താലിഭാഗ്യം 5

Valappottukal Page



💙🥀താലിഭാഗ്യം🥀💙 5

രചന: കുറുമ്പി

ഇനി എന്റെ കുഞ്ഞിനെ ഒന്ന് തൊടാൻ പോലും ഞാൻ സമ്മതിക്കില്ല കല്യാണി.....ഇതാണ് നിനക്ക് തരാൻ പറ്റുന്ന ഏക ശിക്ഷ...... രുദ്രൻ പാതി തുറന്ന കണ്ണുകളോടെ നോക്കുന്ന കുഞ്ഞിനെ നോക്കി പറഞ്ഞു.


കല്ലുവിന്റെ മനസ്സിൽ ഒരുപാട് ചോദ്യങ്ങൾ ഉയർന്നു വന്നു. അതിൽമുൻ പന്തിയിൽ വിച്ചു ആയിരുന്നു. ഒരേ സമയം അവൾക്ക് അവളോട് തന്നെ വെറുപ്പ് തോന്നി.


രുദ്രേട്ടൻ ഞാൻ പറയുന്നത് ഒന്ന് കേൾക്കാൻ തയ്യാറായിരുന്നെങ്കിൽ....കണ്ണുകളിൽ കണ്ണീർ കുമിഞ്ഞു കൂടി. തനിക്ക് തന്നെ തന്നെ നഷ്ട്ടപെടുന്ന അവസ്ഥ.തന്റെ വിധിയെ അവൾ പിഴച്ചു.....


ഇതേ സമയം കുഞ്ഞിനെ തോളിൽ കിടത്തി ഉറക്കാൻ ശ്രെമിക്കുകയാണ് രുദ്രൻ ഓരോ നിമിഷവും കരച്ചിൽ കുടുകയല്ലാതെ കുറയുന്നേ ഇല്ല. കുഞ്ഞിന്റെ കരച്ചിൽ ചെവിയിൽ തുളഞ്ഞു കേറിയതും കല്ലു പണി പെട്ട് എഴുനേറ്റു. വാതിൽ മറഞ്ഞു നിന്ന് നോക്കി. കല്ലുവിനെ കണ്ടതും രുദ്രൻ കുഞ്ഞിനെ അവളുടെ കയ്യിൽ കൊടുത്തു.



എനിക്ക് ഒരു അമ്മേടെ സ്നേഹം കിട്ടീട്ടില്ല അമ്മേടെ മാത്രല്ല ആരുടേയും സ്നേഹം കിട്ടീട്ടില്ല സ്നേഹിച്ചോരെല്ലാം പറ്റിച്ചിട്ടേ ഉള്ളു നിയടക്കം. പക്ഷെ നിന്നെ വേദനിപ്പിക്കാൻ കഴിയുന്നില്ല അത്രക്ക് സ്നേഹിച്ചു പോയി. നമ്മൾ കൊടുക്കുന്നതൊന്നും തിരിച്ചു കിട്ടീന്ന് വരില്ലല്ലോ  കണ്ണിരോടെ അത്രയും പറഞ്ഞുക്കൊണ്ട് രുദ്രൻ നടന്നകന്നു.കല്ലു നിറക്കണ്ണുകളോടെ അവനെ നോക്കി.



ഞാൻ സ്നേഹിച്ചിട്ടെ ഉള്ളു എന്റെ ജീവനേക്കാളേറെ  ഇത്രയൊക്കെ വേദന തന്നിട്ടും അതിന് ഒരു മാറ്റവും വന്നിട്ടില്ല ഇനി വരുകയും ഇല്ല ഇനി എന്നെ ആ കൈ കൊണ്ട് കൊന്നാലും സന്തോഷമേ ഉള്ളു ഈ കല്ലുവിന് മുറിച്ച പടിയാലുള്ള കല്ലുവിന്റെ വാക്കുകൾ കേട്ട് രുദ്രൻ തിരിഞ്ഞു നിന്നു അപ്പോയെക്കും അവൾ വാതിലടച്ചിരുന്നു. കുറെ നേരം ആ റൂമിലേക്ക് കാതോർത്തു. കുഞ്ഞിനെ പാട്ടുപാടി ഉറക്കുകയാണ് കല്ലു അത്രയും സ്നേഹത്തോടെ വേദനകൾ മറച്ചുകൊണ്ട് സന്തോഷത്തോടെ. ഉള്ളിൽ ആളികത്തുന്ന തിക്ക് ശമനം വന്നപോലെ.


കല്ലു താൻ ഇന്നേവരെ അനുഭവിച്ചിട്ടില്ലാത്ത സ്നേഹത്തിന്റെ നിറകുടം...... തന്റെ ആ കല്ലുവിന് തന്നോട് ഇങ്ങനെ ഒരു ചതി ചെയ്യാൻ കഴിയോ എന്നെ മറന്നൊരു ജീവിതം..... അറിയില്ല ഒന്നും അറിയില്ല താൻ ഇപ്പോഴും കഥയറിയാതെ ആട്ടം കാണുകയാണ്... മനസ്സ് ഇന്നലകളിലേക്ക് ഓടി.....


അച്ഛനും അമ്മയും മരിച്ചതിനു ശേഷം അനാദനായവർ താനും ഗായുവും ആ പിഞ്ചനിയത്തിയെയും കൊണ്ട് എവിടെ പോവാൻ എല്ലാരും കൈ ഒഴിഞ്ഞപ്പോൾ ചേർത്തു പിടിച്ച കൈകൾ മനോഹർ അങ്കിൾ...... പിന്നീട് അവരുടെ കൂടെ ആയിരുന്നു....നിഴൽ പോലെ പിന്തുടരുന്ന വിധി മാറോഹർ അങ്കിൾനെയും ഞങ്ങളിൽ നിന്ന് പിരിച്ചു അങ്ങനെ അനാദരുടെ കുട്ടത്തിലേക്ക് നീരജ് കൂടി ആയി ഒരു നേരത്തെ അന്നത്തിനു വേണ്ടി..... രാപകൽ ഇല്ലാത്ത കഷ്ടപ്പാട്  തന്റെ വയർ നിറഞ്ഞില്ലേലും അവരെ രണ്ട് പേരെയും ഊട്ടി..... വയറ് കാഞ്ഞു കൊണ്ട് ഉറങ്ങിയ എത്രയോ രാത്രികൾ മുന്നിൽ തെളിഞ്ഞു...... രുദ്രൻ കണ്ണുകൾ ഇറുകെ അടച്ചു..... അവഗണയുടെയും പട്ടിണിയുടെയും രാത്രികൾ.....


മോളെ ഗായു ഒരിറ്റു വെള്ളം എടുത്തേ..... ഉമ്മറത്തിരുന്നുകൊണ്ട് ആ 18 കാരൻ വിളിച്ച് പറഞ്ഞു...


ചേട്ടൻ വേണേൽ പോയി എടുത്തോ ഞാൻ നിരജേട്ടന് ഫുഡ്‌ കൊടുക്കുന്നത് കണ്ടില്ലേ.............. അകത്തുനിന്നുള്ള ഗായുവിന്റെ ശബ്‌ദം കേട്ടതും നെഞ്ചിൽ ചെറിയൊരു വേദന ഉളവായി അവളുടെ കുറുമ്പായി എടുത്തുക്കൊണ്ട് അതിനെ തള്ളി....


നിനക്കി ലോകത്ത് ഏറ്റവും കൂടുതൽ ആരെയാ ഇഷ്ട്ടം........ഗായുവിനോടായി ആ ചോദ്യം ചോദിക്കുമ്പോൾ ഒരുപാട് ആശിച്ചു രുദ്രൻ തന്റെ പേര് ആയിക്കോളണേ എന്ന്.


അത് ചോദിക്കാൻ ഉണ്ടോ... എന്റെ നിരാജേട്ടനെ......ഗായുവിന്റെ ആ മറുപടി തികച്ചും രുദ്രൻ എന്ന പതിനെട്ടു കാരന് വേദനജനകമായിരുന്നു.


അതെന്തുക്കൊണ്ട ഗായു..... നിരജിന്റെ കണ്ണുകളിലെ ആകാംഷയെ നോക്കിയ ഗായു കണ്ടില്ല രുദ്രന്റെ കണ്ണിലെ നിർത്തിളക്കം..


എപ്പോഴും എന്റെ കൂടെ ഉണ്ടാവും കഥ പറയും പാട്ടു പാടും കളിക്കും...... എന്റെ മാത്രല്ലേ നിരജേട്ടൻ... ഗായു പറഞ്ഞതും നീരജ് രുദ്രനെ നോക്കി ഒന്ന് ചിരിച്ചുകൊണ്ട് അതിനെ വരവറ്റു രുദ്രൻ.....



എങ്ങും ഒറ്റപ്പെടൽ മാത്രം എങ്കിലും നിരസം തോന്നിട്ടില്ല ആരോടും ഈ ജന്മം ഇങ്ങനെ ഇങ്ങനെ തീരും ഒരു വേദനയോടെ....... എന്റെ ആത്മാവിനെ സ്നേഹം കൊണ്ട് തൊട്ടുണർത്തിയവളാ കല്ലു ചതിച്ചെന്നറിഞ്ഞപ്പോൾ ചങ്കു പൊട്ടുന്നപോലെ തോന്നി..... വിശ്വസം ഇല്ലാഞ്ഞിട്ടല്ല വീണ്ടും വീണ്ടും എല്ലാരുടെയും മുന്നിൽ കോമാളി ആയികൊണ്ടിരിക്കുന്നു..... ഒരുതുള്ളി സ്നേഹത്തിനായി തൊണ്ട വരളുന്ന പോലെ... പുറത്തെങ്ങും ഇരുൾ മാത്രം തന്റെ ജീവിതവും അങ്ങനെ ആയ പോലെ രുദ്രന് തോന്നി..... ആരും കുട്ടിനില്ലാത്ത ഒറ്റപ്പെടുന്ന അവസ്ഥ.



ഇതുവരെ ഞാൻ ഒറ്റക്ക ഇനിയും അത് മതി കണ്ണുകൾ എന്തിനോ നിറഞ്ഞു അതിനെ കണ്ടില്ലന്നു  വെച്ചുകൊണ്ട് കിടക്കയിലേക്ക് മറിഞ്ഞു...... ഓർക്കൻ ഒരു നല്ല ഓർമ കൂടി ഇല്ല എങ്ങും ഒറ്റപ്പെടൽ മാത്രം........ പതിയെ ഉറക്കത്തിലേക്ക് വഴുതി വീണു.



*നീ എന്ന ഒറ്റ ചില്ലയെ തഴുകുന്ന കാറ്റിനെ കണ്ടില്ലയോ നീ*



രാവിലെ നേരത്തെ തന്നെ എഴുനേറ്റ രുദ്രൻ കാണുന്നത് കിച്ചണിൽ കുക്കിങ്ങിൽ ഏർപ്പെട്ടിരിക്കുന്ന കല്ലുനെ ആണ് പതിയെ അവൻ അവളിൽ ലയിച്ചു നിന്നു. എന്തോ മനസ്സ് അവൾക്കായി തുടിക്കുന്നത് പോലെ.



കല്ലു ഞാൻ ഒരു കാര്യം ചോതിച്ചാൽ സത്യം പറയോ പൊടുന്നനെ ഉള്ള രുദ്രന്റെ സംസാരം കേട്ടതും കല്ലു അലിവോടെ അവനെ നോക്കി.



ഇന്നലെ നിന്നെ ആ സാഹചര്യത്തിൽ കണ്ടപ്പോൾ നിയത്രണം പോയി അതും അല്ല ഞാൻ കുടിച്ചിട്ടുണ്ടായിരുന്നു...... എന്തോ ഞാൻ ഒറ്റപ്പെട്ടപോലെ ഒരു തോന്നലാ എനിക്ക് അറിയില്ല എന്ത് ചെയ്യണം ചെയ്യരുതെന്ന്.. തെറ്റും ശെരിയും ചുണ്ടിക്കാണിക്കാൻ ആരാ ഉള്ളത് എനിക്ക് ആരും ഇല്ല.... ഗായുവും നീരാജ്ഉം അടുത്ത് ഉണ്ടായിട്ട് പോലും ഞാൻ ഏകനായിരുന്നു കല്ലു എല്ലാ കാര്യവും നിനക്ക് അറിയാവുന്നതല്ലേ....... നീ അറിയാതെ എന്തേലും തെറ്റ് ചെയ്ത് പോയിട്ടുണ്ടേൽ പറഞ്ഞോ ഷെമിക്കാൻ ഞാൻ തയ്യാറാ.... കാരണം അത്രത്തോളം ഞാൻ നിന്നെ സ്നേഹിക്കുന്നുണ്ട്..... രുദ്രന്റെ കണ്ണുകളിൽ പ്രണയം തുളുമ്പി.... കല്ലു നിർവൃതിയോടെ രുദ്രനെ നോക്കി.



ഈ രുദ്രേട്ടനെ മറന്ന് ഈ കല്ലു ശരീരം പോയിട്ട് മനസ്സ് കൊണ്ട് പോലും  വെതിചലിച്ചിട്ടില്ല ഇനി അങ്ങനെ ചെയ്യുകയും ഇല്ല അത്രക്കും ഇഷ്ട്ട ന്റെ ജീവനെ കാളേറെ കല്ലു നിറഞ്ഞു തുളുമ്പിയ കണ്ണുകളോടെ പറഞ്ഞതും രുദ്രൻ അവളെ ഇറുകെ പുണർന്നു അത്രയേറെ സ്നേഹത്തോടെ പ്രണയത്തോടെ........



രുദ്രേട്ടാ ഞാൻ.......... ആ സ്ത്രീ.... രുദ്രൻ കല്ലുവിന്റെ ചുണ്ടിനു മേൽ വിരൽ വെച്ചു ഇനി ഒന്നും പറയണ്ട നീ നേരത്തെ പറഞ്ഞ വാചകം തന്നെ ദാരാളം ഇനി ഒന്നും ഓർക്കേണ്ട.... രുദ്രൻ കല്ലുവിന്റെ മുഖം കൈ കുമ്പിളിൽ കോരി എടുത്തു തുരുതുരെ മതിയാവോളം ചുംബിച്ചു...... അത് അവസാനം അവളുടെ ചുണ്ടിൽ പോയി താങ്ങി......... അത്രയേറെ സ്നേഹത്തോടെ രുദ്രൻ ആ ചുണ്ടുകളെ നുണഞ്ഞു........ രുദ്രന്റെ കൈകൾ കല്ലുവിന്റെ ഇടുപ്പിൽ മുറുകി അതിനനുസരിച്ചു കല്ലു രുദ്രനോട് ചേർന്ന് നിന്നു..... ഒരുപാട് നാളത്തെ പരിഭവം ആ ചുംബനത്തിൽ നിറഞ്ഞു നിന്നു.



കുഞ്ഞിന്റെ കരച്ചിലാണ് രണ്ട് പേരെയും സ്വബോധത്തിൽ എത്തിച്ചത്.......


ഹോ കട്ടുറുമ്പിന്റെ കാര്യം മറന്നു.... രുദ്രന്റെ മുഖത്തു ചിരി കണ്ടതും കല്ലുവിന്റെ മനസ്സ് നിറഞ്ഞു.


നീ എന്നെ നോക്കി നിൽക്കാതെ ചെല്ലടി.. രുദ്രൻ പറഞ്ഞതും ഒന്ന് ചിരിച്ചുകൊണ്ട് കല്ലു അകത്തേക്ക് പോയി.

ഇതുവരെ അനുഭവിക്കാത്ത ഉന്മേഷവും സന്തോഷവും രുദ്രനിൽ നിറഞ്ഞു തൂകി.


വാവ അറിഞ്ഞോ അച്ഛൻ അമ്മയോട് ഇന്ന് ഒരുപാട് സ്നേഹത്തോടെയാ സംസാരിച്ച അമ്മക്ക് ഒരുപാട് സന്തോഷം ആയി...... ആ മുഖത്തു പുഞ്ചിരി കണ്ടാൽ മാത്രം മതി എനിക്ക്..... പാല് കുടിച്ചോണ്ടിരിക്കുന്ന കുഞ്ഞിന്റെ തലയിൽ തലോടിക്കൊണ്ട് കല്ലു അത്രയേറെ സന്തോഷത്തോടെ പറഞ്ഞു.


ഇതൊക്കെ പുറത്ത് നിന്ന് രുദ്രൻ കേൾക്കുന്നുണ്ടായിരുന്നു.


കല്ലു ഒരിക്കലും എന്നെ ചതിച്ചിട്ടില്ല സ്നേഹിച്ചിട്ടെ ഉള്ളു തെറ്റ് മുഴുവൻ എന്റെ ഭാഗത്താ..... കല്ലുനെ എന്നിൽ നിന്ന് ആരാ പിരിക്കാൻ നോക്കിയത് എന്ന് ഞാൻ കണ്ടുപിടിക്കും........ രുദ്രൻ അത്രയും പറഞ്ഞുകൊണ്ട് ചെയറിൽ ഇരുന്നു..... ഇത്രനാളും അനുഭവിക്കാത്ത ഒരു സന്തോഷം മനസ്സിൽ നിറഞ്ഞു നിന്നു.


എന്താ രുദ്രേട്ടാ ആലോചിക്കുന്നെ കല്ലു അവന്റെ തോളിൽ കൈ വെച്ചോണ്ട് ചോദിച്ചു.


ഞാൻ ഒരുപാട് വേദനിപ്പിച്ചല്ലേ.... രുദ്രന്റെ കണ്ണിൽ വിഷാദം നിറഞ്ഞു.


എന്റെ രുദ്രേട്ടനല്ലേ...... കല്ലുന്റെ ആ ഒരു വാക്ക് മതിയായിരുന്നു രുദ്രന് അവൻ അവളെ വലിച്ച് തന്റെ മടിയിൽ ഇരുത്തി.


കുഞ്ഞിന് പേരിടണ്ടേ നീ തന്നെ പറ രുദ്രൻ കല്ലുന്റെ കണ്ണുകളിൽ നോക്കി നിന്നു.


രുദ്രേട്ടൻ പറ...... ഞാൻ പറഞ്ഞ പേരിടുന്നേൽ കൂടുതൽ രുദ്രേട്ടൻ പറയുന്ന പേരിട്ടല എനിക്ക് സന്തോഷം ആവാ


ആണോ രുദ്രൻ കുറുമ്പോടെ ചോദിച്ചു.
കല്ലു അതെന്ന് തലയാട്ടി...


രുദ്രന്റെയും കല്ലുന്റെയും മകൻ.... "രുക്ഷിത്ത് "രുദ്രൻ പൊടുന്നനെ പറഞ്ഞതും കല്ലുന്റെ കണ്ണുകൾ വിടർന്നു.


"രുക്ഷിത്ത് "........ രുദ്രന്റെ ചുണ്ടിൽ പുഞ്ചിരി തത്തി...... തന്റെ വേദനകൾ എല്ലാം അതിൽ ഉരുകുന്നപോലെ കല്ലുന് തോന്നി.......


രു... രുദ്രേട്ടാ എനിക്ക്...... ബാക്കി പുറത്തിയാക്കും മുൻപ് കല്ലു രുദ്രന്റെ കൈകളിൽ തളർന്നു വീനിരുന്നു.



ക.... കല്ലു.......... ഒരു നിമിഷം തന്റെ സ്നേഹം തന്നിൽ നിന്ന് അകലുന്ന പോലെ തോന്നി രുദ്രന് തലപെരുക്കുന്നപോലെ...

ക.... കല്ലു.......... ഒരു നിമിഷം തന്റെ സ്നേഹം തന്നിൽ നിന്ന് അകലുന്ന പോലെ തോന്നി രുദ്രന് തലപെരുക്കുന്നപോലെ


അപ്പോയെക്കും നീരജ് ഗായുവും എത്തിയിരുന്നു.


രുദ്ര എന്താടാ എന്താ പറ്റിയെ നീരജ് ചോദിക്കുമ്പോയേക്കും രുദ്രൻ കല്ലുനെ കോരിയെടുത്തു.


ഡാ നീ കാർ സ്റ്റാർട്ട്‌ ചെയ്യ് ഗായു നീ കുഞ്ഞിനെ എടുത്തോ രുദ്രൻ പറഞ്ഞതും രണ്ട് പേരും അതുപോലെ ചെയ്തു യാത്രയിലൂനീളം രുദ്രന്റെ കണ്ണുകൾ കല്ലുവിൽ ആയിരുന്നു ഇനിയും പിരിക്കല്ലേ എന്നവന്റെ ഉള്ളം ഉരുവിട്ട് കൊണ്ടിരുന്നു.


ഏയ്യ് രുദ്രൻ പേടിക്കാൻ ഒന്നും ഇല്ല ഫുഡ്‌ കഴിക്കാഞ്ഞിട്ടുള്ള പ്രസ്‌റേഷൻ ആണ് മാറിക്കോളും ഡോണ്ട് വറി ഈ മെഡിസിൻസി വാങ്ങണം അത്രയും പറഞ്ഞുകൊണ്ട് ഡോക്ടർ അകന്ന് പോവുമ്പോഴും രുദ്രന്റെ മനസ്സ് ശാന്തമായിട്ടിലായിരുന്നു.


മോനെ.... ഒരു വിളി കേട്ടതും രുദ്രൻ തിരിഞ്ഞു നോക്കി.


കല്ലു മോക്ക് സുഖല്ലേ അവളെ നന്നായി നോക്കണം...... കൃഷ്ണന്റെ കണ്ണിൽ ഒരച്ഛന്റെ വാത്സല്യം നിറഞ്ഞു.രുദ്രൻ സംശയത്തോടെ അവരെ നോക്കി.


കല്ലുന്റെ അമ്മാവനാ....... കല്ലുവിനെ കുറിച്ചും അവൾ ഇതുവരെ അനുഭവിച്ചതും എങ്ങനെ ഞങ്ങളുടെ വീട്ടിൽ നിന്നും പോയി എന്നൊക്കെ നീ അറിയണം മോനെ..... അതറിഞ്ഞാലേ നിനക്കവളെ മനസ്സ് തുറന്ന് സ്നേഹിക്കാൻ കഴിയു കൃഷ്ണൻ എല്ലാ കാര്യങ്ങളും അവരോട് പറഞ്ഞു എല്ലാം കേട്ട് നെഞ്ച് വിങ്ങുന്ന വേദനയോടെ നിക്കുകയായിരുന്നു രുദ്രൻ ഗായു ഒരു പ്രതേക അവസ്ഥയിൽ ആയിരുന്നു.... താൻ കാരണം നശിച്ച കല്ലുവിന്റെ ജീവിതം...... നീരജ് ഗായുവിൽ ശ്രെദ്ധ ചെലുത്തി.


ഞാൻ പോവാ മോനെ ജാനുനും  വിച്ചൂവിനും ഒരു ആക്‌സിഡന്റ് ജനുന്റെ കാല് പകുതി പോയി മുറിച് മാറ്റേണ്ടി വരുന്ന പറഞ്ഞെ..... വിച്ചുവിന് സീരിയസ് ആണ് എന്താവും എന്ന് അറിയില്ല പോട്ടെ.... കൃഷ്ണൻ എല്ലാരേയും ഒന്ന് നോക്കി തിരിഞ്ഞു നടക്കാൻ ഭവിച്ചതും രുദ്രൻ അയാളുടെ കൈ പിടിച്ചു എന്നിട്ട് കുറച്ചു പണം വെച്ച് കൊടുത്തു.



എന്റെ കല്ലു തരുന്നതാണെന്ന് വിചാരിച്ചാൽ മതി.... രുദ്രന്റെ കണ്ണുകളിൽ മിഴിനിർ തിളക്കം. അയാൾ അവനെ നോക്കി ഒന്ന് ചിരിച്ചുകൊണ്ട് നടന്നകന്നു.


ഞാൻ ഈ മെഡിസിൻസ് വാങ്ങട്ടെ..... രുദ്രൻ നിറഞ്ഞ കണ്ണുകൾ അവർ കാണാതെ തുടച്ചു. എന്നിട്ട് മുമ്പോട്ട് നടന്നു.


കണ്ടോ നീ കാരണം ആണ് ഇതൊക്കെ എന്ന് രുദ്രൻ അറിഞ്ഞാലുള്ള കാര്യം ആലോചിച്ചിട്ടുണ്ടോ പൊടുന്നനെ ഉള്ള നിരജിന്റെ ചോദ്യം  ഗായുവിനെ മാത്രമല്ല അവർക്ക് തൊട്ടടുത്തു നിൽക്കുന്ന രുദ്രനിലും ഞെട്ടൽ ഉളവാക്കി.


രു..... രുദ്രേട്ട അത്... ഞാൻ.....


ട്ടോ.... രുദ്രന്റെ കൈ ആദ്യമായി ഗായുവിന്റെ കവിളിൽ പതിഞ്ഞു.അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.


രുദ്ര.... അവൾ.... നീരജ് എന്തോ പറയാൻ വന്നതും രുദ്രൻ അത് കൈ വെച്ച് തടഞ്ഞു.


ഇനി ഒന്നും കേൾക്കേണ്ടതില്ല എന്നോട് കാണിച്ചത് പോട്ടെ കല്ലുവും ഞങ്ങളുടെ കുഞ്ഞും എന്ത് പിഴച്ചെടി... ഞാൻ അവരോട് എങ്ങനെയാ ഇതോനൊക്കെ മാപ്പ് പറയാ..... രുദ്രന്റെ കണ്ണുകളിൽ ദേഷ്യവും സങ്കടവും തെന്നി മാറി.


ആ അകത്ത് കിടക്കുന്നതും നിന്നെ പോലെ ഒരു പെണ്ണാടി മാനവും അഭിമാനവും ഉള്ളവൾ അവളെ ഒരു വേശ്യയും ദുഷിച്ച പെണ്ണുമായി ചിത്രീകരിക്കാൻ എങ്ങനെ മനസ്സ് വന്നു നിനക്ക് ഹേ ഇതിന് മാപ്പില്ല ഗായു..... ഇല്ല.... ദേഷ്യത്തോടെ രുദ്രൻ അവിടെ നിന്നും ഇറങ്ങി പോയി.

ഗായു നിലത്തേക്ക് ഉർന്നു വീണു......
ഞാൻ എങ്ങനെ കല്ലുനോട് മാപ്പ് പറയും അർഹയാണോ ഞാൻ.... ഗായു പൊട്ടികരഞ്ഞു.


പറഞ്ഞെ പറ്റു അവൾ നിനക്ക് മാപ്പ് തരും... നീരജിനെ ഒന്ന് നോക്കി ഗായു അകത്തേക്ക് കേറി. കല്ലുവിന്റെ കാലിൽ തൊട്ട് കരഞ്ഞു.



അയ്യോ എന്താ ഗായു ഇത്.... കല്ലു പതിയെ എഴുന്നേൽക്കാൻ നോക്കിക്കൊണ്ട് പറഞ്ഞു. പിന്നീടാങ്ങോട്ട് ഒരേറ്റു പറച്ചിൽ ആയിരുന്നു.....


എനിക്ക് ഒരു ദേഷ്യവും നിന്നോടില്ല ഗായു ഇതൊക്കെ ഞാൻ സഹിച്ചത് എന്റെ പ്രണയത്തിനു വേണ്ടിയാ അതിൽ സന്തോഷമേ ഉള്ളു.... കല്ലുവിന്റെ കണ്ണുകളിലെ സന്തോഷം കണ്ടതും ഗായു അവളെ മുറുകെ പുണർന്നു.


അവൻ ദേഷ്യപ്പെട്ട പോയിരിക്കുന്നെ ഇനി എപ്പഴാ വരുന്നു എന്ന് പറയാൻ പറ്റില്ലാ നീരജ് ഒന്ന് നിശ്വസിച്ചുകൊണ്ട് പറഞ്ഞു.


രുദ്രേട്ടൻ വരും എന്റെ പ്രണയത്തിനായി... ആ കണ്ണുകളിൽ പ്രണയം തിരതല്ലി......


*മുള്ളുള്ള പ്രണയത്തിനറിയില്ലല്ലോ ഹൃദയത്തിന്റെ വേദന*


കുറച്ച് മാസങ്ങൾക്ക് ശേഷം........




എന്റെ കണ്ണാ ഇനിയും പരീക്ഷിക്കുകയാണോ എന്റെ രുദ്രേട്ടനെ  എന്റെ അരികിൽ എത്തിച്ചൂടെ നിനക്ക്..... കണ്ണുകൾ അറിയാതെ തന്നെ നിറഞ്ഞൊരുകി..... കണ്ണന്റെ മുന്നിൽ കണ്ണടച്ചു പ്രാർത്ഥിക്കുകയാണ് കല്ലു..... കഴുത്തിലൂടെ എന്തോ ഇഴയുന്ന പോലെ തോന്നിയതും കല്ലു കണ്ണ് തുറന്ന് നോക്കി കഴുത്തിൽ ഒരു മഞ്ഞ ചരട് അവൾ വിറച്ചുകൊണ്ട് തിരിഞ്ഞു നിന്നു.... തന്നെ നോക്കി പുഞ്ചിരിക്കുന്ന രുദ്രനെ കണ്ടതും കണ്ണുകൾ വിടർന്നു പിന്നെ വേറൊന്നും നോക്കാതെ രുദ്രനെ ഇറുകെ പുണർന്നു. രുദ്രൻ രണ്ട് കൈ കൊണ്ടും കല്ലുവിനെ പൊതിഞ്ഞു പിടിച്ചു ഇനി ഒന്നിനും വിട്ടു കൊടുക്കില്ലെന്നപോലെ.


രു രുദ്രേട്ട എനിക്ക് ത... രുദ്രൻ കല്ലുന്റെ  ചുണ്ടിന് മേലെ ചുണ്ടു വിരൽ വെച്ചു.



ഈ രുദ്രൻ ജീവിച്ചിരിക്കുന്നിടത്തോളം ഇത് നിന്റെ കഴുത്തിൽ ഉണ്ടാവും നിനക്ക് താലിഭാഗ്യം ഇല്ലന്നല്ലേ അയാൾ പറഞ്ഞത് ബട്ട്‌ അത് മുഴുവനും കറക്റ്റ് അല്ല ഒരു കുഞ്ഞുണ്ടായതിനു ശേഷമാണ് താലി..... രുദ്രൻ പറഞ്ഞതും കല്ലു സംശയത്തോടെ രുദ്രനെ നോക്കി.


ഇത് ഈ രുദ്രൻ നമ്പുരി പറഞ്ഞതാണ് ഹേ ഇത് അച്ചട്ടാണ്.. രുദ്രൻ കളിയാലേ പറഞ്ഞതും കല്ലു അവന്റെ നെഞ്ചിൽ ഇട്ട് കുത്തി..


ഒന്ന് പോ രുദ്രേട്ടാ..... കല്ലു ദേഷ്യത്തോടെ മുഖം തിരിച്ചു.


എന്റെ കല്യാണി പെണ്ണെ ഈ വിശ്വസം അത് നല്ലതാണ് പക്ഷെ.... എല്ലാം പറഞ്ഞപോലെ നടക്കണം എന്നില്ല ദെ ദൈവം നമുക്കൊരു വിധി തന്നിട്ടുണ്ട് അതാണ് ഇത്.... താലി പിടിച്ചോണ്ട് രുദ്രൻ പറഞ്ഞതും കണ്ണുകൾ താലിയിൽ ഉടക്കി നിന്നു.


ഇപ്പോൾമുതൽ നിനക്ക്💙🥀താലിഭാഗ്യം🥀💙
ഉണ്ട് ഈ രുദ്രന്റെ താലി... രുദ്രൻ കല്ലുന്റെ കയ്യും പിടിച്ചു മുന്നോട്ട്  നടന്നു......


💙🥀താലിഭാഗ്യം🥀💙..... കല്ലുവിന്റെ മനസ്സ് സന്തോഷം കൊണ്ട് നിറഞ്ഞു........ ഇനി ഒരിക്കലും വിടില്ല എന്നപോലെ അത്രക്ക് ബലമുള്ളതായിരുന്നു രുദ്രന്റെ പിടി..... ഇനി ഒരിക്കലും ആ പിടി വിടില്ലാതെന്ന പോലെ കല്ലുവും 💖.
അവസാനിച്ചു.......... അഭിപ്രായങ്ങൾ പറയണേ, ലൈക്ക് ഷെയർ ചെയ്യണേ...




കൂടുതൽ കഥകൾക്ക് ഈ പേജ് ഫോളോ ചെയ്യൂ....
To Top