രചന: അശ്വതി കാർത്തിക
ഭാഗം 1
കീറിയ വസ്ത്രവുമായി ഇരുട്ടത്തു ഓടുമ്പോൾ എവിടേക്ക് പോകുമെന്ന് ഒരു നിശ്ചയം ഉണ്ടായില്ല..
കാലുകൾ നിലത്തു ഉറക്കുന്നില്ല വേച്ചു വേച്ചു പോകുന്നുണ്ട്. ഇവിടെ ഒരു നിമിഷം നിന്നുപോയാൽ ആ വേട്ടനായ്ക്കൾ എന്നെ പിച്ചി ചീന്തും..
ശ്വാസം മുട്ടുന്ന പോലെ, തൊണ്ട വരളുന്നു. ഇനി ഒരടി നടക്കാൻ വയ്യ.
അവിടെ കണ്ട ഒരു മരത്തിന്റെ ചുവട്ടിൽ ഇരുന്നു. ശ്വാസം വലിച്ചെടുത്തു അപ്പോഴേക്കും ആരൊക്കെയോ ഓടി എത്തുന്ന ശബ്ദം എന്റെ കാതുകളിൽ എത്തി. വയ്യ ഇനി ഓടാൻ വയ്യ. പക്ഷെ മാനം കളഞ്ഞു ജീവിക്കാൻ വയ്യാ. അമ്മയുടെ പാത മകളും പിന്തുടരുന്ന മകളായി ജീവിക്കാൻ വയ്യ അതിലും ഭേദം മരണം ആണ്...
ഓടി വരുന്നവരുടെ ശബ്ദം അടുത്ത് അടുത്ത് ആയി വരുന്നു. പെട്ടന്ന് തോന്നിയ ഒരു ചിന്തയിൽ മരത്തിനു പുറകിൽ ഒളിച്ചിരുന്നു..
വിടരുത് അവളെ എന്നും പറഞ്ഞു കുറച്ചു നിഴലുകൾ ഓടി പോകുന്നത് കണ്ടു. കുറച്ചു നേരം ഇരുന്ന് ശ്വാസം നേരെ ആയപ്പോൾ പതുക്കെ എണീറ്റ് നടന്നു. മുൻപോട്ടു പോയാൽ ഒരു പക്ഷേ അവർ എവിടെയെങ്കിലും വെച്ച് കാണും. ഓടി വന്ന വഴിയെ തന്നെ തിരിച്ചു നടന്നു.
എവിടെയെങ്കിലും കേറി നിൽക്കണം, തന്നെപ്പോലെ ഒരു പെണ്ണ് ഈ കോലത്തിൽ രാത്രിയിൽ നടക്കുന്നത് ആപത്താണ്. മനുഷ്യന്റെ രൂപമുള്ള ചെന്നായ്ക്കൾ എപ്പോ വേണമെങ്കിലും ചാടി വീഴാം...
വന്ന വഴിയേ തന്നെ തിരിച്ചു നടന്നു. കുറച്ചു നേരം കഴിഞ്ഞപ്പോൾ നേരത്തെ കെട്ട തനിക് ഏറെ പരിചിതമായ ആ ശബ്ദം അടുത്തേക്ക് എത്തുന്നത് അറിഞ്ഞു.
ഓടി സർവ്വശക്തിയും എടുത്തു ഓടി.
ഒരു കാറിന്റെ വെളിച്ചം... അത് പക്ഷെ നിർത്തി ഇട്ടിരിക്കുക ആണ്..
അതിനടുത്തേക്ക് ഓടി എത്തി പക്ഷെ അവിടെ എത്തുന്നേനു മുന്നേ ആരുടെയോ മേൽ ഇടിച്ചു നിന്നു.
നാശം പിടിക്കാൻ. ആരെ കൊന്നിട്ട് ഓടി വരുവാ.
ഓ പെണ്ണാണോ, എവിടുന്ന് ചാടി വരുവാടി..
സാർ രക്ഷിക്കണം. എന്നെ കുറെ പേര് ഉപദ്രവിക്കാൻ വരുന്നുണ്ട്. കാല് പിടിക്കാം സർ എന്നെ അവരുടെ മുൻപിൽ ഇട്ടു കൊടുക്കരുത്..
എന്റെ ശരീരത്തിലേക്കു നീളുന്ന അയാളുടെ കണ്ണുകൾ എന്നെ വീണ്ടും ഭീതിയിൽ ആഴ്ത്തി..
സാർ, രക്ഷിക്കണം, മാനം പോയാൽ പിന്നെ എന്റെ മുന്നിൽ മരണം ഒള്ളൂ രക്ഷിക്കണം..
അയാളുടെ മുന്നിൽ മുട്ടുകുത്തി ഇരുന്നു കരഞ്ഞു ഞാൻ. എന്തോ ഒരു സാധനം മുഖത്തു വന്നു തട്ടി. നോക്കിയപ്പോൾ അയാൾ ഇട്ടിരുന്ന ജാക്കറ്റ്.
ഇത് ഇട്ടോ എന്നിട്ട് കാറിൽ കേറിക്കോ..
ഞാൻ കേറി കുറച്ചു കഴിഞ്ഞപ്പോൾ അയാൾ വണ്ടി എടുത്തു..
വെള്ളം വേണോ നിനക്ക് എന്നും ചോദിച്ചു നീട്ടിയ കുപ്പി മേടിച്ചു ആ വെള്ളം മുഴുവൻ ആർത്തിയോടെ കുടിച്ചു.സീറ്റിലേക്ക് ചാരി ഇരുന്നത് മാത്രം ഓർമ ഉണ്ടായുള്ളു...
ഹലോ ഏയ് എണീക്ക് വീടെത്തി..
കണ്ണ് തുറന്നു നോക്കുമ്പോൾ ഒരു വീടിന്റെ പോർച്ചിൽ വണ്ടി നിർത്തി ഇട്ടിരിക്കുക ആണ്..
ഇറങ്ങാൻ ഉദ്ദേശം ഉണ്ടോ അതോ കാറിൽ തന്നെ കിടക്കാൻ ആണോ..
വരുന്നുണ്ടേ കേറി വാ എനിക്ക് നല്ല ക്ഷീണം ഉണ്ട്..
അയാളുടെ പുറകെ പോകുമ്പോൾ ഇനി എന്ത് എന്നുള്ള ചോദ്യം മാത്രം ആയിരുന്നു മനസ്സിൽ..
നിനക്ക് കഴിക്കാൻ വല്ലതും വേണോ. ഫ്രൂട്സ് വല്ലതും ഫ്രിഡ്ജിൽ ഉണ്ടാവും അതെ ഉള്ളു അല്ലാതെ ഇവിടെ ഒന്നും ഉണ്ടാവില്ല..
എനിക്ക് ഒന്നും വേണ്ടാ.
ഒരു റൂം ചൂണ്ടി കാണിച്ചു അവിടെ പോയി കിടന്നോളാൻ പറഞ്ഞു. ആള് വാതിലും കുറ്റിയിട്ട് മുകളിലേക്ക് പോയി..
അത്യാവശ്യം വലിയ ഒരു മുറി. വലിയ ഒരു കട്ടിൽ പിന്നെ ഒരു അലമാര ഒരു മേശ കസേര ഇത്രയും ആണ് അവിടെ. റൂമിലേക്കു ചെന്ന പാടെ കിടന്നു.
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
രാവിലെ വാതിലിൽ തട്ടുന്ന ശബ്ദം കേട്ടാണ് എഴുന്നേറ്റത്.. തലക്ക് ഭയങ്കര കനം. ഇന്നലെ ഒന്നും കഴിച്ചില്ല അതിന്റെ ആവും. പതുക്കെ എന്നേറ്റ് റൂം തുറന്നു..
കുറെ നേരമായി വിളിക്കുന്നു. ഞാൻ വിചാരിച്ചു നി ഇതിനകത്തു കിടന്നു ഇനി വല്ല ആത്മഹത്യയും ചെയ്തോ ന്നു.
ഉറങ്ങി പോയി. ഞാൻ കേട്ടില്ല വിളിച്ചത്. സോറി....
മം. അടുക്കളയിൽ ചായ വക്കാൻ ഉള്ള സൗകര്യം ഒക്കെ ഉണ്ട്. പോയി ചായ ഒരെണ്ണം എടുക്ക്. എന്നിട്ട് നിന്നെ എവിടെ ആണെന്ന് വച്ചാൽ ഞാൻ കൊണ്ട് വിടാം..
☕️☕️☕️☕️☕️☕️☕️☕️☕️
എവിടെ ആണ് നിനക്ക് പോകേണ്ടത്.. നിന്റെ പേരെന്താ, വീട് എവിടെ.?
എന്റെ പേര് ബാല. വീട് കുറച്ചു ദൂരെ ആണ്. ഇപ്പൊ എനിക്ക് ആരും ഇല്ല. അമ്മ മരിച്ചു...
ബാല എങ്ങനെ ആണ് രാത്രിയിൽ അവിടെ വന്നു പെട്ടത്. നിനക്ക് എവിടെ പോണം അത് പറ..
എനിക്ക് ഒരു ജോലി ശരിയാക്കി തരാൻ പറ്റുമോ. എന്തായാലും മതി. ഞാൻ വല്ല ഹോസ്റ്റലിലിം നിന്നോളം. ഒരു ശല്യത്തിനും വരില്ല.
ചുരുക്കം പറഞ്ഞാൽ നിനക്ക് പോവാൻ സ്ഥലം ഇല്ലന്ന് സാരം.
എനിക്കൊരു ജോലി ശരിയാക്കി തന്നാൽ മതി ഞാൻ എവിടേക്കെങ്കിലും പൊക്കോളാം.
അപ്പോഴാണ് കോളിങ് ബെൽ അടിക്കുന്ന ശബ്ദം കേട്ടത്.
നീ അകത്തേക്ക് പൊക്കോ ഞാൻ വിളിക്കുമ്പോൾ പുറത്തേക്ക് വന്നാൽമതി.
ഞാൻ അകത്തു കയറി വാതിൽ അടച്ചിരുന്നു കുറച്ചുനേരം കഴിഞ്ഞപ്പോൾ അയാൾ വന്നു വിളിച്ചു..
ഭക്ഷണം കഴിക്കാൻ വാ...
ബാല എനിക്കിവിടെ അധികം അങ്ങനെ ആരെയും പരിചയമില്ല വല്ലപ്പോഴും വന്നുപോകുന്ന ഒരു അതിഥിയാണ് ഞാനിവിടെ. എന്റെ സ്വന്തം വീട് ആണെങ്കിലും ഞാൻ ഇടയ്ക്കു വല്ലപ്പോഴും ഇവിടേക്ക് വരാറുള്ളു. രണ്ടാഴ്ച ആയിട്ട് ഞാനൊരു ബിസിനസിനെ ആവശ്യത്തിന് ഇവിടെയുണ്ട് അതുകൊണ്ടാണ് ഇന്നലെ രാത്രി നിന്നെ കാണാൻ പറ്റിയതും ഇന്ന് ഇവിടെ ഒരുമിച്ചിരിക്കുന്നതും..
തൽക്കാലം ഞാൻ ഒരു മൂന്നു ദിവസം കൂടി ഇവിടെ ഉണ്ടാകും നിനക്ക് ബുദ്ധിമുട്ടില്ലെങ്കിൽ ഇവിടെ നിൽക്കാം അതല്ല ഞാൻ എന്തെങ്കിലും ചെയ്യുമോ എന്ന പേടി ഉണ്ടെങ്കിൽ വേറെ ഹോസ്റ്റലിൽ എവിടെയെങ്കിലും ആക്കിത്തരാം..
പിന്നെ നിന്റെ പേര് പറയാൻ പറഞ്ഞു സാം ജോസഫ്.
സാർ എന്ന് ഇനി വിളിക്കണ്ട. കേട്ടല്ലോ..
ഇവിടെ നിക്കുന്നോ അതോ വേറെ എവിടേലും ആക്കണോ..
ഇവിടെ നിൽക്കാം എനിക്ക് സാറിനെ അല്ല സാമിനെ വിശ്വാസമാണ്..
ഇന്നലെ മുതൽ ഈ നേരം വരെ ഞാൻ നിങ്ങളുടെ കണ്ണുകളിൽ കണ്ടത് കാമമോ ഒറ്റയ്ക്ക് ഒരു പെണ്ണിനെ കിട്ടിയ ഒരു വൃത്തികെട്ട മനുഷ്യന്റെ നോട്ടമോ അല്ല. കരുതലാണ് ആ കണ്ണുകളിൽ ഞാൻ കണ്ടത്. നിങ്ങൾക്ക് എന്നെ എന്തെങ്കിലും ചെയ്യാം ഉദ്ദേശം ഉണ്ടായിരുന്നെങ്കിൽ ഇന്നലെ തന്നെ ആവാമായിരുന്നു. ഒന്നു പ്രതിഷേധിക്കാൻ പോലും ആവാൻ പറ്റാത്ത അവസ്ഥയിലായിരുന്നു ഞാൻ.
എനിക്ക് നേരെ നാണം മറയ്ക്കാൻ വസ്ത്രം തന്ന ആ മനസ്സിന്റെ നന്മ തിരിച്ചറിയാൻ കഴിയും എനിക്ക്.അല്ലങ്കിൽ ഞാൻ എങ്ങനെ ഒരു മനുഷ്യൻ ആവും.
പിന്നെ ഞാൻ ആരാണെന്നും എന്താണെന്നും പറയാം പക്ഷേ അതിന് എനിക്ക് കുറച്ചു സമയം വേണം ഇവിടുന്നു പോകുന്നതിനു മുൻപ് ഞാൻ നിങ്ങളോട് പറഞ്ഞിരിക്കും ഒരാളോടെങ്കിലും പറഞ്ഞു ചിലപ്പോൾ എനിക്ക് അതൊരു ആശ്വാസമാകും..
ശരി... ഞാനായിട്ട് നിർബന്ധിക്കുന്നില്ല നിനക്ക് പറയാൻ പറ്റുമ്പോൾ എല്ലാം എന്നോട് തുറന്നു പറയാം. പിന്നെ പോയെന്നും ഫ്രഷ് ആയിക്കൊള്ളും അവിടെ അലമാരയിൽ ചിലപ്പോൾ എന്തെങ്കിലും വസ്ത്രങ്ങൾ ഉണ്ടാകും. പാവം ആണോ എന്നൊന്നും എനിക്ക് അറിയില്ല അല്ലെങ്കിൽ എന്താണ് ആവശ്യം എന്ന് എഴുതി തന്നാൽ പുറത്തുപോകുമ്പോൾ ഞാൻ മേടിച്ചു കൊണ്ടുവരാം...
അതും പറഞ്ഞ് അയാൾ മുകളിലേക്ക് പോകുന്നത് അത്ഭുതത്തോടെ ഞാൻ നോക്കിയിരുന്നു.
റൂമിൽ ചെന്ന് അലമാര തുറന്നു നോക്കിയപ്പോൾ അതിൽ കുറച്ച് സാരികളും സെറ്റുമുണ്ടും ഒക്കെ ഇരിക്കുന്നത് കണ്ടു..
കുളിയൊക്കെ കഴിഞ്ഞ് ഇപ്പോൾ ഒരു ആശ്വാസം തോന്നി. ബ്ലൗസ് അല്പം ന്യൂസ് ആയിരുന്നെങ്കിലും പിൻ ഒക്കെ വച്ചു അഡ്ജസ്റ്റ് ചെയ്തു..
താഴെക്ക് ചെല്ലുമ്പോൾ സാം സെറ്റിയിൽ ഇരിപ്പുണ്ടായിരുന്നു..
എന്നെ കണ്ടു അത്ഭുതത്തോടെ നോക്കുന്നത് കണ്ടു.. പിന്നെ നോക്കുമ്പോൾ കണ്ണു രണ്ടും നിറഞ്ഞൊഴുകുന്നത് ആണ്. എന്നെ കണ്ടു പെട്ടെന്ന് തന്നെ മുഖം തുടച്ച് എണീറ്റ് മുറിയിലേക്ക് പോയി..
ബാക്കി വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യൂ...
രചന : അശ്വതി കാർത്തിക
