രചന: Parvana
തെല്ല് നേരം ശമിച്ചു നിന്ന മഴ വീണ്ടും കരുത്താർജിച്ചു...
ഒപ്പം കണ്ണുകളടച്ചു നിത്യയും പോയി... ഒരു പ്രണയകാലത്തിലെയ്ക്ക്... പറയാതെ ഒളിപ്പിച്ച ഒരു പ്രണയത്തിന്റെ ഓർമ്മകളിലെയ്ക്ക്.
🍂🍂🍂🍂🍂
"""നിത്യേ... വന്നേ നാടകത്തിന്റെ ഇൻട്രോ നീ തന്നെ എഴുതി താ..."""
"""അയ്യേ.... നീ എന്തോന്നാ ജീനെ പറയുന്നേ.ഞാനോ.."""
"""അതന്നെ നീ തന്നെ... നീ എഴുതിയാൽ ഒരു ഫീൽ വരുമെടി.. അതോണ്ടാ.""""
അതും പറഞ്ഞ് ജീന നിത്യയുടെ കയ്യിൽ വലിച്ചുകൊണ്ട് കോളേജ് ലൈബ്രറിയിലെയ്ക്ക് ഓടി.
ലൈബ്രറിയുടെ വാതിൽക്കൽ എത്തിയപ്പോ അകത്തു നിന്ന് കേട്ട ഗാനത്തിൽ നിത്യ ഒരു നിമിഷം സ്വയം മറന്നു നിന്നു.
"""""രാമേഘം പോൽ...
വിൺതാരം പോൽ..
നീയെന്തേ അകലെ നിൽപ്പൂ...
കാതരെ നിൻ ചുണ്ടിലെ..
സന്ധ്യയിൽ അലിഞ്ഞിടാം..
പിരിയും ചന്ദ്രലേഖയെന്തിനോ...
കാത്തു നിന്നെന്നോർത്തു ഞാൻ....
മഴനീർ തുള്ളികൾ
നിൻ തനുനീർ മുത്തുകൾ...
തനുവായ് പെയ്തിടും...
കനവായ് തോർന്നിടും...""""
പതിഞ്ഞ താളത്തിൽ അതിനൊപ്പം ഗിറ്റാറിന്റെ ഈണവും കൂടെ ആയപ്പോൾ അവൾക്ക് വല്ലാത്തൊരു ആകർഷണം തോന്നി.
"""നിത്യേ..വാ."""
ജീന അവളെയും കൊണ്ട് ലൈബ്രറിയിലെയ്ക്ക് കയറി.
ലൈബ്രറിയിൽ ഇരിക്കുന്ന ഒരൊ നിമിഷവും നിത്യ അറിയാതെ തന്നെ അവളുടെ കണ്ണുകൾ അവനെ തേടി പോയിരുന്നു.
"""ജീനെ ആരാടി അത്. എന്ത് നല്ല വോയിസ് ആണ് മോളേ."""
നിത്യ ആകാംഷ മറച്ചു വെയ്ക്കാതെ തന്നെ ജീനയോടു ചോദിച്ചു.
"""ആഹ് അത് സീനിയർ ആണ്.
കൈലാസ് എന്നോ മറ്റോ ആണ് പേര്.
മലയാളം ഡിപ്പാർട്മെന്റ്.. MA ആണെടാ.. അടിപൊളി പാട്ടുകാരനാ... ""
ജീന മറ്റെങ്ങോ ശ്രദ്ധ പതിപ്പിച്ചു പറഞ്ഞു.
""ഹ്മ്മ്..."""
അന്ന് വൈകിട്ട് പുറത്തെ ആർത്തു പെയ്യുന്ന മഴയെ നോക്കി നിൽക്കവേ ഫോണിൽ അവൾ ആ ഗാനം ഒരിക്കൽക്കൂടി കേട്ടു. അതിനൊപ്പം അവളും ഒന്ന് മൂളി.
പെട്ടന്ന് കരുത്താർന്നൊരു കരം അവളുടെ ചുമലിൽ പതിഞ്ഞു.
മുൻപിൽ വഷളൻ ചിരിയുമായി നിൽക്കുന്ന ജിതിൻ.
"""എന്താടി ഞാൻ തൊട്ടപ്പോ നിനക്കങ് പൊള്ളിയോ മോളേ..."""
അവൾക്കടുത്തേയ്ക്ക് നടന്നു കൊണ്ട് അവൻ ചോദിച്ചു.
""""നീയെ ഈ ജിതിന്റെ പെണ്ണാണ്... അതായത് എനിക്ക് തോന്നുമ്പോൾ നിന്നെ തൊട്ടെന്നിരിക്കും.... നിന്റെ അമ്മ പോലും ചോദിക്കില്ല.""""
""""നിർത്തെടാ പുല്ലേ... എന്റെ പെങ്ങളെ തൊട്ടാൽ നിന്നെ കൊന്നിട്ട് അഴിയെണ്ണേണ്ടി വന്നാലും എനിക്കൊന്നും ഇല്ല..""""
ശക്തിയിൽ ജിതിനെ തള്ളിമാറ്റി കൊണ്ട് നിത്യയുടെ ഏട്ടൻ അങ്ങോട്ടെത്തി.
""""ഒരു ഗതിയും പരഗതിയും ഇല്ലാതെ തള്ളയും മക്കളും കൂടെ കേറി വന്ന് ഞങ്ങളെ മുടിപ്പിച്ചില്ലേ... അതിന് പകരം തീറെഴുതി തന്നതാ ദേ ഇവളെ ജിതിന്റെ പെണ്ണായിട്ട്...""""
അത്രയും പറഞ്ഞുകൊണ്ട് അവൻ പുറത്തിറങ്ങി.
നിതിനെ വരിഞ്ഞു മുറുക്കി നിൽക്കുമ്പോഴും ആ പെണ്ണിന്റെ കണ്ണിൽ നിന്ന് കണ്ണുനീർ ഒഴുകിയിറങ്ങുന്നുണ്ടായിരുന്നു.
പിറ്റേന്ന് കോളേജിൽ എത്തുമ്പോൾ അവളറിയാതെ തന്നെ കണ്ണുകൾ കൈലാസിനെ തേടി.
പിന്നീടുള്ള ഓരൊ ദിവസവും നോക്കുന്ന എല്ലായിടത്തും കൈലാസിനെ കാണാൻ തുടങ്ങി.
ആദ്യം വെറുമൊരു കൗതുകത്തോടെ ആ പെണ്ണ് നോക്കി നിന്നു.
പിന്നെ ഇടയ്ക്കെപ്പോഴോ അവനെ കാണവേ ആ പെണ്ണിൽ കൗതുകം ആരാധനയായി വഴി മാറി.
അതിൽ കൂടുതലായി മനസ്സിൽ ഒന്നും ഇല്ലാന്ന് ഇടയ്ക്കിടെ അവൾ സ്വയം പഠിപ്പിച്ചു കൊണ്ടിരുന്നു.
ഒരു ദിവസം കോളേജിലെയ്ക്ക് എത്തിയത് ഏട്ടനൊപ്പം ആയിരുന്നു.
ഒരു ചിരിയോടെ അവളുടെ കവിളിൽ തട്ടി ബൈക്കും കൊണ്ട് നിതിൻ പോയ വഴി ഒന്ന് നോക്കി ചിരിച്ചുകൊണ്ട് പടികൾ കയറി കോളേജ് ഇടനാഴിയിൽ എത്തവേ പ്രതീക്ഷിക്കാതെ മുന്പിലേയ്ക്ക് കൈലാസ് വന്ന് നിന്നു.
പരിഭ്രമത്തോടെ അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചുകൊണ്ട് മുൻപോട്ട് നടക്കവേ അവൾക്ക് മുന്നിലായി അവൻ തടസ്സം സൃഷ്ട്ടിച്ചു.
"""ആരാ അത്.""
ആ പെണ്ണിന്റെ പിടയ്ക്കുന്ന മിഴികളിലേയ്ക്ക് നോക്കി ശാന്തമായി അവൻ ചോദിച്ചു.
മനസ്സിലാകാത്ത പോലെ മിഴികൾ ഉയർത്തി അവൾ അവനെ നോക്കി.
"""ഇപ്പൊ ബൈക്കിൽ കൊണ്ട് വിട്ടില്ലേ ആരാ അതെന്ന്."""
"""ഏ.. ഏട്ടൻ."""
ചുരിദാറിന്റെ ഷോളിൽ വലാംകയ്യാൽ മുറുക്കെ പിടിച്ചുകൊണ്ടു അവൾ പറഞ്ഞു.
"""ഹ്മ്മ്..അപ്പൊ നിന്നെ കെട്ടിച്ചു തരണേൽ നിന്റെ ഏട്ടനോട് പറഞ്ഞാൽ മതിയോ."""
ആ പെണ്ണിന്റെ കണ്ണിലേയ്ക്ക് നോക്കി കൊണ്ട് അവൻ പറഞ്ഞു.
അവന്റെ കണ്ണിൽ നിന്ന് നോട്ടം പിൻവലിക്കാൻ ആകാതെ അവൾ തറഞ്ഞു നിന്നു.
""""മതിയോ പെണ്ണേ...""""
കുസൃതി ചിരിയോടെ ചോദിച്ചു കൊണ്ട് കൈലാസ് അവൾക്കടുത്തേയ്ക്ക് നീങ്ങി നിന്നു.
""""എ.. എനിക്ക് പോണം..""""
നിലത്തേയ്ക്ക് ദൃഷ്ടി പായിച് നിത്യ പറഞ്ഞു.
കൈലാസ് മെല്ലെ ഒരു വശത്തേയ്ക്ക് നീങ്ങി നിന്നു.
"""കല്യാണി..."""
അവൻ മെല്ലെ വിളിച്ചു.
ഒരു സംശയത്തോടെ നിത്യ തിരിഞ്ഞു നോക്കി.
"""സംശയിക്കണ്ട നിന്നെ തന്നെയാ.... """
"""നിത്യേ.... ടി നീ ഇവിടെ നിക്കാ.. വാ ഒരു കാര്യം ഉണ്ട്.""""
അങ്ങോട്ടേയ്ക്കെത്തിയ ജീന നിത്യയെ വിളിച്ചുകൊണ്ടു പോയി.
തിരിഞ്ഞു നടക്കുമ്പോഴും ആ പെണ്ണിന്റെ ചുണ്ടിൽ ഒളിപ്പിച്ച പുഞ്ചിരി അവളുടെ ഇടം കവിളിലെ നുണക്കുഴിയെ വിരിയിച്ചിരുന്നു.
നാളുകൾ പിന്നെയും കടന്നുപോയി.
അതിനിടയിൽ ജിതിന്റെ ശല്യം കൂടിക്കൊണ്ടേ ഇരുന്നു.
മൗനമായായിരുന്നു കൈലാസ് പ്രണയിച്ചത്.
കോളേജ് ഇടനാഴികളിൽ..വരാന്തകളിൽ ഒക്കെ കണ്ടുമുട്ടുന്ന വേളകളിൽ ആ പെണ്ണിനെ നോക്കി കണ്ണിറുക്കി ഉള്ള ചിരിയാലേ അവൻ നടന്നകലും.
ഇടയ്ക്കിടെ ഉയർന്നു കേൾക്കുന്ന കല്യാണി എന്ന വിളിയിൽ നിത്യയിൽ പുഞ്ചിരി വിടരുമെങ്കിലും ഗൗരവത്തിന്റെ മൂടുപടത്താൽ അത് സമർത്ഥമായി അവൾ മറയ്ച്ചു പിടിച്ചു.
തന്നെ എന്തിനാണ് കല്യാണി എന്ന് വിളിക്കുന്നതെന്ന് അവൾ ഇടയ്ക്ക് ആലോചിക്കും.
ദിനങ്ങൾ പിന്നെയും കടന്നു പോയി.
പച്ചയണിഞ്ഞ വാക മരങ്ങൾ അനേകം തവണ ചുവന്ന വേഷമണിഞ്ഞു.
നിത്യ ഡിഗ്രി അവസാന വർഷത്തിലേയ്ക്ക് എത്തി.
കൈലാസ് പിജി അവസാന വർഷത്തിലും.
കോളേജിൽ നടക്കുന്ന കലോത്സവത്തിന്റെ തിരക്കിലായിരുന്നു ഒരൊ വിദ്യാർഥികളും.
ജീന മാർഗംകളിക്ക് പങ്കെടുക്കുന്നതുകൊണ്ട് തന്നെ നിത്യ അവൾക്കൊപ്പം ആയിരുന്നു.
"""നിത്യേ ടി എന്റെ ഡ്രസ്സ് ക്ലാസ്സിൽ ആണ്.. വാ എടുത്തേച്ചും വരാം."""
അങ്ങനെ ജീനയ്ക്കൊപ്പം ക്ലാസ്സിലെയ്ക്ക് നടക്കുമ്പോൾ കൈലാസിന്റെ പാട്ട് നിത്യ കേട്ടു.
ആദ്യമായ് അവനെ കണ്ട നാൾ ഒപ്പമുണ്ടായ അതേ ഗാനം.
ജനാലയുടെ വശം ചേർന്ന് ജീനയെ പിടിച്ച് നിർത്തി ആ പാട്ട് മുഴുവനായി അവൾ കേട്ടു.
പാട്ട് നിന്നതും പതിയെ നടക്കാൻ ആഞ്ഞ അവർക്ക് മുൻപിൽ കൈലാസ് വന്നു.
"""കല്യാണിയേ..."""
സ്ഥായിഭാവമായ പുഞ്ചിരിയുടെ അകമ്പടിയോടെ അവൻ വിളിച്ചു.
"""എന്റെ പേര് കല്യാണി എന്നൊന്നും അല്ല... കേട്ടല്ലോ.. നിത്യ... നിത്യ ദാമോദർ... അങ്ങനെ വിളിച്ച മതി."""""
ഒട്ടൊരു നേരത്തെ പകപ്പിന് ശേഷം നിത്യ അവനോടായി പറഞ്ഞു.
""""ഇല്ലാലോ നിന്നെ കാണുമ്പോ നിക്ക് ന്റെ മുത്തശ്ശി കല്യാണികുട്ടിയെ ആണ് ഓർമ വരുന്നത്...നീ വരുമ്പഴേ കാച്ചെണ്ണയുടെ ഗന്ധം ആണ്. ന്റെ മുത്തശ്ശിയെ പോലെ...അതുകൊണ്ട് ഞാൻ നിന്നെ കല്യാണി എന്ന് തന്നെ വിളിക്കും.. ഈ..കുട്ടേട്ടന്റെ കല്യാണി.""""
""""എനിക്കിഷ്ട്ടവല്ല....ഞാൻ എന്റെ ഏട്ടനോട് പറഞ്ഞുകൊടുക്കും നോക്കിക്കോ...""""
കൊച്ചുകുട്ടികളെ പോലെ അവൾ പറഞ്ഞു.
""""ഹ ഹ നിന്റെ ചേട്ടൻ വരട്ടെ.. ഞാൻ പറയും ഈ നിത്യകല്യാണിയെ ഈ കൈലാസ്സിനു തന്നേക്കാൻ...""""
കുസൃതി ചിരിയോടെ അവൻ അവളെ നോക്കി.
""""ഒന്ന് വെറുതെ വിടോ നിങ്ങളെ പോലെ നേരം കളയാൻ അല്ല ഞാൻ കോളേജിൽ വരുന്നത്... പഠിക്കാൻ ആയിട്ട.. പ്ലീസ്.. വിട്ടേക്ക്...""""
കൈകൾ അവന് നെരെ കൂപ്പി നിൽക്കുമ്പോഴും പുറത്തു കാട്ടാത്ത പ്രണയം അവളെ വിവശയാക്കുന്നുണ്ടായിരുന്നു... ഒപ്പം പ്രണയത്തിൽ കുതിർന്ന ഒരു ചെറു കുസൃതിയും.
ഇരുവർക്കും ഇടയിൽ വായും തുറന്നു നിന്ന ജീനയെ വലിച്ചുകൊണ്ട് വേഗത്തിൽ നിത്യ ക്ലാസ്സിലെയ്ക്ക് നടന്നു.
അവസാന പരീക്ഷയും കഴിഞ്ഞ് പടിയിറങ്ങാൻ നേരം വരാന്തയിൽ ജീനയെ കാത്തു നിന്ന നിത്യക്കരികിൽ അവൻ എത്തി.
""""ഈ കല്യാണിയെ സ്വന്തമാക്കാൻ ഞാൻ വരും...
നിന്റെ കുട്ടേട്ടൻ..."""
ഇറ്റ് വീഴുന്ന മഴത്തുള്ളികളെ വിരലുകളാൽ തട്ടിതെറിപ്പിക്കവേ അവളുടെ ചാരെ നിന്നുകൊണ്ട് അവൻ പറഞ്ഞു.
എന്നാൽ അവൾക്ക് ചുറ്റുമുള്ള പലതും മാറിമാറിഞ്ഞത് ഞൊടിയിടയിൽ ആയിരുന്നു.
നിതിൻ വീട്ടിലില്ലായിരുന്ന ഒരു വൈകുന്നേരം ജിതിൻ അവിടെയെത്തി.
അമ്മ ആ സമയം അടുത്തുള്ള കടയിൽ പോയിരുന്നു.
നിത്യയെ കടന്നു പിടിച്ച ജിതിൻ വലാംകയ്യാൽ അവളുടെ കവിളിൽ കുത്തി പിടിച്ചു.
ബലമായി അവളുടെ കവിളിൽ അവന്റെ ചുണ്ടുകൾ ചേർത്തു.
ഒരിക്കൽ കൂടെ അവളെ നോക്കവേ വിറയ്ക്കുന്ന അധരങ്ങൾ അവനെ ഭ്രാന്തനാക്കി.
അവളിലുണ്ടാകുന്ന എതിർപ്പുകൾ അവനിൽ ആവേശമായി മാറി.
അവളിൽ വീണ്ടും ചുണ്ട് ചേർക്കാനായി അടുക്കവേ അവനെ തള്ളി മാറ്റി അവൾ മുന്നോട്ട് ആഞ്ഞു
അവളെ പിടിക്കാൻ ചുരിദാറിന്റെ പിൻഭാഗത്തായി അവൻ പിടുത്തമിട്ടു.
പിൻകഴുത്തിൽ നിന്ന് കീറിയിറങ്ങിയ ചുരിദാർ വലംക്കയ്യാൽ ചേർത്തുപിടിച്ചു കൊണ്ട് ആർത്തുവിളിച്ചു നിത്യ ഓടി.
അവിടെഎത്തിയ നിതിൻ കണ്ടത് അവൾക്ക് പിന്നാലെ ഓടി അടുക്കുന്ന ജിതിനെ ആയിരുന്നു.
നിതിൻ അവനെ നന്നായി പെരുമാറിയെങ്കിലും നിത്യയ്ക്ക് സ്വയം കളങ്കപ്പെട്ടവളായി തോന്നിത്തുടങ്ങി.
ഒടുവിൽ അവളെ തേടിയെത്തിയ കൈലാസിനോട് അവൾ പറഞ്ഞത് അവനോടൊരിക്കൽ പോലും അവൾക്ക് പ്രണയമുണ്ടായിരുന്നില്ല എന്നായിരുന്നു.
നെഞ്ച് പറിയുന്ന വേദനയിലും അന്ന് ആ പെണ്ണ് സ്വയം ഉൾവലിഞ്ഞു.
അവളിൽ പൂവിട്ട പ്രണയം അവളിൽ തന്നെയൊരു രഹസ്യമായി നിന്നു.
ഓർമകളിൽ നിന്ന് തിരിച്ചുവന്നതും ഇനി എന്തെന്ന് അവൾക്ക് മുന്നിൽ ഉത്തരമില്ലായിരുന്നു.
പിറ്റേന്ന് സ്റ്റാഫ്‌റൂമിൽ എത്തവേ അവിടെ നിൽക്കുന്ന കൈലാസിനെ കണ്ട് നിത്യ ഒന്ന് സംശയിച്ചു നിന്നു.
ആനി ടീച്ചർ മുന്നോട്ട് വന്ന് കൊണ്ട് കൈലാസിന് നിത്യയെ പരിചയപ്പെടുത്തി കൊടുത്തു.
ഒരു വരണ്ട ചിരി അവനായി അവളിൽ വിരിഞ്ഞു.
പക്ഷെ കൈലാസ് തികച്ചും അപരിചിതയോടെന്ന പോലെ തന്നെ അവളോട് പെരുമാറി.
"""കേട്ടോ നിത്യേ...
ആ കൈലാസ് ഇല്ലേ ആള് നിന്റെ നാട്ടുകാരൻ അല്ലേ.."""
അടുക്കളയിലെ പെരുമാറ്റത്തിനിടയിൽ ആനി ടീച്ചർ അവളോട് ചോദിച്ചു.
"""ആഹ് കോഴിക്കോട് ആണെന്ന് കേട്ടു."""
"""ആഹ്... അന്ന് കണ്ടപ്പോൾ ഞാൻ ഓർത്തത് ആള് ഭീകരൻ ആണെന്ന... ആഹ് ഇപ്പളല്ലേ മനസ്സിലായത് പാവം ആണെന്ന്."""
ചപ്പാത്തി പരത്തികൊണ്ട് ആനി പറഞ്ഞു.
""""ആൾടെ കല്യാണം കഴിഞ്ഞതാ.. ഇല്ലേൽ എന്റെ നിത്യകൊച്ചിന് വേണ്ടി ഞാൻ നോക്കിയേനെ.."""
ആനി അത് പറഞ്ഞു തീർന്നതും നിത്യയ്ക്ക് അത് ഉൾക്കൊള്ളാൻ ആയില്ല...
അരുതാത്തതെന്തോ കേട്ട പോലെ അവളിൽ ഒരു നടുക്കമുണ്ടായി.
"""കേട്ടോ നിത്യേ...
ആ കൈലാസ് ഇല്ലേ ആള് നിന്റെ നാട്ടുകാരൻ അല്ലേ.."""
അടുക്കളയിലെ പെരുമാറ്റത്തിനിടയിൽ ആനി ടീച്ചർ അവളോട് ചോദിച്ചു.
"""ആഹ് കോഴിക്കോട് ആണെന്ന് കേട്ടു."""
"""ആഹ്... അന്ന് കണ്ടപ്പോൾ ഞാൻ ഓർത്തത് ആള് ഭീകരൻ ആണെന്ന... ആഹ് ഇപ്പളല്ലേ മനസ്സിലായത് പാവം ആണെന്ന്."""
ചപ്പാത്തി പരത്തികൊണ്ട് ആനി പറഞ്ഞു.
""""ആൾടെ കല്യാണം കഴിഞ്ഞതാ.. ഇല്ലേൽ എന്റെ നിത്യകൊച്ചിന് വേണ്ടി ഞാൻ നോക്കിയേനെ.."""
ആനി അത് പറഞ്ഞു തീർന്നതും നിത്യയ്ക്ക് അത് ഉൾക്കൊള്ളാൻ ആയില്ല...
അരുതാത്തതെന്തോ കേട്ട പോലെ അവളിൽ ഒരു നടുക്കമുണ്ടായി.
🌼🌼🌼🌼🌼🌼🌼
അന്ന് രാത്രി മുറിയിൽ ഉറക്കമില്ലാതെ ഇരിക്കുകയാണ് നിത്യ..
""""എല്ലാരും പറേണ പോലെ ആൾക്ക് ഇതൊക്കെ നേരം പോക്കായിരുന്നു കാണും അല്ലേ..?""
ആ പെണ്ണ് സ്വയം അവളോടായി ചോദിച്ചു.
"""അല്ലേലും ഞാൻ പറഞ്ഞിരുന്നോ ഒരിക്കലെങ്കിലും എനിക്ക് ഇഷ്ട്ടാണെന്ന്... അപ്പൊ പിന്നെ ആള് ന്തിനാ നിക്ക് വേണ്ടി കാത്തിരിക്കണേ അല്ലേ..."""
അവളുടെ ചോദ്യത്തിനുള്ള ഉത്തരവും അവൾ തന്നെ കണ്ടെത്തി.
മറക്കാൻ ആകോ നിത്യേ നിനക്ക്...
വീണ്ടും കണ്ടുമുട്ടിയ നാളുകൾക്കിടയ്ക്കെങ്കിലും കല്യാണി എന്ന വിളിക്കായി നീ കാതോർത്തില്ലേ നിത്യേ....
വേണ്ട ഒന്നും വേണ്ട ഇന്ന് ആൾടെ കയ്യ് കൊണ്ട് കെട്ടിയ താലി അണിഞ്ഞൊരുവൾ ഉണ്ടാകും...പരസ്പരം ഒരുപാട് സ്നേഹിക്കുന്ന ഒരുവൾ...
നാല് വർഷങ്ങൾക്കിടയ്ക്ക് ഒരിക്കൽ പോലും നിങ്ങളെ ഓർക്കാണ്ട് ഇരുന്നിട്ടില്ല ഞാൻ.. പക്ഷേങ്കി ഇന്ന് തൊട്ട് ശ്രെമിക്കണം.
ഞാൻ മുറിവേറ്റവളാണ്.. ഒരു പുഴുത്ത ജന്തുവിന്റെ സ്പർശം ഏറ്റവളാണ്.. നിങ്ങക്ക് ഞാൻ ചേരില്ലന്ന് അന്നേ അറിയാമായിരുന്നു കുട്ടേട്ടാ...
കണ്ണിൽ നിന്ന് ഒഴുകിയിറങ്ങിയ കണ്ണുനീർ അവളുടെ പുഞ്ചിരിക്കിടയിൽ നിലത്തേയ്ക്കൂർന്നു വീണു.
ഫോൺ ബെൽ അടിക്കുന്നത് കേട്ട് നോക്കവേ സ്‌ക്രീനിൽ തെളിഞ്ഞു വരുന്ന നിതിൻറെ പേര് കണ്ടു.
"""ഹലോ.."""
"""എന്താടാ ഏട്ടന്റെ കുഞ്ഞി ഉറങ്ങിയില്ലേ..."""
വാത്സല്യത്തോടെ സ്നേഹത്തോടെ അവൻ ചോദിച്ചു.
""""ഇല്ലേട്ടാ കിടക്കുവാ..പിന്നെ.."""
നിത്യ പറയാൻ തുടങ്ങുന്നതിനു മുൻപേ തന്നെ നിതിൻ സംസാരിച്ചു തുടങ്ങി.
""""കൈലാസിനെ നീ കണ്ടുവല്ലേ കുഞ്ഞി... ആനി ചേച്ചി വിളിച്ചപ്പഴാ ഒക്കെ ഞാൻ അറിയണേ.."""
"""ഏട്ടാ അപ്പോ കൈലാസേട്ടൻ...""""
ആ ചോദ്യത്തിൽ ഉത്തരമായി പ്രതീക്ഷയുടെ വെളിച്ചം കടന്നു വരാൻ ഒരുനിമിഷം നിത്യ മനസ്സറിഞ്ഞു പ്രാർത്ഥിച്ചു.
""""കല്യാണം കഴിഞ്ഞു... ആളെ നിനക്കറിയാം.. നിന്റെ ഒപ്പം പഠിച്ച ജീന..."""
അത്രയേ ആ പെണ്ണ് കേട്ടുള്ളൂ...അത്ര മാത്രം...
""""ഹ ശെരി ഏട്ടാ... ഞാൻ വെക്കുവാ..""""
ബെഡിൽ കമിഴ്ന്നു കിടക്കുമ്പോഴും കവിളിണകളെ നനയിച്ചിറങ്ങിയ കണ്ണുനീരിനാൽ തലയിണയും നനഞ്ഞിരുന്നു.
പിറ്റേന്ന് സ്റ്റാഫ്‌റൂമിൽ എത്തിയതും മുന്നിൽ ഇരിക്കുന്ന കൈലാസിനെ നോക്കി അവൾ ഒരു വരണ്ട പുഞ്ചിരി സമ്മാനിച്ചു.
"""നിത്യേ.... എനിക്ക് നല്ല ക്ഷീണം തോനുന്നുണ്ട്... എന്താകോ.."""
വൈകിട്ട് സ്കൂൾ വിട്ട് വീട്ടിലേയ്ക്ക് പോകാൻ ഇറങ്ങവേ നിത്യയുടെ കൈകളിൽ മുറുക്കെ പിടിച്ചു കൊണ്ട് ആനി ടീച്ചർ പറഞ്ഞു.
പെട്ടന്നാണ് ആനി ടീച്ചർ കുഴഞ്ഞു വീണത്...
ഒരു കയ്യിൽ ആനി ടീച്ചറിനെ താങ്ങി പിടിച്ചു നിന്ന നിത്യയ്‌ക്കൊപ്പം രണ്ട് കൈകൾ താങ്ങായി എത്തി. കൈലാസ്.
ഹോസ്പിറ്റൽ ഓപിയിൽ ആനിയേ കയറ്റി പുറത്ത് കാത്തിരിക്കുകയാണ് രണ്ടാളും.
""""പപ്പൻ സാർ എവിടെ പോയതാ..""""
അത്ര നേരം അവർക്കിടയിൽ കട്ടപിടിച്ച മൗനത്തെ ഭേദിച്ചുകൊണ്ട് കൈലാസ് ചോദിച്ചു.
""""ആഹ് അത്... മുൻസിപ്പാലിറ്റി വരെ പോയതാ..ഞാൻ വിളിച്ചിട്ടുണ്ട്..""""
അവൾ മറുപടി പറഞ്ഞു.
"""മ്മ്.. നിനക്ക് മറവി വല്ലതും ഉണ്ടൊ...""""
അവൾക്ക് നെരെ തിരിഞ്ഞിരുന്നു കൊണ്ട് കൈലാസ് ചോദിച്ചു.
"""ഏഹ്.. എന്താ.."""
"""ആഹ് പണ്ടത്തെ പോലെ തന്നെ... സീറോ വാൾട്ട്... കത്താൻ കുറച്ച് ലേറ്റ് ആകും അല്ലേ.."""
കറുത്ത കണ്ണുകൾ കുറുക്കി ചിരിച്ചുകൊണ്ട് അവൻ ആ പെണ്ണിനെ നോക്കി.
അവളിൽ നിന്ന് വരണ്ട പുഞ്ചിരി മാത്രം പുറത്തേയ്ക്ക് വന്നു.
""""ജീന..?.. """
ആ പെണ്ണിന്റെ ഉള്ളിൽ നിന്ന് അപ്പോൾ അങ്ങനെയാണ് വന്നത്.
""""ആ അപ്പൊ നിനക്ക് എന്നെയും മനസ്സിലായിട്ടുണ്ട് അല്ലേ.. മ്മ് ആള് ഹാപ്പി ആണ്... വിശേഷം ഉണ്ട്... ഉടനെ എത്തും ഇങ്ങോട്ടേയ്ക്ക്...""""
അവളോട് പറഞ്ഞ് കൊണ്ട് പോക്കറ്റിൽ നിന്ന് അവൻ ഫോൺ എടുത്തു.
അവൾക്ക് നെരെ നീട്ടി പിടിച്ച ഫോണിൽ അവൾ കണ്ടു.ചുവന്ന ഹാരം അണിഞ് നെറ്റിയിൽ സിന്ദൂരവുമായി നിൽക്കുന്ന ജീനയും കൈലാസും.
ഒന്നേ നോക്കിയുള്ളൂ ആ പെണ്ണ്....
""""നിന്നെക്കുറിച്ചു ചോദിക്കാറുണ്ട് അവൾ.. നിനക്കല്ലേ എല്ലാരേയും മറന്നു തുടങ്ങിയത്....""""
കാൽമുട്ടുകളിൽ കൈകൾ താങ്ങി മുന്പിലേയ്ക്ക് അവൻ ഇരുന്നു.
""""ശെരിക്കും നമ്മൾ തമ്മിൽ ഒട്ടും മാച്ചിങ് അല്ലായിരുന്നു അല്ലേ... ലോകം എന്തെന്നറിയാത്ത ഒരു പൊട്ടിപ്പെണ്ണ്...തലനിറയെ കാച്ചെണ്ണയും തേച് നാണം കുണുങ്ങി നടത്തം....""""
അത് പറഞ്ഞ് അവൻ ചിരിക്കവേ സ്വയം ഒരു വിഡ്ഢിയെ പോലെ ആ പെണ്ണ് ഇരുന്നു.
""""ആനിയുടെ കൂടെ വന്നവർ...""""
വിളി കേട്ട് ഡോക്ടരുടെ അടുക്കൽ എത്തിയപ്പോൾ ആണ് അറിയുന്നത് ആനി പ്രെഗ്നന്റ് ആണെന്ന്..
""""പപ്പേട്ടൻ പണി പറ്റിച്ചല്ലോ....അപ്പൊ ആനികുട്ടിയേ... ചെലവ് വേണം... കേട്ടല്ലോ...""""
ആനിയെ കെട്ടിപിടിച്ച് കൊണ്ട് നിത്യ പറഞ്ഞു.
വിവാഹം കഴിഞ്ഞ് പത്തു വർഷങ്ങൾ ആയിട്ടും ആനിയെയും പപ്പനെയും അലട്ടി കൊണ്ടിരുന്ന ഏറ്റവും വലിയ ദുഃഖം... അതിനാണ് ദൈവം ഇന്നൊരു അവസാനം കണ്ടത്....
ആനിയെയും നിത്യയെയും വീട്ടിൽ കൊണ്ടാക്കി പപ്പൻ വരുന്നത് വരെ കൈലാസും ഒപ്പം ഇരുന്നു.
നിത്യയ്ക്കെന്തോ കൈലാസ് ഉള്ള ഒരൊ നിമിഷവും സ്വയം ഇല്ലാതെ ആകുന്നത് പോലെ തോന്നി. ആനിയ്ക്ക് വേണ്ടി ചിരിച്ചും കളിച്ചും നിത്യ ഇരുന്നു.
പപ്പൻ എത്തി കഴിഞ്ഞ് പപ്പനും ആനിയും ഒന്നിച്ചിരുന്ന നേരം ആ പെണ്ണ് ഓടി...
മുറിയടച്ചു കൊണ്ട് നിലത്തേയ്ക്ക് ഊർന്നിരുന്നു അവൾ.
കരഞ്ഞു വീർത്ത കാൻപോളകളുമായി കണ്ണാടിക്ക് മുന്നിൽ നിന്ന് ആ പെണ്ണ് ഒന്ന് നോക്കി.
ശെരിയാണ് ജീന എന്ത് സുന്ദരിയാ...
താനോ...
ഇരു കൈകൾ കൊണ്ട് മുഖം മുഴുക്കെ അവൾ പരതി.
പിന്നെ സ്വയം ഒന്ന് പുഞ്ചിരിച്ചു.
ചിരിക്കുന്ന നേരം കവിളുകൾ വലിയവേ കണ്ണുകളിൽ സ്വയം ഒളിപ്പിച്ച നീരുറുവ ഒഴുകി തുടങ്ങി.
പിന്നെ ഏങ്ങിയേങ്കി അവൾ നിലത്തേയ്ക്കിരുന്നു.
എനിക്ക് വയ്യാന്നെ... ഇങ്ങനെ വിഷമിക്കാൻ എനിക്ക് വയ്യ..... ഒക്കേം ഞാൻ കാരണം തന്നിയ... പക്ഷേങ്കി ഇപ്പൊ എനിക്ക് പറ്റണില്ല കുട്ടേട്ടാ...
ഇന്ന് നിങ്ങൾ ഒന്നിച്ചു നിക്കണ കണ്ടപ്പോ ഒക്കേം നിക്ക് അറിഞ്ഞൂടാ എന്നെ പുഴു അരിക്കണ പോലെ നിക്ക് തോന്ന....
സാരിയുടെ തുമ്പ് വായിലാക്കി തിരുകി ആ പെണ്ണ് കരഞ്ഞു.
വെറും നിലത്തിരുന്ന് കരഞ്ഞു തളർന്നപ്പോൾ അവൾ ഏട്ടനെ വിളിച്ചു.
ഒരുപാട് നാളുകൾക്കു ശേഷം തിരികെ ഒരു യാത്രയ്ക്കായി ആ പെണ്ണ് ഒരുങ്ങി.
ആനിയും പപ്പനും മുഖം വീർപ്പിച്ചിരുന്നെങ്കിലും അവളുടെ വാശിക്ക് മുന്നിൽ മുട്ട് മടക്കേണ്ടി വന്നു.
വീട്ടിലെത്തിയപ്പോൾ സന്ധ്യയായിരുന്നു.
പക്ഷെ വീടിന്റെ പടി കടക്കവേ അന്നൊരിക്കൽ കരഞ്ഞു കൊണ്ട് ഇറങ്ങിയോടിയ അവളെ ഒരിക്കൽ കൂടി അവിടെ കണ്ടു.
അത് മനസ്സിലായെന്ന പോലെ നിതിൻ അവളെ ചേർത്തു നിർത്തി.
പിറ്റേന്ന് രാവിലെ തന്നെ കുളിച്ചൊരുങ്ങി ഇറങ്ങുന്ന നിത്യയെ കണ്ട് നിതിൻ സംശയത്തോടെ നോക്കി.
"""അമ്പലം വരെ കൊണ്ടാക്കോ ഏട്ടാ... വല്ലാണ്ട് തോന്നുവാ...""""
അത് പറയുമ്പോഴും ശബ്ദത്തിൽ ഉള്ള ഏങ്ങൽ അവൾ മറയ്ക്കാൻ പാടുപെടുന്നുണ്ടായിരുന്നു.
അമ്പല നടയിൽ അവൾ ഇറങ്ങി പടവുകൾ കയറുമ്പോൾ എതിരെ ഇറങ്ങി വന്നവരിൽ കണ്ണുകൾ ഉടക്കി.
"""ജീന..."""
"""നിത്യേ...."""
അപ്പോഴേക്കും അവളെ ജീനയും കണ്ടിരുന്നു.
ജീനയുടെ മുഖത്ത് വല്ലാത്തൊരു വെപ്രാളം ഉടലെടുക്കുന്നത് നിത്യ കണ്ടു.
തെല്ലൊരു നേരത്തെ തിരച്ചിലിനോടുവിൽ ജീനയുടെ കണ്ണുകൾ ചുറ്റും പരതി...
ഒടുവിൽ അവൾക്ക് നെരെ നടന്നു വരുന്ന കൈലാസിനെ നിത്യ കണ്ടു.
കൈലാസ്സിന്റെ കൈകളിൽ ഒതുങ്ങി നിന്ന് ചെറുതായി വീർത്ത വയറിനെ ഒരു കയ്യാൽ താങ്ങി പിടിച്ചു കൊണ്ട് നിത്യയ്ക്കരികിൽ ജീന എത്തി.
"""""നീ വല്ലാണ്ട് മാറിപ്പോയി നിത്യേ.."""
ഒരിക്കൽക്കൂടി കൈലാസിനോട് ചേർന്ന് നിന്ന് നിത്യയുടെ കവിളിൽ ജീന കൈ ചേർക്കവേ ഒരിക്കൽ പോലും ആ പെണ്ണിന്റെ നോട്ടം കൈലാസ്സിലേയ്ക്കെത്തിയില്ല.
""""എടി നീ ഇതേത് ലോകത്താ.. ഏഹ്..
പോയി തൊഴുതിട്ട് വായോ.. എനിക്ക് ഒരുപാട് വിശേഷങ്ങൾ പറയാൻ ഉണ്ട്..... അത് മാത്രം അല്ല... മനസ്സറിഞ്ഞുകൊണ്ട് നിന്നോട് മാപ്പ് ചോദിക്കണം എനിക്ക്.""""
തലകുനിച്ചു കൊണ്ട് ജീന പറയവേ സ്വയം പരിഹാസ്യ ആകുന്നതായി നിത്യയ്ക്ക് തോന്നി.
ഒരക്ഷരം മിണ്ടാതെ പടവുകൾ കയറി തൊഴുത് പ്രദിക്ഷണം കഴിഞ്ഞ് നടയിൽ നിന്ന് കണ്ണുകൾ അടച്ചു.
""""ന്റെ ദേവി ഈ ഒരൊറ്റ നിമിഷം കൊണ്ട് ന്നേ കൊന്ന് തരോ....""""
ഒഴുകിയിറങ്ങുന്ന കണ്ണുനീരിനെ കൂട്ട് പിടിച്ചുകൊണ്ടു നിശബ്ദമായി അവൾ നിലവിളിച്ചു.
കഴുത്തിൽ ചൂടുള്ള നിശ്വാസം പതിയവേ ഞെട്ടികൊണ്ട് കണ്ണുകൾ തുറക്കുമ്പോൾ മൂക്കിൻ തുമ്പിൽ പടർന്ന ചുവന്ന രാശി കാൺകെ അവളൊന്നു പിടഞ്ഞു.
എന്നാൽ അവൾക്ക് മുൻപിൽ നിന്ന കൈലാസിനെ കാൺകെ സമനില കൈവിട്ട പോലെ അവൾക്ക് തോന്നി.
""""കൊന്ന് തരാൻ അല്ലേ ദേവി ഞാൻ പറഞ്ഞെ... വേണ്ടാത്ത സ്വപ്‌നങ്ങൾ കാട്ടി ഇനിയും മതിയായില്ലേ നിനക്ക്...""""
സ്വയം മറന്നുകൊണ്ട് അവൾ ഉച്ചത്തിൽ ചോദിച്ചു.
""""അങ്ങനെ ദേവി വിചാരിച്ചാൽ മാത്രം നിന്റെ പ്രാണൻ അങ്ങ് എടുക്കാൻ പറ്റോ കല്യാണിക്കുട്ടി...""""
വലതുകരം കൊണ്ട് അവളെ വലിച്ചു മാറോടു ചേർത്തുപിടിച്ചു കൊണ്ട് കൈലാസ് ചോദിച്ചു.
നടന്നതെന്തെന്ന ബോധ്യമില്ലാതെ ആ പെണ്ണ് ചുറ്റിനും നോക്കി.
തൊട്ട് പുറകിലായി ജീനയോടൊപ്പം നിൽക്കുന്ന കൈലാസ്.
പിന്നെ ഒരിക്കൽ കൂടി അവളെ ചേർത്തു പിടിച്ചിരിക്കുന്ന കൈലകളിലേയ്ക്ക് നോക്കി.
കൈലാസ്...
പിന്നെ മൂക്കിൻ തുമ്പ് ചൂണ്ടുവിരലാൽ തൊട്ട് നോക്കി.
പിൻവലിച്ച ചൂണ്ടുവിരലിൽ പറ്റിപ്പിടിച്ച സിന്ദൂരം.
നെഞ്ചോടു ചേർന്നു കിടക്കുന്ന ആലില താലി.
""""എന്തേയ് ഇങ്ങനെ അന്തം വിട്ട് നോക്കണേ.. ഏഹ്... ദോ അത് എന്റെ ഏട്ടൻ... കാശി....അടുത്ത് നിക്കുന്നത് നിന്റെ ഏട്ടത്തി ജീന കാശി വിശ്വൻ. ഞാൻ അവന്റെ അനിയൻ കൈലാസ്.... ഞങ്ങളെ ഇരട്ടകൾ ആണ്...പിന്നെ ഇപ്പൊ നീ നിത്യ കൈലാസ് വിശ്വൻ. ഈ നിമിഷം മുതൽ ഈ കൈലാസ്സിന്റെ മാത്രം നിത്യകല്യാണി. ഒക്കെ മനസ്സിലായോ...""""
""""ന്റെ നിത്യേ... നിന്നെ കൊണ്ട് ഇഷ്ട്ടം ആണെന്ന് പറയിക്കാൻ പഠിച്ച പണി പതിനെട്ടും നോക്കി.. ദേ ന്റെ അനിയൻ..പക്ഷെ നീ അല്ലേ ആള്. പിന്നെ മനസ്സറിഞ്ഞു മാപ്പ് ചോദിക്കണം എന്ന് പറഞ്ഞത്.. നിന്നെ തേടി എത്താതിരുന്നതിനു...ഒക്കെ ദേ ഇവൻ പറഞ്ഞിട്ടാ..... """""
അവൾക്കടുത്തേയ്ക്ക് നടന്നെത്തിയ ജീന കൈലാസിനെ ചൂണ്ടി പറഞ്ഞു.
അപ്പോഴേയ്ക്കും തുളസിഇലകൾ കോർത്ത ഹാരവുമായി നിതിൻ അവിടെ എത്തി.
അത് വാങ്ങി കൈലാസ് നിത്യയുടെ കഴുത്തിൽ അണിയിച്ചു.
അവന് പിന്നാലെ യാന്ത്രികമായി നിത്യയും അവനെ ഹാരം അണിയിച്ചു.
""""കല്യാണി...""""
ഒന്നും മിണ്ടാതെ നിൽക്കുന്ന നിത്യയെ പേര് ചൊല്ലി വിളിച്ചുകൊണ്ടു അവളുടെ ഇടം കൈ വിരലുകളിൽ അവൻ തൻ്റെ വിരലുകൾ കോർത്തു.
എന്നാൽ ഒട്ടൊരുനിമിഷം കൊണ്ട് കൈവിരലുകൾ തട്ടിയെറിഞ് നിത്യ ഓടി..
""""എടാ... ചെല്ല്.. പറയാനും കേൾക്കാനും ഉള്ളതൊക്കെ തീർക്ക്... നിങ്ങള് ജീവിച്ചു തുടങ്ങണം.... അവളാ കുളപടവിൽ ഉണ്ടാകും.""""
നിറഞ്ഞ കണ്ണുകളുമായി നിൽക്കുന്ന കൈലാസിന്റെ ചുമലിൽ കൈ ചേർത്തുകൊണ്ട് നിതിൻ പറഞ്ഞു.
കുളപടവിൽ കൈലാസ് എത്തുമ്പോൾ പടവിൽ ഇരുന്ന് ഹാരത്തിലെ തുളസി ഇലകളെ പിച്ചിയെടുക്കുന്ന തിരക്കിൽ ആയിരുന്നു
""""മിസ്സിസ് നിത്യ കൈലാസ്... എന്താണ് ഒരാലോചന..."""
അവൾക്ക് തൊട്ടു മുകളിലെ അവൻ പടവിലായി ഇരുപ്പുറപ്പിച്ചു.
നിത്യയുടെ ഭാഗത്തു നിന്ന് പ്രതികരണം ഒന്നും കാണാതെ ആയതും വലം കൈ അവൻ അവളുടെ ചുമലിൽ വെച്ചു.
ആ കൈ തട്ടി എറിഞ്ഞു കൊണ്ട് പടവുകൾ കയറാൻ പോയ അവളെ കൈലാസ് ഒറ്റ കൈയ്യാൽ വലിച്ചു ചേർത്തു.
എന്നാൽ നിത്യ തൻ്റെ ശക്തിയെല്ലാം എടുത്തു കൈലാസിനെ തള്ളി മാറ്റാൻ ശ്രമിച്ചുകൊണ്ടേ ഇരുന്നു.
ഇരുവരുടെയും യുദ്ധത്തിനിടയിൽ കാല് തെന്നി രണ്ടാളും കൂടെ കുളത്തിലേക്ക് വീണു.
നീന്താൻ അറിയാത്ത നിത്യ വെപ്രാളത്തോടെ കൈകൾ അടിച്ചതും കൈലാസ് അവളെ ഇടുപ്പിൽ കൈ ചേർത്തു കൊണ്ട് വലിച്ച് പടവിലേയ്ക്ക് കയറി.
കരഞ്ഞു കലങ്ങിയ കണ്ണുകളാൽ അവനെ മുഖമുയർത്തി നോക്കിയ അവളെ ഒരു നിമിഷം അവനും നോക്കി നിന്നു.
പിന്നെ മറുത്തൊന്ന് ചിന്തിക്കുന്നതിനു മുൻപേ അവളുടെ അധരങ്ങളെ അവൻ സ്വന്തമാക്കി.
അവരുടെ ആദ്യ ചുംബനം..
അതിനിടയിലും രണ്ടാളും കരയുകയായിരുന്നു.
അധരങ്ങളിൽ കണ്ണീരിന്റെ ഉപ്പ് രസവും നിണത്തിന്റെ ചവർപ്പും കൂടികലർന്നിട്ടും ഇരുവരും നിർത്തിയില്ല.
കുറച്ച് സമയത്തിന് ശേഷം ഇരുവരും മെല്ലെ അടർന്നു മാറി.
"""""സോറി സോറി സോറി... ഒരുപാട് സോറി... കൈലാസിനു അവന്റെ കല്യാണി ഇല്ലാതെ പറ്റുമെന്ന് തോന്നുണ്ടോ പെണ്ണേ.. ഏഹ്.."""
""""മ്മ്ച്ചും...""""അല്ലായെന്ന അർത്ഥത്തിൽ അവളൊന്നു മൂളി.
""""പിന്നെ നീ സ്വയം ചിന്തിച്ചു കൂട്ടിയ കാര്യങ്ങൾ ഇല്ലേ... അതൊക്കെ തെറ്റാണെന്ന് എന്റെ പെണ്ണ് അറിയണ്ടേ.. ഏഹ്..""".
പിന്നെ മെല്ലെ അവളെ അടർത്തിമാറ്റി ഇരു കൈകളാലും പടർന്നിറങ്ങിയ സിന്ദൂരത്തെ തുടച്ചു.
"""""എന്നിട്ടും നിന്റെ വായിൽ നിന്ന് ഇഷ്ട്ടം ആണെന്ന് കേൾക്കാൻ പറ്റിയില്ലല്ലോ പെണ്ണേ .. അതറിയാൻ നീ മറന്നു വെച്ചൊരു ഡയറി നിന്റെ ഏട്ടൻ തരേണ്ടി വന്നു.അതിനിടയിൽ ആണ് കാശി ജീനയെ വളയ്ക്കുന്നത്. തല്ലും വഴക്കും ഒക്കെ ഉണ്ടാക്കിയാണ് രണ്ടും കെട്ടിയത്. അവരുടെ ഫോട്ടോ ആണ് നീ കണ്ടത്."""
ഉറക്കെ ചിരിച്ചുകൊണ്ട് അവൻ പറഞ്ഞു.
""""കല്യാണി..... നിനക്കെന്നെ ഇഷ്ട്ടം ആണെന്ന് ഒറ്റ തവണ പറയുവോ പെണ്ണേ...""""
അവൾക്കടുക്കലേയ്ക്ക് നീങ്ങി നിന്ന് അവൻ ചോദിക്കവേ.. ഇരുണ്ടു നിന്ന അവളുടെ മുഖം ഒന്ന് വിടർന്നു.
""""മ്മ്ച്ചും...""""
ഇല്ലെന്ന് അവൾ തലയാട്ടി..
""""പറയൂലേ..."""
നഞ്ഞു കുതിർന്നു സ്ഥാനം മാറി കിടന്ന സാരിക്കിടയിൽ കൂടി പിടി മുറുക്കി കൈലാസ് ചോദിക്കവേ ആ പെണ്ണൊന്നു പിടഞ്ഞു.
""""പറയെടി."""""
അത്രനേരം നിന്ന പുഞ്ചിരി മാറി അവനിൽ കോപം നിറഞ്ഞു.
""""ഏഹ്... എനിക്കിഷ്ട്ടാ ന്റെ കുട്ടേട്ടനെ .. എന്നെ വിട്ടേച്ചും പോകല്ലേ..."""
വിതുമ്പി കൊണ്ട് അവളത് പറഞ്ഞതും കൈ വീശി കൈലാസ് ഒരെണ്ണം കൊടുത്തു് അവക്കൂടെ കവിളിൽ.
""""ദേഹത്ത് തൊട്ടവൻ നെരെ ജീവിക്കുമ്പോ സ്വയം ഉരുകി തീരാൻ നോക്കിയതിന് ഇതിരിക്കട്ടെ.. കേട്ടല്ലോ..അവനുള്ളത് ഞാൻ കൊടുത്തിട്ടുണ്ട്...ഒരു പെണ്ണിനേയും മറ്റൊരു കണ്ണോടെ അവൻ നോക്കില്ല.. """"
കവിളിൽ കൈ ചേർത്ത് സങ്കടത്തോടെ ആ പെണ്ണ് അവനെ നോക്കി.
എന്നാൽ പെട്ടന്ന് അവനടുക്കലേയ്ക്ക് നീങ്ങി നിന്ന നിത്യ അവന്റെ നെഞ്ചിൽ ആഞ്ഞു പ്രഹരിച്ചു.
"""""ആഹ്.. വിടെടി...""""
കൈലാസ് ആർത്തു വിളിച്ചു.
""""മിണ്ടരുതെടോ... മിണ്ടിയാൽ..."""""
ചൂണ്ടുവിരൽ ചുണ്ടോടു ചേർത്തുകൊണ്ട് നിത്യ അവനെ നോക്കി.
"""""ഞാൻ തനിക്ക് മാച്ച് അല്ല അല്ലേ...""""
അത് ചോദിച്ചുകൊണ്ട് കൈലാസിന്റെ വലത്തേ കയ്യിൽ അവൾ നുള്ളി...
"""""ഉയ്യോ...."""""
""""ശ്.....""""
കൈലാസ് നിലവിളിച്ചതും നിത്യ മിണ്ടരുതെന്ന് ആംഗ്യം കാട്ടി.
"""""തല നിറയെ എണ്ണ തേച്ചു ലോകം കാണാത്തവൾ ആണല്ലേ ഞാൻ.. ഏഹ്...""""
നെഞ്ച് നോക്കി ഒന്ന് കൂടി പ്രഹരിക്കാൻ നിന്ന നിത്യയെ അവൻ വലിച്ച് മാറോടു ചേർത്തു.
""""എന്റെ പ്രതികാരം തീർന്നിട്ടില്ല....""""
അവളുടെ കാതോരം അവൻ മന്ത്രിച്ചു.
ഒന്ന്. സംശയത്തോടെ നോക്കിയ അവളെ അവൻ ചിരിച്ചു കാണിച്ചു.
""""ആഹ് എന്നെ ഇഷ്ട്ടാണെന്ന് പറയാൻ ലേറ്റ് ആയതിനു എന്റെ പിള്ളേർ ഇങ്ങട് എത്തട്ടെ.... ബാക്കി അപ്പൊ തരാമെടി നിത്യകല്യാണി...."""
"""ഇനി ബാക്കിയുള്ള ഇടിയും ചവിട്ടും നീ നിന്റെ ഏട്ടനും, ജീനയ്ക്കും കൊടുത്തോ.. ബാക്കി കുറച്ച് നിന്റെ ആനിചേച്ചിക്കും പപ്പേട്ടനും കൂടെ കൊടുക്ക്. .""""
ഒരു ചിരിയോടെ നിത്യകല്യാണി ചേർന്നു നിന്നു അവന്റെ കുട്ടേട്ടന്റെ നെഞ്ചിന്റെ താളവും കേട്ടുകൊണ്ട്...
ഇനിയൊരിക്കലും പിരിയാതെ ഒന്നു ചേർന്ന് നിത്യകല്യാണി പൂക്കട്ടെ... അവളുടെ കുട്ടേട്ടനായി മാത്രം.....❤️
(അവസാനിച്ചു...) ലൈക്ക് കമന്റ് ചെയ്യണേ...
രചന: Parvana
