രചന: Parvathy R Nair
"നോക്ക് പാറു.... നീ തന്നെ അവളോട് ഒന്ന് പറഞ്ഞു മനസ്സിലാക്ക് !!എത്ര തവണ പറഞ്ഞു എനിക്ക് താല്പര്യം ഇല്ലാന്ന്... അവൾക്കെന്താഡോ പറഞ്ഞാ മനസ്സിലാവില്ലേ?
"അത് അപ്പുവേട്ടാ.... അവൾക്ക് ഇയാളെ..... !!
പറയാൻ വന്ന കാര്യങ്ങളെ ഒക്കെയും കണ്ണുനീർ ഒഴുക്കിക്കൊണ്ട് പോയി.
"എടോ ഇത് പിടി,കല്യാണക്കുറി ആണ്. അടുത്ത മാസം എന്റെ കല്യാണാ....വെറുതെ എന്റെ പിറകെ നടന്ന് സമയം കളയണ്ട എന്ന് താൻ അവളോട് പറഞ്ഞെരേ..... അഹ് പിന്നെ രണ്ടാളും കല്യാണത്തിന് വരണം കേട്ടോ... ഒക്കെ ബൈ "
കേട്ടതൊന്നും വിശ്വസിക്കാൻ ആവാതെ ഒരു പ്രതിമ കണക്കെ അയാൾ പോകുന്നതും നോക്കി ഞാൻ നിന്നു.
അപ്പോഴേക്കും ദേവൂന്റെ കാൾ വന്നിരുന്നു.
"ഹെലോ എടി എന്തായി നീ കണ്ടോ?
എന്ത് പറഞ്ഞു !എനിക്ക് ഒരു സമാധാനോം ഇല്ല... ഹലോ പാറു... പറാ !!!
"ഹാ ക.... കണ്ടു. എല്ലാം നേരിട്ട് പറയാം. ഞാൻ വരുവാ. Bye "
ഒന്നും പറയാതെ ഫോൺ വെച്ചു ഞാൻ നേരെ ഫ്ലാറ്റിലേക്ക് പോയി.
മുംബൈയിലെ തിരക്കിനിടയിലൂടെ ഫ്ലാറ്റിലേക്കുള്ള ആ ഇരുപത് മിനിറ്റ് യാത്രക്ക് 14 വർഷത്തിന്റെ ദൈർഖ്യം ഉണ്ടെന്ന് എനിക്ക് തോന്നി...
നാലാം ക്ലാസ്സിൽ പഠിക്കുമ്പോ തൊട്ട് തുടങ്ങിയതാണ് എന്റെയും ദേവിക എന്ന എന്റെ ദേവൂന്റെയും ഫ്രണ്ട്ഷിപ്.
അടിയും വഴക്കും ചിരിയും കളിയും ആയി ഞങ്ങൾ അങ്ങനെ വളർന്നു.. ഇപ്പൊ മുംബൈയിൽ ഒരുമിച്ച് ഒരേ കമ്പനിയിൽ ജോലി ചെയ്യുന്നു.
കുറച്ച് മുമ്പ് കല്യാണം വിളിച്ചിട്ട് പോയത് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഭാവി വാഗ്ദാനം ആണ്.. അനന്ദു എന്ന ഞങ്ങടെ അല്ല ദേവൂന്റെ മാത്രം അപ്പുവേട്ടൻ
കാലത്തിന്റെ താളുകൾ പിന്നെയും പിറകിലേക്ക് മറിഞ്ഞു. ☘️☘️
എട്ടാം ക്ലാസ്സിൽ ഞാനും ദേവൂം പുതിയ സ്കൂളിലേക്ക് മാറി. അവിടെ വെച്ചാണ് എല്ലാത്തിന്റെയും തുടക്കം.
സാധാരണ സ്കൂൾ തുറക്കുന്ന അന്ന് ദേവു സ്കൂളിൽ വരാറില്ല....
പുതിയ സ്കൂളിൽ ആയിട്ട് പോലും ആ ശീലം മാറിയില്ല.
പിറ്റേന്ന് പ്യൂൺ എത്തുന്നതിനു മുമ്പേ അവൾ എത്തുവേം ചെയ്യും.
അവള് എന്നും നേരത്തെ വരും. ഞാൻ ആണേൽ ഓട്ടോറിക്ഷക്ക് വരുന്നോണ്ട് ലേറ്റ് ആയെ വരൂ.
അങ്ങനെ വല്യ ഭംഗി ഒന്നും ഇല്ലാതെ എട്ടാം ക്ലാസ്സ് കഴിഞ്ഞു. ബേസിക് സയൻസ് നെ കീറി മുറിച് കെമിസ്ട്രിയും ഫിസിക്സും ബയോളജിയും ഒക്കെ ആയി പഠിച്ച കാലം.
ഒമ്പതാം ക്ലാസ്സ് തുടങ്ങി കുറച്ച് കഴിഞ്ഞപ്പോ മുതൽ ദേവൂ ഭയങ്കര ഒതുങ്ങി പോയപോലെ എനിക്ക് തോന്നി. അന്ന് ഞങ്ങൾ 5 പേരായിരുന്നു ബെസ്റ്റ് ഫ്രണ്ട്സ്.
ഒരു ദിവസം ഉച്ചക്ക് എന്നോടെന്തോ പറയാൻ ഉണ്ടെന്നും പറഞ്ഞ് അവള് എന്നേം വലിച്ചുകൊണ്ട് ഒരു മൂലക്ക് പോയി നിന്നു.
"എടി പാറു ഞാൻ പറയാൻ പോകണ കാര്യം നീ ആരോടും പറയല്ല്. പിന്നെ എന്നെ കളിയാക്കൂം ചെയ്യരുത്. കേട്ടോ "
"അഹ് ആലോചിക്കാം. നീ ആദ്യം കാര്യം പറ "
"എടി എനിക്കെ... എനിക്ക് ഒരു ഇത് ഉണ്ട്."
"ഇതോ എന്ത് ഇത്? "
"എടി....... മറ്റേത്. "
"എന്ത് കോപ്പാഡി? കാര്യം പറ. "
"അത്...... എനിക്ക് ഒരു ചേട്ടായിനെ ഇഷ്ടാ ഇവിടെ 10 A യില പടിക്കണേ. പേരൊന്നും അറിയത്തില്ല. പക്ഷെ ഞാൻ സീരിയസ് ആണ്😊.
ദേവൂന് പ്രേമം എന്ന് കേട്ടപ്പോ സത്യം പറഞ്ഞ ഞാൻ ശെരിക്ക് ഞെട്ടി മാമ😲...... എന്റെ ഒരു വീക്ഷണകോണി വെച്ചിട്ട് അവൾ ഒരു പുരുഷവിരോധി ആണെന്ന ഞാൻ മനസിലാക്കിയത്.
എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഒരു ദിവസം രാവിലെ സ്കൂളിലേക്ക് വരും വഴി, തന്നെ തട്ടി മാറ്റി മുമ്പിൽ കയറി പോയ ആ നീലബാഗ്കാരനെ ഇടക്കെപ്പോഴോ അവൾ ശ്രദ്ധിക്കാൻ തുടങ്ങി....
എന്നാലും ഞങ്ങൾ 4 പേരും ഇതൊന്നും അറിഞ്ഞേ ഇല്ല.
നീ പേടിക്കണ്ട ഞാനുണ്ട് കൂടെ
നമുക്ക് കണ്ട് പിടിക്കാം... എന്ന് ഞാൻ പറയുമ്പോൾ അവളുടെ കണ്ണുകളിൽ കണ്ട തിളക്കം ഇന്നും എന്റെ ഓർമയിൽ മായാതെ കിടപ്പുണ്ട്.
പിന്നെ അവള് പുള്ളിയെ കാട്ടിത്തന്നു...
ഒരു നീലബാഗും തോളിൽ ഇട്ട് ആകാശം ഇപ്പൊ തലേൽ മുട്ടും എന്ന രീതിയിൽ ഉള്ള നടപ്പും, നല്ല പൊക്കവും ഇരുനിറവും ഉള്ള ഒരു സുന്ദരൻ ചെക്കൻ.
പക്ഷെ ഞാൻ ഇതിനു മുമ്പ് കണ്ടിട്ടില്ല.
പിന്നെ ഞങ്ങടെ കണ്ണുകൾ പുള്ളിയുടെ പിറകെ ആയിരുന്നു.
ഒടുവിൽ ക്രിക്കറ്റ് അക്കാദമിയിൽ ഉള്ള ആളാണെന്നു ഞങ്ങൾ കണ്ടുപിടിച്ചു.
താഴത്തെ നിലയിൽ ആണ് പത്താം ക്ലാസുകളും ഓഫീസ് റൂമും സ്റ്റാഫ് റൂമും, കമ്പ്യൂട്ടർ ലാബും. ഒന്നാമത്തെ നിലയിൽ എട്ട്, ഒമ്പത് ക്ലാസ്സുകളും തൊട്ട് മുകളിലെ നില ഓഡിറ്റോറിയവും ആണ്.
പെൺകുട്ടികൾക്ക് സ്റ്റാഫ് റൂമിൽ പോകണം എങ്കിൽ പത്താം ക്ലാസ്സിന്റെ മുന്നിലൂടെ വേണം പോകാൻ.... പിന്നെ പിന്നെ എല്ലാ ഇന്റർവെല്ലിനും സ്റ്റാഫ് റൂമിൽ പോക്കായിരുന്നു ഞങ്ങടെ മെയിൻ പ്രോഗ്രാം. 😉
എന്തിനാ ആളെ ഒന്ന് കാണാൻ.
പിന്നെ ഞങ്ങള് ആക്കാദമിയിൽ ഉള്ള കുറച്ച് പെൺകുട്ടികൾ ആയിട്ട് കമ്പനി ആയി.
അങ്ങനെ പേരും ഡീറ്റെയിൽസും ഒപ്പിച്ചു. അനന്ദു, അപ്പു എന്ന് വിളിക്കും. വീട് ഇവിടെ അല്ല ആലപ്പുഴ ആണ്. എല്ലാർക്കും പുള്ളിയെ പറ്റി അപാര അഭിപ്രായം ആണ്. നല്ല ക്രിക്കറ്റർ, നന്നായി പഠിക്കുന്ന കുട്ടി..
ഒടുവിൽ അക്കാദമിയിൽ ഉള്ള ആദിത്യ എന്ന ഞങ്ങളുടെ ഫ്രണ്ടിനോട് ഞങ്ങൾ കാര്യം പറഞ്ഞു.
അവളുടെ മറുപടി ഞങ്ങളെ നിരാശയുടെ പടുകുഴിയിലേക്ക് തള്ളി വിട്ടു.
"എന്റെ പൊന്ന് മക്കളെ പ്രേമം മണ്ണാങ്കട്ട എന്നൊക്ക പറഞ്ഞു ആ പുള്ളിടെ മുമ്പിൽ ചെന്ന് പെടല്ലേ. പുള്ളിക്ക് ഒരു പ്രേമം ഉണ്ടെങ്കിൽ അത് ക്രിക്കറ്റ് ആയിരിക്കും. അല്ലാതെ ഈ പെണ്ണും പിടക്കോഴിയും ഒന്നും പുള്ളിക്ക് സെറ്റ് ആകില്ല. അനുഭവം ഉള്ളോണ്ട് പറയണതാ.
😯😯😯😯😯😯😯😯😯😯
"അഹ് അത് സാരമില്ല നീ പോയൊരു സൂചന കൊടുക്ക്.... ബാക്കി ദേവു പറഞ്ഞോളും. "
"അഹ്....നോക്കാം "
പിറ്റേന്ന് രാവിലെ ഞാനും ദേവൂം ടെൻഷൻ അടിച്ച് സ്കൂളിന്റെ വരാന്തയിലൂടെ ആദിത്യയെയും കാത്ത് നിന്നു.
സെക്കന്റ് ബെൽ അടിച്ചിട്ടും അവളെ കാണാത്തതു കൊണ്ട് ഞങ്ങൾ ക്ലാസ്സിലേക്ക് പോയി.
ഇന്റർവെല്ലിന് അവള് ഞങ്ങളെ അന്വേഷിച്ചു ക്ലാസ്സിൽ വന്നു.
"എന്തായി നീ പറഞ്ഞോ? "
"മ്മ് പറഞ്ഞു...
കുറേ നേരം ചിരിച്ചു എന്നിട്ട് ദേവൂനെ ഒന്ന് കാട്ടികൊടുക്കാൻ പറഞ്ഞു. "
അപ്പൊ എന്റേം ദേവൂന്റേം മനസ്സിൽ ലഡു പൊട്ടി.... 🍘
"ഉച്ചക്ക് കാണിച്ചു കൊടുക്കട്ടെ? ഇനി ഇപ്പൊ ടൈം ഇല്ലല്ലോ... ഒക്കെ 👍"
"മ്മ്മ്മ് ഡബിൾ ഓക്കേ 😻എന്ന് ദേവു ചാടിക്കയറി പറഞ്ഞു... 😘.
അപ്പോഴേക്കും ബെൽ അടിച്ചു. പിന്നെ ഉള്ള രണ്ടു പിരീഡ് എങ്ങനെ കഴിച്ചുകൂട്ടി എന്ന് ഞങ്ങൾക്ക് തന്നെ ഓർമ്മയില്ല. സാധാരണ മൂന്നാമത്തെ പിരീഡ് തൊട്ട് വിശപ്പ് കാരണം കണ്ണ് കാണാൻ വയ്യാത്ത ഞങ്ങൾ ആണ്... ഇപ്പൊ കിടന്നു എന്തൊക്കെയോ ബല്യ സ്വപ്‌നങ്ങൾ നെയ്തു കൂട്ടുന്നത്.
