💙🥀താലിഭാഗ്യം🥀💙
രചന: കുറുമ്പി
"നാശം പിടിക്കാൻ ഈ പിഴച്ചവളെ കൊണ്ട് തോറ്റല്ലോ "ദേഷ്യത്തോടെ ഉള്ള ജാനുവിന്റെ സംസാരം കല്ലുവിൽ പേടി ഉളവാക്കിയെങ്കിലും പിഴച്ചവൾ എന്ന അവരുടെ പ്രയോഗം നെഞ്ചിനെ കീറി മുറിക്കുന്നതായി അവൾക്ക് തോന്നി.കുറച്ചു നാളായി തന്നിൽ തങ്ങി നിന്ന പ്രയോഗം.നിറഞ്ഞ കണ്ണുകളോടെ അവൾ വീർത്ത വയറിനെ ഒന്ന് തലോടി.മറുത്തു പറയാൻ വാക്കുകൾ ഇല്ലാഞ്ഞിട്ടല്ല അത് പറയാൻ താൻ യോഗ്യത ഉള്ളവളാണോ എന്ന ചോദ്യം മനസ്സിനെ കീയ്പ്പെടുത്തിയിരുന്നു.
"നിന്നിൽ നിന്നും ഞാൻ ഇത്രയെ പ്രതീക്ഷിക്കവു എവിടെയോ പോയി വയറ്റിൽ ഒരു കൊച്ചിനെയും കൊണ്ടല്ലേ നീ വന്നത് ഇന്നി കുഞ്ഞിന്റെ തന്തയുടെ പേര് ചോതിച്ചാൽ പറയാൻ നിന്റെ കയ്യിൽ ഉത്തരം ഇല്ലല്ലോ........ ഇനി ആർക്കറിയാം ഒരാൾ തന്നെയാണോ ഇതിന്റെ ഉത്തരവാദി എന്ന്....
"അമ്മായി................"കല്ലുവിന്റെ ദേഷ്യത്താൽ ചുവന്ന മുഖം കണ്ടതും ജാനു ഒന്ന് പകച്ചെങ്കിലും അത് പാടെ അവർ അവഗണിച്ചു.
"ഹ കൊള്ളാലോ നീ ഞാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല അല്ലേ ഈ കൊച്ചിന് ഒരു അവകാശിയെ ഉള്ളു എങ്കിൽ അതിന്റെ പേര് പറയാൻ എന്താ നിനക്കിത്ര മടി "അവർ ചോദിച്ച ചോദ്യം തന്നെ ഒരായിരം വട്ടം താൻ തന്നോട് തന്നെ ചോദിച്ച ചോദ്യം ആയിരുന്നു അവളുടെ മുഖത്ത് ഒരു തരം നിർവികാരത നിറഞ്ഞു.
"എന്റെ കുഞ്ഞിന് അമ്മയെ ഉള്ളു അച്ഛൻ വേണ്ട "അവളുടെ ആ കുഞ്ഞു മുഖം കണ്ണീരിൽ കുതിർന്നു.
"ഹോ ഈ കുഞ്ഞ് ആകാശത്തിൽ നിന്നു പൊട്ടിമുളച്ചതാണോ നിന്റെ വയറ്റിൽ ഇതിപ്പോൾ ഒമ്പതാം മാസ എത്ര രൂപയാ നിന്റെ ആശുപത്രി ചിലവായി എന്റെ മോന്റെ കയ്യിൽ നിന്നും പോയതെന്ന് അറിയോ നിനക്ക് "ജാനകി ജാള്യതയോടെ പറഞ്ഞു.
"അതി....... അതിന്റെ രണ്ടി.....രട്ടി പണി ഞാൻ ഈ വീട്ടിൽ ചെയ്യുന്നില്ലേ അമ്മായി ഇതും പറഞ്ഞ് ഇന്നലെ ഒരിറ്റ് വറ്റ്..... പോലും എനിക്ക് തന്നില്ലല്ലോ "ഭക്ഷണം കഴിക്കാത്തതിന്റെ തളർച്ച മുഖം മുഴുവൻ വ്യാപിക്കാൻ തുടങ്ങി.
"ഇന്നും ഒരിറ്റ് വറ്റ് ഞാൻ നിനക്ക് തരില്ല എന്റെ മോൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയ പൈസ കൊണ്ട് വാങ്ങിയ പുതിയ ചില്ലിന്റെ പ്ലേറ്റ് ആണ് നീ പൊട്ടിച്ചത് ഇതിന് പകരം 10 കുടം വെള്ളം നീ ഇന്ന് കിണറ്റിൽ നിന്നും കോരണം "അവരുടെ വാക്കുകളിൽ അഹംങ്കാരം നിറഞ്ഞു.
"അ... അമ്മായി... ഈ അവസ്ഥയിൽ ഞാൻ എ.. എങ്ങനെ "വീർത്ത് ഉന്തിയ വയറിലേക്ക് നോക്കിക്കൊണ്ട് കല്ലു നിസ്സഹായത്തോടെ പറഞ്ഞു.
"ഇതിനേക്കാൾ ഭാരിച്ച പണി ഞാനും നിന്റെ അമ്മയും ഒക്കെ ഈ പ്രായത്തിൽ ചെയ്തിട്ടുണ്ട്..... ഇന്നാ പിടി ഈ കുടത്തിൽ 10 തവണ നീ വെള്ളം കോരി വരണം "ഒരു കുടം അവളുടെ കയ്യിൽ കൊടുത്തുക്കൊണ്ട് ജാനു അകത്തേക്ക് കേറി. കല്ലു ആ കുടവും എടുത്തു കിണറ്റിൽ കരയിലേക്ക് നടക്കുമ്പോഴും കണ്ണീർ പെയ്തൊഴിഞ്ഞ മിഴികൾ അവശതയോടെ അടഞ്ഞു തുടങ്ങിയിരുന്നു അതിനെ പാട് പെട്ട് വലിച്ച് തുറന്ന് കൊണ്ട് കല്ലു വെള്ളം കോരാൻ തുടങ്ങി.
"എന്തിനാ ജാനു നീ കല്ല്യാണിയെ ഇങ്ങനെ കഷ്ടപ്പെടുത്തുന്നെ ഇന്നലെ തൊട്ട് ഒരിറ്റ് വറ്റ് അതിന്റെ ഉള്ളിൽ ചെന്നിട്ടില്ല ഒന്നുല്ലെങ്കിലും അതിന്റെ വയറ്റിൽ ഒരു കുഞ്ഞ് ഉണ്ട് എന്നുള്ള പരിഗണന എങ്കിലും കൊടുത്തൂടെ നിനക്ക് "കൃഷ്ണൻ പറഞ്ഞതും ജാനു അയാളെ കുർമതയോടെ നോക്കി.
"എന്താ മനുഷ്യ നിങ്ങൾക്ക് അവളോട് സിമ്പതി ആണോ അതോ ഇനി വേറെ വല്ല വികാരമോ "ജാനുവിന്റെ അർത്ഥം വെച്ചുള്ള വാക്കുകൾ കേട്ടതും കൃഷ്ണന് ദേഷ്യം വന്നു.
"ജാനു നീ എന്താ പറയുന്നത് എന്ന് നിനക്ക് വല്ല ബോധവും ഉണ്ടോ "അയാൾ ദേഷ്യത്തോടെ വിറച്ചു.
"ഇത് പറയാതിരിക്കണം എങ്കിൽ മിണ്ടാതിരിക്കണം ഇവിടെ.... അവളെ സഹായിക്കാൻ വല്ല ഭാവവും ഉണ്ടെങ്കിൽ ഈ ജാനു ആരാന്ന് നിങ്ങൾ അറിയും "അത്രയും പറഞ്ഞുക്കൊണ്ട് ആ സ്ത്രീ അകത്തേക്ക് കേറി.അയാൾ നിസ്സഹായതയോടെ ജനലിനിടയിൽ കൂടി കല്ലുവിനെ നോക്കി അവളുടെ ചുണ്ടുകൾ അപ്പോഴും എങ്ങുന്നുണ്ടായിരുന്നു.
അവളുടെ കണ്ണീരിനെ കാണാതെ ഇരുണ്ടു കൂടിയ മേഘങ്ങൾ മഴയെ മണ്ണിലേക്ക് സ്വതന്ത്ര്യം ആക്കി. മരണത്തിലൂടെ തന്റെ ജീവനെ സ്വന്തമാക്കുന്ന മഴയോട് കല്ലുവിന് അസൂയ്യ തോന്നിപോയി കാരണം താൻ മരണത്തെ പുൽകിയാൽ പോലും തന്റെ പ്രിയതമൻ ഒരു തുള്ളി കണ്ണുനീർ അവൾക്കുവേണ്ടി പൊഴിക്കില്ലന്ന് ഉത്തമ വിശ്വസം ഉണ്ടായിരുന്നു. മഴയുടെ തീവ്രതയിൽ കല്ലു നനഞു കുളിച്ചു ആ അവശതയിലും ആ മഴ അവളിൽ കുളിരു കോരി. തൊട്ടിയിൽ നിന്നും വെള്ളം കുടത്തിലേക്ക് ഒഴിക്കാൻ നോക്കവേ വയറ്റിൽ കൊളുത്തിയുള്ള വേദന അനുഭവപ്പെട്ടതും കല്ലു തോട്ടി തായെ ഇട്ട് രണ്ട് കൈ കൊണ്ടും വയറിനെ ചേർത്തുപിടിച്ചു അവളുടെ പല്ലുകൾ ആ വേദനയിൽ ചുണ്ടിനെ ചതച്ഛരച്ചു. ഒരു നിമിഷം കൈ കാലുകൾ തളരുന്നത് പോലെ കല്ലുവിന് തോന്നി. ആ തണുപ്പിൽ തന്റെ ഉള്ളം കാലിൽ ചൂട് അനുഭവപ്പെട്ടതും യാദ്രികമായി കണ്ണുകൾ കാലുകളിലേക്ക് നീണ്ടു. ഉള്ളം കാലിലുടെ ഒലിച്ചിറങ്ങുന്ന കട്ടി ചോര കണ്ടതും നെഞ്ചിലൂടെ ഒരാന്തൽ കടന്നുപോയി.ആ നിമിഷം ഒരമ്മയുടെ വേദന അവളിൽ വന്നു നിറഞ്ഞു.
"ആ..... ആം........ അമ്മേ.............."വയറ്റിൽ അസ്സഹനിയമായ വേദന അനുഭവപ്പെട്ടതും കണ്ണുകൾ അടച്ചുകൊണ്ട് അടുത്തുള്ള തുണിനെ താങ്ങി നിന്നു. വേദനക്കൊണ്ട് കയ്കൾ വയറിൽ അമർത്തിപിടിച്ചു. അലർച്ച കേട്ട് ഓടിവന്ന ജാനു കാണുന്നത് നിലത്തേക്ക് ഉർന്നിറങ്ങി വേദന കടിച്ചമർത്തുന്ന കല്ലുവിനെ ആണ് കാലിൽ സാരിയുടെ ഉള്ളിൽ നിന്നും ഒലിച്ചിറങ്ങുന്ന രക്തം കണ്ടതും ആ സ്ത്രി ഒരു നിമിഷം തലയിൽ കയ് വെച്ചു മറുതൊന്നും ചിന്തിക്കാതെ രണ്ട് സ്ത്രികളെ വിളിച്ചുകൊണ്ട് വന്നു അവളെ അടുത്തുള്ള റൂമിലേക്ക് എങ്ങനെയോ എടുത്ത് കിടത്തി അപ്പോഴും അവളുടെ നിലവിളി ഉയർന്നു കേൾക്കാമായിരുന്നു.
"ആ........................."വേദന അതിന്റെ ഉച്ചസ്ഥായിയിൽ എത്തിയതും കല്ലു നിലത്തുനിന്നും വയറിൽ കൈ അമർത്തിക്കൊണ്ട് മുന്നോട്ട് ആഞ്ഞു ഒരമ്മയുടെ വേദന മുഴുവനായതും തളർച്ചയോടെ തന്നെ കല്ലു നിലത്തേക്ക് പതിച്ചു. ആശാസത്തോടെ ആഞ്ഞു ശ്വസം വലിച്ചു. ഒരുവേള കണ്ണുകൾ ജനുവിന്റെ കൈകളിലേക്ക് നീങ്ങി അവരുടെ ബലിഷ്ടമായ കൈകളിൽ ചോരയിൽ കുളിച്ചു കിടക്കുന്ന തന്റെ കുഞ്ഞിനെ കണ്ടതും ഒരു വേള തളർച്ച ബാധിച്ച കണ്ണുകളിൽ തിളക്കം ആർജിച്ചു. ആ കുഞ്ഞിനെ മാറോടണക്കാൻ മാറിടം വിങ്ങി അവൾ അറിയുകയായിരുന്നു ഒരമ്മയിലേക്കുള്ള അവളുടെ മാറ്റത്തെ. ജാനു ആ ചോരകുഞ്ഞിനെ ഒരു പുച്ഛ ഭവത്തോടെ കല്ലുവിന്റെ കയ്കളിൽ വെച്ചു കൊടുത്തു പക്ഷെ കല്ലുവിന്റെ കണ്ണുകളിൽ ആ കുഞ്ഞുമാത്രമായിരുന്നു.അവൾ വിറക്കുന്ന കയ്യ്കളോടെ കുഞ്ഞിനെ വാങ്ങി അതിന്റെ മുഖത്തേക്ക് തന്നെ ഉറ്റുനോക്കി.
"ആൺകുട്ടി ആണല്ലോ....."അതിൽ ഒരു സ്ത്രീ ചിരിച്ചോണ്ട് പറഞ്ഞു. പൊടുന്നനെ ആ കുഞ്ഞ് ആർത്ത് കരയാൻ തുടങ്ങി. കല്ലുവിന്റെ കണ്ണുകൾ ആ കുഞ്ഞി ചുണ്ടുകളിൽ തങ്ങി നിന്നു. ആ കുഞ്ഞി കണ്ണിലെ നീർത്തിളക്കം അവളുടെ മനസ്സിൽ പതിഞ്ഞു.
"വിശന്നിട്ട.... പാല് കൊടുത്തേര് പെണ്ണെ ഞങ്ങൾ മാറിത്തരാം "അവർ മൂന്നുപേരും മുറിയിൽ നിന്നും ഇറങ്ങിയതും കല്ലു ആ കുഞ്ഞിനെ സൂക്ഷ്‌മമായി നോക്കി അതെ രുദ്രന്റെ അതെ ചായയാണ്.
"നിനക്ക് ഈ ലോകത്ത് അവഗണന മാത്രമേ കിട്ടു കാരണം 💙🥀താലിഭാഗ്യം🥀💙ഇല്ലാതെയാ ഞാൻ നിന്നെ പ്രസവിച്ചത്. പക്ഷെ എന്റെ കുഞ്ഞിന് ഈ അമ്മ ഉണ്ട് നിന്റെ കൂടെ എന്നും "കല്ലുവിന്റെ കണ്ണിൽ നിന്നും ഒരു തുള്ളി കുഞ്ഞിന്റെ മേലേക്ക് ഉറ്റി വീണു. തന്റെ വിശപ്പിനെ അവഗണിച്ചുകൊണ്ട് കല്ലു കുഞ്ഞിനെ പാലൂട്ടി. ആ അമ്മതൻ നെഞ്ചിലെ പാൽ മധുരം നുണയുന്ന കുഞ്ഞിന്നറിയില്ല ആ ഹൃദയത്തിന്റെ വിങ്ങൽ.
"നിനക്ക് അച്ഛനില്ല പക്ഷെ ഈ അമ്മയുണ്ടാവും എന്നും കൂടെ അച്ഛന് അമ്മയെ വേണ്ട പക്ഷേങ്കിൽ ഈ അമ്മ കാത്തിരിക്കും എന്നെങ്കിലും നിന്റെ അച്ഛൻ വരും "കണ്ണുകളിൽ നിന്നും കണ്ണുനീർ അടർന്നു വീണുക്കൊണ്ടിരുന്നു. തന്റെ മടിയിൽ ഇരിക്കുന്ന കുഞ്ഞിനെ കാണും തോറും നെഞ്ചിലെ വിഷമങ്ങൾ അസ്തമിക്കുന്നതായി അവൾക്ക് അനുഭവപ്പെട്ടു.അവൾ കുഞ്ഞിന്റെ നെറ്റിയിൽ നനുത്ത ഒരു മുത്തം നൽകി,ആദ്യത്തെ മുത്തം.
പക്ഷെ പുതിയഒരധ്യായം അവിടെ തുടങ്ങുകയായിരുന്നു കണ്ണീരിന്റെ പരീക്ഷണത്തിന്റെ.
___________________
"വാട്ട് റബ്ബിഷ് "രുദ്രൻ ദേഷ്യത്തോടെ ഫയൽ വലിച്ചെറിഞ്ഞു.
"This is my ഫൈനൽ വർണിങ്.ജോബ് ചെയ്യാനല്ലെങ്കിൽ പിന്നെന്തിനാ ഒരുങ്ങി കേട്ടി വരുന്നത്.... റാസ്കൽ ഗെറ്റ് ഔട്ട്......."രുദ്രൻ അലറിയതും അയാൾ ഉള്ള ജീവനും കൊണ്ട് പുറത്തേക്കിറങ്ങി.
"ആരോടുള്ള ദേഷ്യമാ ഇത് എന്തിനായിരുന്നു കേരളത്തിൽ നിന്നും ഇങ്ങനൊരു ഒളിച്ചോട്ടം "പൊടുന്നനെ ഉള്ള നിരജിന്റെ ചോദ്യം കേട്ടതും രുദ്രൻ ഒന്ന് പതറി ഓർമകളുടെ മുന്നിൽ താൻ ചെറുതായത് പോലെ അനുഭവപ്പെട്ടതും രുദ്രന്റെ ദേഷ്യം അതിന്റെ ഉച്ചസ്ഥായിയിൽ എത്തി നിന്നു.
"നിന്റെ കുഞ്ഞ് ഇപ്പോൾ ഈ ഭൂമിയിൽ പിറവി എടുത്ത് കാണും "നിരജിന്റെ വാക്കുകൾ കേട്ടതും രുദ്രൻ ചെയർ തട്ടിയെറിഞ്ഞുക്കൊണ്ട് നിരജിന്റെ കോളറയിൽ പിടിത്തം ഇട്ടു.
"വാട്ട് നോൺസൻസ് you are ടോക്കിങ്...... അത് എന്റെ കുഞ്ഞ് അല്ല.... ഇനി ഒരിക്കൽ കൂടി ഇതാവർത്തിച്ചാൽ ഞാൻ എന്താ ചെയ്യന്നു എനിക്ക് തന്നെ അറിയില്ല "കണ്ണുകളിൽ ഒരേ ഒരു വികാരം ദേഷ്യം മാത്രം. നീരജ് ആ കണ്ണുകളിലേക്ക് തന്നെ നോക്കി. സ്വബോധം തിരിച് കിട്ടിയതും രുദ്രൻ നിരജിന്റെ ഷർട്ടിനു മുകളിലുള്ള പിടി അഴിച്ചു.
"സോറി നീരജ് "രുദ്രൻ അവന്റെ മുഖത്തു നോക്കാതെ പറഞ്ഞു.
"ഏയ് രുദ്ര് നീ ഡെസ്പ് ആവല്ലേ...... അവർ ഈ കമ്പനിയിലെ സ്റ്റാഫ് ആണ് അത് മറക്കരുത് മറ്റുള്ളവരോട് ഇനി എങ്കിലും നന്നായി പെരുമാറുന്നത് നല്ലതാ ആരേലും കമ്പലൈൻഡ് കൊടുത്താൽ അറിയാലോ യൂണിയൻ സ്ട്രീട് ആണ് നമ്മൾ കഷ്ട്ടപെടുന്നത് എന്തിനാണ് എന്ന് നിനക്കറിയില്ലേ നമുക്കൊരു ലക്ഷ്യം ഉണ്ട് .... നിന്നെ വിഷമിപ്പിക്കാൻ പറഞ്ഞതല്ല ഞാൻ നീ എത്രയൊക്കെ അത് നിന്റെ കുഞ്ഞല്ല എന്ന് പറഞ്ഞാലും ഏൽക്കില്ല അവളുടെ ശരീരത്തിൽ നീ തോട്ടത് സത്യം ആണെങ്കിൽ ആ കുഞ്ഞും നിന്റെ ആണ് "നീരജ് പറഞ്ഞതും രുദ്രൻ തല തായ്‌തി നിന്നു.
"ഏയ്യ് എന്തിനാടാ ഇങ്ങനെ ഒക്കെ നീ അറിഞ്ഞോണ്ട് അല്ലല്ലോ അവളെ...... അത് വിട് ആ കുഞ്ഞിനെ നീ സ്വികരിച്ചേ പറ്റു.... പുതിയ കോൺസ്ട്രക്ഷൻ വർക്ക് ഉണ്ട് നീ ഏതായാലും അവളുടെ നാട്ടിലേക്ക് പോണം
...... അതിനിടയിൽ കുഞ്ഞിനേയും അവളെയും കൂട്ടി വേണം വീട്ടിലേക്ക് പോവാൻ "നീരജ് പറഞ്ഞതും രുദ്രൻ തന്റെ പയെയാ നിൽപ്പ് തുടർന്നു.
"അവളെ ഇനി എനിക്ക് എന്റെ കല്ലുവായി കാണാൻ പറ്റില്ലടാ...... എത്ര മാത്രം സ്നേഹിച്ചതാ ഞാൻ അവളെ തകർത്തു കളഞ്ഞില്ലേ അവളെന്നെ..... അവളുടെ സ്നേഹത്തിനു മുമ്പിലാടാ ഞാൻ തോറ്റത് ഇതുവരെ ആരിൽ നിന്നും കിട്ടാത്ത കെയറിങ്ങും സ്നേഹവും കിട്ടിയപ്പോൾ ഈ അനാഥ ചെക്കൻ വീണു പോയി ആ സ്നേഹത്തിനു മുമ്പിൽ...... പക്ഷെ അവൾ എന്നെയല്ല സ്നേഹിച്ചത് വേറൊരുത്തനുമായി അഴിഞ്ഞാടി ച്ചെ...... ആ ഫോട്ടോസ് വീഡിയോ കാണുമ്പോ എനിക്ക് എന്നോട് തന്നെ പുച്ഛം തോന്ന അവളെ സ്നേഹിച്ചതിനു വിശ്വസിച്ചതിന് എല്ലാത്തിലും ഉപരി അവളുടെ ആ ശരീരത്തിൽ തോട്ടതിന്..... ഏതോ ഒരുത്തന്റെ കൂടെ അഴിഞ്ഞാടി നടന്ന അവളുടെ കുഞ്ഞ് എന്റെതണെന്ന് എങ്ങനെ പറയാൻ തൊന്നും നിനക്ക് "രുദ്രൻ അറപ്പേടെ മുഖം തിരിച്ചു.
"രുദ്ര അവൾ അങ്ങനെ ചെയ്യും എന്ന് ഞാൻ ഇപ്പോഴും വിശ്വസിക്കുന്നില്ല കാരണം അവൾ നിന്നെ.....
"വേണ്ട നീരജ് അവളുടെ ചാപ്റ്റർ ക്ലോസ് ആയതാണ് ചെറുപ്പം തൊട്ടേ നിനക്ക് ഞാനും ഗായുവും എനിക്ക് നീയും ഗായുവും മാത്രമേ ഉള്ളായിരുന്നു ഇനിയും അത് മതി.....ഇനി നിന്റെയും ഗായുന്റെയും കല്യാണം നടത്തണം അത്രയേ ഉള്ളു എനിക്ക് അത് മതി "രുദ്രൻ ക്യാബിനിൽ നിന്നും പുറത്തിറങ്ങി. നീരജ് അവൻ പോവുന്നതും നോക്കി നിന്നു.
"കല്ലു അങ്ങനെ ഒന്നും ചെയ്യില്ല നീരജ്ഏട്ടാ "ഗായത്രി സങ്കടത്തോടെ പറഞ്ഞു.
"എനിക്കറിയ ഗായു നമുക്ക് അറിയുന്ന കല്ലു അങ്ങനൊന്നും ചെയ്യില്ല പക്ഷെ രുദ്രനെ എതിർത്ത് ഒന്നും ചെയ്യാൻ പറ്റില്ല.നമ്മുടെ കുടുംബത്തെ മുചോട് മുടിപ്പിച്ചവരോടുള്ള പകയോടൊപ്പം കല്ലുവിനോടുള്ള ദേഷ്യവും അതാണ് അവന്റെ ഇപ്പോഴത്തെ കച്ചിതുരുമ്പ്. ജീവിക്കണം എന്നുള്ള ആശ പാടെ അവനെ വിട്ട് പോയി നിനക്ക് വേണ്ടിയാ ഇപ്പോളുള്ള അവന്റെ ജീവിതം നമ്മൾ അല്ലേ അവനുള്ളു എനിക്ക് അവനെ എതിർക്കാൻ കഴിയില്ല.നീയും നീ അവനെ ധിക്കരിച്ചു ഒന്നും പറയരുത് അത് അവന് താങ്ങാൻ പറ്റുന്നതിലും അപ്പുറം ആയിരിക്കും ഇന്നി കമ്പനി ഈ നിലയിൽ ആയെങ്കിൽ അത് അവന്റെ പ്രയഗ്നം ഒന്നുകൊണ്ടും മാത്രം അമ്മയും അച്ഛനും ഇല്ലാത്ത നിന്നെ ആ കുറവ് അറിയിക്കാതെയാ അവൻ വളർത്തിയത് നിന്നെ മാത്രം അല്ല എന്നെയും.അവനെ പറ്റി ഓർക്കുമ്പോൾ എന്റെ നെഞ്ച് നീറുകയാ ഒരുപാട് അനുഭവിച്ചു അവൻ ഇനി എങ്കിലും അവന് നല്ല ഒരു ജീവിതം ഉണ്ടാകണം അതിന് കല്ലു തിരിച് വരണം അതിന് അവൻ ഇവിടുന്ന് പോയെ പറ്റു "നീരജ്
"ബട്ട് നിരജേട്ടാ രുദ്രേട്ടൻ ഇല്ലാതെ എനിക്ക് പറ്റില്ലാ "ഗായുവിന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.
"അയ്യേ നീ ഇപ്പോഴും ചെറിയ കുട്ടി ആണെന്നാണോ വിചാരം ഇനി കല്യാണം കഴിഞ്ഞാൽ എന്റെ കുടെയാ കിടക്കേണ്ടത് "നീരജ് മീശ പിരിച്ചോണ്ട് പറഞ്ഞതും ഗായു അവന്റെ വയറിനിട്ട് കുത്തി.
"അയ്യടാ ചെക്കന്റെ പുതിയെ "നിരജിനെ നോക്കി ഒന്ന് കൊഞ്ഞനം കുത്തി ഗായു ചിരിച്ചോണ്ട് പുറത്തേക്കൊടി.
🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁
ജാനു ഒരു ബക്കറ്റ് വെള്ളം എടുത്ത് കല്ലുവിന്റെ ദേഹത്തേക്ക് ഒഴിച്ചു.
"എടി നീ ഇവിടെ വിശ്രമിക്കണ്ട് പോയി ആ തുണി ഒക്കെ അലക്കി ഇട് പെണ്ണെ അവൾ ഇവിടെ സുഖ നിദ്രയില നാശം "കുഞ്ഞിന്റെ ദേഹത്ത് വെള്ളം വീണതും കുഞ്ഞു വാ വിട്ട് കരയാൻ തുടങ്ങി.കല്ലു നിറക്കണ്ണുകളോടെ ജനുവിനെ നോക്കി.
"അതവിടുന്ന് കരഞ്ഞോട്ടെ പോയി പണി എടുക്കെടി ഈ ജോലി ഒക്കെ തീർക്കാൻ നിന്റെ മരിച്ചു പോയ തള്ള വരില്ലല്ലോ "അത്രയും പറഞ്ഞ് കൊണ്ട് ആ സ്ത്രീ അവിടെ നിന്നും പോയി.കല്ലു കരയുന്ന കുഞ്ഞിനെ ഒന്ന് നോക്കി ഒന്ന് തുടക്കാൻ ഒരു തുണി പോലും ഇല്ല.കല്ലു സാരിതലപ്പിന്റെ നനയാത്ത ഭാഗം വെച്ച് കുഞ്ഞിനെ തുടപ്പിച്ചു.
"അമ്മയോട് ശെമിക്കെടാ ഈ ഭാഗ്യം കേട്ട അമ്മയുടെ വയറ്റിൽ ജനിച്ചതാ നീ ചെയ്ത തെറ്റ്.... വേറൊരു തെറ്റും നീ ചെയ്തില്ല "കണ്ണീർ വറ്റിയ കണ്ണുകൾ വീണ്ടും എന്തിനോ കലങ്ങി.ആ കുഞ്ഞിനെ മാറോടണച്ചു വെച്ച് തന്റെ ചൂടറിയിച്ചു എങ്ങനെയോ കല്ലു ഉറക്കി. പതിയെ നിലത്ത് ഒരു കുഞ്ഞ് തുണി വിരിച്ച് കിടത്തി. ഒരു കുഞ്ഞുടുപ്പ് പോലും ഇല്ല കുഞ്ഞിനെ ഉടുപ്പിക്കാൻ ആ പഴകീയ സരിതുച് വലിച്ചു കീറി കുഞ്ഞിനെ പൊതിഞ്ഞു കിടത്തി. പതിയെ എഴുനേറ്റു ദേഹത്ത് മുഴുവൻ അസ്സഹനിയമായ വേദന അവൾക്ക് അനുഭവപ്പെട്ടു. തന്റെ വിധിയെ അവൾ പിഴച്ചില്ല കാരണം ആ വിധിയെ ഓർക്കാറ് പോലും ഇല്ല. കാലുകൾ ഇടയ്ക്കിടെ അടിതെറ്റി വിശപ്പ് അത് അതിന്റെ മുർധന്യവസ്ഥയിൽ എത്തി നിന്നും.എങ്ങനെയോ കാല് വെച്ച് വെച്ച് അടുക്കളയിലേക്ക് കേറി.
"ഇന്നാ തിന്നോ "ഒരു പഴകിയ പ്ലേറ്റിൽ ഒരിച്ചിരി പയം കഞ്ഞി ഒഴിച്ചവൾക്ക് കൊടുത്തു. ആർത്തിയോടെ ആ കഞ്ഞി മുഴുവൻ ഒരിറ്റു വറ്റ് വെക്കാതെ അവൾ തിന്നു.
"ഇനി പണി തുടങ്ങിക്കോ ഞാൻ ഒന്ന് കിടക്കട്ടെ "അത്രയും പറഞ്ഞുക്കൊണ്ട് ജാനു അവിടെ നിന്നും അകത്തേക്ക് കേറി. കല്ലു വീണ്ടും അവളുടെ പണികളിലേക്ക് തിരിഞ്ഞു. എല്ലാ പത്രങ്ങളും കഴുകി ചോറിന് അരിയിട്ടു. അവശത അവളുടെ മുഖം മുഴുവൻ വ്യപിച്ചിരുന്നു. എങ്ങനെയോ അവൾ ചുമര് താങ്ങി നിന്നു.ആ കുഞ്ഞി മുഖം തളർച്ചയേറ്റ് മങ്ങി. ഒരു ബോക്സിൽ ഇരിക്കുന്ന ബിസ്കറ്റ് കണ്ടതും കല്ലുവിന്റെ കണ്ണുകൾ അതിലേക്ക് പാഞ്ഞു വിശപ്പ് സഹിക്കാൻ പറ്റുന്നതിലും അപ്പുറം ആയിരുന്നു. കല്ലു ആരും കാണാതെ അത് എടുത്തു. അപ്പോയെക്കും കൃഷ്ണൻ അകത്തേക്ക് വന്നിരുന്നു കൃഷ്ണനെ കണ്ടതും അവൾ തലതയത്തിക്കൊണ്ട് അത് അവിടെ വെച്ചു.
"ഇപ്പോൾ ബേക്കറി അല്ല തിന്നേണ്ടത് വിശക്കുമ്പോൾ ഇതാ ചൂട് പയം പൊരി തിന്നണം "കൃഷ്ണൻ ചിരിച്ചോണ്ട് പറഞ്ഞതും അവൾ സന്തോഷത്തോടെ അത് വാങ്ങി ആർത്തിയോടെ കഴിച്ചു. കൃഷ്ണൻ അത് സന്തോഷത്തോടെ നോക്കി നിന്നു.പതിയെ അവളുടെ തലയിൽ തലോടി. ഒരച്ഛന്റെ സ്നേഹത്തോടെ.
"ഡീ............."പെട്ടന്നുള്ള ശബ്‌ദം കേട്ടതും കല്ലുവിന്റെ കയ്യിൽ നിന്നും പൊതി തായെ പോയി.
"ഇതാണല്ലേ നിങ്ങളുടെ പരിപാടി ഈ കണക്കിന് ഞാൻ ഇല്ലാത്തപ്പോൾ നിങ്ങൾ ഇവളുടെ റൂമിൽ പോവുന്നുണ്ടോ എന്ന് ആര് കണ്ടു "ജാനു ദേഷ്യത്തോടെ കല്ലുവിനെ നോക്കി.
"ഡീ..... എന്താ പറയുന്നത് എന്ന് ബോധം വേണം "കൃഷ്ണൻ ദേഷ്യത്തോടെ പറഞ്ഞു.
"എനിക്ക് നല്ല ബോധം ഉണ്ട് മനുഷ്യ നിങ്ങളുടെ തുള്ളൽ എനിക്ക് മനസിലാവുന്നുണ്ട് "ജാനു ദേഷ്യം കൊണ്ട് വിറച്ചു. കല്ലുവിന്റെ കണ്ണുകൾ തനിയെ തൊട്ടരികിൽ ഇരിക്കുന്ന ചുടുവെള്ളത്തിലേക്ക് നീണ്ടു. കണ്ണുകൾ നിറഞ്ഞു തുളുമ്പി. കയ്യിലെ പൊള്ളിയ പാടിലൂടെ വിരലുകൾ ഓടിച്ചു. ഇപ്പോഴും ആ നിറ്റൽ മാറിയിട്ടില്ല.
"ഇത്രേ ഒക്കെ ആയില്ലേ ഇനി ഇവളുടെ കൂടെ കേറി അങ്ങ് കിടന്നോ "ജാനു
"ട്ടോ "5 വിരലിന്റെ പാട് ജാനുവിന്റെ മുഖത്ത് തെളിഞ്ഞു നിന്നു. ജാനു തലഉയർത്തി നോക്കിയതും കൃഷ്ണൻ അവളെ തറപ്പിച്ചു നോക്കി.
"നിനക്ക് ഞാൻ കാണിച്ചു തരാടി "അത്രയും പറഞ്ഞുക്കൊണ്ട് അവർ അകത്തേക്ക് കേറി പോയി. വിതുമ്പുന്ന ചുണ്ടുകളോടെ കല്ലു കൃഷ്ണനെ നോക്കി.
"മോള് ഇനി ഇവിടെ നിക്കണ്ട ഇവിടെ നിന്നാൽ ഇനിയും അവൾ ഉപദ്രവിക്കും വിച്ചു വരട്ടെ അവൻ തന്നെ ഇതിന് പരിഹാരം ഉണ്ടാക്കും നീ ഇനിയും ഇവിടെ കിടന്ന് നരഗിക്കേണ്ട "അത്രയും പറഞ്ഞുക്കൊണ്ട് കൃഷ്ണൻ പോയി. കല്ലു ചുമരിൽ ചാരി നിലത്തേക്ക് ഉർന്നിറങ്ങി മുഖം പൊത്തി കരഞ്ഞു.
"എവിടെയാ രുദ്രേട്ടാ എന്നെ വേണ്ടേൽ വേണ്ട നമ്മടെ കുഞ്ഞിനെ എങ്കിലും രക്ഷിക്ക് "കല്ലു കാലുകൾക്കുള്ളിൽ മുഖം പൊത്തി കരഞ്ഞു.
രാത്രി ആയതും കുഞ്ഞിനെ നന്നായി ഒരു തുണിക്കൊണ്ട് കല്ലു പൊതിഞ്ഞു വെച്ചു. നിലത്തെ തണുപ്പടിച്ചു കുഞ്ഞ് ആർത്ത് കരയാൻ തുടങ്ങി.
"വാവോ വാവോ അമ്മേന്റെ പൊന്ന് കരയല്ലേ വാവോ...."കല്ലുവിന്റെ ചുട് അറിഞ്ഞതും കുഞ്ഞ് മയക്കത്തെ തലോടി ആ കുഞ്ഞി കണ്ണുകൾ പതിയെ പുട്ടി. കുഞ്ഞിനെ തായെ വെക്കാതെ അവൾ നിലത്തേക്ക് ഇരുന്നു.
"കല്ലു ടി ഞാനാ വിച്ചു "കതകിനു തട്ടി വിച്ചു വിളിച്ചതും കല്ലു എഴുനേറ്റ് വാതിൽ തുറന്നു.
"എന്താ ഏട്ടാ "കല്ലു വാതിൽ പിടിച്ചുകൊണ്ട് ചോദിച്ചു.
"നീ നിന്റെ ഡ്രസ്സ് ഒക്കെ എടുത്തോ ഹ കുഞ്ഞ് ഉറങ്ങിയോ.... എന്നാൽ വേഗം ആയിക്കോട്ടെ "വിച്ചു തിരിഞ്ഞു നടക്കാൻ ഭവിച്ചതും കല്ലു അവന്റെ കയ്യ് തണ്ടയിൽ പിടിച്ചു.
"എവിടെക്കാ ഏട്ടാ "കല്ലു സംശയത്തോടെ മുഖം ചെരിച്ചു.
"നിന്റെ നല്ലതിന് വേണ്ടിയാ വേഗം ആയിക്കോട്ടെ ഓട്ടോ വെയിറ്റ് ചെയ്യുന്നു "അത്രയും പറഞ്ഞുക്കൊണ്ട് വിച്ചു പോയി.
കല്ലു എല്ലാം അടുക്കി പെറുക്കി വെച്ചു. എന്നിട്ട് കതക് ചാരി. ഓട്ടോക്ക് മുന്നിൽ നിൽക്കുന്ന വിച്ചുവിനെ കണ്ടതും അവൾ അവന്റെ അടുത്തേക്ക് പോയി.
"കേറിക്കോ "വിച്ചു പറഞ്ഞതും കല്ലു വണ്ടിയിലേക്ക് കേറി.
"നീ എവിടെയാ ഇവളെ കൊണ്ടാക്കുന്നത് "കൃഷ്ണൻ.
"അത് വല്ല അതിഥിമന്തിരവും ഉണ്ടാവും അവിടെ കുറച്ച് ക്യാഷ് കൊടുത്താൽ മതി എന്നാൽ ഞങ്ങൾ പോവാ "വിച്ചൂവും ഓട്ടോയിലേക്ക് കേറി.
"സൂക്ഷിച്ചു പൊയ്ക്കോ മോളെ "കൃഷ്ണൻ പറഞ്ഞതും കല്ലു ഒന്ന് ചിരിച്ചു. കുഞ്ഞിനെ മാറോട് അടച്ച് പിടിച്ചു. ആ യാത്ര ചെന്നവസാനിച്ചത് അത്യാവശ്യം വലുപ്പമുള്ള ഒരു വീടിന്റെ മുന്നിൽ ആയിരുന്നു. അതിന്റെ അടുത്തടുത്തായി ഒരുപാട് വിടുകൾ ഉണ്ട്. വിച്ചു ഇറങ്ങിയതും പുറകെ കല്ലുവും ഇറങ്ങി.
വണ്ടിയുടെ ശബ്‌ദം കേട്ട് ഒരു സ്ത്രീ അകത്തുനിന്നും ഇറങ്ങി വന്നു അത്യാവശ്യം ഭംഗി ഒക്കെ ഉണ്ട് മുഖത്തു ചമയം പൂഷി മുടിയിൽ മുല്ലപ്പൂ ചൂടി വരുന്ന അവരെ കല്ലു സംശയത്തോടെ നോക്കി.
"ഇതാണല്ലേ കുട്ടി സുന്ദരി ആണല്ലോ "അവർ അമ്പിളിയുടെ കവിളിൽ തലോടിക്കൊണ്ട് പറഞ്ഞതും കല്ലു ഒന്ന് ചിരിച്ചു.
"മോള് അകത്തേക്ക് പൊയ്ക്കോ "അവർ പറഞ്ഞതും അവൾ വിച്ചുവിനെ ഒന്ന് നോക്കി കുഞ്ഞിനേയും കൊണ്ട് അകത്തേക്ക് കേറി.
"ഇന്നാ അയ്യായിരം ഉണ്ട് ഇത് മതി ബാക്കി അയ്യായിരം നാളെ രാത്രി വായോ അപ്പോൾ തരാം"ആ സ്ത്രീ വശ്യമായൊന്ന് ചിരിച്ചുകൊണ്ട് പറഞ്ഞതും വിച്ചു ഒന്ന് ചിരിച്ചോണ്ട് ഓട്ടോയിൽ കേറി പോവുമ്പോ അവരെ ഒന്ന് നോക്കാനും മറന്നില്ല.
"അങ്ങനെ വേശ്യ തെരുവിൽ പുതിയൊരു വേശ്യ കൂടി ആയി "ആ സ്ത്രീ ചിരിച്ചോണ്ട് അകത്തേക്ക് കേറി.
