അവനും ഞാനും, തുടർക്കഥ 2 ഭാഗങ്ങളും വായിക്കൂ...

Valappottukal Page

 



രചന: ജിച്ചന്റെ കാവു


അവ്യക്തമായ എന്തൊക്കെയോ ശബ്‍ദങ്ങൾ എന്റെ ചെവികളിൽ മൂളുന്നുണ്ട്.. ആരോ എന്റെ കവിളിൽ തട്ടി ഉണർത്താൻ ശ്രമിക്കുന്നുണ്ട്..

കണ്ണുകൾ തുറക്കാൻ ശ്രമിക്കുമ്പോഴൊക്കെ അവ എന്നെ തോൽപിച്ചോണ്ടിരിക്കുകയാണ്..


ഏതോ ഒരു സംഗീതം പോലെ കുഞ്ഞിന്റെ ശബ്‍ദം എന്റെ കാതുകളിൽ പതിയുന്നുണ്ട്.. ഒരിക്കലെങ്കിലും കണ്ണ് തുറന്ന് എന്റെ കുഞ്ഞിനെ കാണാൻ  മനസ് വല്ലാതെ തുടികൊട്ടുന്നുണ്ട്.. പക്ഷേ സാധിക്കുന്നില്ല.. ഞാൻ കിണഞ്ഞു പരിശ്രമിക്കുമ്പോഴും തളർന്നു പോവുന്നത് ഞാൻ അറിയുന്നുണ്ട്..


ഇപ്പൊ എന്റെ കണ്മുന്നിൽ ഒരാളെ ഉള്ളു..

ദേവൻ...

എന്റെ മാത്രമെന്നു ഞാൻ എപ്പോഴും പറഞ്ഞുകൊണ്ടിരുന്ന...  എന്റെ ദേവൻ...

എന്റെ കുഞ്ഞിന്റെ അച്ഛൻ..

എന്റെ പ്രണയം..

ഇന്ന് മറ്റാരുടെയോ സ്വന്തം...


6 വർഷത്തെ തീവ്ര പ്രണയത്തിനു ശേഷം കല്യാണം കഴിഞ്ഞു കൊണ്ടുവന്നപ്പോഴും പ്രണയം കൊണ്ട് പൊതിയുകയായിരുന്നു അവൻ എന്നെ .. ഇണക്കങ്ങളും പിണക്കങ്ങളും പരിഭവങ്ങളും സന്തോഷങ്ങളുമായി ഞങ്ങൾ സ്വർഗം തീർത്തിരുന്നു.. എന്റെ മാതാപിതാക്കൾക് മാത്രമല്ല, ദേവന്റെ അച്ഛനും അമ്മയ്ക്കും എന്നും ഞങ്ങളുടെ പ്രണയം ഒരു അത്ഭുതമായിരുന്നു.. 


എന്റെ മാത്രം നിർബദ്ധതിനു വഴങ്ങിയാണ് ദേവൻ പ്രൊമോഷൻ സ്വീകരിച്ച് തൃശ്ശൂരിൽ നിന്നും കോഴിക്കോട് എത്തുന്നത്..

അവന്റെ കൂടെ കോഴിക്കോടേക് വരാൻ എന്നെ ഒരുപ്പാട് നിർബന്ധിച്ചെങ്കിലും ദേവന്റെ പ്രായമായ അച്ഛനെയും അമ്മയെയും തനിച്ചാക്കി വരാൻ എന്തോ മനസ് അനുവദിച്ചില്ല.. മാത്രവുമല്ല ഞാൻ അപ്പോഴേക്കും  തൃശ്ശൂരിൽ പിജി ക്കു  ചേരുകയും ചെയ്തിരുന്നു..  എല്ലാംകൊണ്ടും തൃശൂർ നിൽക്കാൻ നിർബന്ധിതയായപ്പോൾ ഞാൻ അറിഞ്ഞിരുന്നില്ല എന്റെ സന്തോഷങ്ങളുടെ എല്ലാം അവസാനമാവാറായിട്ടുണ്ടെന്ന്...


ഓഫീസിൽ ഫ്രീ ടൈം കിട്ടുമ്പോൾ ഒക്കെ ദേവൻ വിളിക്കാറുണ്ടായിരുന്നു.. കൂടുതലും പരിഭവം പറച്ചിലാണ്.. വീക്കെൻഡ് ആവാൻ കാത്തിരിക്കും.. ആൾ  ഓടി വരാറുണ്ട് എന്റെ അടുത്തോട്ട്.. ശ്വാസം മുട്ടിക്കുമാവിധം ഇറുക്കി കെട്ടിപിടിച്ചു പരിഭവങ്ങൾ തീർക്കാറുണ്ട്.. എന്റെ മടിയിൽ കിടന്ന് ഒരു ആഴ്ചയിലെ വിശേഷങ്ങൾ പറയാറുണ്ട്..


ദേവൻ കോഴിക്കോട് ഒരു റൂം റെന്റ് നു എടുത്തിട്ടുണ്ട്..

ഏതേലും വീക്കെൻഡ് എന്നെകൊണ്ട് പോവാമെന്ന് പറയുന്നുണ്ട്.. ഓഫീസിൽ കൂടെ ജോലി ചെയ്യുന്നവരൊക്കെ അടുത്തടുത്ത റൂമുകളിൽ ഉള്ളത്കൊണ്ട് ഭക്ഷണമൊക്കെ എല്ലാരും കൂടെ ഒന്നിച്ചാണ് ഉണ്ടാക്കലും കഴിക്കലും.. ആദ്യമാദ്യം മടുപ്പായിരുന്ന ദേവന്റെ കോഴിക്കോട് ലൈഫ് പിന്നീട് എന്ജോയിങ്  ആയി മാറുന്നുണ്ടായിരുന്നു...


ഞാനും ദേവനും ഡിഗ്രി പഠിച്ചിരുന്നത് കോഴിക്കോട് ആണ്.. ഒരുതരത്തിൽ പറഞ്ഞാൽ ഞങ്ങൾ രണ്ടാളുടെയും വീട് തൃശൂർ ആണെങ്കിലും ഞങ്ങൾ തമ്മിൽ കണ്ടതും പ്രണയം പങ്കിട്ടതും കോഴിക്കോട് വെച്ചായിരുന്നു...

ദേവനെപ്പോലെ തന്നെ എനിക്കും പ്രിയപ്പെട്ടതായിരുന്നു കോഴിക്കോട്.. അവന്റെ വിരലിൽ കയ്യ്കോർത്തു നടന്നിരുന്ന വഴിയോരങ്ങളിലൂടെ പിന്നെയും പിന്നെയും നടക്കാനായി ഞാൻ കൊതിച്ചിരുന്നു...


ദേവനു അവിടെ ഒരുപാട് ഫ്രണ്ട്സിനെ കിട്ടി.. ഓഫീസിലും താമസ സ്ഥലത്തുമായി അവൻ ഉണ്ടാക്കാത്ത സൗഹൃദയങ്ങൾ ഉണ്ടായിരുന്നില്ല..

ദേവന്റെ ഫോൺ കാൾസിന്റെയും മെസ്സേജുകളുടെയും എണ്ണം കുറഞ്ഞു വന്നു..

അതെല്ലാം എന്നെ സങ്കടപെടുത്തിയിരുന്നെങ്കിലും അവന്റെ തിരക്കുകൾ ഞാൻ മനസിലാക്കാൻ ശ്രമിക്കുകയായിരുന്നു.. പലപ്പോഴും അതിൽ ഞാൻ പരാചിതയായി പോകുമ്പോൾ ഞങ്ങളുടെ മുറിക്കുള്ളിലെ നാല് ചുവറുകളിക്കുള്ളിൽ ഞാൻ എന്റെ സങ്കടങ്ങളെ തിളച്ചിരുന്നു...


വീക്കെൻഡ് ആവാൻ കാത്തിരുന്ന ദേവൻ എന്നുമുതലാണ് അത് ശ്രദ്ധിക്കാതെയായതെന്ന് എനിക്കറിയില്ല.. എല്ലാ വെള്ളിയാഴ്ചയും എന്റെ അടുത്തോട്ട് ഓടി വന്നിരുന്ന ദേവൻ പിന്നീടത് രണ്ടാഴ്ച കൂടുമ്പോൾ ഉള്ള വരവ് ആക്കി..

എന്നിരുന്നാലും എന്നും ഒരു വട്ടമെങ്കിലും എന്നെ വിളിച്ചു വിശേഷങ്ങൾ പറയാറുണ്ടായിരുന്നു ..  എന്നിലെ പെണ്ണിന് തൃപ്തിപെടാൻ  അത് മതിയായിരുന്നില്ലെങ്കിലും ഞാൻ അതിൽ സംതൃപ്തി കണ്ടെത്തിയിരുന്നു.. പതിയെ പതിയെ ദേവന്റെ വിശേഷങ്ങൾ കേൾക്കുന്ന കേൾവിക്കാരി മാത്രമായി ഞാൻ  മാറുകയായിരുന്നു..


എന്റെ ജീവിതത്തിൽ നടക്കുന്ന ഓരോ കാര്യങ്ങളും ഓരോ സംഭവങ്ങളും അവനോട് കൂടി പങ്കുവെക്കാൻ എന്റെ ഉള്ളം തുടിക്കോട്ടുമ്പോഴും  അതിനു സാധിക്കാതെ മനസാൽ കരഞ്ഞ ഞാൻ അവനൊരു വെറും കേൾവിക്കാരി മാത്രം ആവുകയായിരുന്നു..


 എന്തൊരു മാറ്റമാണ് എന്റെ ദേവനും വന്നത്.. എന്റെ മുഖമൊന്നു വാടിയാൽ എന്റെ ശബ്‍ദം ഒന്നിടറിയാൽ തിരിച്ചറിയാൻ പറ്റിയിരുന്ന അവൻ ഇന്ന് എന്റെ വാക്കുകൾ കേൾക്കാൻ പോലും താല്പര്യപെടുന്നില്ല.. അവന്റെ വിശേഷങ്ങൾ എന്നോട് പറയുന്നതിൽ മാത്രമാണ് അവനു തിടുക്കം.. അവൻ മാറിയതാണോ അതോ അവനു പോലും തിരിച്ചറിയാൻ പറ്റത്തവിധം ഞാനൊരു അഭിനയത്രി ആയി മാറിക്കഴിഞ്ഞോ??? എനിക്ക് അറിയുന്നില്ല..


എന്നെ അവിശ്വസിച്ചാലും ദേവനെ അവിശ്വസിക്കാൻ എനിക്ക് തോന്നുന്നില്ല..

അവനു എന്നെ മറന്നൊരു ജീവിതം പറ്റില്ലാന്ന് എനിക്കല്ലേ നന്നായി അറിയാവുന്നത്.. പിന്നെങ്ങനെ അവനെ അവിശ്വസിക്കും??


പതിയെ പതിയെ ദേവന്റെ വിശേഷങ്ങൾ എല്ലാം അവന്റെ ഓഫീസിൽ കൂടെ ജോലി ചെയ്യുന്ന അവന്റെ തൊട്ടടുത്ത റൂമിൽ താമസിക്കുന്ന ആൻ എന്നൊരു കോട്ടയംകാരി കൊച്ചിനെ ചുറ്റിപറ്റിയുള്ളതായിരുന്നു.. അപ്പോഴും അവനെ ഒരു തെല്ലുപോലും തെറ്റിദ്ധരിക്കാൻ എന്റെ ഉള്ളം അനുവദിച്ചിരുന്നില്ല.. ദേവന്റെ വാട്സാപ്പിലും ഫേസ്ബുക്കിലും തുടങ്ങി എല്ലായിടത്തും അവളുമൊന്നിച്ചുള്ള ചിത്രങ്ങൾ സ്ഥാനം പിടിച്ചപ്പോഴും അവന്റെ വാക്കുകളിൽ  നിറഞ്ഞു നിന്നിരുന്ന ആത്മാർത്ഥ സുഹൃത്തിനെ കാണാൻ ശ്രമിക്കുകയായിരുന്നു ഞാൻ.. നെഞ്ചു പൊട്ടിപോകുമാവിധം വേദന സഹിച്ചുകൊണ്ടാണ് അവളെ ദേവൻ അന്നകൊച്ച് എന്ന് വിളിക്കുന്നത് ഞാൻ കേട്ടുകൊണ്ടിരുന്നത്..


മൂന്ന് ആഴ്ചകൾക് ശേഷം ദേവൻ പിന്നീട് നാട്ടിൽ എത്തിയപ്പോഴും ഞാൻ ആ പണ്ടത്തെ 19 കാരി ആയിട്ടുണ്ടായിരുന്നു.. ആ സാമീപ്യം എന്നെ എല്ലാം മറന്നു പഴയ പ്രണയിനി ആക്കുന്നുണ്ടായിരുന്നു.. അവനു വേണ്ടി ഭക്ഷണം ഉണ്ടാക്കികൊടുക്കുമ്പോഴും  ഒന്നിച്ചിരുന്നു കഴിക്കുമ്പോഴും അവന്റെ ഓരോ നോട്ടവും എന്നെ കുളിരണിയിപ്പിക്കുന്നുണ്ടായിരുന്നു..  അടുക്കളയിൽ പാത്രം കഴുകികൊണ്ടിരുന്ന എന്നെ അവൻ പിന്നിലൂടെ വന്നു  പൊക്കിയെടുത്തു മുറിയിൽ കൊണ്ടുപോകുമ്പോഴും ബെഡിൽ കിടത്തി ശരീരത്തിൽ ആകമാനം ചുണ്ടുകൾക്കൊണ്ടും നാവുകൊണ്ടും തലോടുമ്പോഴും ഞാനൊരു നിമിഷം അവനെപറ്റി അനാവശയമായത് ആലോചിച്ച് വേദനിച  നിമിഷങ്ങളെ മനസാൽ ശപിക്കുകയായിരുന്നു..  കാരണം ഇപ്പോൾ എന്റെ മുന്നിൽ ഉള്ളത് എനിക്ക് എന്നും പരിചിതനായ എന്റെ ദേവൻ ആയിരുന്നു.. അവന്റെ സൗഹൃദം തെറ്റിധരിച്ചതിനു ദെവത്തിനോട് മാപ്പ് പറഞ്ഞുകൊണ്ടിരുന്നു ഞാൻ..


അവന്റെ ചുംബനങ്ങളിൽ സ്വയം മറന്നു കിടക്കുമ്പോഴും ഓരോ വസ്ത്രങ്ങളായി എന്റെ ശരീരത്തിൽ നിന്നും അടർന്നു മാറുന്നതും ആവേശത്തോടെ അവൻ എന്നിലേക്കു ആഴ്ന്നിറങ്ങുന്നതും ഞാനും ആസ്വദിക്കുകയായിരുന്നു.. ഞങ്ങളുടെ കിതപ്പും സീത്കാരങ്ങളും  കൊണ്ട് ആ നാല് ചുവരുകൾ നിറയുബോൾ ഞങ്ങൾ പരസ്പരം പ്രണയം അതിന്റെ എല്ലാ അർത്ഥങ്ങളോട് കൂടി പകരുകയായിരുന്നു.. ഇടക്ക് അവന്റെ ഫോൺ പല വട്ടം ശബ്‍ദിച്ചിരുന്നു.. ഒന്നിനും ഇടകൊടുക്കാതെ അവനെന്നിൽ നിർത്താതെ പെയ്തുകൊണ്ടിരുന്നപ്പോൾ ഞാനും പൂർണ സംതൃപ്തിയുടെ കൊടുമുടി കയറുകയായിരുന്നു..

ഇടക്കെപ്പോഴോ തളർന്നു അവനെന്റെ നെഞ്ചിൽ മുഖം ഒളിപ്പിച്ചപ്പോൾ എന്റെ വിരലുകൾ അവന്റെ മുടിയിഴകളെ പ്രണയിക്കുകയായിരുന്നു.. തെല്ലൊരു നേരത്തിനു ശേഷം മറഞ്ഞു  കിടന്നവൻ എന്നെ ആ നെഞ്ചിലോട്ട് വലിച്ചു ഇട്ട് മുറുക്കെ കെട്ടിപിടിച്ചു കെടക്കുന്നതും പിന്നീട് എപ്പോഴോ ആ കൈകൾ എന്റെ അരയിൽ പിടി മുറുക്കുന്നതും നെഞ്ചിലും വയറിലുമായി ഇഴഞ്ഞു നടക്കുന്നതും ഞാനും അറിയുന്നുണ്ടായിരുന്നു.. പിന്നെയും പിന്നെയും അവനേക്കുന്ന കിതപ്പും ചൂടും എന്തുകൊണ്ടോ ഞാനും ആഗ്രഹിക്കുന്നുണ്ടായിരുന്നു.. പിന്നെയും പിന്നെയും  ചുണ്ടുകളിൽ തുടങ്ങി എന്നെ പൂർണമായും അവനെന്നെ മഴയിൽ നനച്ചുകൊണ്ടിരുന്നു.. 


എന്നെ ഏറ്റവും തളർത്തിയത് പിറ്റേന്ന് തിരിച്ചു പോയതുമുതൽ ദേവന്റെയും അവന്റെ അന്നകൊച്ചിന്റെയും പിണക്കങ്ങളുടെ കഥ പറഞ്ഞു ദേവൻ എന്നെ ഒഴിവാക്കിയപ്പോഴാണ്..


ഒഴിവാക്കൽ ആയിരുന്നോ എന്തോ എനിക്കങ്ങനെയാണ് തോന്നിയത്..

 ദേവൻ വീട്ടിലോട്ട് വന്ന അന്ന് രാത്രിയിൽ..

 ഞങ്ങൾ പ്രണയത്തിന്റെ കൊടുമുടിയിൽ കയറി സ്വയം മറന്നു നിന്ന ആ രാത്രിയിൽ..

 അവളുടെ ഫോൺക്കോൾ ദേവൻ എടുക്കാത്തതിനെ തുടർന്ന് അവർ തമ്മിലുണ്ടായ സൗദര്യ പിണക്കവും അതെ തുടർന്ന് അവളെ വിഷമം മാറ്റി എടുക്കാൻ നടക്കുന്നതുമായി ദേവന്റെ പിന്നീടുള്ള കൊറച്ചു ദിവസങ്ങൾ കഴിഞ്ഞു..


അത്രേം വേദനയിൽ ഞാനെന്റെ ദേവനെ കണ്ടിട്ടില്ല എന്നുള്ളത് എന്റെ മറ്റൊരു അത്ഭുതമായിരുന്നു..


എന്റെ തോന്നൽ എന്ന് പറഞ്ഞു ഞാനും തള്ളിക്കളഞ്ഞ ചിന്തകളെല്ലാം എന്നിൽ വീണ്ടും പുനർജനിക്കുന്നുണ്ടായിരുന്നു..

ബാക്കി വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യൂ...

To Top