പ്രതികാരം, ഭാഗം: 2

Valappottukal Page



രചന: അശ്വതി കാർത്തിക

എന്നെ കണ്ടു അത്ഭുതത്തോടെ നോക്കുന്നത് കണ്ടു.. പിന്നെ നോക്കുമ്പോൾ കണ്ണു രണ്ടും  നിറഞ്ഞൊഴുകുന്നത് ആണ്. എന്നെ  കണ്ടു പെട്ടെന്ന് തന്നെ മുഖം തുടച്ച് എണീറ്റ് മുറിയിലേക്ക് പോയി..

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

എന്താണ് പെട്ടന്ന് പറ്റിയത് എന്ന് ചോദിക്കണം എന്ന് ഉണ്ടായിരുന്നു. എങ്കിലും അതിന് മാത്രം ഉള്ള യോഗ്യത തനിക്ക് ഉണ്ടോ എന്ന തോന്നലിൽ അവിടെ തന്നെ നിന്നു.

കുറച്ചു നേരം ആയിട്ടും പുറത്തേക്ക് കാണാത്തതു കൊണ്ട് രണ്ടും കല്പ്പിച്ചു നേരെ മുറിയിലേക്ക് ചെന്നു..

ഒരു ഫോട്ടോയും നെഞ്ചിൽ കെട്ടിപിടിച്ചു കിടക്കുന്ന സാമിനെ കണ്ടപ്പോൾ അറിയാതെ നെഞ്ചിൽ ഒരു വാത്സല്യം തോന്നി പോയി....

അടുത്തേക്ക് ചെന്നപ്പോൾ ആണ് സാം കരയുക ആണെന്ന് മനസിലായത്..

സാം.. സാം..

എന്ത് പറ്റി... സാം

എന്റെ ഭാഗത്തു നിന്ന് വിഷമം ഉണ്ടാവുന്ന പോലെ എന്തെങ്കിലും സംഭവിച്ചോ.
എന്തിനാണ് കരയുന്നത്....

ഞാൻ ചോദിക്കുന്നത് കേട്ടിട്ടും ഒന്നും മിണ്ടിയില്ല.

ഉത്തരം ഒന്നും കിട്ടിയില്ലെങ്കിലും അവിടെ നിന്നും പോവാൻ തോന്നിയില്ല. നിശബ്ദമായി കരയുന്ന സാമിനോട്‌ എനിക്ക് അപ്പൊ ഒരു അമ്മയുടെ വാത്സല്യം ആണ് തോന്നിയത്.

അടുത്ത് പോയി ഇരുന്നു പതിയെ തലയിൽ തലോടി കൊടുത്തു.
ചെയുന്നത് തെറ്റാണോ ശരിയാണോ എന്നൊന്നും എനിക്ക് അപ്പൊ തോന്നിയില്ല.

അയാൾക് ആ സമയത്ത് ഒരു തലോടൽ ആവശ്യം ആണെന്ന് എനിക്ക് തോന്നി...

കുറച്ചു കഴിഞ്ഞപ്പോൾ ആള്  ഉറങ്ങി. അപ്പോഴും ആ ഫോട്ടോ നെഞ്ചിൽ അടക്കി പിടിച്ചിരുന്നു. പതുക്കെ കൈയിൽ നിന്നും ഫോട്ടോ എടുത്തു മാറ്റി..

അത്‌ സാമും അമ്മയും ഉള്ള ഫോട്ടോ ആണെന്ന് തോന്നുന്നു.

അമ്മ തന്നെ ആവണം കാരണം രണ്ടാൾക്കും ഒരേ മുഖച്ഛായ. പക്ഷെ ആ അമ്മ ഒരു ഹിന്ദു ആണെന്ന് തോന്നുന്നു. സെറ്റുമുണ്ടും ചന്ദനകുറിയും ഒക്കെ ആണ് വേഷം.

പിന്നേ അവിടെ ഇരിക്കുന്നത് ശരിയല്ല ന്നു തോന്നി. ഫോട്ടോ അവിടെ കണ്ട മേശയുടെ മുകളിൽ വച്ചു.

ചുവരിൽ അമ്മയും മോനുമായി നിൽക്കുന്ന ഒരുപാട് ഫോട്ടോസ് ഉണ്ട്.

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

കുറച്ചു നേരം ഹാളിൽ ടീവി കണ്ടിരുന്നു. പിന്നേ അവിടെ ഒക്കെ ഒന്ന് അടിച്ചു വാരി ഇട്ടു.

ഭക്ഷണം ഉണ്ടക്കൻ ഉളളത് ഒന്നും ഉണ്ടായില്ല. ഫ്രിഡ്ജിൽ ഇരുന്ന ഫ്രൂട്ട്സ് എടുത്തു ജൂസും ഉണ്ടാക്കി വച്ചു. അപ്പോഴേക്കും സാം എണീറ്റു വന്നിരുന്നു..

 ഹാളിലും എല്ലായിടത്തും നോക്കിയിട്ട് എന്നെ രൂക്ഷമായി ഒന്ന് നോക്കി.

 ഉറക്കം വന്നില്ല. വെറുതെയിരിക്കണ്ടല്ലോ എന്ന് വിചാരിച്ചു, ഇവിടെ ഒന്ന് അടിച്ചു വാരിയിട്ടു. പിന്നെ അടുക്കളയിൽ ഉണ്ടായിരുന്നു ഫ്രൂട്സ് എടുത്ത് ജ്യൂസ് ഉണ്ടാക്കി.

അധികാരം സ്ഥാപിക്കാൻ ഒന്നുമല്ല കേട്ടോ.
 എവിടെയെങ്കിലും ഒരു ജോലി ശരിയാക്കി തന്ന ഞാൻ അപ്പൊ തന്നെ പൊക്കോളാം പിന്നെ ഒരു അവകാശവും പറഞ്ഞു വരില്ല..

 ജൂസ് സാമിന് കൊടുത്തിട്ട് മുറിയിലേക്ക് പോയി..

❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

 പെട്ടെന്ന് ബാലയെ അമ്മയുടെ വേഷത്തിൽ കണ്ടപ്പോൾ ആകെ പതറിപ്പോയി. അമ്മയുടെ ഗന്ധം  അവിളിൽ  നിൽക്കുന്ന പോലെ തോന്നി..
 അതുകൊണ്ടാണ് അവൾ വന്ന് തലോടുന്ന പറഞ്ഞിട്ടും പ്രതികരിക്കാനാവാതെ പോയത് ഒരു നിമിഷം അമ്മയെ ഓർമ്മ വന്നു.
 ഞാൻ ഇങ്ങനെ സങ്കടപ്പെടുമ്പോൾ അമ്മ അടുത്ത് വന്നിരുന്ന് തലോടുന്നത് ഓർമ്മവന്നു..

 എവിടെയൊക്കെയോ അവൾക്ക് അമ്മയുമായി ഒരു സാമ്യം പോലെ. അതുകൊണ്ടാവും ചിലപ്പോൾ ഇന്നലെ രാത്രി ആ വഴിയിൽ ഉപേക്ഷിച്ചിട്ട് പോരാൻ തോന്നാതിരുന്നത്.

 ഒരു നിമിഷം കണ്ണുകൾ ചുവരിൽ മാലയിട്ടു വച്ചിരിക്കുന്ന ഫോട്ടോയിലേക്ക് നോക്കി...

 ബാല വരുമ്പോൾ സാം ചുവരിലേക്ക് നോക്കിയിരിക്കുന്നത് ആണ് കണ്ടത്..
 ശരിക്കും അപ്പോഴാണ് അവൾ അവിടെ ഇരിക്കുന്ന ഫോട്ടോ കാണുന്നത്..

സാം....

അമ്മ ആണോ അത്‌...

മം...

 എന്റെ അമ്മ. ഈ ലോകത്തു എനിക്ക് സ്വന്തം എന്ന് പറയാൻ ആകെ ഉണ്ടായിരുന്നത്.എന്റെ കൂട്ടുകാരി, എന്റെ എല്ലാം....
സുഭദ്ര.. എന്റെ പ്രിയപ്പെട്ട അമ്മ..

പക്ഷെ സാം ക്രിസ്ത്യൻ അല്ലെ അപ്പൊ?

എന്റെ അച്ഛൻ ക്രിസ്ത്യനും അമ്മ ഹിന്ദുവും ആയിരുന്നു. പ്രണയ വിവാഹം. രണ്ടാളും വലിയ തറവാട്ടുകാർ. ഉന്നത വിദ്യാഭ്യാസം നേടിയവർ.

എല്ലാവരേം എതിർത്തു പ്രണയിച്ചു വിവാഹം കഴിച്ചു. ഞാൻ ഉണ്ടായത്തോടെ വീട്ടുകാരുടെ എതിർപ്പ് ഒക്കെ പോയി. എല്ലാവരും ഒന്നായി.അച്ഛൻ അവരുടെ കുടുംബ ബിസിനസ് ഒക്കെ നോക്കി നടത്താൻ തുടങ്ങി.സന്തോഷത്തിന്റെ നാളുകൾ.

അവിടെ വരെ വല്യ പ്രശ്നം ഉണ്ടായില്ല.
പിന്നേ എല്ലാം തകിടം മറിഞ്ഞു.

അവിടെ ഓഫിസിൽ വന്ന ഒരു ലേഡി സ്റ്റാഫുമായി അച്ഛന് അടുപ്പം ആയി. അത്‌ ഒരു പരിധിക്കു അപ്പുറം വളർന്നു അവരുടെ വയറ്റിൽ അച്ഛന്റെ പുതിയ അവകാശി രൂപം കൊള്ളുന്നത് വരെ എത്തി. അച്ഛനെ അമിതമായി വിശ്വസിച്ച അമ്മ പക്ഷെ അച്ഛന്റെ മാറ്റങ്ങൾ തിരിച്ചു അറിഞ്ഞില്ല.

വീട്ടിൽ വരാതെയും മറ്റും ഇരിക്കുമ്പോൾ ബിസിനസ്‌ ആവശ്യതിന് വേണ്ടി ഓടി നടക്കുക ആണെന്ന് പാവം എന്റെ അമ്മ വിശ്വസിച്ചു.
അച്ഛന്റെ ആയുസ്സിനും ആരോഗ്യത്തിനും വേണ്ടി അമ്മ വ്രതങ്ങൾ എടുത്തു..

അച്ഛൻ അപ്പോഴും അമ്മയെ വിദഗ്ധമായി പറ്റിച്ചു കൊണ്ടിരുന്നു.

അച്ഛന്റെ ഈ ബന്ധം അറിഞ്ഞ അച്ചാച്ചൻ ആകെ ബഹളം ആയി. അവരാണ് അമ്മയോട് ഈ വിവരം പറഞ്ഞത്. അമ്മ ആദ്യം വിശ്വസിച്ചില്ല. പിന്നേ അച്ഛൻ ആ സ്ത്രീയെം കൊണ്ട് താമസിക്കുന്ന സ്ഥലം ഒക്കെ പറഞ്ഞപ്പോൾ അമ്മ എന്നെയും കൂട്ടി അവിടേക്ക് പോയി.

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

ഞാനും അമ്മയും കൂടി അവിടേക്കു ചെല്ലുമ്പോൾ അച്ഛൻ അവിടെ തന്നെ ഉണ്ടായിരുന്നു.

അച്ഛന്റെ അടുത്തേക്ക് ഓടി പോവാൻ തുടങ്ങിയ എന്നെ നിന്റെ അച്ഛൻ മരിച്ചു. നിനക്ക് ഇനി അമ്മ മാത്രം ഉള്ളു.
 ആ നിൽക്കുന്നത് അച്ചന്റെ പ്രേതം ആണെന്ന് അന്ന് അമ്മ പറഞ്ഞത് ഇപ്പോഴും എനിക്ക് ഓർമ ഉണ്ട്.

വിളറി വെളുത്തു നിൽക്കുന്ന അച്ഛന്റെ മുഖത്തേക്ക് അമ്മയുടെ കൈകൾ പതിയുമ്പോൾ എനിക്ക് അത്ഭുതം ആയിരുന്നു.
എന്റെ കൈയും പിടിച്ചു അവിടുന്ന് ഇറങ്ങിയ അമ്മ ഒന്ന് കരയുക പോലും ചെയ്തില്ല.

പിന്നേ എല്ലാരും അറിഞ്ഞു ആകെ പ്രശ്നം ആയി. അച്ഛന്റെ വീട്ടുകാർ ഒക്കെ അമ്മക്ക് ഒപ്പം നിന്നു. വീട്ടിൽ നിന്ന് അച്ഛനെ പുറത്താക്കി.
അതിലൊക്കെ ദേഷ്യം അച്ഛന് ഞങ്ങളോട് തോന്നിയത് അച്ഛന്റെ സ്വത്ത്‌ ഒക്കെ എന്റെയും അമ്മയുടെയും പേരിലേക്ക് മാറ്റിയപ്പോൾ ആയിരുന്നു. വേണ്ട ന്നു അമ്മ ഒരുപാട് പറഞ്ഞു എങ്കിലും അച്ചാച്ചൻ  സമ്മതിച്ചില്ല.

അച്ഛൻ ഇടയ്ക്കു വന്നു അമ്മയുമായി വഴക്ക് കൂടും. ചിലപ്പോൾ ഉപ്രദവിക്കാറുമുണ്ട്...

അച്ചൻ പോയി കഴിഞ്ഞു ഒന്ന് കരയുക പോലും ചെയ്യാത്ത അമ്മ എനിക്ക് എന്നും ഒരു അത്ഭുതം ആയിരുന്നു.

ഒരു തവണ ഞാൻ അത് ചോദിച്ചു..

മോനെ അമ്മ തെറ്റ് ഒന്നും ചെയ്തിട്ടില്ല പിന്നെ എന്തിന് കരയണം.

പിന്നേ കരഞ്ഞു ഉള്ളിലെ വിഷമങ്ങൾ തീർക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അത് എന്നും ഒരു കനൽ ആയി കിടക്കണം..
ആ കനലിൽ നിന്നും വേണം നമുക്ക് ജീവിക്കാൻ...

ഒരു ദിവസം സ്കൂളിൽ നിന്നും വന്ന ഞാൻ കാണുന്നത് ശ്വാസം മുട്ടിച്ചു അമ്മേ കൊല്ലാൻ നോക്കുന്ന അച്ഛനെ ആണ്.
ശ്വാസം കിട്ടാതെ പിടയുന്ന അമ്മേ നോക്കി ദേഷ്യത്തോടെ അലറുന്ന അച്ഛൻ ഇന്നും എന്റെ സ്വപ്‌നങ്ങളിൽ വരാറുണ്ട്..

ഇനിയും വൈകിയാൽ അമ്മ മരിക്കും എന്ന് തോന്നിയ ആ നിമിഷത്തിൽ അവിടെ ഉണ്ടായിരുന്ന കസേര എടുത്തു ഞാൻ അച്ചന്റെ തല തല്ലി പൊളിച്ചു.
അന്ന് എങ്ങനെ ഞാൻ അത്‌ ചെയ്തു എന്ന് എനിക്ക് അറിയില്ല. അമ്മ മാത്രം ആയിരുന്നു മുൻപിൽ...

ഒരു നിമിഷം ഞാൻ വൈകിപോയെങ്കിൽ അന്ന് എനിക്ക് എന്റെ അമ്മയെ നഷ്ടം ആയേനെ.

ഞാൻ അവസാനമായി അയാളെ കാണുന്നത് അന്നാണ്. പിന്നെ കണ്ടിട്ടില്ല.

അതിന് ശേഷം ഞാനും അമ്മയും ഒറ്റക്ക് ഇവിടേക്ക് വന്നു. ഇത് അമ്മക്ക് വീതം കിട്ടിയത് ആണ്.

എല്ലാവരും സഹായിക്കാം എന്ന് പറഞ്ഞു എങ്കിലും അമ്മ അതൊന്നും സ്വീകരിച്ചില്ല.

 ഞാൻ സ്വയം തിരഞ്ഞെടുത്ത ജീവിതമാണ്. അതിന്റെ ദോഷഫലങ്ങളും ഞാൻ ഒറ്റയ്ക്ക് അനുഭവിക്കാം. എല്ലാവരും കൂടെ നിന്നതിന് ഒരുപാട് നന്ദിയുണ്ട്.എന്നാണ് അമ്മ അന്ന് എല്ലാവരോടും പറഞ്ഞത്.

 അമ്മയ്ക്ക് വീതമായി കെട്ടിയത് ഒരു ഗാർമെന്റ് ഷോപ്പ്  ആയിരുന്നു അമ്മ പിന്നെ അത് സ്വയം ഏറ്റെടുത്തു. നടത്തി വിജയിച്ചു.

 അച്ഛന്റെയും അമ്മയുടെയും  വീട്ടുകാർക്ക് വന്നുപോയിരുന്നു,എന്നാലും അവർ ആരുമായും പിന്നെ ഒരു ബന്ധം സ്ഥാപിക്കാൻ അമ്മ തുനിഞ്ഞില്ല.  വല്ലപ്പോഴും അവരെ കാണാൻ പോയി വരും അത്ര തന്നെ.  ഇതിനിടയ്ക്ക് അച്ഛനും അമ്മയും ആയുള്ള ഡിവോഴ്സ് കഴിഞ്ഞു. പിന്നെ ഒരു ദിവസം അറിഞ്ഞു അച്ഛൻ അവരുടെ പുതിയ ഭാര്യയുമായി ഡൽഹിയിൽ എവിടെയോ സ്ഥിരതാമസമാക്കി എന്ന്..

 പിന്നെ ഞാനും അമ്മയും മാത്രമായിട്ടുള്ള ലോകത്തിലേക്ക് ചുരുങ്ങി ഞങ്ങൾ. ഞാൻ ബാംഗ്ലൂർ ആയിരുന്നു കൂടുതലും പഠനവും ഒക്കെയായിട്ട്. എനിക്ക് നാട്ടിൽ നിൽക്കുന്നതിൽ ഇഷ്ടം അവിടെ നിൽക്കാൻ ആയിരുന്നു.
എനിക്ക് അവധി ഉള്ളപ്പോൾ ഞാൻ ഇടക്ക് വരും. അല്ലാത്തപ്പോൾ അമ്മ അവിടേക്ക്. ഞങ്ങൾ രണ്ടാളും ജീവിതം ശരിക്കും ആഘോഷിച്ചു..
രാത്രിയിൽ എന്റെ ഒപ്പം ബൈക്കിൽ കറങ്ങാൻ ആയിരുന്നു അമ്മക്ക് ഏറ്റവും ഇഷ്ടം..

ഇവിടുത്തെ ബിസിനസ് ഒക്കെ നിർത്തി അവിടേക്ക് പോകാൻ ഞങ്ങൾ പ്ലാൻ ചെയ്ത സമയത്താണ് അമ്മയ്ക്ക് പെട്ടെന്ന് വയ്യയ്ക  ഉണ്ടാവുന്നത്. പിന്നെ കുറച്ചു ദിവസം ഹോസ്പിറ്റൽ ആയിരുന്നു. അങ്ങനെ  അമ്മ പോയി..

 പിന്നെ ഞാൻ ഇവിടേക്ക് വല്ലപ്പോഴുമേ വരുള്ളു അങ്ങനെയൊരു വരവാണ് ഇത്.

 അമ്മയുടെ വസ്ത്രം ആണല്ലേ ഞാൻ എടുത്തത്.  എനിക്കറിയില്ലായിരുന്നു അന്നേരം മാറ്റിയുടുക്കാൻ വേറെ ഒന്നും ഉണ്ടായില്ല അതുകൊണ്ടാണ് എന്നോട് ക്ഷമിക്കണം..

 ഏയ് അതൊന്നും സാരമില്ലെടോ. ഞാൻ പെട്ടെന്ന് തന്നെ അപ്പൊ അങ്ങനെ കണ്ടപ്പോൾ അമ്മയെ ഓർമ്മ വന്നു.
അമ്മയെ പോലെ തന്നെ തോന്നി.അതുകൊണ്ടാണ് പെട്ടെന്ന് അങ്ങനെ സംഭവിച്ചത്.അതൊന്നും കാര്യമാക്കണ്ട...

അതുകൊണ്ട് എന്താ താൻ ഇപ്പം കഥകൾ ഒക്കെ അറിഞ്ഞില്ലേ. ശരിക്കും മനസ്സ് തുറന്നു സംസാരിച്ചിട്ട് കുറെ നാളായി. ബാംഗ്ലൂർ ഫ്രണ്ട്സ് ഒക്കെ ഉണ്ടെങ്കിലും ആരോടും ഈ വക കാര്യങ്ങൾ ഒന്നും ഷെയർ ചെയ്തിട്ടില്ല. ആരുടെയും സിംപതി എടുക്കാൻ എനിക്ക് താല്പര്യം ഉണ്ടാവില്ല അത് തന്നെ കാരണം...

 ഹാ... അതൊക്കെ പോട്ടെ ഉച്ചയ്ക്ക് ഭക്ഷണം കഴിക്കേണ്ട ഓർഡർ ചെയ്യാം..ഇവിടെ വേറെ പ്രത്യേകിച്ച് ഒന്നും ഉണ്ടാവില്ല ഉണ്ടാക്കാൻ..

 സാം ഞാനൊരു കാര്യം ചോദിക്കട്ടെ.

 എന്റെ പൊന്നു കൊച്ചേ  ജോലിയുടെ കാര്യം അല്ലേ.
ഞാൻ അത് എങ്ങനെയെങ്കിലും ശരിയാക്കിത്തരാം.
 താൻ ഒന്ന് വെയിറ്റ് ചെയ്യണം എനിക്ക് ആകെ ഒന്നോ രണ്ടോ പരിചയക്കാരെ ഇവിടെ ഉള്ളൂ. ആരെങ്കിലും വഴി ഞാൻ അത് ശരിയാക്കി തരാം.

 ജോലിയുടെ കാര്യം അല്ല. രണ്ടു പേരെ കൊല്ലാൻ എന്നോടൊപ്പം നിൽക്കാമോ?

എന്താ സാം പെട്ടന്ന് ചാടി എണീറ്റു..

കൊല്ലാനോ ആരെ എന്തിന്. നിനക്ക് എന്താ വട്ടാണോ. അതോ വല്ല കൊട്ടേഷൻ കാരി ആണോ നി..

പറയെടി.......

കൊല്ലണ്ടത് രണ്ട് പേരെ.
ഒരാൾ എന്റെ കഴുത്തിൽ താലി കെട്ടിയവൻ..

രണ്ടാമത്തെ ആൾ അവന്റെ കൂട്ടുകാരൻ..

ചെയ്ത തെറ്റ്. സ്വന്തം മകളുടെ മുന്നിൽ വച്ചു അവളുടെ അമ്മേ പിച്ചി ചീന്തി കൊന്നതിനു..
രചന: അശ്വതി കാർത്തിക

കൂടുതൽ കഥകൾക്ക് ഈ പേജ് ഫോളോ ചെയ്യൂ....
To Top