രചന: ബിജി
നാട്ടിൽ എത്തിയിട്ട് ഒരാഴ്ചയോളമായി .....
ചേച്ചിയെ റൂമിലേക്ക് മാറ്റി ....
ചേച്ചി മയക്കം തെളിഞ്ഞപ്പോൾ എന്നെ കണ്ടതും മുഖം തെളിഞ്ഞു ....
എന്നെക്കൊണ്ട് എല്ലാവർക്കും ബുദ്ധിമുട്ടായല്ലേ .....
കരച്ചിലും തുടങ്ങി .....
ആ നെറ്റിയിൽ ഉമ്മ കൊടുത്തു ....
എനിക്കെന്റെ ചേച്ചി വേണം .....
എപ്പോഴും എപ്പോഴും കൂടെ വേണം ...
ലൂർദ്ധ് അടുത്ത ദിവസമേ തിരിച്ചു പോയിരുന്നു ......
ഒഫിഷ്യൽ അർജ്ജൻസി ....
ഏബൽ പോയിട്ടില്ല .....
അവളുള്ളത് വലിയ ആശ്വാസമാണ് ....
കിഴക്കേ മുറിയിലെ കുമാറ് എന്നും ഭക്ഷണവുമായി വരും .....
ബുദ്ധിമുട്ടണ്ടാ എന്നു പറഞ്ഞാലും ....
ഒന്നും മിണ്ടാതെ പോകും .....
അടുത്ത ദിവസം വീണ്ടും ഭക്ഷണവുമായി വരും .....
വാതിലിനരുകിൽ ഞങ്ങളെ നോക്കി നില്ക്കും :
എനിക്കില്ലാണ്ടു പോയ ഒരു സഹോദരനെ അയാളിൽ ഞാൻ കാണുകയാണ് ...
ഡോക്ടറുടെ കാര്യം പിന്നെ പറയണ്ടാ .....
ഏതു നേരവും ഇവിടെ തന്നെ .....
ഏബലും ഡോക്ടറും നല്ല കൂട്ടായിട്ടുണ്ട് .....
ഡോക്ടറുടെ ഒപ്പം പുറത്തൊക്കെ പോകും ....
എന്നെ വിളിക്കാറുണ്ട് .....
ചേച്ചി തനിച്ചാണെന്ന് പറഞ്ഞ് ഒഴിവാക്കും .....
ഒരാഴ്ചത്തെ ലീവ് ആണ് കോളേജിൽ നിന്ന് കിട്ടിയത് : അതും ലൂർദ്ധ് പറഞ്ഞിട്ട്.....
ലൂർദ്ധ് പോയേ പിന്നെ ഒന്നു വിളിച്ചതു കൂടിയില്ല .....
പിന്നെ അവന്റെ സ്വഭാവം അതാണല്ലോ ....
അതങ്ങനെയൊരു മാക്കാൻ ....
ഇതിനിടയിൽ ഹോസ്പിറ്റൽ ആണെന്നു കൂടി നോക്കാതെ മണിയപ്പൻ റൂമിൽ വന്ന് ബഹളം ഉണ്ടാക്കി .....
നിന്നെ ആ കിളവന്റെ ചെറുമകൻ വെച്ചോണ്ടിരിക്കുവാണെന്ന് നാട്ടുകാർക്കിടയിൽ സംസാരം ....
എന്താ അവൻ കൂലി തരാറില്ലേ....
റൂമിൽ ഞാനും ഏബലും മാത്രമേ ഉള്ളായിരുന്നു .....
ഏബലിനു മുന്നിൽ ചൂളിപ്പോയി ഞാൻ ......
അയാളുടെയും കൂട്ടരുടേയും ബഹളം കാരണം .....
റൂമിന് വെളിയിൽ ആളുകൾ കൂടി ....
എടി പെണ്ണേ കിടന്നു കൊടുത്താൽ കൂലി പിടിച്ചു പറിച്ച് വാങ്ങിക്കോണം ....
അതൊക്കെ അമ്മിണി ......
അവളുടെ ..... ഒന്നു തൊടണമെങ്കിൽ .... കാശ് വെയ്ക്കണം ...
വൃത്തികെട്ട ആംഗ്യം കാണിച്ചയാൾ .....
മര്യാദയ്ക്ക് കാശ് തന്നില്ലേൽ അമ്മിണിക്ക് പകരം നീ മതിയെന്ന് വിചാരിക്കും ഞാൻ
തൊലി ഉരിഞ്ഞു പോകുന്ന അവസ്ഥ .....
അപ്പോഴേക്കും ...
ബഹളം കേട്ട് ഹോസ്പിറ്റിൽ സ്റ്റാഫും സെക്യൂരിറ്റിസൊക്കെ ഓടി എത്തി ......
എന്താ എന്താ ഇവിടെ....?
വിദ്യുത് ആണ് ....
കാശ് മേടിച്ച് പറ്റിച്ചു നടക്കുവാ ഇവള് .....
ആണുങ്ങളെ മയക്കി കാശ് വാങ്ങി മുങ്ങിയാ മതിയല്ലോ ....
ഇപ്പോ കാശുള്ള ഒരുത്തന്റെ കൂടെയാ പൊറുതി....
പയസ്സി വിളറിപ്പോയി ....
ഡോക്ടറെ നോക്കാതെ തല കുനിച്ച് നിന്നു ...
അനാവശ്യം പറയുന്നോടാ....
വിദ്യുത് കൈ നിവർത്തി മുഖത്തിനിട്ടൊന്ന് കൊടുത്തു ....
അടി കൊണ്ടതും ....
ഓ .... നീയും ഇവളെ ..... കാശു കൊടുക്കാറുണ്ടോടാ .....
മണിയപ്പൻ .... വൃത്തികെട്ട ചുവയോടെ പരിഹസിച്ചു .......
അതു കൂടി കേട്ടതോടെ ഡോക്ടർ വീണ്ടും അവനോട് മുട്ടി ....
അപ്പോഴക്കും സെക്യൂരിറ്റീസ് എല്ലാത്തിനേയും വലിച്ച് പുറത്താക്കി .....
അവളെ തൊട്ടാ എത്ര ആണുങ്ങൾക്കാ പൊള്ളുന്നത് ......
നിനക്ക് ഞാൻ വെച്ചിട്ടുണ്ടെടാ ഡോക്ടറെ.....
മണിയപ്പൻ പോകുന്നേനു മുന്നേ അട്ടഹസിക്കുന്നുണ്ട് ....
ഇതിനിടയിൽ പോലീസും എത്തി ...എല്ലാത്തിനേം പെറുക്കിയെടുത്ത് കൊണ്ടുപോയി .....
പ്രീയയും പേടിച്ചു പോയി .....
അതിന് ശബ്ദം പോലും പുറത്തുവരാതെ കരയാൻ മാത്രമല്ലേ അറിയൂ .....
പയസിയുടെ മുഖത്ത് വല്ലാത്തൊരു ഭാവമാണ് .......
ഏബലവളെ ചേർത്ത് പിടിച്ചു ....
അന്ന് വൈകുംന്നേരം ഡോക്ടർ റൂമിലേക്ക് വന്നു ഒപ്പം ഒരു മധ്യവയസ്കയും ....
അവരെ കണ്ടതും പയസിയും ഏബലും പുഞ്ചിരിയോടെ എഴുന്നേറ്റു......
ഇതെന്റെ ചെറിയമ്മയാണ് ....
വൈദേഹി ....
എനിക്കിപ്പോ സ്വന്തമെന്ന് പറയാനുള്ളത് ചെറിയമ്മയാണ് .....
ചെറിയമ്മ ചേച്ചിയുടെ അടുത്ത് പോയി സംസാരിച്ചു ....
കൈയ്യിലിരുന്ന കവർ ടേബിളിൽ വെച്ചു ......
ഞാനൊരു പ്രധാനപ്പെട്ട കാര്യം പറയാനും കൂടിയാ വന്നത് ......
ഇവിടെ വച്ച് ഈ സാഹചര്യത്തിൽ പറയുന്നത് ഔചിത്യമല്ല .....എങ്കിലും
ചിലകാര്യങ്ങൾ പറയേണ്ട സമയത്ത് പറയണം ...
ഉത്തരവാദിത്വപെട്ട ആളെന്ന നിലയിൽ പ്രീയയോടാണല്ലോ പറയേണ്ടത് .... അതുകൊണ്ടാണ് പയസിയോടു പോലും ഇവൻ പറയാതിരുന്നത് .....
പയസി ഭയന്നു ....
ചേച്ചിക്ക് സർജറിയും ഹോസ്പിറ്റൽ കാശും ഒരുപാടായിട്ടുണ്ട് .... ഡോക്ടറാണ് അടച്ചത് .....
അത് ചോദിക്കാനാണോ .....
കാവിലമ്മേ .....
ചേച്ചിയോട് പറഞ്ഞാൽ അതിന് വീണ്ടും വിഷമം ആകും ....
മുൻപ് പണി ചെയ്ത കാശിൽ മിച്ചം വച്ചത് അക്കൗണ്ടിൽ ഉണ്ട് .... അത് ചേച്ചിയുടെ സർജറിക്കായി കരുതിയതാണ് ......
നാളെ അത് മണിയപ്പന് കൊടുക്കാമെന്ന് വിചാരിച്ചതാ അല്ലെങ്കിൽ ഇനിയും അവൻ ഉപദ്രവിക്കും .... കേട്ടാലറയ്ക്കുന്ന ഭാഷയാൽ അപമാനിക്കും .....
ഇനി എങ്ങനെ ....?
ഡോക്ടറും കാശ് ചോദിച്ചാൽ .....എന്തു ചെയ്യും
"വിദ്യുതിന് പയസ്വിനിയെ ഇഷ്ടമാണ് .....
വിവാഹം കഴിക്കാൻ ആഗ്രഹമുണ്ട് .....
ചെറിയമ്മയുടെ സംസാരം .....
ഞെട്ടിപ്പോയി .....
കേൾക്കാൻ പാടില്ലാത്തത് എന്തോ കേട്ടതു പോലെ .....
അമ്പരപ്പായിരുന്നു .....
ഡോക്ടറെ നോക്കിയതും ....
ആ മിഴികളും എന്നിൽ മൗനം കൊണ്ട് മൊഴിയുകയാണ് പലതും ....
ചേച്ചിയുടെ മുഖത്ത് നിറഞ്ഞ സന്തോഷം .....
"എന്റെ മോള് ഒത്തിരി അനുഭവിച്ചതാ .....
എനിക്കും അമ്മയ്ക്കും വേണ്ടി .... ചെറിയ പ്രായത്തിൽ അടുക്കള പുറങ്ങളിൽ ....
തളച്ചിട്ടതാ അവളുടെ സ്വപ്നങ്ങളൊക്കെ ....
ഞങ്ങള് പാവങ്ങളാ....
നിങ്ങളുടെയൊന്നും നിലയ്ക്കും വിലയ്ക്കും ഉള്ളവരല്ല ഞങ്ങൾ .....
എനിക്ക് സമ്മതമാ എന്റെ കുട്ടി ഈ നരകത്തിൽ നിന്ന് രക്ഷപെടട്ടെ ....
"എത്രയും പെട്ടെന്നായാൽ അത്രയും നല്ലത്....
ഞാൻ അമ്പരപ്പോടെ ചേച്ചിയെ നോക്കി ......
നീ സമ്മതിക്കണം മോളേ ....
ചേച്ചിക്കു വേണ്ടി .....
ഞാൻ എന്തു പറഞ്ഞാ മോളേ ഇവരെ ഒഴിവാക്കുക ....
അത്രയും നല്ല ചെറുപ്പക്കാരനാ വിദ്യുത് ....
ഈ കുറഞ്ഞ ദിവസം കൊണ്ടേ ഞാൻ മനസ്സിലാക്കിയിട്ടുണ്ട് ഡോക്ടർക്ക് നിന്നോടുള്ള സ്നേഹം ....
അമ്മയുടെ സ്ഥാനത്തു നിന്ന് ഞാനിതങ്ങ് ഉറപ്പിക്കുകയാ ...
ചേച്ചി ...ഞാൻ ഇടർച്ചയോടെ വിളിച്ചു .....
ഒന്നും പറയല്ലേ മോളേ .....
നിന്നെ ധിക്കരിച്ചിട്ടാണെങ്കിലും ഞാനിത് നടത്തും .....
ആദ്യമായാ ആ മുഖത്തെ മുറുക്കം ഞാൻ കാണുന്നത് ....
ഡോക്ടറും ചെറിയമ്മയും സൗകര്യം പോൽ ഒരു നാളു കുറിക്കുക .....
ചെറിയൊരു ചടങ്ങ് മതി .....
വിദ്യുതിന്റെ മുഖത്ത് നിലാവ് ഉദിച്ചു പൊങ്ങി ....
എന്നാൽ അങ്ങനെ ആയിക്കോട്ടേ....
ചെറിയമ്മയ്ക്കും സന്തോഷം
ഇത്ര നേരവും ഒന്നും മിണ്ടാതിരുന്ന ഏബലിനും ആശ്ചര്യം .....
എല്ലാം പെട്ടെന്നായ പോലെ ....
ഡോക്ടറും ചെറിയമ്മയും പോയതും ....
തളർച്ചയോടെ ചെയറിലിരുന്നു .....
ചേച്ചി .....
കുട്ടി ഒന്നും പറയണ്ടാ....
ഇനി ചേച്ചി അറിയാത്ത ഏതെങ്കിലും ബന്ധം ഉണ്ടോ ...
ഇല്ല .... ഇല്ല ... ചേച്ചി ....
പക്ഷേ ഡോക്ടർ .....
ഞാനങ്ങനെ കണ്ടിട്ടില്ല .....
ഇനി കണ്ടോളൂ ....
അതല്ല ചേച്ചിയെ മറന്ന് നിനക്ക് എന്തും ചെയ്യാം ....
പക്ഷേ ... ചേച്ചി ജീവനോടെ പിന്നുണ്ടാവില്ല .....
എഴുന്നേല്ക്കാൻ പറ്റാത്ത ഞാനെങ്ങനെ ചത്തു കളയുമെന്നുള്ള ചിന്ത മാറ്റി വെച്ചോണം ....
എന്തും ചെയ്യും ഞാൻ
അങ്ങനെയൊന്നും പറയല്ലേ ....
പേടിച്ചു പോയവൾ ....
എനിക്ക് സമ്മതമാ
ചേച്ചി വേണം എനിക്ക്.....
മുഖം അമർത്തി തുടച്ചവൾ ....
ഏറെ വിഷമിച്ചൊരു ദിവസം .....
ചേച്ചിയും ഏബലും ഉറങ്ങിയിട്ടും ...
ഉറങ്ങാൻ കഴിയാതെ അവൾ ഇരുന്നു ......
ഉയർന്നു പറക്കാൻ ശ്രമിക്കും തോറും .....
ചവിട്ടി അരയ്ക്കപ്പെടുന്നു .......
അപമാനിക്കപ്പെടുന്നു ......
എത്രയും പെട്ടെന്ന് അയാളുടെ കടം വീട്ടണം .....
അതിനിടയിൽ ഡോക്ടറിന്റേയും ചെറിയമ്മയുടേയും വരവ് .....
ഡോക്ടർക്ക് ഇവരോടൊക്കെ പറയുന്നതിന് മുൻപ് എന്നോടൊന്നു സംസാരിക്കാമായിരുന്നു .....
അടിച്ചേൽപ്പിച്ച മാതിരി ...
ഉൾക്കൊള്ളാൻ കഴിയുന്നില്ല ......
വിവാഹം ചിന്തയിൽ പോലും ഉണ്ടായിട്ടില്ല .....
കോഴ്സ് കംബ്ലീറ്റാക്കണം ....
അച്ചീവ് ചെയ്യണം .....
ചേച്ചി കെട്ടിച്ചേ അടങ്ങുവെന്ന രീതിയിലാണ് .....
ഇപ്പോ സമ്മതിച്ചും കൊടുക്കേണ്ടി വന്നു .....
കുറ്റം പറയാൻ കഴിയില്ല ...
ഞാനെങ്കിലും രക്ഷപെടട്ടേന്ന് കരുതിക്കാണും ...
പെട്ടെന്നാണ് ഡോർ മുട്ടുന്ന ശബ്ദം കേട്ടത് ......
ഈ പാതിരാത്രി ആരാണാവോ...?
നേഴ്സിങ് സ്റ്റാഫ് ആയിരിക്കും ....
ഡോർ തുറന്നതും മിഴിച്ചു നിന്നു ....
മുന്നിൽ ചുവരും ചാരി ......
ലൂർദ്ധ്.....
ആകെ വിയർത്ത് കുളിച്ച് .....
ഇയാളെന്താ ഈ പാതിരാത്രിക്ക് ....
അതെന്താടി എനിക്ക് വന്നു കൂടേ ....?
നിന്റെ കല്യാണമാണല്ലേ ....
അതെന്താ എനിക്ക് കല്യാണം കഴിച്ചു കൂടേ .....
അവനോട് മിണ്ടുമ്പം മാത്രം എവിടുന്നു വരുന്നോ ഈ ചൊറിച്ചിൽ വർത്തമാനം ...
അതുവരെ അനുഭവിച്ച മാനസിക സംഘർഷം ഇല്ലാതായി ....
അവനതിന് മറുപടിയൊന്നും പറഞ്ഞില്ല ....
അവളെയൊന്നു നോക്കി തിരിച്ചു പോയി ....
അവൻ മറയുന്നതു വരെ നോക്കി നിന്നു ...
അവളുടെ കണ്ണ് നിറയുന്നുണ്ട് .....
എന്തിനെന്നറിയാതെ .....
ഹൃദയം കലപില കൂട്ടുന്നതും ....എന്തിനോ വേദനിക്കുന്നതും.....
അറിയുന്നു
തുടരും
ബല്യ റിവ്യൂ .... പറഞ്ഞോളു.