നീ മാത്രം ഭാഗം: 75
വാദ്യമേളങ്ങൾ ഉയർന്നതും നവി കണ്ണുകൾ ഒന്ന് അടച്ചു തുറന്നു... താലപ്പൊലിയുടെ അകമ്പടിയോടെ നിറഞ്ഞ സദസ്സിന് ഇടയ്ക്കൂടെ കൃഷ്ണന്റെ കൈയും പിടിച്ചു നടന്നു വരുന്ന ദേവിയെ കണ്ടതും അവന്റെ കണ്ണുകൾ വിടർന്നു...
ചില്ലി റെഡ് പട്ടുസാരിയിൽ അതിമനോഹരി ആയി നടന്നു വരുന്ന ദേവിയെ കാണുന്തോറും തന്റെ നെഞ്ചിടിപ്പ് ഏറി വരുന്നതായി അവനു തോന്നി...ഇടങ്കണ്ണിട്ട് നവിയെ നോക്കിയ ദേവിയുടെ ചുണ്ടുകളിലും ഒരു ചിരി തത്തിക്കളിച്ചു...
അഞ്ചു മാസങ്ങൾക്കു ശേഷം ഇന്നാണ് നവിയുടെയും ദേവിയുടെയും കല്യാണം... വരുണിന്റെയും നന്ദുവിന്റെയും വിവാഹം കഴിഞ്ഞുടൻ തന്നെ ഇരു വീട്ടുകാരും നവിയുടെയും ദേവിയുടെയും വിവാഹകാര്യം ആലോചിച്ചു തുടങ്ങിയിരുന്നു... അതു മറ്റൊന്നും കൊണ്ടല്ല... സിന്ധുവിനും വിജയനും തിരികെ പോകാനുള്ളത് കൊണ്ടു ദേവിയുടെ വിവാഹവും ഉടനെ നടത്താമെന്ന് അവർ വാശി പിടിച്ചു...വരുണും വിനുവും ആണേ ഇനി തിരികെ പോണില്ലെന്ന് തീരുമാനിച്ചു...നന്ദുവിന്റെ പഠിത്തം കഴിയാത്തതുക്കൊണ്ട് അവളെ കൊണ്ടുപോകാൻ അങ്ങോട്ട് കഴിയില്ലാരുന്നു...അതോടെ വരുൺ അവിടുത്തെ ജോലി റിസൈൻ ചെയ്തു ഇവിടെ തന്നെ ഉള്ളൊരു മൾട്ടിസ്പെഷ്യലിറ്റി ഹോസ്പിറ്റലിൽ ജോയിൻ ചെയ്തു... വിനുവിനാണേ പോയിട്ട് പ്രത്യേകിച്ചൊരു കാര്യോം ഇല്ലല്ലോ...മാത്രവുമല്ല ഇവിടെ ആണല്ലോ നുമ്മ വാരിയെല്ല്...കോഴ്സ് കഴിയുന്നത് വരെ പ്രേമിച്ച് നടക്കാമെന്ന് കരുതിയിരുന്ന നമ്മുടെ ദേവി കൊച്ചിന്റെ എല്ലാ പ്രതീക്ഷകളും അതോടെ തീർന്നു...പിന്നെ ഇവരുടെ കല്യാണം ഇത്ര പെട്ടന്ന് നടത്തുന്നതിനു പിന്നിൽ ആരും അറിയാതെ വരുണിന്റെ വെളുത്ത കൈകളും ഉണ്ട്...വേറൊന്നും കൊണ്ടല്ല...നവിയുടെ രാത്രി സഞ്ചാരം പതിവായാൽ ഒടുവിൽ അവനാണോ താനാണോ ആദ്യം ട്രോഫി അടിക്കുന്നേന്ന് ഒരു പേടി വരുണിനു ഉണ്ടാരുന്നു... അവനേം കുറ്റം പറയാൻ പറ്റില്ലേ...വെടിമരുന്നും തീപ്പെട്ടിയും അടുത്തുക്കൊണ്ട് വെച്ച് ആർക്കേലും സമാദാനമായി ഉറങ്ങാൻ പറ്റുവോ...അതുകൊണ്ട് വരുൺ അച്ഛമ്മയെ സോപ്പിട്ടു അതിലൊരു തീരുമാനം ആക്കി...വിനുവും ആരുവുമാണേ പിന്നെ കുറച്ചു റൊമാൻസും അതിലേറെ അടിയുമായി ജൈത്രയാത്ര തുടരുന്നു... അവനൊന്ന് പറഞ്ഞാൽ തിരികെ രണ്ടു പറയാതെ അവൾക്ക് സമാധാനം കിട്ടില്ല...അവന്റെ കാര്യം പിന്നെ പറയേ വേണ്ടല്ലോ...പക്ഷെ എന്തുണ്ടെങ്കിലും ഒരു കൈ അകലത്തിൽ നിൽക്കാൻ എപ്പോഴും അവൻ ശ്രെദ്ധിക്കാറുണ്ട്... ഇനി ഒരു ചവിട്ടൂടെ താങ്ങാൻ വയ്യേ...പിന്നെ അച്ഛമ്മയുടെ രണ്ടും കണ്ണും അവന്റെ പിറകെ ആയതുക്കൊണ്ട് രണ്ടിനേം കൈയ്യോടെ പൊക്കി... വിജയൻ പോകുന്നേനു മുന്നേ ആരുവിന്റെ അച്ഛനോട് സംസാരിച്ചു അവരുടെ കല്യാണം പറഞ്ഞു വെച്ചു...അവൾ പഠിക്കുവായതുക്കൊണ്ട് അതു കഴിഞ്ഞു മതി വിവാഹം എന്നവർ തീരുമാനിച്ചു...അതിനിടക്ക് അവളുടെ ഏതോ ഒരു അമ്മാവൻ ജോലിയും കൂലിം ഇല്ലാത്തവന് എങ്ങനാ പെണ്ണ് കൊടുക്കുന്നേന്ന് പറഞ്ഞേന്റെ വാശിക്ക് നമ്മുടെ കൊച്ചൻ സിറ്റിയിലുള്ള ഒരു ഐ.ടി കമ്പനിയിൽ ജോലിക്ക് കയറി...അവനു ജോലി കിട്ടിയാൽ ആ അമ്മാവന്റെ പതിനാറടിയന്തിരത്തിന്റെ ചിലവ് ഫുൾ ഏറ്റോളാമെന്ന് നമ്മുടെ ചെക്കൻ ഒരു നേർച്ചയും നേർന്നു...പിന്നല്ല...വയസ്സാംകാലത്ത് ഓരോരോ മൊടയുമായി ഇറങ്ങിക്കോളും...
ഇനി കുട്ടിയെ മണ്ഡപത്തിലേക്ക് ഇരുത്തിക്കോളൂ...
പൂജാരി പറഞ്ഞതും കൃഷ്ണന്റെ കൈ പിടിച്ചു ദേവി മണ്ഡപത്തിലേക്ക് കയറി നവിയുടെ ഇടതു വശത്തായി ഇരുന്നു... അവളുടെ തൊട്ട് പിറകിൽ ചെറുതായി വീർത്ത വയറുമായി വേറൊരാളും ഉണ്ട്... മാറ്റാരുമല്ല നമ്മുടെ നന്ദു തന്നെ...വരുൺ ആദ്യരാത്രി ഗംഭീരമായി ആഘോഷിച്ചതിന്റെ ഫലമായി പാവം നമ്മുടെ നന്ദുകൊച്ചു ചെറുതായിട്ടൊന്ന് പ്രെഗ്നന്റ് ആയി...അതുകാരണം പെട്ടുപോയത് വരുണാണ്... രണ്ടു വീട്ടിലേയും ആദ്യത്തെ പേരക്കുട്ടി ആയതുകൊണ്ട് എല്ലാവരും നന്ദുവിനെ സ്നേഹിക്കാൻ മത്സരിക്കുവാരുന്നു...അതിനിടക്ക് നവിയും ദേവിയും വിനുവും ആരുവും കൂടി ആയതും പിന്നെ പറയണ്ട...അമ്മാവനും അപ്പച്ചിയും ചെറിയച്ഛനും ചെറിയമ്മയും എല്ലാം കൂടെ വരുണിനെ ഏഴയലത്തു അടുപ്പിച്ചിട്ടില്ല...
മുഹൂർത്തമായി... ഇനി താലി കെട്ടിക്കോളൂ...
പൂജാരി പറഞ്ഞതും ഗോപി നവിയുടെ കൈയിലേക്ക് മഞ്ഞച്ചരടിൽ കോർത്ത ആലിലത്താലി കൊടുത്തു... മേളം മുറുകിയതും നവി നിറഞ്ഞ മനസ്സോടെ അവളുടെ കഴുത്തിൽ താലി കെട്ടി...അവരിരുവരുടേയും കണ്ണുകൾ പരസ്പരം കോർത്തു... അത്രമേൽ പ്രണയത്തോടെ... നന്ദു ഒരു ചിരിയോടെ പിറകിൽ നിന്നു ദേവിയുടെ മുടി പൊക്കി കൊടുത്തു...താലി കെട്ടിക്കഴിഞ്ഞതും നവിയുടെ ചുണ്ടുകൾ അവളുടെ കവിളിൽ പതിഞ്ഞു...
അളിയാ... ആക്രാന്തം പാടില്ല...
വിനു പറഞ്ഞതും എല്ലാവരും ചിരിച്ചു...
താലികെട്ട് കഴിഞ്ഞതും ഗോപിയും കൃഷ്ണനും നവിയുടെയും ദേവിയുടെയും കൈയിലേക്ക് പൂമാലകൾ കൈമാറി... അവരിരുവരും പരസ്പരം മാല ചാർത്തി...കൃഷ്‌ണൻ നിറഞ്ഞ മനസ്സോടെ ദേവിയുടെ കൈ പിടിച്ചു നവിക്കു കൊടുത്തു...പിന്നീട് ഫോട്ടോ എടുപ്പാരുന്നു...എല്ലാവരും കൂടി ചേർന്ന് തകർത്തു ഫോട്ടോ എടുത്തു... കപ്പിൾ ഫോട്ടോ എടുക്കാൻ തുടങ്ങിയതും കിട്ടിയ അവസരമെല്ലാം നവി നന്നായി തന്നെ പ്രയോജനപ്പെടുത്തി...ഒന്നാമതേ സാരി ഉടുക്കുന്നേന്റെ ഇറിറ്റേഷൻ... പിന്നെ ഈ ഗോൾഡും മുടിയിലെ പൂവും മേക്കപ്പും എല്ലാത്തിനും പുറമെ ഫോട്ടോഗ്രാഫർമാരുടെ കുറെ പോസുകളും കൂടി ആയതും ദേവി അവരുടെ പൂർവ്വികരെ ഒക്കെ നല്ലവണ്ണം മനസ്സിൽ സ്മരിച്ചു...പിന്നെ ആസ്വദിച്ചു സദ്യ കഴിച്ചപ്പോഴാണ് കുറച്ചെങ്കിലും ഒരു സമാധാനം ആയത്...
ഇറങ്ങാൻ നേരം ദേവി കരഞ്ഞില്ല...അവൾക്കറിയാമാരുന്നു... അവളുടെ കണ്ണൊന്നു നിറഞ്ഞാൽ... അവളൊന്നു കരഞ്ഞാൽ... എല്ലാവരും കരയുമെന്ന്... അച്ഛമ്മയോടും വല്യച്ഛനോടും വല്യമ്മയോടും ഒക്കെ യാത്ര പറഞ്ഞവൾ അച്ഛന്റേം അമ്മയുടേം അടുത്തെത്തി... അവർ അവളെ ചേർത്തു പിടിച്ചു ഉമ്മ കൊടുത്തു...തിരികെ അവളും അച്ഛനും അമ്മയ്ക്കും ഉമ്മ കൊടുത്തു... എന്നിട്ട് കൃഷ്ണനോടായി പറഞ്ഞു...
ദേ അച്ഛാ...ഞാനില്ലെന്ന് കരുതി അമ്മേടടുത്തു കുരുത്തക്കേട് ഒന്നും ഒപ്പിക്കാൻ നിക്കല്ല് കേട്ടല്ലോ...
അവൾ പറഞ്ഞതും കൃഷ്‌ണൻ നിറഞ്ഞ കണ്ണുകളോടെ ചിരിച്ചുക്കൊണ്ട് അവളെ കളിയായി അടിക്കാൻ കൈ ഓങ്ങി...
പാവം ചെറിയച്ഛൻ... ഇവളെ കെട്ടിച്ചു വിട്ടാലെങ്കിലും സമാധാനം കിട്ടുവെന്ന് കരുതിയതാ...
വിനു പറഞ്ഞതും ദേവി അവനെ നോക്കി ഒന്ന് കണ്ണുരുട്ടി...വരുൺ അവളെ ചേർത്തു പിടിച്ചു തലമുടിയിൽ തഴുകി... രണ്ടുപേരുടെയും കണ്ണുകൾ നിറഞ്ഞിരുന്നു... നന്ദു അവളെ കെട്ടിപ്പിടിച്ചു...ദേവി കുനിഞ്ഞു നിന്നു അവളുടെ വയറിലായി കൈ വെച്ചു...
അപ്പച്ചി പോയിട്ട് വരാട്ടോ...
ദേവി അത് പറഞ്ഞതും നന്ദുവിന്റെ കണ്ണുകൾ നിറഞ്ഞു...
വരട്ടേടാ...ചട്ടിത്തലയാ...
വിനുവിനെ നെഞ്ചിൽ ഒരു കുത്തു കൊടുത്തോണ്ട് പറഞ്ഞതും വിനു ഒന്ന് പുച്ഛിച്ചുകൊണ്ട് അവളെ കെട്ടിപ്പിടിച്ചു... രണ്ടുപേരും ഉള്ളിൽ കരയുകയായിരുന്നു...
വരണ്ടടി... മൂദേവി...നീ അവിടെ തന്നെ നിന്നാ മതി...എനിക്ക് കുറച്ചു സമാധാനം വേണം...
വിനു അത് പറഞ്ഞതും ദേവി അവനെ രൂക്ഷമായി ഒന്ന് നോക്കി... എന്നിട്ട് ആരുനെ നോക്കി പറഞ്ഞു...
എടി... നിന്റെ അടുത്ത ചവിട്ട് നീ എനിക്ക് വേണ്ടി ഡെഡിക്കേറ്റ് ചെയ്തേക്കണേ...
ഓക്കേ ചേച്ചി...അത് ഞാൻ ഏറ്റു...
ആരു അവളെ നോക്കി തമ്പ്സ്അപ്പ് കാട്ടിയതും വിനു ദേവിയെ ഒന്ന് നോക്കി...
നിനക്കിത് എന്തിന്റെ കേടാ...
വിനു അവളെ അടിമുടി നോക്കികൊണ്ട് മനസ്സിൽ പറഞ്ഞു...
ഇത് നീ ചോദിച്ചു വാങ്ങിച്ചതാ മോനേ...
ദേവി മനസ്സിൽ പറഞ്ഞുകൊണ്ട് നന്നായൊന്ന് ഇളിച്ചു കാട്ടി...
ചെമ്പകത്ത് എത്തിയതും മാലതി കൊടുത്ത നിലവിളക്കും വാങ്ങിയവൾ വലതു കാൽ വെച്ചു അകത്തേക്ക് കയറി...
അല്ല നന്ദുവേച്ചി...ദേവിചേച്ചി എന്നും ഇവിടെ വരുന്നതല്ലേ... പിന്നെന്തിനാ ഈ വിളക്ക് കൊടുത്തു വലതുകാൽ വെച്ചൊക്കെ കേറുന്നേ...നേരെ ഇങ്ങ് കേറിപ്പോന്നാ പോരേ...
വലത്തേ കയ്യിലെ നഖവും കടിച്ചുക്കൊണ്ട് ആരു നന്ദുവിനോട് ചോദിച്ചതും അവൾ ആരുവിനെ ഒന്ന് നോക്കി...
നീ ആ വിനൂന്റെ വാരിയെല്ല് തന്നാടി...നോ ഡൗട്ട്...
ഈൗ...
അന്ന് വൈകുന്നേരം തന്നെയാരുന്നു റിസപ്ഷൻ... ഓഫ്‌വൈറ്റ് കളറിലെ വൈറ്റ് ഗൗൺ ആരുന്നു ദേവിയുടെ വേഷം...നീളൻ മുടി അഴിച്ചിട്ടു കേൾ ചെയ്തു ഒരു സൈഡിലായി ഇട്ടിരുന്നു... അപ്പുറത്തെ സൈഡിൽ മൂന്നു വൈറ്റ് റോസ് സെറ്റ് ചെയ്തു വെച്ചിരുന്നു...കൈയിലും കഴുത്തിലും വൈറ്റ് ക്രിസ്റ്റൽ സ്റ്റോണിന്റെ നെക്‌ളേസും വളയും... കാതിൽ അതിന്റെ തന്നെ ഡ്രോപ്പിംഗ്സ്...മുഖത്ത് മിനിമൽ മേക്കപ്പ് ചെയ്തു ചുണ്ടിൽ ലൈറ്റ് ആയി റെഡ് ലിപ്സ്റ്റിക്കും ഇട്ടിരുന്നു...വൈറ്റ് ഷർട്ടും സ്യുട്ടുമാരുന്നു നവിയുടെ വേഷം...
നന്ദ്യരത്തൂന്ന് എല്ലാവരും വന്നതും ദേവി ഓടി ചെന്നു വിനൂനെ കെട്ടിപ്പിടിച്ചു...
ഐ മിസ്സ് യൂ ഡാ പൊട്ടാ...
അവളുടെ പറച്ചിൽ കേട്ടതും വിനു ഒരു ചിരിയോടെ അവളെ പൊതിഞ്ഞു പിടിച്ചു...
ഐ റ്റൂ മിസ്സ് യൂ ഡി കൊരങ്ങി...നീയില്ലാണ്ട് അവിടെ ഭയങ്കര ബോറാ...
എല്ലാവരും ഒരു ചിരിയോടെ അവരെ നോക്കി നിന്നു... റിസപ്ഷൻ തുടങ്ങിയതും നവിയുടെയും ദേവിയുടെയും ഫ്രണ്ട്‌സ് ഒക്കെ ഇരുവരെയും പരിചയപ്പെടാൻ വന്നു തുടങ്ങി... അതിനിടക്കാണ് സ്റ്റേജിലേക്ക് കയറി വരുന്ന ഒരാളെ ദേവി കണ്ടത്...
ശില്പ...
ഒരു സംശയത്തോടെ ദേവി പറഞ്ഞതും നവി അങ്ങോട്ടേക്ക് നോക്കി... അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു...അപ്പുറത്ത് നിന്ന നന്ദു ഒരു സംശയത്തോടെ വരുണിനെ നോക്കിയതും അവൻ ചിരിച്ചുകൊണ്ട് ഒന്ന് കണ്ണടച്ച് കാണിച്ചു...അപ്പോഴാണ് അവളുടെ കൈയിൽ പിടിച്ചിരിക്കുന്ന മറ്റൊരു കൈ അവൾ കണ്ടത്... അതിന്റെ ഉടമയെ കണ്ടതും അവളുടെ കണ്ണുതള്ളിപ്പോയി...
നിരഞ്ജൻ ചേട്ടൻ...
ദേവി അതും പറഞ്ഞുകൊണ്ട് നവിയെ ഒന്ന് നോക്കിയതും അവൻ അവളെ നോക്കി ഒരു കള്ളച്ചിരി ചിരിച്ചു...
അവർ രണ്ടുപേരും സ്റ്റേജിലേക്ക് കയറി... നവി നിരഞ്ജനെ ചേർത്തുപിടിച്ചു...ശില്പ ഒരു ചിരിയോടെ ദേവിയുടെ കൈയിലേക്ക് ഗിഫ്റ്റ് കൊടുത്തു...
വിഷ് യൂ ബോത്ത് എ വെരി ഹാപ്പി മാരീഡ് ലൈഫ്...
അവൾ പറഞ്ഞു...ദേവി അപ്പോഴും അന്തംവിട്ടവളെ നോക്കികൊണ്ട് നിൽക്കുവാരുന്നു... നന്ദുവും ദേവിയുടെ അപ്പുറത്തായി വന്നു നിന്നു... വരുണും അങ്ങോട്ട് വന്നു നിരഞ്ജനെ കെട്ടിപ്പിടിച്ചു...
നിങ്ങൾ രണ്ടുപേരും എന്താ എന്നെ ഇങ്ങനെ നോക്കുന്നേ...
ശില്പ അവരെ മാറി മാറി നോക്കികൊണ്ട് ചോദിച്ചു...
എന്റെ പൊന്നു പെങ്ങന്മാരെ... ദാ ഈ ദുഷ്ടന്മാർ നിങ്ങൾക്ക് ഒരു സർപ്രൈസ് തന്നതാ... ദേ ഇത് എന്റെ സ്വന്തം ആളാ...
ഒരു ചിരിയോടെ ശില്പയെ ചേർത്തു പിടിച്ചുകൊണ്ടു നിരഞ്ജൻ പറഞ്ഞതും ദേവിയും നന്ദുവും പരസ്പരം ഒന്ന് നോക്കി...
ഓഹ്... ഇങ്ങനെ കൂടുതൽ ആലോചിച്ചു നിൽക്കണ്ട... എനിക്ക് ഇവളെ ആദ്യമായി കണ്ടപ്പോ തന്നെ ഇഷ്ടപ്പെട്ടു... സ്വഭാവത്തിൽ കുറച്ചു അഹങ്കാരം നന്നായുള്ളതുക്കൊണ്ട് അടുക്കാൻ നിന്നില്ല...പക്ഷെ ആ അഹങ്കാരമെല്ലാം ഇവളിൽ നിന്നു പൂർണമായി മാറി എന്നെനിക്ക് ബോധ്യം ആയതും ഞാൻ നേരെ ചെന്നിവൾടെ അമ്മയോട് സംസാരിച്ചു...മോളെ എനിക്ക് കെട്ടിച്ചു തരുവോന്നും ചോദിച്ചു...
നിരഞ്ജൻ പറഞ്ഞതും ദേവിയും നന്ദുവും അത്ഭുതത്തോടെ ശില്പയെ നോക്കി...അവൾ നിറഞ്ഞൊരു പുഞ്ചിരി അവർക്ക് സമ്മാനിച്ചു...
എന്നാ ഞങ്ങൾ ഇറങ്ങട്ടെ... ഇരുട്ടുന്നേനു മുന്നേ ഇവളെ വീട്ടിൽ എത്തിക്കണം...വരട്ടെടാ...
ശെരിയെടാ... ഓക്കേ...
അതും പറഞ്ഞവർ രണ്ടുപേരും പോയി...
എന്നാലും... ശില്പ... എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല...
നന്ദു നടന്നു പോകുന്ന അവരെ തന്നെ നോക്കിക്കൊണ്ട് പറഞ്ഞു...
അവനു ആദ്യായിട്ട് അവളെ കണ്ടപ്പോ തന്നെ ഇഷ്ടം തോന്നിയിരുന്നു... ഞങ്ങൾ പറഞ്ഞും നേരിട്ടും ഒക്കെ അവനു അവളുടെ സ്വഭാവം മനസ്സിലായിരുന്നല്ലോ... അതുകൊണ്ട് ആ ഇഷ്ടം അവന്റെ മനസ്സിൽ തന്നെ കുഴിച്ചുമൂടി... പിന്നീട് ശില്പ മാറി എന്ന് പൂർണമായി ബോധ്യപ്പെട്ടപ്പോഴാ അവൻ അവന്റെ ഈ ഇഷ്ടം ഞങ്ങളോട് പോലും പറഞ്ഞത്... ഞങ്ങളാ പറഞ്ഞത് അവളുടെ അമ്മയെ കണ്ട് സംസാരിക്കാൻ...
വരുൺ പറഞ്ഞു...
അപ്പൊ ശിവയും അവന്റെ അച്ഛനും?...
അതിൽ ഇവൻ എന്ത് പിഴച്ചു... അവരുടെ ചെയ്തികളുടെ ഫലം അവർക്കു കിട്ടി... ഇവൻ ഇവന്റെ ഡ്യൂട്ടി ചെയ്തു... അത്രേയുള്ളൂ... അതവർക്കും മനസ്സിലായി...
നവി പറഞ്ഞു...
മ്മ്മ്...
ദേവിയും നന്ദുവും ഒന്ന് മൂളി...
ഈ കുട്ടിപ്പിശാശ് ഇതെവിടെ പോയി കിടക്കുവാ ഭഗവാനെ...കുറച്ചു മുന്നേ ഇവിടെ നിൽക്കുന്നത് കണ്ടതാണല്ലോ...
ആരുവിനെ തപ്പി നടക്കുവാണ് വിനു...ചുറ്റിനും നോക്കി നടക്കുമ്പോഴാണ് ഫുഡ് സെക്ഷനിൽ ഡിസർട്ട് എടുത്തുകൊണ്ടു നിൽക്കുന്ന ആരുവിനെ അവൻ കണ്ടത്...
ഡീ...
പെട്ടന്നുള്ള അവന്റെ വിളിയിൽ അവളൊന്നു ഞെട്ടി കൈയിലെ ബൗൾ താഴെ വീഴാൻ പോയി... അതൊന്ന് ബാലൻസ് ചെയ്തു തിരിഞ്ഞു നോക്കിയതും കണ്ടു അവളെ നോക്കി പേടിപ്പിച്ചുക്കൊണ്ട് നിൽക്കുന്ന വിനുവിനെ...
എന്താ മനുഷ്യാ... എന്റെ ക്യാരമൽ പുഡ്ഡിംഗ് ഇപ്പോ താഴെ പോയേനെ...
അതിൽ നിന്നൊരു സ്പൂൺ വായിൽ വെച്ചുകൊണ്ടവൾ പറഞ്ഞു...
നീയിത് എത്രാമത്തെ വട്ടമാ...കുറച്ചു മുന്നേയും ഇവിടെ കിടന്ന് കറങ്ങുന്നത് കണ്ടല്ലോ...
ശെടാ... നമുക്ക് കഴിക്കാനല്ലേ ഇതൊക്കെ ഇവിടെ വെച്ചേക്കുന്നേ...തന്നെയുമല്ല ഫുഡ് ഒക്കെ എങ്ങനെ ഉണ്ടെന്ന് കഴിച്ചു നോക്കിയാലല്ലേ അറിയാൻ പറ്റു... ഹ്മ്മ്...
അതും പറഞ്ഞുകൊണ്ടവൾ കൈയിലിരുന്നത് കഴിക്കാൻ തുടങ്ങി...
മ്മ്മ്...ക്യാരമൽ പുഡ്ഡിംഗ് അടിപൊളി...നല്ല മധുരം...
പെട്ടന്നാണ് അവൻ അവളുടെ കൈയിലിരുന്ന ബൗൾ വാങ്ങി അവിടെ വെച്ചിട്ട് അവളെ ആരുമില്ലാത്ത ഒരു സ്ഥലത്തേക്ക് നീക്കി നിർത്തിയത്...
അയ്യോ...എന്റെ പുഡ്ഡിംഗ്...
ആരു അത് പറഞ്ഞതും അവന്റെ ചുണ്ടുകൾ അവളുടെ ചുണ്ടുകളെ പൊതിഞ്ഞിരുന്നു...പെട്ടന്നായതുക്കൊണ്ട് അവളൊന്നു ഞെട്ടി പോയി...അവന്റെ ചുണ്ടുകളുടെ മുറുക്കം കൂടിയതും അവളുടെ കണ്ണുകൾ അടഞ്ഞു പോയി...കുറച്ചു സമയത്തിന് ശേഷം ശ്വാസം മുട്ടിയതും അവളുടെ കൈകൾ അവന്റെ ശരീരത്തിൽ മുറുകി...അവൻ പതിയെ അവളുടെ അധരങ്ങളെ മോചിപ്പിച്ചതും അവൾ കണ്ണുകൾ തുറന്നവനെ നോക്കി...ആ കണ്ണുകളിൽ തന്നോടുള്ള പ്രണയം നിറഞ്ഞു കണ്ടതും അവളൊന്നു ചിരിച്ചുകൊണ്ട് അവന്റെ നെഞ്ചോട് ചേർന്നു... അവന്റെ കൈകൾ അവളെ പൊതിഞ്ഞു പിടിച്ചു...
ശെരിയാ... പുഡ്ഡിംഗിന് നല്ല മധുരം...
ഒരു ചിരിയോടെ അവൻ പറഞ്ഞതും അവൾ ചുണ്ട് കൂർപ്പിച്ചുകൊണ്ട് അവന്റെ കൈയിലൊന്ന് പിച്ചി...
ആഹ്...ഈ പെണ്ണ്... എന്നെ ഉപദ്രവിക്കാനായിട്ട് ഉണ്ടായതാണോടി നീ...
പിച്ച് കിട്ടിയ ഭാഗം തടവികൊണ്ട് അവൻ ചോദിച്ചു...
ഈൗ... കണക്കായിപ്പോയി... മര്യാദക്ക് കഴിച്ചോണ്ട് ഇരുന്ന എന്നെ ഇവിടെ കൊണ്ടു വന്നു ഉമ്മിച്ചതും പോരാ... ഞാൻ ഉപദ്രവിക്കുവാണെന്നല്ലേ... പീഡകാ...
അയ്യാ... പീഡിപ്പിക്കാൻ പറ്റിയ ഒരെണ്ണം...പ്വോഡി അവിടുന്ന്...
അവൻ അതും പറഞ്ഞുകൊണ്ട് അപ്പുറത്തേക്ക് നടന്നു...
ഓഹോ... അങ്ങനെ ആണല്ലേ...നോക്കിക്കോടാ... ഇതിനു പകരം നമ്മുടെ കല്യാണം കഴിഞ്ഞു പത്തു ദിവസത്തേക്ക് ഞാൻ വൃതം എടുക്കും...ഇത് സത്യം... സത്യം...സത്യം... ഹ്മ്മ്...
അവളതും പറഞ്ഞുകൊണ്ട് അവന്റെ പിറകെ പോയി...
പാവം നമ്മുടെ വിനു...ഇതൊന്നുമറിയാതെ ഫുഡ് അടിക്കാൻ തുടങ്ങി...
രാത്രി ഏറെ വൈകിയാണ് റിസപ്ഷൻ കഴിഞ്ഞത്... നന്ദ്യാരത്തൂന്ന് എല്ലാവരും തിരികെ പോയി... നന്ദുവും വരുണും അന്ന് അവിടെ തന്നെ തങ്ങി...ഫ്രഷ് ആയി വന്ന ദേവിയുടെ കൈയിലേക്ക് മാലതി പാല് ഗ്ലാസ്സ് കൊടുത്തു...
അല്ല മോളേ... നിനക്ക് സെറ്റും മുണ്ടും ഉടുക്കണ്ടേ... ബാ... ഞാൻ ഉടുപ്പിക്കാം...
നന്ദു അവളെ കളിയാക്കിക്കൊണ്ട് പറഞ്ഞതും ദേവി അവളെ രൂക്ഷമായൊന്ന് നോക്കി...
പക പോക്കുവാണല്ലേടി തെണ്ടി...
ദേവി പറഞ്ഞതും നന്ദു അവളെ നന്നായൊന്ന് ഇളിച്ചു കാട്ടി...
യെസ്... ഓഫ്‌കോഴ്സ്...
മുറിയിലേക്ക് ചെന്നതും കണ്ടു കട്ടിലിൽ തന്നെ കാത്തെന്ന പോലെ കിടക്കുന്ന നവിയെ... ചുണ്ടിൽ ഒരു കള്ളച്ചിരിയും ഉണ്ട്...
ദൈവമേ... എന്തിനുള്ള പുറപ്പാടാണോ കാമദേവൻ...
അവളതും മനസ്സിൽ ഓർത്തുകൊണ്ട് അകത്തേക്ക് കയറി വാതിലടച്ചു കുറ്റി ഇട്ടു... എന്നിട്ട് ആ ഗ്ലാസ്സ് മേശപ്പുറത്തേക്ക് വെച്ചു എളിക്ക് കൈകൊടുത്തു നിന്നുകൊണ്ട് നവിയെ അടിമുടി ഒന്ന് നോക്കി... അവൻ തലയ്ക്കു കൈകൊടുത്തു കിടന്നുകൊണ്ട് അവളെ നോക്കി...
മ്മ്? എന്താണ് എന്റെ വാമഭാഗം... ചേട്ടനെ കാര്യമായി അങ്ങ് ഊറ്റുന്നേ...
അയ്യടാ... ഊറ്റാൻ പറ്റിയ ഒരു സാധനം... ചുമ്മാ കിടന്ന് ചിരിക്കുന്നത് കണ്ട് നോക്കീന്നേ ഉള്ളേ...അല്ല എന്താണാവോ ഇത്ര കാര്യമായിട്ട് ആലോചിച്ചു ചിരിക്കാൻ...
ഓഹ് അതോ...ചേട്ടന്റെ മോളിങ്ങു വന്നേ...പറഞ്ഞു തരാം...
അതും പറഞ്ഞുകൊണ്ടവൻ അവളുടെ കൈയിൽ പിടിച്ചൊരു വലി വലിച്ചതും അവൾ അവന്റെ മേലെയായി ആ കട്ടിലിലേക്ക് വീണു...
അവളുടെ മുഖത്തൂടെ കൈവിരലുകൾ ഓടിച്ചതും അവളാ വിരലുകൾ പിടിച്ചുവെച്ചു... എന്നിട്ട് എണീറ്റിരുന്നു...കൂടെ അവനും...അവളുടെ നോട്ടം കണ്ടതും അവൻ ആ മൂക്കിൻ തുമ്പിലൊന്ന് തട്ടി... എന്നിട്ട് പറഞ്ഞു...
ഓഹ്... ഇനി അതിന്റെ വാലേൽ തൂങ്ങേണ്ട...ഞാനും വരുണും കൂടെ ഒരു ബെറ്റ് വെച്ചിരുന്നു പണ്ട്... ആദ്യം ആർക്കാ കുട്ടികൾ ഉണ്ടാവുന്നതെന്ന്...
അവൻ പറഞ്ഞത് കേട്ടതും അവളുടെ കണ്ണുതള്ളി പോയി...
എന്നിട്ട് ബെറ്റിൽ എന്റെ ഏട്ടൻ തന്നെ ജയിച്ചല്ലോ...
ആഹ്...ട്രോഫി ആദ്യം അവൻ വാങ്ങി... പക്ഷെ തൊട്ട് പിറകിനെങ്കിലും ഞാനും വാങ്ങണ്ടേ മോളേ...
ഏഹ്...
അവനതും പറഞ്ഞുകൊണ്ട് അവളെ അങ്ങോട്ട് കിടത്തി... എന്നിട്ട് അവൾക്കു മേലെയായി മുട്ടുകുത്തി നിന്നുകൊണ്ട് കൈയെത്തിച്ചാ ലൈറ്റ് അങ്ങ് ഓഫ് ആക്കി...
ഇനി എന്തിനാ നമ്മൾ അവിടെ നിൽക്കുന്നേ...🙈
...................അവസാനിച്ചു................