രചന: ബിജി
"എന്താടി പ്രശ്നം ....
ഇയാളിതെന്താ ഇത്ര ദേഷ്യത്തിൽ വണ്ടിയും എടുത്ത് പോയത് ......
ഏബൽ അവളുടെ കാറെടുത്തു .....
പയസിയും കയറി ഇരുന്നു ....
"എനിക്കൊന്നും അറിയില്ല ....
വന്ന വഴിയേ കടിച്ചു കീറിയെന്ന് പറഞ്ഞാൽ മതിയല്ലോ ....
"നീ അവനെ ഇളക്കാൻ നില്ക്കല്ലെ ....
ഏബൽ ഓർമ്മിപ്പിച്ചു ....
"അതിന് ദേഷ്യം കയറിയാൽ പിടിച്ചാൽ കിട്ടില്ല ...
വീട്ടിലെത്തിയതും ദൂരെ യാത്രയ്ക്കെന്നവണ്ണം ബാക്ക് പാക്ക് മായി ലൂർദ്ധ് റെഡിയായി ഇറങ്ങി വന്നു .....
ഞങ്ങളെ കണ്ട ഉടനെ പറഞ്ഞു ...
"പത്ത് മിനിട്ട് വേഗം റെഡി ആയി വാ ....
എന്നോടാണ് ....
കനത്തിലാണ് കല്പിക്കുന്നത് ....
എന്താണെന്നോ ....?
എങ്ങോട്ടാണെന്നോ ഒരു പറച്ചിലും ഇല്ല .....
അവൻ പറയുന്നത് എല്ലാവരും അനുസരിക്കണം ....
തെണ്ടി.....
"നീയും റെഡി ആയിക്കോ....?
എബലിനോടാണ് ....
ഞങ്ങൾ പരസ്പരം നോക്കി .....
വാ ....എന്തായാലും വരുന്നിടത്ത് വെച്ച് കാണം...
ഏബലാണ് ......
എനിക്കവന്റെ മട്ടും ഭാവോം കാണുമ്പോ .....
മോന്തക്കിട്ട് പഞ്ചാരിമേളം നടത്താൻ തോന്നുവാ .....
അവളെന്നെ വലിച്ചോണ്ട് മുകളിൽ പോയി ....
മുഴുഭ്രാന്താ അവന് ....
അതിർത്തിയിലെങ്ങാനും വച്ച് വല്ല പാകിസ്ഥാനികളും തലയ്ക്കിട്ട് കൊടുത്തോ....
കാർക്കോടകൻ ....
പന്ന .... ബാക്കി പറയാതെ നിർത്തിയവൾ
.
പയസിക്ക് അവനെ രണ്ടു പറയാത്തതിന്റെ രോഷം ..... ഇങ്ങനെ തീർക്കുകയാ .....
രണ്ടും റെഡി ആയി ചെല്ലുമ്പോൾ ആള് ഡ്രൈവിങ് സീറ്റിലുണ്ട് --..
ഏബലും പയസിയും ബാക്കിൽ കയറി .......
വണ്ടിയോടും ഇവന് ശത്രുതയോ ....
മുഖം ചുളിച്ച് നോക്കിയതും ...
മിററിലൂടെ എന്നെ പല്ലു ഞെരിച്ചു നോക്കുന്നവനെയാ കണ്ടത് .....
ഇവനിതെന്തിന്റെ കേടാ .... ഞാൻ പുറത്തേക്ക് നോക്കിയിരുന്നു ......
"നിന്റെ മൊബൈൽ എവിടെ ....?
ഉച്ചത്തിലായിരുന്നു .... കാറിയത് ...
ഞാൻ അമ്പരന്ന് നോക്കി ....
"നിന്നോടാ ....നിന്റെ ഫോൺ എവിടെ ....?
അവള് തുള്ളാൻ പോയേക്കുന്നു ....
ജീനിന്റെ പോക്കറ്റിൽ നിന്ന് ഫോൺ എടുത്തു സ്വിച്ച് ഓഫ് .....
ഓഹ്....
തലയ്ക്ക് കൈ തട്ടി ....
കാലത്ത് പ്രാക്ടീസ് ചെയ്തോണ്ടിരുന്നപ്പോ ഡിസ്റ്റർബ് ആകാതിരിക്കാൻ ഓഫ് ചെയ്തതാ .....
ഓൺ..... ആക്കി .....
147 Missed calls...
ഞെട്ടിപോയി .....
ഞാനവനെ നോക്കി .....
ഇവനിത്രയും തവണ എന്നെ വിളിച്ചോ....?
പെട്ടെന്ന് missed calls ചെക്ക് ചെയ്തതും .....
എന്തൊക്കെയോ ബാഡ് ഫീൽസ് .....
ഡോക്ടറും ....എഞ്ചുവടിയും ... എന്തിന് കുമാറുമൊക്കെ ഒരു പാട് വിളിച്ചിരിക്കുന്നു ......
എന്തായിരിക്കും .....
ഞാനവനെ ദയനീയമായി നോക്കി ....
പിന്നിൽ നിന്നവന്റെ തോളിൽ പിടിച്ചു .....
ആകെ വെപ്രാളമായിരുന്നു ....
"ലൂ...ർ... ദ്ധ്....
ഇടറിപ്പോയവൾ ......
ലൂർദ്ധ് വണ്ടി സൈഡിലേക്ക് ഒതുക്കി നിർത്തി .....
"പേടിക്കാനൊന്നുമില്ല .....
"ചേച്ചി ചെറുതായൊന്നു വീണു .....
ഹോസ്പിറ്റലിൽ ആണ് ....
കുഴപ്പം ഒന്നും ഇല്ല .....
ചേച്ചിയുടെ പേടി അറിയാല്ലോ ....
നിന്നെകാണണമെന്ന് പറഞ്ഞ് കരച്ചിലാ....
വേറൊന്നും ഇല്ല ....
ആർദ്രമായിരുന്നു അവന്റെ വാക്കുകൾ .....
അവന്റെ തോളിൽ അവൾ മുറുകെ പിടിച്ചു .... ഒരു ധൈര്യത്തിനെന്നവണ്ണം ....
"നിന്നെ മുത്തശ്ചൻ കുറേ വിളിച്ചു .... കിട്ടിയില്ല .....
ഞാനും വിളിച്ചു ....
വീട്ടിൽ വന്നപ്പോ .... ദാസേട്ടനോ .... മറ്റുള്ളവർക്കോ അറിയില്ല നിങ്ങൾ എങ്ങോട്ട് പോയെന്ന് ....
വീട്ടിൽ പുറത്തേക്ക് പോകുന്നു എന്നു മാത്രമാ പറഞ്ഞത്
"നിന്റെ ഫോൺ എവിടാടി...
ഏബലിനോടാ....
"അത് ... വീട്ടിൽ വച്ചു മറന്നു ...
അവളുടെ മറവി.....
വീണ്ടും ചെക്കന് കലിപ്പ് ....
"ഒടുവിൽ നിന്റെ മമ്മയാ പറഞ്ഞത് ഫ്രെണ്ടിന്റെ റിസപ്‌ഷന്റെ കാര്യം ....
അത്യാവശ്യത്തിനുള്ളതല്ലേ ഫോൺ :
ഇനി ഇപ്പോ അതൊന്നും പറഞ്ഞിട്ട് കാര്യമില്ലല്ലോ ...
പയസിയുടെ അവസ്ഥ ശ്രദ്ധിച്ചതും അവൻ മയപ്പട്ടു ....
എയർപോർട്ടിൽ നിന്ന് നാട്ടിലേക്കുള്ള ഫ്ലൈറ്റ് യാത്രയിലൊക്കെ ആകെ തളർന്ന അവസ്ഥയിൽ ആയിരുന്നു .....
എത്രയും പെട്ടെന്ന് അവിടെ എത്തണം എന്ന ചിന്ത മാത്രം ....
നേരേ മെഡിസിറ്റിയിലേക്കാണ് എത്തിയത് ......
എൻട്രൻസിൽ തന്നെ വിദ്യുത് നില്പ്പുണ്ടായിരുന്നു .....
അവള് ഓടി അവനരികിലേക്ക് ചെന്നു.....
"ചേ....ച്ചി ......
പറയുമ്പോഴേക്കും കണ്ണു നിറഞ്ഞിരുന്നു ....
വിദ്യുതിന് അവളുടെ നിറഞ്ഞ കണ്ണുകൾ കാണുമ്പോൾ തൊണ്ടയിലൊരു കനപ്പ് ......
കണ്ടിട്ട് എത്രയോ ദിവസമായതു പോലെ ....
കണ്ണു നനഞ്ഞു പോയവന്റെ ....
എത്ര ദിവസമായി സമാധാനമായി ഒന്ന് ഉറങ്ങിയിട്ട്......
ഇടയ്ക്ക് മെസ്സേജ് ചെയ്യും .....
വല്ലപ്പോഴും ഒരു കോൾ അതും അങ്ങോട്ട് വിളിച്ചാലും ഒന്നു രണ്ട് വാക്കിലോ വാചകത്തിലോ അവസാനിക്കുന്ന സംഭാഷങ്ങൾ .....
അതു മതിയാരുന്നു .....
ഒരു വരി മെസ്സേജിനു വേണ്ടി ....
പുലരുവോളം കാത്തിരിക്കും.
ഞാൻ ഒരു മെസ്സേജ് അയച്ചാലും പുള്ളിക്കാരി ചില ദിവസം നോക്കുക കൂടി ചെയ്യില്ല ....
ചിലപ്പോ കണ്ടാലും .... തിരിച്ച് ഒരു റിപ്ലെ ഉണ്ടാവില്ല ....
എന്നാലും കാത്തിരിക്കും ....
ഒരു വാക്ക് ... ഒരു വരി അതിനായി ....
ഡോക്ടർ.....
അവളുടെ വിളിയാണ് ചിന്തകളിൽ നിന്നുണർത്തിയത്....
ലൂർദ്ധിന് ഷേക്ക് ഹാൻഡ് കൊടുത്തു .... സൗഹൃദം പങ്കു വച്ചു ....
അവർ പരസ്പരം വിളിച്ചിരുന്നുവെന്ന് അവൾക്ക് മനസ്സിലായി
വാ... പറയട്ടെ ....
അവളെ ചേർത്തുപിടിച്ച് മുന്നോട്ട് നടന്നു .....
അവനെ ചേർത്തുപിടിച്ചപ്പോ ഹൃദയം പെരുക്കുന്നു ....
പക്ഷേ ഇപ്പോ ഞാനവളെ ചേർത്തുപിടിച്ചിരിക്കുതിന് മറ്റൊരു അർത്ഥവും ഇല്ല മറ്റൊരു നിറവും ഇല്ലാ ......
അവളുടെ ഈ വിഷമത്തിന് ഒരു താങ്ങ് .....
അവളെ തന്റെ ക്യാബിനിൽ ഇരുത്തി .....
"ചേച്ചി ഒന്നു വീണതാണ് .....
നല്ലതായി ബാക്ക് ബോണിന് സ്ക്രാച്ചുണ്ട് ..
"ഓൾ റെഡി പ്രോബ്ളം ഉണ്ട് അതിനിടയിൽ ഇതും ....
സർജറി അർജന്റായി ചെയ്യേണ്ടിവന്നു .......
"എന്റെ സുഹൃത്ത് മെവിൻ ആണ് അറ്റൻഡ് ചെയ്തത് ....
തളർന്നിരുന്നവൾ .......
"ചേച്ചിക്ക് ... ഇപ്പോ .....
"സർജറി സക്സസ് ആകണമെങ്കിൽ .....
ചേച്ചി എഴുന്നേൽക്കണം .....
കുറച്ച് താമസം പിടിക്കും--..
കണ്ണു നിറഞ്ഞ് വിതുമ്പുന്നൊരുവൾ .....
അപ്പോഴേക്കും ലൂർദ്ധും ഏബലും ക്യാബിനിലേക്ക് വന്നു ......
അവനും വല്ലാതായി അവളുടെ കരച്ചിൽ കണ്ടിട്ട്......
എബലവളുടെ കൈയ്യിൽ പിടിച്ചു ....
കരയല്ലേ .... പയസീ ....
പ്രാർത്ഥിക്ക് ചേച്ചി നിന്നോടൊപ്പം നടക്കാൻ ......
ഐസിയുവിലേക്കാണ് പിന്നെ പോയത് .....
അവൾക്ക് കാണണമെന്ന് നിർബന്ധം പിടിച്ചതും ....
അകത്തേക്ക് കൂട്ടീട്ട് പോയി ..... ചേച്ചി മയക്കത്തിലാണ് .....
പാവം ... ജീവിതത്തിൽ ദുരിതം മാത്രമേ അനുഭവിച്ചിട്ടുള്ളു ......
ഇപ്പോ .. ഈ കിടപ്പും .....
എഴുന്നേറ്റു നടന്നാൽ മതിയായിരുന്നു ....
ദൈവമേ സർജറിക്കുള്ള ക്യാഷ് ആരാണോ അടച്ചത് ......
ആരായാലും ഈ സമയത്ത് വലിയ ഉപകാരമാണ് എത്രയും പെട്ടെന്ന് തിരിച്ചു കൊടുക്കണം .......
ക്യാന്റീനിൽ നിന്ന് ഡോക്ടറാണ് ചായ എല്ലാവർക്കും വാങ്ങി തന്നത് ....
തനിക്കു വേണ്ടി ഓടി നടക്കുന്ന ആ ഒരുത്തൻ ....
അവനെ തന്നെ നോക്കിയിരിക്കുകയാണവൾ
"വിദ്യുത് ഡോക്ടർ പയസിയുടെ ആരാ ..
ഏബൽ ...ലൂർദ്ധിനോട് ചോദിച്ചു .....
വിദ്യുതിന്റെ പ്രണയമാണ് പയസ്വിനി
ലൂർദ്ദ് പറഞ്ഞു .....
ഏബൽ ആശ്‌ചര്യപ്പെട്ടു ......
അവൾക്കോ ..... പയസിക്ക് തിരിച്ച് ....
അവളോട് തുറന്ന് സംസാരിച്ചിട്ടില്ലെന്നാ വിദ്യുത് പറഞ്ഞത് .....
ആളൊരു ജന്റിൽമാനാണ് ....
പയസിയെ കെയർ ചെയ്യുന്ന കണ്ടില്ലേ ..... ഏബൽ പറഞ്ഞു -...
ലൂർദ്ധും അത് നോക്കി കാണുകയായിരുന്നു ഇത്രയും നേരം
ലൂർദ്ധ് ..
നിന്റെ പെണ്ണായി ഞാൻ പയസിയെ ആണ് കണ്ടിരുന്നത് .....
നിങ്ങൾ അത്രയ്ക്ക് മാച്ചായിരുന്നു ......
തുടരും ...
വിദ്യുതിന് കൊടുക്കാം അവളെ ... അവനത് അർഹിക്കുന്നില്ലേ .....
അപ്പോ റിവ്യു ആയി ഓടി വായോ.....