നീയും ഞാനും, ഭാഗം: 3

Valappottukal Page




രചന: minnu

"അന്ന് നന്ദ പറഞ്ഞില്ലേ താൻ ഒരിക്കൽ അബോർഷൻ ചെയ്തിട്ടുണ്ടെന്ന്... അന്ന് താൻ ഇല്ലാതാക്കിയത് ന്റെ കുഞ്ഞിനെയാ....."



"What?????"
ഞെട്ടലോടെ നന്ദ ഇരുന്നിടത്ത് നിന്നും ചാടി എഴുന്നേറ്റു. അവളുടെ കൈയിൽ നിന്നും ആ ചില്ലുഗ്ലാസ്സ് നിലത്തേക്ക് ഊർന്ന് വീണ് പൊട്ടിച്ചിതറി.... രക്തം പോലെ റെഡ് വൈൻ നിലത്ത് ഒഴുകി പരന്നു.
_ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _


"അന്ന് ഫ്രണ്ട്സിന്റെ കൂടെ ഒരു ട്രിപ്പിന് വന്നതാ ഞാൻ.... മാക്സിമം എൻജോയ് ചെയ്യുക അതുമാത്രമായിരുന്നു ലക്ഷ്യം. കള്ളും കഞ്ചാവും ഒക്കെ ഉണ്ടായിരുന്നു. അന്ന് കൂട്ടംകൂടി ഇരുന്ന് വെള്ളമടിക്കുന്നതിനിടയിൽ കൂട്ടത്തിലാരോ പെണ്ണെന്ന ലഹരിയെപ്പറ്റിയും പറഞ്ഞു. അവസാനം അതും വേണമെന്നായി എല്ലാവർക്കും.... അവൻമാര് അതും അന്വേഷിച്ച് പുറത്തേക്ക് ഇറങ്ങി. കാശ് മുടക്കണത് ഞാൻ ആയത് കൊണ്ട് കിട്ടിയാൽ മുറിയിലേക്ക് പറഞ്ഞു വിട്ടാം എന്ന് പറഞ്ഞു.



അവൻമാര് പുറത്ത് പോയി കുറച്ചു കഴിഞ്ഞപ്പോഴാ റൂം മാറി നീ ഈ മുറിയുടെ വാതിൽ തുറന്ന് അകത്തേക്ക് വന്നത്. അവൻമാര് പറഞ്ഞയച്ച പെണ്ണാണെന്നാ ഞാൻ കരുതിയത്... ആ സമയം എന്റെ ഉള്ളിൽ ചെകുത്താൻ ആയിരുന്നു. കാല് നിലത്ത് ഉറയ്ക്കാത്ത മയക്കം ബാധിച്ച കണ്ണുകളുമായി നീ എന്റെ മുന്നില് വന്ന് നിന്നപ്പോ നിന്റെയീ ശരീരം മാത്രമേ ഞാൻ കണ്ടുള്ളൂ... കാമം മാത്രമായിരുന്നു ന്റെ മനസ്സില്... ഇടയ്ക്ക് നീ തള്ളി മാറ്റാൻ നോക്കിയപ്പോഴും വേദന കൊണ്ട് പിടഞ്ഞപ്പോഴും ന്റെ ആവേശം കൂടിയതേയുള്ളൂ....."



"അവസാനം നിന്റെ ശരീരത്തിൽ തളർന്ന് വീണു മയങ്ങുമ്പോഴാ ഫോൺ ബെല്ലടിച്ചത്... ഞാൻ കൊടുത്ത കാശിന് ആരെയും കിട്ടിയില്ല കുറച്ചു കാശ് കൂടി വേണമെന്ന് ആവശ്യപ്പെട്ട് അവന്മാര് വിളിച്ചപ്പോഴാ തെറ്റ് പറ്റിയത് എനിക്ക് മനസ്സിലായത്... ഞാൻ കരുതിയത് പോലെ ഒരു പെൺകുട്ടി അല്ല നീയെന്നും..."


"അവന്മാര് എത്തണതിന് മുന്നേ എത്രയും പെട്ടെന്ന് നിന്നെ ആ മുറിയിൽ നിന്നും മാറ്റണമെന്നേ എനിക്ക് ഉണ്ടായിരുന്നുള്ളൂ... അല്ലെങ്കി അവൻമാരും നിന്നെ..... ഡ്രസ്സ് ഉടുപ്പിച്ച് നിന്നെയും താങ്ങി പിടിച്ച് പുറത്തേക്ക് കൊണ്ട് പോകുമ്പോഴാ നിന്റെ ഫ്രണ്ട്സ് ആ വഴി വന്നത്.. വഴിയില് വീണ് കിടക്കുകയായിരുന്നു ന്ന് അവരെ പറഞ്ഞു വിശ്വസിപ്പിച്ച് നിന്നെ അവരുടെ കൂടെ പറഞ്ഞയച്ചു. പാർട്ടി കഴിഞ്ഞ് വരുന്ന അവരും സ്വൽപം കഴിച്ചിട്ടുള്ളത് കൊണ്ട് കൂടുതൽ ചോദ്യവും പറച്ചിലും ഒന്നുമില്ലാതെ അവര് നിന്നെ കൂട്ടിക്കൊണ്ടു പോയി.... തിരിച്ച് മുറിയിൽ എത്തിയപ്പോൾ ബെഡ്ഷീറ്റിൽ കണ്ട രക്തതുള്ളികൾ ഞാൻ ചെയ്ത തെറ്റിന്റെ ആഴവും വ്യാപ്തിയും വിളിച്ചോതുന്നുണ്ടായിരുന്നു. നടന്നതൊന്നും ആരും അറിയാതിരിക്കാനാ ഞാൻ അപ്പോ ശ്രമിച്ചത്... "



"പക്ഷേ പിന്നീടുള്ള ദിവസങ്ങളിൽ ഒന്നും എനിക്ക് സമാധാനമായി ഉറങ്ങാൻ കഴിഞ്ഞിട്ടില്ല.... കണ്ണടച്ചാൽ വേദനിച്ച് പാതി മയക്കത്തിൽ ഞെരങ്ങണ നിന്റെ രൂപമായിരുന്നു മനസ്സില്... അങ്ങനെയാ വീണ്ടും ഈ ഹോട്ടലിൽ നിന്നെ അന്വേഷിച്ച് എത്തിയത്... ആ ദിവസങ്ങളിൽ ഒരു കോളേജ് ഗ്രൂപ്പ് ഉണ്ടായിരുന്നു ന്ന് മനസ്സിലാക്കി. അങ്ങനെ നിന്റെ കോളേജ് അഡ്രസ് കിട്ടി. അവിടുന്ന് അങ്ങോട്ട് നിന്നെ കണ്ട് പിടിക്കാനുള്ള ശ്രമത്തിലായിരുന്നു. നിന്റെ കോഴ്സ് കഴിഞ്ഞത് കൊണ്ട് കുറച്ചു പണിപ്പെട്ടു... അങ്ങനെയാ അവസാനം കല്ല്യാണ ആലോചനയുമായി നിന്റെ വീട്ടിലേക്ക് വന്നത്... ഈ കല്ല്യാണത്തിലൂടെ ചെയ്തു പോയ തെറ്റിനെ ശരിയാക്കി മാറ്റാം എന്നൊരു വിശ്വാസമുണ്ടായിരുന്നു എനിക്ക്...."



"അപ്പഴാ പെണ്ണ് കാണല്ലിന് ഇടയ്ക്ക് നീ എന്നിൽ നിന്നും ഗർഭിണി ആയിരുന്നു ന്ന് അറിഞ്ഞത്... വീണ്ടും തകർന്നു പോയി... ഞാൻ കാരണം ഒത്തിരി അനുഭവിച്ചു ന്ന് മനസ്സിലായപ്പോ കൈവിട്ടു കളയാൻ തോന്നിയില്ല എനിക്ക്.... പക്ഷേ ഒരു തെറ്റും ചെയ്യാത്ത നമ്മുടെ കുഞ്ഞ്...  കണ്ണടച്ചാൽ ആ കുരുന്ന് ജീവന്റെ കരച്ചിലാ ചെവീല് മുഴങ്ങണത്... ഒരു കുഞ്ഞ് ഏറ്റവും സുരക്ഷിതമായി ഇരിക്കുന്നത് അമ്മയുടെ ഗർഭപാത്രത്തിൽ ആണെന്ന് കേട്ടിട്ടുണ്ട് എന്നാ അവിടെ പോലും ന്റെ കുഞ്ഞ്.... ഒരിക്കലും തിരുത്താൻ പറ്റാത്ത വലിയ ഒരു പാപം ഞാൻ നിന്നെ കൊണ്ട് ചെയ്യിപ്പിച്ചു... അറിഞ്ഞ് കൊണ്ടല്ല നന്ദാ... ഒരു പക്ഷേ അപ്പോ തന്നെ ഞാൻ നിന്നെ കണ്ട് പിടിക്കാൻ ശ്രമിച്ചിരുന്നെങ്കിൽ നമ്മുടെ ആ കുഞ്ഞും ഇന്ന് നമ്മോടൊപ്പം ഉണ്ടായേനേ...."
വിപി മുന്നിലിരിക്കുന്ന നന്ദയുടെ കൈയിൽ മുറുകെ പിടിച്ചു.



ഒറ്റതട്ടായിരുന്നു അവൾ... ദേഷ്യത്തോടെ അലറി കരഞ്ഞ് കൊണ്ട് അവൾ അവന്റെ ഇരുകവിളിലും മാറി മാറി അടിച്ചു.
"ന്തിനാ..... എന്തിനാ അന്ന് എന്നോട് അങ്ങനെയൊക്കെ ചെയ്തേ??? ഞാൻ എന്തു തെറ്റ് ചെയ്തിട്ടാ നിങ്ങള് എന്നെ???"
പറഞ്ഞ് പൂർത്തിയാക്കാൻ കഴിയാതെ അവൾ അവന്റെ കോളറിൽ പിടിച്ചുലച്ചു....



"ഒരു മാപ്പ് പറച്ചില് കൊണ്ട് തിരുത്താൻ പറ്റണ തെറ്റല്ല ഞാൻ ചെയ്തത് ന്ന് എനിക്കറിയാം... പക്ഷേ.... പക്ഷേ ഇപ്പോ നിക്കി അതിനേ കഴിയൂ നന്ദ... വിവാഹം കഴിഞ്ഞിട്ടും ഓരോ നിമിഷവും നിന്നോട് ഇതൊക്കെ എങ്ങനെ പറയും ന്ന് ആലോചിച്ച് തല പുകയ്ക്കുകയായിരുന്നു ഞാൻ... എല്ലാം അറിഞ്ഞാൽ നീ എന്നെ വെറുക്കുമോ ന്ന് പേടിച്ചിരുന്നു ഞാൻ... അതാ ഗൗരവം കാട്ടി നിന്നിൽ നിന്നും ഒഴിഞ്ഞു മാറി നടന്നത്... എന്നാൽ കുറച്ചു ദിവസങ്ങളായി നിന്റെ കണ്ണിൽ എന്നോടുള്ള സ്നേഹം കണ്ട് തുടങ്ങിയപ്പോൾ മുതൽ ഒരുമിച്ച് ഒരു ജീവിതം കൊതിച്ച് പോയി ഞാൻ... എല്ലാം തുറന്ന് പറയാൻ ഇതാണ് പറ്റിയ സ്ഥലം ന്ന് എനിക്ക് തോന്നി അതാ ഇങ്ങട്ട് തന്നെ കൂട്ടിക്കൊണ്ടു വന്നത്... ഇനി നിനക്ക് തീരുമാനിക്കാ നിക്കി ന്ത് ശിക്ഷ നൽകണമെന്ന്... ഒരപേക്ഷയേയുള്ളൂ എന്നെ വെറുക്കരുത്... ഉപേക്ഷിച്ചു പോവുകയും ചെയ്യരുത്... "
കരഞ്ഞ് തളർന്നിരിക്കുന്ന നന്ദയുടെ കൈപിടിച്ച് അവൻ അതിലേക്ക് നെറ്റി മുട്ടിച്ചു. കണ്ണീർ നനവോടെ അവൾ അകന്ന് മാറി ഇരുന്നതേയുള്ളൂ... എങ്കിലും അവന് ഉറപ്പായിരുന്നു എന്നെങ്കിലും അവൾക്ക് തന്നോട് ക്ഷമിക്കാൻ കഴിയുമെന്ന്... തന്നെ സ്നേഹിച്ച് തുടങ്ങുമെന്ന്...


_ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _


കാലങ്ങൾക്ക് ഇപ്പുറം.....


ഓഫീസിൽ നിന്നും ഒരു മൂളിപ്പാട്ടും പാടി വരുന്ന വിപി പോർച്ചിലേക്ക് വണ്ടി കയറ്റിയിട്ടു. സിറ്റ്ഔട്ടിൽ തന്നെ അമ്മ ഉണ്ടായിരുന്നു അടുത്ത് തന്നെ നന്ദയും... വിപിയെ കണ്ടതും കയറ്റി വച്ചിരുന്ന അമ്മയുടെ മുഖം ഒന്നുകൂടി വീർത്ത് കെട്ടി. ആടിപ്പാടിയുള്ള അവന്റെ വരവ് കണ്ടതും ചുണ്ട് കൊട്ടി ദേഷിച്ചു നോക്കി അമ്മ ചവിട്ടി തുള്ളി അകത്തേക്ക് കയറി പോയി.

"ന്തുപറ്റിയെഡീ ന്റെ അമ്മേടെ മുഖത്തിന് എന്താ ഇന്നിത്ര കനം??? നീ വല്ല അമ്മായിയമ്മ പോരുമെടുത്തോ ന്റെ അമ്മയോട്...."
കളിയായി ചോദിച്ചു കൊണ്ട് അവൻ നന്ദയുടെ എളിയിലിരിക്കുന്ന രണ്ടു വയസ്സുകാരി അഹാന മോളെ മേലേക്ക് എടുത്തുയർത്തി. ആ കുട്ടി കുറുമ്പി അച്ഛനോട് കുണുങ്ങി ചിരിച്ചു കൊണ്ടിരുന്നു.


"പോയി ചോദിച്ച് നോക്ക് നിങ്ങടെ അമ്മയോട്..."
ചുണ്ട് കൂർപ്പിച്ച് അവനിൽ നിന്നും മോളെ തട്ടിപ്പറിച്ച് അവളും അകത്തേക്ക് നടന്നു. അവളുടെ തോളിലിരിക്കുന്ന മോളെ കൊഞ്ചിച്ചു കൊണ്ട് അവനും പിന്നാലെ ചെന്നു.


ഹാളിലെ സെറ്റിയിൽ അച്ചാച്ചന്റെ മടിയിലിരുന്ന് കഥ കേൾക്കുന്ന തിരക്കിലാണ് നാലു വയസ്സുകാരി ആകൃതി മോളും ആറു വയസ്സുകാരൻ അലംകൃതും... പേരക്കുട്ടികളുടെ കൂടെ കൂടുമ്പോൾ ഗൗരവക്കാരൻ അച്ചാച്ചനും കുഞ്ഞുകുട്ടിയായി മാറുന്നു. 


"അച്ഛാ........"
വിപിയെ കണ്ടതും പിള്ളേര് ഓടി വന്ന് അവന് ചുറ്റും കൂടി. കീശയിൽ നിന്നും മിഠായി എടുത്ത് അവൻ കുഞ്ഞുകൈകളിലേക്ക് വച്ച് കൊടുത്തു. അവരുടെ കളിചിരികൾ ശ്രദ്ധിച്ച് സോഫയുടെ ഒരു മൂലയ്ക്ക് മാറി ഇരിക്കുന്ന അമ്മയുടെ അടുത്തായി കുഞ്ഞിപെണ്ണിനെയും കൊണ്ട് വിപി ചെന്നിരുന്നു.

"എന്താഡാ അച്ഛ പൊടിയേ.... നിന്റെ അച്ചമ്മേടെ മുഖത്തിന് ഇത്തിരി കനകൂടുതൽ...??"
ഒളികണ്ണിട്ടു നോക്കിയത് അല്ലാതെ അമ്മ ഒന്നും പറഞ്ഞില്ല.


"എന്താ അമ്മേ കാര്യം... നിങ്ങള് അമ്മായിയമ്മയും മരുമോളും കൂടി തല്ല് കൂടിയോ??? അതോ ഈ അച്ഛൻ വല്ല കുറുമ്പും കാണിച്ചോ???"
കളിയായി ചോദിച്ചു കൊണ്ട് അവൻ അമ്മയുടെ കവിളിൽ ഒന്ന് പിച്ചി.


"പോടാ അവിടുന്ന്...."
അമ്മ അവന്റെ കൈ തട്ടിമാറ്റി.


"അച്ഛമ്മ അച്ഛയോട് പിണക്കാ... നിക്കറിയാലോ അതെന്തിനാന്ന്...."
അക്കിമോള് വിരൽത്തുമ്പിൽ പറ്റിപ്പിടിച്ച ഡയറി മിൽക്ക് നൊട്ടിനുണയുന്നതിനിടയിൽ പറഞ്ഞു.


"ആണോ??? എന്നാ അച്ഛേടെ മോള് പറഞ്ഞേ... അച്ഛമ്മ ന്തിനാ പിണങ്ങിയെന്ന്???"


"അതോ.... അതുണ്ടല്ലോ അച്ഛാ.... അമ്മേടെ വയറ്റില് പിന്നെയും കുഞ്ഞാവ വന്നല്ലോ അതോണ്ടാ..... അല്ലേ അച്ഛമ്മേ???"
മോള് തല ചെരിച്ച് അച്ഛമ്മയോട് ചോദിച്ചു.


"ഹേ.... സത്യമാണോ നന്ദാ.... "
കൈയിൽ ഇരുന്ന കുഞ്ഞിപെണ്ണിനെ അമ്മേടെ മടിയിലേക്ക് വച്ച് കൊടുത്ത് വിപി വാതിലിന് അടുത്ത് നന്ദയുടെ മുഖം കൈക്കുമ്പിളിലെടുത്തു... സന്തോഷം കൊണ്ട് അവന്റെ കണ്ണുകൾ തിളങ്ങുന്നുണ്ടായിരുന്നു.. നന്ദ ചുറ്റും ഇരിക്കുന്ന അച്ഛനെയും അമ്മയെയും മക്കളെയും ഒന്ന് നോക്കി.


"ഈശ്വരാ.... അല്ലേ തന്നെ അമ്മ കലിപ്പിലാ... അപ്പഴാ ഇങ്ങേര് എല്ലാരുടെയും മുന്നില് വച്ച് റോമാൻസിക്കുകയും കൂടി ചെയ്യണത്...."
നന്ദ അവനിൽ നിന്നും അകന്നു മാറാൻ ശ്രമിച്ചെങ്കിലും അവൻ അവളെ വിടാതെ മുറുകെ പിടിച്ചു.


"ഡാ..... വിപീ.... നീ ഇത് എന്തു ഭാവിച്ചാ??? എല്ലാ രണ്ട് കൊല്ലം കൂടുമ്പോഴും അവളെ ഗർഭിണി ആക്കിക്കോളാം ന്ന് നീ വല്ല നേർച്ചയും നേർന്നിട്ടുണ്ടോ???"


"അതിന് അമ്മ എന്തിനാ ഒച്ചയിട്ടണേ... സന്തോഷിക്കുവല്ലേ വേണ്ടത് വീട്ടില് പുതിയ ഒരാളും കൂടി വരാൻ പോവുവല്ലേ......"
അമ്മയ്ക്ക് നേരെ തിരിഞ്ഞ് നിൽക്കുമ്പോഴും അവൻ നന്ദയിലെ പിടി വിട്ടില്ല

"ഡാ ഇതിപ്പോ നാലാമത്തെയാ... നാട്ടുകാര് കളിയാക്കി തുടങ്ങി... ഇന്ന് ഇത് അറിഞ്ഞപ്പോ അപ്പുറത്തെ ശ്യാമള ചോദിക്കുവാ നിങ്ങടെ മോന് ഈ കുടുംബാസൂത്രണത്തെ പറ്റിയൊന്നും അറിഞ്ഞൂട്ടേന്ന്..."


"അതിന് കണ്ട നാട്ടുകാര് അല്ലല്ലോ ന്റെ ഭാര്യയ്ക്കും മക്കൾക്കും ചെലവിന് കൊടുക്കണത്... അവളെ ഗർഭിണി ആക്കിയിട്ടുണ്ടെങ്കിൽ പോറ്റാനും എനിക്കറിയാം.... "



"ദേ.... മനുഷ്യാ.... നിങ്ങൾക്ക് ഒന്നും പറയാനില്ലേ ഇവനൊട്???"
വിപിയോട് പറഞ്ഞ് ജയിക്കാൻ കഴിയില്ല ന്ന് ഉറപ്പായപ്പോൾ അമ്മ അച്ഛന് നേരെ തിരിഞ്ഞു.


"ഡീ.... ഇതൊക്കെ അവനും അവളും തീരുമാനിക്കേണ്ട കാര്യങ്ങളാ... അതിന് നമ്മൾ എന്തിനാ അഭിപ്രായം പറയണേ???"
അച്ഛൻ കൈ മലർത്തി കാട്ടി.


"എന്റെ കൊച്ചേ... അവനോ ബുദ്ധിയില്ല... നിനക്ക് ഒന്ന് പറഞ്ഞു മനസ്സിലാക്കി കൂട്ടേ... കഷ്ടപ്പെട്ടണത് നീയാ.... ഈ പ്രസവവേദന ന്ന് വച്ചാൽ നിസ്സാര കാര്യമാണോ??? മൂന്ന് പെറ്റതല്ലേ നിനക്ക് അറിയാല്ലേ.... ഇവനെ ഒന്നിനെ പ്രസവിച്ചത് തന്നെ എനിക്ക് ഓർക്കാൻ വയ്യ... അപ്പഴാ നീ...."



"ആ.... നിങ്ങള് ഒക്കെ അങ്ങനെ ഒന്നില് നിർത്തിയത് കൊണ്ട് കുട്ടിക്കാലത്ത് കൂട്ടിന് ഒരാളില്ലാത്ത വിഷമം ഒത്തിരി അനുഭവിച്ചതാ ഞാനും ഇവളും... ഞങ്ങടെ മക്കൾക്ക് എന്തായാലും ആ ഗതി വരരുത്.... "


ആ ഡയലോഗിൽ അമ്മയുടെ വാ അടഞ്ഞു.


"ഇവള് റെഡിയാണെങ്കിൽ നാലാമത്തെ അല്ല പത്താമത്തെ ആണെങ്കിലും ഇവളിനിയും പ്രസവിക്കും..."
വിപി വീറോടെ പറഞ്ഞു.


"പത്തോ😳😳 നീ എന്താ ഇവിടെ നേഴ്സറി തുടങ്ങാൻ പോണുണ്ടോ???"
അച്ഛന്റെ കണ്ണുകൾ മിഴിഞ്ഞു വന്നു.

"ആ ചിലപ്പോ തുടങ്ങിന്ന് വരും... നീ വാ പെണ്ണേ..."
വിപി നന്ദയെയും വലിച്ച് മുറിയിലേക്ക് കൊണ്ടുപോയി.


"നിനക്ക് ഇതിന്റെ വല്ല ആവശ്യവുമുണ്ടായിരുന്നോ കല്ല്യാണി... ചുമ്മാ അവനെ വാശി കേറ്റിയാൽ അവൻ പറഞ്ഞത് പോലെ ചെയ്തു കളയും... മക്കള് എത്രയും ഉണ്ടായിക്കോട്ടെ അതല്ലേ നമ്മുക്ക് സന്തോഷം... ഇതിപ്പോ നന്ദയുടെ വീട്ടില് കാണുന്നില്ലേ ആകെയുള്ള ഒരു മോളുടെ കല്ല്യാണവും കഴിഞ്ഞ് നന്ദേടെ അമ്മയും പോയപ്പോ അവളുടെ അച്ഛൻ ഒറ്റയ്ക്ക് കിടന്ന് കഷ്ടപ്പെടുന്നത്... എപ്പോഴെങ്കിലും അവള് മക്കളെയും കൊണ്ട് രണ്ട് ദിവസം അവിടെ ചെന്ന് നിന്നാൽ ഇവിടെ നമ്മൾ ഒറ്റയ്ക്കാവും....   നമ്മുടെയൊക്കെ ചെറുപ്പത്തില് വീട്ടില് എന്തോരം ആളുണ്ടായിരുന്നതാ... പരസ്പരം എന്ത് സ്നേഹമായിരുന്നു... ഇപ്പോ അത് വല്ലതും ഉണ്ടോ??? വിപിടെ കാര്യം തന്നെ ആലോചിച്ച് നോക്കിയേ മക്കൾ ഉണ്ടായതിന് ശേഷം അവന്റെ സ്വഭാവം എത്ര മാറി... നമ്മക്ക് ഒപ്പമിരുന്ന് കളി തമാശകൾ പറയാനും വീട്ടിലെ കാര്യങ്ങൾ ഒക്കെ കൂടുതലായി ശ്രദ്ധിക്കാൻ തുടങ്ങിയതും അവൻ ഒരു അച്ഛൻ ആയപ്പോഴല്ലേ.... കുഞ്ഞുങ്ങളാ വീടിന്റെ ഐശ്വര്യം... മക്കളുടെ ഇഷ്ടം എന്താണോ അങ്ങനെ നടക്കട്ടെ... നമ്മുക്ക് നഷ്ടം ഒന്നുമില്ലല്ലോ അങ്ങനെ കരുതിയാ മതി നീയ്യ്...."
അച്ഛന്റെ ആ വാക്കുകൾ എതിരൊന്നും പറയാതെ അമ്മ കേട്ട് നിന്നു.


രാത്രി കുഞ്ഞിപെണ്ണിനെ താരാട്ട് പാടി ഉറക്കി നന്ദ അവളുടെ കുഞ്ഞു ബെഡിൽ കൊണ്ട് പോയി കിടത്തി. വിപി മുകളിലേക്ക് നോക്കി എന്തോ ആലോചിച്ചു കിടക്കുകയായിരുന്നു.
"എന്താ ഇത്ര വലിയ ആലോചന???"
മുടി ഉയർത്തി കെട്ടി നന്ദ അവനരുകിലേക്ക് ചേർന്ന് കിടന്നു.


"അമ്മ ഇന്ന് അങ്ങനെയൊക്കെ പറഞ്ഞപ്പോ നിനക്ക് വിഷമമായോ ???"
അവൻ അവൾക്ക് നേരെ ചെരിഞ്ഞ് കൈയിൽ തല താങ്ങി.


"ഏയ്യ്... അതാ ശ്യാമളേച്ചിടെ കളിയാക്കല് കേട്ടതിന്റെ വിഷമത്തില് അമ്മ പറഞ്ഞതാ.. അതിന് മുൻപ് ടെസ്റ്റ് റിസൾട്ട് കണ്ടപ്പോ എന്തോരു സന്തോഷമായിരുന്നുന്നോ... ആ സന്തോഷത്തിലാ എല്ലാവരോടും കാര്യം പറഞ്ഞത്... അതിങ്ങനെയുമായി... പക്ഷേ വിപിയേട്ടൻ നോക്കിക്കോ നാളെ രാവിലെ മുതല് അരിഷ്ടവും കഷായവും ഒക്കെ കൊണ്ട് ഈ അമ്മ എന്റെ പിന്നാലെ നടക്കും... അതൊരു പാവം അമ്മയല്ലേ.."



"മ്മം..... എന്നെ പോലെ...."
ചിരിയോടെ കിടന്ന നന്ദയുടെ കഴുത്തടിയിലേക്ക് മുഖം ചേർത്ത് അവൻ പതിയെ അവളുടെ വയറ്റിൽ തലോടി.


"മ്മ്ഹും... കണ്ടാലും മതി ഒരു പാവത്തിനെ...."


"നന്ദേ..... ഒരിക്കൽ നമ്മള് ഇല്ലാതാക്കിയ നമ്മുടെ കുഞ്ഞ്.... ആ കുഞ്ഞിന്റെ ആത്മാവ് ഇപ്പോ നമ്മളോട് പൊറുത്തിട്ടുണ്ടാവുമോ??? നീ ഓരോ തവണ ഗർഭിണി ആവുമ്പോഴും ഞാൻ ആഗ്രഹിച്ചു പോവുവാ ദൈവം ആ കുഞ്ഞിനെ തന്നെ വീണ്ടും തന്നിരുന്നെങ്കിൽ ന്ന്... "
അപ്പോഴേക്കും അവളുടെ കഴുത്തിൽ നനവ് അറിഞ്ഞ് തുടങ്ങിയിരുന്നു.



"വിപിയേട്ടാ.... എപ്പഴും ആ കുഞ്ഞിന്റെ കാര്യം പറയുമ്പോഴേക്കും ഇങ്ങനെ തളർന്നാല്ലോ...ആ കുഞ്ഞ് ഇപ്പോ അറിയുന്നുണ്ടാവും നമ്മുടെ കുറ്റബോധം... നമ്മുടെ മക്കളിൽ ഒരാളായി ദൈവം ആ കുഞ്ഞിനെ നമ്മുക്ക് തിരിച്ചു തരും എനിക്ക് ഉറപ്പാ.... സമാധാനമായിട്ട് ഉറങ്ങിയേ... നാളെ ഹോസ്പിറ്റലിൽ പോണം....."
ചെന്നിയിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീര് അവൻ കാണാതെ അവൾ തുടച്ച് മാറ്റി. അപ്പോഴും അവന്റെ കൈവിരലുകൾ അവളുടെ വയറിനെ തഴുകികൊണ്ടിരുന്നു....



അങ്ങ് അകലെ ആത്മാക്കളുടെ ലോകത്ത് നിന്നും ഒരു കുഞ്ഞ് നക്ഷത്രം അവരെ നോക്കി കണ്ണ് ചിമ്മി......


അവസാനിച്ചു.....

പല കാരണങ്ങളുടെ പേരിൽ അമ്മയുടെ ഗർഭപാത്രത്തിൽ വച്ചുതന്നെ ജീവൻ പൊലിഞ്ഞ ആ കുരുന്ന് ജീവനുകൾക്ക് വേണ്ടി.....
ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ...

കൂടുതൽ കഥകൾക്ക് ഈ പേജ് ഫോളോ ചെയ്യൂ....
To Top