണ്ടു പേടി തോന്നിയെങ്കിലും തോറ്റുകൊടുക്കാൻ അവളും തയ്യാറായിരുന്നില്ല
"വല്യച്ഛൻ എന്തൊക്കെ പറഞ്ഞാലും എനിക്കു ഈ വിവാഹത്തിന് സമ്മതമല്ല..."
വീറോടെ തന്നെ പറഞ്ഞു നിർത്തിയവൾ... എന്തു തന്നെ സംഭവിച്ചാലും തോറ്റു കൊടുക്കില്ലെന്ന വാശിയോടെ..... അയാളൊന്ന് ചിരിച്ചു...
"ഇനി നിനക്കു സമ്മതമാണെന്ന് പറഞ്ഞാൽ പോലും ഈ വിവാഹം നടത്താൻ ഞാൻ സമ്മതിക്കില്ല തനു... നിന്നെ പോലെ ഒരുത്തിയെ കല്യാണം കഴിച്ചു അവന്റെ ജീവിതം ഇല്ലാതാക്കാൻ ഞാനും തയ്യാറല്ല..."
ആ വാക്കുകൾ കേൾക്കെ വല്ലാത്ത ദേഷ്യം തോന്നി അവൾക്കു.... അയാൾ തന്നെ താഴ്ത്തി പറഞ്ഞത് അവളുടെ ഉള്ളിൽ പക യും ദേഷ്യവും ഒരു പോലെ നിറച്ചു.....
"പിന്നെന്തിനാ ഈ ആലോചന എനിക്കു നേരെ കൊണ്ടു വന്നത്... ഇയാൾ അത്ര നല്ലവനാണെങ്കിൽ സ്വന്തം മോളില്ലേ വല്യച്ഛന്.... അവളെ കല്യാണം കഴിച്ചു കൊടുത്തു കൂടായിരുന്നോ"
ആ ചോദ്യം അവിടെ കൂടി നിൽക്കുന്ന എല്ലാവരെയും ഒരു നിമിഷം നിശബ്ദരാക്കി..... അവളുടെ വാക്കുകൾ കൂരമ്പ് പോലെ അദ്ദേഹത്തിൽ പതിച്ചു...
അതു കണ്ടവൾ വിജയിയെ പോലെ ഒന്നു ചിരിച്ചു..... അയാളുടെ മൗനം.... അവൾക്കു വല്ലാത്ത സന്തോഷം ആണു തോന്നിയത്....
"എന്തു പറ്റി വല്യച്ഛ ഉത്തരം ഇല്ലേ എനിക്കു തരാൻ.... അനിയന്റെ മകളായതു കൊണ്ട് ഒന്നുമില്ലാത്ത ഒരാളെ എനിക്കു വേണ്ടി കണ്ടു പിടിച്ചു... സ്വന്തം മകളോട് ഇങ്ങനെ ചെയ്യുമോ എന്നാ എന്റെ ചോദ്യം"
അവളുടെ ചോദ്യം അയാളുടെ കണ്ണുകൾ നിറച്ചു ... എന്തു മറുപടി കൊടുക്കണം താൻ എന്നൊരു നിമിഷം ആലോചിച്ചു
നിന്നു... ഒരിക്കലും അവനെ താൻ ചെറുതായി കാണുന്നതു കൊണ്ടല്ല....
ഇതേ സമയം മണ്ഡപത്തിൽ താനൊരു കോമാളിയായതു പോലെ അവനിരുന്നു....ആ മിഴികൾ ചുവന്നു..... വല്ലാത്ത ദേഷ്യം തോന്നി അവനു... ആളുകളുടെ പരിഹാസവും സഹതാപവും ഒരു പോലെ അവനിൽ അസ്വസ്ഥത നിറച്ചു..... എവിടേക്കെങ്കിലും ഓടി പോവാൻ തോന്നി അവനു... പക്ഷെ ആ വലിയ മനുഷ്യന്റെ മുഖം ആലോചിച്ചതും മുഷ്ടി ചുരുട്ടി സ്വയം നിയന്ത്രിച്ചവൻ അവിടെ തന്നെ ഇരുന്നു.....
"എനിക്കു സമ്മതമാണു തൻവി...
എന്റെ മകളെ അവന്റെ കൈപിടിച്ചേൽപ്പിക്കാൻ എനിക്കു ഒന്നല്ല ഒരായിരം വട്ടം സമ്മതം"
അദ്ദേഹത്തിന്റെ വാക്കുകൾ അവന്റെ ഹൃദയം തുളച്ചു കയറി... ഞെട്ടലോടെ മിഴികൾ വലിച്ചു തുറന്നവൻ ....അവിടെ കൂടിയിരുന്ന എല്ലാരുടെയും അവസ്ഥ ഇതു തന്നെ ആയിരുന്നു..... വിശ്വനാഥൻ സർ ഇങ്ങനെ ഒരു തീരുമാനം എടുക്കും എന്നു ആരും കരുതിയിരുന്നില്ല.....
"ഏട്ടാ എന്തൊക്കെയാ പറയണേ..... മോളു.... അവൾ കുഞ്ഞല്ലേ..."
വിശ്വനാഥന്റെ അനിയൻ ദേവനാഥൻ ആയിരുന്നു അതു...
"അതേ ഏട്ടാ ഇത്ര പെട്ടന്ന്.... അതും ഇങ്ങനെ ഒരു സാഹചര്യത്തിൽ വേണ്ട ഏട്ടാ...... എന്റെ മോളു..."
ദേവന്റെ ഭാര്യ സുമിത്രയുടെ ശബ്ദം പോലും ഒന്നിടറി..... അദ്ദേഹം അവരെ അലിവോടെ ഒന്നു നോക്കി...... അമ്മയില്ലാത്ത തന്റെ മകളെ സ്വന്തമായി കണ്ടു സ്നേഹിച്ചവൾ..... അവൾക്കൊരു അമ്മയായും കൂട്ടുകാരിയായും നിൽക്കുന്നവൾ...
"വാശിയുടെ പുറത്തോ വാക്ക് പാലിക്കാനോ വേണ്ടി അല്ല സുമിത്രെ.... എനിക്കത്രമേൽ വിശ്വാസം ഉള്ളവൻ... എല്ലാത്തിലുമുപരി എന്റെ പപ്പന്റെ മകൻ.. എന്റെ ഭദ്രയുടെ ലച്ചുവിന്റെ മകൻ.... ഈ വിവാഹം നടന്നാൽ മാറ്റാരേക്കാളെറേയും സന്തോഷിക്കുക എന്റെ ഭദ്ര ആയിരിക്കും... പിന്നെ അവളെന്റെ പൊന്നുമോളാണ് അവളുടെ സമ്മതം ചോദിച്ചേ ഞാൻ ഇതു നടത്തു"
🦋"ഗൗരി...🦋മോളെ...."
ആൾക്കൂട്ടത്തിനിടയിൽ അവിടെ നടക്കുന്നതെന്താണെന്നു. മനസിലാവാതെ നിൽക്കുകയായിരുന്നു അവൾ... തന്റെ അച്ഛന്റെ വിളി കേട്ടു ഒരു പകപ്പോടെ അവർക്കരികിലേക്ക് നടന്നു....
അവിടുള്ള എല്ലാരുടെ കണ്ണുകളും അവളില്ലായിരുന്നു.... ഒരു കുഞ്ഞു പെൺകുട്ടി ... ഓമനത്തം വിട്ടു മാറാത്ത മുഖം.... ഭദ്ര യുടെ അതേ രൂപമാണവൾക്ക്... അതേ സൗന്ദര്യം!!!! അവളൊരു ആശങ്കയോടെ അച്ഛനടുത്തേക്ക് നടന്നു....
അയാൾ അവളെ ചേർത്തു പിടിച്ചു
"അച്ഛനറിയാം മോളു കുഞ്ഞാണെന്നു എങ്കിലും ചോദിക്കുവാ സമ്മതാണോ മോൾക്.... ഹരിയെ വിവാഹം കഴിക്കാൻ.."
അവളൊരു ഞെട്ടലോടെ അയാളെ നോക്കി പിന്നെ മണ്ഡപത്തിലായി തല കുനിച്ചിരിക്കുന്നവനെയും.... വേദന തോന്നി അവൾക്ക്..... അവളുടെ അത്രമേൽ പ്രിയപ്പെട്ട കൂട്ടുകാരിയുടെ ഏട്ടൻ.... തന്റെ ലച്ചുമ്മയുടെ മകൻ... അടുത്തായി നിറ മിഴികളോടെ തന്നെ നോക്കി നിൽക്കുന്ന രണ്ടുപേരെ കണ്ടതും അവളൊന്നു ചിരിച്ചു അത്രമേൽ സന്തോഷത്തോടെ.....
തനിക്കു പ്രിയപ്പവട്ടവർക്കൊപ്പം ഇനിയുള്ള കാലം ജീവിക്കാം എന്നെ ആ പെണ്ണ് അപ്പൊ ചിന്തിച്ചുള്ളൂ... അവനെ അല്ല അവളുടെ കൂട്ടുകാരിയെ,, കൂടപ്പിറപ്പിനെ പ്രസവിച്ചില്ലെങ്കിലും മോളെ പോലെ തന്നെ സ്നേഹിക്കുന്ന ആ അമ്മയെ മാത്രേ അവൾ കണ്ടിരുന്നുള്ളു.... അല്ലെങ്കിലും അത്രമാത്രം ചിന്തിക്കാനുള്ള പ്രായമേ അവൾക്കുള്ളു....
"സമ്മതം ആണു അച്ഛാ...."
അവളുടെ മറുപടിയിൽ അവനൊരു പിടച്ചിലോടെ അവളെ നോക്കി നിറപുഞ്ചിരിയോടെ നിൽക്കുന്നവളെ ഒരു വേദനയോടെ നോക്കി നിന്നവൻ......
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
തന്റെ പേരിലുള്ള താലി കഴുത്തിൽ ചാർത്തുമ്പോഴും... കൈകളാൽ സിന്ദൂരരേഖ ചുവക്കുമ്പോഴും കണ്ണുകളടച്ചു നിഷ്കളങ്കമായി പ്രാർത്ഥിക്കുന്നവളെ അവൻ നിർവികാരമായി അവൻ നോക്കി....
ആ അമ്മയുടെ കണ്ണുകൾ സന്തോഷം കൊണ്ടു നിറഞ്ഞു ... തന്റെ ഭദ്രയുടെ കുഞ്ഞു... മനം അത്രമേൽ സന്തോഷിച്ചു.... അവളും കരഞ്ഞു കൊണ്ട് ചിരിക്കുകയായിരുന്നു
'ഓർമവച്ച നാളു മുതൽ ഉള്ള കൂട്ടാണ്... ഒരു ദിവസത്തിന്റെ പകുതി സമയവും ഒരുമിച്ചായിരിക്കും... അവളെ പിരിയുന്നത് മരിക്കുന്നതിന് തുല്യമാണ് തനിക്കു.... ഇനി ഒരിക്കലും അതിന്റെ ആവശ്യമില്ല എന്റെ ഏട്ടന്റെ പെണ്ണായി അവളെന്നും കൂടെ ഉണ്ടാവും'
ഗൗരിയുടെ അരികിൽ നിന്നും വേണിയും നിറഞ്ഞ കണ്ണുകൾ തുടച്ചു....
ആ മനുഷ്യനും അത്രമേൽ സന്തോഷത്തോടെ അവരെ അനുഗ്രഹിച്ചു.... അവളെ കൈ പിടിച്ചേൽപ്പിക്കാൻ കർമം കൊണ്ട് അവൾക്കച്ഛനായ സ്വന്തം അനിയനെയും അയാൾ കൂടെ വിളിച്ചു.....
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
ആദ്യ ഉരുള ചോറ് അവൾക്കു നേരെ നീട്ടുമ്പോൾ കുഞ്ഞു വായ തുറന്നു അതു കഴിക്കുന്നവളെ അവനൊന്നു നോക്കി... വിടർന്ന കണ്ണുകളോടെ അവളവനെ നോക്കി ചിരിച്ചു.... പിന്നെ വീണ്ടും വാ തുറന്നു പിടിച്ചു അവനൊരത്ഭുതത്തോടെ അവളെ മിഴിച്ചു നോക്കി.... എന്തുകൊണ്ടോ ആ മുഖത്തെ പുഞ്ചിരി മായ്ക്കാൻ അവനായില്ല... തന്റെ കൈ കൊണ്ട് തന്നെ അവളെ വീണ്ടും ഊട്ടുമ്പോൾ തോന്നുന്ന വികാരം അവനു തന്നെ അറിയുന്നുണ്ടായിരുന്നില്ല...
അവരെ തന്നെ നോക്കി നിന്ന കണ്ണുകളെല്ലാം ഒരു കൗതുകത്തോടെ ആ കാഴ്ച നോക്കി നിന്നു....
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
"തനു..... നീ ഇതു എന്തു പണിയ മോളെ കാണിച്ചത് ഇപ്പൊ എല്ലാം കയ്യിന്നു പോയില്ലേ...."
"എന്തു പോയെന്ന അമ്മ ഈ പറയുന്നേ എന്റെ വഴിയിൽ ആകെ ഉണ്ടായിരുന്ന ശല്ല്യം... ഗൗരി... അവളാണ് ഒഴിഞ്ഞു പോയത്... പിന്നെ അയാൾ.. Mb ഒരു കൃഷിക്കാരനെ കെട്ടി ജീവിതം നശിപ്പിക്കാൻ ഞാൻ ഒരുക്കമല്ല ഈ മാളികയിൽ ജീവിക്കുന്ന എനിക്കു അയാളുടെ തൊഴുത്തിൽ പോയി കിടക്കാൻ മനസില്ല...."
അഹങ്കാരത്തോടെ തന്നെ പറഞ്ഞു നിർത്തിയവൾ....
"അതിനു നീ വല്യേട്ടനോട് കയർത്തു സംസാരിക്കണമായിരുന്നോ...."
"പിന്നെ എന്തു ചെയ്യണം ആയിരുന്നു നിങ്ങളോട് രണ്ടാളോടും ഈ വിവാഹം മുടക്കാൻ പറഞ്ഞിട്ട് കേട്ടോ.... വല്യച്ഛനോട് പറഞ്ഞു കൊടുത്തു എനിക്കു സമ്മതം ആണെന്ന്... അല്ലെ ശരിയല്ലേ... ഞാൻ പറഞ്ഞത്"
അവരു രണ്ടുപേരും തല കുനിച്ചു നിന്നു
'ഏട്ടനെ പിണക്കാൻ വയ്യ ഈ കാണുന്നതെല്ലാം അയാളുടെ സ്വന്തം ആണു അതു കൊണ്ട് അനുസരിച്ചു നിന്നാലേ തങ്ങൾക്കു ഗുണമുണ്ടാവു'
കൃഷ്ണ നാഥൻ നിരാശയോടെ ഓർത്തു...അതെ ചിന്ത തന്നെ ആയിരുന്നു ഗീതക്കും.....
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
തന്റെ ഫോണിലെ ഗൗരിയുടെ ഫോട്ടോ നോക്കി ഇരിക്കുവാണ് അവൻ....
എന്തോ കുറുമ്പ് കാണിച്ചു നിക്കുവാണ് പെണ്ണ്... അവനൊന്നു ചിരിച്ചു
"തന്റെ വല്യമ്മാവന്റെ മകൾ... അച്ഛനും അമ്മയും ഇല്ലാത്ത തന്നെ സ്വന്തം മകനെ പോലെ വളർത്തിയത് വലിയമ്മാവൻ ആണു ... എന്റെ ഭദ്രമ്മ...അമ്മയെ പോലെ ആണു അവളും കാണാൻ... പക്ഷെ കുറച്ചു മോഡേൺ ആണു പെണ്ണ്.... കുട്ടിക്കുപ്പായതോടാണ് പ്രിയം അല്ലെങ്കിലും കുഞ്ഞാണ്...."
ഗൗരിയെ ഓർക്കേ ആ മിഴികൾ പോലും പുഞ്ചിരി പൊഴിച്ചു....
"ഇന്നു തൻവിയുടെ കല്യാണമാണ് അപ്പോഴേക്കും എത്തണം എന്നു കരുതിയതാണ്.... പക്ഷെ നടന്നില്ല... ട്രെയിൻ ലേറ്റ് ആയി.... ബാംഗ്ലൂർ കോളേജിലെ ജോലി മതിയാക്കി നാട്ടിൽ അവളു പഠിക്കുന്നിടത്തു ലെക്ചർ ആയി ജോലിക്ക് കയറുന്നത് തന്നെ എന്റെ ഗൗരിയെ പിരിയാതിരിക്കാനാണ് .... അത്രയ്ക്ക് പ്രാണനാണവൾ..
എന്റെ കുറുമ്പി പെണ്ണ്'🌺
അവളോർമകളിലൂടെ സഞ്ചരിക്കുmവായിരുന്നവൻ.... അത്രമേൽ പ്രണയത്തോടെ.... തന്റെ പ്രണയം മറ്റൊരുവന് സ്വന്തമായതറിയാതെ
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
ഇനി ഇവരെയെല്ലാം നമുക്ക് ഒന്നു പരിചയപ്പെടാം
അണിമംഗലം... പാലക്കാടിലെ തന്നെ ഒരു പേരുകേട്ട നായർ തറവാട്
തറവാട്ടിലെ കാരണവർ ആയിരുന്നു രവീന്ദ്രനായർ ഭാര്യ സുമംഗലദേവി ഇവർക്ക് ഒരേഒരു മകൾ മാത്രം... ശ്രീഭദ്ര ഭദ്രയുടെ ഭർത്താവ് വിശ്വനാഥൻ ഭദ്ര പഠിച്ചിരുന്ന കോളേജിൽ തന്നെ മാഷായി ജോലി ചെയ്തിരുന്ന ആളാണ് നീണ്ട 3വർഷത്തെ പ്രണയം ഭദ്ര വലിയ വീട്ടിലെ കുട്ടി ആണെന്നയാൾക്ക് അറിയില്ലായിരുന്നു.... അല്ല മനഃപൂർവം അവൾ അറിയിച്ചിരുന്നില്ല സാധാരണകാരനായ വിശ്വൻ പണക്കാരിയെ അംഗീകരിച്ചില്ലെങ്കിലോ എന്ന ഭയം ഒടുവിൽ മകളുടെ ആഗ്രഹം ആ മാതാപിതാക്കൾ സന്തോഷപൂർവം സമ്മതിച്ചു... വിശ്വൻ ആദ്യം എതിർത്തു എങ്കിലും ഭദ്രയെ നഷ്ടപ്പെടുത്താൻ അദ്ദേഹത്തിനും ആവില്ലായിരുന്നു...
വിശ്വന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു പത്മനാഭൻ വിശ്വന്റെ മാത്രം പപ്പൻ ഭദ്രയുടെയും വിശ്വന്റെയും ബന്ധത്തിന് കാവൽ നിന്നു നിന്നു അവളുടെ കൂട്ടുക്കാരി ലക്ഷ്മി യെ തന്നെ പ്രണയിച്ചു കല്യാണം കഴിച്ചു ഭദ്ര ഒഴികെ മൂവരും സാധാരണക്കാർ ആയിരുന്നു.... പണത്തിനേക്കാൾ സ്നേഹത്തിനു വില കല്പിക്കുന്ന ഭദ്രയെ എല്ലാവർക്കും ജീവനായിരുന്നു... കല്യാണത്തിന് ശേഷം സന്തോഷത്തോടെ ജീവിച്ചു എങ്കിലും ഒരു കുഞ്ഞിക്കാൽ കാണാനുള്ള ഭാഗ്യം അവർക്കു കൊടുത്തില്ല അതിനിടയിൽ ലക്ഷ്മിക്കും പപ്പനും ഒരാൺകുട്ടി ജനിച്ചു ഹരി എന്നാ ഹരിപത്മനാഭൻ ലക്ഷ്മി പ്രസവിച്ചു എന്നെ ഉള്ളൂ ഭദ്ര ആയിരുന്നു അവനെ നോക്കിയതെല്ലാം..... ഒരു കുഞ്ഞില്ല എന്ന വിഷമം ഹരിയുടെ വരവോടെ മാറി.... വർഷങ്ങൾ വീണ്ടും കഴിഞ്ഞു.... നീണ്ട 13വർഷത്തെ കാത്തിരിപ്പിന് ശേഷം അവർക്കൊരു
മകൾ ജനിച്ചു ഗൗരി... ഒപ്പം ലക്ഷ്മി വീണ്ടും അമ്മയായി അതും പെൺകുട്ടി പേരു കൃഷ്ണവേണി... ഭദ്രയെയും ലക്ഷ്മിയേയും പോലെ ഇണപിരിയാത്ത കൂട്ടുക്കാർ.... 5വർഷം വരെ എല്ലാം കൊണ്ടും സന്തോഷം നിറഞ്ഞിടം ഒരു രാത്രി കൊണ്ട് തീരാ വേദനയുടെ കയത്തിലേക്കു മുങ്ങി... ഭദ്രയുടെ അച്ഛനും അമ്മയ്ക്കും ഒപ്പം കുഞ്ഞു ഗൗരിയെയും കൊണ്ട് കുറച്ചു ദിവസം നിൽക്കാൻ വന്നതായിരുന്നു വിശ്വനും ഭദ്രയും ഭക്ഷണം കഴിച്ചു രാത്രി കിടന്ന വിശ്വനു അമ്മക്ക് സുഖമില്ലെന്നു പറഞ്ഞു വന്ന ഫോണിൽ മംഗലത്തു നിന്നും ഹോസ്പിറ്റലിലേക്ക് പുറപ്പെടേണ്ടി വന്നു... പുലർച്ചെ തിരിച്ചു വന്ന വിശ്വൻ കാണുന്നത് ചോരയിൽ കുളിച്ചു കിടക്കുന്ന തന്റെ ഭദ്രയെയും അച്ഛനെയും അമ്മയെയും ആയിരുന്നു തകർന്നു പോയിരുന്നു അയാൾ... അത്രമേൽ സ്വപ്നം കണ്ട ജീവിതം ജീവിച്ചു കൊതി തീർന്നിരുന്നില്ല.. ഭദ്രയെ നെഞ്ചോടടക്കി പിടിച്ചു കരയുമ്പോൾ ആയിരുന്നു മോളെ കുറിച്ചയാൾ ഓർത്തത് അവളെ തിരഞ്ഞു മുകളിലെ കിടപ്പു മുറിയിലേക്കാണയാൾ ആദ്യം ചെന്നത്... അമ്മയും അമ്മുമ്മയും അപ്പൂപ്പനും താഴെ കൊല്ലപ്പെട്ടതറിയാതെ ഉറക്കത്തിലായിരുന്നു അവൾ.... അവളെ എങ്കിലും തിരിച്ചു കിട്ടിയല്ലോ എന്നാ ആശ്വാസം ആയിരുന്നു എല്ലാവരിലും.... വിശ്വൻ ആകെ തകർന്നിരുന്നു കൊലപാതകിയെ പോലീസ് ഒരുപാടു തേടി അലഞ്ഞെങ്കിലും ഒന്നിനും ഒരു തുമ്പും ഇല്ലാതെ പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു... വിശ്വൻ ഒരു ഡിപ്രെഷനിലേക്ക് എത്തി ചെന്നിരുന്നു അന്നേരം... കുഞ്ഞുങ്ങളില്ലാത്ത വിശ്വന്റെ രണ്ടാമത്തെ സഹോദരനും ഭാര്യയും (ദേവനാഥൻ സുമിത്ര ) ഗൗരിയെ പൊന്നു പോലെ വളർത്തി രണ്ടു വർഷം കൊണ്ട് വിശ്വൻ വീണ്ടും ജീവിതത്തിലേക്ക് തിരിച്ചു വന്നു പപ്പൻ ആ സമയവും ഭദ്രയുടെ കേസിന് പുറകെ ആയിരുന്നു വിശ്വനെ കണ്ടു എന്തെല്ലാമോ പറയാനുണ്ടെന്ന് പറഞ്ഞു പോയ പപ്പൻ ഒരു ആക്‌സിഡന്റിൽ മരിച്ചു എന്ന വാർത്തയാണ് പിന്നെ അറിയാൻ കഴിഞ്ഞത്.... തകർന്നു പോയ ലച്ചുവിനെയും മക്കളെയും ഒരു ഏട്ടന്റെ സ്ഥാനത്തു നിന്നും വിശ്വൻ സംരക്ഷിച്ചു... എങ്കിലും ഭദ്രക്ക് പുറകെ വന്ന പപ്പന്റെ നഷ്ടം അയാളെ വല്ലാതെ ഉലച്ചിരുന്നു.... ലച്ചുവിനെയും മക്കളെയും മംഗലത്തേക്ക് വിളിച്ചെങ്കിലും പപ്പൻ ഉറങ്ങുന്ന മണ്ണ് വിട്ടു എങ്ങോട്ടും ഇല്ലന്നവൾ തീരുമാനിച്ചിരുന്നു... വിശ്വനെ ബുദ്ധിമുട്ടിക്കാതെ തന്നെ അടുത്തുള്ള സ്കൂളിൽ ടീച്ചറായി ജോലിക്ക് കയറി.... മക്കളെ വളർത്തി.... വിശ്വൻ കുറെ എതിർത്തെങ്കിലും ഏട്ടനായി കൂടെ എന്നും ഉണ്ടായാൽ മതി ഞാൻ തളരുമ്പോൾ സഹായിച്ചാൽ മതി എന്നവൾ പറഞ്ഞു.. അണിമംഗലത്തേക്ക് വിശ്വനോടപ്പം ദേവനും സുമിത്രയും വന്നപ്പോൾ ഓരോരോ കാരണങ്ങൾ ഉണ്ടാക്കി കൃഷ്ണനും കുടുംബവും വന്നു സ്ഥിരതാമസമാക്കി... അച്ഛനും അമ്മയും മരിച്ചു പോയ പെങ്ങളുടെ മകൻ അനന്തുവിനെയും വിശ്വൻ ഏറ്റെടുത്തു... ഇപ്പൊ അണിമംഗലത്തു വീട്ടിൽ താമസിക്കുന്നത് വിശ്വനും ഗൗരിയും ദേവനും സുമിത്രയും കൃഷ്ണനും ഭാര്യ ഗീതയും മകൾ തൻവിയുമാണ് അനന്തു ജോലിയുമായി ബാംഗ്ലൂർ ആയിരുന്നു....
ഇന്നിവിടെ നടക്കാനിരുന്നത് തൻവിയുടെയും ഹരി പത്മനാഭന്റെയും കല്യാണം ആയിരിന്നു തൻവിയുടെ സ്വഭാവം അറിയാമായിരുന്നെങ്കിലും വിശ്വനോടുള്ള സ്നേഹത്തിന്റെയും കടപ്പാടിന്റെയും പേരിലാണ് ലച്ചു ഹരിയെ കൊണ്ട് കല്യാണത്തിന് സമ്മതിപ്പിച്ചത്... എന്നാൽ അതു തനുവായി തന്നെ മുടക്കി... ഹരി ഗൗരിയെ കെട്ടി... തനുവിന് ഗൗരിയോട് ഒരു തരം ദേഷ്യമാണ് എല്ലാം കൊണ്ടും തന്നെക്കാൾ മുന്നിലയവളോടുള്ള വിദ്വേഷം അതു തിരുത്തേണ്ടവർ തന്നെ അതു കൂട്ടി കൊണ്ടിരിക്കുന്നു.....
ഇതൊരു സാധാരണ കഥയാണുട്ടോ ഇഷ്ടായാൽ പറയണേ, ലൈക്ക് ചെയ്യണേ... തുടരും.
