💙🥀താലിഭാഗ്യം🥀💙 3
രചന: കുറുമ്പി
ഞാൻ ചെയ്തത് വലിയ തെറ്റാ അല്ലേ നിരജേട്ടാ ഗായുടെ പറച്ചിൽ കേട്ടതും നീരജ് സംശയത്തോടെ മുഖം ചുളിച്ചു.
നീ എന്ത് തെറ്റ് ചെയ്തുന്ന ഗായു.... പൊടുന്നനെ ഉള്ള നിരജിന്റെ ചോദ്യം കേട്ടതും ഗായു വെട്ടി വിയർത്തു.
ഏയ്യ് ഒന്നുല്ല ഞാൻ ചായ എടുക്കാം ഗായു എണിറ്റു പോവാൻ നോക്കിയതും നീരജ് അവളുടെ കയ്യിൽ ബലമായി പിടിച്ചു.
എന്താ കാര്യം എന്ന് പറഞ്ഞിട്ട് പോയാൽ മതി നിരജിന്റെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകി.
ഒന്നുല്ലന്ന് പറഞ്ഞില്ലേ അവന്റെ കയ്യ് തട്ടിമാറ്റി മുന്നോട്ടേക്ക് നടക്കാൻ ശ്രെമിച്ചതും നീരജ് അവളെ പിടിച്ചു ഭിത്തിയോട് അടുപ്പിച്ചു.
ഒരു പെങ്ങളും ഒരങ്ങളയോട് ചെയ്യാൻ പാടില്ലാത്ത തെറ്റാ നീ ചെയ്തത് ഗായു എന്നിട്ട് അതിനെ ഒളിപ്പിക്കാം എന്ന് നീ വിചാരിച്ചോ... നീരജ് ചോദിച്ചതും ഗായു പേടിയോടെ അവനെ നോക്കി.
സത്യം പറ ആ വീഡിയോസും പിക്ചഴ്‌സും നീ ക്രീയേറ്റ് ചെയ്തതല്ലേ.... നീരജ് ദേഷ്യത്തോടെ അവളെ കുലുക്കി കൊണ്ട് ചോദിച്ചതും അവൾ അതെ എന്ന് തലയാട്ടി.
ച്ചെ എനിക്ക് അന്നേ അത് തോന്നി അവൾ പ്രഗ്നൻഡ് ആണ് എന്നറിഞ്ഞപ്പോൾ മുതൽ നീ ഡിസ്റ്റർബ് ആണ് അവൾ ഒന്നും ചെയ്തിട്ടില്ല എന്ന് നീ ആവർത്തിച്ചു പറഞ്ഞപ്പോയെ ഞാൻ ഊഹിച്ചു. എന്തിനായിരുന്നു സ്വന്തം ചേട്ടനോട് ഈ ചതി ജീവന് തുല്യം സ്നേഹിച്ചതല്ലേ അവൻ നിന്നെ........ നീരജ് ദേഷ്യത്തോടെ അവളിലുള്ള പിടി അയച്ചു.
പറ്റിപ്പോയി എന്നെക്കാൾ കൂടുതൽ അവളെ സ്നേഹിക്കുന്നു എന്ന് തോനിയപ്പോൾ അറിയാതെ ഈ പൊട്ടബുദ്ധിയിൽ തോന്നിയ കാര്യം ആണ്..... അവളെ മോശമായി ചിത്രീകരിക്കുക എന്നത്..... അതിന് വേണ്ടിയാ അവളുടെ നാട്ടുകാർക്ക് പൈസ കൊടുത്ത് അവളൊരു വേശ്യ ആണെന്ന് പറയിപ്പിച്ചതും.... ഇതെല്ലാം രുദ്രേട്ടനോടുള്ള സ്നേഹം കൊണ്ട് മാത്രം......., ഗായു എന്തോ പറയാൻ വന്നതും നീരജ് കയ്യ് വെച്ചതിനെ തടഞ്ഞു.
നീ ഒന്ന് മനസിലാക്കണം പെങ്ങളുളോടുള്ള സ്നേഹം വേറെ ഭാര്യയോടുള്ള സ്നേഹം വേറെ അവൻ ഒരു മനുഷ്യൻ അല്ലേ എല്ലാത്തരം ഫീലിങ്‌സും അവനും ഉണ്ടാവും... അത് മുഴുവൻ നിന്നോട് പ്രകടിപ്പിക്കാൻ പറ്റില്ലാ കാരണം നീ അവന്റെ പെങ്ങൾ ആണ്. നീ ഒന്ന് മനസിലാക്കണം അവന്റെ മനസ്സിൽ നിനക്കുള്ള സ്ഥാനം അല്ല കല്ലുന്.......... നീ കാരണം വേദന അനുഭവിക്കുന്നത് നിന്റെ ചേട്ടൻ മാത്രം അല്ല കല്ലുവും കൂടിയ..... അവളുടെ കയ്യിലുള്ള കുഞ്ഞ് നിന്റെ ചേട്ടന്റെ ആണ്...... അറിയാതെ ചെയ്ത് പോയതാണേലും തിരുത്താൻ പറ്റാത്ത തെറ്റാ രുദ്രൻ അവളോട് ചെയ്തത്...... ഒരു പെണ്ണിന്റെ സമ്മതം ഇല്ലാതെ അവളുടെ ദേഹത്ത് തൊടുന്നവൻ ഒരിക്കലും ആൺ അല്ല കല്ലുനോട് പൊറുക്കാൻ പറ്റാത്ത തെറ്റാ രുദ്രൻ ചെയ്തത്.... ആ തെറ്റിലേക്ക് അവനെ കൊണ്ടെത്തിച്ചത് നീ ആണ്...... നീ ഒരിക്കലെങ്കിലും ആലോചിച്ചിട്ടുണ്ടോ ഇത് അവൻ അറിഞ്ഞാൽ എന്താ സംഭവിക്കാന്ന് നിന്നെ അവൻ വെറുക്കും ഉറപ്പാ..... നീരജ് പറഞ്ഞു നിർത്തിയതും ഗായുവിന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.
നീ കരയാതിരിക്ക് എല്ലാം ശെരിയാവും തല്ക്കാലം ഇത് രുദ്രൻ അറിയണ്ട..നീരജ് ഗായുവിനെ നെഞ്ചോട് ചേർത്തു പറഞ്ഞതും അവൾ കണ്ണിരോടെ അവനെ നോക്കി തലയാട്ടി.
_________
ഒരുപക്ഷെ കല്ലു ഒരു തെറ്റും ചെയ്തിട്ടില്ലെങ്കിലോ ആ വീഡിയോസും ഫോട്ടോസും മാത്രല്ലേ ഞാൻ കണ്ടുള്ളു അത് സത്യം ആവണം എന്നില്ലല്ലോ......... എനിക്ക് ആ കുഞ്ഞിന്റെ പിതൃത്യം നിരസിക്കാനുള്ള അവകാശം ഇല്ല..... അവൾക്ക് ഒരിക്കലും എന്നെ ചതിക്കാൻ പറ്റില്ലാ....... ചിലപ്പോൾ എല്ലാം എന്റെ തെറ്റധാരണ ആയിരിക്കും.. രുദ്രൻ ഒന്ന് ആഞ്ഞു ശ്വാസം വലിച്ചു.
സാർ ഈ റൂട്ട് ബ്ലോക്ക് ആണെന്ന് തോന്നുന്നു ഇവിടുന്നൊരു ഷോർട് കട്ട് ഉണ്ട്.... എന്നാൽ നമുക്ക് വീട്ടിലേക്ക് പെട്ടന്ന് എത്താം.... ഡ്രൈവറുടെ സംസാരമാണ് രുദ്രനെ ചിന്തയിൽ നിന്നും ഉണർത്തിയത്.
ഹ പെട്ടന്ന് എത്തിയാൽ മതി വല്ലാത്ത ക്ഷിണം.... രുദ്രൻ സീറ്റിൽ തലചായ്ച്ചിരുന്നു. മനസ്സ് നിറയെ കല്ലുവായിരുന്നു.....
പെട്ടന്ന് ഡ്രൈവർ ബ്രേക്ക് ചവിട്ടിയതും രുദ്രൻ ഒന്നുലഞ്ഞു.
എന്താ... രുദ്രൻ
ഇത് ഈ കോളനിയിൽ എപ്പോഴും പ്രശ്നം ആണ് സാർ...... മുന്നിൽ തല്ലുകൂടുന്നവരെ നോക്കി ഡ്രൈവർ പറഞ്ഞതും രുദ്രൻ ഗ്ലാസ്സ് തായ്‌തി പുറത്തേക്ക് നോക്കി.
എന്താ അവിടെ പ്രശ്നം ചേച്ചി..... കുഞ്ഞിനെ തോളിൽ ഇട്ടോണ്ട് കല്ലു ചോദിച്ചു.
അതൊരു അടിപിടിയ നോക്കിട്ട് വരാം ആ സ്ത്രീ പുറത്തേക്കിറങ്ങി കല്ലു ഉമ്മറം വരെ അവരുടെ പുറകിൽ പോയി അവിടെ നിന്നു.
രുദ്രൻ പുറത്തേക്ക് നോക്കിയതും കാണുന്നത് ഒരു കുഞ്ഞിനെ തോളിൽ ഇട്ട് നിൽക്കുന്ന കല്ലുനെ ആണ് ഒരു നിമിഷം ആ കണ്ണുകൾ വിടർന്നു.
കല്ലു.. കുഞ്ഞ്... അവന്റെ ചുണ്ടുകൾ മന്ദ്രിച്ചു.
അവൻ ഡോർ തുറക്കാനായി ആരഞ്ഞു.
സാർ ഇവിടൊന്നും ഇറങ്ങി ചിത്തയാവണ്ട ഇത് വേശ്യതെരുവാ ഇവിടെ ഇറങ്ങിയാൽ നാണക്കേട..... ഡ്രൈവർ രുദ്രനെ നോക്കി പറഞ്ഞതും അവൻ ഒരു നിമിഷം നിശബ്ദനായി.
അപ്പോൾ ആ കുട്ടി... രുദ്രൻ കല്ലുവിൽ നിന്നും കണ്ണെടുക്കാതെ ചോദിച്ചു.
ഇതെന്ത് ചോദ്യ സാർ ഇത് വേശ്യ തെരുവാണേൽ അത് വേശ്യ അല്ലേ.... അയാൾ തീരെ അയവില്ലാതെ പറഞ്ഞതും രുദ്രൻ കല്ലുവിൽ നിന്നും നോട്ടം മാറ്റി.അവന്റെ ഉള്ളിൽ ഞൊടിയിടയിൽ ദേഷ്യം നുരഞ്ഞു പൊങ്ങി.
തനിക്ക് നേരായ വഴിയിൽ കൂടെ പോയാൽ പോരെ ഇങ്ങനെ വളഞ്ഞവഴിയിൽ കുടി പോയി സമയം കളഞ്ഞപ്പോൾ സമദാനായില്ലേ തിരിച്ചെടുക്കട കാർ .... രുദ്രൻ ദേഷ്യത്തോടെ പറഞ്ഞതും അയാൾ കാർ തിരിച്ചു. രുദ്രന് തന്റെ ദേഷ്യം നിയന്ദ്രിക്കാൻ കഴിഞ്ഞില്ല. കൈ തലമുടിയിൽ കോർത്തു വലിച്ചു. ഇത്രേം നേരം അവളോട് തോന്നിയ അലിവ് മൊത്തം ദേഷ്യമായി പരിണമിച്ചു.
വീട്ടിൽ എത്തിയതും കാറ്റുപോലെ രുദ്രൻ അകത്തേക്ക് പോയി എല്ലാം വലിച്ചെറിഞ്ഞു.പൊട്ടിയ കുപ്പിച്ചില്ലുകൾ കാലിൽ തുളഞ്ഞു കേറി അവൻ ആ വേദന അറിഞ്ഞതെ ഇല്ല.ഒരു നിമിഷം ഭ്രാന്ത് പിടിക്കുന്ന പോലെ തോന്നി.ഷെൽഫിൽ നിന്നും ഒരു കുപ്പി മദ്യം എടുത്ത് വായിൽ കമയ്‌ത്തി.
നിന്നെ ഞാൻ വെറുതെ വിടില്ല കല്യാണി എന്റെ വിശ്വസത്തെയാ നീ തകർത്തത് എന്റെ ജീവിതം തൊലച്ചിട്ട് നീ സുഖമായി വായണ്ട. ഈ കാണാതായ ദിവസങ്ങളിൽ ഞാൻ നിന്നെയും ഓർത്തിരുന്നു എന്നാൽ നീ..... എന്റെ കുഞ്ഞിനേയും വെച്ച് വേശ്യ പണിക്കിറങ്ങി ഇനി നിന്റെ ജീവിതത്തിൽ സുഖം എന്താണെന്ന് നീ അറിയില്ല ഞാൻ അറിയിക്കില്ല...... ആ കുപ്പിയെടുത്തു രുദ്രൻ വലിച്ചെറിഞ്ഞു.കുറച്ച് പണകെട്ടുകളും കാറിന്റെ കീയും എടുത്ത് രുദ്രൻ പുറത്തേക്കിറങ്ങി. ഒരു തുണി എടുത്ത് കാലിൽ ചുറ്റിയ ശേഷം രുദ്രൻ കാർ എടുത്തു.
അമ്മേടെ വാവ ഉറങ്ങെടാ വാവോ.......കല്ലു കുഞ്ഞിനെ ബെഡിൽ കിടത്തി ഉറക്കി. പുറത്ത് കാർ വന്ന സൗണ്ട് കേട്ടതും അവൾ എഴുനേറ്റു.
മോള് ഇവിടെ ഇരുന്നോ ഞാൻ നോക്ക.. ആ സ്ത്രീ കല്ലുനെ ഒന്ന് നോക്കി ഉമ്മറത്തേക്ക് പോയി.
ആരാ ഈ വൈകുന്നേരം ഇവിടെ കാസ്റ്റമേഴ്‌സിനു പ്രവേശനം ഇല്ല രാത്രി വായോ... ആ സ്ത്രീ രുദ്രനെ ഒന്ന് നോക്കി അകത്തേക്ക് കയറാൻ നോക്കിയതും രുദ്രൻ അവരെ തടഞ്ഞു.
ഇവിടെ ഒരു പെൺകുട്ടി ഇല്ലേ കല്യാണി അവളെ എനിക്ക് വേണം.... ചുവന്നകണ്ണുകളോടെ രുദ്രൻ അവരെ നോക്കി.
അല്ലേ ഇത് നോക്കണം ഞാൻ പറഞ്ഞില്ലേ രാത്രി വാ അപ്പോൾ ശെരിയാക്കാൻ നേരം വൈകുന്നേരം ആയല്ലേ ഉള്ളു ഒരു ഏയ് എട്ടു മണി ആയിട്ട് വാ.... ആ സ്ത്രീ അവനെ ഉറ്റുനോക്കിക്കൊണ്ട് പറഞ്ഞു.
ഒരു ദിവസത്തേക്കല്ല ജീവിതകാലം മുഴുവനായി.... രുദ്രന്റെ മുഖത്തു പുച്ഛം നിറഞ്ഞു.ആ സ്ത്രീ അവനെ അതിശയത്തോടെ നോക്കി.
വെറുതെ അങ്ങനെ......
10മതിയോ...... രുദ്രൻ അവരെ പുറത്തിയാക്കാൻ സമ്മതിക്കാതെ പറഞ്ഞു.
അയ്യേ പതിനായിരമോ..... അവൾ ഒരു ദിവസം വാങ്ങും അത്രയും പൈസ ഇവിടെ ഏറ്റവും കൂടുതൽ റേറ്റിങ് ഉള്ളത് അവൾക്ക... ആ സ്ത്രീ അങ്ങനെ പറഞ്ഞതും രുദ്രൻ മുഷ്ട്ടി ചുരുട്ടി ദേഷ്യത്തെ ഷമിപ്പിച്ചു.
പതിനായിരം അല്ല പത്തു ലക്ഷം... രുദ്രൻ പൊടുന്നനെ അങ്ങനെ പറഞ്ഞതും അവർ കണ്ണും മിഴിച്ചു രുദ്രനെ നോക്കി. രുദ്രൻ നോട്ടുകെട്ടുകൾ അവരുടെ മേലേക്ക് വലിച്ചെറിഞ്ഞു. അവർ ആർത്തിയോടെ ആ പണത്തുണ്ടുകൾ പെറുക്കി സാരിക്കുള്ളിലാക്കി.
ഞാൻ അവളെ ഇപ്പോൾ കൊണ്ടുവരാം... രുദ്രനെ നോക്കി ഒന്ന് വശ്യമായി ചിരിച്ചുകൊണ്ട് അവർ അകത്തേക്ക് പോയി.
രുദ്രൻ ദേഷ്യത്തോടെ പുറത്തേക്ക് കണ്ണും നട്ടിരുന്നു. ഓരോരുത്തനെ ആയി കുരയിലേക്ക് കേറ്റുന്ന സ്ത്രീകളെ അവൻ വെറുപ്പോടെ നോക്കി കണ്ടു. ഒരു നിമിഷം അവരിൽ ഒരാൾ ആണ് കല്ലു എന്ന് ഓർത്തപ്പോൾ പേശികൾ വലിഞ്ഞു മുറുക്കി.
മോളെ നീ വേഗം നിന്റെ സാധനങ്ങൾ പാക്ക് ചെയ്യും..... ആ സ്ത്രീ കല്ലുവിന് ബാഗ് കൊടുത്തോണ്ട് പറഞ്ഞു.
എങ്ങോട്ടാ ചേച്ചി.... കല്ലു സംശയത്തോടെ നെറ്റി ചുളുക്കി.
അതൊക്ക ഉണ്ട് നീ രക്ഷപെട്ടു..... എല്ലാം ഞാൻ പക് ചെയ്യാ നീ കുഞ്ഞിനെ എടുത്തോ.
വേറെ നിവർത്തിയില്ലാതെ കല്ലു കുഞ്ഞിനെ എടുത്തു.ആ സ്ത്രീ കല്ലുന്റെ ബാഗും എടുത്ത് മുന്നിൽ നടന്നു.
സാർ.. ആ സ്ത്രീ വിളിച്ചതും രുദ്രൻ തിരിഞ്ഞു നിന്നു.രുദ്രനെ കണ്ടതും കല്ലുവിന്റെ കണ്ണുകൾ വിടർന്നു ചൊടിയിൽ ഒരു നറു പുഞ്ചിരി മോട്ടിട്ടു.അതെ സ്ഥാനത്ത് രുദ്രന് കല്ലുവിനെ കാണും തോറും ദേഷ്യം നിറഞ്ഞു.വെറുപ്പ് എന്നുള്ള വികാരം മാത്രം.അവൻ അവരെ ഒന്ന് നോക്കി കാറിലെ ഡ്രൈവിംഗ് സിറ്റിലേക്ക് കേറി ഇരുന്നു.കല്ലു വിശ്വസം വരാതെ അവനെ തന്നെ നോക്കി.
ചെന്ന് കേറിക്കോ.... അവർ പറഞ്ഞതും കല്ലു ഒരു പുഞ്ചിരിയോടെ ബാക്ക് സിറ്റിലേക്ക് കേറി ഇരുന്നു.അവൾക്ക് അപ്പോഴും ഒരു മരവിപ്പ് ആയിരുന്നു രുദ്രനെ കണ്ടത്തിന്റെ.സന്തോഷം കണ്ണുകളിൽ വിടർന്നു നിന്നു.രുദ്രൻ പുറകിലേക്ക് ഒന്ന് നോക്കി കാർ എടുത്തു.
