പയസ്വിനി, തുടർക്കഥ ഭാഗം 5 വായിക്കൂ...

Valappottukal




രചന: ബിജി
എഞ്ചുവടി മുത്തച്ഛൻ വിളിച്ചതു കൊണ്ട് അവിടം വരെ പോയതാണ് .....

ലൂർദ്ധ് അവിടെ ഇല്ലെന്ന് തോന്നുന്നു ......

ആ കാലനെ കാണുന്നതേ എരിച്ചിൽ ആണ് ......

"എന്റെ എഞ്ചുവടി നിങ്ങളുടെ കൊച്ചുമോന് പെണ്ണുങ്ങളെ കണ്ണിൽ പിടിക്കില്ലേ .....

"വേണ്ടാടി കൊച്ചേ....
നീ അങ്ങോട്ട് മാത്രം കളിക്കണ്ടാ ....
ചെക്കൻ തോലുരിക്കും .....

മുത്തശ്‌ചൻ കളിയാക്കി ....

"ഇങ്ങ് വന്നേച്ചാ മതി തോലുരിക്കാൻ മൂക്കിടിച്ച് ചമ്മന്തിയാക്കും .....

"ഉവ്വ് ... ഉവ്വേ....?

"അവൻ മുന്നിൽ വരുമ്പോഴും ഇതു തന്നെ പറയണം .....

അതു ശരിയാ ....
ആരോട് ഒടക്കിയാലും ആ മുതലിനോട് മുട്ടാൻ ഒരു ഭയം ....

മുന്നും പിന്നും നോക്കാത്ത ജാതിയാ  

ബോഡിയിൽ മണ്ണു പുരളും .....

ആൽമരത്തണലിൽ ഇരിക്കുകയായിരുന്നു .....

നല്ല പൊക്കത്തിലാണ് .... ഈ വീട് ....

അതുകൊണ്ട് തന്നെ നല്ല കാറ്റും കുളിർമ്മയും .....

ശ്രീകോവിലിന്റെ നിർമ്മിതിയിലാ ഈ വീട് പണിതിരിക്കുന്നത് ...

വീടിന് മുൻപിലായി ഒരു മണ്ഡപം ഉണ്ട് ....

അവിടെ ആയിരുന്നു എഞ്ചുവടി മുത്തച്ഛൻ കുട്ടികൾക്ക് ആദ്യാക്ഷരങ്ങൾ പഠിപ്പിക്കുന്നത് ....

എഴുത്തോലയിൽ മുത്തഛ്‌ചൻ നാരായം കൊണ്ട് .... ഹരിശ്രീ കുറിക്കും ......

കമ്യൂണിസ്‌റ്റ്‌ പച്ചയാൽ ഓലയ്ക്ക് മിഴിവ് കൂട്ടുന്നത് ഇന്നും ഓർമ്മയാണ് .....

സന്തോഷം മാത്രം നല്കിയ ഇടം ....

മൂന്നാം ക്ലാസിൽ പഠിക്കുമ്പോഴാണ് കൂടെ പഠിക്കുന്ന കുട്ടി ചോദിച്ചത് ....

"നിന്റെ അമ്മയ്ക്ക് ഭ്രാന്തല്ലേന്ന് .....

അത് കേട്ടതും ക്ലാസ് ഒന്നടങ്കം 
ചിരിയാണ് .....


അന്നത്തെ സമയത്ത് അതെന്താണെന്ന് എനിക്ക് മനസ്സിലായില്ല ...

ആളുകൾക്ക് കളിയാക്കാൻ പറ്റുന്ന ഒരസുഖം .....

അതായിരുന്നു മനസ്സിൽ ....

മദ്യപിച്ച് അച്ഛൻ അമ്മയെ ഉപദ്രവിക്കും .... പിന്നീട് കാണുന്ന ആണുങ്ങളെ എല്ലാം ചേർത്ത് .... അനാവശ്യം പറയും ....

താൻ ആ വയറ്റിൽ കുരുത്തതും ഉപദ്രവം കൂടി ....
അവിഹിത സന്തതി എന്നാണ് അച്ഛൻ എന്നെ വിളിച്ചിട്ടുള്ളത് .....
ഉപദ്രവവും : പട്ടിണിയും ...
ആക്ഷേപങ്ങളും അമ്മയുടെ മനോനില തെറ്റിച്ചു.....

ഇതിനിടയിൽ ലയത്തിൽ തന്നെയുള്ള ഒരു സ്ത്രീയുടെ വീട്ടിൽ നിന്ന് ഉടുതുണിയില്ലാതെ അച്‌ഛനെ അവിടെയുള്ള ആൾക്കാർ പൊക്കി .....

ആ പ്രശ്നത്തിന്റെ രണ്ടാം ദിവസം അച്‌ഛൻ ആത്മഹത്യ ചെയ്തു ....

ഇന്നും ദുരൂഹമായി തന്നെ തുടരുകയാണ് ആ മരണം ....

"ഹാ ... ഇവിടെ തന്നെ ഇരുപ്പാണോ ....
വന്നാൽ ചുക്കു കാപ്പി തരാം ....
എഞ്ചുവടിയാണ് .....

"യ്യേ ....

"എന്തൊരു എരിവാ ആ സാധനത്തിന് ...
എനിക്ക് പനി ഒന്നും ഇല്ലാ .....


"അല്ലാ ....ഇപ്പോ  എന്താ  ചുക്കു കാപ്പി .....

അവൾക്ക് സംശയം.....

"നിന്റെ ശത്രുവിന് പനി പിടിച്ചു കിടപ്പാണ് ....

അപ്പോ ലൂർദ്ധ് ഇവിടുണ്ട് .....

കള്ള പനി ആയിരിക്കും മടിയൻ ...

അയാൾക്ക് അതിർത്തിയിൽ പോയി നാല് വെടിവച്ചുടെ ....

അതോ പേടി കിട്ടിയതാവും .....

പേടിപ്പനി .....
ചിരിച്ചവൾ .....

"എഞ്ചുവടി കൊച്ചുമോനോട് പറഞ്ഞു കൊടുക്കണം .....
തിന്നും കുടിച്ചും കഴിയാനല്ല ആർമി കാശ് തരുന്നത് .... ഉഷാറക്കാൻ കുപ്പിയും കിട്ടുമല്ലോ .....

"അങ്ങേരൊരു കഞ്ഞി ആണല്ലേ .....


മുഖം ഉയർത്തിയപ്പോ കണ്ടത് .....

ജിമ്മൻ കുഞ്ഞ് .....

പനി ആയിട്ട് മുഖം ചുമന്നതാണോ ....
അതോ എന്നെ കലക്കി കുടിക്കാനുള്ള നീക്കമാണോ ...


അവൻ അരികിലേക്ക് വരുന്നതും പിന്നോട്ട് മാറിക്കൊണ്ടിരുന്നു ......

തൊട്ടരികിൽ എത്തി .....

ഇനി മുന്നോട്ടാഞ്ഞാൽ ......
കണ്ണടച്ചു പോയി ......

ഇവൻ ചീത്ത പറയുമോ .... തല്ലുമോ ...?

കണ്ണു തുറന്നതും മുന്നിൽ ആരുമില്ല ....

പോയോ .....
ഹൊ....

വേണ്ടായിരുന്നു ....
വെറുതെ പോയി ഇളക്കി .....

പനി ആയോണ്ട് ഒതുങ്ങിയതായിരിക്കും ....

എഞ്ചുവടിക്കൊപ്പം കൽമണ്ഡപത്തിൽ ഇരിക്കുകയാണ് .....


പനിച്ചു കിടന്നവനും മണ്ഡപത്തിൽ വന്നു കിടന്നു .....

ഇയാൾക്ക് വേറെങ്ങും കിടക്കാനില്ലേ ....

അവൻ കണ്ണടച്ചാണ് കിടപ്പ് ....

എഞ്ചുവടി ....ഒരു ഫയൽ അവളുടെ കൈയ്യിലേക്ക് കൊടുത്തു ....
കണ്ണ് നിറഞ്ഞു എന്നു തന്നെ പറയാം ....


"മുത്തച്‌ഛാ ഞാൻ ഇപ്പോ എങ്ങനെ ?


"വർഷം കുറേ ആയില്ലേ പ്രാരാബ്‌ധങ്ങളുടെ മാറാപ്പ് ചുമക്കുന്നു ....
അതൊക്കെ മറന്ന് നിനക്ക് വേണ്ടി ജീവിക്ക് .....

"എന്നെക്കൊണ്ട് കഴിയില്ല മുത്തച്ഛാ.....

"ചേച്ചി .... ചേച്ചിയുടെ സർജറി ...
കാശ്... കാശ് വേണം ...
ഇടറിപ്പോയവൾ ....

"ഞാനില്ലേൽ ... ചേച്ചി ..... തനിച്ച് ...
വേണ്ട മുത്തച്ഛാ... ഞാൻ പോകില്ല ...

"എനിക്കാരേം മറന്നിട്ട് എന്റെ ആഗ്രഹം നേടാൻ കഴിയില്ല ....
ഏങ്ങലടിച്ച് കരഞ്ഞു പോയവൾ ....

"ഇതൊരു ശല്യമായല്ലോ ....
ഇതിനെയൊക്കെ എവിടുന്ന് കിട്ടുന്നു മുത്തഛ്ചാ നിങ്ങൾക്ക് ....

ലൂർദ്ധ് ചാടി എഴുന്നേറ്റ് ആക്രോശിച്ചു .....

"ആണുങ്ങളോട് മെക്കിട്ട് കേറാൻ മിടുക്കുണ്ട് .....
നാക്കിനോ ഒടുക്കത്തേ നീളവും ....

"അടങ്ങ് ചെക്കാ .....
എഞ്ചുവടി ശാസിച്ചു ....

അതുവരെ കരഞ്ഞിരുന്നവളുടെ മുഖം കൂർത്തു ......

"പോടാന്ന് ചുണ്ടനക്കിയവൾ ...

അവനത് കണ്ടില്ലിയോ
മൈൻഡാക്കാതെ ഇരുപ്പുണ്ട് ...?

"പ്രീയ ഇവിടെ എനിക്കൊപ്പം നില്ക്കും ....
സർജറി ആകുമ്പോ നീ വന്നാ മതി ....

"പ്രീയയും ഇങ്ങനെ ജീവിച്ചാ മതിയോ .... അതിനും സ്വന്തമായി ഒരു തീരുമാനം എടുക്കാനുള്ള പ്രാപ്തിയെങ്കിലും ഉണ്ടാവണ്ടേ ....
ആവശ്യങ്ങളെല്ലാം നീ കണ്ടറിഞ്ഞ് ചെയ്യും ....

"നിന്റെ ഇഷ്ടങ്ങളാണ് എല്ലാത്തിലും ...
അതിപ്പോ കഴിക്കുന്നതാവട്ടെ ... ഒരു ഡ്രെസ്സിലാവട്ടെ ....
പക്ഷേ അങ്ങനല്ലല്ലോ വേണ്ടത് ...

"അവള് പറയണം ഇതെനിക്ക് വേണ്ടാ... ഈ നിറം ഇഷ്ടമായില്ല  അല്ലേൽ ഈ ഫുഡ് ഇഷ്ടമായില്ല എന്ന് ....
ഇന്നുവരെ അങ്ങന്നെ പറഞ്ഞിട്ടുണ്ടോ ...?

ശരിയാണ് .....
എനിക്ക് നല്ലതെന്ന് തോന്നുന്നത് വാങ്ങും ....എന്റെ ഇഷ്ടത്തിനനുസരിച്ചാ കഴിക്കുന്ന തൊക്കെ വാങ്ങുന്നത് ... ചോദിക്കാറുണ്ട് എന്താ വേണ്ടതെന്ന് ... പക്ഷേ നിനക്കിഷ്ടമുള്ളത് വാങ്ങിക്കോ എന്നു പറയും

ചിന്തകളിൽ തന്റെ തെറ്റു ശെരിയും ചികയുകയായിരുന്നു ....

"അപ്പോ ഡൽഹിക്ക് പോകാൻ തയ്യാറായിക്കോ ബാക്കി ഒന്നും നീ ചിന്തിക്കണ്ടാ .....

സ്വപ്നങ്ങൾക്ക് ചിറക് മുളയ്ക്കുന്നു .....
അകലെയായിരുന്ന സ്വപ്നം കൈയ്യെത്തും ദൂരത്ത് ....
                           തുടരും
                            

പയസ്വിനി പോകട്ടെ .....
കഥ ഇഷ്ടമാകുന്നില്ലേ ... വായിക്കുന്നവർ ഒന്നു പറയു ...
കൂടുതൽ കഥകൾക്ക് ഈ പേജ് ഫോളോ ചെയ്യൂ....
To Top