നിത്യ കല്യാണി, 2 ഭാഗങ്ങളും ഒരുമിച്ചു വായിക്കൂ...

Valappottukal Page

 




രചന: Parvana

"""മഴനീർ തുള്ളികൾ

നിൻ തനുനീർ മുത്തുകൾ...

തനുവായ് പെയ്തിടും...

കനവായ് തോർന്നിടും."""


ക്ലാസ്സിൽ നിന്നിറങ്ങി സ്റ്റാഫ്‌റൂമിലേയ്ക്ക് നടക്കുമ്പോൾ നിത്യയുടെ മനസ്സ് ഈ വരികളിൽ കുടുങ്ങി  കിടക്കുകയായിരുന്നു.


""""നിത്യ കുട്ടിയെ.... പുതിയ സാർ വന്നിട്ടുണ്ട്...ഗാനഭൂഷണം ആണെന്നൊക്കെ പപ്പേട്ടൻ തള്ളി മറിച്ചിരുന്നു.""സ്റ്റാഫ്‌റൂമിൽ എത്തിയപ്പോഴാണ് ആനി ടീച്ചർ നിത്യയോട്  പറഞ്ഞത്.


""""ആഹ് കണ്ടില്ല ടീച്ചറേ...ആളെങ്ങനെയാ... ശേഖർ സാറിനെ പോലെ വല്ല മുരടനും ആണോ.""""

ബുക്ക്‌ അടുക്കി മേശമേൽ വെച്ച് കൊണ്ട് നിത്യ ചോദിച്ചു.


"""ഉവ്വ് ഇതിപ്പോ പോയ പുലിയേക്കാൾ വലുതാണ് വന്നത്.... ശേഖർ സാർ ഇതിലും ഭേദം ആയിരുന്നെന്റെ നിത്യേ.. """"ആനി ടീച്ചർ ഒന്ന് നെടുവീർപ്പിട്ടു.


""""ടീച്ചറിന് രാവിലെ തന്നെ കാര്യായിട്ട് എന്തോ കിട്ടിയെന്ന് തോന്നുന്നല്ലോ..""""


""""എന്ത് പറയാനാ .. അങ്ങേരിങ്ങോട്ട് വന്നപ്പോ ഞാൻ മാത്രേ ഇവിടെ ഉണ്ടായുള്ളൂ.. പേര് ചോദിച്ചപ്പോ എന്നെ ഒരു നോട്ടം...ന്റമ്മേ  ഞാൻ അങ്ങോട്ട് ഇല്ലാണ്ടായി...അത് കണ്ടിട്ട് പേര് പോലും കേൾക്കാൻ നിക്കാതെ ഞാൻ ഇറങ്ങി.. ഹോ...""" ആനി ടീച്ചർക്ക് അപ്പോഴും പകപ്പ് വിട്ട് മാറിയിരുന്നില്ല.


"""ഹ.. ഹ.. ഹ.. ഹ.."""

നിത്യയ്ക്ക് ആനി ടീച്ചറിന്റെ ഭാവം കണ്ട് ചിരി വന്നു.

""" ഈ ദേഷ്യവും കൊണ്ട് ആ തലതെറിച്ച പിള്ളേരുടെ അടുത്ത് ചെന്നാൽ തീർന്നത് തന്നെ...""""

രേഖ ടീച്ചർ ഒന്ന് ചിരിച്ചു.


പിന്നെയും ആനി ടീച്ചർ തനിക്ക് രാവിലെ തന്നെ കിട്ടിയ കണിയെ പറ്റി പറഞ്ഞുകൊണ്ടിരുന്നു.


""""എന്താണ്... രണ്ടാളും ഒരു ചർച്ച.""""

കറുത്ത കണ്ണടയും കട്ടിപ്പുരികവും സ്വതവേ ഉള്ള പുഞ്ചിരിയുമായി അങ്ങോട്ടേയ്ക്കെതിയ പത്മനാഭൻ മാഷ്‌ ചോദിച്ചു.


മാഷിനെ കണ്ടതും രേഖ ടീച്ചർ പരുങ്ങാൻ തുടങ്ങി.


""""ന്ത്‌ പറയാനാ പപ്പേട്ടാ.. പുതിയ സാറിനെ പറ്റി പറഞ്ഞ് തന്നതാ ആനി ടീച്ചർ. ആള് വലിയ കേമൻ ആണെന്ന് ..""""

അത് പറയുമ്പോൾ ഇടംകണ്ണാൽ ആനിയെ  നോക്കി ചിരിക്കാൻ നിത്യ മറന്നില്ല.

ആനിയും പത്മനാഭനും ഭാര്യയും ഭർത്താവും ആണ്.ഒരു വിപ്ലവ പ്രണയത്തിന്റെ വിജയം.


"""അതെന്താ നിത്യ ടീച്ചറേ... ഇത്രയ്ക്ക് പറയാൻ. ആനി ടീച്ചർക്ക് പുതിയ മാഷിനെ പിടിച്ച മട്ടുണ്ടല്ലോ."""


""""ദേ പപ്പേട്ടാ വേണ്ട...മിണ്ടാതിരുന്നോ...""""

ആനി കെറുവിച്ചുകൊണ്ട് എണീറ്റു.


""""ദേ രണ്ടാളും മിണ്ടാണ്ടിരുന്നോ... രണ്ട് ദിവസം ആയിട്ട് തുടങ്ങിയ പിണക്കം ആണ്... എന്റെ പൊന്ന് പപ്പേട്ടാ... നിങ്ങളെ രണ്ടാളെയും സഹിക്കാൻ നിങ്ങക്ക് രണ്ടാൾക്കും മാത്രേ പറ്റുള്ളൂ.. അതോണ്ട് ഭാര്യവും ഭർത്താവും മര്യാദയ്ക്ക് പിണക്കം കളഞ്ഞ് മിണ്ടിക്കൊ... ഇല്ലേൽ ഈ നിത്യ കൊച് പെട്ടിയും കിടക്കയും എടുത്തങ് പോകും കോയിക്കോട്ടേയ്ക്ക്...""""


ഒട്ട് നേരം കഴിഞ്ഞിട്ടും ശബ്ദമൊന്നും കേൾക്കാതെ നിത്യ നോക്കുമ്പോൾ കാണുന്നത് ഒളിക്കണ്ണാൽ പരസ്പരം നോക്കുന്ന ആനിയെയും പപ്പേട്ടനെയും ആണ്.


""""ഹാ മിണ്ടണ്ട... ഞാൻ പോവാ.. ആർക്കും ഇല്ലാലോ ഒരു തരി സ്നേഹം.""""

വാച്ചിലെയ്ക്ക് നോക്കി അടുത്ത ക്ലാസ്സിലെയ്ക്ക് ഉള്ള ടെക്സ്റ്റും എടുത്ത് മുഖവും വീർപ്പിച്ച് നിത്യ എണീറ്റു.


""""ഇല്ലില്ല... ഞങ്ങൾക്ക് രണ്ടാൾക്കും ഒരു പിണക്കവും ഇല്ല..

അല്ലെടോ ഭാര്യേ....""""

പപ്പേട്ടൻ ആനിയോടായി ചോദിച്ചു.


"""ആഹ് അതന്നെ എന്ത് പറഞ്ഞാലും ഉണ്ട് അവളുടെ ഒരു കോയിക്കോട്ട് പോക്ക്.. അടങ്ങി ഇരുന്നോ... നാല് വര്ഷമായി ഞാൻ കേക്കണു.."""

കളിയായി ആനി ടീച്ചർ അത് പറയുമ്പോഴും നിത്യയുടെ മനസ്സ് ഒരുപാട് ഓർമകളിലൂടെ സഞ്ചരിച്ചു.


ബെല്ലിന്റെ ഒച്ച മുഴങ്ങി കേട്ടതും ഓർമകളിൽ നിന്ന് നിത്യ ഞെട്ടി.


""""അതേ എനിക്ക് ഈ അവർ ക്ലാസ്സുണ്ട്... ഭാര്യയും ഭർത്താവും ഇവിടെ പ്രണയിക്കാൻ നിൽക്കല്ലേ ആശ ടീച്ചർക്ക് ഈ അവർ ഫ്രീ ആണേ..."""


""""ആഹ് മാറിക്കെ പപ്പേട്ടാ ഇനി അത് മതി ആശയ്ക്ക് വിളിച്ചു കൂവാൻ.""""അതും പറഞ്ഞ് ആനിയും  അടുത്ത ക്ലാസ്സിലെയ്ക്ക് പോകാൻ ഇറങ്ങി.


സ്റ്റാഫ്‌റൂമിന് പുറത്തേയ്ക്കിറങ്ങി നടക്കുമ്പോഴും എന്തൊക്കെയോ ഓർമകളായിരുന്നു നിത്യയുടെ മനസ്സിൽ..


ചുണ്ടിൽ വിഷാദം പൂക്കും മുന്നേ ആനി ടീച്ചറും പപ്പേട്ടനും അവിടെ ഒരു ഓർമയായി എത്തി.


നാല് വര്ഷങ്ങളായി ഒരു പറിച്ചുമാറ്റം.

ജയിക്കാൻ വേണ്ടിയുള്ള പറിച്ചു മാറ്റം.

അതിനിടയിൽ ഒപ്പം കൂട്ടിയവരാണ് ആനി  ചേച്ചിയും പപ്പേട്ടനും.

ഇണക്കവും പിണക്കവും ഒക്കെ ആയിട്ട് തൻ്റെ ജീവിതം ഇന്ന് നിറമുള്ളതാക്കുന്നത് ഇവരാണ്...


ഇരുവർക്കും ഒപ്പം ആദ്യമൊരു പേയിങ് ഗസ്റ്റ് ആയിട്ടാണ് തുടങ്ങിയതെങ്കിലും ഇന്ന് അവർ നിത്യയുടെ ആരൊക്കെയോ ആണ്.


വാടകയ്ക്ക് ഒരു വീടെടുത്ത് താമസിക്കാൻ ഇരുവരും സമ്മതിക്കില്ല...

അങ്ങനെ എന്തെങ്കിലും പറഞ്ഞാൽ തീർന്നു.

കണ്ണ് നിറച്ചും പട്ടിണി കിടന്നും പരിഭവം തീർക്കാൻ.


അതോർക്കവേ നിത്യ ഒന്ന് ചിരിച്ചു.

തനിക്ക് വേണ്ടിയും വാശി കാട്ടാൻ ചിലരുണ്ടെന്ന ഓർമയിൽ.


ഹൈ സ്കൂൾ കെട്ടിടത്തിലെയ്ക്ക് നടക്കുമ്പോൾ പുറത്തെ മഴ ശക്തി പ്രാപിച്ചുകൊണ്ടേ ഇരുന്നു.


"""ശോ ഇനി സ്റ്റാഫ് റൂം വരെ പോകേണ്ടി വരുവല്ലോ കുട എടുക്കാൻ."""


സ്റ്റാഫ്‌ റൂം ഇരിക്കുന്ന ബിൽഡിങ്ങിൽ നിന്നിറങ്ങി ഹൈ സ്കൂൾ ബിൽഡിങ്ങിലെയ്ക്ക് കേറാൻ കുട വേണം.


തിരികെ നടക്കാൻ ഉള്ള മടിയിൽ കയ്യിലെ പ്ലാസ്റ്റിക് ഫയൽ തലയ്ക്ക് മുകളിൽ പിടിച്. സാരി ഒന്നാകെ വലാംകയ്യാൽ ചേർത്തു പിടിച്ച് വേഗത്തിൽ ഹൈ സ്കൂൾ കെട്ടിടത്തിലെയ്ക്ക് കേറുമ്പോൾ ഇരുവശവും തലമുടി പിന്നിയിട്ട ഒരു പാവാടക്കാരിയെ അവൾക്കോർമ്മ വന്നു.


തൂണിനോട് ചേർന്ന് ചാരിയിട്ട ജനായ്ക്കടുക്കൽ നിന്ന് ഫയലിലെ വെള്ളത്തുള്ളികൾ തട്ടി കുടഞ്ഞു. പിന്നെ ഇഴയെടുത്തു പിന്നിയിട്ട തലമുടി തുമ്പിൽ ചിതറി തെറിച്ച വെള്ളത്തുള്ളികളെയും വലാംകയ്യാൽ തട്ടിയെറിഞ്ഞു കൊണ്ട് ക്ലാസ്സ്‌ ലക്ഷ്യം വെച്ച് നടന്നു.


കാരണം അറിയാതൊരു ഭീതി അവളെ വന്ന് പൊതിയുന്നത് അവളറിഞ്ഞു...

അനിയന്ത്രിതമായി മിടിക്കുന്ന ഹൃദയവും അവളെ ഭീതിയിലാഴ്ത്തി.

ഒന്ന് നിന്ന് ശ്വാസം വലിച്ചു വിട്ട് മുന്നോട്ടേയ്ക്കാഞ്ഞു നടക്കവേ ക്ലാസ്സിൽ നിന്ന് കേട്ടൊരു ഗാനത്തിൽ നിത്യയുടെ മനസ്സുടക്കി.


"""""രാമേഘം പോൽ...

വിൺതാരം പോൽ..

നീയെന്തേ അകലെ നിൽപ്പൂ...


കാതരെ നിൻ ചുണ്ടിലെ..

സന്ധ്യയിൽ അലിഞ്ഞിടാം..

പിരിയും ചന്ദ്രലേഖയെന്തിനോ...

കാത്തു നിന്നെന്നോർത്തു ഞാൻ....


മഴനീർ തുള്ളികൾ

നിൻ തനുനീർ മുത്തുകൾ...

തനുവായ് പെയ്തിടും...

കനവായ് തോർന്നിടും...""""


ക്ലാസ്സിൽ നിന്നുയരുന്ന കയ്യടിയും അർപ്പുവിളിയും നിത്യയെ വീണ്ടും സമർദ്ധത്തിൽ ആഴ്ത്തി.


ക്ലാസ്സിൽ നിന്ന് കുട്ടികൾ എല്ലാം ഒന്നിച്ചു നന്ദി പറയുന്നത് കേട്ടതും വരാന്തയിലെ തൂണിന്റെ മറവിൽ നിത്യ മറഞ്ഞു നിന്നു.

ക്ലാസ്സിൽ നിന്ന് പുറത്തിറങ്ങിയ വ്യക്തിയെ കണ്ടതും നിത്യ പകച്ചു.


അവളറിയാതെ തന്നെ അവൾ പറഞ്ഞ്.

കൈലാസ്...കൈലാസ് വിശ്വൻ.

കയ്യിലെ കറുത്ത കുട നിവർത്തി ചൂടി മഴയിലേയ്ക്ക് അവൻ ഇറങ്ങുന്നത് അവൾ നോക്കി. പിന്നെ മെല്ലെ കണ്ണുകൾ അടച്ചു.


"""""കല്യാണി....""""


""""എന്റെ പേര് കല്യാണി എന്നൊന്നും അല്ല... കേട്ടല്ലോ.. നിത്യ... നിത്യ ദാമോദർ... അങ്ങനെ വിളിച്ച മതി."""""


""""ഇല്ലാലോ നിന്നെ കാണുമ്പോ നിക്ക് ന്റെ മുത്തശ്ശി കല്യാണികുട്ടിയെ ആണ് ഓർമ വരുന്നത്...നീ വരുമ്പഴേ കാച്ചെണ്ണയുടെ ഗന്ധം ആണ്. ന്റെ മുത്തശ്ശിയെ പോലെ...അതുകൊണ്ട് ഞാൻ നിന്നെ കല്യാണി എന്ന് തന്നെ വിളിക്കും.. ഈ..കുട്ടേട്ടന്റെ കല്യാണി.""""


""""എനിക്കിഷ്ട്ടവല്ല....ഞാൻ എന്റെ ഏട്ടനോട് പറഞ്ഞുകൊടുക്കും നോക്കിക്കോ...""""


കൊച്ചുകുട്ടികളെ പോലെ അവൾ പറഞ്ഞു.


""""ഹ ഹ നിന്റെ ചേട്ടൻ വരട്ടെ.. ഞാൻ പറയും ഈ നിത്യകല്യാണിയെ ഈ കൈലാസ്സിനു തന്നേക്കാൻ...""""

കുസൃതി ചിരിയോടെ അവൻ പറഞ്ഞു.


""""ഒന്ന് വെറുതെ വിടോ നിങ്ങളെ പോലെ നേരം കളയാൻ അല്ല ഞാൻ കോളേജിൽ വരുന്നത്... പഠിക്കാൻ ആയിട്ട.. പ്ലീസ്.. വിട്ടേക്ക്...""""

കൈകൾ അവന് നെരെ കൂപ്പി നിൽക്കുമ്പോഴും പുറത്തു കാട്ടാത്ത പ്രണയം അവളെ വിവശയാക്കുന്നുണ്ടായിരുന്നു... ഒപ്പം പ്രണയത്തിൽ കുതിർന്ന ഒരു ചെറു കുസൃതിയും.


""""ടീച്ചറെ....""""


നീട്ടിയുള്ള വിളി കേട്ടാണ് ചുറ്റും നോക്കുന്നത്.


കൈലാസ് നടന്ന് പോയ വഴി ശൂന്യമായിരുന്നു. താൻ ഇപ്പഴും തൂണിനോട് ചേർന്നാണ് നിൽക്കുന്നതെന്ന് അവൾ ഓർത്തു.

തന്നെ കാണാഞ്ഞിട്ട് തിരക്കി ഇറങ്ങിയ ക്ലാസ്സ്‌ ലീഡർ ആണ്.


അവന് പിന്നാലെ ക്ലാസ്സിലെയ്ക്ക് എത്തിയെങ്കിലും പഠിപ്പിക്കാൻ നിത്യയ്ക്ക് തോന്നിയില്ല...

പഠിപ്പിച്ച ഭാഗത്തു നിന്നും വർക്ക്‌ കൊടുത്ത ശേഷം ചോക്ക് പൊടി പടർന്ന മേശമേൽ പുസ്തകം വയ്ച്ചു തല ചായ്ച്ചു കിടന്നു.


തെല്ല് നേരം ശമിച്ചു നിന്ന മഴ വീണ്ടും കരുത്താർജിച്ചു...


ഒപ്പം കണ്ണുകളടച്ചു നിത്യയും പോയി... ഒരു പ്രണയകാലത്തിലെയ്ക്ക്... പറയാതെ ഒളിപ്പിച്ച ഒരു പ്രണയത്തിന്റെ ഓർമ്മകളിലെയ്ക്ക്.

ബാക്കി വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യൂ...

To Top