നീഹാരം തുടർക്കഥ മുഴുവൻ ഭാഗങ്ങൾ (4) ഒരുമിച്ചു വായിക്കൂ...

Valappottukal






Part 1




രചന: Nandha Nandhitha


"ഈ ഞായറാഴ്ച ഒരു കൂട്ടരെന്നെ കാണാൻ വരുന്നുണ്ട്ട്ടോ..."


"ആഹാ അപ്പൊ കല്യാണം ഇങ്ങ് വന്നെത്തിയല്ലോ എന്റെ ശിവക്കുട്ടീടെ.."


"പോടാ പട്ടി... എനിക്കെങ്ങും പറ്റൂല അണിഞ്ഞൊരുങ്ങി നിക്കാൻ..

നീ കാരണവ..."


"ഓ ഇനിയിപ്പോ എന്നെ പറഞ്ഞാ മതിയല്ലോ...?"


"പിന്നെ വിളിച്ചാ ഇറങ്ങി വരാമെന്ന് ഞാൻ പറഞ്ഞതല്ലേ.

അപ്പൊ ഇയാളുടെ ഒടുക്കത്തെ ജാഡ...!!"


"വെറുതെ അച്ഛനേം അമ്മയേം വെറുപ്പിച്ച് നിന്നെക്കൊണ്ടിങ്ങോട്ട് വന്നാലേ അവരുടെ ശാപം നമ്മളെ വിട്ട് പോകില്ല ഒരുകാലത്തും...!!"


"മതി... മതി എനിക്ക് കേക്കണ്ട...!!

പിന്നെ വേറൊരു കാര്യം.

നൂറ്റമ്പത്തൊന്ന് പവൻ സ്വർണവും അമ്പത് ലക്ഷം രൂപയും ഒരു കാറുമാണ് സ്ത്രീധനം..."


"ആഹാ കൊള്ളാലോ...?"


"മ്മ്...അച്ഛന്റെ ഓഫറൊക്കെ കേട്ടപ്പോ അങ്ങ് സമ്മതിക്കാൻ തോന്നുവാ.

പുള്ളി കോളേജ് പ്രൊഫസർ ആണ്...

ഇന്നലെ ഫോട്ടോ കണ്ട്

എജ്ജാതി ലുക്ക്‌... 


താടിക്ക് താടി മീശക്ക് മീശ

ഒരു സ്റ്റൈലൻ പയ്യൻ..."


"നീ വച്ചേ എനിക്കിച്ചിരി തിരക്കുണ്ട്..."


"ആഹാ ഭയങ്കര തിരക്കാണോ എന്റെ ഏട്ടായിക്ക്...?"


"ഉം അതേ...

നീ വച്ചിട്ട് പോകുന്നുണ്ടോ...?


"എന്റെ ചെക്കന്റെ ദേഷ്യം കാണാൻ പറഞ്ഞതല്ലേ.

പിണങ്ങല്ലേ സോറി..

ഫോട്ടോയൊന്നും ഞാനെങ്ങും കണ്ടില്ല അമ്മ അയച്ചു തന്നു ഞാൻ അപ്പൊ തന്നെ ഡിലീറ്റ് ചെയ്തു...!!"


"ഓ എന്തിനാ ചെയ്തേ..?

ഇത്ര ബുദ്ധിമുട്ടി ചെയ്യണ്ടാരുന്നല്ലോ.

തന്റെ ഇഷ്ട്ടം തന്നെ ഒരു പ്രൊഫസറെ കെട്ടാനല്ലാരുന്നോ...?"


"അതൊക്കെ ശരി തന്നെ.

പക്ഷെ ഇപ്പൊ എനിക്കീ കൂലിപ്പണിക്കാരന്റെ പെണ്ണായ മതിന്നെ.."


"ഉം... ഉം ശരി ശരി..."


"എന്താടാ ജാഡ...?"


"ഒന്നുല്ലേ പൊന്നേ.."


പിന്നെയെ ഞായറാഴ്ച അവരെങ്ങാനും വന്ന ഉള്ളതൊക്കെ ഞാനങ്ങ് തുറന്നു പറയും.

എനിക്ക് വയ്യ കോലം കെട്ടി നിക്കാനൊന്നും.


"എങ്കി എനിക്കും ചെയ്യാനുണ്ട്.

ഞാൻ വിളിച്ചാ വരൂലോ..

അപ്പൊ ഞായറാഴ്ച കാണാം...!!"


"ഞാൻ പിന്നെ വിളിക്കാട്ടോ..."


ഫോൺ കട്ട്‌ ചെയ്തു ഞാൻ ജോലി ചെയ്യാൻ തുടങ്ങി.


*----********----*


"ആഹാ നേരത്തെ എത്തിയോ...?"

കാറിൽ വന്നിറങ്ങുന്ന ദാസനെയും മകൻ അരുണിന്റെയും അടുത്തേക്ക് നടന്നുകൊണ്ട് രമേശൻ പറഞ്ഞു 


"അവന് ഉച്ച കഴിഞ്ഞു ക്ലാസ്സ്‌ ഉണ്ടേ..."

പിള്ളേർക്കിപ്പോ ഓൺലൈൻ ക്ലാസ് അല്ലെ.

ഷേക്ക്‌ ഹാൻഡ് കൊടുത്തുകൊണ്ട് ദാസൻ പറഞ്ഞു.


അമ്മയും ഒരു പുഞ്ചിരിയൊക്കെ തൂകി വണ്ടിയിൽ നിന്നുമിറങ്ങി.


അരുണിന്റെ ഇടവും വലവും അച്ഛനും അമ്മയും നിന്നു.

അകത്തേക്ക് ക്ഷണിച്ചുകൊണ്ട് രമേശൻ അകത്തേക്ക് നടന്നു.


"വീടൊക്കെ കൊള്ളാലോ..

ആരാ ഡിസൈൻ ചെയ്തേ..?"


"ഇവിടൊരാൾ ഉണ്ടല്ലോ.

കൈ വെക്കാത്ത മേഖലകളില്ല.

പഠിച്ചത് ബി.കോംമും മ്.കോമും ഒക്കെ ആണെങ്കിലും അവള് നല്ലൊരു architect കൂടെയ...

അവള് തന്നെ വരച്ചു അവള് തന്നെ a to z.."

അച്ഛൻ പറഞ്ഞു നിർത്തിയപ്പോഴേക്കും

അരുണിന്റെ മുഖം വിടർന്നു.


അവൻ ആഗ്രഹിച്ച പോലെ എല്ലാ കഴിവുകളും ഉള്ളൊരു പെണ്ണിനെ കിട്ടി എന്നാലോചിച്ചു ഇടം കണ്ണിട്ട് അവൻ അമ്മയെ നോക്കി.


ആ മുഖത്ത് തന്റെ ഭാവി മരുമകളെ ഓർത്ത് അഭിമാനം കൊള്ളുന്ന ഒരു അമ്മായിമ്മയെ അവന് കാണാൻ കഴിഞ്ഞു.


അകത്തേക്ക് കയറി,

വിശാലമായ ഹാളിലെ ചുവരുകളിൽ നിറയെ ചിത്രങ്ങളായിരുന്നു.

അവൾ വരച്ചതും,അവളുടെ ചിത്രങ്ങളും അങ്ങനെ അങ്ങനെ..


പെട്ടെന്ന് കണ്ണ് ചെന്നെത്തിയത് ചിലങ്കയണിഞ്ഞ അവളുടെ നർത്തന രൂപമായിരിന്നുന്നു.


എന്റെ ഭാഗ്യം...!! 

ഇവളെയല്ലാതെ വേറാരെയാ ഞാൻ കെട്ടേണ്ടത്...??

അരുൺ മനസ്സിൽ ഓർത്തു 


"എടാ...ഇങ്ങ് വാ..."അമ്മ എന്നെ വിളിച്ചത് കേട്ട് അങ്ങോട്ട് നടന്നു.


അമ്മയോട് ചേർന്നിരുന്നു 

"എനിക്കിവളെ മതിട്ടോ.

എനിക്കിഷ്ടായി..."

അമ്മയുടെ കാതിൽ സ്വകാര്യം പോലെ ഞാൻ പറഞ്ഞു.


ചുവരിലെ മനോഹരമായ പെയിന്റിംഗ് കണ്ട് കണ്ണ് മയങ്ങിപ്പോയ അവൻ അതേ ചൂണ്ടി ഇതാര് വരച്ചതാ അത്ഭുതത്തോടെ ചോദിച്ചു.


"ശിവ തന്നെ.

ഞാൻ പറഞ്ഞില്ലേ അവളാണ് ഇതിന്റെ ഓരോ മുക്കും മൂലയും വരെ തയ്യാറാക്കിയത്.."


"എവിടെ മോളെവിടെ

പുള്ളിക്കാരിയെ കണ്ടില്ലല്ലോ ഇങ്ങോട്ട്...?"

അച്ഛന്റെ ആ വാക്കുകൾ അവൻ ഏറെ പ്രതീക്ഷയോടെ ആഗ്രഹിച്ചിരുന്നതായിരുന്നു..


"എടി മോളെവിടെ...?

വേഗം വരാൻ പറ.."


കർട്ടന് പിന്നിലൊളിച്ച മുഖം മറ നീക്കി പുറത്തേക്ക് വന്നത് കണ്ട് ഞാൻ  കണ്ണെടുക്കാതെ നോക്കി നിന്നു. 


പരൽ മീനിനെപ്പോലെ തുടിക്കുന്ന രണ്ട് കുഞ്ഞി കണ്ണിന് താഴെ വൈരമുത്ത് ചേർത്ത് വച്ച കുഞ്ഞു മൂക്കുത്തിയണിഞ്ഞ മൂക്കുകളും ആ ചുണ്ടുകൾ പോലും തിളങ്ങുന്നുണ്ടായിരുന്നു.

അവളുടെ മെയ്യഴകും അഴിച്ചിട്ട മുടിയഴകും. ചുണ്ടിൽ വിരിഞ്ഞ 

ചിരിയഴകും. ഹാഫ് സാരിയിൽ ഒതുങ്ങിയ അവളുടെ നിൽപ്പഴകും കണ്ട് ഞാൻ ഞെട്ടിപ്പോയി..


കയ്യിലിരുന്ന സോസറിലെ ചായ എല്ലാർക്കും കൊടുത്തിട്ട് ഉള്ളിലേക്ക് പോയ്‌.


അവൾ നടന്നകന്നപ്പോ കാലിലെ പാദസരത്തിന്റെ നാദം പോലും എന്നെ വല്ലാതെ മത്ത് പിടിപ്പിച്ചു.


ചൂട് ചായ ചുണ്ടിലേക്ക് വച്ചു മെല്ലെ കുടിച്ചിറക്കി


"എന്താ സ്വാദ്...!!"


ചായ ഒരു സ്വിപ് എടുത്തപ്പോൾ തന്നെ എല്ലാരുടെയും ചുണ്ടിൽ ഒരുമിച്ച് മന്ത്രിച്ചു

ആരാ ഈ സ്പെഷ്യൽ ചായ ഇട്ടേ...?അച്ചന്റെ ചോദ്യം കേട്ട് ഞാൻ ഒരു ചെറിയ പുഞ്ചിരി പാസാക്കി.


"ന്റെ മോള് തന്നെ.

അവളാണ് ഈ വീടിന്റ ഐശ്വര്യം..!!"


"മോന് എന്തെങ്കിലും പറയാനുണ്ടേൽ റൂമിലേക്ക് ചെല്ലുട്ടോ..."


അവളുടെ അച്ഛന്റെ ശബ്ദം എന്റെ കാതുകളിൽ തുളച്ചു കയറി.

വിടർന്ന ചിരിയോടെ ഞാൻ റൂം ലക്ഷ്യമാക്കി നടന്നു.


പാതി ചാരിയ വാതിലിനപ്പുറം ജാനാലക്കമ്പികളിൽ പിടുത്തമിട്ട് അവളുടെ നിപ്പ് കണ്ടിട്ട് ഇവളെ ഇപ്പൊത്തന്നെ കെട്ടിക്കൊണ്ടോയാലോ...

വാതിൽ തുറക്കുന്ന ശബ്ദം കേട്ട് അവൾ തിരിഞ്ഞു.


അടുത്തേക്ക് ചെന്നൊരു ഗ്യാപ്പിട്ട് നിന്നു.


"ഹായ്...ഞാൻ അരുൺ."


"മ്മ്..."

അവളൊന്ന് മൂളി.


"ശിവാനി അല്ലെ...?"


"ഉം അതേ..."


"ഈ മൂളൽ മാത്രേ ഉള്ളോ ഒന്നും മിണ്ടില്ലേ..?"


അത് കേട്ടപാടെ കൂനി നിന്ന അവളുടെ മുഖം മെല്ലെ സൂര്യകാന്തിയെപ്പോലെ തലയെടുപ്പോടെ എന്റെ കണ്ണുകളിലേക്ക് നോക്കി.


ഞാനെന്തെങ്കിലും പറഞ്ഞു തുടങ്ങും മുൻപ് അവൾ പറഞ്ഞു തുടങ്ങി.


"അതേ എനിക്കൊരു കാര്യം പറയാനുണ്ട്."


ഗൗരവം നിറഞ്ഞ അവളുടെ ശബ്ദം കേട്ടപ്പോ തന്നെ എന്റെ മുഖം ചുവന്നു തുടുത്തു.


"അച്ഛനും, അമ്മയ്ക്കും ഞാൻ ഒറ്റ മോളാണ്.

എന്റെ എല്ലാ കഴിവുകൾക്കും എല്ലാത്തിനും അവർ തന്ന സ്നേഹത്തിൽ ഞാൻ നേടിയെടുത്തതാണ്..."


വാതിലിന്റ കുറ്റിയിട്ട് അവൾ തിരിഞ്ഞു.


ഒന്നും പറയാതെ ഒക്കെ കേട്ട് ഞാൻ നിന്നു.


"അവരെന്നെ സ്നേഹിക്കുന്ന പോലെ ഞാനും അവരെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ഒക്കെ ചെയ്യുന്നുണ്ട്. പക്ഷെ,

ഇത് കേൾക്കുമ്പോ നിങ്ങൾക്ക് ഏറെ വേദനയാകുമെന്ന് എനിക്കറിയാം.

എങ്കിലും പറയാതെ നിവർത്തിയില്ല.

അഞ്ചു വർഷമായി ഞാൻ ഒരാളുമായി ഇഷ്ടത്തിലാണ്."


അവളുടെ വാക്കുകൾ എന്റെ നെഞ്ചിൽ തറച്ച അമ്പു പോലെയായിരുന്നു.

കുറച്ചു നേരത്തെ സന്തോഷം ഒരൊറ്റ വാക്കിൽ അവസാനിച്ചപ്പോ സഹിക്കാൻ കഴിയുമായിരുന്നില്ല എനിക്ക്.


എവിടെ നിന്നോ മെനഞ്ഞെടുത്ത ഒരു ചിരിയുമായി ഞാൻ നിന്നു.


"എനിക്ക് അറിയാം നിങ്ങൾ ഒരുപാട് ആഗ്രഹിക്കുന്നുണ്ടെന്ന്. എന്റെ കഴിവുകൾ കണ്ട് ഒരുപാട് ആനന്ദം കണ്ടെത്തിയെന്ന് പക്ഷെ എന്റെ കഴിവൊന്നും അല്ല അത്.

ആദിയേട്ടൻ ഉള്ളോണ്ട് മാത്രം ഞാൻ സൃഷ്‌ടിച്ച എന്റെ കഴിവുകളാണ് എല്ലാം.


ഈ വീട് തന്നെ ആദിയേട്ടന്റെ സൃഷ്ടിയാണ്.

ചുവരിലെ എന്റെ ചിത്രങ്ങൾ പെയിന്റിംഗ്സ് എല്ലാത്തിനും ആദിയേട്ടന്റെ വിരലുകൾ പതിഞ്ഞിട്ടുണ്ട്.


എല്ലാം എല്ലാം ആദിയേട്ടനാണ് എന്റെ ജീവൻ പോലും...!!"


കതവ് തുറക്കുന്ന ശബ്ദം കേട്ട് ഞാൻ തിരിയുമ്പോഴക്കും അരുൺ റൂം വിട്ട് പുറത്തേക്ക് നടന്നു.


ഞാൻ വാതിലിലേക്ക് നടന്നെത്തി

എല്ലാരോടും യാത്ര പറയുന്ന അരുണിനെയാണ് ഞാൻ കണ്ടത്.


***----********----***


"ഇതും നീ മുടക്കിയല്ലേ..?

അച്ഛൻ റൂമിലേക്ക് സ്പീഡിൽ വന്നു.


"ഞാൻ പറഞ്ഞില്ലേ എനിക്കിപ്പോ കല്യാണം വേണ്ടെന്ന്."


വാടിത്തളർന്നൊരു പൂവ് പോലെ കൂനിയിരുന്നു അവളുടെ മുഖം.

അവളുടെ കവിളുകളിൽ അച്ഛന്റെ കൈപ്പത്തി പതിഞ്ഞിരുന്നു.

ഒരടിക്ക് തന്റെ കാത് പൊട്ടുന്ന ശബ്ദത്തോടെ അവൾ കട്ടിലിലേക്ക് വീണു.


കൂമ്പിയ കണ്ണുകൾ നിറഞ്ഞു ധാര ധാരയായി ഒഴുകി.


"ഒറ്റ മോളാണെന്ന് കരുതി സർവ്വ സ്വാതന്ത്രവും തന്ന് വളർത്തിയതിന്റെ ഫലമാണോ നീ ഞങ്ങൾക്ക് തരുന്നത്.?"


"ഇതിപ്പോ 8 മത്തെ ആലോചനയാണ് നീ മുടക്കുന്നത്."


"അച്ഛന് എന്റെ ഇഷ്ടത്തെക്കാൾ വലുത് എന്നെ ആരുടെയെങ്കിലും തലയിൽ കെട്ടിവെക്കാനല്ലേ..?"


കട്ടിലിൽ നിന്നെഴുന്നേറ്റുകൊണ്ട് ഞാൻ ചോദിച്ചു.


"കിടപ്പാടം പോലുമില്ലാത്ത ആ തെണ്ടിയാണോ നിന്റെ ഇഷ്ടം..?"


"ഉം..അതേ ഞാൻ കൂടെ ഉണ്ടേൽ അവനെല്ലാം കെട്ടിപ്പെടുത്തുമെന്ന് എനിക്കുറപ്പുണ്ട് അച്ഛാ. ഞാൻ ജീവിക്കുന്നുണ്ടേൽ അവന്റെ ഒപ്പമായിരിക്കും."


"അതിന് നീ ജീവനോടെ ഉണ്ടെങ്കിലല്ലേ...?"


"എന്റെ ജീവൻ അവന്റെ കയ്യിലാണച്ഛാ.."


"ഇറങ്ങിക്കോ ഇപ്പൊ തന്നെ എനിക്കിങ്ങനെ ഒരുമോളെ വേണ്ട.

കാത്തിരുന്നു കിട്ടിയതാ നിന്നെ...

അത് ഞങ്ങൾ ഒരുമിച്ച് സഹിച്ചോളാം.."


എന്റെ കൈ പിടിച്ചു പുറത്തേക്ക് നടക്കുമ്പോ എങ്ങികരഞ്ഞുകൊണ്ട് അമ്മ പുറകെ വന്ന് അച്ഛനെ തടഞ്ഞെങ്കിലും അച്ഛന്റെ തീരുമാനത്തിൽ ഒരു മാറ്റവും വന്നില്ല.


വെളിയിലേക്ക് പിടിച്ചു തെള്ളുമ്പോൾ ആ കൈ കൾ ഒരുകാലതെന്നെ വീഴാതെ മുറുകെ പിടിക്കാൻ ശ്രമിച്ചിരുന്നതോർത്ത് അച്ഛന്റെ കണ്ണുകൾ നിറഞ്ഞിരുന്നത് ഞാൻ കണ്ടു.


എങ്കിലും അച്ഛന് തന്റെ വാശി ജയിക്കണമെന്ന് തന്നേ ആയിരുന്നു.


അപ്പോഴേക്കും,ഗേറ്റ് കടന്ന്  നീഹാരം തറവാട് വീടിന്റെ മുറ്റത്തേക്ക് ഒരു ബൈക് ഇരച്ചു കയറി...

ബാക്കി വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യൂ...

To Top