ഹൃദയസഖി, ലാസ്റ്റ് പാർട്ട്‌

Valappottukal


രചന: Parvathy R Nair 

ജോലി കഴിഞ്ഞു ഫ്ലാറ്റിൽ വന്ന ഞാൻ കണ്ടത് ഒരു പിഞ്ചുകുഞ്ഞിനെ പോലെ വാവിട്ട് കരയുന്ന ദേവൂനെ ആണ്. 

നടന്ന കാര്യങ്ങൾ എല്ലാം കേട്ടപ്പോ അപ്പുവേട്ടനോട്‌ എനിക്ക്‌ വല്ലാത്ത ദേഷ്യം തോന്നി.... ഞാൻ  കൂടെ പോയെന്നു സംസാരിച്ചു നോക്കാം എന്ന് പറഞ്ഞെങ്കിലും അവൾ സമ്മതിച്ചില്ല. 

ജാതകപ്രകാരം ദേവൂന്റെ കല്യാണം ആറു മാസത്തിനുള്ളിൽ നടത്തണം എന്നുള്ളത് കൊണ്ട് അവളുടെ വീട്ടുകാർ അവളിൽ പ്രഷർ ചെലുത്താൻ തുടങ്ങി.

 പക്ഷെ അവളുടെ സങ്കടം കണ്ടു നിൽക്കാൻ  വയ്യാത്തത് കൊണ്ട് അപ്പുവേട്ടനോട്‌  പോയി സംസാരിക്കാൻ ഞാൻ തീരുമാനിച്ചു. 

അങ്ങനെ ഒരു റെസ്റ്റോറന്റിൽ വെച്ച് ഞങ്ങൾ കണ്ടുമുട്ടി.. 

പുള്ളി എന്തെങ്കിലും പറയുന്നതിന് മുമ്പ് ഞാൻ ഒരു അണക്കെട്ട് പൊട്ടുന്ന പോലെ പൊട്ടിതെറിച്ചു.... 
"ഇയാളെന്താ വിചാരിച്ചേ ഇയാൾ ഭയങ്കര വല്യ സംഭവം ആണെന്നോ? ഒരു പെണ്ണിന്റെ മനസ്സ് കാണാൻ പറ്റാത്ത ഇയാളൊക്കെ ഒരാണണോ?. ഒന്നും രണ്ടുമല്ല പത്തു കൊല്ലായി അവള് തന്നെ മാത്രം ഓർത്ത് ജീവിക്കാൻ തുടങ്ങിട്ട്. അവൾക്ക് തന്നെക്കാൾ ഏറെ നല്ല ചെക്കന്മാരെ വേറെ കിട്ടും, പ...പക്ഷെ അവളുടെ ഉള്ളിൽ താൻ മാത്രേ ഒള്ളു. ഇയാൾ ഈ സെലിബ്രിറ്റി ആകുന്നതിനു മുമ്പേ തുടങ്ങിയതാ അവളുടെ പ്രേമം. ഇപ്പൊ വീട്ടിൽ കല്യാണം ആലോചിച്ചുകൊണ്ടിരിക്കുവാ...,!!!
 എനിക്ക്‌ പറയാൻ ഉള്ളതൊക്കെ പറഞ്ഞു ഇനി ഇയാൾടെ തീരുമാനം എന്താന്ന് വെച്ച പറ !"
എന്നും പറഞ്ഞു നിറഞ്ഞു തുളുമ്പാൻ വെമ്പി നിന്ന എന്റെ കണ്ണുകളെ ഞാൻ തടഞ്ഞു. 😔

എല്ലാം കേട്ടതിനു ശേഷം ഓർഡർ ചെയ്ത കോഫി എനിക്ക് തന്നുകൊണ്ട് അപ്പുവേട്ടൻ ശാന്തമായി പറഞ്ഞത് കേട്ട് ഞാൻ ഞെട്ടി. 

"എഡോ എനിക്ക് അവൾടേം നിന്റെം സിറ്റുവേഷൻ മനസ്സിലായി. പക്ഷെ.... എനിക്ക്.......ഞാനും ഗായത്രിയും തമ്മിൽ ഇഷ്ടത്തിൽ ആണ്.താൻ എങ്ങനേലും ദേവികയെ പറഞ്ഞു മനസ്സിലാക്ക്. "

ഇത്രേം പറഞ്ഞ് കല്യാണക്കുറിയും തന്നിട്ട് അയാൾ പോയി. ഇതറിഞ്ഞാൽ ദേവൂന്റെ അവസ്ഥ എന്താകും എന്നതായിരുന്നു എന്റെ പേടി. 
******************
ഫ്ലാറ്റിന്റെ മുമ്പിൽ വണ്ടി എത്തിയത് മുതൽ എന്റെ നെഞ്ച് വേഗത്തിൽ മിടിക്കാൻ തുടങ്ങി. 

ഫ്ലാറ്റിന്റെ കാളിങ് ബെല്ലിൽ വിരലമർത്തിയതും ഡോർ തുറന്നതും ഒരുമിച്ചായിരുന്നു.

കരഞ്ഞു കലങ്ങിയ എന്റെ  കണ്ണുകൾ അവളിൽ നിന്നും ഞാൻ ഒളിപ്പിക്കാൻ ശ്രെമിച്ചു. 

"എന്തായി നീ കണ്ടോ? അമ്മ ഇപ്പൊ വിളിച്ചു വെച്ചേ ഒള്ളു, എന്നെ പെണ്ണ്കാണാൻ ആരൊക്കെയോ വരുന്നുണ്ട്, പെട്ടെന്ന് ലീവ് എടുത്ത് വരാൻ പറഞ്ഞു. ഒന്നും മിണ്ടാതെ ഞാൻ കട്ട്‌ ചെയ്തു.നീ പോയിട്ട് എന്തായി? "

"എടി..... എന്നു വിളിച്ചത് മാത്രേ ഓർമ്മ ഒള്ളൂ. പിന്നെ ദേവൂനെ കെട്ടിപ്പിടിച്ചു ഒറ്റ  കരച്ചിൽ ആയിരുന്നു. 

എന്റെ കരച്ചിലിൽ അവൾക്ക് എല്ലാം മനസ്സിലായി. 

"ഇഷ്ടല്ലല്ലേ.... ഹ്മ്മ് സാരമില്ല പൊ... പോട്ടെ... പുള്ളിക്ക് എനിക്ക് സ... സങ്കടം ഒന്നുല്ലട്ടോ... നീ ക...കരഞ്ഞു കരഞ്ഞു എന്നെ കൂടെ  കരയിക്കും."

"ദേവു..... നിന്റെ ഡൌട്ട് ശെരിയായിരുന്നുടി... അപ്പുവേട്ടന്റെ കല്യാണമാ അടുത്ത മാസം..."
എന്നും പറഞ്ഞ് ഞാനാ കല്യാണക്കുറി അവൾക്ക് കൊടുത്തു. 

അനന്ദു weds ഗായത്രി. 

പിന്നെ ഒന്നും മിണ്ടാതെ റൂമിലേക്ക് കയറി വാതിൽ അടച്ചു. കുറേ മുട്ടിയെങ്കിലും വാതിൽ തുറക്കാതെ ആയപ്പോ എനിക്ക് പേടി ആയി. 

"ദേവൂ......നീ ഒന്ന് വിളി കേക്ക് പ്ലീസ്... ദേവൂ "

"എ....എന്നെ കുറച്ചു നേരം വെ...വെറുതെ വിട്.ഞാൻ ചാവാൻ ഒന്നും പോകില്ല. നീ പേടി. .. പേടിക്കണ്ട. "

അത് കേട്ടപ്പോ ആണ് എനിക്കും ശ്വാസം വീണത്. കരഞ്ഞു കരഞ്ഞു സങ്കടങ്ങൾ ഒക്കെ പെയ്തുതീരട്ടെ എന്ന് ഞാനും കരുതി. 

പിന്നെ രണ്ടു ദിവസം അവളാ മുറിയിൽ തന്നെ ആയിരുന്നു. കഴിക്കാൻ കൊണ്ട് കൊടുത്താലും തൊട്ട് നോക്കി വെക്കും. 

ജോലി റിസൈൻ ചെയ്തു നാട്ടിലേക്ക് പോകുവാൻ തീരുമാനിച്ചു എന്ന് അവൾ പറഞ്ഞപ്പോ അവളൊന്ന് ഒക്കെ ആവാൻ അതാണ്‌ നല്ലതെന്ന് എനിക്കും തോന്നി.

റെയിൽവേ സ്റ്റേഷനിൽ അവളെ കൊണ്ടു വിടാൻ പോയപ്പോ കെട്ടിപ്പിടിച്ചു കുറേ കരഞ്ഞു. പിന്നെ എനിക്ക് മറക്കാൻ പറ്റണില്ലടി എന്ന് പറഞ്ഞു  ഓടി ട്രെയിനിൽ കയറിയ ദേവൂനെ നിറകണ്ണുകളോടെ യാത്ര ആക്കനെ എനിക്ക് കഴിഞ്ഞൊള്ളൂ... 😞

അവള് പോയതോടെ ഞാൻ ഒറ്റപ്പെട്ട പോലെയായി... എന്നും വിളിക്കും. പെണ്ണ് കാണാൻ വന്നുവെന്നും എൻഗേജ്മെന്റ് ഉടനെ ഉണ്ടാകും എന്നും നീ വരണം എന്നും പറഞ്ഞ് മെസ്സേജ് അയക്കുമ്പോൾ അവളെല്ലാം മറക്കാൻ തുടങ്ങിയെന്ന് എനിക്ക് തോന്നി.

അപ്പുവേട്ടന്റെ കല്യാണത്തിനു നമുക്കും പോണം എന്ന് പറഞ്ഞ് അവള് വിളിച്ചപ്പോൾ  വേണ്ട എന്ന് ഞാൻ ചാടിക്കയറി പറഞ്ഞെങ്കിലും അവള് സമ്മതിച്ചില്ല. 

കല്യാണത്തിന് രണ്ടു ദിവസം മുമ്പ്  ഞാനും നാട്ടിൽ എത്തി. 

ദേവൂനെ കണ്ടപ്പോ കണ്ണ് നിറഞ്ഞു പോയി. 

ഗായത്രിയുടെ വീട്ടിൽ മൈലാഞ്ചിക്ക് പോകണം എന്നതും ദേവൂന്റെ നിർബന്ധം ആയിരുന്നു. 

ഞങ്ങളെ കണ്ടപ്പോ ഗായത്രി പെട്ടെന്ന് അടുത്തേക്ക് വന്ന് ഒത്തിരി വിശേഷങ്ങൾ ചോദിച്ചു. 
പോകാൻ നേരം ദേവൂ ഗായത്രിക്ക് ഒരു സമ്മാനം കൊടുത്തു. ഒരു ജിമിക്കി. 
അപ്പുവേട്ടന് ജിമിക്കി ഒത്തിരി ഇഷ്ടമായിരുന്നു. 

ദേവികയ്ക്ക് അപ്പൂനെ ഇഷ്ടം ആയിരുന്നു അല്ലേ എന്ന് ഞങ്ങളോട് ചോദിച്ചപ്പോ ഒരു ചിരി മാത്രം ആയിരുന്നു ദേവൂന്റെ  മറുപടി.

പിറ്റേന്ന് കല്യാണത്തിന് പോകാൻ എന്നേക്കാൾ നേരത്തെ റെഡി ആയതും ദേവു ആയിരുന്നു. 

ഗായത്രിയുടെ വീടിനടുത്തുള്ള ഒരു അമ്പലത്തിന്റെ ഓഡിറ്റോറിയത്തിൽ വെച്ചായിരുന്നു കല്യാണം. 

ഞങ്ങളവിടെ ചെല്ലുമ്പോ  ചെറുക്കനും പെണ്ണും എല്ലാരും തന്നെ എത്തിയിട്ടുണ്ടായിരുന്നു.

മുഹൂർത്തം പത്തിനും പത്തരയ്ക്കും ഇടയിൽ ആയിരുന്നു. 

ഗായത്രിയെ കണ്ട് all the best പറഞ്ഞ് എന്നോട് പോലും പറയാതെ ദേവൂ അമ്പലത്തിലേക്ക് പോയി. 
കുറേ വർഷങ്ങളായി മനസ്സിൽ കൊണ്ടു നടന്ന ഒരാൾ പെട്ടെന്നൊരു നിമിഷം കൊണ്ട് മറ്റൊരാളുടെ ആകുന്നത് കാണാൻ ഉള്ള ത്രാണി ഇല്ലാത്തത് കൊണ്ടാണ്. 

ദേവൂ ചെല്ലുമ്പോ പൂജ കഴിഞ്ഞ് നട തുറക്കുകയായിരുന്നു. 
ശ്രീ കോവിലിനു മുമ്പിൽ നിന്ന് കണ്ണടച്ച്  തൊഴുമ്പോൾ ദേവൂന്റെ  കണ്ണുകൾ അനുസരണ ഇല്ലാതെ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. 

ഓഡിറ്റോറിയത്തിൽ നിന്നും കൊട്ടും കുരവയും ഉയർന്നുകേൾക്കാമായിരുന്നു. 

എല്ലാ കിനാവുകളേയും കണ്ണീർ ഒഴുക്കിക്കൊണ്ട് പോയത് അവൾ അറിഞ്ഞു. 
 ഇനി അപ്പുവേട്ടൻ ഇല്ല... എന്ന സത്യം അവൾ നെഞ്ചുപിടയുന്ന വേദനയിലൂടെ  ഉൾക്കൊള്ളാൻ ശ്രെമിച്ചു.

എത്ര നേരം അങ്ങനെ നിന്നു എന്ന് അറിഞ്ഞൂടാ. ഭഗവാന്റെ മുമ്പിൽ സങ്കടങ്ങളെല്ലാം  പറഞ്ഞപ്പോ  മനസ്സിൽ നിന്ന് എന്തൊക്കെയോ ഭാരങ്ങൾ ഇറക്കി വെച്ച പോലെ അവൾക്ക് തോന്നി. 

ഇനിയും ഇവിടെ നിന്നാൽ ശെരിയാകില്ല എന്ന് തോന്നിയത് കൊണ്ട് ഒന്നു കൂടെ അപ്പുവേട്ടനും ഗായത്രിയ്ക്കും വേണ്ടി പ്രാർത്ഥിച്ചു  തിരിഞ്ഞപ്പോൾ തന്റെ പിറകിൽ  നിൽക്കുന്നവരെ  കണ്ട് ദേവു ഞെട്ടി. 

ഗായത്രിയും അപ്പുവേട്ടനും. 

കഴുത്തിലെ താലിയും സീമന്തരേഖയിലെ സിന്ദൂരവും ഗായത്രിയെ കൂടുതൽ സുന്ദരി ആക്കുന്നതായി ദേവൂന് തോന്നി. 

അപ്പുവേട്ടന്റെ മുഖത്തേക്ക് നോക്കാനുള്ള ശക്തി പോലും അവൾക്കില്ലായിരുന്നു. 

കല്യാണം കഴിഞ്ഞു അമ്പലത്തിൽ തൊഴാൻ വന്നതാ അവരെന്ന് ദേവൂന് മനസ്സിലായി. 

അവരെ നോക്കി ഒന്ന് പുഞ്ചിരിച്ചു ഞാൻ പോകാൻ തുടങ്ങിയതും ഗായത്രി എന്റെ കൈയിൽ പിടിത്തം ഇട്ടു. 

"ഹ പോകല്ലേ മോളെ... നിനക്ക് എന്റെ അപ്പുനെ വേണല്ലേ..... ദേ കണ്ടോ എന്റെ അപ്പൂനെ, അയ്യോ അല്ല എന്റെ അപ്പു ഏട്ടനെ ".

പെട്ടെന്നുള്ള ഗായത്രിയുടെ പ്രവർത്തിയിൽ എന്താ ചെയ്യണ്ടത് എന്ന് അറിയാതെ കണ്ണുനിറച്ചു താഴേക്കു നോക്കി നിൽക്കാൻ മാത്രേ ദേവൂന് കഴിഞ്ഞൊള്ളൂ... 

"എന്നെ വിട് ഗായത്രി ആൾക്കാരൊക്കെ നോക്കുന്നു. നിങ്ങടെ ഇടയിൽ ഒരു പ്രശ്നം ഉണ്ടാക്കാൻ ഞാൻ വരില്ല... എന്നെ പോകാൻ അനുവദിക്കൂ.... പ്ലീസ് "😧

"അതെങ്ങനെ ശെരിയാകും നീ പോയ പിന്നെ എന്നെ ആര് കെട്ടും " എന്നൊരു ചോദ്യം കേട്ട് തിരിഞ്ഞു നോക്കിയ ദേവു പിന്നേം ഞെട്ടി. 
അപ്പുവേട്ടൻ!!

ഇതെന്താ സംഭവം എന്ന് മനസ്സിലാകാതെ നിന്ന ദേവൂന്റെ അടുത്തേക്ക് ഗായത്രി വന്നു. 

"അതെ എന്റെ അപ്പുവേട്ടൻ ഇതല്ലട്ടോ ദേ അതാണ്‌... "

ഗായത്രി കൈ ചൂണ്ടിയിടത്ത്‌ മണവാളന്റെ വേഷത്തിൽ മറ്റൊരു ചെറുപ്പക്കാരൻ നിൽപ്പുണ്ടായിരുന്നു . 

"അപ്പൊ കല്യാണം....സത്യം പറ ഇവിടെ എന്താ സംഭവം?

നിന്റെ കൺഫ്യൂഷൻ ഒക്കെ ഞങ്ങൾ മാറ്റി തരാം എന്ന് പറഞ്ഞു വന്നത് ദേവൂന്റെ അച്ഛനും അമ്മയും ആയിരുന്നു. 

"ഏഹ് അച്ഛാ.. അമ്മേ... നിങ്ങൾ ഇവിടെ എന്താ? 

"പിന്നെ ഞങ്ങളുടെ മോൾടെ കല്യാണത്തിന് ഞങ്ങൾ വരണ്ടേ.... ". 

എന്തൊക്കയാ ഇവിടെ നടക്കണത് എന്ന് ദേവൂന് ഒരു എത്തും പിടിയും കിട്ടീട്ടില്ല എന്ന് അപ്പുവേട്ടന് മനസ്സിലായി. 

അവളുടെ അടുത്ത് ചെന്ന് കാര്യങ്ങൾ എല്ലാം വിശദീകരിച് പറഞ്ഞ് കൊടുത്തു. 

ദേവൂനെ അപ്പുവേട്ടന് പണ്ട് മുതലെ ഇഷ്ടായിരുന്നു. എന്ന് പറഞ്ഞ സ്കൂളിൽ പഠിക്കണ കാലം തൊട്ടേ.... !

അന്ന് അവളെ തട്ടി മാറ്റി മുമ്പിൽ കയറുന്നതിനും മുമ്പേ തുടങ്ങിയ ഇഷ്ടം. 
രാവിലെ വന്നു പ്യൂണുമായിട്ട് കത്തി വെച്ചോണ്ട് ഇരുന്ന ആ വായാടിയെ പുള്ളിയും ശ്രെദ്ധിക്കാൻ തുടങ്ങി.  
അങ്ങനെ ദേവൂനോട്‌ ഈ കാര്യം എങ്ങനെ പറയും എന്ന് ഓർത്തിരിക്കുമ്പോ ആണ് അവൾ ഇങ്ങോട്ട്  പ്രേമവും കൊണ്ട് വരുന്നത്. 
പക്ഷെ........ ക്രിക്കറ്റിനേക്കാൾ വലുതല്ല ഈ പ്രേമം  എന്ന്  തിരിച്ചറിഞ്ഞു. പിന്നെ പത്തു കഴിഞ്ഞ് പോയ തീരാവുന്ന ഒന്നല്ലേ എന്ന് കരുതി ആണ് അന്ന് പ്രത്യേകിച്ച് ഒന്നും പറയാതിരുന്നത്...😊

പക്ഷെ ഒരൊമ്പതാം ക്ലാസ്സുകാരന് തോന്നിയ കൗതുകം മാത്രമല്ല ഇതെന്ന് അറിയാൻ ഒത്തിരി സമയം എടുത്തു. ഡിഗ്രിക്ക് പഠിക്കുമ്പോ ദേവൂന് ഇപ്പഴും ഇഷ്ടാണ് എന്നറിഞ്ഞ നിമിഷം... അപ്പുവും ഒത്തിരി സന്തോഷിച്ചു. 

പക്ഷെ ക്രിക്കറ്റ്‌ തന്നെ ആണ് ഏറ്റവും പ്രധാനം എന്നുള്ളത് കൊണ്ട് ആ പ്രണയത്തെ ആരും അറിയാതെ മനസ്സിൽ ഒളിപ്പിച്ചു. 

പിന്നെ ആഗ്രഹിച്ച പോലെ എല്ലാം നടന്നപ്പോ ദേവൂനെയും കൂടെ കൂട്ടാൻ സമയം ആയി എന്ന് തോന്നി. അങ്ങനെ ദേവൂനോട്‌ പോലും പറയാതെ കല്യാണം ആലോചിച്ചതും അവളോട്‌ ഒന്നും പറയാതെ ഇരുന്നതും ഗായത്രിയുടെ പേരും പറഞ്ഞു വട്ടം കറക്കിയതും  എല്ലാം അപ്പുവേട്ടന്റെ പ്ലാൻ ആയിരുന്നു... 😋😋😋😋😋

ഇത്രേം ഒക്കെ കേട്ടപ്പോ കരയണോ ചിരിക്കണോ എന്നായി പോയി പാവം നമ്മുടെ ദേവൂന്... 

പിന്നെ ഒന്നും നോക്കിയില്ല അപ്പുവേട്ടന്റെ കരണം നോക്കി ഒറ്റ അടി കൊടുത്തതും ആ നെഞ്ചിൽ വീണു പൊട്ടിക്കരഞ്ഞതും ഒരുമിച്ചായിരുന്നു. 

"ഒരു വാക്ക് എന്നോട് പറഞ്ഞൂടായിരുന്നോ? എന്ത് മാത്രം കരഞ്ഞു, ഞാൻ എന്റെ അപ്പുവേട്ടനെ ഓർത്ത്... എന്തിനാ എന്നെ പറ്റിച്ചേ? "

തന്റെ നെഞ്ചിൽ വീണമർന്നു കരയുന്ന ദേവൂന്റെ മുഖത്തെ കൈക്കുമ്പിളിൽ എടുത്ത്‌ കണ്ണീർ ഒപ്പി  കൊണ്ട് അപ്പുവേട്ടൻ ഉറക്കെ വിളിച്ചു പറഞ്ഞു..... 
"ഹാപ്പി BIRTHDAY ദേവൂട്ടാ....birthday ഒക്കെ ആകുമ്പോൾ കുറച്ച് കളർ ആകണ്ടേ.... ഇത്തവണത്തെ എന്റെ പിറന്നാൾ സമ്മാനം ഞാൻ തന്നെ ആ. സൂപ്പർ ഗിഫ്റ്റ് അല്ലെ? 😘.

സന്തോഷം കൊണ്ട് കണ്ണു നിറയുമ്പോൾ അപ്പുവേട്ടന്റെ അമ്മ വിളിച്ചു പറയുന്നുണ്ടായിരുന്നു 
"അതെ മുഹൂർത്തം കഴിയാൻ ഇനി പത്തു  മിനിറ്റെ ഒള്ളൂ, പെട്ടെന്ന് ആയിക്കോട്ടെ..."ന്ന്. 

അപ്പോഴേക്കും തിരുമേനി ശ്രീകോവിലിനുള്ളിൽ നിന്നും പൂജിച്ച താലിയും ആയി വന്നു. 

തിരുമേനിയുടെ കൈയിൽ നിന്നും താലി വാങ്ങി കെട്ടാൻ ഒരുങ്ങിയപ്പോൾ ദേവു തടഞ്ഞു..... 

"പ... പാറു എവിടെ? അവളും ഉണ്ടാവണം മുൻനിരയിൽ തന്നെ... "

ഞാൻ ഈ സമയം ഇതൊന്നും അറിയാതെ ദേവൂനെ അന്വേഷിച് അലഞ്ഞു തിരിയുകയാണ്... 

ആരോ വന്ന് എന്നേം വലിച്ചോണ്ട് അമ്പലത്തിലേക്ക് പോയി.... 

ഞാൻ ചെന്ന് നോക്കുമ്പോൾ ദേവൂന്റെ കഴുത്തിൽ താലി കെട്ടാൻ ഒരുങ്ങി നിക്കുന്ന അപ്പുവേട്ടനും നാണം കൊണ്ട് തല  കുമ്പിട്ടു നിലത്തു കളം വരയ്ക്കുന്ന ദേവികയും.   

എന്നെ കണ്ടതും എല്ലാരും.... അഹ് ഇനി കെട്ടിക്കോ എന്ന് അപ്പുവേട്ടന് ഓർഡർ കൊടുത്തു. 
അങ്ങനെ അവൾ അപ്പുവേട്ടന്റെ ഹൃദയസഖി ആയി മാറി.. 
💜
ആ താലി അവളുടെ കഴുത്തിൽ വീഴുമ്പോൾ എന്റെ കണ്ണുകളും സന്തോഷം കൊണ്ട് നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. 

ഇലചീന്തിൽ നിറഞ്ഞ കുങ്കുമത്തിൽ നിന്നും കുറച്ചെടുത്ത് അവളുടെ സീമന്തരേഖയിൽ ചാർത്തുമ്പോൾ ഒരു നുള്ള് പാറി ദേവൂന്റെ മൂക്കിൽ വീണിരുന്നു.

ഒടുവിൽ ഫോട്ടോക്ക് പോസ് ചെയ്തപ്പോ ഞാൻ മെല്ലെ അവളുടെ ചെവിയിൽ പറഞ്ഞു 
"Happy Birthday Devoo 💕".
    
    അവസാനിച്ചു ☺️☺️
🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁
NB:സ്നേഹിച്ചിട്ട് ലഭിക്കുന്നത് ഭാഗ്യം.😍
സ്നേഹിച്ചിട്ടും ലഭിക്കാതെ പോയാൽ അത് വിധി. 🙌.
പക്ഷെ കിട്ടില്ലെന്ന്‌ അറിഞ്ഞിട്ടും സ്നേഹിക്കുന്നത് യഥാർത്ഥ പ്രേമം 💕
☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️
ലൈക്ക് ഷെയർ ചെയ്യണേ...

കൂടുതൽ കഥകൾക്ക് ഈ പേജ് ഫോളോ ചെയ്യൂ....
To Top