പുതുപ്പെണ്ണ് ❤ 2

Valappottukal



രചന: രമേശ്‌ മെഴുവേലി

"വിവാഹ ദിവസം ഏതൊരു ആണിനും പെണ്ണിനും ഏറ്റവും മനോഹരവും  ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത ദിവസവും ആവണം എന്നാണ് ആഗ്രഹിക്കാറുള്ളത്.. അതും  മനസറിഞ്ഞു ഇഷ്ടങ്ങൾ കൈമാറിയ മനസ്സുകൾ ആവുമ്പോൾ അതിന് ഒരായുസ്സിന്റെ സ്‌നേഹത്തിന്റ തുടക്കം  ആവും...."

അവളുടെ കൈകളിൽ തലോടി കൊണ്ട് ഹരി പറഞ്ഞെങ്കിലും....അവൾ ഒന്ന് പുഞ്ചിരിച്ചു എന്നല്ലാതെ ഒന്നും മിണ്ടിയില്ല.

പക്ഷെ അവളുടെ മനസ്സ് നിറയെ അമ്മ എന്നെ സ്‌നേഹിക്കുമോ എന്നുള്ള അധി ആയിരുന്നു ...

ഹരി.... ഹരി.... ദേ നിന്നെ അന്വേഷിച്ചു രണ്ട് പേര് വന്നിരിക്കുന്നു അച്ഛന്റെ വിളി കേട്ട് അവൻ  താഴേക്കു പോയി...

അവൾ ഫോൺ എടുത്തു അച്ഛനെ വിളിച്ചു....

അമ്മയുടെ സുന്ദരികുട്ടി ആണെങ്കിലും അവൾക്കു ഇഷ്ടം അച്ഛന്റെ വാവാച്ചി ആവാനായിരുന്നു. എന്ത് വേദന വന്നാലും അവൾ അച്ഛനെ വിളിക്കും...

ഫോൺ  എടുത്തതും മോളെ വാവാച്ചി......

ആ നീട്ടിയുള്ള ആ ഒറ്റ വിളി മതി അവളുടെ പകുതി വേദന അകലും...

യാത്ര ഒക്കെ സുഖമായിരുന്നോ മോളേ.. അവിടെ എല്ലാവർക്കും മോളെ ഇഷ്ടയോ. എല്ലാവരും എന്ത് പറയുന്നു.....

അച്ഛന്റെ ആ വാക്കുകൾ കേട്ടതും അമ്മായിഅമ്മയിൽ നിന്നും വന്ന ദിവസം തന്നെ കിട്ടിയ വിഷമം അച്ഛനോട് പറയാൻ തോന്നിയെങ്കിലും അവൾ കണ്ണുകൾ തുടച്ചു കൊണ്ട് പറഞ്ഞു...

യാത്ര ഒക്കെ സുഖമായിരുന്നു അച്ഛാ...
ഇവിടെ ഉള്ളവർ എല്ലാവരും പാവങ്ങൾ ആണ്. നല്ല സ്നേഹം ആണ് എല്ലാവർക്കും. എല്ലാവരും നല്ല സ്നേഹത്തോടെ പെരുമാറുന്ന സ്ഥലം നല്ല വീട് നല്ല ആളുകൾ. എന്നെ എല്ലാവർക്കും ഇഷ്ടമായി...

പിന്നെ എന്റെ വാവയെ എല്ലാവർക്കും ഇഷ്ടം ആവും. അത്  പോലെ അല്ലെ എന്റെ വാവയെ  ഞാൻ വളർത്തിയത്...

 ഇനി  അതാണ് വാവയുടെ  വീട് അവിടുത്തെ അച്ഛനെ സ്വന്തം അച്ഛനെ പോലെ കാണണം  അമ്മയെ വാവയുടെ അമ്മേ പോലെ കാണണം... ഹരിയെ  സ്‌നേഹിക്കണം പിന്നെ..അച്ഛനോട്‌  വഴക്ക് ഉണ്ടാക്കുന്ന പോലെ എപ്പോഴും അവിടെ പോവണം ഇവിടെ പോവണം  എന്നുപറഞ്ഞു എല്ലാത്തിനും വാശി പിടിക്കരുത് കേട്ടോ..

മനസ് പിടയുന്നുണ്ടെങ്കിലും അവൾ  വേദനകളെ മനസിൽ  ഒളിപ്പിച്ചു അച്ഛന്റെ വാക്കുകളെ സ്‌നേഹത്തോടെ കേട്ടു

അച്ഛാ മെഡിസിൻ ഒക്കെ ശരിക്കും കഴിക്കണം  ഞാൻ ഇല്ല എടുത്തു തരാൻ  മറക്കണ്ട  കേട്ടോ...

അപ്പോഴേക്കും അച്ഛന്റെ കൈയിൽ നിന്നും ഫോൺ  വാങ്ങി അനിയത്തി പറഞ്ഞു ഞാൻ എടുത്തു കൊടുക്കാം ചേച്ചി.. ചേച്ചി സുഖമായിട്ട് ഇരിക്ക്. അമ്മയോടും സംസാരിച്ചു അവൾ  ഫോൺ വെച്ചു...

അന്ന് രാത്രിയിൽ അവൾക്കു സന്തോഷം ഉണ്ടായിരുന്നു എങ്കിലും അവളുടെ മനസിൽ  സന്തോഷം അല്ലായിരുന്നു.....

പിറ്റേന്ന് രാവിലെ തന്നെ അവൾ  എണീറ്റു... എല്ലാ ദിവസവും  വെളുപ്പിനെ എണീക്കും അവൾ.. പെങ്ങളിന്  ഉച്ചക്ക്  കോളേജിൽ  ചോറ് കൊടുത്തു വിടണം  പിന്നെ അവൾ  മാരേജിന് ഒരാഴ്ച മുൻപു വരെ  ഒരു കമ്പ്യൂട്ടർ ഷോപ്പിൽ ടൈപ്പിംഗ് ചെയ്യാൻ പോയിരുന്നു അതുകൊണ്ട് അവൾ എന്നും രാവിലെ എണീൽക്കും ആയിരുന്നു......

രാവിലെ 7മണി  ആയിട്ടും അവിടെ ആരും എണീറ്റില്ല..

അവൾ  രാവിലെ കുളിച്ചു അടുക്കളയിൽ കയറി ... എവിടെ ആണ് ചായ പത്രം എന്ന് പോലും അറിയില്ലെങ്കിലും അവൾ  കണ്ടു പിടിച്ചു ചായ  ഇട്ടു...
 
അപ്പോഴേക്കും അച്ഛൻ എണീറ്റിരുന്നു  പത്രം വായിക്കുവായിരുന്നു. അച്ഛന് ചായ കൊടുത്തു......

മോൾ നേരത്തെ എണീറ്റോ അച്ഛൻ ചോദിച്ചു....

ഞാൻ എന്നും നേരത്തെ എഴുന്നേൽക്കും അച്ഛാ....

ആ നല്ലത്  ഇവിടെ രാവിലെ ഏണിക്കുന്നത് സുമതി  മാത്രം ആണ് ബാക്കി എല്ലാവരും ഒരു സമയം ആവും ഒരു ചായ കിട്ടണം  എങ്കിൽ 9മണി  ആവും എന്തായാലും ഇനി  ഒരു ചായ  നേരത്തെ കുടിക്കലോ....

അവൾ  ചിരിച്ചു കൊണ്ട് അടുക്കളയിൽ പോയി...

ചായ കൊണ്ട് അവൾ  ഹരിയേട്ടനെ  വിളിച്ചു ഉണർത്തി....

ആഹാ കുളിച്ചു പൊട്ടു ഒക്കെ തൊട്ട് സുന്ദരി ആയല്ലോ എന്റെ പെണ്ണ്...

 ഒന്ന് പോ ഹരിയേട്ടാ...

നീ ഇത്രയും നേരത്തെ ഏണിക്കുമോ ഇങ്ങോട്ട് വാ കുറച്ചു കൂടി കിടക്കാം. അവൻ  അവളുടെ കൈയിൽ പിടിച്ചു കിടക്കാൻ പറഞ്ഞൂ ...

 അവൾ  കൈകൾ  തട്ടി  മാറ്റി...

പിന്നെ ഇനി  കിടപ്പ് ഒക്കെ രാത്രിയിൽ ഉള്ളു ചേട്ടായി എണീക്ക് ....

ഓഹ് ഈ പെണ്ണിന്റ കാര്യം...

അതെ  ഹരിയേട്ടാ അച്ഛന് ഞാൻ ചായ കൊടുത്തു.....

ആഹാ അച്ഛന് രാവിലെ ചായ കിട്ടിയപ്പോൾ ഹാപ്പി ആയി കാണുമല്ലോ..... ഇവിടെ എന്നും വഴക്കാണ് രാവിലെ ചായ കിട്ടില്ല എന്ന് പറഞ്ഞു....

പിന്നെ അമ്മ എണീറ്റില്ല ഞാൻ ചായ കൊടുത്താൽ അമ്മ കുടിക്കുമോ.... എനിക്ക് ഒരു ഭയം  അമ്മയുടെ അടുത്ത് ചെല്ലാൻ അവൾ  ചെറിയൊരു വിഷമത്തോടെ  പറഞ്ഞു...

ഹേയ് അമ്മയെ നീ വിളിക്കണ്ട.സുമതി ഏട്ടത്തി പോലും വിളിക്കില്ല.തനിയെ  എണീറ്റ് തന്നെ ചായ  ഉണ്ടാക്കി കുടിക്കൂ. രാവിലെ ആരു കൊടുത്താലും കുടിക്കില്ല അമ്മ അങ്ങനെ ആണ്..

അവൾ അടുക്കളയലേക്ക് പോയി അവിടെ അപ്പോഴേക്കും ഏട്ടത്തി വന്നിരുന്നു....

ആഹാ പുതുപ്പെണ്ണ് എണീറ്റോ ഞാൻ വിചാരിച്ചു താമസിക്കും എന്ന്....

 ചേച്ചി ഞാൻ എന്നും രാവിലെ എണീക്കും 

പിന്നെ ചേച്ചി എന്നെ പുതുപ്പെണ്ണ് എന്നു വിളിക്കണ്ട ലക്ഷ്മി വിളിക്കു.. എന്തോ പോലെ അതാ...

ഹഹാ  എന്റെ പൊന്നു ലക്ഷ്മി ഞാൻ ചുമ്മാ പറഞ്ഞതാ...

ഞാൻ എന്താ ചെയേണ്ടത്  ചേച്ചി....

രാവിലെ പ്രാതൽ നിന്റെ ഇഷ്ടം പോലെ ഉണ്ടാക്കിക്കോ എന്തെ...

അയ്യോ ചേച്ചി ഇന്ന് ചേച്ചി ഉണ്ടാക്കിയാൽ മതി എനിക്ക് ഇവിടെ ഉള്ള ഇഷ്ടങ്ങൾ ഒന്നും അറിയില്ല.. അത്‌ മാത്രം അല്ല ഞാൻ ഉണ്ടാക്കിയത് ആർക്കും ഇഷ്ടം ആയില്ല എങ്കിലോ....

 വേണ്ടാ ചേച്ചി ഉണ്ടാക്കിയാൽ മതി ഞാൻ ഹെല്പ് ചെയാം....

അത്‌ സാരമില്ല ഇനി  നീ കൂടി വേണം  എല്ലാം തയാറാക്കാൻ എന്തായാലും ഇന്ന് നീ തന്നെ ഉണ്ടാകു..

അപ്പവും കടല കറിയും  ഉണ്ടാകു... അത്  അമ്മയ്ക്കും അച്ഛനും ഹരിയ്ക്കും ഓക്കേ ഇഷ്ടമാ......

ചേച്ചി ഞാൻ ഒരു കാര്യം ചോദിക്കട്ടെ.....

എന്താ....

നമ്മുടെ അമ്മയ്ക്ക്  എന്നെ ഇഷ്ടം ആയില്ലല്ലേ ചേച്ചി..

അത്‌ എന്താ ലക്ഷ്മി അമ്മ എന്തെങ്കിലും നിന്നോട് പറഞ്ഞോ....

അയ്യോ ഇല്ല എനിക്ക് തോന്നി അങ്ങനെ...

അത്‌ അമ്മ നല്ല ക്യാഷ് ഉള്ള കുടുബത്തിലെ ആൾ ആയിരുന്നു. അത്  കൊണ്ട് തന്നെ  ഒന്നിനും ഒരു കുറവും  ഉണ്ടായിട്ടില്ല. അന്നത്തെ കാലത്തു ഒരുപാട് പണവും സ്വർണ്ണവും ഒക്കെ കൊടുത്താണ് അമ്മയെ കെട്ടിച്ചത്..... അത്  കൊണ്ട് തന്നെ അമ്മയുടെ രണ്ട് ആൺമക്കളെയും നല്ല സ്ത്രീധനം വാങ്ങി കെട്ടിക്കണം എന്നാണ് മനസ്സിൽ ...

എനിക്ക് 100പവനും  5ലക്ഷം രൂപയും  തന്ന  കെട്ടിച്ചത്.അത് കൊണ്ട് എന്നോട് ഇത്  വരെ ഒരു ദേഷ്വവുമില്ല അമ്മയ്ക്കു....

അയ്യോ 100 പവനോ....എന്റെ അച്ഛൻ 10വർഷം  കഷ്ടപ്പെട്ടാലും അതിന്റ പകുതി പോലും പറ്റില്ല ചേച്ചി ഞാൻ ഒരു സാധാരണ കുടുംബം ആണ്...

അതിന് എന്താ മോളേ  നിന്നെ എല്ലാവർക്കും ഇഷ്ടം ആയല്ലോ ഇവിടെ...

അപ്പോൾ എന്തായാലും അമ്മ ഇപ്പോഴൊന്നും എന്നെ സ്‌നേഹിക്കില്ല അത്‌ ഉറപ്പാണ് അല്ലേ ചേച്ചി....

അങ്ങനെ ഒന്നും വിചാരിക്കണ്ട നീ ഫുഡ്‌ ഉണ്ടാക്കിക്കോ ഞാൻ ചേട്ടന്  ചായ കൊടുക്കട്ടെ ഏട്ടത്തി പോയി....

അവൾ  തന്നെ  ഫുഡ്‌ ഉണ്ടാക്കി അപ്പോഴേക്കും എല്ലാവരും എണിറ്റു....

രാവിലെ എല്ലാവരും കഴിക്കാൻ ഇരുന്നു. ലക്ഷ്മിയും  സുമതി കൂടി എല്ലാവർക്കും വിളമ്പി കൊടുത്തു....

നിങ്ങളും ഇരിക്ക് അച്ഛൻ പറഞ്ഞു....

അവൾക്കു ഭയം  ഉണ്ടായിരുന്നു ഈശ്വര ഫുഡ്‌ എല്ലാവർക്കും ഇഷ്ടം ആവണേ.....

ആഹാ സുമതിയെ ഇന്നത്തെ കറി സൂപ്പർ ആയിട്ട് ഉണ്ട് അമ്മ പറഞ്ഞു.....

ശരിയാണെല്ലോ ഏട്ടത്തിയമ്മ ഇന്ന് അടിപൊളി ആക്കി മിന്നൂട്ടി പറഞ്ഞു...

ശരിയാ  ഏട്ടത്തി ഇന്നത്തെ ഫുഡ്‌ പൊളിച്ചു....

ആണോ ഹരി  എന്നാൽ ഇതിന്റ എല്ലാം ക്രെഡിറ്റ് നിന്റെ ഭാര്യക്ക് ആണ്.അവൾ  ആണ് ഇന്നത്തെ ഫുഡ്‌ ഉണ്ടാക്കിയത്....

ആഹാ മോൾ ആണോ പാചകം  അടിപൊളി ആയിട്ടു ഉണ്ട് മോളെ അച്ഛൻ പറഞ്ഞു......

അമ്മ അവളെ  ഒന്ന് നോക്കി പിന്നെ ഒന്നും മിണ്ടിയില്ല......

അമ്മ ആണ് ഫസ്റ്റ് അടിപൊളി ആയി എന്ന് പറഞ്ഞത് അത്  ശരിക്കും അവൾക്കു സന്തോഷം ആയി.....

അവൾ  പാവമാ  അമ്മേ സുമതി  അടുക്കളയിൽ വെച്ച് അമ്മയോട് പറഞ്ഞു...

അതിന് ഞാൻ ഇപ്പൊ എന്ത് ചെയ്യണം  അമ്മ ചോദിച്ചു . നല്ല ഫുഡ്‌ ഉണ്ടാക്കിയാൽ ആരോട് ആയാലും നല്ലത് എന്ന് പറയും....

അത്‌ അല്ല അമ്മേ ആ കുട്ടി ഇന്ന് എന്നോട് ചോദിച്ചു  അമ്മയ്ക്ക് അവളോട് ദേഷ്യം ആണോ. അമ്മ എന്താ തന്നോട് മിണ്ടാത്തത് എന്ന് ഒക്കെ .....

എന്ത് ആയാലും എനിക്ക് പെട്ടന്ന് ഒന്നും അവളോട് അടുക്കനും സ്‌നേഹിക്കാനും കഴിയില്ല  എന്റെ മോഹങ്ങൾ  എല്ലാം തകർത്തവൾ  ആണ്...

നിനക്ക് അറിയോ...എന്റെ അമ്മവന്റ മോളെ ഞാൻ ഹരിയ്ക്കു  പറഞ്ഞു വെച്ചതാ  നല്ലൊരു വീടും ഒരു കാറും 200പവൻ  സ്വർണം എങ്കിലും കിട്ടിയേനെ ആ കൊച്ചിന് ഇവനെ  ഇഷ്ടവും ആയിരുന്നു....

അപ്പോഴാ അവൻ  ഇവളെ  കെട്ടു എന്ന് പറഞ്ഞു വാശി  പിടിച്ചത്...

എനിക്കൊരു സംശയം  ഉണ്ട് ഇനി ഇവർ  തമ്മിൽ  പ്രണയം ആയിരുന്നോ എന്ന്..........

 അങ്ങനെ ഒന്നും ആവില്ല അമ്മേ നമ്മുട ഹരിയുടെ  ഇഷ്ടം കൂടി നോക്കണ്ടെ നമുക്ക്....

അവന്റ ഒരിഷ്ട്ടം ഞാൻ ഒന്നും പറയുന്നില്ല.....

********

ഹരി  രാവിലെ എവിടെ ഒക്കെയോ പോയിട്ട് ഉച്ചക്ക് ആണ് റൂമിൽ  വന്നത്..
  അവൾ  ശരിക്കും ഹാപ്പിയിൽ ആയിരുന്നു അന്നേരം.

 മീനുട്ടിയും മണിക്കുട്ടിയും ചേട്ടന്റ കുട്ടികളും ഓക്കേ ആയിട്ടു കളിച്ചു ചിരിച്ചു വളരെ  ഹാപ്പി ആയിരുന്നു അവൾ...
   ഹരി  വന്നതും ഹരിയേട്ടൻ വന്നു എല്ലാവരും ഓടിക്കോ എന്ന് തമാശ പറഞ്ഞു  കൊണ്ട്  മണിക്കുട്ടിയും എല്ലാവരും പുറത്തേക് പോയി...

.. എല്ലാവർക്കും പുതുപെണ്ണിനെ ഇഷ്ട്ടായി എന്ന് തോന്നുന്നല്ലോ ഹരി ഡ്രസ്സ്  മാറിക്കൊണ്ട് അവളോട്  ചോദിച്ചു...

  അമ്മയ്ക്ക് മാത്രം ഇഷ്ടം ആയില്ല ബാക്കി എല്ലാവർക്കും ഇഷ്ട്ടായി അവൾ  ചെറിയൊരു വിഷമത്തോടെ  പറഞ്ഞു

  എന്റെ പെണ്ണെ അമ്മയ്ക്കു നിന്നെ ഇഷ്ടമാവും നീ നോക്കിക്കോ അമ്മയ്ക്ക് ഏറ്റവും ഇഷ്ടമുള്ള മരുമകൾ  നീ തന്നെ ആവും...

  ഇന്നത്തെ ദേവി പൂജ  കൂടി കഴിഞ്ഞാൽ  എല്ലാം പ്രശ്നവും തീരും  അമ്മയുടെ..

 പൂജയോ  എന്ത്...
 
  ആഹാ നിന്നോട് ആരും ഒന്നും പറഞ്ഞില്ലയോ  ഇത്  വരെ...

  ഇല്ലല്ലോ എന്നോട് ഒന്നും പറഞ്ഞില്ല ഇത്  വരെ..

  നമ്മുടെ വലിയ  തറവാട്  ആണ് തറവാട്ടിനു  സ്വന്തമായി ഒരു കാവും ഒരു ക്ഷേത്രവും ഉണ്ട്... അവിടെ തറവാട്ടിൽ ഏതു  കല്യാണം  നടന്നാലും  പിറ്റേന്ന് അവിടെ ഉള്ള പൂജകളിൽ  കുടുബകർ  എല്ലാവരും പങ്കുടുക്കുന്ന പൂജകൾ  നടക്കും... അന്നത്തെ പൂജ  വഴിപാടുകൾ  എല്ലാം പുതുപെണ്ണും ചെക്കനും കൂടി ആണ് നടത്തുക...
  ഇന്നത്തെ പൂജകൾ  നമ്മുടെ വക  ആണ്.. ഞാൻ അതിനായിട്ടുള്ള കാര്യങ്ങൾ ചെയ്യാൻ ആണ് രാവിലെ പോയത്....

   ഇന്ന് കുടുബക്കാർ എല്ലാവരും ഉണ്ടാവും ദീപാരാധന കാണാൻ...
 നമ്മൾ  ആണ് ഇന്നത്തെ അതിഥികൾ......

  ആയ്യോാ എന്നിട്ട് എന്താ ഇത് ആരും എന്നോട് പറയാഞ്ഞത്......
  ചേച്ചി പോലും പറഞ്ഞില്ല...
 ഞാൻ പറഞ്ഞു കാണും എന്ന് കരുതിയാവും...

  അറിയാലോ ഇന്നത്തെ അതിഥി  നിയാ സുന്ദരി ആയിട്ടു വേണം വരാൻ  കേട്ടോ.....

  ഈശ്വര ഇനി അമ്മയെ പോലെ കുടുബക്കാരുടെ വക  എന്ത് ഓക്കേ കേൾക്കേണ്ടി വരുമോ  എന്തോ അവൾ  മനസിൽ  പിറുപിറുത്തു.....

  വൈകുന്നേരം അച്ഛനും അമ്മയും ഏട്ടത്തിയും കുട്ടികളും എല്ലാവരും അമ്പലത്തിൽ പോയി

  അവസാനം ആണ് ലക്ഷ്മി ഒരുങ്ങി വന്നത്

  ഒരു ഇളം  ചുവപ്പ് നിറത്തിലുള്ള പാട്ടുസാരിയും... കൈകളിൽ  വളകളും  മുക്കുത്തിയും മൊഞ്ചുള്ള അവളുടെ കണ്ണുകളും ചിരിച്ചു കൊണ്ടുള്ള അവളുടെ വരവ്  കണ്ട് ഹരിയുടെ കണ്ണ് തള്ളി പോയി...

   എന്താ ഹരിയേട്ടാ ഇങ്ങനെ നോക്കുന്നത് എല്ലാവരും അമ്പലത്തിൽ പോയി വാ പോകാം...
 
  എന്റെ പെണ്ണ് എന്ത് സുന്ദരി ആണ് അമ്പലത്തിലെ ദേവിയെ കണുന്നത്  പോലെ തോന്നുന്നു...

ഒഹ്ഹാ പിന്നെ...

  എന്റെ പെണ്ണെ നീ ഇന്ന് ഒരുപാട് സുന്ദരി ആയിട്ടു ഉണ്ട്......

   അവർ  അമ്പലത്തിൽ എത്തി അവരെ  കണ്ടതും എല്ലാവരും അവരെ  ശ്രദിച്ചു... എല്ലാവരും അവളെ  തന്നെ ആണ് നോക്കുന്നത്  ഹരിയുടെ  കൈകളിൽ  പിടിച്ചു കൊണ്ട് അവൾ  വന്നു....

  ആഹാ സാവിത്രി ചേച്ചിയുടെ മരുമകൾ  കൊള്ളാല്ലോ ചിലർ  അമ്മ കേൾക്കേ സംസാരിച്ചു....... എന്നാൽ ചിലർ പരിഹസിച്ചു 

 പൈസ  ഇല്ലാത്ത വീട്ടിലെ കുട്ടി ആയാൽ എന്താ ആരും കൊത്തി കൊണ്ട് പോകില്ലയോ അത്രക് സുന്ദരിയാ കണ്ടിട്ട്.....

  നിങ്ങൾ ഭാഗ്യം ചെയ്ത  ആൾ ആണ് സാവിത്രി ചേച്ചി ഒരു ചേച്ചി പറഞ്ഞു...

  അവരെ  ഒന്ന് തറപ്പിച്ചു  നോക്കി അമ്മ...

  പൂജകൾ  എല്ലാം കഴിഞ്ഞു  കുട്ടികളും അമ്മയും സുമതി യും ആണ്  ഫസ്റ്റ് വീട്ടിൽ എത്തിയത്...

  വീട്ടിൽ വന്നതും  അമ്മ സുമതിയോട്  പറഞ്ഞു. നീ കെട്ടില്ലയോ ആ ഉഷയുടെ  ഓക്കേ വർത്തമാനം. കോടികൾ നോക്കി നടന്നു അവസാനം  മോനു കിട്ടിയത്  ഒരു പിച്ചകാരിയെ ആണെന്ന് ആണ് അവള്  മാര് പറയുന്നത് തൊലി  ഉരിഞ്ഞു പോയി എന്റെ....

  എന്റെ അമ്മേ അവരുടെ സ്വഭാവം അമ്മയ്ക്ക് അറിയില്ലയോ അവർ  അങ്ങനെ പറയു.

  എന്നാൽ മിക്കവാറും എല്ലാവർക്കും ലക്ഷ്മിയെ ഇഷ്ട്ടായി നല്ലതാണ്  ആ കുട്ടിയേ കുറിച്ചു പറഞ്ഞത് എല്ലാവരും...

  ഇഷ്ട്ടായി കണ്ട് ഇരുന്നു കാണാം....

ഈ പാവം പിടിച്ച വീട്ടിൽ നിന്നും വരുന്ന  ചിലതൊക്കെ അല്പം ക്യാഷും പത്രസും  ഓക്കേ കണ്ടു കഴിയുമ്പോൾ  സ്വഭാവം മാറും പിന്നെ തമ്പ്രാട്ടി ചമയും  നീ നോക്കിക്കോ.....

  ഈ അമ്മയോട് എന്ത് പറഞ്ഞാലും  അമ്മ ഇതേ  പറയു.. എല്ലാവരും അങ്ങനെ ആവില്ല അമ്മേ എല്ലാ പെൺകുട്ടികളെയും ഒരുപോലെ കാണരുത്.. ജീവിതത്തിൽ  ഒരുപാട് ബുദ്ധിമുട്ടുകൾ അറിഞ്ഞു വരുന്ന  പെൺകുട്ടികൾ ഒരിക്കിലും പഴയതു  ഒന്നും മറക്കില്ല അമ്മേ....

  അപ്പോഴാണ് ഹരിയും  ലക്ഷ്മിയും കയറി  വന്നത് അവരെ  കണ്ടതും  അമ്മ അകത്തേക്കു പോയി...

  വന്നോ ലക്ഷ്മി.....

 ഇന്ന് നീ ആയിരുന്നു താരം  എല്ലാവർക്കും നിന്നെ കുറച്ചു പറയാനേ  സമയം ഉള്ളായിരുന്നു... ഇന്ന് ഒരുപാട് സുന്ദരി ആയിട്ടു ഉണ്ട് നീ.....

  അവൾ  ചിരിച്ചു......

  ഇത് ഞാൻ നേരത്തെ പറഞ്ഞു  ചേട്ടത്തി അന്നേരം കളിയാക്കുവാ എന്ന് പറഞ്ഞു  അവൾ  പോയി ഹരി പറഞ്ഞു...

   ........-------------------

   അങ്ങനെ ചെറിയ  പിണക്കവും പരിഭവങ്ങളുമായി.... വല്ലപ്പോഴും മിണ്ടുന്ന അമ്മയോട് ഒപ്പം കഴിഞ്ഞു 4മാസങ്ങൾ  കടന്നു  പോയി........

   അങ്ങനെ ഹരിക്കു ഗൾഫിൽ  ഒരു ഫിനാൻസ് കമ്പനി ജോലി റെഡി ആയി അവൻ  ഗൾഫിൽ  പോകാൻ റെഡി ആയി....

  നാളെ രാവിലെ ആണ് ഫ്ലൈറ്റ്........

 അന്ന് രാത്രിയിൽ  ഹരിയേട്ടാ  നമുക്ക് ഇവിടെ തന്നെ ജോലി പോരെ ഹരിയേട്ടൻ  ഗൾഫിൽ  പോയാൽ ഞാൻ ഇബിടെ ഒറ്റപെട്ടു പോകും.. എനിക്ക് ഇബടെ ആരുമില്ലാത്ത അവസ്ഥ ആവും......

    മാരേജ് കഴിഞ്ഞു  4മാസങ്ങൾ  കഴ്ഞ്ഞു എങ്കിലും ഇന്നും അമ്മയ്ക്ക് പോലും ഇന്നും ഒരു    മരുമകൾ ആയിട്ടു കാണുന്നില്ല എന്നെ എന്നോട് ഇഷ്ടം ഒന്നും ആയിട്ടില്ല.... പിന്നെ ചേട്ടത്തിയും കുട്ടികളും ഓക്കേ ഉള്ളത്  കൊണ്ട് വലിയ  പ്രശ്നങ്ങൾ ഇല്ലാതെ പോകുന്നു എന്നെ ഉള്ളു.......
  
    നീ ഇങ്ങനെ  വിഷമിക്കാതെ നമുക്ക് സ്വന്തമായി ഒരുപാട് സ്വപ്നങ്ങൾ ഇല്ലേ..
 എല്ലാം നേടണം  എങ്കിൽ നല്ലൊരു ജോലി കിട്ടിയിട്ട് പോയില്ല എങ്കിൽ ഒന്നും നടക്കില്ല.. നമ്മുടെ നല്ലൊരു നാളെക്  വേണ്ടി അല്ലയോ....

   അവളുടെ മുഖം വാടി

  അവൻ  അവളുടെ മുഖം പിടിച്ചു എന്നിട്ട് പറഞ്ഞു  എന്റെ മോളെ ഈ ഹരിയേട്ടൻ  എന്നും വിളിക്കും നിന്റെ കൂടെ തന്നെ ഉണ്ടാവും എന്നും പിന്നെ 1വർഷത്തെ  വിസ  അല്ലെ ഞാൻ പെട്ടന്ന് ഇങ്ങു വരും പോരെ..

  അവൾ  ഹാരിയുടെ നെഞ്ചോടു ചേർന്നു കിടന്നു.....

    അവൻ  അവളുടെ  മുടിയെഴുകൾ  തലോടി  അവളുടെ നെറുകയിൽ ഒരു ചുംബനം കൊടുത്തു ...

   പിറ്റേന്ന് ഹരിയെ  യാത്ര  ആകുമ്പോൾ അവളുടെ മനസ് ശരിക്കും പിടഞ്ഞു.....

  പിറ്റേന്ന് രാവിലെ അവൾ  അടുക്കളയിൽ നിൽകുമ്പോൾ അമ്മ അങ്ങോട്ട് വന്നു.....

    എന്തെങ്കിലും വേണോ അമ്മേ അവൾ  ചോദിച്ചു....

  എനിക്ക് ഒന്നും വേണ്ടാ ചെറുക്കൻ പോയിട്ട് ഇത്  വരെ  വിളിച്ചില്ല നിന്നെ വിളിച്ചോ.....
K
  രാവിലെ വിളിച്ചിരുന്നു അമ്മേ യാത്ര ഷിണം  ആണ് കുറച്ചു കഴിഞ്ഞു  വിളികാം എന്ന് പറഞ്ഞു...

 ഓ അവനു  പുതുപെണ്ണിനെ വിളിക്കാൻ അറിയാം അമ്മയെ അച്ഛനെയും വിളിക്കാൻ ആണ് സമയം ഇല്ലാത്തത് അല്ലെ....

 ആയ്യോാ അങ്ങനെ അല്ല അമ്മേ അവിടെ ചെന്നപ്പോൾ ഒന്ന് വിളിച്ചതെ  ഉള്ളു...

  നിന്നെ കേട്ടുന്നതിനു മുന്നും അവൻ  ഗൾഫിൽ  പോയിട്ട് ഉണ്ട് അന്നേരം അവൻ  അച്ഛനും അമ്മയും മതി ആയിരുന്നു.. ഓരോന്ന് ഓക്കേ വന്നു കഴിഞ്ഞാൽ  പിന്നെ ചെക്കന്മാരുടെ സ്വഭാവം ഓക്കേ മാറും ഓരോന്നിൻറ് ഓക്കേ ഗുണം.....അല്ലാതെ എന്താ അമ്മ പറഞ്ഞു  കൊണ്ട് പോയി....

  അവൾ  അവിടെ നിന്നു കരഞ്ഞു  അവളുടെ കരച്ചിൽ  കണ്ടാണ് ഏട്ടത്തി വന്നത്..
  ആയ്യോാ  എന്താ ലെച്ചു നീ കരയുന്നത് എന്ത് പറ്റി...

   ഹരിയേട്ടൻ  അവിടെ ചെന്നപ്പോൾ എന്നെ ഫസ്റ്റ് വിളിച്ചു പറഞ്ഞത്  അമ്മയ്ക്ക് ഇഷ്ടയില്ല ചേച്ചി..
 ഞാൻ വന്നത്  കൊണ്ടാണ് ഹരിയേട്ടൻ  ഇങ്ങനെ മാറിയത്  എന്നാണ് അമ്മ പറയുന്നത്...

.. ഞാൻ എന്ത് ചെയ്തിട്ടാണ് ചേച്ചി ഇങ്ങനെ എന്നോട്....

   എന്റെ മോളെ നീ കരയാതെ  ഹരി വിളിക്കുമ്പോ അമ്മയെ ഒന്ന് വിളിക്കാൻ പറയണം  കേട്ടോ.....അമ്മ ഇങ്ങനെ ആണ്...

.... അവൾ  റൂമിലേക്ക് പോയി

   കുറച്ചു കഴിഞ്ഞു  ഹരി  വിളിച്ചു അവൾ  അമ്മ പറഞ്ഞത്  ഒന്നും പറയാൻ  നിന്നില്ല ഹരിയേട്ടന്  വിഷമം  ആയാലോ എന്നോർത്ത്...
  അമ്മയെ വിളിക്കണമ് എന്ന് മാത്രം പറഞ്ഞു.....

   അവൻ  അമ്മയെ വിളിച്ചു എങ്കിലും കുറച്ചു കുറ്റപ്പെടുത്തലുകളും വഴക്കും  കേട്ടു അവൻ  ഒന്നും പറയാൻ  നിന്നില്ല....

    ഹരി  പോയി രണ്ടാമത്തെ ദിവസം മുറികൾ  വൃത്തി ആക്കികൊണ്ട് ഇരുന്നപ്പോൾ  ലക്ഷ്മി തല  കറങ്ങി  വീണു......

   അച്ഛനും മീനുട്ടിയും സുമതിയും കൂടി അവളെ  ഹോസ്പിറ്റൽ കൊണ്ട് പോയി.....  

   അപ്പോഴാണ് അവള്ക് ഒരുപാട് സന്തോഷം നിറഞ്ഞ  ഒരു കാര്യം ഡോക്ടർ പറഞ്ഞത്....
 
   ലക്ഷ്മി ഒരു അമ്മ ആവാൻ  പോകുന്നു......

  ഈ  വാർത്ത അറിഞ്ഞു ഏട്ടത്തിയും മീനുട്ടിയും അച്ഛനും എല്ലാവരും സന്തോഷത്തിൽ  ആയി...അവർ വീട്ടിലും അവളുടെ വീട്ടിലും വിളിച്ചു പറഞ്ഞു..

    അവൾ  ഉടനെ  ഹരിയേട്ടനെ  വിളിച്ചു ഹരിയേട്ടാ ഞാൻ ഒരു അമ്മ ആവാൻ  പോകുന്നു എന്റെ ഹരിയേട്ടൻ  ഒരു അച്ഛൻ ആവാൻ  പോകുവാ.....

  സത്യത്തിൽ ഈ നിമിഷം ഹരിയേട്ടൻ  തന്റെ ഒപ്പം വേണമെന്ന് ഞാൻ ഒരുപാട്  ആഗ്രഹിക്കുന്നു ഹരിയേട്ടാ അവൾ പറഞ്ഞു .........
 

കൂടുതൽ കഥകൾക്ക് ഈ പേജ് ഫോളോ ചെയ്യൂ....

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !
To Top