പയസ്വിനി, ഭാഗം 10 വായിക്കൂ...

Valappottukal



രചന: ബിജി

ഏബലാണ് ഇന്ന് കോളേജിലാക്കിയത് .....
ലൂർദ്ധിനെ താൻ എഴുന്നേല്ക്കുമ്പോഴും കണ്ടില്ല ....

ഒഫിഷ്യൽ ആവശ്യമായി പോയതാണെന്ന് ഏബൽ പറഞ്ഞു ....

ഏബലിലൂടെയാണ് ലൂർദ്ധിനെ കുറിച്ച് കൂടുതൽ അറിയുന്നത് .....

ലൂർദ്ധിന്റെ ഫാദർ അമേരിക്കൻ സിറ്റിസനാണ് ....

ആർതർ എബ്രിയേൻ

അമേരിക്കയിലെ മൾട്ടി മില്യണയർ ....
അമേരിക്കൻ ഫെഡറൽ ഗവൺമെന്റിലെ ഭരണക്രമത്തിലെ പ്രതിനിധി കൂടിയാണ് ......

അമ്മ പാർവ്വതി പദ്മനാഭൻ
നമ്മുടെ എഞ്ചുവടിയുടെ മകൾ ....

അമേരിക്കൻ ഫെഡറൽ ഗവൺമെന്റിലെ ഉദ്ദ്യോഗസ്ഥയാണ് .....

അവിടെ വച്ചുള്ള പരിചയം ....
വിവാഹത്തിൽ കലാശിച്ചു .....

ഏബലിന് ലൂർദ്ധിന്റെ അപ്പനെ പേടിയാണ് .....

ഏബലിന്റെ ഭാഷയിൽ .....

പിശാച് .....
അയാളൊന്നും ഒരു മനുഷ്യനായി സങ്കല്പ്പിക്കാൻ കൂടി കഴിയില്ല .....

ലൂർദ്ധ് അപ്പനുമായി വഴക്കുണ്ടാക്കി ഇവിടേക്ക് വന്നതാണെന്നു ഏബലിന്റെ സംസാരത്തിൽ നിന്ന് മനസ്സിലായി ......

ഞാനൊന്നും പറഞ്ഞില്ല .....


എന്റെ തലയിൽ മുഴുവൻ അടുത്ത മാസം ചേച്ചിയുടെ സർജറി നടത്തണമെന്ന് ഡോക്ടറെ വിളിച്ചപ്പോ പറഞ്ഞത് .....
ഇനിയും വച്ചു താമസിച്ചാൽ ജീവിതകാലം മുഴുവൻ  ഒന്നനങ്ങാൻ പോലും ആകാതെ കിടന്നു പോകുമെന്ന് .....

ഭാരിച്ച ഉത്തരവാദിത്വങ്ങൾ .....

കോളേജിൽ ഡ്രോപ്പ് ചെയ്ത് ഏബൽ പോയി .....

ക്ലാസ് തുടങ്ങുന്നതിന് മുൻപ് ഒരു തമിഴ് പെൺകൊടിയെ പരിചയപ്പെട്ടു .... എനിക്ക് കട്ടയ്ക്ക് കൂടെ നില്ക്കാൻ പറ്റുന്നൊരെണ്ണാം .....

ഉശിരത്തി ......
യാമിനി .....

ക്ലാസ് ഇൻചാർജ്ജ് എത്തി .....

ഓപ്പൺ ഫോറം ആണ് .....

എന്റെ മുന്നിൽ ഇരിക്കുന്ന അറുപത് പേരും .... വെറുതെ ഇവിടെ കയറി കൂടിയവരല്ല .....

നിങ്ങൾ ആഗ്രഹിച്ച് ..... ഒരു ലക്ഷ്യത്തിനായി എത്തപ്പെട്ടവരാണ് ....

ആ ലക്ഷ്യത്തിലെത്താനുള്ള ആദ്യ ചവിട്ടുപടി ....

ഞാൻ നിങ്ങളെ ഷാർപ്പ് ഷൂട്ടേഴ്സ് എന്നു വിളിക്കാൻ ....തുടങ്ങുന്നത് ഒറ്റ കാരണത്തിലൂടെയാണ് ....
ഓപ്പൺ ഫോറത്തിൽ നിങ്ങൾ ഇപ്പോ പ്രസന്റ് ചെയ്യുന്ന വിഷയത്തിൽ നിങ്ങളുടെ വീക്ഷണവും അപഗ്രഥനവും ..... ആ വിഷയത്തിൽ നിങ്ങളുടേതായ ഒരു കൈയ്യൊപ്പും കൂടി കൂട്ടിച്ചേർക്കാൻ കഴിഞ്ഞാൽ അത് നിങ്ങളുടെ അച്ചീവ്മെന്റ് ആണ് .....

എല്ലാവർക്കും ഷാർപ്പ് ഷുട്ടേഴ്സ് ആകാൻ കഴിയട്ടെ ....
അദ്ദേഹം എല്ലാവർക്കും വിഷസൊക്കെ പറഞ്ഞു .....

പത്തു മിനിട്ട് മാത്രമാണ് വിഷയം തിരഞ്ഞെടുക്കാൻ തന്നത്.....

ഓപ്പൺ ഫോറം തുടങ്ങിയപ്പോഴേക്കും... ക്ലാസ് ഇൻ ചാർജ്ജിനെ കൂടാതെ ഫാക്കൾട്ടീസൊക്കെ സ്കോർ രേഖപ്പെടുത്താൻ വന്നിരുന്നു ....

ഇൻഡ്യൻ ജനാധിപത്യത്തെ കുറിച്ച് സംസാരിച്ചാണ് മണിപ്പുരുകാരൻ തുടങ്ങിയത് ....

അഴിമതിയും ... തീവ്രവാദവുമൊക്കെ വിഷയം ആയി .....

പയസ്വിനി ....

എന്റെ പേരു വിളിച്ചതും ....

ആത്മവിശ്വാസത്തോടെ .... ഡയസ്സിൽ ചെന്നു നിന്നു .....

ഡിമോണിറ്റൈസേഷൻ ....

മാസ്റ്റർ സ്ട്രോക്ക് .... എന്നു വിദഗ്ദർ വിളിക്കുന്ന... 2016ലെ ഇൻഡ്യൻ :നോട്ടു നിരോധനം .....

പയസി തിരഞ്ഞെടുത്ത വിഷയം ....

അത്യന്തം ആധികാരികതയോടെ ....
സൂക്ഷ്മതയോടും .... സ്റ്റാറ്റിസ്റ്റിക്ക് തിയറിക്കൽ ക്ലാരിഫിക്കേഷനോടെയുള്ള വിശദീകരണം...

നിശ്ചലമായിരുന്നു ....എല്ലാവരും .....

ഇൻ ചാർജ്ജ് ... ഉറക്കെ വിളിച്ചു ....

ഷാർപ്പ് ഷൂട്ടർ .....

ഒറ്റ ദിവസം കൊണ്ട് സ്റ്റാർ ആകുക ....

അതായിരുന്നു സംഭവിച്ചത് .....
ഫാക്കൾട്ടീസിൽ പ്രമുഖർ.... CNN : ചാനലിൽ വർക്ക് ചെയ്തവരും .... ഇൻഡ്യൻ എക്സ്പ്രെസ്സിലുളളവരും ആയിരുന്നു ......

ഈ വിഷയം തിരഞ്ഞെടുത്തതും .. അതിന്റെ ഘടനയിലെ വിശകലനവും ....
അത്ഭുതം തന്നെ
ഒരു സ്റ്റുഡന്റ് അത് വിശ്വസിക്കാൻ പ്രയാസം ആണെന്ന് അവർ അവളെ അപ്രിഷിയേറ്റ് ചെയ്തോണ്ട് പറഞ്ഞു ....

നിറഞ്ഞ പുഞ്ചിരിയോടെ .... അവൾ നിന്നു .....

കൂടെ പഠിക്കുന്നവരും വിഷസ് അറിയിച്ചു ....
ഇപ്പോ അവരിൽ ഒരാളായി ശരിക്കും ഞാൻ മാറി

ഏബൽ അവളെ ക്ലാസ് കഴിഞ്ഞ് കൂട്ടാനും വന്നു .....

ദിവസവും വീടും ക്ലാസും .... ആയി കടന്നുപോയി .....

ക്ലാസ്സ് കോർഡിനേറ്ററാണവളിപ്പോൾ ....

ഉറക്കമില്ലാത്ത പഠന രാവുകൾ എന്നു പറയാം ....
ഡോക്കുമെന്റേഷൻ ... മൊഡ്യൂൾ അവലോകനം .... മാഗസിൻ റൈറ്റിങ് .... സ്പീച്ച് .... എന്നു വേണ്ടാ....
എഴുതിയും വരച്ചും .....പകലും രാത്രിയും തികയാതായി ....

ചേച്ചിയേയും എഞ്ചുവടിയേയും എല്ലാ ദിവസവും വിളിക്കുമെങ്കിലും ദൈർഘ്യം കുറഞ്ഞു .....

അമ്മയുടെ വിവരവും അന്വേഷിക്കും ......
ആളിപ്പോഴും ഞാൻ അവസാനം കണ്ട രീതിയിൽ തന്നെയാണെന്ന് സിസ്റ്റർ പറഞ്ഞു .....



ഇവിടെ വന്നിട്ട് മാസം ഒന്നാകുന്നു ......
ലൂർദ്ധ് പോയിട്ടും ...... അത്രയും ആയി

വിളിച്ചിട്ട് രണ്ടാഴ്ചയോളമായിന്ന് ഏബലും പറഞ്ഞു .....

ഏബൽ മിക്കവാറും അവളുടെ സ്വന്തം വില്ലയിലാ താമസം ഇടയ്ക്ക് ഇങ്ങോട്ട് വരും .....

ഇപ്പോൾ തനിയെ ആണ് കോളേജിലേക്കുള്ള പോക്കും വരവും ....

ഒരു ദിവസം ഏബൽ വളരെ ഉത്സാഹത്തോടെയാ വന്നത് ......

രണ്ടു ദിവസം കഴിഞ്ഞ് ഫ്രെണ്ടിന്റെ വീട്ടിൽ കല്യാണ റിസപ്‌ഷൻ .....

നീയും വരണം .....

"ഒന്നു പോ ഏബൽ മനുഷ്യൻ ആകെ ഭ്രാന്തിളകി ഇരിക്കുകയാ .....


"എടി.... ഇത് ബഡാ ടീമ്സിന്റെ കല്യാണമാ....

"നീ വന്നേ പറ്റു .....
അവിടിപ്പോ ഒരു പാട്ടുകാരി വേണം ....
നീ പാടുന്നു .....

ഏബൽ എന്നെ പിടിച്ച് വട്ടംകറക്കുന്നുണ്ട് ....

"നിനക്കൊരു പാർട്ട് ടൈം ജോബ് വേണമെന്നു പറഞ്ഞതല്ലേ

"നീ അവിടെ പാടുന്നു .....
ഞാൻ ഫിഫ്റ്റി തൗസന്റ് പറഞ്ഞുറപ്പിച്ചിട്ടുണ്ട് .....

ഞാൻ പൊട്ടിച്ചിരിച്ചു പോയി ....

"നിനക്ക് എവിടെയോ എന്തോ തകരാറുണ്ടെന്ന് എനിക്കാദ്യമേ സംശയം ഉണ്ടായിരുന്നു .....
ഇപ്പോ അത് സത്യമായി ......

പയസിക്ക് ചിരിയടക്കാൻ കഴിഞ്ഞില്ല ......

"വെറും ഒരു മണിക്കൂർ നാലോ അഞ്ചോ പാട്ട് അമ്പതിനായിരം രൂപാ ....
പുളിക്കുമോ ....

"നീ നന്നായി പാടുന്നുണ്ട് ....

"നിനക്ക് കഴിയുമെന്ന് എനിക്ക് വിശ്വാസമുണ്ട് .....

അതിലേറെ നിനക്ക് എന്തൊക്കെയോ പ്രശ്നങ്ങളുണ്ട് ....

"അതിന് ചെറുതെങ്കിലും ഇത് ഒരാശ്വസമാകുമെന്ന് നിനക്ക് തോന്നുമെങ്കിൽ .....

'പയസി ഞാൻ നിന്നെ സഹായിച്ചേനേ ...
ഇത്രയും ദിവസത്തെ പരിചയത്തിൽ എനിക്ക് മനസ്സിലായത് ....നീ ആരുടെയും സഹായത്തിന് കൈ നീട്ടില്ല ..... അതുകൊണ്ടല്ലേ ഇവിടെ നിന്ന് മാറണമെന്നൊക്കെ അന്ന് പറഞ്ഞത് .....

ഏബൽ നിർബന്ധിച്ചതു കൊണ്ട് .....
പിന്നെ തന്റെ ആവശ്യവും ..... ഓർത്തതും പാടാമെന്ന് തീരുമാനിച്ചു .....

ഡയമണ്ട് വ്യവസായിയുടെ മകളുടെ കല്യാണ റിസപ്ഷൻ....

നല്ല വിറയൽ ......
പാട്ട് പഠിച്ചിട്ടൊന്നും ഇല്ലാ ....
മുത്തിനെ പാടി കേൾപ്പിക്കുമ്പോ പുള്ളിക്കാരി  കെട്ടിപ്പിടിച്ച് നല്ലതാണെന്ന് പറയും .....

ഏബൽ ഒപ്പം ഉണ്ടായിരുന്നു ....

നീ സൂപ്പറാടീന്ന് .....
പോയി പാടു കൊച്ചേ......

ഒന്നും നോക്കിയില്ല ....
സ്റ്റേജിൽ കയറി .....
കൂടെ പാടാൻ വേറൊരു കുട്ടിയും ഉണ്ട്
രണ്ടു പേരും ചേർന്ന് ഏഴെട്ട് പാട്ട് പാടി .....

പാടി തീർന്ന് നോക്കിയത് ലൂർദ്ധിനെ ......

ഇതെവിടുന്ന് പൊട്ടിമുളച്ചു .......

മുഖം നല്ല കടുപ്പത്തിലാണല്ലോ ....
കൈ വിരലുകൾ കൂട്ടിപ്പിടിച്ച് തിരുമ്മുന്നുണ്ട് ....

ഞാൻ ഏബലിനരികിൽ ചെന്നതും അവള് കരഞ്ഞതു പോലെ ....
എന്താ ഏബൽ ....
എന്തിനാ കരഞ്ഞത്.....

മിണ്ടല്ലേടി ..... 
ഏബൽ അവളുടെ വാ പൊത്തി പിടിച്ചു .....

അപ്പോഴേക്കും ലൂർദ്ധ് പോയിരുന്നു .....


നീ വന്നേ...... അവളെന്റെ കൈയ്യും പിടിച്ച് .... പാർക്കിങ്ങിലേക്ക് നടന്നു ....

ഞാൻ ലൂർദ്ധിന്റെ വണ്ടി കണ്ടോണ്ട് അങ്ങോട്ട് ചെന്നു....
എന്നെ കണ്ടിട്ടും നിർത്താതെ 
വണ്ടി ഇരപ്പിച്ചെടുത്തോണ്ട് പോയി .....

                    തുടരും
                     

വായിച്ച് അഭിപ്രായം തരണം .....
To Top