പുതുപ്പെണ്ണ് ❤ 3

Valappottukal



രചന: രമേശ്‌ മെഴുവേലി

ഹരിയേട്ടാ ഹരിയേട്ടൻ  സർക്കാർ ജോലി വേണ്ടാ വെച്ച് ഗൾഫിൽ  പോകണ്ടായിരുന്നു നമുക്ക് ആ വരുമാനത്തിൽ  ഇവിടെ ജീവിക്കാമായിരുന്നു.

  എന്താ പെണ്ണെ ഇപ്പൊ അങ്ങനെ പറയുന്നത്  നിന്നോട് പറഞ്ഞിട്ട് അല്ലെ ഞാൻ ജോലി രാജി വെച്ചതും  ഗൾഫിൽ  വന്നതും... നാട്ടിൽ കിട്ടുന്ന 20000  രൂപ സർക്കാർ ശമ്പളം കൊണ്ട് ഒരു കുടുബം കഴിയാൻ  പറ്റുമോ.... അത്  കൊണ്ട് അല്ലെ   1ലക്ഷത്തിനു  അടുത്ത് നല്ല ശമ്പളം കിട്ടിയപ്പോൾ ഞാൻ പോകാൻ തുരുമാനിച്ചത് ഇപ്പോ എന്ത് പറ്റി നിനക്ക്.......

   എന്റെ ഒപ്പം ഈ നിമിഷം ഹരിയേട്ടൻ വേണമെന്ന് തോന്നുവാ എനിക്ക്....

   അത്‌ ഒന്നും സാരമില്ല എന്റെ ശരീരം  മാത്രമേ  ഉള്ളു ഇവിടെ മനസ്സ് മുഴുവൻ  നിന്റെ അടുത്ത് അല്ലെ പിന്നെ എന്താ...

എല്ലാവരും ഒരുപാട് സന്തോഷത്തിൽ ആണ് നമുക്ക് ഒരു കുഞ്ഞു ജനിക്കാൻ പോകുന്നതിൽ .......

  ഡീ  പെണ്ണെ അച്ചനും അമ്മയും വിളിച്ചോ...

 മ്മ്  വിളിച്ചു അച്ഛനും അമ്മയും ഓക്കേ ഒരുപാട് സന്തോഷത്തിൽ  ആണ് വീട്ടിലെ ആദ്യത്തെ  കുഞ്ഞു വാവ  വരാൻ  പോകുന്നതിന്റെ സന്തോഷത്തിൽ  ആണ് അവർ.....

  രണ്ട് ദിവസം ഇവിടെ കിടക്കാൻ ഡോക്ടർ പറഞ്ഞു  നല്ല ഷിണം  ഉണ്ടെന്നു എനിക്ക്.....

 അതാണ് നല്ലത് രണ്ട് ദിവസം കിടന്നോ മീനുട്ടിയോട് കൂടെ നില്കാൻ ഞാൻ പറയാം...

  സാരമില്ല ഏട്ടാ അമ്മ വരും  അച്ഛനും വന്നിട്ട് ഉണ്ട് അവർ  മതിയല്ലോ ..

    അച്ഛന് സുഖമില്ലാത്തതു  അല്ലെ അവരെ ബുദ്ധിമുട്ടിക്കേണ്ട .ഹരി പറഞ്ഞു...

 .... രണ്ട് ദിവസം കഴിഞ്ഞു  അവളെ  ഡിസ്ചാർജ് ചെയ്തു വീട്ടിൽ എത്തി...

 അവളെ കണ്ടതും അമ്മ ആണ് ഓടി വന്നത് മോളെ പതിയെ
സൂക്ഷിക്കണം കേട്ടോ..

  അമ്മ തന്നെ അവളുടെ കൈകളിൽ പിടിച്ചു പതിയെ അവളെ റൂമിൽ കൊണ്ട് വന്നു അവൾക്കൊരു ഗ്ലാസ്‌ പാലും കൊടുത്തു....

    അമ്മയുടെ സ്‌നേഹവും ആ മാറ്റവും അവൾക്കു വിശ്വസിക്കാൻ കഴിഞ്ഞില്ല അമ്മ തന്നെ ആണോ എന്നോട് ഇങ്ങനെ പെരുമാറുന്നത്....

  വന്നിട്ട് മാസം അഞ്ചാറു ആയെങ്കിലും ഇന്നാണ് അമ്മ എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചത് അവളുടെ മനസ്സ് സന്തോഷം കൊണ്ട്  കരഞ്ഞു പോയി...

  അവളുടെ കണ്ണുകൾ നനയുന്നത് കണ്ടതും അമ്മ പറഞ്ഞു അയ്യോ മോൾ എന്തിനാ കരയുന്നത് ഇപ്പൊ കരയാൻ ഒന്നും പാടില്ല ഞങ്ങളുടെ ചെക്കന്റെ മോൻ  ആണ് വയറ്റിൽ അവനു  വിഷമം ആവും....

  ഇല്ലാ അമ്മേ അവൾ പറഞ്ഞു....

  അമ്മയുടെ മാറ്റം എന്താണ് എന്ന് സുമതി ഏട്ടത്തിയിക്ക് പോലും മനസിലായില്ല... അവൾ  അച്ഛനോട് പറഞ്ഞു എന്നാലും അമ്മയ്ക്ക് എങ്ങനെ ഇത്രയും സ്‌നേഹം വന്നത് അച്ഛാ....

ഹഹഹ  അത്‌ മോളെ   ഇന്നലെ അവൾ  അനിയന്റെ വീട്ടിൽ പോയില്ലയോ അത്  കഴിഞ്ഞു വന്നിട്ട് എന്നോട് ചോദിച്ചു......

    സ്ത്രീധനം  വാങ്ങുന്നത് കുറ്റം ആണെന്ന് അവളോട് ആരോ പറഞ്ഞു  പോലും സ്ത്രീധനത്തിന്റ പേരിൽ ഏത് ഒക്കെയോ കുട്ടികളെ.. ഭർത്താക്കന്മാർ ക്രൂരമായി പീഡിപ്പിച്ചു കൊന്നു എന്നും... അമ്മായിമ്മമാരുടെ   മാനസിക  പീഡനങ്ങൾ കാരണം.....ധാരാളം പെൺകുട്ടികൾ . ആത്മഹത്യാ ചെയ്തു  എന്നും.....

  ഇത്  കാരണം  ഒരുപാട് പേര് ജയിലിൽ  ആണെന്ന് ഓക്കേ എന്നോട് ഇന്നലെ പറഞ്ഞു...... അങ്ങനെ ഓക്കേ നടക്കുമോ എന്ന് ഓക്കേ ഇന്നലെ ചോദ്യം  ആയിരുന്നു......

   ആണോ ചുമ്മാതെ  അല്ല അമ്മയ്ക്കു ഇപ്പൊ സ്‌നേഹം സുമതി  ഏട്ടത്തി പറഞ്ഞു....

  ആരോ അമ്മയെ പറഞ്ഞു പേടിപ്പിച്ചിട്ട് ഉണ്ട് അതാണ് അവളോട് ഇത്രയും സ്‌നേഹം... നമ്മൾ  പറഞ്ഞാൽ  അമ്മയ്ക്കു മനസിലാവില്ല  നമ്മളെ കുറ്റപെടുത്തും....

   എന്തായാലും അവൾക്കു ഇതൊരു  വലിയ  സന്തോഷം ആവും അതും  ഇപ്പോഴത്തെ അവസ്ഥയിൽ  അമ്മയുടെ സ്‌നേഹം കിട്ടുക എന്നാൽ വലിയ  സന്തോഷം ആവും.......

 അന്ന് രാത്രി ഹരി  വിളിച്ചപ്പോൾ അവൾ  വലിയ  സന്തോഷത്തിൽ ആയിരുന്നു....

 ഹരിയേട്ടാ ഇനി  ഹരിയേട്ടൻ  2വർഷം  അവിടെ നിന്നാലും സാരമില്ല എനിക്ക് ഇപ്പൊ ഇവിടെ അമ്മ ഉണ്ടലോ....

   ങേ  എന്താണ് നീ പറയുന്നത്  മോളെ എന്ത് പറ്റി നിനക്ക്...

  രണ്ട് ദിവസം എന്നോട് വഴക്കായിരുന്നു ഗൾഫിൽ  പോയത്  എന്തിനാ നാട്ടിലെ സർക്കാർ ജോലി മതി ആയിരുന്നു എപ്പോഴും കാണണം എന്ന് പറഞ്ഞു... വീട്ടിൽ വന്നപ്പോൾ പറയുവാ  ഹരിയേട്ടൻ  അവിടെ നിന്നോ എനിക്ക് ഇവിടെ അമ്മ ഉണ്ടെന്നു...... എന്താ നിനക്ക് പറ്റിയത്.....

  ഹരിയേട്ടാ അമ്മ ഇന്ന് വന്നപ്പോൾ മുതൽ എന്നോട് ഭയങ്കര സ്‌നേഹത്തിൽ ആണ് ഞാൻ ഹോസ്പിറ്റൽ നിന്നും വീട്ടിൽ വന്നു വണ്ടിയിൽ നിന്ന് ഇറങ്ങിയപ്പോൾ  മുതൽ  എന്നോട് ഭയങ്കര കാര്യം ആണ് ജോലി ഒന്നും ചെയ്യാൻ സമ്മതിക്കില്ല എപ്പോഴും ആഹാരം കൊണ്ട് തരുന്നു..... ജൂസ് തരുന്നു..... മീനുട്ടിയും പാറുവിനയും  എന്റെ കാര്യം നോക്കുന്നില്ല എന്ന് പറഞ്ഞു വഴക്ക് പറയുന്നു........

  എല്ലാം നമ്മുടെ പിറക്കാൻ പോകുന്ന കുഞ്ഞിന്റ ഭാഗ്യം ആണ് ഹരിയേട്ടാ...

  എന്ത് എന്റെ അമ്മയോ നിന്നോട് ഇങ്ങനെ.....

  ഈശ്വര എന്താ നീ പറയുന്നത്....

   അപ്പോഴാണ് ഏട്ടത്തി അവളുടെ റൂമിലേക്ക് വന്നത് .... ലക്ഷ്മിയെ നീ മെഡിസിൻ കഴിച്ചോ....

  കഴിച്ചു  ഏട്ടത്തി അമ്മ കൊണ്ട് തന്നു...

  ആഹാ ഇപ്പൊ അമ്മയും മോളും ആയി കൂട്ട് അല്ലെ നമ്മൾ  മാറി നിക്കണോ ആവോ ഏട്ടത്തി ചിരിച്ചു...

  ആരാ ഫോണിൽ ...

 ഹരിയേട്ടന്  ആണ് ഏട്ടത്തി....

   നീ ഏട്ടത്തിയുടെ കൈയിൽ  ഫോൺ കൊടുത്തേ....

   അവൾ  ഫോൺ കൊടുത്തു...

 എന്റെ ഏട്ടത്തി ഇവൾ  എന്ത് ഒക്കെയോ പറയുന്നു .....

  അമ്മയ്ക്ക് എന്ത് പറ്റി...

   ഹ്ഹഹ്ഹ അവൾ  ചിരിച്ചു....

  എന്താ ഏട്ടത്തി... പറ

  നമ്മുടെ അമ്മയെ നിന്റെ പെണ്ണ് എന്തോ കൊടുത്തു മയക്കി എടുത്തു അതാണ്.....

  ആയ്യോാ ഞാൻ ഒന്നും ചെയ്തില്ല അവൾ പറഞ്ഞു.......

  എന്റെ ഹരിയെ  അമ്മ ഇന്നലെ തുളസി മാമന്റെ വീട്ടിൽ പോയിരുന്നു അവിടെ നിന്നും വന്നപ്പോൾ തുടങ്ങിയ മാറ്റം ആണ് ആരു ഒക്കെയോ എന്തോ പറഞ്ഞു ബോധ്യപ്പെടുത്തിയിട്ട് ഉണ്ട് മരുമക്കളെ  വേദനിപ്പിക്കാൻ പാടില്ല എന്ന് അതാണ് സ്‌നേഹം..

എന്നാലും നമ്മൾ എന്ത് എല്ലാം പറഞ്ഞു എന്നിട്ടും മാറിയിട്ടില്ല അമ്മ ആ അമ്മ ആണോ ഇപ്പൊ ഇങ്ങനെ........

   നിങ്ങൾ സംസാരിക് ഞാൻ താഴത്തോട്ട്  പോവാ ഏട്ടത്തി ലക്ഷ്മിയുടെ കൈയിൽ ഫോൺ കൊടുത്തു പോയി.....

എന്തായാലും എനിക്ക് ഇന്ന് ഒരുപാട് സന്തോഷം ആയി എന്റെ ലച്ചു ഇനി  ഒറ്റപെട്ടു പോവില്ല ഞാൻ എവിടെ ആയാലും. നീ സന്തോഷത്തിൽ  ആണല്ലോ അത്‌ മതി.....

 ....... അങ്ങനെ ആ വീട്ടിൽ സന്തോഷം നിറഞ്ഞ  നിമിഷങ്ങളും ആയിട്ട് മാസങ്ങൾ  കടന്നു  പോയി......9മാസങ്ങളും  കുറച്ചു ദിവസങ്ങളും  കടന്നു പോയി ലക്ഷ്മിയ്ക് ഒരു സുന്ദരൻ ആൺകുട്ടി പിറന്നു.....

  താൻ  മരുമകളെ  സ്ത്രീധനത്തിന്റെ പേരിൽ ബുദ്ധിമുട്ടിച്ചാൽ അവൾ  കേസ് കൊടുക്കുകയോ അവൾ ആത്മഹത്യാ ചെയ്യുകയോ ചെയ്താൽ  താൻ  ജയിലിൽ ആവും എന്നും ഓർത്താണ് അമ്മ അവളെ സ്നഹിക്കാൻ തുടങ്ങിയത്...എന്നാൽ ദിവസങ്ങൾ  കഴിയും തോറും  അവളുടെ മനസിന്റെ നന്മ  അമ്മ തിരിച്ചു അറിഞ്ഞു കൊണ്ടേ ഇരുന്നു.....
 അവർ പോലും അറിയാതെ  പരസ്പരം സ്‌നേഹം കൂടി വന്നു......
   
    അങ്ങനെ ഹരി  നാട്ടിൽ ലീവിന് വന്നു.....

 അമ്മയുടെ ഒപ്പം ആണ് കുഞ്ഞു എപ്പോഴും....
   കുഞ്ഞിനെ   തരാട്ടി  ഉറക്കുന്ന അമ്മയെ നോക്കി ഹരിയേട്ടന്റ നെഞ്ചിൽ തല  വെച്ച് അവൾ  ഓർത്തു..

 താൻ  ഏറ്റവും ഭാഗ്യം ഉള്ള പെൺകുട്ടി ആണ് ......ഒരു മരുമകൾആയി നന്മയുള്ള ഒരു  കുടുബത്തോട് ഒപ്പം കഴിയാൻ  പറ്റുക  എന്നത്  ഏതൊരു  പെണ്ണിന്റയും ആഗ്രഹം ആണ്. സ്‌നേഹം ഉള്ളൊരു ഭർത്താവ്... അവളെ  സ്‌നേഹിക്കുന്ന അമ്മായിമ്മ അച്ഛൻ ശരിക്കും അതൊരു  ഭാഗ്യം ആണ് ....

 അന്നേരം മനസ്സ് തുറന്നു  തന്റെ ശിവച്ചനെ  അവൾ  പ്രാർത്ഥിച്ചു.. ഭഗവാനെ  നീ ഇങ്ങനെ ഒരു ജിവിതം... എനിക്ക് തന്നതിന്  ഒരുപാട് നന്ദി....

 എന്നാലും ആരാവും  അമ്മയുടെ മനസ്സിന്റ മാറ്റത്തിന് കാരണം  ഇനി  ഭഗവാൻ  തന്നെ ആവോ.. എന്തോ അറിയില്ല.......
എന്തായാലും ആ അമ്മയുടെ മാറ്റം എന്നേക്കുമായുള്ള തിരിച്ചറിവിന്റെ കൂടി മാറ്റം ആകട്ടെ എന്നുള്ള പ്രാർത്ഥനപൂർണമായ ശുഭപ്രതീക്ഷ അവളുടെ ഉള്ളിൽ നിറഞ്ഞു...
ലൈക്ക് നൽകി കമന്റ് ചെയ്യണേ...

ശുഭം...


കൂടുതൽ കഥകൾക്ക് ഈ പേജ് ഫോളോ ചെയ്യൂ....

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !
To Top