രചന: അശ്വതി കാർത്തിക
കൊല്ലണ്ടത് രണ്ട് പേരെ.
ഒരാൾ എന്റെ കഴുത്തിൽ താലി കെട്ടിയവൻ..
രണ്ടാമത്തെ ആൾ അവന്റെ കൂട്ടുകാരൻ..
ചെയ്ത തെറ്റ്. സ്വന്തം മകളുടെ മുന്നിൽ വച്ചു അവളുടെ അമ്മേ പിച്ചി ചീന്തി കൊന്നതിനു..
❣️❣️❣️❣️❣️❣️❣️
ബാലെ...
നീ എന്താ പറയുന്നേ എനിക്ക് മനസ്സിലായില്ല....
ഞാൻ ഒരു കഥ പറഞ്ഞു തരട്ടെ സാമിന്...
ഒരു അമ്മയും മകളും...
ഓർമ വച്ചപ്പോൾ മുതൽ പിഴച്ചു ഉണ്ടായ മകൾ എന്ന് കേട്ടുകൊണ്ടേ ഇരുന്നു...
അന്ന് അതിന്റെ അർഥം അറിയില്ലായിരുന്നു..
അമ്മേ പിഴച്ചു ഉണ്ടായവൾ എന്ന് പറഞ്ഞാൽ എന്താണ്....
ഇന്ന് ഞാൻ കടയിൽ പോയപ്പോഴും എന്നെ അങ്ങനെ വിളിച്ചു.ഒരിക്കൽ മകൾ അമ്മയോട് ചോദിച്ചു.
മകളെ കെട്ടിപിടിച്ചു കരയുക മാത്രം ആണ് ആ അമ്മ അപ്പോഴൊക്കെ ചെയ്തിരുന്നത്...
അമ്മയുടെ കരച്ചിൽ സഹിക്കാൻ പറ്റാതെ ആയപ്പോൾ മകൾ ആ ചോദ്യം നിർത്തി...
പിന്നെ എപ്പഴോ അറിഞ്ഞു തനിക്ക് പറയാൻ അച്ഛൻ ഇല്ല എന്ന്. ചൂണ്ടി കാണിക്കാൻ അച്ചൻ ഇല്ലാത്തവർക്ക് ലോകം ഇട്ടിരിക്കുന്ന പേരാണ് അത്രേ പിഴച്ചു ഉണ്ടായവൾ എന്ന്...
ഒരുപാട് തവണ അമ്മയോട് ചോദിച്ചു. അമ്മ എന്തൊക്കെയോ പറഞ്ഞു. പക്ഷെ മകൾ ചോദിച്ചതിനുള്ള ഉത്തരം മാത്രം കിട്ടിയില്ല..
നിരാഹാരം കിടന്നു, ആത്മഹത്യാ ഭീഷണി മുഴക്കി എന്നിട്ടും അമ്മ ഉത്തരം തന്നില്ല...
എന്റെ മകൾ ആണ് നീ. എന്റെ മാത്രം. ഒന്ന് മാത്രം എന്റെ മോൾ അറിഞ്ഞാൽ മതി അമ്മ ഒരിക്കലും ഒരു മോശം സ്ത്രീ അല്ല. കാശിനു വേണ്ടി അമ്മ ആര്ക്കുമൊപ്പം പോയിട്ടില്ല.. എല്ലാവരും കൂടെ ചതിച്ചതാണ് അമ്മയെ. പക്ഷെ അമ്മയുടെ കൈയിൽ തെളിവ് ഒന്നും ഇല്ല..
ഇതിൽ കൂടുതൽ ഒന്നും അമ്മക്ക് പറയാൻ ഇല്ല.
മറ്റുള്ളവർ പറയുന്ന പോലെ ആർക്കുമൊപ്പം കിടന്നിട്ട് അല്ല അമ്മ നിന്നെ വളർത്തിയത്.
കണ്ടവരുടെ അടുക്കളയിൽ പണി എടുത്തിട്ട് ആണ്.
മറ്റുള്ളവരുടെ ആട്ടും തുപ്പും ഒക്കെ സഹിച്ചു അമ്മ ജീവിക്കുന്നത് തന്നെ എന്റെ മോൾക് വേണ്ടി ആണ്, നിന്റെ നല്ല ജീവിതതിന് വേണ്ടി ആണ്..
പിന്നെ ഇതിനെ പറ്റി സംസാരിക്കാൻ ഉള്ള സാഹചര്യം കഴിവതും ഒഴിവാക്കി ആ മകൾ..
അവൾ വളർന്നു വലതു ആവും തോറും ശരീരം മോഹിച്ചു പലരും അവളുടെ പുറകെ കൂടി..
പിഴച്ചു പെറ്റ തള്ളേടെ പാരമ്പര്യം അല്ലെ നിനക്ക്, പിന്നെ ആരെ കാണിക്കാൻ ആണെടി ഈ ശീലാവതി ചമയുന്നത്..
വഴിയരികിൽ നിർത്തി ഒരു കൂട്ടം ചെറുപ്പക്കാർ ഒരിക്കൽ അവളോട് ചോദിച്ച ചോദ്യം ആണ്..
പെണ്ണിനെ പറ്റിച്ചു ഒരു കുഞ്ഞിനേയും സമ്മാനിച്ചു പോകുന്നവൻ സമൂഹത്തിൽ മാന്യൻ ആയി നടക്കുമ്പോൾ,
ആ പെണ്ണും അവൾക്ക് ഉണ്ടായ കുഞ്ഞും സമൂഹത്തിൽ തരം താഴ്ത്തപ്പെടുന്നു..
ഇതാണോ നീതി.
പെണ്ണിനോപ്പം തന്നേ കുറ്റക്കാരൻ അല്ലെ പുരുഷനും...
ഇതൊന്നും അറിയാതെ ജനിച്ച കുഞ്ഞു എന്താണ് ചെയ്തത്...
പലരോടും പല ആവർത്തി ചോദിച്ചു..
നാണം കെടുത്തിയത് അല്ലാതെ ആരും ഉത്തരം തന്നില്ല..
അവസാനം കുറ്റം പെണ്ണിന് മാത്രം ആയി..
അവസാനം രാത്രി നേരം നോക്കി പലരും വാതിൽ മുട്ടാൻ വന്നപ്പോൾ ആ അമ്മയും മകളും ആ നശിച്ച നാട് വിട്ടു പോയി....
നാട്ടിൽ ഇവരെ സഹായിച്ചിരുന്ന ഒരാളുടെ കാരുണ്യം കൊണ്ട് അമ്മ ക്ക് ഒരു സ്ഥാപനത്തിൽ ജോലി കിട്ടി. മകളെ അവിടെ ഒരു കോളേജിൽ ചേർത്തു. വലിയ കുഴപ്പം ദിവസങ്ങൾ പോയി..
കോളജിൽ ആകെ അടുപ്പം മഞ്ജു എന്നൊരു കുട്ടിയുമായി.. ആദ്യത്തെ വർഷം വലിയ കുഴപ്പം ഒന്നും ഇല്ലാതെ പോയി...
പിറ്റേ വർഷം അവരുടെ ബാച്ച്ലേക്ക് പുതിയ മൂന്ന് കുട്ടികൾ കൂടെ വന്നു. അരുൺ, ജിജോ, മിഥുൻ.
ഇതിൽ മിഥുൻ മഞ്ജു വിന്റെ കസിൻ ആണ്.അവർ തമ്മിൽ ഉള്ള വിവാഹം പറഞ്ഞു വച്ചിരിക്കുന്നത് ആണ്..
പതുക്കെ പതുക്കെ അവർ ഞങ്ങളുമായി സൗഹൃദത്തിൽ ആയി..
അരുൺ ഏതോ വലിയ വീട്ടിലെ കുട്ടി ആണ്. പക്ഷെ അതിന്റെ പൊങ്ങച്ചം ഒന്നുമില്ല. എപ്പോഴും കളിച്ചും ചിരിച്ചും നല്ല കൂട്ടുകാർ ആയി ഞങ്ങൾ എല്ലാവരും..
അങ്ങനെ ഒരു ദിവസം ഒരു ഞായറാഴ്ച രാവിലെ ഇവർ എല്ലാവരും കൂടെ ആ അമ്മയെയും മോളെയും കാണാൻ അവരുടെ വീട്ടിൽ എത്തി...
അമ്മയ്ക്കും മകൾക്കും ഒരുപാട് സമ്മാനങ്ങൾ ആയി ആണ് അവർ വന്നത്..
എന്തിനാണ് മക്കളെ ഇതൊക്കെ വാങ്ങിയത്. ഇവിടെ അത്യാവശ്യം വേണ്ട എല്ലാം ഉണ്ട്. വെറുതെ കാശ് ഒന്നും കളയണ്ട. നിങ്ങൾക് ജോലി ഒന്നും ആയിട്ടില്ലല്ലോ
അതൊന്നും സാരല്ല ന്റെ അമ്മേ.
അമ്മേ എന്ന് വിളിക്കാല്ലോ അല്ലെ..
അരുണിന്റെ വക ആണ് ചോദ്യം..
ഇനി ഇപ്പൊ സമ്മതിച്ചില്ലെങ്കിലും ഞങ്ങൾ അങ്ങനെ തന്നെ വിളിക്കും.
ജിജോ ആണ്..
നിങ്ങളെല്ലാവരും എന്റെ മക്കൾ തന്നെയല്ലേ. പിന്നെ ഇങ്ങനെ ഒരു ചോദ്യത്തിന് ആവശ്യമുണ്ടോ..
അവിടെ നിന്ന് പുതിയൊരു ബന്ധം കൂടെ തുടങ്ങുകയായിരുന്നു. മിഥുനും മഞ്ജു ഇടയ്ക്കൊക്കെ വരുമായിരുന്നുള്ളൂ എങ്കിലും, ജിജോയും അരുണും ഇടയ്ക്കിടെ വീട്ടിൽ വന്നു പോയി. അവർക്ക് ഇഷ്ടമുള്ള ഭക്ഷണങ്ങൾ ഉണ്ടാക്കിക്കൊടുത്തു അവരുടെ ഒപ്പം ചെലവിട്ടു ആ അമ്മയും മകളും വേറെ ഒരു ലോകത്തിൽ എത്തിയിരുന്നു.
ജീവിതത്തിലാദ്യമായി അവർ സന്തോഷം എന്തെന്ന് അറിയുകയായിരുന്നു.
ഒരു ഓണത്തിന് അന്നാണ്, അരുണും ജിജോയും അന്ന് വീട്ടിൽ നിന്നാണ് ഭക്ഷണം കഴിച്ചത്..
അരുൺ :അമ്മേ ഭക്ഷണമൊക്കെ നന്നായിട്ടുണ്ട്.
എനിക്ക് അമ്മയോട് ഒരു കാര്യം പറയണം എന്നുണ്ടായിരുന്നു. അമ്മ എങ്ങനെ എടുക്കും എന്ന് എനിക്കറിയില്ല പറയുന്നത് തെറ്റാണെങ്കിൽ ക്ഷമിക്കണം.
എന്ത് തെറ്റ് മക്കൾക്ക് അമ്മയോട് എന്തും പറയാനുള്ള സ്വാതന്ത്ര്യം ഉണ്ട് അതിൽ മടിക്കേണ്ട ആവശ്യമൊന്നുമില്ല..
അരുൺ : എനിക്ക് അമ്മയുടെ മകളെ ഇഷ്ടമാണ് ഇഷ്ടമാണെന്ന് പറഞ്ഞാൽ വെറും ഇഷ്ടമല്ല ജീവനാണ്.എന്റെ പ്രാണനാണ് അവളെ എനിക്ക് വിവാഹം ചെയ്താൽ കൊള്ളാമെന്നുണ്ട്.
ജീവിതകാലം മുഴുവൻ ഈ അമ്മയ്ക്കും മകൾക്കുമൊപ്പം ജീവിക്കണം എന്ന് എനിക്ക് ആഗ്രഹമുണ്ട്.
അയ്യോ മോനേ നിനക്ക് ഞങ്ങളുടെ സാഹചര്യങ്ങളൊന്നും അറിയാഞ്ഞിട്ട് ആണ്.
അതുമല്ല നിങ്ങളൊക്കെ വലിയ വലിയ വീട്ടുകാർ, നിങ്ങളുടെ ഒപ്പം നിൽക്കാനുള്ള യോഗ്യത പോലും ഞങ്ങൾക്കില്ല. പിന്നെ നിങ്ങൾ ഈ കാണിക്കുന്ന സ്നേഹം പോലും അർഹതയുള്ളത് ആണോ എന്ന് എനിക്ക് സംശയമാണ്..
അരുൺ : അങ്ങനെ അല്ല അമ്മേ.വലിയ വീടും കാശു ഒന്നുമല്ലല്ലോ ജീവിതം. അവിടെ സ്നേഹം ഉണ്ടോ എന്നല്ലേ.
എന്നെ സംബന്ധിച്ചിടത്തോളം കാശും വലിയ വീടും ഒക്കെ ഉണ്ടെങ്കിലും സ്നേഹമെന്തെന്ന് അറിഞ്ഞത് ഇവിടെ നിങ്ങളുടെ കൂടെ എപ്പോഴാണ്. പിന്നെ എനിക്ക് നിങ്ങളുടെ സാഹചര്യവും നിങ്ങൾ വന്ന വഴികളും എല്ലാം അറിയാം. ഞാൻ ഈ കാര്യം ആദ്യം മഞ്ജുവിനോട് ആണ് പറഞ്ഞത്. അപ്പോൾ അവൾ എല്ലാം എന്റെ എടുത്തു പറഞ്ഞിരുന്നു.
അന്നേ തീരുമാനിച്ചതാണ് ഞാൻ ഇനി ഈ അമ്മയ്ക്കും മകൾക്കും കൂട്ടായി നിൽക്കണമെന്ന്..
അമ്മ സമ്മതിക്കണം. നിങ്ങൾക്ക് രണ്ടാൾക്കും ഒരു കുറവും വരാതെ ഞാൻ നോക്കിക്കൊള്ളാം എനിക്കൊരു ജോലി കിട്ടി കഴിഞ്ഞാൽ പിന്നെ കല്യാണം നടത്താം..
പാവം പിടിച്ച അമ്മയ്ക്കും മകൾക്കും ഇത് വലിയൊരു സന്തോഷമായിരുന്നു. സ്വന്തം മകൾക്ക് നല്ലൊരു ജീവിതം കിട്ടുക എന്ന് പറയുമ്പോൾ ഏതൊരു അമ്മയ്ക്കും സന്തോഷമല്ലേ ആവുകയുള്ളൂ. അതായിരുന്നു ആ പാവത്തിന്.
പിന്നെ അരുണിന്റെ സന്ദർശനം ഇടയ്ക്കിടെ പതിവായി വീട്ടിൽ. പച്ചക്കറിയും പലവ്യഞ്ജനം ഒക്കെയായി വീട്ടിലെ പലകാര്യങ്ങളും അരുൺ സജീവമായി. അമ്മയ്ക്ക് വയ്യാണ്ട് ഇരിക്കുമ്പോൾ അമ്മയെ നോക്കിയും മരുന്ന് തീരുമ്പോൾ മരുന്ന് എത്തിച്ചു കൊടുത്തു ഒക്കെ അമ്മയുടെ പ്രിയപ്പെട്ട മകൻ ആവുകയായിരുന്നു അവൻ..
ദിവസങ്ങൾ കഴിഞ്ഞു പോയിക്കൊണ്ടിരുന്നു. അരുണിന് ആ അമ്മയുടെയും മകളുടെയും മനസ്സിൽ ദൈവത്തിന് തുല്യം ഉള്ള സ്ഥാനം ആയി.
ഒരു ദിവസം വൈകുന്നേരം ജിജോ ഓടിക്കളിച്ചു കൊണ്ട് വീട്ടിലേക്ക് വന്നു.
ആകെ പ്രശ്നമായി അരുണും ഇവളും ആയിട്ടുള്ള ബന്ധം അവന്റെ വീട്ടിൽ അറിഞ്ഞു. അവന്റെ വീട്ടുകാർ അവനെ പൂട്ടിയിട്ടിരിക്കുകയാണ്. ഏതോ വലിയ വീട്ടിലെ ഒരു പെൺകുട്ടിയുമായി അവന് വിവാഹം ഉറപ്പിച്ചിട്ടുണ്ട്. അങ്ങനെ സംഭവിച്ചാൽ അവൻ ആത്മഹത്യ ചെയ്യും എന്നാണ് പറഞ്ഞിരിക്കുന്നത്.
അവന്റെ അച്ഛനും വീട്ടുകാരും ഇവിടേക്ക് വരാൻ സാധ്യതയുണ്ട്. അതുകൊണ്ട് നിങ്ങളെ രണ്ടിനെയും സുരക്ഷിതമായി വേറൊരു സ്ഥലത്തേക്ക് മാറ്റാൻ ആണ് ഞാൻ വന്നത്.രാത്രി അവൻ ഫോൺ വിളിക്കും ബാക്കി കാര്യങ്ങളൊക്കെ അപ്പൊ തീരുമാനിക്കാം.
ജിജോയുടെ വാക്കുകൾ വിശ്വസിച്ച് അമ്മയും മകളും അവനൊപ്പം രാത്രി തന്നെ യാത്രയായി.
അരുൺ വിളിച്ചിരുന്നു നാളെ രാവിലെ തന്നെ ഇവരുടെ വിവാഹം നടത്തണം എന്നാണ് പറഞ്ഞിരിക്കുന്നത് കല്യാണം കഴിഞ്ഞ് പിന്നെ ആർക്കും ഒന്നും പറയാൻ പറ്റില്ലല്ലോ.
ഇന്ന് ഇപ്പൊ തൽക്കാലം ഞങ്ങളുടെ ഒരു ഫ്രണ്ടിന്റെ വീട് ഉണ്ട് അവിടെ ആരും താമസമില്ല തൽക്കാലം നമുക്ക് അവിടെ നിൽക്കാം. നാളെ വെളുപ്പിന് തന്നെ അരുൺ അവിടെ എത്തും എന്നിട്ട് നമുക്ക് ബാക്കി കാര്യങ്ങൾ തീരുമാനിക്കാം..
❣️❣️❣️❣️❣️❣️❣️❣️❣️
പിറ്റേദിവസം അരുണിനെ കണ്ടുകൊണ്ടാണ് അമ്മയും മകളും എണീറ്റ് വരുന്നത്.
കയ്യിൽ ഒരു കവറുമായി വരുന്ന അരുണിനെ നോക്കി അമ്മ സംശയത്തോടെ ചോദിച്ചു എന്താണ് മോനെ ഇനി ചെയ്യുക.
അമ്മ ഇത് നിങ്ങൾക്ക് രണ്ടാൾക്കും ഉള്ള വസ്ത്രങ്ങൾ ആണ്.
ഇന്ന് ഇവിടെ അടുത്ത് ഒരു അമ്പലത്തിൽ വച്ച് ഞാൻ ഇവളുടെ കഴുത്തിൽ താലി കെട്ടും.
തൽക്കാലം രണ്ടു മൂന്നു ദിവസം ഇവിടെ തന്നെ നിൽക്കാം അപ്പോഴേക്കും ഞാൻ വേറെ ഒരു സ്ഥലവും ഒരു ജോലിയും ഒക്കെ ശരിയാക്കാം.
കല്യാണം കഴിഞ്ഞു എന്ന് അറിഞ്ഞാൽ പിന്നെ അച്ഛന് വേറെ നിവൃത്തി ഉണ്ടാവില്ല അവരൊക്കെ സമ്മതിക്കും.
പക്ഷേ കുറച്ചുദിവസം നമ്മൾ എവിടെയാണെന്ന് ആരും അറിയണ്ട..
അങ്ങനെ അവിടെ അടുത്തുള്ള ഒരു അമ്പലത്തിൽ വച്ച് അരുൺ ആ പെൺകുട്ടിയുടെ കഴുത്തിൽ താലി കെട്ടി.
🌹🌹🌹🌹🌹🌹
അത്യാവശ്യം സാധനങ്ങളൊക്കെ വാങ്ങി വരാം എന്ന് പറഞ്ഞ് ജിജോയും അരുണും പുറത്തുപോയപ്പോൾ
ചെറിയ സദ്യ ഒക്കെ ഉണ്ടാക്കി അമ്മയും മകളും അവരെ കാത്തിരുന്നു...
തിരിച്ചു വന്നത് പക്ഷേ അവർ ഒറ്റക്കായിരുന്നില്ല..
ആഹാ അരുണേ നിന്റെ പെണ്ണ് മാത്രമല്ല അമ്മയും നല്ലത് ആണല്ലോ..
ഇതിപ്പോ അമ്മയെ ഏതാ മോളേതാ എന്ന് തിരിച്ചറിയാൻ പറ്റില്ലല്ലോ..
ഒരു വഷളൻ ചിരിയോടെ അരുണിന്റെ ഒപ്പം വന്നവർ പറയുന്നത് കെട്ട് അമ്മക്ക് ദേഷ്യം വന്നു.
അനാവശ്യം പറയരുത്. മോന്റെ കൂട്ടുകാരൻ ആണെന്ന് വെച്ച് എന്ത് വൃത്തികേടും പറയാം എന്ന് വിചാരിക്കരുത്.
ഇവിടെ ഉള്ളത് അവന്റെ ഭാര്യയും അവളുടെ അമ്മയുമാണ് അതിനനുസരിച്ചുള്ള സംസാരം പാടുള്ളൂ.
ഭാര്യയോ ആര് ഇവളോ..
എടാ അപ്പോ നീ ഇതുവരെ കാര്യങ്ങൾ ഒന്നും പറഞ്ഞില്ലേ..
താലികെട്ടിയ കണക്ക് വച്ചാണെങ്കിൽ ഇവന് ഇപ്പോൾ ഒരുപാട് ഭാര്യമാർ ഉണ്ടായിട്ടുണ്ടാവും.
പക്ഷേ ഒരു കാര്യം പറയാതെ വയ്യ കേട്ടോ ഇവളെ പോലെ ഒരെണ്ണത്തിനെ ഇവൻ ഇതുവരെ കേട്ടിട്ടില്ല. ഇനി കെട്ടാനും പോണില്ല.
ഒരു വെടിക്ക് രണ്ടു പക്ഷി എന്ന് പറയുന്ന മാതിരി അമ്മയും മോളും. രണ്ടും ഒന്നിനൊന്നു സൂപ്പർ..
അവര് പറയുന്നതൊന്നും കേട്ടിട്ട് മനസ്സിലാക്കാൻ പറ്റാതെ തരിച്ചു നിൽക്കുകയാണ് അമ്മയും മോളും.
നിങ്ങൾ എന്തൊക്കെ പറയുന്നേ.
അരുൺ : ഞാൻ പറഞ്ഞു തന്നാൽ മതിയോ..
ആദ്യമേ പറയാം ഇന്ന് നടന്ന താലികെട്ട് ഇല്ലേ. അത് വെറും അഭിനയമായിരുന്നു. എന്റെ ജീവിതത്തിൽ ഇതിനു മുന്നേ നടന്നു പോയ ഒരുപാട് താലികെട്ട് കളിൽ ഒന്നു മാത്രമാണത്.
(അമ്മ അരുണിന്റെ കഴുത്തിനു കുത്തി പിടിച്ചു കൊണ്ട് )
എന്തിന് ഈ മഹാപാപം ചെയ്തു നീ ദ്രോഹി..
സ്വന്തം മകൻ ആയി അല്ലെ ഞാൻ നിന്നെ കണ്ടത്. എന്നിട്ടും, എന്തു തെറ്റ് ചെയ്തു ഞങ്ങൾ നിന്നോട്. എന്റെ കുഞ്ഞിന്റെ ജീവിതം തകർത്തില്ലേ നീ...
അരുൺ : എന്തിനു ചെയ്തു എന്ന് ചോദിച്ചാൽ കാശിനുവേണ്ടി 15 ലക്ഷം ആണ് അമ്മയ്ക്കും മകൾക്കും ഇട്ടിരിക്കുന്ന വില.
പിന്നെ നിങ്ങൾ എന്നെ മകനായാണ് കണ്ടതൊന്നും എന്നെ ബാധിക്കുന്ന വിഷയമല്ല.
ഞാൻ നിങ്ങളെ എന്തായാലും എന്റെ അമ്മയായി ഒന്നും കണ്ടിട്ടില്ല..
നിങ്ങൾ ഓരോ തവണയും എന്നെ ചേർത്തു നിർത്തുമ്പോഴും അമ്മ എന്ന ഒരു വികാരം എന്നിൽ തോന്നിയിട്ടേയില്ല പകരം...
ബാക്കി പറയുന്നതിന് മുന്നേ ആ മകളുടെ കൈകൾ അവന്റെ മുഖത്തു പതിഞ്ഞു....
നിർത്തെടാ നായെ. നീ എന്ത് വിചാരിച്ചു ഇതൊക്ക കണ്ടു പേടിച്ചു നിൽക്കും എന്നോ ഞങ്ങൾ.. മരിക്കേണ്ടി വന്നാലും നിന്റെ ഉദ്ദേശം നടക്കാൻ പോണില്ല. എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നുന്നു നിന്നെ പോലൊരു നീചനെ വിശ്വസിച്ചതിന്.
അമ്മയുടെ പ്രായം ഉള്ള സ്ത്രീയിൽ പോലും കാമം കണ്ട നിന്നേ എന്ത് വിളിക്കണം എന്ന് എനിക്ക് അറിയില്ല..
നീ ഒരു മൃഗമോ അതോ അതിനും അപ്പുറമോ.
മഞ്ജു അവളും കൂടെ ചേർന്ന് ആണോ ഞങ്ങളെ ചതിച്ചത്...
അരുൺ. ഞാൻ മൃഗമോ മനുഷ്യനോ എന്ന് നിനക്ക് കാണിച്ചു തരാം.പിന്നെ മഞ്ജുനും മിഥുനും ഇതിൽ ഒരു പങ്കും ഇല്ല. നിങ്ങളിലേക്ക് എത്താൻ ഉള്ള ഒരു വഴി മാത്രം ആയിരുന്നു അവർ.
ആദ്യം നിന്റെ അമ്മ പിന്നെ നീ..
എന്നിട്ട് നാളെ രണ്ടിനേം ഇവിടെ നിന്നും നാട് കടത്തും.. പിന്നെ ഒരിക്കലും നമ്മൾ തമ്മിൽ കാണില്ല. എന്തിന് നീയും നിന്റെ അമ്മയും തമ്മിൽ പോലും.
അടുത്തേക്ക് വന്ന അവന്റ നേർക്ക് താലി പൊട്ടിച്ചു എറിഞ്ഞു ആദ്യം. പിന്നെ അമ്മയെയും കൂട്ടി എങ്ങനെ എങ്കിലും പുറത്തു കടക്കണം എന്നെ ഉണ്ടായുള്ളു.
കയ്യിൽ കിട്ടിയത് എല്ലാം എടുത്തു അവരെ എറിഞ്ഞു..
പക്ഷേ അത്രയും ആൾക്കാർക്ക് മുന്നിൽ പിടിച്ചു നിൽക്കാൻ അമ്മയ്ക്കും മകൾക്കും കഴിഞ്ഞില്ല...
അമ്മയെ അരുൺ വലിച്ചു ഇഴച്ചു കൊണ്ട് പോയി. മകളുടെ മുന്നിൽ വച്ചു തന്നെ അവർ അമ്മയെ........
പിന്നേ നോക്കുമ്പോൾ കാണുന്നത് ചലനമറ്റു കിടക്കുന്ന അമ്മയെ ആണ്..
അടുത്തത് ഞാൻ ആണ്. എങ്ങനെ എങ്കിലും ഇവിടെ നിന്നും രക്ഷ പെടണം. മാനം പോകുന്നതിലും നല്ലത് മരണം ആണ്.
അവരുടെ ശ്രദ്ധ ഒന്ന് മാറിയ സമയം നോക്കി അവിടെ നിന്നും ഇറങ്ങി ഓടി... എവിടേക്ക് എന്ന് അറിയാതെ വഴി അറിയാതെ ഇരുട്ടത്..
പിന്നയും ആ ചെന്നായ്ക്കളുടെ കൈയിൽ പെടുമോ എന്ന് പേടിച്ച സമയത്തു ഒരാൾ ആ മകൾക്ക് രക്ഷകൻ ആയി വന്നു.....
പറഞ്ഞു തീർന്നതും ബാല അലറി കരഞ്ഞു...
അവൾ കരഞ്ഞു തീർക്കട്ടെ എന്ന് സംമും വിചാരിച്ചു..
അവസാനം കരച്ചിൽ തേങ്ങലുകൾ ആയി മാറി..
പിന്നെ സാം നോക്കുമ്പോൾ കരഞ്ഞു ഉറങ്ങുന്ന ബാലയെ ആണ് കാണുന്നത്...
🌹🌹🌹🌹🌹🌹🌹
കണ്ണ് തുറന്നു കുറച്ചു സമയം വേണ്ടി വന്നു ബലക്ക് എവിടെ ആണെന്ന് ഓർമ്മ വരാൻ...
ഉണർന്നോ.. ദാ ഈ കാപ്പി കുടിച്ചോ ക്ഷീണം ഒക്കെ മാറട്ടെ
ഒരു കപ്പ് കാപ്പി സാം അവൾക്ക് നേരെ നീട്ടി...
ഇനി പറ. അവരെ കൊല്ലണം എന്ന് പറഞ്ഞത് പെട്ടന്ന് ഒരു ആവേശത്തിന് ആണോ?അതോ ആലോചിച്ചോ...?
പെട്ടന്ന് ഒരു ആവേശത്തിന് പറഞ്ഞത് അല്ല.. ആലോചിച്ചു തന്നെ..
കൊല്ലണ്ടേ ഞാൻ അവരെ. എനിക്ക് അല്ലെ അതിന് ഉള്ള യോഗ്യത..
അവർക്ക് ഉള്ള ശിക്ഷ ഞാൻ അല്ലെ നടപ്പാക്കേണ്ടത്.. അതോ ദൈവം കൊടുക്കും എന്ന് പറഞ്ഞു ഞാൻ മാറി നിൽക്കണോ....
ഇല്ല ഞാൻ തന്നെ ഇവിടെ അവരുടെ ദൈവവും കാലനും....
അപ്പൊ നീ ആദ്യം ജോലി മതി എന്ന് പറഞ്ഞതോ...
അതോ ഒരു പരിചയവും ഇല്ലാത്ത നിങ്ങളോട് ഞാൻ എങ്ങനെ പറയും. പിന്നെ നിങ്ങളുടെ കഥ കേട്ടപ്പോൾ ഈ ലോകത്തു എന്നെ സഹായിക്കാൻ നിങ്ങൾക്കു ആവും എന്ന് തോന്നി.
ചിലപ്പോൾ അതിന് ആവും നമ്മൾ തമ്മിൽ കണ്ടത്... അമ്മയെ പ്രാണനെ പോലെ കണ്ട നിങ്ങൾക്ക് എന്റെ ഉള്ളിലെ വേദന അറിയാൻ പറ്റും എന്ന് തോന്നി
ശരിയല്ലേ സാം.....
ഞാൻ അല്ലെ അവരെ കൊല്ലണ്ടത്...
എന്നെ സാഹയിക്കുമോ. നിങ്ങള്ടെ പേര് ഞാൻ എവിടെയും പറയില്ല.. സത്യം
ഞാൻ നിന്നെ സഹായിക്കാം. നീ പറഞ്ഞത് ശരിയാണ്. നിന്നെ സഹായിക്കുക എന്നൊരു ജോലി കൂടെ എനിക്ക് ഉണ്ടാവും. അതിന് വേണ്ടി ആവും ചിലപ്പോൾ ആ സമയത്തു എനിക്ക് അവിടെ നിൽക്കാൻ തോന്നിയത്..
പറ.. ഞാൻ എന്ത് വേണം..
അവരെ കൊല്ലാൻ ആളെ ഏർപ്പാടാക്കി തരണോ അതോ കാശ് വേണോ നീ പറഞ്ഞോ...
കൊല്ലാൻ ആളെ അത് വേണ്ട അവരെ എനിക്ക് എന്റെ കൈകൊണ്ട് തന്നെ കൊല്ലണം. വേദനിപ്പിച്ച് ഇഞ്ചിഞ്ചായി കൊല്ലണം..
സകല വേദന അനുഭവിച്ചു ഒരു മരണം അതാണ് വേണ്ടത്..
എനിക്ക് അവരെയൊന്നും പിടിച്ചു തന്നാൽ മതി.
അവരെവിടെ താമസം അവരുടെ ഫോൺ നമ്പർ എല്ലാ ഡീറ്റെയിൽസും ഞാൻ തരാം.
ശരി അവരെ രണ്ടാളെ നിന്റെ മുന്നിൽ ഞാൻ നിർത്തി തരാം. ഇന്നേക്ക് തന്നെ എന്നൊന്നും പറ്റില്ല.രണ്ടു ദിവസം രണ്ടു ദിവസത്തെ സമയം എനിക്ക് തരണം.
അവരെ കൊന്നിട്ട് പിന്നെ എന്താണ് നിന്റെ പ്ലാൻ...
കൊന്നിട്ട് എന്താ നിയമത്തിന്റെ മുന്നിൽ കീഴടങ്ങും.
തൂക്കുകയർ വിധികുമായിരിക്കും എന്നാലും സാരമില്ല.
ഹം നിന്റെ ഇഷ്ടം. അപ്പൊ നീ കാത്തിരുന്നോ ഏറിയാൽ രണ്ടു ദിവസം....
🌹🌹🌹🌹🌹🌹🌹🌹🌹
പിറ്റേ ദിവസം രാത്രി കിടക്കാൻ പോകുമ്പോൾ ആണ് സാം വന്നു പറഞ്ഞത്, നാളെ വെളുപ്പിന് ഒരു സ്ഥലം വരെ പോവാൻ ഉണ്ടെന്ന്...
രാവിലെ സാമ്നൊപ്പം പോകുമ്പോൾ എനിക്ക് ഉറപ്പ് ആയിരുന്നു അവരെ പിടിച്ചിട്ട് ഉണ്ടാവും എന്ന്.അതുകൊണ്ട് തന്നെ ഞാൻ കൈയിൽ ഒരു ബാഗും കരുതി ഇരുന്നു.
എന്നേം കൊണ്ട് പോയത് ഒരു കാടിനുള്ളിലേക്ക് ആണ്. കുറെ കഴിഞ്ഞപ്പോൾ പഴയ ഒരു വീട് കണ്ടു.
ബാ.... സൂക്ഷിച്ചു നടക്കണം..
സാമിന്റെ ഒപ്പം പുറകെ നടക്കുമ്പോൾ എന്റെ നെഞ്ച് ഇടിക്കുന്നത് എനിക്ക് കേൾക്കാൻ കഴിയുന്നുണ്ടായിരുന്നു...
വീടിനുള്ളിൽ കയറിയപ്പോഴേ ഞാൻ കണ്ടു. കെട്ടി ഇട്ട നിലയിൽ അരുണിനേം ജിജോയേയും...
സാം, ചെയ്തു തന്നതിന് ഒരുപാട് നന്ദി. മരണം വരെ ഞാൻ ഇത് മറക്കില്ല. സാം ഇനി പൊക്കൊളു. ഇവിടെ നിൽക്കണ്ട.. അല്ലങ്കിൽ സാം ഇതിൽ പെട്ടു പോകും.
ഇനി കാണുമോ എന്ന് അറിയില്ല... എന്നും ഓർമയിൽ ഉണ്ടാവും പ്രാർഥനയിൽ ഉണ്ടാവും..
പൊക്കൊളു...
സാം കുറച്ചു നേരം കൂടെ അവിടെ നിന്നു. പിന്നെ തിരിച്ചു പോയി....
അരുണിനും ജിജോക്കും നല്ലത് കിട്ടിയിട്ടുണ്ട്...
ശരീരം ആകെ ചതഞ്ഞു കിടക്കുന്നു..
മുറിവുകൾ കാണാം...
ഞാൻ പതുക്കെ അവരുടെ അടുത്ത് ഇരുന്നു. കൈയിൽ കരുതിയ ബാഗിൽ നിന്നും മുളക് പൊടി എടുത്തു.
ആദ്യം അവരുടെ മുറിവുകളിൽ അത് ഇട്ടു കൊടുത്തു.പിന്നേ സൂചി കൊണ്ട് മുറിവുകളിൽ കുത്തി...
മയക്കത്തിൽ ആയിരുന്ന രണ്ടാളും പെട്ടന്ന് എണീറ്റ് വേദനയും നീറ്റലും കൊണ്ട് ഒച്ച വയ്ക്കാൻ തുടങ്ങി..
അപ്പോഴാണ് അവർ എന്നെ കണ്ടത്..
നിയോ....
നീ ആണോ ഞങ്ങളെ അപ്പൊ ഇവിടെ കൊണ്ട് വന്നത്.. അഴിച്ചു വിടെടി ഇല്ലേ നിന്നെ ജീവനോടെ കത്തിക്കും...
ചിരിച്ചു കൊണ്ട് പിന്നെയും അവരുടെ മുറിവുകളിൽ മുളക് പൊടി വിതറി.. അവർ കരയുന്ന കെട്ട് ഉറക്കെ ഉറക്കെ ചിരിച്ചു...
അഴിച്ചു വിടെടി, വിടാൻ അല്ലെ പറഞ്ഞത്. രണ്ടാളും ഉറക്കേ ഉറക്കെ കരഞ്ഞു.
വിടണോ നിന്നെ ഒക്കെ...
എന്നിട്ട് നീ ഒക്കെ നാളെ എന്നോട് ചെയ്തത് പോലെ വേറെ പെൺകുട്ടികളോട് ചെയ്യുന്നത് കാണാണോ ഞാൻ...
എന്റെ അമ്മ പാവം. മകനെ പോലെ അല്ലെ നിന്നെ ഒക്കെ സ്നേഹിച്ചത് എന്നിട്ട് നിയോക്കെ ആ സാധുവിനെ എന്താ ചെയ്തത്.
ഈ കൈകൾ കൊണ്ടു അല്ലെ നീഒക്കെ എന്റെ അമ്മയെ തൊട്ടത്...
ബാഗിൽ കരുതിയിരുന്ന കത്തി അവരുടെ കൈകളിലേക്ക് കുത്തി ഇറക്കി.
അവരുടെ കരച്ചിൽ എനിക്ക് ലഹരി ആയി. പിന്നെയും പിന്നെയും അവരുടെ ശരീരത്തിൽ മുറിവുകൾ ഉണ്ടക്കി ഞാൻ...
അവരുടെ കരച്ചിലിനെ കാട്ടിലും ഉറക്കത്തിൽ എന്റെ അമ്മയുടെ കരച്ചിൽ എന്റെ മനസ്സിൽ തെളിഞ്ഞു നിന്നു..
അഴിച്ചുവിട്ട് ടി എന്നുള്ള അവരുടെ അലർച്ച കേൾക്കുമ്പോൾ പിന്നെയും പിന്നെയും ഞാൻ അവരെ നോവിച്ചു കൊണ്ടിരുന്നു...
വേദന കൊണ്ട് തളർന്ന് മയങ്ങി പോകുമ്പോ അവരുടെ നഖങ്ങളുടെ ഇടയിൽ സൂചി വച്ചു കുത്തി ഉണർത്തി അവരെ...
അവസാനം അവരുടെ അടിവയറിനു താഴെ പച്ച മാംസതിനുള്ള്ള്ളിലേക്ക് കത്തി ഇറക്കുമ്പോഴും അവസാന ശ്വാസം അവരിൽ നിന്നും പോകുമ്പോഴും വല്ലാത്ത ഒരു ഉന്മാത അവസ്ഥയിൽ എത്തി നിന്നു....
കൈയിൽ ഫോണിൽ നിന്നും പോലീസിനെ വിളിച്ചു പറയുമ്പോഴും അവരുടെ ഒപ്പം പോകുമ്പോഴും ഒന്നും ചുറ്റുമുള്ളവരെ ശ്രദ്ധിക്കാനോ നോക്കാനോ പോയില്ല. അപ്പോഴും അതേ ഒരു ഉന്മാത അവസ്ഥയിലായിരുന്നു ഞാൻ....
ശിക്ഷ എന്തായാലും ഏറ്റുവാങ്ങാൻ തയാർ ആയി തന്നെ നിന്നു.
*********
ഇന്ന് കോടതി എനിക്കുള്ള ശിക്ഷ വിധിക്കും. ശിക്ഷ എന്താണെന്ന് എനിക്കറിയില്ല.
എനിക്ക് വേണ്ടി വാദിക്കാൻ ഒരു വക്കീലും ഉണ്ടായിരുന്നു കോടതിയിൽ. സാം ഏർപ്പാടു ചെയ്തതാണ്.
അമ്മയെ പ്രതികൾ പീഡിപ്പിച്ചു കൊല്ലുന്നത് നേരിട്ടുകണ്ട ഷോക്കിൽ എന്റെ സമനില തെറ്റി എന്ന് വക്കീൽ നിഷ്പ്രയാസം കോടതിയിൽ തെളിയിച്ചു. എന്നെ അറസ്റ്റ് ചെയ്ത് പോലീസും അതേ മൊഴി തന്നെ കൊടുത്തു കാരണം ആ ഒരു സമയത്ത് ഞാൻ ആകെ മാനസിക വിഭ്രാന്തിയിൽ ആയിരുന്നു.
പ്രതികൾ മുന്നേ ചെയ്തിരുന്ന കുറ്റങ്ങളും തെളിയിക്കാൻ വക്കീലിനു കഴിഞ്ഞു..
എങ്കിലും ഞാൻ ചെയ്ത തെറ്റ് തെറ്റ് അല്ലാതെ ആവുന്നില്ല.കോടതി എനിക്ക് അഞ്ചു വർഷം ശിക്ഷ വിധിച്ചു..
കോടതിയില്നിന്നും പോകുമ്പോഴും ഞാൻ തിരഞ്ഞത് സാമിനെ ആയിരുന്നു.. ഒരിക്കൽ കൂടി ഒന്ന് കാണണം എന്നുണ്ടായിരുന്നു...
ജയിലിലെയിലിലേക്ക് പോകാൻ നേരം വക്കീൽ ഇന്ത്യയിൽ ഒരു കടലാസ് തന്നിട്ട് ഇത് സാം തന്നതാണ് എന്ന് പറഞ്ഞു .
നിന്റെ പ്രതികാരം കഴിഞ്ഞു..
ഇനി ഞാൻ കാത്തിരിക്കും നിന്റെ തിരിച്ചു വരവിനായി.......
സാം....
ഇതായിരുന്നു ആ കുറിപ്പിൽ....
അവിടെ അടുത്ത് തന്നെ സാം ഉണ്ടെന്ന് എന്റെ മനസ്സ് പറഞ്ഞു പക്ഷെ തിരിഞ്ഞു നോക്കിയില്ല. ഞാനും കാത്തിരിക്കുന്നു തിരിച്ചു എത്താൻ ആയി....
അവസാനിച്ചു...
പെട്ടന്ന് തോന്നിയ ഒരു ആശയം ആണ്. ഇത് നിങ്ങളിലേക്ക് എത്ര മാത്രം എത്തിക്കാൻ പറ്റി എന്നെനിക് അറിയില്ല. തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക... എല്ലാവർക്കും ഹൃദയത്തിൽ നിന്നും ഒരായിരം നന്ദി, ലൈക്ക് കമൻറ് ചെയ്യണേ...
രചന: അശ്വതി കാർത്തിക
