നിലാ, ഭാഗം 2

Valappottukal Page



രചന: ഇതൾ ഇതൾ

പത്ത് മിനിറ്റ് തികയും മുന്നേ ഋഷിയും ഫാമിലിയും എത്തി...  ഋഷിക്ക് ഒരു പെങ്ങൾ ആണ്... ചിന്നു എന്ന് വിളിക്കുന്ന അനു.... 

പരസ്പരം മോതിരം അണിയിക്കുമ്പോൾ ദീപ്തി എല്ലാ ദൈവങ്ങളെയും വിളിച്ച് പ്രാർഥിച്ചു.. തന്റെ അവസ്ഥ ഒരു കാരണവശാലും അമ്മുവിന് വരരുതെന്ന്...

ഇതെല്ലാം ധീരജ് ശ്രെദ്ധിക്കുന്നുണ്ടെന്ന് അവൾ അറിഞ്ഞില്ല.... അവന്റെ കണ്ണ് പലപ്പോഴും അവളിലേക്ക് തന്നെ പാറി വീണിരുന്നു...

ജോലി കഴിഞ്ഞ് വീട്ടിലേക്ക് എത്തിയപ്പോളാണ് മുന്നിൽ തന്നെ ഒരു കാർ ഇട്ടിരിക്കുന്നത് ദീപ്തി ശ്രെദ്ധിച്ചത്...  ഋഷി ആയിരിക്കുമോ എന്ന സംശയത്തിൽ അകത്തേക്ക് കയറിയതും ധീരജിനെയും അവന്റെ അമ്മയെയും ആണ് കാണാൻ കഴിഞ്ഞത്...

"ആ നീ വന്നോ... രാധിക ചേച്ചി വന്നപ്പോൾ മുതൽ നിന്നെ അന്വേഷിക്കുവാ..."സുമ അവളെ നോക്കിക്കൊണ്ട് പറഞ്ഞതും എല്ലാവരുടെയും കണ്ണ് അവളിലായി...

എല്ലാവരെയും നോക്കി ഒന്ന് ചിരിച്ച് റൂമിലേക്ക് കയറിയതും ധീരജിന്റെ അമ്മ പറഞ്ഞത് കേട്ട് അവിടെ തന്നെ നിന്നുപോയി....

"ഞങ്ങൾ വന്നത് എന്റെ മോൻ ധീരജിന് ദീപുമോളെ തരുവോ എന്ന് ചോദിക്കാൻ ആയിരുന്നു..."

ദീപ്തി ഞെട്ടിക്കൊണ്ട് തിരിഞ്ഞു നോക്കി.. അതേ ഞെട്ടലിൽ ആയിരുന്നു ധീരജും... ഒന്നും പറയാതെ അവൾ റൂമിലേക്കു കയറി ലോക്ക് ചെയ്തു..

"അമ്മ എന്തൊക്കെയാ ഈ പറയുന്നേ... ഇതിനാണോ എന്നെ ഇങ്ങോട്ട് കൊണ്ട് വന്നത്..."

"നീ മിണ്ടാതെ ഇരിക്കെടാ ചെക്കാ...  നീ എന്തിനാ എന്നോട് ദേഷ്യപ്പെടുന്നത്... പണ്ട് ആ കൊച്ച് പഠിച്ചിരുന്ന കാലത്ത് അതറിയാതെ അതിന്റെ പിന്നാലെ നടന്നിരുന്ന കാര്യം എനിക്ക് അറിയാം... ആ ഒരു ധൈര്യത്തിലാണ് നിന്നെ ഞാൻ ഇങ്ങോട്ട് കൊണ്ട് വന്നത്...."രാധിക അത് പറഞ്ഞതും എല്ലാരും അവനെ അത്ഭുതത്തോടെ നോക്കി... ധീരജ് ഒന്നും പറയാനാകാത്ത അവസ്ഥയിലുമായി...അവൻ എണീറ്റ് പുറത്തേക്ക് ഇറങ്ങി...

"നോക്ക് വിശ്വൻ സാറെ... ഇവനും ഒരു ഡിവോഴ്സ് കഴിഞ്ഞു നിൽക്കുവാ...  അനുഭവിക്കാവുന്നതിന്റെ പരമാവധി രണ്ട് പേരും അനുഭവിച്ചു... ഇത്രയും നാൾ അവനോട് പുതിയൊരു ജീവിതത്തെ കുറിച്ച് ഞാൻ സംസാരിച്ചില്ല... പക്ഷെ എത്ര നാൾ ഇങ്ങനെ ഇവർ നടക്കും.... എന്റെ കുഞ്ഞിന്റെ മനസ്സിൽ മോളോട് മുന്നേ ഇഷ്ടം ഉണ്ടായിരുന്നു... അത് അവൻ പറഞ്ഞില്ല.... ഇപ്പൊ രണ്ട് പേരും ഒരേ അവസ്ഥ നേരിടുന്ന സാഹചര്യത്തിൽ....."അവർ അത്രയും പറഞ്ഞു കൊണ്ട് വിശ്വനെ നോക്കി....

❤️❤️

അകത്ത് അവർ പറഞ്ഞത് തന്നെ ആലോചിക്കുവായിരുന്നു ദീപ്തി... പെട്ടെന്ന് ആണ് അമ്മു വന്ന് മടിയിൽ തല വെച്ചു കിടന്നത്....

"അവർ പോയോ അമ്മു..."മുടിയിലൂടെ വിരലോടിച്ചുകൊണ്ട് ദീപ്തി ചോദിച്ചതും അവൾ തലയാട്ടി....

"ചേട്ടായി നല്ലതാ ചേച്ചി..  സമ്മതിക്കണേ കല്യാണത്തിന്.... പൊന്ന് പോലെ നോക്കും നിന്നെ..."ഒന്നും പറയാതെ എണീറ്റ് അവൾ ബാത്‌റൂമിലേക്ക് കയറി...

തിരിച്ചിറങ്ങിയപ്പോൾ തന്നെ പ്രതീക്ഷിച്ചെന്ന പോലെ അമ്മയും അച്ഛനും ഇരിപ്പുണ്ടായിരുന്നു...

"മോളെ അവർ വന്നത്..."

"എനിക്ക് സമ്മതമാണച്ഛാ കല്യാണത്തിന്..."ചെറുപുഞ്ചിരിയോടെ പറഞ്ഞതും അവരുടെ കണ്ണിൽ അത്ഭുതം ആയിരുന്നു...

"ഞങ്ങൾടെ സന്തോഷത്തിന് വേണ്ടി മോള് സമ്മതിക്കേണ്ട... ഒരിക്കലും കല്യാണക്കാര്യം പറഞ്ഞ് ഞങ്ങൾ നിന്നെ നിർബന്ധിക്കില്ല... നിന്റെ സന്തോഷം ആണ് ഇവിടെ വലുത്..."

അച്ഛൻ അത് പറഞ്ഞതും അടുത്ത് ചെന്നിരുന്ന് തോളിലേക്ക് തല ചായ്ച്ചു...

"ഞാൻ മനസ്സോടെ ആണത് പറഞ്ഞത്... അച്ഛന് അറിയാവുന്ന ആളുകൾ അല്ലേ... പ്രിയ ശിഷ്യൻ അല്ലേ... എനിക്ക് സമ്മതക്കുറവൊന്നുല്ല.."അത്രയും പറഞ്ഞ് തിരികെ റൂമിലേക്ക് പോന്നു...

രാത്രി ഉറങ്ങാൻ കിടക്കുമ്പോളും പലവിധ ചിന്തകൾ ആയിരുന്നു അവളുടെ മനസ്സിൽ. എത്രയൊക്കെ ജോലി ഉണ്ടെന്ന് പറഞ്ഞാലും അമ്മേം അച്ഛനും ആഗ്രഹിക്കുന്നു എനിക്ക് ഒരു തുണ ഉണ്ടാകുവാൻ... അവരുടെ മനസ്സ് വേദനിച്ചു കാണാൻ ഞാനും ആഗ്രഹിക്കുന്നില്ല... പക്ഷെ ധീരജിനെ അങ്ങനെ കാണാനും കഴിയുന്നില്ല... വിവാഹം എന്ന് കേൾക്കുമ്പോളേ മുറിപ്പെടുത്തുന്ന ഓർമ്മകൾ മാത്രമാണ് ഉള്ളിലേക്ക് വരുന്നത്.... എന്നാൽ ആ സമയത്ത് അവരുടെ ആഗ്രഹം മനസിലാക്കി അങ്ങനെ പറയാനേ കഴിഞ്ഞുള്ളൂ...

ഓരോന്നും ആലോചിച്ച് തലക്ക് ഭ്രാന്ത്‌ പിടിക്കുന്നത് പോലെ തോന്നി ദീപ്തിക്ക്...
തിരിഞ്ഞ് അമ്മുവിന് അഭിമുഖംമായി കിടന്നു...

"അമ്മു..."

"മ്മ്മ്.."

"എനിക്കെന്തോ പറ്റുമെന്ന് തോന്നുന്നില്ല മോളെ... എനിക്ക് ആ ധീരജിനെ കുറിച്ച് ഒന്നും അറിയില്ല...."ബാക്കി പറയാൻ സമ്മതിക്കാതെ അമ്മു അവളുടെ വാ പൊത്തി...

"എന്തായാലും ആ രക്ഷസനെക്കാളും നല്ലതാ ചേട്ടായി...നോവിക്കാതെ സ്നേഹിക്കും... നീ കൂടുതലൊന്നും ചിന്തിക്കേണ്ട... നല്ലതാടീ... ഒരിക്കൽ മുറിവേറ്റ മനസ്സാ... അതിന്റെ വേദന മനസിലാവുന്ന ഒരാളും മറ്റൊരാളെ സങ്കടപ്പെടുത്തില്ല..."

ഉറക്കം വരുന്നത് വരെയും ആ വാക്കുകൾ അവളുടെ ഉള്ളിൽ അലയടിച്ചു... "ഒരിക്കൽ മുറിവേറ്റ മനസ്സ്..."

രണ്ട് ദിവസം കഴിഞ്ഞ് ധീരജും അമ്മയും അച്ചുവേച്ചിയും അനുവും കൂടി  പെണ്ണ് കാണാൻ വന്നപ്പോഴും അവനോട് സംസാരിക്കാൻ അവൾ  സമ്മതിച്ചില്ല...മനസ്സ് അപ്പോളും അവനോട് അടുക്കാൻ വിസമ്മതിക്കുന്നത് പോലെ.... അവളുടെ അവസ്ഥ മനസിലാക്കിയെന്നത് പോലെ സംസാരിക്കാൻ ആയി ഒന്നുമില്ലെന്ന് ധീരജ് പറഞ്ഞത് അവൾക്ക് ഏറെ ആശ്വാസം ആയി...

ധീരജ് ഒഴികെ എല്ലാവരും അവളോട് സംസാരിക്കുമ്പോളും ഉള്ളിന്റെ ഉള്ളിൽ ഒരു വീർപ്പ് മുട്ടൽ ആയിരുന്നു....

ഒരാഴ്ച മുഴുവനും അവനെ കുറിച്ച് തന്നെ ആലോചിച്ചു... ഇനിയും ഒരു ജീവിതത്തെ പറ്റി എന്തുകൊണ്ടോ ചിന്തിക്കാൻ കഴിയുന്നില്ല.... മനസ്സിന് താല്പര്യമില്ലാതെ ഒരാളുടെ ജീവിതത്തിലേക്ക് കടന്നു ചെന്ന് അവന്റെ സന്തോഷങ്ങളെ തല്ലിക്കെടുത്താൻ കഴിയുന്നില്ല....

കൂടുതലൊന്നും ആലോചിക്കാതെ ഫോൺ എടുത്ത് അവന്റെ നമ്പറിൽ വിളിച്ചു... അമ്മു മുന്നേ സേവ് ചെയ്തു വെച്ചത് കൊണ്ട് ആരോടും ചോദിക്കേണ്ടി വന്നില്ല....

"ഡോ....."ഫോൺ എടുത്ത പാടെ ഒരു ഹെലോ പോലും പറയാതെ ധീരജ് അങ്ങനെ വിളിച്ചതും അവളുടെ നെറ്റി ഒന്ന് ചുളിഞ്ഞു....

"ഇത് ഞാനാ... ദീപ്തി...."അവന് ആൾ മാറിയതാകും എന്ന് വിചാരിച്ച് അവൾ പറഞ്ഞു...

"തന്റെ ഫോണിൽ നിന്ന് പിന്നെ അമ്മു വിളിക്കില്ലല്ലോ... എനിക്ക് മനസിലായടോ..."

"എനിക്ക് ഈ വിവാഹത്തിന് സമ്മതമല്ല... അത് പറയാനാ വിളിച്ചേ..."

"ഡോ... താൻ എന്താ ഇങ്ങനെ പറയുന്നേ..."അത്രയും നേരം ചിരിയോടെ സംസാരിച്ചിരുന്നവന്റെ സ്വരം ഒന്ന് താണു...

"എനിക്ക് ഇനി ഒരു ലൈഫ്... പറ്റില്ലത്...വേറൊരാളുടെ ലൈഫ് നശിപ്പിക്കാൻ തയ്യാറല്ല ഞാൻ..അതുമല്ല.. ചൂട് വെള്ളത്തിൽ വീണ പൂച്ചയാണ് ഞാൻ... വെള്ളം എന്ന് കേൾക്കുമ്പോൾ തന്നെ ഉള്ളിൽ ഭയമാണ്...."അത്രയും പറഞ്ഞ് അവന്റെ മറുപടി കേൾക്കാൻ നിൽക്കാതെ അവൾ ഫോൺ കട്ട് ചെയ്തു....

പിന്നീട് കുറച്ചു ദിവസത്തേക്ക് അവനെക്കുറിച്ച്  ഒരു വിവരവും ഉണ്ടായില്ല... താൻ പറഞ്ഞ കാര്യം അവൻ വീട്ടിൽ വിളിച്ചു പറഞ്ഞില്ലെന്ന് അവരുടെ സംസാരത്തിൽ നിന്നും ദീപ്തിക്ക് മനസിലായി....

ഒരു ദിവസം കോളേജ് വിട്ട് മെയിൻ ഗേറ്റിൽ എത്തിയതും അവിടെ നിൽക്കുന്ന ധീരജിനെ കണ്ട് ഞെട്ടി... മൈൻഡ് ചെയ്യാതെ അടുത്ത് കൂടി കടന്നപ്പോളേക്കും കയ്യിൽ പിടി വീണിരുന്നു....

"എനിക്കൊന്ന് സംസാരിക്കണം ദീപ്തി... ഒരു അര മണിക്കൂർ... അത്രയും സമയം എനിക്ക് വേണ്ടി മാറ്റിവെച്ചൂടെ..."കൈ വിട്ട് ദയനീയമായി പറഞ്ഞപ്പോൾ മറിച്ചൊന്നും പറയാൻ തോന്നിയില്ല..

ബീച്ചിൽ വന്നിട്ട് അഞ്ചു മിനിറ്റ് കഴിഞ്ഞു.. ഇതുവരെ അവൻ ഒന്നും പറയാത്തതിനാൽ അവൾ തന്നെ സംസാരത്തിന് തുടക്കം ഇട്ടു...

"ധീരജിന് എന്താ പറയാനുള്ളത്....."

"ദീപ്തി... തന്റെ ജീവിതത്തിൽ നടന്നതെല്ലാം എനിക്ക് അറിയാം..... അതുപോലെ തന്നെ എന്റെ ജീവിതത്തിൽ നടന്നതും താൻ അറിയണമെന്ന് എനിക്ക് തോന്നി... അറിയാം തനിക് ഞാനുമായുള്ള വിവാഹത്തിന് സമ്മതമല്ലെന്ന്...പക്ഷെ എന്തോ പറയാൻ ഇന്നലെ മുതൽ വിചാരിക്കുവാണ്...."

ധീരജ് പറഞ്ഞതും അറിയാനെന്ന പോലെ അവൾ അവനെ നോക്കി.... അമ്മുവിനോട്‌ പലതവണ ചോദിക്കണം എന്ന് കരുതിയതാണ് ധീരജിന്റെ കാര്യം.. പക്ഷെ അവൾ അതിനെ വളച്ചൊടിച്ച് രീതി മാറ്റും എന്നറിയാവുന്നത് കൊണ്ട് ആരോടും ചോദിക്കാൻ നിന്നില്ല....

സ്റ്റോൺ ബെഞ്ചിൽ പിന്നിലേക്ക് ചാരി ഇരുന്ന് ധീരജ് കടലിലേക്ക് നോക്കി...

"എന്റെ ലൈഫ് വല്ലാത്തൊരു കോമഡി ആണെടോ... പഠിക്കുന്ന സമയത്ത് ഒരു പെൺകുട്ടിയെ ഇഷ്ടം ആയിരുന്നു... ആദ്യമൊക്കെ സീരിയസ് ആയിരുന്നു... പിന്നെ പിന്നെ അതങ്ങ് ഉള്ളിൽ ഉറച്ചു.... പ്രേമിച്ചു നടക്കാൻ താല്പര്യമില്ലാത്തത് കൊണ്ട് സ്വന്തം കാലിൽ നിന്നിട്ട് ചെന്ന് പെണ്ണ് ചോദിക്കാമെന്ന് കരുതി...പക്ഷെ ജോലി കിട്ടുന്നതിന് മുന്നേ ആ കുട്ടി കല്യാണം കഴിഞ്ഞു പോയി...  വല്ലാത്ത വിഷമം ആയിരുന്നു അപ്പൊ... കുറച്ചു നാളൊക്കെ ആകെ സീൻ ആക്കി നടന്നു... പിന്നെ അമ്മേടെ ഒരു ബ്രദർ ഓസ്ട്രേലിയയിൽ ഉണ്ട്.. എന്നെ നിർബന്ധിച്ചവിടേക്ക് അയച്ചു... 

മൈൻഡ് ഒക്കെ സെറ്റ് ആയി നാട്ടിൽ വന്നപ്പോൾ കല്യാണം എന്നും പറഞ്ഞ് അമ്മ പിന്നാലെ കൂടി.... അവസാനം നിവൃത്തി ഇല്ലാതെ സമ്മതിച്ചു.... എന്തായാലും കെട്ടണം.. അപ്പൊ ആരും ഇല്ലാത്ത പാവപ്പെട്ട കുട്ടിയെ കല്യാണം കഴിച്ചാലോ എന്ന് മനസ്സിൽ വെറുതെ തോന്നി...  അതാവുമ്പോ അവരുടെ കൂടെ ഉള്ളവരെ സ്വന്തം ആയി കാണാനും കഴിയും....അപ്പൊ തന്നെ അമ്മയോട് പറയുകയും ചെയ്തു....

നമ്മുടെ സിറ്റിയിലെ ഓർഫണേജ് ഇല്ലേ.. അവിടത്തെ ഒരുപാട് കുട്ടികളെ ഞങ്ങളുടെ ചാരിറ്റി ഫണ്ട്‌ വക പഠിപ്പിക്കുന്നുണ്ട്.. അവിടന്നാണ് ഞാൻ ആരതിയെ കാണുന്നത്... വെളുത്ത് മെലിഞ്ഞൊരു പെൺകുട്ടി... അമ്മക്ക് കണ്ടപാടെ ഒത്തിരി ഇഷ്ടമായി... അവളുടെ പൂർണ സമ്മതം വാങ്ങി തന്നെയാണ് ഞങ്ങളുടെ കല്യാണവും നടന്നത്.... അധികം ആഘോഷം ആക്കാതെ ചെറിയൊരു രീതിയിൽ.....

കല്യാണം കഴിഞ്ഞു  അധികം വൈകാതെ ഞാൻ അവളെയും കൊണ്ട് തിരിച്ച് ഓസ്ട്രേലിയയിലേക്ക് തന്നെ പോയി.... വളരെ ഹാപ്പി ആയിരുന്നു ഞങ്ങൾ... ചെറിയ ചെറിയ വാശികൾ ഉണ്ടെന്നല്ലാതെ അവൾ എന്നെ മറ്റൊരു രീതിയിൽ ബുദ്ധിമുട്ടിച്ചില്ലായിരുന്നു... പറ്റാവുന്ന സമയങ്ങളിലൊക്കെ ഞങ്ങൾ  ഔട്ടിംഗിന് പോകും... പഴയ പ്രണയത്തെ കുഴിച്ചു മൂടിയാണ് ഞാൻ അവളുമായി പുതിയ ജീവിതം തുടങ്ങിയത്...

ആറു മാസം കഴിഞ്ഞപ്പോൾ ആരതി പ്രെഗ്നന്റ് ആയി... എന്റെ ജീവിതത്തിൽ ഞാൻ ഏറ്റവും കൂടുതൽ സന്തോഷിച്ച ദിവസം... ഭർത്താവിൽ നിന്ന് അച്ഛനിലേക്കുള്ള മാറ്റം ഞാൻ പെട്ടെന്ന് അറിഞ്ഞു... ഓരോ ദിവസവും അവളുടെ ഇഷ്ടത്തിനനുസരിച്ചാണ് അവൾക്ക് ഓരോന്ന് വാങ്ങി കൊടുക്കുന്നതും മറ്റും.... ആ സമയത്ത് എനിക്ക് അവളോടുള്ള പ്രണയത്തിനും സ്നേഹത്തിനും ബഹുമാനം എന്നൊരു തലം കൂടി ഉണ്ടാവുകയായിരുന്നു...

അവളുടെ കുഞ്ഞു കുഞ്ഞു ഇഷ്ടങ്ങളെ പോലും അതേ പടി സാധിച്ചു കൊടുക്കുമ്പോൾ എന്റെ ഉള്ളം സന്തോഷം കൊണ്ട് നിറയുകയായിരുന്നു... എന്നെ ആദ്യമായി അറിഞ്ഞവൾ.... എനിക്ക് അച്ഛൻ എന്ന സ്ഥാനം തന്നവൾ..."""""

അത്രയും പറഞ്ഞ് അവൻ ഒന്ന് പുച്ഛത്തോടെ ചിരിച്ചു.. ദീപ്തി അവനെ നോക്കി തന്നെ ഇരിക്കുവായിരുന്നു.. ബാക്കി അവൻ പറയുന്നതിന് അവൾ കാത് കൂർപ്പിച്ചു...

"എന്റെ എല്ലാ സന്തോഷവും ഒറ്റ ദിവസം കൊണ്ടാണ് ഇല്ലാതായത്... ഓഫീസിൽ നിന്ന് നേരത്തെ അവളെ കാണാൻ വേണ്ടി വന്നതാ ഫ്ലാറ്റിലേക്ക്.. ഞങ്ങൾടെ ബെഡ് റൂമിൽ അവളോടൊപ്പം എന്റെ കൂടെ ജോലി ചെയ്യുന്നവനെ കണ്ട് ഞാൻ ഞെട്ടി.. കൂടെ daddy's baby എന്ന അവന്റെ വിളിയും അവളുടെ വയറിലേക്ക് നോക്കി...

ചതിക്കുവായിരുന്നെടോ എന്നെ രണ്ടും കൂടി... മുന്നിലേക്ക് ഞാൻ ചെന്ന് നിന്നപ്പോൾ പോലും അവരുടെ മുഖത്ത് കുറ്റബോധത്തിന്റെ ഒരംശം പോലും എനിക്ക് കാണാൻ കഴിഞ്ഞില്ല... തളർന്നു പോയി... അവളോട് പിന്നെ ഞാൻ ഒന്നും സംസാരിച്ചില്ല... എന്റെ കഴിവ് കേട് ആയിരിക്കുമല്ലോ അവൾ വേറൊരാളെ തേടി പോകാൻ കാരണം... എന്റെ സ്നേഹത്തിൽ കുറവ് തോന്നിയിട്ടുണ്ടാകും.... പക്ഷെ ഒരിക്കൽ പോലും മനസിലാക്കാൻ പറ്റിയില്ല എനിക്കത്... മറ്റൊരാളുടെ കുഞ്ഞിനെ പോലും സ്വന്തം ആയി കണ്ടു ഞാൻ...."""""

"പിന്നെന്തുണ്ടായി.."
ബഞ്ചിൽ മുറുകിയ അവന്റെ കൈകൾക്ക് മേലെ കൈ വെച്ചുകൊണ്ട് അവൾ ചോദിച്ചു...

"""""എന്തുണ്ടാവാൻ.. അന്ന് ഞാൻ ലൈഫിൽ ആദ്യമായി മൂക്ക് മുട്ടെ കുടിച്ചു... അത് തന്നെ..."""""

അവൻ ചിരിച്ചുകൊണ്ട് ബെഞ്ചിലേക്ക് ചാരി ഇരുന്ന് മുകളിലേക്ക് നോക്കി..... ദീപുവിന്റെ കണ്ണുകൾ അപ്പോളും സംശയഭാവത്തോടെ അവനെ തന്നെ വീക്ഷിക്കുകയായിരുന്നു...

"""""ഇത് സിനിമ ഒന്നല്ലല്ലോ ചതിച്ചവളോട് പ്രതികാരം ചെയ്യാൻ... രണ്ട് ദിവസം എന്റെ അവസ്ഥ കണ്ട് താങ്ങും തണലും ആയി കുറച്ചു കൂട്ടുകാർ കൂടെ തന്നെ ഉണ്ടായിരുന്നു... അത് കഴിഞ്ഞു നാട്ടിലേക്ക് വന്നിട്ടാണ് ബന്ധം പിരിയാൻ ഉള്ള കാര്യങ്ങൾ നോക്കിയത്...പെട്ടെന്ന് തന്നെ അവൾക്ക് ഞാൻ സ്വാതന്ത്ര്യം കൊടുത്തു...."""""

"അപ്പൊ ഇയാൾക്ക് അവളോട് ഒരു ഫീലിംഗ്സും ഇല്ലേ...."

"""""വെറുത്തു പോയെടോ.... വല്ലാതെ വെറുത്തു ഞാൻ അവളെ.... ഹൃദയം കൊണ്ട് സ്നേഹിച്ചവർ നമ്മളെ കോമാളിയാക്കുകയായിരുന്നു എന്നറിയുന്ന നിമിഷം..... അവരോടുണ്ടായിരുന്ന സ്നേഹം എങ്ങോ പോയിമറയും....

എന്റെ ഫ്രണ്ട്സ്.... എന്റെ ഈ മാറ്റത്തിന്റെ കാരണം അവരാണ്.. എന്റെ മനസ്സിന്റെ ഒരു കോണിൽ പോലും ഇപ്പൊ ആരതി ഇല്ല..."""""

"എനിക്കൊന്നും അറിയില്ലായിരുന്നു..."അവൾ അവനെ അലിവോടെ നോക്കി..

"അറിയാം... തന്നോട് ആരും പറയാൻ ചാൻസ് ഇല്ല... തന്റെ കാര്യം പറഞ്ഞ് അമ്മ എന്നെ നന്നായി നിർബന്ധിക്കുന്നുണ്ട്... അതാ ഞാനും സമ്മതിച്ചത്... തന്റെ അവസ്ഥ എനിക്ക് മനസിലാകും... ഹൃദയത്തിൽ മുറിവേറ്റവരാണ് നമ്മൾ... തോണിയിൽ ഒരേ ദിശയിൽ സഞ്ചരിക്കുന്നവർ... പരസ്പരം മനസ്സിലാക്കി ജീവിക്കാൻ നമുക്ക് കഴിയുമെന്നുള്ള തോന്നലിലാണ് ഇങ്ങനെ ഒരു ആലോചന വന്നത് തന്നെ... എനിക്കും കുറച്ചു സമയം ആവശ്യമായിരുന്നു... എല്ലാത്തിനോടും പൊരുത്തപ്പെടാൻ....

സാരില്ലെടോ... ഞാൻ അമ്മയെക്കൊണ്ട് വിശ്വൻ സാറിനെ വിളിപ്പിച്ചോളാം..."

ദീപ്തി ഒന്നും പറഞ്ഞില്ല... കുറച്ചു നേരം അവനെ തന്നെ നോക്കി ഇരുന്നു... പിന്നെ ഒന്നും മിണ്ടാതെ എണീറ്റു പോയി...

"""തമസ്സിനെ പൂ നിലാവാക്കും...
നീരാർദ്രമാം തപസ്സിനെ താരുണ്യം ആക്കും..
താരങ്ങളായി സ്വപ്ന രാഗങ്ങളായി
ഋതു താളങ്ങളായി ആത്മ ധാനങ്ങളായി            അനന്തതയെ പോലും മധുമയമാക്കുമ്പോൾ പ്രണയം അമൃതമാകുന്നു
പ്രപഞ്ചം മനോഞ്ജമാകുന്നു
പ്രണയം....."""
              കടപ്പാട് -നിലാവിൽ ഒരു പ്രണയം

ധീരജ് മൗനമായി കടലിലേക്ക് നോക്കി മൊഴിഞ്ഞു....

❤️❤️❤️❤️

""ഞാനും പ്രണയിക്കുന്നു പെണ്ണേ നിന്റെ നിലാവിനെ...!
അത്രമേൽ ഗാഡ്ഢമായ് നിഗൂഢമായ് മൗനിയായ്, ഞാനും നിന്നെ പ്രണയിച്ച് പോകുന്നു...!
പൗർണമിയായ്‌ നീ വരും യാമങ്ങളിലൊന്നിൽ ഞാനുമൊരു ഇരവായ് പ്രണയിച്ച് പോകുന്നു""

ഡയറിയിലെ വരികളിൽ കൂടി അവന്റെ വിരലുകൾ സഞ്ചരിച്ചു..പുസ്തകതാളുകൾക്കിടയിൽ ഒളിപ്പിച്ച ഫോട്ടോ കയ്യിൽ എടുത്തതും അവന്റെ ഫോണിൽ മെസ്സേജ് നോട്ടിഫിക്കേഷൻ വന്നതും ഒരുമിച്ചായിരുന്നു..ദീപ്തി എന്ന് കണ്ടതും ഡയറി അലമാരയിൽ വെച്ചു ലോക്ക് ചെയ്ത് ഫോൺ എടുത്തു നോക്കി...

മെസ്സേജ് വായിച്ച് ആദ്യമൊന്നും നെറ്റി ചുളിഞ്ഞെങ്കിലും അർഥം മനസ്സിലായതും അവന്റെ ഹൃദയം പുഞ്ചിരിതൂകി...

❤️❤️

അവനോടൊന്നും പറയാതെ തിരികെ പോന്നതിൽ വിഷമം തോന്നിയിരുന്നു.. പക്ഷെ ഉള്ളിൽ അവന്റെ ജീവിതം മാത്രമായിരുന്നു... പ്രണയം കൊണ്ട് മുറിവേറ്റ രണ്ട് ഹൃദയങ്ങൾ...

വീടെത്തിയപ്പോൾ അവിടെ കല്യാണക്കാര്യം തന്നെയായിരുന്നു ചർച്ച... അമ്മുവിന്റെ കല്യാണത്തിന് മുന്നേ തന്റെ നടത്തണം.. അതാണവരുടെ ആഗ്രഹം... അകത്തേക്ക് കയറിയതും അച്ഛൻ പറഞ്ഞതും അത് തന്നെയായിരുന്നു.... ഒന്ന് ചിരിച്ചുകൊണ്ട് തലയാട്ടി റൂമിലേക്ക് പോന്നു...

കുളിച്ചു ഫ്രഷായി റൂമിൽ കയറിയതും അച്ഛന്റെ വാട്സ്ആപ്പ് മെസ്സേജ് കണ്ടു.. കറക്റ്റ് രണ്ട് മാസം കഴിഞ്ഞുള്ള ഡേറ്റിൽ മുഹൂർത്തം കുറിച്ച് കിട്ടിയിരിക്കുന്നു... പണ്ടേ ഉള്ള പണിയാണ് അച്ഛന്റെ.. നേരിട്ട് പറയാൻ മടി വരുമ്പോൾ ഇതുപോലത്തെ പരിപാടി ഒപ്പിക്കും... ചെറിയ പിള്ളേരെ പോലെ... കുറച്ചു നേരം ആ മെസ്സേജ് നോക്കിയിരുന്നിട്ട് നേരെ അത് ധീരജിന് ഫോർവേഡ് ചെയ്തു... അധികം ആലോചിക്കാൻ നിന്നില്ല... മനസ്സ് പറഞ്ഞത് അങ്ങനെ ചെയ്യാനാണ്....

💞💞💞💞

രണ്ട് മാസം പെട്ടെന്ന് കടന്നു പോയി...  ദിവസങ്ങൾ മുന്നോട്ട് പോകുന്തോറും മനസ്സ് കൊണ്ട് അവന്റെ ഭാര്യയാകാനുള്ള തയ്യാറെടുപ്പിൽ ആയിരുന്നു ദീപ്തി... മനസ്സിൽ നിന്ന് പവൻ എന്ന അധ്യായം പൂർണമായും ഒഴിഞ്ഞിരുന്നു... മുറിവേൽപ്പിക്കുന്ന സ്വപ്നങ്ങൾ വരെ...

ഇടക്കുള്ള കൂടിക്കാഴ്ചകൾ അവനെ അവൾക്ക് കൂടുതൽ മനസിലാക്കി കൊടുത്തു.. അഞ്ചു മിനിറ്റ് മാത്രം ദൈർഘ്യമേറിയ കോളുകളിൽ പോലും അവൾ മൂകയായിരുന്നു...

ഇന്നാണ് ആ ദിവസം... ദീപ്തി  ദീപ്തിധീരജ് ആകുന്ന ദിവസം.... അമ്പലനടയിൽ തൊഴുകയ്യാലേ നിൽക്കുമ്പോൾ മനസ്സ് ശൂന്യമായിരുന്നു.... നല്ലൊരു ജീവിതത്തിന് വേണ്ടി പ്രാർത്ഥിക്കാൻ എന്തുകൊണ്ടോ അവൾ ഭയന്നു....  കൈകൾ വിറച്ചു... നെറ്റിയിൽ വിയർപ്പ് പൊടിഞ്ഞു.... പെട്ടെന്നാണ് മുഖത്തിന് അഭിമുഖമായി ഒരു കർച്ചീഫ് നീണ്ടത്... ആളെ കണ്ടതും കണ്ണുകൾ വിടർന്നു...

"ശാരി....."പേര് ഉരുവിട്ടതും അവൾ കെട്ടിപ്പിടിച്ച് കവിളിൽ ചുംബിച്ചതും ഒന്നിച്ചായിരുന്നു...
അടുത്ത് തന്നെ മോനുമായി വിശ്വാസേട്ടൻ നിൽപ്പുണ്ടായിരുന്നു... വർഷങ്ങൾക്ക് ശേഷമുള്ള കണ്ടുമുട്ടൽ....  ഒന്നും പറയാനാകാതെ ദീപ്തി അവളെ തന്നെ നോക്കി നിന്നു...

"എന്തെടീ ഊളെ നോക്കുന്നേ.. എന്നെ ആദ്യമായി കാണുന്ന പോലെ... ഞാൻ പഴയ ശാരി തന്നെ ആണെടീ... കൂടെ ഒരു കൊച്ച് വന്ന് അത് തന്നെ മാറ്റം..."പിന്നെയും അവൾ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു...


കൂടുതൽ കഥകൾക്ക് ഈ പേജ് ഫോളോ ചെയ്യൂ....
To Top