നിന്നിലെ പ്രണയം, കഥയുടെ മുഴുവൻ ഭാഗങ്ങൾ (5)ഒരുമിച്ചു വായിക്കൂ...

Valappottukal





രചന: Crazy Girl
"പൊന്നൂ... ഡീ പൊന്നുവേ "

"ആഹ് നീ വന്നോ... വരുന്ന കാര്യം വിളിച്ചു പോലും പറഞ്ഞില്ലല്ലോഡാ... ആഹ് അല്ലെങ്കിലും എപ്പോഴാ പറഞ്ഞിട്ടുള്ളത് തോന്നുമ്പോൾ വരും തോന്നുമ്പോൾ പോകും "ഗിരിയുടെ കയ്യിലുള്ള പാക്കറ്റ് വാങ്ങി കൊണ്ട് ജാനകിയമ്മ പറഞ്ഞു... 

"ഓഹ് എന്റെ ജാനു....ഇപ്പൊ ഞാൻ വന്നതാണോ കുറ്റം..എനി ഞാൻ പോകുമ്പോളും വരുമ്പോളും പറഞ്ഞോണ്ടിരിക്കാം പോരെ...അല്ലാ  എവിടെ പൊന്നൂസ്... ഇന്ന് കോളേജ് ലീവ് ആയത് കൊണ്ടാ ഞായറാഴ്ച തന്നെ വന്നത് അപ്പോഴേക്കും അവളെ കാണാനില്ല "

ഗിരി ചുറ്റും കണ്ണോടിച്ചു കൊണ്ട് പറഞ്ഞു... 

"ഹ്മ്മ് മേലേ കുത്തിപ്പിടിച്ചു ഇരിപ്പുണ്ട്... അഹങ്കാരി "

"ആഹാ അപ്പൊ അമ്മയും മോളും വീണ്ടും വഴക്കായി അല്ലെ "

"ഹ്മ്മ് നീയാണ് അവളെ വഷളാക്കുന്നത്.....ഞാൻ ഒന്നും പറഞ്ഞിട്ടില്ല.....  ഇപ്പൊ രണ്ട് ദിവസമായി ഇങ്ങനെയാ.. മുറിയിൽ കുത്തിപിടിച്ചു ഇരിക്കും.. എന്തേലും ചോദിക്കാൻ പോയ അമ്മ അമ്മേടെ കാര്യം നോക്ക് എന്നും പറഞ്ഞ്‌ കണ്ണുരുട്ടും "

ജാനകി തലയിൽ കൈ വെച്ച് പറയുന്നത് കേട്ട് ഗിരി ചിരിച്ചു കൊണ്ട് പടികൾ കയറി ഗാധ എന്ന പൊന്നുവിന്റെ മുറിയിലേക്ക് എത്തി നോക്കി.... 

"ആഹാ അപ്പൊ ഞാൻ വന്നത് അറിയാഞ്ഞിട്ടല്ല...എന്താടി നിനക്ക് ഇതിനു മാത്രം ഇത്ര ചിന്തിക്കാൻ...ന്റെ ശബ്ദം കേട്ടാൽ എങ്കിലും നിനക്ക് താഴേക്ക് വന്നൂടെ"

ബെഡിൽ കിടന്ന ഗാധയുടെ അടുത്ത് ഇരുന്നു കൊണ്ട് ഗിരി പറഞ്ഞു 

"ഹും അതിനു ഏട്ടൻ ഗൾഫിൽ നിന്നു ഒന്നുമല്ലല്ലോ വരുന്നേ.. ബാംഗ്ലൂരിൽ നിന്നല്ലേ... അതും ആരുടെയോ കല്യാണത്തിന് പോയത്... "അവള് തല മാറ്റി കൊണ്ട് പറഞ്ഞു 

"അമ്പടി... ഞാൻ പോകുമ്പോ....ആയോ ഏട്ടാ പോകല്ലേ എന്നേം കൂടുവോ എന്നൊക്കെ അലറിയത് വെറും അഭിനയം ആണല്ലേ... "

അവന് പറഞ്ഞതൊന്നും അവള് കേട്ടില്ല പകരം അവള് ഒന്ന് തേങ്ങി... അത് കേട്ടതും ഗിരിയുടെ നെഞ്ഞോന്നു പിടഞ്ഞു... 

"എന്താ ഏട്ടന്റെ കുട്ടിക്ക് പറ്റിയെ... ഹ്മ്മ്... പറ.. നീ പറഞ്ഞ പോലെ നിനക്ക് 10 ഡയറിമിൽക്ക് സിൽക്ക് വാങ്ങിയിട്ടാ വന്നത്... വേണമെങ്കിൽ താഴേക്ക് വാ അല്ലേൽ ഞാൻ ഒറ്റക്ക് കഴിക്കും "

അത് കേട്ടതും അവള് ബെഡിൽ നിന്നു എണീറ്റു ഗിരിയുടെ നെഞ്ചിൽ മുഖം ചേർത്തു... അവന് പുഞ്ചിരിയോടെ അവളുടെ മുടിയിൽ തലോടി... 

"ഏട്ടാ ഏട്ടന്റെ പൊന്നൂസ് എല്ലായിടത്തും ഫസ്റ്റ് ആകുന്നത് അല്ലെ ഏട്ടൻ ഇഷ്ടം... തോക്കുന്നത് ഇഷ്ടമല്ലല്ലോ "അവള് ചിണുങ്ങി കൊണ്ട് പറഞ്ഞു 

"അതിനിപ്പോ എന്താ എല്ലായിടത്തും എന്റെ പൊന്നൂസ് തന്നെ അല്ലെ ഫസ്റ്റ്... എപ്പോഴാ എന്റെ പൊന്നൂസ് തോറ്റത്.. ഹ്മ്മ് "

"എന്നാ ഞാൻ ആർട്സ് ഡേക്ക് തോക്കും അല്ലാ അവള് എന്നേ തോപ്പിക്കും എനിക്ക് ജയിക്കണം ഏട്ടാ "അവള് അവന്റെ ഷർട്ടിൽ പിടിച്ചു അവനെ കുലുക്കി കൊണ്ട് പറഞ്ഞു... 

"ആഹാ ഇതിപ്പോ ഏതാ പുതിയ ശത്രു ഹേ....എന്താ കാര്യം  "അവൻ  അവളെ അടർത്തി മാറ്റി മുഖത്തോട്ടേക്ക് നോക്കി ചോദിച്ചു

"അത് പിന്നെ ആർട്സ് ഡെക്ക് ഞാൻ നൃത്തത്തിന് ചേർന്നിരുന്നു.. ടീച്ചേർസ് ഒക്കെ എന്നേ മാത്രം ആശ്രയിച്ചാണ് നിന്നത് എന്നാൽ കഴിഞ്ഞ ആഴ്ച ജൂനിയരായ ഒരുത്തി വന്നു.. അവളുടെ ഡാൻസ് കാണണം കിടു ആയിരുന്നു എനിക്കൊറപ്പാ അവള് കളിച്ചാൽ ഞാൻ തോക്കും "അവളുടെ മൂക്കുപിഴിഞ്ഞുള്ള സംസാരം കേട്ട് ഗിരിക്ക് ചിരി വന്നു 

"കണ്ട.. എന്നോട് മിണ്ടണ്ടാ പോ "അവന്റെ ചിരി കണ്ടു അവള് ചിണുങ്ങികൊണ്ടു തിരിഞ്ഞിരുന്നു... 

"ഹോ എന്തായിപ്പോ വേണ്ടത് അവളു ജയിക്കാൻ പാടില്ല അത്രയല്ലേ ഉള്ളൂ അത് ഞാൻ ഏറ്റു"അവന് അവളെ തിരിച്ചു ഇരുത്തി കൊണ്ട് പറഞ്ഞു 

"സത്യം 🙄"

"അഹ്‌ടി നീയാണെ സത്യം"അവള്ടെ തലയിൽ തൊട്ടു കൊണ്ട് പറഞ്ഞു 

"ഹ്മ്മ്മ് ഈ പാപമൊക്കെ നീ എവിടെ കൊണ്ട് കളയും ഗിരി.. ഈ പെണ്ണിന്റെ വാശിക്ക് തുള്ളുന്നത് അത്ര നല്ലതല്ലാട്ടോ "എല്ലാം കെട്ടു പുറത്ത് നിന്നു ശകാരത്തോടെ പറഞ്ഞ ജാനകിയമ്മയെ കൊഞ്ഞനം കുത്തി കൊണ്ട് ഗാധ അവന്റെ  നെഞ്ചിന്നോരം ചേർന്നു... 

***********************************
"വേഗം വാ ഏട്ടാ.. ലേറ്റ് ആയാ ശെരിയാവില്ല മേക്കപ്പ് ഇടേണ്ടതാ 😬"ജീപ്പിന്റെ മുൻസീറ്റിൽ ഇരുന്നു ഗാധ അലറി വിളിച്ചു... 

"അഹ്‌ടി ഞാൻ എത്തി "

"ഓ ഇത്ര ഒരുങ്ങി ആര കാണിക്കാൻ പോകുവാ.. "അവള് അവനെ അടിമുടി നോക്കികൊണ്ട് പറഞ്ഞു 

ഗിരി ഒന്ന് ചിരിച്ചു കൊണ്ട് ജീപ്പിൽ കയറി ശേഷം രണ്ടു പേരും ജാനകിയമ്മക്ക് റ്റാറ്റാ പറഞ്ഞു കൊണ്ട് ജീപ്പ് എടുത്തു ഗേറ്റ് കടന്നതും നേരെ വീടിനു ഇപ്പറത്തുള്ള വീട്ടിൽ നിർത്തി ഹോൺ അടിച്ചു... 

"ഈ ശ്യം എവിടെ ഞാൻ പറഞ്ഞതാണല്ലോ "വാച്ചിൽ നോക്കികൊണ്ട്‌ ഗിരി പറഞ്ഞു 

"നിനക്ക് ലേറ്റ് ആകുമെങ്കിൽ അവനോട് നേരെ അങ്ങോട്ട് വരാൻ പറയാലേ... "പൊന്നുവിന് ലേറ്റ് ആകുമെന്ന് തോന്നിയത് കൊണ്ട് ഗിരി പറഞ്ഞു 

"അത് വേണ്ട ഏട്ടാ... ശ്യാമേട്ടൻ വന്നോട്ടെ "ഗിരി കാണാതെ അവള് ഒന്നുടെ വീട്ടിലേക്ക് ഒളിക്കണോടെ നോക്കി... വീട് പൂട്ടി ഇറങ്ങുന്ന ശ്യാമിനെ കണ്ടതും അവളുടെ കണ്ണുകൾ വിടർന്നു .. 

"സോറി അളിയാ .. ലേശം ലേറ്റ് ആയി പോയി.. "അവന് ഗേറ്റ് അടച്ച് കൊണ്ടു പറഞ്ഞു... 

"ഹ്മ്മ്മ് പോട്ടെ പോട്ടെ...നീ കേർ... ഇവൾക്ക് മേക്കപ്പ് ഇടേണ്ടതാ "

"അഹ്ഡാ നീ വണ്ടി വിട് "ജീപ്പിന്റെ ബാക്കിൽ കയറി ഇരുന്നു കൊണ്ട് പറഞ്ഞു... 

************************************
"മേക്കപ്പ് കൂടുതലാണോ സേട്ടാ "പുറകിലെ ശബ്ദം കേട്ടാണ് ഗിരിയും ശ്യാമും തിരിഞ്ഞു നോക്കിയത്... 

"ഐവ സുന്ദരി ആയല്ലോ... എന്റെ പൊന്നൂസ്... വാ ഒരു ഫോട്ടോ എടുക്കാം "മേക്കപ്പ് ഒക്കെ ഇട്ടു വന്ന പൊന്നുവിനെ കണ്ടു ഗിരി പറഞ്ഞു.. അവള് ശ്യാമിനെയും നോക്കി.. അവനും സൂപ്പർ എന്ന് കാണിച്ചപ്പോൾ അവള് ആകാശമോളം പൊങ്ങിയത് പോലെ തോന്നി... 

ഗിരി അവളുടെ ഫോട്ടോസെല്ലാം പല പോസിൽ എടുത്തു... ശേഷം അവനുമായി നിന്നിട്ട് ശ്യം ഫോട്ടോ എടുത്തു കൊടുത്തു.. അത് കഴിഞ്ഞു മൂവരും സെൽഫി എടുത്തു... 

"ഏട്ടാ ദാ അവളാ ഞാൻ പറഞ്ഞ പെണ്ണ്... എന്താ ഏട്ടാ ചെയ്യാ " പൊന്നുവിന്റെ ഫോട്ടോ സ്റ്റാറ്റസ് ഇടുമ്പോൾ ആണ് പൊന്നു പറഞ്ഞത് കേട്ട് ഗിരി തലപൊക്കി... 

ചുവപ്പും വെള്ളയുമുള്ള വേഷമായിരുന്നു അവളുടേത്.. കണ്ണുകൾ നീട്ടിയെഴുതി ചുണ്ടിൽ ചായം പൂശി മുഖമാകെ മേക്കപ്പ് ഇട്ടു മുടിയിൽ മുല്ലപ്പൂ വെച്ചു കെട്ടി... അവന് ഒന്ന് നോക്കി നിന്നു അവളെ... 

"ഏട്ടാ "വീണ്ടും പൊന്നുവിന്റെ വിളിയാണ് അവനെ ഞെട്ടിച്ചത്... 

"നീ ചെല്ല് ഇത് ഞാൻ നോക്കിക്കോളാം "ഗിരി പൊന്നുവിനോട് പറഞ്ഞു... പോന്നു ശെരിയെന്നു തലയാട്ടികൊണ്ടു സ്റ്റേജിന്റെ പിന്ഭാഗത്തേക്ക് നടന്നു....

"ടി ഒന്ന് നിന്നെ "ഗിരി വിളിച്ചതും അവള് നിന്നു... ശേഷം പുറകിലേക്കും സൈഡിലേക്ക് ഒന്ന് നോക്കി 

"നീ ആരെയാ നോക്കുന്നെ നിന്നെ തന്നെയാ "ഗിരി വീണ്ടും പറഞ്ഞതും അവള് എന്തെന്നാ രീതിയിൽ നോക്കി ശ്യാമും അവന്റെ കൂടെ അവള്ടെ അടുത്ത് നിന്നു... 

"മേക്കപ്പ് ഒക്കെ ഇട്ടിട്ടുണ്ടല്ലോ കണ്ടിട്ട് കുച്ചിപ്പിടി  ആണൊ......

ഗിരി പുച്ഛിച്ചു കൊണ്ടു പറഞ്ഞു പക്ഷെ അവള്  അവള്  ഒന്നും മിണ്ടുന്നില്ല 

 മോള് കളിക്കുന്നത് ഒക്കെ കൊള്ളാം... പക്ഷെ ജയിക്കരുത്... ദേ ആ ഇരിക്കുന്ന എന്റെ പൊന്നു ആണ് ജയിക്കേണ്ടത് കേട്ടോ "ഗിരിയുടെ ഗർജനം കേട്ട് അവളൊന്നു ഞെട്ടി അവനെ നോക്കി 

"അഥവാ... നീയാണ് ജയിച്ചെന്നു അറിഞ്ഞാൽ... പിന്നെ മോള് വേറൊരു സ്റ്റേജിൽ നിർത്തം വെക്കില്ല... ഈ ഗിരിയെ പിന്നെ നീ അറിയും കേട്ടോടി "അവന് ഞെട്ടിച്ചുകൊണ്ടു പറഞ്ഞതും അവള്ടെ കണ്ണൊന്നു നിറഞ്ഞു... 

ഗിരിയും ശ്യാമും അവളെ ഒന്ന് നോക്കി കൊണ്ട് സ്റ്റേജിന്റെ മുൻസീറ്റിലേക്ക് ഒഴിഞ്ഞ ചെയറിൽ ഇരുന്നു... 

"ചെസ്സ് നമ്പർ 135 "

"ഡാ പൊന്നുവിന്റെതാ നീ ആ ക്യാമറ ഓൺ ആക്ക് "ഗിരി പറഞ്ഞത് കേട്ട് ശ്യാം ചിരിയോടെ ക്യാമറ ഓൺ ആക്കി പിടിച്ചു... 

പൊന്നു സ്റ്റേജിൽ വന്നു നിന്നു കണ്ണടച്ച് കൈകൾ കൂപ്പി... കണ്ണുകൾ തുറന്നു മുന്നിലിരിക്കുന്ന ഏട്ടനേയും ശ്യാമിനെയും കണ്ടതും അവൾക് എന്തോ ഒരു ഉന്മേഷം തോന്നി... അവളുടെ കാലുകൾ പതിയെ നൃത്തം വെച്ചു.... 

ഗിരിയും ശ്യാമും പുഞ്ചിരിയോടെ അവളുടെ നൃത്തം കണ്ടു...നൃത്തം കഴിഞ്ഞതും അവരായിരുന്നു കയ്യടിക്കാൻ തുടങ്ങിയത്... പതിയെ ഹാളിൽ മുഴുവൻ കയ്യടി ശബ്ദം ഉയർന്നു.... അവള് അവരെ നോക്കി ഒന്ന് ചിരിച്ചുകൊണ്ട് സ്റ്റേജിൽ നിന്നു നടന്നു  

"നെക്സ്റ്റ് ചെസ്സ് നമ്പർ 136 

"ചെസ്സ് നമ്പർ 136 "

" ഡാ അവള് പോയെന്നാ തോന്നുന്നേ " ശ്യാം ഗിരിയുടെ ചെവിയിൽ പറഞ്ഞു ഗിരി അവനൊന്നു ചിരിച്ചുകൊടുത്തു സ്റ്റേജിലേക്ക് കണ്ണുകൾ പായിച്ചു 

"ചെസ്സ് നമ്പർ 136 "വീണ്ടും പറഞ്ഞതും.. അവള് സ്റ്റേജിലേക്ക് മന്ദം മന്ദം നടന്നു വന്നു... 

ശ്യാമും ഗിരിയും  ഒന്ന് പുച്ഛിച്ചു കൊണ്ട് മുന്നിൽ തന്നെ ഇരുന്നു... ആദ്യം അവളുടെ കണ്ണുകൾ ചെന്നെത്തിയത് അവരിൽ ആയിരുന്നു... 

അവള് ഒന്ന് ദീർഘശ്വാസമെടുത്തു ചുവടുകൾ വെക്കാൻ തുടങ്ങി.. ഗിരിയുടെ കണ്ണുകൾ അവളുടെ സുന്ദരമായ പാദങ്ങളിലായിരുന്നു വശ്യസുന്ദരമായ അവളുടെ മിഴികളിലും അവന് നോക്കി നിന്നു പോയി... 

താളംതെറ്റിയ മനസ്സോടെ വെക്കുന്ന ചുവടുകളിലെ പാളിച്ച അവളുടെ കാലുകളിൽ തെളിയാൻ തുടങ്ങി... നോക്കി നിന്ന ജഡ്ജസ് പരസ്പരം മുഖം നോക്കി സ്റ്റേജിലേക്ക് നോക്കി മാർക്കുകൾ എഴുതുമ്പോൾ ഗിരി അവളിൽ തന്നെ നോക്കി നിന്നു... 

നൃത്തം കഴിഞ്ഞതും ഹാളിൽ കയ്യടി മുഴുകി.. അവള് തലകുനിച്ചു കൈകൾ കൂപ്പി സ്റ്റേജിൽ നിന്നു നടന്നു പോയി... 

"ഫസ്റ്റ് പ്രൈസ് ഗോസ് ടു ചെസ്സ് നമ്പർ 135.. ഗാധ നമ്പ്യാർ "

കയ്യടികളോട് കൂടെ പൊന്നു സ്റ്റേജിൽ നിന്നു ക്യാഷ് പ്രൈസ് വാങ്ങുന്നത് ക്യാമെറയിൽ പകർത്തി ശ്യാമും ഗിരിയും സന്തോഷിച്ചു....

അവള് ഗിരിക്കും ശ്യാമിനും തംബ്സ് അപ്പ്‌ കാണിച്ചു കൊണ്ട് സ്റ്റേജിൽ നിന്നു ഇറങ്ങി... 

**********************************
മേക്കപ്പ് ഒക്കെ കളഞ്ഞു പ്ലെയിൻ പിങ്ക് ചുരിദാറും കഴുത്തിൽ ചുറ്റിയ ഷാളും... കൊണ്ടു ബാഗുകൾ എടുത്ത് ദ്രിതിയിൽ പോകുന്ന ആ പെൺകുട്ടിയെ കണ്ടു ഗിരി നോക്കി...അവന് വേഗം അവളുടെ മുന്നിൽ പാഞ്ഞു കൊണ്ട് നിന്നു 

"അപ്പൊ തനിക് വിവരം ഉണ്ട്... ഇന്നാ ഈ ക്യാഷ് പിടിച്ചു അവിടുന്ന് ജയിച്ചാലും ഇതേ കിട്ടാൻ പോകുന്നുള്ളൂ "ഗിരി അവൾക്കു നേരെ ആ പണം നീട്ടി അവള് അവന്റെ കൈകളിലും അവനെയും മാറി മാറി നോക്കി... 

"പിടിക്കെടി "അവന് ഒച്ചവെച്ചത് കേട്ട് അവള് ഒന്ന് ഞെട്ടി 

"എനിക്ക്... വേണ്ട... ഞാൻ പോട്ടെ"അവളുടെ നേർത്ത  ശബ്ദം അവന്റെ കാതിൽ പതിഞ്ഞതും അവന് നിശബ്ദമായി... നിറഞ്ഞു വന്ന മിഴികളോട് കൂടെ ഒന്നുടെ നോക്കികൊണ്ട്‌ അവള് അവരെ മറികടന്നു പോയി 

"കുറച്ചു കൂടിപോയല്ലേടാ... കണ്ടിട്ട് പാവം പെണ്ണാണെന്ന് തോന്നുന്നു "ശ്യാം ആയിരുന്നു 

"പൊന്നുവിന് വേണ്ടി അല്ലേടാ..അവൾക് നോവുന്നത് എനിക്ക് സഹിക്കാൻ പറ്റില്ലെന്ന് അറിയില്ലേ നിനക്ക് "

"ആഹ് അത് കൊണ്ടാ ഞാനും കൂട്ടു നിന്നെ "ശ്യാമും അവന്റെ തോളിൽ ഇട്ടു പറഞ്ഞു കൊണ്ടു അവർ നടന്നു... 

"10000 ഉണ്ടല്ലോ മോളേ എന്താ പരിവാടി "പൊന്നുവിനോട് ജീപ്പിൽ കേറിയിരിക്കെ ഗിരി ചോദിച്ചു... 

"ആദ്യം ഷോപ്പിംഗ് അത് കഴിഞ്ഞു ജിത്തു എട്ടനേം ഗീതുവിനേം കൂട്ടി നല്ല ഉഷാർ ഫുഡ്‌ അടിക്കാം എന്ത് പറയുന്നു... "പൊന്നു ഗിരിയോട് സന്തോഷത്തോടെ പറഞ്ഞു.. ഗിരി ജീപ്പ് മുന്നോട്ടെടുത്തു കോളേജ് ഗേറ്റിനു മുന്നിൽ കൂടെ പാഞ്ഞു പോകുന്ന ആ പെൺകുട്ടിയെ നോക്കാതിരിക്കാൻ കഴിഞ്ഞില്ലാ 

************************************

"ഞാൻ പറഞ്ഞില്ലേ ഞാൻ തന്നെ ജയിക്കുമെന്ന്... ഇപ്പൊ എങ്ങനാ ഉണ്ട്.. ഞാൻ ജയിച്ച ക്യാഷ് പ്രൈസ് കൊണ്ടാ നിങ്ങളെ ഫുഡാൻ വിളിച്ചേ.. അല്ലേലും ഈ പൊന്നു എവിടേലും തോറ്റിട്ടു നിങ്ങള് കണ്ടിട്ടുണ്ടോ.. അല്ലെ ഏട്ടാ... പൊന്നു എവിടെയും എപ്പോഴും ഫസ്റ്റ് ആണ് "

ഗീതുവിനോടും ജിത്തുവിനോടും വീമ്പു പറഞ്ഞു റെസ്റ്റാറ്റാന്റിൽ കേറുന്ന പൊന്നുവിനെ ഗിരിയും ശ്യാമും ചിരിയോടെ നോക്കി... 

"നിങ്ങൾ ഇവിടെ ഇരിക്ക് ഞാൻ ഓർഡർ കൊടുത്തിട്ട് വരാം "

കുറച്ചു മുന്നോട്ടുള്ള സൈഡ് സീറ്റിൽ ചൂണ്ടി കൊണ്ട് ഗിരി പറഞ്ഞു... അവന് നേരെ ഓർഡർ കൊടുക്കാൻ ചെന്നു... അവിടെ വെച്ചിരിക്കുന്ന മെനു കയ്യിലെടുത്തു അതിലേക്ക് മറിച്ചു നോക്കി... 

"5 ബർഗർ 5പെപ്സി.............. etc "പറഞ്ഞു കഴിഞ്ഞതും മുന്നിൽ തൊപ്പിയിട്ടു ഇരിക്കുന്ന ആളെ മെനുവിൽ നിന്നു തല ഉയർത്തി നോക്കി 

"സർ 5 മിനുറ്റ്‌സ്... ഇപ്പൊ എത്തിക്കാം "ആ പെൺകുട്ടി തല ഉയർത്തി പറഞ്ഞതും അവന് ഒന്ന് ഞെട്ടി... അതിലേറെ അവളും....അവളുടെ ചുണ്ടുകൾ ഒന്ന് വിറച്ചു... അത് മറച്ചു കൊണ്ട് അവള് വേഗം പുറകിലേക്ക് നടന്നു.... ഗിരിയും തിരികെ സീറ്റിലേക്ക് വന്നിരുന്നു... 

"എന്താ ഏട്ടാ ഓർഡർ ആക്കിയേ "

"എട്ടോയ് "ന്തോ ആലോചിച്ചിരിക്കുന്ന ഗിരിയെ പൊന്നു തട്ടി വിളിച്ചു 

"ആഹ് എന്താ "അവന് എല്ലാരേയും നോക്കി ചോദിച്ചു 

"അല്ലാ നിനക്കെന്താ പറ്റിയെ ഇവള് ചോദിച്ചത് കേട്ടില്ലേ "ശ്യാം ആയിരുന്നു 

"എന്താ പൊന്നൂസ് ചോദിച്ചേ "

"ഏട്ടൻ എന്താ  ഓർഡർ കൊടുത്തേ എന്ന് "

"നിന്റെ ഫേവറിറ്റ് എല്ലാം ഉണ്ട്... പോരെ " അവള്ടെ തലക്ക് തട്ടി കൊണ്ട് അവന് പറഞ്ഞു... എല്ലാവരും വീണ്ടും ചിരിയിലേക്ക് മുഴുകി എന്നാൽ ഇടയ്ക്കിടെ ഗിരിയുടെ കണ്ണുകൾ ആരെയോ തിരഞ്ഞു... പക്ഷെ പിന്നീട് അവളെ കണ്ടില്ലാ 

********************************
"എന്നും ഇങ്ങനെ ലേറ്റ് ആയി പോകുന്നൊണ്ടല്ലേ പ്രിൻസിപ്പൽ വഴക്ക് പറയണേ നിനക്കി കുറച്ചു നേരത്തെ എണീച്ചൂടെ പൊന്നു "

"പിന്നെ നേരത്തെ പോയിട്ട് എന്താക്കാൻ ആണ്.. പിന്നെ ഞാൻ സീനിയർ ആണ്... എനിക്ക് എപ്പോ പോയാലും ഒരു കുഴപ്പവുമില്ല "

"ഹ്മ്മ്മ് അവസാനം അയ്യോ എന്നേ അവർ വഴക്ക് പറഞ്ഞെ.. ഏട്ടൻ വാ.. അല്ലേൽ ക്ലാസ്സിൽ കേട്ടില്ലാ എന്നൊന്നും പറഞ്ഞു വന്നേക്കരുത് "
അതിനു അവളൊന്നും കൊഞ്ഞനം കുത്തിയിരുന്ന്... കോളേജ് എത്തി അവള് ടാറ്റയും പറഞ്ഞിറങ്ങി... 

"പിന്നെ... നല്ലെര്ക്ക് അടങ്ങി ഒതുങ്ങി ഇരിക്കണം എന്നൊന്നും പറയില്ലാ... കുരുത്തക്കേട് വല്ലതും ഒപ്പിക്കുമ്പോൾ നല്ല സ്റ്റാൻഡേർഡ് കുരുത്തക്കേട് വല്ലതും ആവണം.."

"ഓഹോ അതേതാ സ്റ്റാൻഡേർഡ് കുരുത്തക്കേട് എന്ന് പറയുമ്പോൾ "കാറിന്റെ വിന്ഡോലൂടെ തലയിട്ട് പൊന്നു 

"ടിസി എങ്കിലും വാങ്ങിയിരിക്കണം... ദേ ഏട്ടന്റെ മാനം കാക്കേണ്ടവളാ "

"അയ്യാ പെങ്ങൾക്ക് പറഞ്ഞു കൊടുക്കാൻ പറ്റിയ ഉപദേശം.. "അതും പറഞ്ഞു തലക് ഒരു കൊട്ടും തന്നവൾ ഓടി... മുന്നിൽ നിന്നു മായുന്നത് വരെ ഗിരി നോക്കി.. അവള് പോയതും അവന് കാർ മുന്നോട്ടെടുത്തു... അപ്പോഴാണ് ഒരു പെൺകുട്ടി ബസ്സിറങ്ങി ഓടി വരുന്നത്  കണ്ടത്... 

"അതെ ഇതവളന്നെ... "ഗിരി ഓർത്തു.. പതിയെ കാർ സ്ലോ ആക്കി.. അപ്പോഴേക്കും അവള് കോളേജിലേക്ക് ഓടുന്നുണ്ടായിരുന്നു.. അവന് മിററിലൂടെ ഒന്ന്  നോക്കി അവള് പോയതും അവന് കാർ മുന്നോട്ടെടുത്തു... 

പിന്നീട് പലയിടത്തും അവളെ കാണുന്നത് പതിവാണ്...റെസ്റ്റാറ്റാന്റിൽ... ബസ്റ്റാന്റിൽ ടൗണിൽ എന്തിനു താൻ വർക്ക്‌ ചെയ്യുന്ന കമ്പനിയുടെ മുന്നിലെ ബിൽഡിങ്ങിൽ നിന്നു വരെ അവള് ഒരു മിന്നായം പോലെ ഇറങ്ങി പോകുന്നത് കാണാം... ഓർമ വരുമ്പോഴൊക്കെ അവളെ കുറിച്ച് പൊന്നുവിനോട് ചോദിക്കണം എന്ന് വിചാരിക്കും... പക്ഷെ അവള്ടെ അടുത്തെത്തുമ്പോൾ അത് വിഴുങ്ങും... സാദാരണ അവള്ക്ക് ഒരു ശത്രു ഉണ്ടേൽ അവൾക് അവളെ പറ്റിയുള്ള കുറ്റം കൊറേ ഉണ്ടാവുന്നത് ആണ്... എന്നാൽ ഇവളെ കുറിച്ച് അന്ന് മാത്രമേ പറഞ്ഞുള്ളു.. അതും അവള് ഡാൻസ് കളിച്ചു എന്നേ തോൽപ്പിക്കും എന്ന് മാത്രം... പിന്നീട് അവളെ കുറിച്ചോ ഡാൻസിനെ കുറിച്ചോ ഒന്നും പറഞ്ഞില്ലായിരുന്നു.. 

***********************************
അന്ന് സൺ‌ഡേ ആയിരുന്നു കമ്പനിയിൽ കൂടെ വർക്ക്‌ ചെയ്യുന്ന ഒരുത്തന്റെ ബര്ത്ഡേ ആയത് കൊണ്ട് ശ്യാമും ഗിരിയും ജിതിനും കൂടെ റെസ്റ്റാറ്റാന്റിൽ എത്തി.. കേക്ക് മുറിച്ചും cheers പറഞ്ഞു എൻജോയ് ചെയ്യുമ്പോൾ ഒരു മിന്നായം പോലെ പോകുന്ന തൊപ്പിക്കാരി പെണ്ണിനെ ഗിരിക്ക് കാണാണ്ടിരിക്കാൻ കഴിഞ്ഞില്ലാ... 

സമയം 10 ആയതും എല്ലാവരും വണ്ടിയും എടുത്തു വിട്ടു ശ്യാം അവന്റെ ബുള്ളെറ്റിലും... ജിത്തു അവന്റെ rx ഇലും സ്ഥലം കാലിയാക്കി... ഗിരി കാറിൽ കയറി കീ നോക്കിയപ്പോൾ ആണ് അത് കയ്യില് ഇല്ലെന്ന കാര്യം ഓർമ വന്നത്... എവിടെയാ വെച്ചത് എന്ന് കൊറേ ആലോചിച്ചു നോക്കി... 

വന്നപ്പോൾ തന്നെ സുന്ദറിനെ ബര്ത്ഡേ വിഷ് പറയാൻ കെട്ടിപിടിക്കുമ്പോൾ ടേബിളിൽ കീ  വെച്ചത് അവന്റെ മനസ്സിൽ തെളിഞ്ഞു.. ഗിരി വേഗം തന്നെ കാറിൽ നിന്നിറങ്ങി.. റെസ്റ്ററന്റ് അടക്കാൻ ആയി ഒന്നോ രണ്ടോ ആൾകാർ മാത്രം ഗിരി വേഗം റസ്റ്ററന്റിൽ കയറി അവർ ബുക്ക്‌ ചെയ്ത സീറ്റിലേക് പോയി നോക്കി... ടേബിൾ ക്ലീൻ ചെയ്യാത്തത് കൊണ്ടു തന്നെ കീ അവിടെ തന്നെ ഉണ്ടായിരുന്നു... വേഗം അതെടുത്തു തിരിഞ്ഞു നടക്കുമ്പോൾ ആണ് ആ ശബ്ദം കാതിൽ പതിഞ്ഞത്... 

"സർ എനിക്ക് ഇത് പോരാ "അത് പറയുമ്പോളും പതിഞ്ഞ സ്വരമായിരുന്നു... 

അവന് ശബ്ദം കേട്ട  ഭാഗത്തേക്ക് നോക്കി ബില്ല് പേ ചെയ്യുന്ന ഭാഗത്തു കറുത്ത ചുരിദാർ ഇട്ടു നിൽക്കുന്ന അവള് തന്നെ... 

"കുട്ടി തന്റെ ഡ്യൂട്ടി 5 മണി തൊട്ടു ഒൻപതര വരെ ആണ്.. അതിനുള്ള  പൈസ ഞങ്ങൾ തന്നു വീണ്ടും തനിക് എക്സ്ട്രാ തന്നാൽ തന്നെ പോലെ വേറെയും ആൾകാർ വന്നു ചോതിച്ചാൽ കൊടുക്കാതിരിക്കാൻ കഴിയില്ലാ... അതുകൊണ്ട് ഇത്രയൊക്കെയേ തരാൻ കഴിയൂ... എനിയും കൂടുതൽ വേണമെന്നാണെൽ താൻ രാവിലെ 9 തൊട്ടു 10 വരെ നിക്കൂ... കഴിയില്ലല്ലേ... എന്നാ പിന്നാ ഇയാള് പൊയ്ക്കോളൂ "

അയാൾ പറഞ്ഞുകൊണ്ട് പോയതും അവള് തലകുനിച്ചു തിരിഞ്ഞു... മാറിൽ പിണച്ചു പിടിച്ച ബാഗ് ഒന്നുടെ മുറുക്കിക്കൊണ്ടു അവള് പുറത്തേക്ക് നടന്നു... യാദ്രിശ്ചികമായി എന്റെ കാലുകളും അവൾക്കു പിറകെ ചലിച്ചു... കാറിന്റെ അടുത്ത് എത്തിയതും ഞാൻ ഒന്ന് നിന്നു... അതൊന്നും അറിയാതെ റോഡിന്റെ രണ്ടു ഭാഗവും നോക്കികൊണ്ട്‌ അവള് റോഡ് മറികടന്നു  പോയി.... 

ഈ രാത്രിയിലും ഒറ്റക്ക് പോകാൻ അവൾക് പേടിയില്ലേ...അവൾക് ചോദിക്കാനും പറയാനും ആരുമില്ലേ....എന്താ ഞാൻ പോകുന്ന സ്ഥലത്തൊക്കെ അവളെ കാണുന്നത്... അവള്ടെ മുന്നിൽ ഉണ്ടായാൽ പോലും അവളെന്താ മിഴികൾ ഉയർത്തി നോക്കാത്തത്..

പിന്നീട് മനസ്സിൽ നിറയെ അവളായിരുന്നു... പകലുകൾ തിരക്കിൽ പെട്ടു അവളെ മറന്നു പോയാലും... ഓർമ്മിപ്പിക്കാൻ ആയി എന്തേലും കാണും... രാത്രി ആയാൽ അന്ന് കണ്ണു നിറച്ചു നോക്കിയത് തെളിയും... എന്നാൽ തനിക്കൊന്നു ചെന്നു മിണ്ടാനോ എന്തിനു കണ്ടാൽ മുന്നിൽ പോയി നിൽക്കാനോ തോന്നിയിട്ടില്ല... 

************************************
പൊന്നു രാവിലെ വീടിനു പുറത്തിറങ്ങി അയലത്തെ വീട്ടിലേക്ക് ഒന്ന് എത്തി നോക്കി... പുറത്തെ ബുള്ളറ്റ് കണ്ടതും അവളിൽ പുഞ്ചിരി വിടർന്നു... അവള് വീടിന്റെ ഉള്ളിലേക്ക് ഒന്ന് നോക്കി.. അമ്മ സീരിയലിന്റെ മുന്നിലാ.. ഭൂമി കുലുങ്ങിയാലും അറിയത്തില്ല... ഏട്ടൻ എവിടെയോ പോയേക്കുവാ...അതുകൊണ്ട് തന്നെ അവള് മുറ്റത്തേക്കിറങ്ങി മതിലിനടുത്തു ചെന്നു... ചുറ്റും ഒന്നൂടെ കണ്ണോടിച്ചതിനു ശേഷം കല്ലിൽ കയറി ഏന്തി വലിഞ്ഞു മതിലിൽ ഇരുന്നു തിരിഞ്ഞു കൊണ്ട് ശ്യാമിന്റെ വീടിന്റെ മുറ്റത്തേക്ക് ചാടി....

അവള് ബുള്ളറ്റിൽ ഒന്ന് തലോടി കൊണ്ട് വീട്ടിലേക്ക് കയറി.. 

"ഡോർ തുറന്നിട്ട്‌ ഇങ്ങേരെങ്ങോട്ടു പോയേക്കുവാ... "അവള് ഓരോന്ന് ഓർത്തു ഉള്ളിലേക്ക് കയറി.....ചുറ്റും കണ്ണോടിച്ചു ടീവി ഓൺ ആക്കിയിട്ടുണ്ട്... 

ചപ്പാത്തി നഹീ ചോർ ചോർ 

പഞ്ചാബി ഹൗസിലെ സീൻ കണ്ടതും അവള് ഒന്ന് ചിരിച്ചു കൊണ്ട് മുന്നോട്ടേക്ക് നടന്നു... അടുക്കളയിലേക്ക് നടന്നു... 

"അയ്യേ "

അടുക്കളയുടെ വാതിക്കൽ എത്തിയതും അവള് അലറിക്കൊണ്ട് മുഖം പൊത്തി തിരിഞ്ഞു നിന്നു.... 

ആകെ മുട്ടോളം ഉള്ള ഒരു ഷോർട്സ് ഇട്ടു കൊണ്ടു ചായ വെക്കുവായിരുന്നു ശ്യം അവളുടെ അലറൽ കേട്ട് അവന് ഞെട്ടി തിരിഞ്ഞു.... അരകെട്ടോളം വിടർത്തിയിട്ട മുടി കണ്ടതും അവന് നെഞ്ചിൽ കൈകൾ വെച്ചു മറച്ചു പിടിച്ചു 

"ഡീ ഡീ... നീ.. നീ എന്താ ഇവിടെ "ശ്യാം കൈ നെഞ്ചിൽ മറച്ചു കൊണ്ട് പറഞ്ഞതും...അവള് ഒളികണ്ണോടെ തിരിഞ്ഞു നോക്കി... 

കൈകൾ കൊണ്ട് മറച്ചു പിടിക്കുന്ന അവനെ കണ്ടതും അവള് തിരിഞ്ഞു കൊണ്ട് പൊട്ടിചിരിച്ചു... 

"പൊന്നു ചിരിക്കാതെ കാര്യം പറ... എന്താ നീ ഇവിടെ "കൃത്യമാ ഗൗരത്തോടെ പറയുന്നത് കേട്ടതും അവള് ചിരി കടിച്ചു പിടിച്ചു.. 

"അത് വീട്ടിൽ ബോറടിച്ചപ്പോ വെറുതെ "അവള് പറഞ്ഞു നിർത്തി.. 

ശ്യാം ഒന്ന് നോക്കി കൊണ്ട് ഗ്യാസ് ഓഫാക്കാൻ നിന്നതും പൊന്നു തടഞ്ഞു... അവന് അവളെ നോക്കി  വേഗം കിച്ചണിൽ നിന്നു നടന്നു.. ഗാധക്ക് ചിരി പൊട്ടി.. അവള് വേഗം കോഫി പൌഡർ ഇട്ടു.. കുറച്ചു പഞ്ചസാരയും ഇട്ടു കപ്പിൽ കോഫി ഒഴിച്ച് ഹാളിലേക്ക് നടന്നു.. അപ്പോഴേക്കും ശ്യാം ഒരു ടീഷർട് എടുത്ത് ഇട്ടു പടികൾ ഇറങ്ങിയിരുന്നു... 

"നിന്നോട് പല തവണ പറഞ്ഞിട്ടുണ്ട് ഗിരിയോ അമ്മയോ ഇല്ലാതെ ഇങ്ങോട്ട് വരരുതെന്ന്.. "ഗാധയുടെ ചെവി പിടിച്ചു തിരിച്ചു കൊണ്ട് പറഞ്ഞതും അവള്  അവന്റെ കൈക്കുള്ളിൽ കിടന്നു അലറി... ചെറുതായി കണ്ണു നിറഞ്ഞതും അവന് പിടി വിട്ടു... 

"എന്റെ ഏട്ടൻ പോലും എന്നേ പിച്ചിയിട്ടില്ല "അവള് ചെവി ഉഴിഞ്ഞു  കൊണ്ടു പറഞ്ഞ്‌... 

"ആ അത് കൊണ്ടാ ഞാൻ തന്നത് "അവള് കൊണ്ട് വന്ന കപ്പ്‌ ചുണ്ടോടു ചേർത്ത് അവന് പറയുമ്പോൾ അവളുടെ മൂക്ക് ചുവന്നിരുന്നു... 

"ഞാൻ വരുന്നത് ഇഷ്ടമല്ലെങ്കിൽ നേരെ പറഞ്ഞാ മതി ഇങ്ങനെ പിച്ചുവൊന്നും വേണ്ടാ "

അവൾക് സങ്കടം വന്നു... അവനെ നോക്കി കട്ടിയെന്നു കയ്യ് വെച്ചു കൊണ്ട് കാണിച്ചു തിരിഞ്ഞോടാൻ നിന്നതും ശ്യാം അവളുടെ കൈകളിൽ പിടിത്തമിട്ടു... ഗാധയുടെ കൈകളിലൂടെ ഒരു തരിപ്പ് കേറി.. 

"എന്റെ പോന്നുസേ.. നീ വരുന്നത് ഇഷ്ടമല്ലാഞ്ഞിട്ടല്ല... നിന്റെ ഏട്ടനും ജാനുഅമ്മയ്ക്കും കൊഴപ്പമില്ലായിരിക്കും... എന്നാ ഈ cctv പോലെ ഉള്ള നാട്ടുകാർ...നീ ഈ ഒറ്റക്ക് നിൽക്കുന്ന ചെക്കന്റെ വീട്ടിലേക്ക് വരുന്നത് കണ്ടാ മോശല്ലേ കുഞ്ഞേ.. നാളെ നിനക്ക് ആലോചന വന്ന ചിലപ്പോ ഈ കാരണം കൊണ്ട് മുടങ്ങും... എന്തിനാ നിന്റെ  ഏട്ടനേയും ആ പാവം  അമ്മയെയും വിഷമിപ്പിക്കുന്നെ... "അവന് അവളെ സോഫയിൽ ഇരുത്തി കൊണ്ട് പറഞ്ഞു 

"അതിന് ഞാൻ ഗേറ്റ് തുറന്നല്ല വന്നേ മതില് തുള്ളിയാ അതോണ്ട് ആരും കാണില്ല... പിന്നെ കണ്ടാലും എനിക്ക് കൊയപ്പുല്ല.. എന്നേ നന്നായി വിശ്വാസമുള്ള  ഒരുത്തൻ എന്നേ കെട്ടിയാ മതി "ചുണ്ട് പിളർത്തി കുറുമ്പൊടെ ഗാധ പറയുന്നത് കെട്ടു അവനു ചിരി വന്നു.. അവള്ടെ തലക്കൊരു കൊട്ട് കൊടുത്തു അവന് സോഫയിൽ നിന്നു എഴുനേറ്റു... 

അവന് പോയ വഴിയേ അവള് നോക്കി.. അപ്പോഴാണ് സോഫയുടെ പിടിയിൽ വെച്ചിരിക്കുന്ന കപ്പിൽ അവളുടെ കണ്ണുകൾ ഉടക്കിയത്... പതിയെ അത് കയ്യിലെടുത്തു... കുറച്ചേ കുടിച്ചുള്ളു.. അവള് ഓർത്തു... പതിയെ അവള് ആ കപ്പ്‌ ചുണ്ടോടു ചേർത്തു..  ഇത് വരെ തോന്നാത്തൊരു ഇഷ്ടം അവള് കോഫിയോടു തോന്നി... അതിനു ഒരുപാട് രുചി കൂടിയത് പോലെ... 

അവൾ  ഓരോ ഇറക്കും ആസ്വദിച്ചു കുടിച്ചു... പതിയെ കണ്ണുകൾ തുറന്നപ്പോൾ ആണ് തന്റെ മുന്നിൽ കൈകെട്ടി നിൽക്കുന്ന ശ്യാമിനെ കണ്ടത്... 

അവള് കപ്പിലേക്ക് നോക്കിയപ്പോൾ കോഫി കാലിയായി...

"സ്സ് "അവള് നാക്ക് കടിച്ചു തലയിൽ കയ്യ് വെച്ചു... 

"ഹ്മ്മ് കൊള്ളാം...വീട്ടിൽ നിന്നു ചായ കുടിച്ചിട്ട് ഇങ്ങോട്ട് വന്നിട്ടുണ്ട് എന്റെ കോഫിയും വയറ്റിലാക്കി അല്ലേടി കുരുപ്പേ "അവന് കണ്ണുരുട്ടിയതും അവള് സോഫയിൽ നിന്നു തല കുനിച്ചു എണീറ്റു... എന്നിട്ട് ആ കപ്പ്‌ അവനു നേരെ നീട്ടി 

"സോറി....... എന്ന് ഞാൻ പറയൂലാടാ തെമ്മാടി "അതും പറഞ്ഞു അവള് വാതിക്കൽ ഓടി 

"എടി "എന്നും പറഞ്ഞു അവന് പിറകെ ഓടി പുറത്തെത്തിയപ്പോളേക്കും അവള് മതിൽ തുള്ളിയിരുന്നു... 

"ഇങ്ങനൊരു കാന്താരി "അവന് സ്വയം പറഞ്ഞു ചിരിച്ചു.... 


രചന: Crazy Girl


കൂടുതൽ കഥകൾക്ക് ഈ പേജ് ഫോളോ ചെയ്യൂ....

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !
To Top