നീ മാത്രം, ഭാഗം: 74
നന്ദുവിന്റെ കൈയിലിരുന്ന ആ ഡയറി ഒന്ന് വിറച്ചു...കണ്ണിൽ നീർമുത്തുകൾ ഉരുണ്ടു കൂടി... അവളാ ഡയറി മുഴുവൻ മറിച്ചു നോക്കി...
ഇത്?...
അവളുടെ കണ്ണിൽ നിന്നും രണ്ടു തുള്ളി കണ്ണുനീർ ആ അക്ഷരങ്ങളിൽ വീണു മഷി പടർന്നു... പെട്ടന്നാണ് തന്റെ വലത്തേ ചെവിക്കു മേലെയായി ഒരു ചൂട് നിശ്വാസം പതിഞ്ഞത്... ശരീരം മുഴുവൻ ഒരു വിറയൽ പടർന്നതവൾ അറിഞ്ഞു...അവളൊന്നു ഏങ്ങി കൊണ്ടു തല ചെരിച്ചവനെ നോക്കി... അപ്പോഴേക്കും അവന്റെ കൈകൾ അവളെ പൊതിഞ്ഞു പിടിച്ചിരുന്നു... അവന്റെ ശരീരത്തിലെ തണുപ്പ് തന്നിലേക്കും പടരുന്നതവൾ അറിഞ്ഞു...
വ്... വരുണേട്ടാ... ഇത്...
അവളുടെ ശബ്ദം പതിഞ്ഞു പോയിരുന്നു...അവനൊരു ചിരിയോടെ ഇടത്തെ കൈ കൊണ്ടവളുടെ കയ്യിൽ നിന്നാ ഡയറി വാങ്ങി...
നിന്റെ ഡയറി...
അവനത് പറഞ്ഞതും അവന്റെ കൈകളിൽ അവളുടെ കണ്ണുനീർ വീണു... അവനൊരു ചിരിയോടെ അവളെ ചേർത്തുപിടിച്ചുകൊണ്ട് അവന്റെ റൂമിനോട് ചേർന്നുള്ള ബാൽക്കണിയിലേക്ക് നടന്നു... അവിടെയുള്ള ഹാങ്ങിങ് സ്വിങ് ചെയറിലേക്ക് അവനിരുന്നു... എന്നിട്ടവളെ മടിയിലേക്കിരുത്തി...അവളുടെ തോളിൽ താടി താങ്ങിക്കൊണ്ടവൻ പറഞ്ഞു തുടങ്ങി...
നിനക്കോർമ്മയുണ്ടോ... കുഞ്ഞിലേ ഒരിക്കലും ഞാൻ ദേവൂനോട് കാണിക്കുന്ന ഒരടുപ്പവും നിന്നോട് കാണിച്ചിട്ടില്ല...കുഞ്ഞിഫ്രോക്കും ഇട്ടു മുടി എല്ലാം കൂടെ ഉച്ചിയിൽ കെട്ടി വരുണേട്ടാ വരുണേട്ടാ എന്നും പറഞ്ഞു നീ എന്റെ കയ്യിൽ വന്നു തൂങ്ങുന്നത്...എല്ലാവരും കൂടെ ഒരുമിച്ച് സ്കൂളിൽ പോകുമ്പോഴും എല്ലാം ഞാൻ മനപ്പൂർവം നിന്നെ ശ്രദ്ധിക്കാറേ ഇല്ലാരുന്നു... എനിക്കറിയില്ലാരുന്നു അതെന്താന്ന്... പിന്നെ പിന്നെ നീയും എന്നോട് മിണ്ടാതായി...ദേവുവും വിനുവും നീയും കൂടെ ആയാൽ പിന്നെ എന്നെ നീയൊന്ന് നോക്കാറു കൂടി ഉണ്ടായിരുന്നില്ല...അതെന്നെ വല്ലാണ്ട് ദേഷ്യം പിടിപ്പിച്ചിരുന്നു... ഒരുപക്ഷെ ഞാൻ നിന്നെ ശ്രെദ്ധിച്ചില്ലെങ്കിലും നീ വന്നെന്റെ കയ്യിൽ തൂങ്ങുന്നത് മനസ്സ് കൊണ്ടു ഞാൻ ആസ്വദിക്കുന്നത് കൊണ്ടാവും... എന്റെ മാറ്റങ്ങൾ എല്ലാം ഒരാൾ നന്നായി മനസ്സിലാക്കുന്നുണ്ടാരുന്നു...
അവൾ സംശയത്തിൽ അവനെ ഒന്ന് നോക്കി... അവനൊന്ന് ചിരിച്ചുകൊണ്ട് അവളെ ഒന്നൂടെ മുറുകെ പിടിച്ചു...
നവി... അവനു മനസ്സിലായിരുന്നു എന്റെ ദേഷ്യത്തിന്റെ കാരണം... പക്ഷെ അപ്പോഴും അവനൊന്നും ചോദിച്ചിരുന്നില്ല...പിന്നെ പിന്നെ എനിക്ക് മനസ്സിലായി നീയും എന്നെ ശ്രെദ്ധിക്കുന്നുണ്ടെന്ന്... എന്നെ കാണുമ്പോൾ വിടരുന്ന ഈ കുഞ്ഞികണ്ണുകളും ചുവക്കുന്ന ഈ ഉണ്ടക്കവിളുകളും എല്ലാം എനിക്കത് കാട്ടി തന്നു...
അവളുടെ കവിളിൽ ഉമ്മ വെച്ചുകൊണ്ടവൻ പറഞ്ഞതും അവളൊന്ന് ചിരിച്ചു...
ആയിടക്കാണ് ഒരു ദിവസം ഞാൻ ചെമ്പകത്തു നവിയെ വിളിക്കാൻ വേണ്ടി വന്നത്... അന്ന് നീയും ദേവുവും കൂടി ഡ്രോയിങ് ക്ലാസിനു പോയിരിക്കുവാരുന്നു...നവി കുളിക്കാൻ പോയ സമയത്ത് ചുമ്മാ ഒരു തമാശക്കാണ് ഞാൻ നിന്റെ റൂമിൽ കയറിയത്...മേശപ്പുറത്തു ഇരുന്ന നിന്റെ ബുക്സിലൂടെ ഒക്കെ കണ്ണോടിച്ചു പോകുന്നതിനിടക്കാണ് അതിനിടയിൽ ഇരുന്ന ആ ഡയറി ഞാൻ കാണുന്നത്... ഒരു കൗതുകത്തിനു എടുത്തു നോക്കി... അത് നിറയെ മാധവിക്കുട്ടിയുടെ വരികൾ മാത്രം...
എന്റെ ചിരികൾ മണ്ണിൽ ദ്രവിക്കും മുന്നേ...
ഒരു വട്ടം കൂടി കേൾക്കാൻ പാകത്തിൽ കണ്ണീരോട് കൂടി
നീയെന്റെ ചെവിയിൽ അടക്കം പറയണം...
പ്രിയദേ നീയെന്റെ പ്രാണനായിരുന്നെന്ന്...
നിന്നെ ഞാൻ അത്രമേൽ സ്നേഹിച്ചിരുന്നെന്ന്...
അവന്റെ മുഖത്തേക്ക് നോക്കികൊണ്ടവൾ പറഞ്ഞതും അവനൊന്ന് ചിരിച്ചു...
അത് വായിച്ചു എനിക്കത്ഭുദം തോന്നി...ആ ഡയറി നിറയെ ആ വരികൾ മാത്രം... നിനക്കാ വരികളോടുള്ള പ്രണയം എനിക്കന്ന് മനസ്സിലായി... ഞാൻ അതെടുത്തു സൂക്ഷിച്ചു വെച്ചു... ഡയറി കാണാതായത് നീ ശ്രെദ്ധിച്ചെങ്കിലും പിന്നീട് നീ അത് വിട്ടു...ആയിടക്കാണ് ഞാനും നവിയും ബാംഗ്ലൂരിൽ പോകുന്നത്...അവിടെവെച്ചു എന്നെ ഞെട്ടിച്ചുകൊണ്ട് നവി എന്നോടെല്ലാം ചോദിച്ചു... കാരണം അവനു മനസ്സിലായിരുന്നു എന്റെയും നിന്റെയും മാറ്റം...അപ്പോഴും അവനൊരു ഉത്തരം കൊടുക്കാൻ ആവുമായിരുന്നില്ല എനിക്ക്...തിരികെ ഞങ്ങൾ വന്നപ്പോഴാണ് നിരഞ്ജൻ ഞങ്ങളോടെല്ലാം പറഞ്ഞത്... ശിവക്ക് നിന്നെ ഇഷ്ടമായിരുന്നെന്നും അവൻ അത് നിന്നോട് പറഞ്ഞപ്പോൾ നീ എന്നെയാണ് സ്നേഹിക്കുന്നതെന്ന് പറഞ്ഞതും ഒക്കെ... അത് കേട്ടപ്പോൾ...എന്തോ... മനസ്സിൽ മഞ്ഞു വീണത് പോലൊരു ഫീൽ ആരുന്നു...പക്ഷെ പിന്നീട്... പിന്നീടവൻ നിന്നെ കയറി പിടിച്ചതും എല്ലാം അറിഞ്ഞപ്പോൾ... നീ അനുഭവിച്ചത് അറിഞ്ഞപ്പോൾ... എനിക്കറിയില്ല പെണ്ണെ... എന്തായിരുന്നു എന്റെ മാനസികാവസ്ഥ എന്ന് എനിക്ക് പോലുമറിയില്ലാരുന്നു...അതോടെ എനിക്ക് മനസ്സിലായി നീ എനിക്ക് ആരാണ് എന്ന്... വർഷങ്ങളായി ഞാൻ എന്നോട് തന്നെ ചോദിച്ചു കൊണ്ടിരുന്ന ചോദ്യത്തിനുള്ള ഉത്തരം...
അതും പറഞ്ഞവൻ അവളെ ഒന്ന് നോക്കി... അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു...അവനാ കണ്ണുകൾ തുടച്ചു കൊടുത്തു...
പിന്നെയാണ് അച്ഛന്റേം അമ്മയുടെയും തീരുമാനപ്രകാരം എനിക്കും വിനുവിനും കാനഡക്ക് പോകേണ്ടി വന്നത്...ആദ്യം പ്രയാസം തോന്നിയെങ്കിലും നവിയാണ് എന്നെ പറഞ്ഞു മനസിലാക്കിയത്...പിന്നെ നിന്റെയുള്ളിലും ഞാൻ ഉണ്ടല്ലോ... എത്ര ദൂരത്തായാലും ഞാൻ ദാ ഇവിടെ ഭദ്രമായി ഉണ്ടാകുമെന്ന് എനിക്കറിയാമാരുന്നു...
നന്ദുവിന്റെ നെഞ്ചിലായി കൈ വെച്ചുകൊണ്ടവൻ പറഞ്ഞതും അവളൊന്നു ചിരിച്ചു... എന്നിട്ടവന്റെ മുഖം പതിയെ കൈകുമ്പിളിൽ എടുത്തു ആ നെറ്റിയിൽ അമർത്തി ഒരുമ്മ കൊടുത്തു...വർഷങ്ങളായി പറയാതെ കൊണ്ടു നടന്ന പ്രണയം മുഴുവൻ ആ ചുംബനത്തിലൂടെ അവളവന് പകർന്നു കൊടുത്തു...ഇരു കണ്ണുകളുമടച്ചവനത് സ്വീകരിച്ചു...അവൾ അവനെ ഒന്ന് നോക്കി...
എന്നിട്ട് എനിക്ക് മെസ്സേജ് അയച്ചെന്നെ പറ്റിച്ചല്ലേ...
അവൾ ചോദിച്ചത് കേട്ടതും അവനൊന്ന് ചിരിച്ചു... എന്നിട്ടവളുടെ മുഖത്തേക്ക് കിടന്ന മുടി ചെവിക്കു പിറകിലായി വെച്ച് കൊണ്ടവൻ പറഞ്ഞു...
പിന്നല്ലാതെ... ഇവിടുന്ന് പോയി കഴിഞ്ഞു നീയെന്നെ പറ്റി ഒന്ന് തിരക്കിയോ... വിനുവിനെ തിരക്കും... വിനുവിനെ മാത്രം... എന്നെ പറ്റി ആരോടും ഒന്ന് തിരക്കത്തു പോലുമില്ല... ആ ദേഷ്യത്തിന് തോന്നിയ ഒരു കുഞ്ഞു കുസൃതി... നിന്നെ ഒന്ന് പറ്റിക്കാമെന്ന് തോന്നി... അങ്ങനെയാ നിനക്ക് മെസ്സേജ് അയക്കാൻ തുടങ്ങിയത്...
കള്ളൻ...
അവളതും പറഞ്ഞവന്റെ നെഞ്ചോടു ചേർന്നിരുന്നു...എന്നിട്ട് പതിയെ കൈ എടുത്തവന്റെ നെഞ്ചിലേക്ക് വച്ചുകൊണ്ട് പറഞ്ഞു...
എന്റെ പ്രാണൻ...
അത് കേട്ടതും അവന്റെ മുഖത്ത് അവളോടുള്ള പ്രണയവും വാത്സല്യവും ഒക്കെ നിറഞ്ഞു...മനസ്സിൽ തോന്നിയ സംഘർഷങ്ങൾ മുഴുവൻ തന്നെ വിട്ടു പോകുന്നതായി അവൾക്കു മനസ്സിലായി... അവളൊരു ചിരിയോടെ അവന്റെ നെഞ്ചിടിപ്പും കേട്ട് കൊണ്ടങ്ങനെ കിടന്നു... പതിയെ അവന്റെ വിരലുകൾ അവളുടെ ചെവിയിലായി വന്നു ഇക്കിളിയാക്കിയതും അവളൊന്നു കുറുകി...
അതേ... വരുണേട്ടാ...
മ്മ്മ്? എന്താണാവോ...
അതില്ലേ... പിന്നേ... അന്ന് എന്നോട് ചെവിയിൽ എന്തോ പറഞ്ഞില്ലേ... അതെന്തുവാരുന്നു?...
അവളത് ചോദിച്ചതും അവന്റെ മുഖത്ത് ഒരു കള്ളച്ചിരി വിരിഞ്ഞു...
എന്ത്... എന്ന്?...
വരുണേട്ടാ... കളിക്കല്ലേ...അന്ന്... വരുണേട്ടന് അറിയാം...
ഓഹ്... അതോ...നീ അന്നത് കേട്ടില്ലേ...
അത്... ഞാൻ അങ്ങ് മറന്നു പോയി...പ്ലീസ് ഒന്ന് പറ... എന്താത്...
ഹ്മ്മ്മ്...അത്...
അതും പറഞ്ഞവൻ അവളുടെ ചെവിക്കരികിലായി പറഞ്ഞു...
aishteru...
അവളുടെ കണ്ണുകൾ വിടർന്നു... അവൾ അവനെ നോക്കി...
എന്ന് വെച്ചാൽ?
എന്ന് വെച്ചാൽ...
അവൻ അവളുടെ മുഖത്തിന് നേരെ തന്റെ മുഖം അടുപ്പിച്ചു... അവന്റെ കണ്ണുകൾ അവളുടെ മുഖമാകെ ഓടി നടന്നു...
I love you...
അവനത് പറഞ്ഞതും അവളതിശയത്തോടെ അവനെ നോക്കി... എന്നിട്ട് പെട്ടന്ന് അവന്റെ മടിയിൽ നിന്നു ചാടി എണീക്കാൻ നോക്കിയതും അവൻ അവളെ തിരികെ പിടിച്ചിരുത്തി...
നീയിത് എങ്ങോട്ടാ ഈ പോണേ...
ഞാനേ...വിനൂനോടും ദേവൂനോടും ചെന്ന് പറഞ്ഞിട്ട് വരട്ടെ...
ഹെന്ത്...
ഈ പറഞ്ഞത്... അന്ന് അവർ കുറെ ചോദിച്ചതാ... ഞാൻ മറന്നു പോയി... അന്ന് ദേവു പറഞ്ഞതാ വരുണേട്ടനോട് തന്നെ ചോദിക്കാന്ന്...
അവളുടെ പറച്ചിൽ കേട്ടതും അവൻ തലക്ക് കൈ കൊടുത്തു പോയി...
ഏത് നേരത്താണാവോ...
അതും പറഞ്ഞവൻ അവളെ ഒന്ന് നോക്കി...
ഇന്നീ മുറിക്കാത്തൂന്നെങ്ങാനും നീ വെളിയിൽ പോയാ നിന്റെ മുട്ടുകാല് ഞാൻ തല്ലി ഓടിക്കും...കേട്ടോടി വെള്ളപ്പാറ്റേ...
പോ...
അവൾ മുഖം വീർപ്പിച്ചു അവന്റെ നെഞ്ചിലൊരു കുത്തും കൊടുത്തു അവനെ ചുറ്റി പിടിച്ചിരുന്നു...അവൻ അവളെ പൊതിഞ്ഞു പിടിച്ചു...എത്ര നേരം അങ്ങനെ ഇരുന്നെന്ന് അവർക്ക് മനസ്സിലായില്ല...
അതേ... ഇവിടിങ്ങനെ ഇരുന്നാൽ മതിയോ...
അവന്റെ ചോദ്യം കേട്ടതും അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു...
മ്മ്മ്... പിന്നെ?
അവൾ തലപൊക്കി അവനെ നോക്കി ചോദിച്ചതും അവനൊന്ന് മീശ പിരിച്ചു...
പിന്നേ...
അതും പറഞ്ഞവൻ അവളെ കൈയിൽ കോരി എടുത്തു... എന്നിട്ട് പതിയെ അകത്തേക്ക് നടന്നു...കാലു കൊണ്ടാ ബാൽക്കണി വാതിൽ അവൻ അടച്ചു... അപ്പോഴും അവന്റെ കണ്ണുകൾ അവളുടെ മുഖത്ത് തന്നെ ആരുന്നു... അവൻ അവളെ കട്ടിലിലേക്ക് കിടത്തി അവൾക്കരികിലായി കൈമുട്ട് കുത്തി കിടന്നു...കൈവിരലുകൾ അവളുടേതുമായി കോർത്തു...അവന്റെ മുഖം അവളിലേക്കടുത്തതും അവൾ കണ്ണുകൾ അടച്ചവനെ സ്വീകരിക്കാൻ തയ്യാറായി...
•••••••••••••••••••••••••••••••••••••••••••
രാത്രി വെറുതെ ഫോണിൽ കുത്തി കിടക്കുവാരുന്നു വിനു... ആരുനെ ഒന്ന് വിളിക്കാന്നു വെച്ചാൽ അവളുടെ നമ്പറും കൈയ്യിൽ ഇല്ല... നന്ദുവിനോട് ചോദിക്കാനും വിട്ടു പോയി... ഇനി ഇപ്പോ എന്ത് ചെയ്യും...അതും ആലോചിച്ചു കൊണ്ടാവാൻ ഫോൺ കട്ടിലിലേക്കിട്ടു...പെട്ടന്നാണ് അവന്റെ ഫോണിൽ മെസ്സേജ് നോട്ടിഫിക്കേഷൻ സൗണ്ട് കേട്ടത്... അവൻ ഫോൺ എടുത്തു നോക്കി... സേവ് ചെയ്യാത്ത നമ്പർ...ഡി.പി കണ്ടതും അവന്റെ കണ്ണുകൾ വിടർന്നു...
ആരു...
അവൻ അതും പറഞ്ഞുകൊണ്ട് അത് ഓപ്പൺ ചെയ്തു... അവളുടെ മെസ്സേജ് കണ്ടതും അവന്റെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു...
ഓയ്...❤️
അവൻ പെട്ടന്ന് എഴുന്നേറ്റിരുന്നു... എന്നിട്ടാ നമ്പറിലേക്ക് കാൾ ചെയ്തു...പെട്ടന്ന് തന്നെ കാൾ അറ്റൻഡ് ആയി...
ഹലോ...
കാറ്റ് പോലുള്ള അവളുടെ സൗണ്ട് കേട്ടതും അവനൊന്ന് സംശയിച്ചു...
നീ ഏത് ഗുഹയിൽ ആടി... നിന്റെ സൗണ്ട് എന്താ ഇങ്ങനെ...
അമ്മമ്മ അടുത്ത് കിടപ്പുണ്ട്...
നൈസ്...
നീ വാട്സാപ്പിൽ മെസ്സേജ് അയച്ചാൽ മതി... ഓക്കേ?
ആഹ് ആഹ്... ശെരി...
അതും പറഞ്ഞവൻ ഫോൺ കട്ട് ആക്കി...
കള്ള കിളവി... ഇവർക്ക് അപ്പുറത്തെങ്ങാനും പോയി കിടന്നാ പോരേ...
അതും പറഞ്ഞവൻ അവളോട് വാട്സാപ്പിൽ ചാറ്റ് ചെയ്യാൻ തുടങ്ങി...