ഹൃദയസഖി, ഭാഗം: 2

Valappottukal



രചന: Parvathy R Nair 


നാലാമത്തെ പിരീഡ് കഴിഞ്ഞ് ലഞ്ച് ബ്രേക്കിന് ബെൽ അടിച്ചപ്പോ തൊട്ട് ദേവൂന്റെ നെഞ്ചിടിപ്പ് എനിക്ക് കേക്കാൻ പാകത്തിന് ആയിരുന്നു. 

"എടി...... എനിക്കേ....എനിക്ക്  ചെറിയോരു പേടി പോലെ.ഇനി വെല്ല ചീത്തയും വിളിക്കാൻ ആണോ കാട്ടിത്തരാൻ പറഞ്ഞേ? "

"അയ്യയ്യേ നീയൊക്കെ എന്ത്  കാമുകി ആടി? മ്ലേച്ഛം!!എടോ മനുഷ്യാ എനിക്ക് തന്നെ പെരുത്തിഷ്ടാന്ന് അങ്ങ് മുഖത്തടിച്ച പോലെ പറഞ്ഞേക്കണം. അല്ലാതെ കണ്ണും കണ്ണും നോക്കി, അത് പിന്നെ.... ഞാൻ, എനിക്ക്.... അങ്ങനെ ഒക്കെ പറഞ്ഞ് വെറുതെ first impression കളയരുത്, കേട്ടോ!"

"ആടി..... പറയാൻ ഒക്കെ എളുപ്പാ....! അല്ലാടി ഞാൻ നേരിട്ട് ഇനി പോയി പറയണോ..? പുള്ളി എന്തായാലും കാര്യം അറിഞ്ഞതല്ലേ? 

"ഏഹ്.... എടി മുഖത്ത് നോക്കി ഇഷ്ടാന്ന് പറയുക എന്നത് ആൺകുട്ടികൾക്ക് മാത്രം അല്ല പെൺകുട്ടികൾക്കും ബാധകമാണ്.... "

"ആല്ലേ.... ഹ്മ്മ്... എന്റെ കൃഷ്ണാ ഒന്ന് സെറ്റ് ആക്കിതരണേ... ഞാൻ ഒരു വെണ്ണ കഴിപ്പിച്ചെക്കാം.. പ്ലീസ്. "

അവൾക്ക് കോൺഫിഡൻസ് കൊടുത്തു കൊടുത്ത് അവളുടെ ഉള്ള കിളികളെ ഒക്കെ നാടുകടത്തിയപ്പോ എന്തോ ഒരു സമാധാനം. "😉😉😉😉. 

എന്താ സംഭവിക്കുക എന്ന് ഓർത്ത് ടെൻഷൻ അടിച്ചിട്ട് ദേവു അന്ന് ചോറ് പോലും ഉണ്ടില്ല. 

ഉണ്ടോണ്ടിരുന്ന എന്നേം വലിച്ചുകൊണ്ട്  അവള് വെളിയിലേക്ക് പോയി. 

ഇതൊക്ക കണ്ട് അന്തം വിട്ടിരിക്കുകയായിരുന്നു ഞങ്ങടെ മറ്റു മൂന്നു ഫ്രണ്ട്സ്. 😯😯😯

ഞങ്ങൾക്കിടയിൽ എന്തൊക്കെയോ ചീഞ്ഞു നാറുന്നുണ്ട് അവർക്ക് മനസ്സിലായി. 

ഞങ്ങൾ നേരെ പോയത് ടോയ്‌ലെറ്റിലേക്ക് ആണ്.അല്ലെങ്കിലും girls ടോയ്ലറ്റ് എന്ന് പറഞ്ഞ ഒരു ചെറിയ ബ്യൂട്ടിപാർലർ ആണല്ലോ. അമീഷ എന്നൊരു ഫ്രണ്ടിന്റെ കൈയിൽ അത്യാവശ്യം ഒന്ന് ഒരുങ്ങാൻ ഉള്ള ഐറ്റംസ് ഒക്കെ ഉണ്ട്. ചീപ്പ്,കുഞ്ഞിക്കണ്ണാടി,eyeliner etc....
അവളുടെ കൈയിന്നു ഐറ്റംസ് ഒക്കെ വാങ്ങി 
ദേവു മുടി ഒന്ന് കൂടെ ചീകി മിനുക്കി, കണ്ണുകൾ എഴുതി, പിന്നെ എന്റെ നെറ്റിയിലെ ചന്ദനം എടുത്ത് ചലിച്ചു നെറ്റിയിൽ ഇട്ടു. 
ഹ്മ്മ് ഇപ്പൊ കുറച്ച് സുന്ദരിയായിട്ടുണ്ട്. 

അപ്പൊ ആദിത്യ ഞങ്ങളെ തിരഞ്ഞു താഴെ വന്നു. 

"ഹ ദേവൂ വാ പുള്ളിയെ പരിചയപ്പെടുത്തി തരാം. പിന്നെ എന്തേലും പറയാൻ ഉണ്ടേൽ വാ തുറന്ന് പറഞ്ഞേക്കണം."

"എടി അത്.....നീ ആദ്യം പുള്ളിക്ക് എന്നെ ഒന്ന്  കാട്ടികൊടുക്ക്. അങ്ങനെ പിന്നെ കണ്ട് കണ്ട് പരിചയം ആകട്ടെ.എന്നിട്ട് പോയി പറയാം. എങ്ങനെ ഉണ്ട് ഐഡിയ? 

അപ്പോഴേക്കും പുള്ളി പത്തും കഴിഞ്ഞ് പോകും. പിന്നേ നീ മാനസമൈനേ പാടി നടക്കേണ്ടി വരും എന്ന് പറഞ്ഞു ഞാൻ കളിയാക്കി. 

അത് സാരമില്ല എന്നും പറഞ്ഞു ആദിത്യയെ പുള്ളിടെ അടുത്തെക്ക് പറഞ്ഞു വിട്ടിട്ട് ഞങ്ങൾ മുകളിലേക്ക് പോയി. 

അങ്ങനെ  ഞങ്ങൾ മുകളിലെ വരാന്തയിൽ ഒരു തൂണും ചാരി പുള്ളിയെ കാത്ത് നിന്നു. 
 അനന്ദു ചേട്ടൻ  കൈകഴുകിയിട്ട് തിരിച്ചു ക്ലാസ്സിലേക്ക് വരുന്ന വഴി ആദിത്യ പുള്ളിടെ അടുത്ത് ചെന്ന് ഞങ്ങളെ കാട്ടികൊടുത്തു.  
പുള്ളി പുരികം ഉയർത്തി മുകളിലേക്ക് നോക്കിയിട്ട് ഒന്ന് ചിരിച്ചു... എന്നിട്ട് കൂൾ ആയിട്ട് ക്ലാസ്സിലേക്ക് കയറി പോയി.

ആ ചിരി തന്നെ ദേവൂന് ധാരാളം ആയിരുന്നു. 💚

പുള്ളി yes എന്നോ No എന്നോ മറുപടി പറയാത്തത് കൊണ്ട് ഞങ്ങൾ പിന്നേം പിറകെ നടന്നു. 

ഈ കാര്യങ്ങൾ ഒക്കെ മറ്റു മൂന്നു പേരോട് പറഞ്ഞപ്പോൾ അവരും ഞെട്ടി... സംഗതി പ്രേമം ആണെന്ന് അവർക്കും ഡൌട്ട് ഉണ്ടായിരുന്നു. പക്ഷെ എനിക്ക് ആരോടോ പ്രേമം ആണെന്ന പാവങ്ങൾ വിചാരിച്ചു വെച്ചിരുന്നത്!😉. 

പിന്നെ സ്റ്റാഫ്‌ റൂമിൽ ദേവൂന്റെ കൂടെ പോകാൻ തന്നെ ഞങ്ങൾ അടി ആയിരുന്നു. 

പതിയെ പതിയെ പുള്ളി എന്നുള്ള വിളി മാറ്റി ഞങ്ങൾ അളിയൻ എന്ന് വിളിക്കാൻ തുടങ്ങി, ദേവു അപ്പുവേട്ടൻ എന്നും.

അങ്ങനെ വരാന്തയിൽ നിന്നും സ്റ്റാഫ്‌ റൂമിന്റെ മുമ്പിൽ നിന്നും ഉള്ള വായിനോട്ടവും ഒക്കെ ആയി ജീവിതം മുന്നോട്ട് പോയി.... !!!

ഒരു ദിവസം എന്റെ fb അക്കൗണ്ടിലേക്ക് അനന്ദു എന്നൊരു അക്കൗണ്ടിൽ നിന്നും ഒരു മെസ്സേജ് വന്നു. 
പ്രൊഫൈൽ നോക്കിപ്പോ നമ്മുടെ അളിയൻ. 

"ഹായ്, നമുക്ക് ഫ്രണ്ട്സ് ആയി ഇരിക്കാം.. എനിക്ക് ഈ പ്രേമത്തിൽ ഒന്നും താല്പര്യം  ഇല്ലഡോ.... "എന്നായിരുന്നു മെസ്സേജ്. 

ഈ അളിയൻ എന്തിനാ എനിക്ക് ഇങ്ങനെ മെസ്സേജ് അയച്ചേ ഇനി പുള്ളിക്ക് ആള്മാറിപ്പോയോ എന്നൊക്ക ഓർത്ത് ആദിത്യയെ വിളിച്ചു. 

"ഹലോ ഡി പാറു ആ.... എടി  അനന്ദുചേട്ടന് ശെരിക്കും ദേവിക ആരാന്ന് അറിയോ? 

"എന്താടി അങ്ങനെ ചോയിച്ചേ? കറക്റ്റ് ആയിട്ട് അറിയാം. പല തവണ അവളെ ചൂണ്ടികാട്ടി ഞാൻ കളിയാക്കാറുണ്ട്... വയറു നിറയെ കേക്കാറുമുണ്ട്!!എന്താ? 

"അല്ലാടി പുള്ളി ഇപ്പൊ എനിക്ക് മെസ്സേജ് അയച്ചു. അതാണ് ചോദിച്ചേ !!"

"ഓഹ് അത് നിന്റെ പ്രൊഫൈൽ പിക്ചറിൽ നീയും ദേവൂം കൂടെ അല്ലെ ഉള്ളത്. അപ്പൊ അവള് ആയിരിക്കും എന്ന് കരുതി അയച്ചതായിരിക്കും.ഞാൻ പറഞ്ഞോളാം അത് നീയാന്ന്.... ഒക്കെ ഗുഡ് നൈറ്റ്. 

"ഒക്കെ ഡി "

ദേവൂനെ വിളിച്ചു കാര്യം പറഞ്ഞപ്പോ ഞാൻ എങ്ങനെലും അളിയൻ ആയിട്ട് കമ്പനി ആയി ഈ പ്രേമം ഒന്ന് സെറ്റ് ആക്കികൊടുക്കാൻ പറഞ്ഞു. 

പിന്നെ ഞാൻ ദേവിക അല്ലെന്നും പാർവതി ആണെന്നും ഒക്കെ പറഞ്ഞു....പയ്യെ ഞങ്ങൾ ഭയങ്കര കമ്പനി ആയി.ആളൊരു സംഭവം ആട്ടോ, എങ്ങനെയും ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിൽ കയറണം ഇന്ത്യക്ക് വേണ്ടി കളിക്കണം എന്നൊക്കെ സ്വപ്നം ഉള്ള, അതിനു വേണ്ടി അതികഠിനമായി വർക്ക്‌ ചെയ്യുന്ന ആൾ. എല്ലാർക്കും ബഹുമാനം തോന്നിപോകുന്ന ഒരു ക്യാരക്ടർ.  ഞാൻ 
അവളെ  പറ്റി അളിയനോട് വാ തോരാതെ തള്ളിമറിച്ചു കൊണ്ടെ ഇരുന്നു.... !!

അങ്ങനെ അവർക്കിടയിലെ ഹംസമായി ഞാൻ മാറി. 

അളിയൻ,  പത്താം ക്ലാസ്സ്‌  കഴിഞ്ഞാൽ നാട്ടിലേക്ക് പോകുമെന്നും ബാക്കി പഠിത്തം ഒക്കെ അവിടെ ആണെന്നും ഞാൻ ദേവൂനോട്‌ പറഞ്ഞപ്പോ ഒന്നും മിണ്ടാതെ കുറേ നേരം അവള്  അനന്തതയിലേക്ക് നോക്കി ഇരുന്നു.

മാസങ്ങൾ പെട്ടന്ന് കടന്നു പോയി.... ഫെബ്രുവരി വരെ എത്തി. പത്താം ക്ലാസ്സിന്റെ മോഡൽ എക്സാം തുടങ്ങാറായി.

ദേവികയെ പറ്റി പറയുമ്പോൾ എല്ലാം പുള്ളി ഒഴിഞ്ഞു മാറാൻ നോക്കി. 
ഒരു പക്ഷെ അവൾ തന്റെ ഇഷ്ടം നേരിട്ട് പറയാത്തത് കൊണ്ടാവും പുള്ളി ഇങ്ങനെ ഒഴുക്കൻമട്ടിൽ എന്ന് ഞാൻ അവളെ പറഞ്ഞ് എരി കയറ്റി. 

അങ്ങനെ ദേവു അവളുടെ അപ്പുവേട്ടനോട്‌ തന്റെ ഉള്ളിലെ ഇഷ്ടം തുറന്നു പറയാൻ തീരുമാനിച്ചു.... 

മോഡൽ എക്സാം ആയോണ്ട് ഇടവിട്ട് ആണ് ക്ലാസുകൾ ഉണ്ടായിരുന്നത്. 
Valentines day ക്ക് കൊടുക്കാം എന്ന് പ്ലാൻ ഇട്ടപ്പോ ഞങ്ങൾക്ക് അന്ന് ക്ലാസ്സ് ഇല്ലന്ന് അറി ഞ്ഞു. 
അങ്ങനെ അവർക്ക് എക്സാമും ഞങ്ങൾക്ക് ക്ലാസും ഒരുമിച്ച് വന്ന ദിവസം ഫെബ്രുവരി 19 ന് ആയിരുന്നു. 

അപ്പുവേട്ടനോട്‌ നാളെ ഒരു കാര്യം പറയാൻ ഉണ്ടെന്നും എക്സാം കഴിയുമ്പോൾ നിക്കാമോ എന്നും ചോദിച്ചപ്പോ " ഞാൻ എന്റെ എക്സാം ഹാളിൽ ഉണ്ടാകും അങ്ങോട്ട്‌ പോരെ" എന്ന് മറുപടി കിട്ടി. 

പിന്നെ ഞങ്ങൾ ഒടുക്കത്തെ പ്ലാനിങ് ആയിരുന്നു. എല്ലാ പ്രണയത്തിന്റെയും തുടക്കം ചോക്ലേറ്റ് ആണല്ലോ... അങ്ങനെ ഒരു ഡയറിമിൽക്ക് സിൽക്ക് കൊടുക്കാം എന്ന് തീരുമാനിച്ചു. 

പിറ്റേന്ന് രാവിലെ തൊട്ട് ഉച്ച വരെ ഞങ്ങൾ അഞ്ചും സ്വപ്നലോകത്തായിരുന്നു. 

എല്ലാരും,  ദേവു ചോക്ലേറ്റ് കൊടുക്കുമ്പോ പുള്ളി വാങ്ങിയിട്ട് അതിൽ നിന്ന് ഒരു പീസ് എടുത്ത് അവൾക്ക് കൊടുത്തിട്ട് എനിക്കും തന്നെ ഇഷ്ടാണ് എന്ന് പറയുന്നതായി സ്വപ്നം കണ്ടു.

ഞങ്ങടെ ലഞ്ച് ബ്രേക്കിന് മുമ്പ് അവരുടെ എക്സാം കഴിഞ്ഞിരുന്നു. എല്ലാരുടേം കൂടെ അപ്പുവേട്ടനും താഴേക്ക് പോകുന്നത് ഞങ്ങൾ കണ്ടു. 
ഒരു പക്ഷെ പറയാൻ പോകുന്ന കാര്യം എന്താണെന്ന് പുള്ളിക്ക് അറിയാവുന്നത് കൊണ്ടും അതിൽ താല്പര്യം ഇല്ലാത്തത് കൊണ്ടും ആകും പോകുന്നതെന്ന് എനിക്കും തോന്നി.

അങ്ങനെ പുള്ളി പോയെന്റെ വിഷമത്തിൽ സെന്റി അടിച്ച് കൈകഴുകാൻ പോയപ്പോ ഒഴിഞ്ഞഒരു ക്ലാസ്സ്‌ റൂമിൽ ഞങ്ങളെയും കാത്ത് ഇരിക്കുന്നു ഞങ്ങളുടെ Al-അളിയൻ. 
കണക്ക് പരീക്ഷയിൽ ഫുൾ മാർക്ക്‌ കിട്ടിയ ഒരവസ്ഥ ആയിരുന്നു അപ്പൊഞങ്ങൾക്ക്. 

പിന്നെ ഒന്നും നോക്കീല്ല ദേവൂനോട്‌  കാര്യം പറയാൻ പറഞ്ഞു ഞങ്ങൾ ക്ലാസ്സിലേക്ക് പറഞ്ഞ് വിട്ടു. ഉന്തി തള്ളി വിട്ടു എന്ന് പറയുന്നതാകും ശെരി. 😋. 

എന്നിട്ട് ഞങ്ങൾ നാലും കൂടെ ലേബർ റൂമിന്റെ മുന്നിലൂടെ ടെൻഷൻ അടിച്ച് നടക്കണ പോലെ ആ വരാന്തയിലൂടെ തേരാപാര നടന്നു.

ആ സമയം ഉള്ളിൽ, അവളെന്തെങ്കിലും പറയുന്നതിന് മുമ്പ് അപ്പുവേട്ടൻ ചാടി കയറി സംസാരിക്കാൻ തുടങ്ങി. 

"ഇയാൾ എന്താ പറയാൻ പോണേന്ന് എനിക്ക് അറിയാം. വേണ്ടഡോ..... പാറു പറഞ്ഞു കാണില്ലേ, എന്റെ ഡ്രീമിനെ പറ്റി. So..... അതിനിടയിൽ എനിക്ക്‌ ഈ പ്രേമം ഒന്നും... വേണ്ടാ."

"അത്..... അല്ല ഡ്രീംസ്‌ ഒക്കെ സെറ്റ് ആയിട്ട് മതി. ഞാൻ കാത്തിരുന്നോളാം.. "

"ഹ്മ്മ് അതിനൊക്കെ ടൈം എടുക്കും ഒത്തിരി. അഥവാ വെയിറ്റ് ചെയ്യാൻ പറഞ്ഞിട്ട്, എന്റെ ഡ്രീമിൽ എത്തികഴിയുമ്പോ എനിക്ക്‌ തന്നോട് ഒന്നും തോന്നുന്നില്ല എങ്കിലോ? ഞാൻ കാരണം തന്റെ ലൈഫ് സ്പോയിൽ ആകും. So വിട്ടേരെ നമ്മളെ."

അപ്പോഴേക്കും ദേവൂന്റെ കണ്ണുകൾ ഒക്കെ നിറയാൻ തുടങ്ങി. 

"ഹയ്യോ ചേട്ടാ ഞാൻ ഇയാൾക്ക് ഒരു ശല്യം ആയി ഇനി വരില്ലട്ടോ... ഉള്ളിൽ തോന്നിയ ഇഷ്ടം പറയാതെ പോയതിന്റെ പേരിൽ ഇനി ഒരു കുറ്റബോധം ഉണ്ടാവരുത് എന്ന് കരുതി പറഞ്ഞതാ... ഫസ്റ്റ് ടൈം ആണേ ഇങ്ങനെ അതാ കണ്ണൊക്കെ നിറയാണെ.. ഹ്മ്മ് സോറി". 
അങ്ങനെ കുറച്ചു സെന്റി ഡയലോഗ് അടിച്ച് കണ്ണു നിറച്ച് തിരികെ പോകാൻ ആഞ്ഞപ്പോ ആണ് ചോക്ലേറ്റിന്റെ കാര്യം ഓർത്തത്. 

"ഹയ്യോ..... ഇയാൾക്ക് എന്നെ ഒരു ഫ്രണ്ട് ആയി കാണാൻ പറ്റുവോ....? എന്നാ ഇത് പിടി.പിന്നെ all the best for your exams. Bye. "

അങ്ങനെ ചോക്ലേറ്റും കൊടുത്ത് കണ്ണും നിറച്ച് ക്ലാസ്സിൽ നിന്ന് ഇറങ്ങി വന്ന അവള് ഞങ്ങടെ മുഖത്ത് നോക്കി കഷ്ടപ്പെട്ടൊന്ന് ചിരിച്ചു. ആ ചിരിയിൽ എല്ലാം ഉണ്ടായിരുന്നു. പിന്നെ ഞങ്ങളാരും അവളോട്‌ അതിനെ പറ്റി ചോദിച്ചതും ഇല്ല.

ഞങ്ങൾ എല്ലാം വിചാരിച്ചത് ആ ചാപ്റ്റർ അവിടെ ക്ലോസ് ആയിന്നാ. 

എന്നാൽ അതങ്ങനെ ഇങ്ങനെ ഒന്നും തീരില്ല എന്ന് എനിക്ക്‌ മനസ്സിലായത് exam തുടങ്ങുന്നതിനു മുമ്പ്  സ്കൂളിന്റെ കുറച്ച് അടുത്തുള്ള അമ്പലത്തിൽ എന്നേം കൂട്ടിപ്പോയി അപ്പുവേട്ടന്റെ  നാളും പേരും പറഞ്ഞ് അർച്ചന കഴിപ്പിച്ചപ്പോൾ ആണ്. അന്നാ അമ്പലനടയിൽ വെച്ച് ഞാൻ അവളോട്‌ ചോദിച്ചു നിനക്കിപ്പോഴും പുള്ളിയെ ഇഷ്ടാണോന്ന്. അതിനുള്ള അവളുടെ മറുപടി കേട്ടപ്പോ എനിക്ക്‌ ഉണ്ടായ ഫീൽ പറഞ്ഞറിയിക്കാൻ പറ്റില്ല. 💖

"എടി മണ്ടി..... പുള്ളിടെ ഡ്രീം ക്രിക്കറ്റ്‌ ആണേൽ എന്റെ ഡ്രീം അങ്ങേരാ... എന്നെ പുള്ളിക്ക് ഇഷ്ടല്ലായിരിക്കാം, എന്ന് വെച്ച് എന്റെ ഇഷ്ടം കുറയുമോ? കൂടീട്ടേ ഒള്ളു. അത് എന്നും അങ്ങനെ ആയിരിക്കും. ബാക്കി പിന്നെ നോക്കാം.. ഒക്കെ !😊

നിനക്കേ മുഴുത്ത വട്ടാന്നും പറഞ്ഞ് തൊഴുതിറങ്ങി പ്രസാദം തൊട്ടു കൊണ്ടിരുന്നപ്പോ കുങ്കുമം പാറി ദേവൂന്റെ മൂക്കിൽ വീണു. 
അവള് അത് തുടച്ചു കളയാൻ തുടങ്ങിയപ്പോ ഞാൻ തടഞ്ഞു.

"എടി നമ്മളെ ഈ കുങ്കുമം തൊടുമ്പോ മൂക്കിൽ വീണാ നമ്മളെ കെട്ടാൻ പോകണ ആൾക്ക് നമ്മളോട് ഭയങ്കര ഇഷ്ടായിരിക്കുംന്നാ ഒരു പഴമൊഴി. "

"അതിന്....? "

"ഹോ എടി മണ്ടി ഭഗവതി നിനക്ക് ഒരു ക്ലൂ തന്നതാണെങ്കിലോ.... നീ സ്നേഹിക്കണ ആളെ തന്നെ നിനക്ക് കിട്ടൂന്ന്. "

"ആണോ.... ഓഹ് ദൈവമേ താങ്ക്സ് ".

അങ്ങനെ അവരുടെ SSLC എക്സാമും കഴിഞ്ഞ് പുള്ളി ആലപ്പുഴക്ക് പെട്ടി പാക്ക് ചെയ്തു. 

പിന്നെ ഇടക്ക് ഇടക്ക് എനിക്ക്‌ വരുന്ന പുള്ളിടെ whatsup മെസേജ് വഴി ദേവു പുള്ളിടെ വിശേഷങ്ങൾ അറിഞ്ഞു കൊണ്ടെ ഇരുന്നു. പക്ഷെ പുള്ളിടെ എല്ലാ പിറന്നാളിനും ദേവു അർച്ചന നടത്താറുണ്ടായിരുന്നു. 

അപ്പുവേട്ടൻ സ്കൂളിന്ന് പോയതോടെ ദേവു കുറേ കൂടെ സൈലന്റ് ആയി. 

പിന്നെ ഞങ്ങളും പത്തു കഴിഞ്ഞ് ആ സ്കൂളിന്റെ പടി ഇറങ്ങി. 

അഞ്ചും നാല് വഴിക്ക് പിരിഞ്ഞു. 
ഞാനും ദേവൂം ഒരേ സ്കൂളിൽ +1ന് ചേർന്നു. 

ഒരിക്കൽ പോലും ദേവൂനെ പറ്റി അപ്പുവേട്ടൻ ചോദിച്ചതേ ഇല്ല.

പിന്നെ കേരള ടീമിൽ കിട്ടി എന്നും പറഞ്ഞു മെസേജ് അയച്ചു. അന്ന് ദേവൂ കുറേ നാളുകൂടി ഒത്തിരി സന്തോഷിച്ചു കണ്ടു. 

അതിൽ പിന്നെ പുള്ളി ഭയങ്കര ബിസി ആയി. ഡിഗ്രി, പ്രാക്ടീസ് അങ്ങനെ ....  വല്ലപ്പോഴും hi, ഹലോ, എന്താ വിശേഷം എന്നൊക്ക ചോദിച്ചു പോകുമായിരുന്നു. 

പിന്നെ പിന്നെ അപ്പുവേട്ടന്റെ മെസ്സേജ് വന്നോ എന്ന ദേവൂന്റെ ചോദ്യവും കുറഞ്ഞു.മെസ്സേജ് വന്ന ഞാൻ പറയും എന്നല്ലാതെ അവളായിട്ടുള്ള ചോദ്യം നിർത്തി. 
ഒരിക്കലും നടക്കില്ലാത്ത ഒരാഗ്രഹം ആണതെന്ന് അവൾക്കും മനസ്സിലായിക്കാണും എന്ന് ഞാൻ കരുതി.

അപ്പുവേട്ടൻ ഡിഗ്രി കംപ്ലീറ്റ് ചെയ്ത് കഴിഞ്ഞപ്പോ രഞ്ജി കളിക്കാൻ അവസരം കിട്ടി.   പ്രാക്ടീസിനു വേണ്ടി മുംബൈയിലേക്ക് പോകുവാന്നും പറഞ്ഞ് മെസ്സേജ് അയച്ചപ്പോ ദേവുന് ഇയാളെ ഇപ്പഴും ഇഷ്ടാണ് എന്ന് പറഞ്ഞ് മെസ്സേജ് അയച്ചു. 
റിപ്ലൈ ആയി കിട്ടിയത് 😶ഒരു സ്മൈലി ആയിരുന്നു. 

മുംബൈക്ക് പോയ  കാര്യം പറഞ്ഞപ്പോ ദേവൂനും ഒത്തിരി സന്തോഷായി.

പിറ്റേ കൊല്ലം ഞങ്ങളും ഡിഗ്രി കംപ്ലീറ്റ് ചെയ്ത് കുറച്ച് short കോഴ്സുകളും അറ്റൻഡ് ചെയ്ത് ജോലിക്കായി ട്രൈ ചെയ്ത് കൊണ്ടിരുന്നു. 

മുംബൈയിയിൽ തന്നെ പോസ്റ്റിങ്ങ്‌ ഉള്ള ജോലിക്കേ പോകൂ എന്ന വാശിയിൽ എനിക്ക്‌ മനസ്സിലായി ഇവൾക്ക് അസ്ഥിക്ക് പിടിച്ചിരിക്കുവാണെന്ന്.  അങ്ങനെ  ഞങ്ങളും കൂടും കുടുക്കയും കെട്ടിപ്പൂട്ടി മുംബൈക്ക് പോയി. 

ഞങ്ങടെ പഴയ best ഫ്രണ്ട്സിൽ ഒരാളുടെ പപ്പക്ക് മുംബൈയിൽ ബിസിനസ് ഉള്ളത് കൊണ്ട് ഒരു ഫ്ലാറ്റ് ഒക്കെ ഈസി ആയി കിട്ടി.


First സാലറി കിട്ടിയപ്പോ പുള്ളിയെ ഒന്ന് കാണണം എന്നും ഒരു  ട്രീറ്റ്‌ കൊടുക്കണം എന്നും ഒരു ആഗ്രഹം ദേവു പറഞ്ഞപ്പോ എനിക്കും സന്തോഷമായിരുന്നു.പുള്ളിയെ കാണാൻ വേണ്ടി മാത്രം ആണ് ഇങ്ങോട്ട് വന്നത്. പക്ഷെ ഇത് വരെ കണ്ടില്ല.... !😓

മെസ്സേജ് അയച്ചപ്പോ വരുമോ എന്ന് വല്യ പ്രതീക്ഷ വേണ്ടെന്ന് ഞാൻ ആദ്യമേ  പറഞ്ഞിരുന്നു. 
പക്ഷെ "വരാല്ലോ .. but എന്റെ കൂടെ ഒരു ഫ്രണ്ട് കൂടി ഉണ്ടാകും, "എന്ന് റിപ്ലൈ വന്നപ്പോൾ ഞങ്ങൾ തുള്ളിചാടി.. 😋😋

അപ്പുവേട്ടനെ ഒത്തിരി വർഷങ്ങൾക്കിപ്പുറം കാണാൻ പോകുന്നതിന്റെ ഒരു തരം വല്ലാത്ത ആകാംഷയിൽ ആയിരുന്നു ദേവു. 

ഒരു സിമ്പിൾ ബ്ലൂ കളർ സാരീ ഉടുത്ത്,  അതിനു ചേരുന്ന ഒരു ജിമിക്കിയും ഇട്ട് ആയിരം പിന്നൽ പിന്നി മുടി മുമ്പിലേക്ക്  ഇട്ട് റൂമിൽ നിന്നും ഇറങ്ങി വന്ന ദേവൂനെ കണ്ട് ഞാൻ ഞെട്ടി.
അത്രക്ക് അടിപൊളി ആയിരുന്നു.👌. 

"ഹ്മ്മ് എങ്ങനെ ഉണ്ട്? "

"ഹമ്പോ കൊള്ളാം ഇത് കണ്ട നിന്റെ അപ്പുവേട്ടൻ ഉറപ്പായും വീഴും."

"മതി മതി പൊക്കിയത്. വാ അവര് വരുന്നതിന് മുമ്പ് നമുക്ക് അവിടെ ചെല്ലണം. "

ഇറങ്ങുന്നതിനു മുമ്പ് അവൾ കൃഷ്ണന്റെ മുമ്പിൽ ചെന്ന് കണ്ണടച്ച് കൈ കൂപ്പി...!
***************
റെസ്റ്റോറന്റിൽ ഒരു ആളൊഴിഞ്ഞ മൂലയിലെ ടേബിളിൽ ഞങ്ങൾ അക്ഷമരായി അപ്പുവേട്ടന് വേണ്ടി കാത്തിരുന്നു. 

ഞങ്ങളെത്തി പത്തു പതിനഞ്ചു മിനിറ്റ് കഴിഞ്ഞപ്പോ അപ്പുവേട്ടൻ എത്തി. 

വൈറ്റ് കളർ ഷർട്ടും ബ്ലാക്ക് ജീൻസും ആയിരുന്നു വേഷം. പക്ഷെ ആളാകെ മാറിപ്പോയി. 
ബോഡി ഒക്കെ നല്ല ജിം ആയി.... താടിയും മീശയും ഒക്കെ വന്ന് കുറച്ച് കളർ ഒക്കെ വെച്ച് ചുരുക്കി പറഞ്ഞ ഒരു സുന്ദരൻ 😘.

ഹായ് എന്ന് പറഞ്ഞ് ഞങ്ങൾക്ക് കൈ തന്നു. 
ദേവൂന് shake hand കൊടുത്തപ്പോ അവളുടെ കൈകൾ വിറക്കുന്നുണ്ടായിരുന്നു. 
ഒരു കൊച്ചുകുട്ടിയെ പോലെ അവൾ തന്റെ അപ്പുവേട്ടനെ നോക്കിക്കൊണ്ടിരുന്നു. 

"ഹ്മ്മ് സോറി നിങ്ങൾ വന്നിട്ട് ഒത്തിരി നേരം ആയോ... ഞാൻ കുറച്ച് ബിസി ആയിപ്പോയി, അതാ late ആയെ... "

"ഇല്ല ജസ്റ്റ്‌ ഒരു ten മിനിറ്റ്.... പിന്നെ എന്തൊക്കയുണ്ട് വിശേഷങ്ങൾ? ". 

"Ya I'm good.... കളി, പ്രാക്ടീസ് അങ്ങനെ ഒക്കെ ആയി പോകുന്നു. ഇയാളെന്താ മിണ്ടാതെ ഇരിക്കുന്നെ.....are you ok ദേവിക? 

അപ്പോഴാണ് ദേവൂ സ്വപ്‌നലോകത്ത് നിന്ന് വെളിയിൽ വന്നത്. 

"ഏയ്യ് ഒന്നുല്ല...സുഖല്ലേ "

"പിന്നേ...... "

"അല്ല കൂടെ ഒരു ഫ്രണ്ട് ഉണ്ടാകും എന്ന് പറഞ്ഞിട്ട് എവിടെ?"

"ഹ വാഷ്റൂമിൽ പോയതാ ഇപ്പൊ വരും".

"ഓഓഓ ".

"എന്താ ദേവികേ എന്നോട് തനിക്ക് ദേഷ്യം ആണോ? "

"എന്തിന്.......പഴയ കാര്യങ്ങൾ ഒക്കെ ഞാൻ മറന്നു. ഒന്നൊഴികെ.... "

അത് എന്താണെന്ന് ചോദിക്കാൻ തുടങ്ങിയതും അപ്പു...എന്നും വിളിച്ചോണ്ട് പുതിയൊരു അവതാരം അപ്പുവേട്ടന്റേം ദേവൂന്റേം ഇടയിലേക്ക് കടന്നുവന്നത്. 

"ഹ വാ..... ഞങ്ങളിപ്പോ ഇയാൾടെ കാര്യം പറഞ്ഞു നിർത്തിയെ ഒള്ളു. 
മ്മ് പാറു, ഇത് ഗായത്രി എന്റെ ബെസ്റ്റ് ഫ്രണ്ട്.എന്റെ കളിക്കൂട്ടുകാരിയാ.
ഇവിടെ ആണ് ജോലി ചെയ്യുന്നത്."

അപ്പു എന്ന് ഗായത്രി വിളിച്ചത് തന്നെ ദേവൂന് സഹിക്കാൻ പറ്റിയില്ല...പിന്നെ കളിക്കൂട്ടുകാരി എന്ന് കൂടെ കേട്ടപ്പോ അവൾക്ക് കലിയിളകി.....😡.

പിന്നെ ഞങ്ങളെയും പരിചയപ്പെടുത്തികൊടുത്തു. 

ഫുഡ്‌ കഴിക്കുമ്പോളും ദേവൂ  അപ്പുവേട്ടനെയും ഗായത്രിയെയും മാറി മാറി നോക്കുകയായിരുന്നു. 😒

ഒടുവിൽ യാത്ര  പറഞ്ഞ് പോകാൻ നേരം ദേവു അപ്പുവേട്ടനോട്‌ എനിക്ക്‌ ഇപ്പഴും തന്നെ ഇഷ്ടാന്ന് പറഞ്ഞപ്പോൾ,  തനിക്ക് ഈ സാരീ നന്നായി ചേരുന്നുണ്ടെന്നു പറഞ്ഞ് ഒരു ചിരിയും പാസാക്കി പുള്ളി  പോയി. 

രാത്രി മൊത്തം കണ്ണാടിയിൽ നോക്കി അപ്പുവേട്ടൻ പറഞ്ഞ വാക്കുകൾ ഓർത്ത് കൊണ്ട് നിക്കുവായിരുന്നു അവൾ.

 "ഹലോ ചേച്ചി, ഉറങ്ങണ്ടേ, മതി സൗന്ദര്യം ആസ്വദിച്ചത്. വാ. "

ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുവായിരുന്നു അവൾ. 

"എടി പാറു നീ ഉറങ്ങിയോ? 

"മ്മ്മ്മ് ഉറങ്ങി... എന്താ? 

"അല്ലാ ആ ഗായത്രിക്ക് അപ്പുവേട്ടനോടുള്ള ബീഹെവിയർ നീ ശ്രദ്ധിച്ചോ? ഭയങ്കര ക്ലോസ് ആയിട്ട്.... അല്ലേ ". 

"ആ എനിക്കെങ്ങും തോന്നീല്ല. ... "

"എന്നാ എനിക്ക്‌ തോന്നി. സംതിങ് ഫീലിംഗ് fishy ". 

"ആഹ് നമുക്ക് അന്വേഷിക്കാം. ഇപ്പൊ ഒന്ന് കിടന്നുറങ്ങു പെണ്ണേ!

 ഗായത്രിയെപ്പറ്റി അപ്പുവേട്ടൻ പറഞ്ഞതിൽ കൂടുതൽ ഒന്നും എനിക്കും  കണ്ടെത്താൻ ആയില്ല. 

പിന്നെയും രണ്ടു വർഷങ്ങൾ കടന്നു പോയി.... 
അതിനിടയിൽ ദേവികയും അപ്പുവേട്ടനും ചെറിയ രീതിയിൽ മെസ്സേജ് ഒക്കെ അയച്ചു കമ്പനി ആവാൻ തുടങ്ങിയിരുന്നു. 

എന്റേം ദേവൂന്റേം വീട്ടിൽ അപ്പോഴേക്കും കല്യാണാലോചനകൾ തലപൊക്കാൻ തുടങ്ങിയിരുന്നു. 

ഇനിയും ഇങ്ങനെ ക്യാറ്റ്&മൗസ് പ്ലേ കളിക്കാതെ പുള്ളിയോട് കാര്യങ്ങൾ ഒക്കെ തുറന്നു പറഞ്ഞ് ഈ one side ലവിന് ഒരു തീരുമാനം ഉണ്ടാക്കാൻ ഉള്ള സമയം ആയിന്ന് അവൾക്ക് മനസ്സിലായി. 

നേരിട്ട് പറയാൻ ഉള്ള ധൈര്യം ഇനിയും കാണിച്ചില്ലേൽ എല്ലാം വെറും പാഴ്കിനാവുകൾ മാത്രം ആകും എന്നത് അവളിൽ വ്യാകുലത ഉണർത്തി. 

ഒടുവിൽ നേരിട്ട് കണ്ട് പറയാൻ അവൾ തീരുമാനിച്ചു. 

ജുഹൂ ബീച്ചിലെ തിരകളെ സാക്ഷി നിർത്തി അവൾ ഒരിക്കൽ കൂടി തന്റെ ഇഷ്ടം തുറന്നു പറഞ്ഞു. 

അപ്പുവേട്ടനെ കാണണം എന്ന ഒറ്റലക്ഷ്യം കൊണ്ട് മാത്രം ആണ് ജോലി എന്ന പേരിൽ ഇവിടെ വരെ വന്നതെന്നും, അന്നത്തെ ആ ഒമ്പതാം ക്ലാസ്സുകാരിയുടെ വെറുമൊരു പൊട്ടത്തരം ആയി ഇതിനെ കാണരുതെന്നും പറഞ്ഞവൾ തന്റെ ഉള്ളിൽ ഉണ്ടായിരുന്ന എല്ലാം അപ്പുവേട്ടനോട്‌ തുറന്നു പറഞ്ഞു. 

എല്ലാം കേട്ടതിനു ശേഷം ദേവൂന്റെ നേരെ നിന്ന് അയാൾ പറഞ്ഞു... 
എടോ ഇയാളത് മറക്ക്, എനിക്കിപ്പോഴും തന്നോട് അത്തരത്തിൽ ഒരു ഫീൽ തോന്നണില്ല. 
വീട്ടുകാർ കണ്ട് പിടിച്ചു തന്ന ആളെ കല്യാണം കഴിച്ചു സുഖായി ജീവിക്കാൻ നോക്ക്..... I'm സോറി. ഞാൻ കുറച്ച് ബിസി ആണ് പിന്നെ കാണാം ബൈ. 👋

ഇത്രയും പറഞ്ഞ് അയാൾ പോയി.

കൂടുതൽ കഥകൾക്ക് ഈ പേജ് ഫോളോ ചെയ്യൂ....
To Top