💙🥀താലിഭാഗ്യം🥀💙 4
രചന: കുറുമ്പി
ചെന്ന് കേറിക്കോ.... അവർ പറഞ്ഞതും കല്ലു ഒരു പുഞ്ചിരിയോടെ ബാക്ക് സിറ്റിലേക്ക് കേറി ഇരുന്നു.അവൾക്ക് അപ്പോഴും ഒരു മരവിപ്പ് ആയിരുന്നു രുദ്രനെ കണ്ടത്തിന്റെ.സന്തോഷം കണ്ണുകളിൽ വിടർന്നു നിന്നു.രുദ്രൻ പുറകിലേക്ക് ഒന്ന് നോക്കി കാർ എടുത്തു.
രുദ്രൻ ദേഷ്യത്തിൽ വേകത്തിൽ കാർ ഓടിച്ചു. കല്ലു പേടിച്ചുകൊണ്ട് പിടിച്ചിരുന്നു.മനസ്സ് മുഴുവൻ രുദ്രൻ തങ്ങളെ കൊണ്ടുപോവുന്നതിലെ സന്തോഷം ആയിരുന്നു എങ്കിലും ഉള്ളിന്റെ ഉള്ളിൽ എവിടെയോ ഒരു നിറ്റൽ ഉള്ളതായി അവൾക്ക് തോന്നി. രുദ്രൻ വീടിന്റെ പോർച്ചിലേക്ക് കാർ നിർത്തി ഇറങ്ങി. കല്ലു അവന്റെ ഒരു നോട്ടത്തിനായി കണ്ണുകളിൽ തിരി തെളിയിച്ചു.അവളുടെ നോട്ടത്തെ പാടെ അവഗണിച്ചുകൊണ്ട് അവൻ അകത്തേക്ക് കേറി.
എന്നോടുള്ള പിണക്കം മാറിട്ടില്ലെന്ന് തോന്നുന്നു കല്ലു കുഞ്ഞിനേയും പിടിച്ചുകൊണ്ട് എങ്ങനെയോ എണിറ്റു മാറുകയ്യിൽ ബാഗും താങ്ങി അകത്തേക്ക് കേറി. അവളുടെ വരവ് കാത്തതെന്നപോലെ രുദ്രൻ സോഫമേൽ ഇരിക്കുന്നുണ്ടായിരുന്നു.
കല്ലു രുദ്രനെ കണ്ടതും ഒരു നേർത്ത പുഞ്ചിരി വിരിയിച്ചു. അവൻ അറപ്പോടെ മുഖം തിരിച്ചു. കല്ലു എന്ത് ചെയ്യണം എന്നറിയാതെ കുഴഞ്ഞു നിന്നു.
അവിടെ ഒരു റൂം ഉണ്ട് കുഞ്ഞിനെ അവിടെ കിടത്തിക്കോ എങ്ങോട്ടോ നോക്കി രുദ്രൻ പറഞ്ഞതും കല്ലു കുഞ്ഞിനേയും എടുത്ത് റൂമിലേക്ക് കിടത്തി. ബാഗ് അവിടെ വെച്ചു എന്തുക്കൊണ്ടോ മനസ്സ് ശാന്തമായപോലെ അവൾക്ക് തോന്നി.
നിന്റെ അച്ഛൻ അവസാനം ഈ അമ്മയെ തിരിച്ചറിഞ്ഞു..,.... ഇനി എന്റെ കുഞ്ഞിന് ഒരു കുറവും വരില്ലട്ടോ കുഞ്ഞിന്റെ നെറ്റിയിൽ ഒരു നനുത്ത മുത്തം നൽകിക്കൊണ്ട് അവൻ മുറിക്ക് പുറത്തേക്കിറങ്ങി രുദ്രനെ കാണാഞ്ഞതും അവൾ പുറത്തേക്കിറങ്ങി നോക്കി. ഒരു മൂലക്ക് നിന്ന് സിഗരറ്റ് വലിക്കുന്ന രുദ്രനെ കണ്ടതും ഇർഷ്യയോടെ അവനരികിലേക്ക് നടന്നു.
രുദ്രേട്ടനോട് ഞാൻ പറഞ്ഞിട്ടില്ലേ സിഗരറ്റ് വലിക്കരുതെന്ന് അവന്റെ കയ്യിൽ നിന്നും സിഗരറ്റ് കുറ്റി വാങ്ങി വലിച്ചെറിഞ്ഞുക്കൊണ്ട് കല്ലു പറഞ്ഞതും രുദ്രൻ പല്ല് ഞെരിച്ചുകൊണ്ട് അവളോട് കവിളിൽ കുത്തി പിടിച്ചു കൊണ്ട് ചുമരിനോട് ചേർത്തുനിർത്തി. കല്ലു വേദനകൊണ്ട് പോളഞ്ഞു അവൾ രണ്ട് കയ്യ്കൊണ്ടും രുദ്രന്റെ കൈകളെ മാറ്റാൻ നോക്കിയതും അവൻ മറു കൈ കൊണ്ട് അവളുടെ രണ്ട് കൈകളെയും പുറകോട്ട് തിരിച്ചു പിടിച്ചു.വേദനകൊണ്ട് കല്ലുവിന്റെ കണ്ണുകൾ നിറഞ്ഞു.
ഇത്രയൊക്കെ വഞ്ചന എന്നോട് ചെയ്തിട്ടും എങ്ങനെ വന്നുനിൽക്കാൻ തോന്നി നിനക്കെന്റെ മുന്നിൽ.... ഹേ..... അത്രയേറെ സ്നേഹിച്ചതല്ലേ വിശ്വസിച്ചതല്ലേ എല്ലാം തട്ടി കളഞ്ഞപ്പോൾ സമാദാനം ആയില്ലേ....... അറിയില്ല ആ കുഞ്ഞ് എന്റെ തന്നെ ആണോന്ന് എങ്കിലും ഞാൻ കരുത എന്റെ കുഞ്ഞ് ആണെന്ന് വേറെ നിവർത്തിയില്ല എനിക്ക് എന്റെ മനസാക്ഷിയുടെ മുന്നിൽ. ആ വേശ്യതെരുവിൽ ഈ പിഞ്ചു കുഞ്ഞിനേയും കൊണ്ട് ജീവിക്കുമ്പോ നിനക്ക് ഇത്തിരി എങ്കിലും ഉളുപ്പ് തോന്നിയോ..... നിനക്ക് തോന്നില്ല അത്രക്കും വൃത്തികെട്ട മനസ്സാ നിന്റെത്...... നിന്നോട് ഈ നിമിഷം അറപ്പും വെറുപ്പും മാത്രേ എനിക്കുള്ളൂ ഇനി അങ്ങോട്ടും ഒരു തുള്ളി കരുണ പ്രതീക്ഷിക്കണ്ട നീ എന്റെ കയ്യിൽ നിന്നും കിട്ടില്ല അത്......... നിന്നെ എന്തിനാ ഇങ്ങോട്ട് കൊണ്ടുവന്നതെന്ന് അറിയോ ആ കുഞ്ഞിന് വേണ്ടിയാ.... ഇനി അതെന്റെ കുഞ്ഞ് അല്ലെന്ന് നീ എപ്പോൾ പറയുന്നോ അന്ന് അന്ന് നിനക്കും അതിനും ഇവിടുന്ന് ഇറങ്ങാം...... നിന്റെ ഈ വൃത്തികെട്ട ശരീരത്തിൽ തൊട്ട് എന്റെ ദേഹം അശുദ്ധമായിട്ടുണ്ടാവും. അത്രയും പറഞ്ഞുക്കൊണ്ട് ഒരുക്കൊടെ കല്ലുവിന്റെ കവിളിൽ നിന്നും അവൻ കൈ എടുത്തു. കണ്ണുകൾ നിർത്താതെ പെയ്തുക്കൊണ്ടിരുന്നു അത്രയേറെ ആ വാക്കുകൾ ഹൃദയത്തിൽ പതിച്ചിരുന്നു.
ഈ കണ്ണീർ എന്തിനാ ഹേ ഇരുട്ടിന്റെ മറവിൽ നീ ചെയ്തതൊന്നും ഞാൻ അറിയില്ലെന്ന് വിചാരിച്ചു രുദ്രന്റെ കണ്ണുകളിൽ ദേഷ്യം കത്തി.
ഞ ഞാൻ.... ഒന്നും ചെയ്തിട്ടില്ല രുദ്രേട്ടാ.... ചുണ്ടുകൾ വിതുമ്പി ഉള്ളിൽ സങ്കടത്തിന്റെ തിരയാട്ടം മാത്രം.
അന്ന് നാട്ടിൽ വെച്ച് നീ ഒന്നും ചെയ്തില്ലായിരിക്കാം ബട്ട് ഇന്ന് നീ ചെയ്തത് ഞാൻ കയ്യോടെ പിടിച്ചു കഴിഞ്ഞു ഇനിയും ഈ നാടകത്തിന്റെ കാര്യം എന്താ ഉള്ളെ കല്യാണി ഒരുവശത്തു കോഭവും മറുവശത്ത് നിസ്സഹായതയും തിരതല്ലി.
നിന്നെപ്പോലൊരു വേശ്യയെ വീട്ടിൽ കേറ്റേണ്ടി വന്നതിൽ എനിക്ക് എന്നോട് തന്നെ പുച്ഛം തോന്ന പക്ഷെ നീന്നെ സമദാനായി ജീവിക്കാൻ ഞാൻ വിടില്ല ഇതെന്റെ വാശിയായി കണ്ടാൽ മതി നിന്നെ സ്നേഹിച്ചതിനു ഞാൻ എന്നോട് തന്നെ തീർക്കുന്ന വാശി.... അത്രയും പറഞ്ഞുക്കൊണ്ട് ദേഷ്യത്തോടെ കല്ലുനെ ഒന്ന് നോക്കി രുദ്രൻ അകത്തേക്ക് കേറി. കല്ലു നിലത്തേക്ക് ഉർന്നിറങ്ങി ചുവന്നു കിടക്കുന്ന കൈകളിലേക്കും ഒന്ന് നോക്കി.കണ്ണുകൾ നിറഞ്ഞു തുളുമ്പി. ആ ഹൃദയത്തിൽ തനിക്കിപ്പോൾ ഒരു സ്ഥാനവും ഇല്ല പണ്ട് പ്രണയം തുളുമ്പിയ കണ്ണുകളിൽ വെറുപ്പും അറപ്പും മാത്രം.വേദന ഹൃദയം വിങ്ങുന്ന വേദന. മുഖം കാലുകൾക്കിടയിൽ ഒളിപ്പിച്ചുകൊണ്ട് കല്ലു പോട്ടി കരഞ്ഞു. അവളുടെ വേദനകളിൽ അലിഞ്ഞു ചേരാൻ വെമ്പി മഴ ഭൂമിയിലേക്ക് പെയ്തിറങ്ങി. മയത്തുള്ളികൾ ഉച്ചി മുതൽ പാതം വരെ നനച്ചു. ഉള്ളിൽ ഒരു തരാം നിർവികരത മാത്രം.എത്ര സമയം അങ്ങനെ ഇരുന്നെന്ന് അവൾക്ക് തന്നെ അറിയില്ല പുറത്ത് ഇരുട് ഇടം പിടിച്ചു. ചുറ്റിലും ചിവിടുകളുടെ ശബ്ദം മാത്രം... മഴ തോർന്നെങ്കിലും കണ്ണുകൾ വീണ്ടും എന്തിനോ പെയ്തുക്കൊണ്ടിരുന്നു..... കുഞ്ഞിന്റെ കാര്യം ഓർമവന്നതും ധൃതി പെട്ടുക്കൊണ്ട് അകത്തേക്ക് നടക്കാൻ ഭാവിച്ചു ആ നനവോടെ ഉമ്മറത്തേക്ക് കേറി വാതിൽ തുറക്കാൻ നോക്കി പക്ഷെ അത് അകത്തുനിന്നും ലോക്ക് ആയിരുന്നു കണ്ണുനീർ വീണ്ടും ഉരുണ്ടു കൂടി.
എന്നെ ഒരുപാട് വെറുത്തുപോയോ രുദ്രേട്ടാ അതിനും മാത്രം എന്താ ഞാൻ ചെയ്തെ ഏട്ടനെ മാത്രം പ്രണയിച്ചതോ വിശ്വസിച്ചതോ... ഉള്ളിന്റെ ഉള്ളിൽ ചുട്ടു പൊള്ളുന്ന വേദന
"ങേ.... എ......"കുഞ്ഞിന്റെ കരച്ചിൽ കേട്ടതും നിസ്സഹായതയോടെ ജനലിന്റെ ചില്ലുകൾക്കുള്ളിലൂടെ എത്തി നോക്കി.
ന്റെ കുഞ്ഞ് വിശക്കുന്നുണ്ടാവും ആ അമ്മാമനസ്സ് വേവലാതിക്കൊണ്ടു മുടിയിൽ നിന്നും അപ്പോഴും ജലതുള്ളികൾ നിലത്തേക്ക് ഉറന്നിറങ്ങുന്നുണ്ടായിരുന്നു.....
രുദ്രൻ കുഞ്ഞിന്റെ കരച്ചിൽ കേട്ടാണ് എഴുന്നേൽക്കുന്നത് പുറത്ത് അപ്പോയെക്കും ഇരുട് പ്രാപിച്ചിരുന്നു അവൻ മുഴുവൻ ലൈറ്റ്സും ഇട്ടു റൂമിനു വെളിയിൽ ഇറങ്ങിയതും കാണുന്നത് ജനലിന്റെ ഇടയിലൂടെ എത്തി നോക്കുന്ന കല്ലുവിനെ ആണ്....... ഒരു നിമിഷം നെഞ്ച് തുടികൊണ്ടു നഷ്ടബോധത്തിന്റെ നിറ്റലിൽ...... വാതിൽ തുറക്കാനായി ഹാളിലേക്ക് നടന്നു
അവൾ ഒരു ദിവസം വാങ്ങും അത്രയും പൈസ ഇവിടെ ഏറ്റവും കൂടുതൽ റേറ്റിങ് ഉള്ളത് അവൾക്ക..... ആ സ്ത്രിയുടെ വാക്കുകൾ വീണ്ടും വീണ്ടും ചെവിയിൽ മുയങ്ങുന്നതായി രുദ്രന് തോന്നി ഡോർ തുറക്കാനായി ആഞ്ഞ കയ്കൾ അവൻ പിൻവലിച്ചു.......ദേഷ്യത്തോടെ കുഞ്ഞിന്റെ അരികിലേക്ക് നടന്നു.
ആ കുഞ്ഞു മുഖം കണ്ടതും ദേഷ്യം അലിഞ്ഞു പോവുന്നപോലെ അവന് തോന്നി. ആ കുഞ്ഞിൽ അവൻ അവനെ തന്നെ അനേഷിച്ചുകൊണ്ടിരുന്നു.
പതിയെ ആ കയ്യ്കാളിൽ കുഞ്ഞിനെ കോരിയെടുക്കുമ്പോഴും ആ കയ്കൾ വിറകൊണ്ട് നെഞ്ച് എന്തിനോ തുടിക്കൊണ്ട്..... ആ കുഞ്ഞി മുഖം മുഴുവൻ മുത്തം കൊണ്ട് മുടുമ്പോഴും ആ അമ്മ മനസിനെ പറ്റി അവൻ ഓർത്തതെ ഇല്ല.
അച്ഛന്റെ പിഞ്ചു മോനെ അവൻ ആർദ്രമായി വിളിച്ചതും ആ കുഞ്ഞിമുഖത്ത് കുസൃതിയുടെ ഒരു പാൽ പുഞ്ചിരി പതിയെ മൊട്ടിട്ടു..... പക്ഷെ അത് കരച്ചിലായി മാറാൻ അതികം സമയം വേണ്ടിവന്നില്ല കുഞ്ഞ് വാവിട്ട് കരഞ്ഞതും രുദ്രന്റെ നെഞ്ചോന്ന് കാറി അവനിലെ അച്ഛൻ അവനറിയാതെ തന്നെ ഉണർന്നിരുന്നു.അവന്റെ ഉള്ളിൽ വേവലാതി ഇടം പിടിച്ചു.
രുദ്രേട്ടാ പ്ലീസ് കതക് തുറക്ക് കുഞ്ഞിന് വിശന്നിട്ട..... കല്ലു പുറത്തുനിന്നും ആണയിട്ട് പറഞ്ഞതും അവൻ മനസ്സില്ല മനസോടെ കതക് തുറന്നു.
മുന്നിൽ നനഞ്ഞു നിൽക്കുന്ന അവളെ കണ്ടതും കണ്ണുകൾ തന്നെ കവിളിലേക്ക് വലം വെച്ചു നേരത്തെ പിടിച്ചതിന്റെ പാട് കവിളുകളിൽ തിണ്ർത്തു കിടക്കുന്നത് കണ്ടതും നെഞ്ചം ഒന്ന് പൊള്ളി അറിയാതെ തന്നെ ഞാൻ തെറ്റ് ചെയ്യുന്നോ എന്നുള്ള ചിന്ത മനസ്സിനെ വലം വെച്ചു. അപ്പോഴും കുഞ്ഞ് ആർത്തുകരയുന്നുണ്ടായിരുന്നു രുദ്രന്റെ കയ്യിൽ കുഞ്ഞിനെ കണ്ടതും അവളുടെ ഹൃദയം നിറഞ്ഞു തുളുമ്പി.
ഇങ് ത രുദ്രേട്ടാ അവനെ നോക്കി ഒരു നേർത്ത പുഞ്ചിരി പൊഴിച്ചുകൊണ്ട് അവൻ പറഞ്ഞതും അവൻ ഇർഷ്യയോടെ മുഖം ചുളുക്കി.
രുദ്രേട്ടാ കുഞ്ഞിന് വിശന്നിട്ട ഞാൻ പാല്....കല്ലു എന്തോ പറയാൻ വന്നതും അവൻ കൈ വെച്ചതിനെ തടഞ്ഞു.
എന്റെ കുഞ്ഞിന് നീ പാലുട്ടണ്ട... അവൻ പറഞ്ഞതും ഒരു നിമിഷം അവൾ ശംഘിച്ചു നിന്നു.
രുദ്രേട്ടാ കുഞ്ഞ് ജനിച്ചിട്ട് രണ്ടു ദിവസവും പോലും ആയില്ല കുഞ്ഞിന്..... പാല് ഞാൻ....... എന്റെ കുഞ്ഞല്ലേ രുദ്രേട്ടാ.... കല്ലു വാക്കുകൾ കിട്ടാതെ വിക്കി.
അതാ ഇവൻ ചെയ്ത തെറ്റ് നിന്റെ വയറ്റിൽ ജനിച്ചു പക്ഷെ ഇതെന്റെ ചോരയാ ഇനി നീ ഇവന് പാലുട്ടി ഇവനെ ചിത്തയാക്കേണ്ട നിന്റെ ശരീരത്തിലെ പാലിന് പോലും വിഷത്തിന്റെ രുചി ഉണ്ടാവും..... അത്രയും പറഞ്ഞു കൊണ്ട് അവൻ അവളെ മറികടന്നു പൊയി.
എന്റെ കുഞ്ഞ് കൂടി അല്ലേ..... എന്... എനിക്ക് മാത്രം എന്താ ഇങ്ങനെ... ചുണ്ടുകൾ വിതുമ്പി കണ്ണുകൾ കണ്ണീർ പൊഴിച്ചു കുഞ്ഞിന് പാലുട്ടാൻ മാറിടം വിങ്ങുന്നപോലെ. കണ്ണീരിനെ തുടച്ചു മാറ്റിക്കൊണ്ട് രുദ്രന് പിറകെ പൊയി. ഒരു സ്പുണിൽ പാല് കോരി കുഞ്ഞിന്റെ ചുണ്ടിൽ വെച്ചുകൊടുക്കുന്ന രുദ്രനെ മിഴിവോടെ അവൾ നോക്കി നിന്നു.ഇടക്കിടക്ക് കുഞ്ഞിനോട് സംസാരിക്കുന്ന രുദ്രനെ ഒരു ചെറു ചിരിയോടെ അവൾ നോക്കിനിന്നു.
അമ്മക്ക് അച്ഛന്റെ സ്നേഹം കിട്ടില്ലട നിനക്ക് കിട്ടേണ്ട അച്ഛന്റെ സ്നേഹം അമ്മ പിടിച്ചു വാങ്ങില്ല ഒരു വേലക്കാരി ആയെങ്കിലും ഞാൻ ഇവിടെ നിക്കും എന്നും...... ഒരുതരം നിർവികരതയോടെ അവരെ നോക്കികൊണ്ട് കല്ലു തിരിഞ്ഞു നടന്നു. നെഞ്ചിൽ അപ്പോഴും ചുട്ടുപൊള്ളുന്ന കനലായിരുന്നു. ഇറനായ വസ്ത്രം മാറ്റി വേറെ എടുത്തിടുമ്പോഴും രുദ്രനോടൊപ്പമുള്ള നല്ല നിമിഷങ്ങളെ തലോടുകയായിരുന്നു അവൾ....
ഇനി എന്റെ കുഞ്ഞിനെ ഒന്ന് തൊടാൻ പോലും ഞാൻ സമ്മതിക്കില്ല കല്യാണി.....ഇതാണ് നിനക്ക് തരാൻ പറ്റുന്ന ഏക ശിക്ഷ...... രുദ്രൻ പാതി തുറന്ന കണ്ണുകളോടെ നോക്കുന്ന കുഞ്ഞിനെ നോക്കി പറഞ്ഞു.
