സഖിയെ തേടി, ഭാഗം: 2

Valappottukal Page


രചന: മഞ്ഞ് പെണ്ണ്

"ഡീ കുഞ്ഞാവ എന്തേ...??" ജോലി കഴിഞ്ഞ് ഫ്രഷ് ആയി ഭക്ഷണം കഴിക്കാൻ ഇരിക്കുകയായിരുന്ന മണികണ്ഠൻ തന്റെ ഭാര്യയോട് ചോദിച്ചു... 


"അവൾ നേരം സന്ധ്യ ആയപ്പോഴാ സുജേച്ചിയുടെ വീട്ടിൽ നിന്നും വന്നത്... സാധരണ വാ തോരാതെ അവിടുത്തെ വർത്തമാനം പറയുന്ന കുട്ടിക്ക് എന്താ പറ്റിയത് ആവോ... വന്ന ഉടനെ മുറിയിൽ കയറി വാതിൽ അടച്ചു ഞാൻ കുറേ വിളിച്ചിട്ടും തുറന്നില്ല...നിങ്ങൾ ഒന്ന് പോയി നോക്ക്..."കാസറോൾ ടേബിളിൽ വെച്ച് കൊണ്ട് അവർ പറഞ്ഞതും തിടുക്കപ്പെട്ട് അയാൾ ആമിയുടെ മുറി ലക്ഷ്യം വെച്ച് നടന്നു... 


"വാവി... കതക് തുറന്നെ അത്തായി ഒന്ന് ചോദിക്കട്ടെ..."കുറേ തട്ടി വിളിച്ചെങ്കിലും ഒരനക്കവും കേട്ടില്ല... 


"ദേ പെണ്ണേ ഞാൻ അവസാനം ആയി ചോദിക്കാ മര്യാദക്ക് കതക് തുറന്നോ ഇല്ലെങ്കിൽ ഞാൻ എന്റെ പാട് നോക്കി അങ്ങ് പോവും..."അതും പറഞ്ഞ് തിരിഞ്ഞ് രണ്ടടി വെച്ചതും കതക് തുറന്നു... ചിരിയോടെ അയാൾ അകത്തേക്ക് കയറി... ബെഡിൽ ഇരുന്ന് കണ്ണിന് മുകളിൽ കൈ വെച്ചിരിക്കുന്ന ആമിക്ക് അരികിൽ ചെന്നിരുന്നു... 


"എന്താ മോളേ എന്താ ന്റെ കുട്ടിക്ക്... മ്മ്??"പറയേണ്ട താമസം ആമി അയാളുടെ നെഞ്ചിലേക്ക് ചാഞ്ഞിരുന്നു... നെഞ്ചിൽ എന്തോ നനവ് തോന്നിയപ്പോൾ ആണ് അയാൾ അവളെ അടർത്തി മാറ്റിയത്... 


"എന്താടാ...??" ആ ശബ്ദവും ഇടറിയിരുന്നു... ആറ്റ് നോറ്റ് കിട്ടിയ ഒരു കുഞ്ഞാണ്... ചെയ്യാത്ത വഴിപാടുകൾ ഇല്ല അവൾക്ക് വേണ്ടി... അങ്ങനെ ഉള്ള തന്റെ മകൾ കരയുന്നത് ആ അച്ഛന് സഹിക്കാൻ പറ്റുന്നതിലും അപ്പുറം ആയിരുന്നു... 


"അത്തായി (അച്ഛാ...എന്നാണ്🙄) നിക്ക് സുധിയേട്ടനും ആയി വേഗം കല്യാണം കഴിക്കണം നിങ്ങൾ ഒന്ന് സംസാരിക്കോ...??" ചുണ്ട് വിതുമ്പി കൊണ്ടവൾ പറഞ്ഞു... 


"ഹോ ഇതായിരുന്നോ ഞാൻ പേടിച്ച് പോയി നീ വന്ന് ഭക്ഷണം കഴിക്ക് ഞാൻ ഇപ്പോൾ തന്നെ സുജയോട് സംസാരിക്കാം..." ഫോണും എടുത്ത് കൊണ്ട് അയാൾ പുറത്തേക്ക് ഇറങ്ങിയതും വേദനയോടെ അവൾ ബെഡിലേക്ക് ചാഞ്ഞു.... അല്പം കഴിഞ്ഞ് അയാൾ ആമിയുടെ അരികിലേക്ക് ചെന്ന് പിടിച്ചെഴുനേൽപ്പിച്ച് ഭക്ഷണം കഴിപ്പിക്കാൻ കൊണ്ടുപോയി... 


""സുജമ്മ നാളെ അവനോട് സംസാരിച്ച് വേഗം തന്നെ നിങ്ങളെ കല്യാണം നടത്താം എന്നാടി പറഞ്ഞത്... അല്ല ഇപ്പൊ എന്തേയ് ന്റെ കുട്ടിക്ക് കല്യാണം കഴിക്കാൻ ഒരു പൂതി... മ്മ്മ്??" കളിയോടെ അയാൾ ചോദിച്ചതും നാണം കൊണ്ട് ആമിയുടെ തല താഴ്ന്നു... 


______________________________❤️


"മോനേ..." ബാക്കി എല്ലാവരും തൊടിയിലും മറ്റും ആയിരുന്നു... സുധി സുജമ്മയുടെ ഒപ്പം അടുക്കളയിലെ കൌണ്ടർ ടോപ്പിൽ കയറി ഇരുന്ന് ഓരോന്ന് സംസാരിക്കുമ്പോൾ ആണ് അവർ അവനെ വിളിച്ചത്... 


"എന്താ അമ്മാ...??"


"വയസ്സ് ഇരുപത്തഞ്ച് ആയില്ലേ... അത്യാവശ്യം നല്ല ജോലിയും ഉണ്ട് ഇപ്പോൾ നിനക്ക്... മാത്രല്ല നീ ജോലിക്ക് പോയാൽ ഞാൻ ഇവിടെ ഒറ്റക്കാ..."


"ഹാ ഞാൻ പറയാൻ ഇരിക്കയായിരുന്നു... എനിക്ക് മീരയെ ഇഷ്ട്ടം ആണ് തിരിച്ച് അവൾക്കും... അമ്മയ്ക്കും ഇഷ്ട്ടായീച്ച നമുക്ക് വേഗം തന്നെ അവളുടെ വീട്ടിൽ ചെന്ന് പെണ്ണ് ചോദിച്ച് ഇങ്ങോട്ട് കൊണ്ടുവരാം...എന്ത് പറയുന്നു അമ്മ... ഇഷ്ട്ടായോ അവളെ...??"


"അപ്പൊ ആമിമോളോ...??" നടുക്കത്തോടെ ആണവർ അത് ചോദിച്ചത്... 


"ആമിയോ അവൾക്ക് എന്താ...??" ചിരവി വെച്ച തേങ്ങ കൊത്ത് വായിൽ ആക്കി കൊണ്ടവൻ നെറ്റി ചുളിച്ച് കൊണ്ട് ചോദിച്ചു... 


"നിനക്ക് അവളെ അല്ലേ ഇഷ്ട്ടം.. നീയല്ലേ പറഞ്ഞിരുന്നേ അമ്മക്ക് നമ്മുടെ ആമി മതി മരുമകൾ ആയിട്ടെന്ന്...??"


"അതൊക്കെ വിവരം ഇല്ലാത്ത പ്രായത്തിൽ അല്ലേ..." 


"അപ്പൊ അന്ന് ആ മുറിയിൽ വെച്ച് എന്നോട് പെരുമാറിയതും അങ്ങനെ ആണോ...??" തിരിഞ്ഞ് നോക്കിയതും കണ്ണും നിറച്ച് തന്നെ നോക്കുന്ന ആമിയെ കണ്ടതും അവൻ ഒന്ന് ഞെട്ടി... പിന്നെ പതിയെ അത് പുച്ഛത്തിലേക്ക് വഴി മാറി... 


"അതൊക്കെ കഴിഞ്ഞത് അല്ലേ എനിക്ക് മീരയെ ആണ് ഇഷ്ട്ടം അവൾക്ക് എന്നെയും ചേരേണ്ടതും ഞങ്ങൾ തന്നെയാ നിന്നെ പോലെ ദാവണിയും പാവാടയും ചുറ്റി നടക്കുന്ന പെണ്ണിനെ ഒന്നും എനിക്ക് ചേരില്ല..." താല്പര്യമില്ലാതെ അവൻ പറഞ്ഞതും ആമി കരച്ചിലോടെ തിരിഞ്ഞ് ഓടിയിരുന്നു... 


"എന്താടാ നീ പറയുന്നേ നിന്നെയും സ്വപ്നം കണ്ട് നടക്കുകയാണ് ആ പാവം... അവളോട്"


"എനിക്കൊന്നും കേൾക്കേണ്ട അമ്മാ എനിക്ക് മീര മതി... ഈ സങ്കടം ഒക്കെ കുറച്ച് കഴിഞ്ഞാൽ മാറിക്കോളും..." ചാടി ഇറങ്ങി കൊണ്ടവൻ റൂമിലേക്ക് നടന്നു... അവൻ പോയ വഴിയേ നോക്കി സുജമ്മയും... 


___________________________❤️


"Woww എന്ത് ഭംഗി ആണ് ഈ സ്ഥലം... വൈകാതെ ഒരു സ്ഥലം വാങ്ങി ഇവിടെ വീട് വെച്ച് താമസിക്കണം... ബാംഗ്ലൂരിൽ ജീവിച്ച് മടുത്തു..." നെന്മണികൾ കൊത്തി പറിക്കുന്ന തത്തമ്മയെ ക്യാമറ കണ്ണുകളിൽ പകർത്തി കൊണ്ട് പ്രവി പറഞ്ഞു... 


വയലിലൂടെ നടന്നത് കൊണ്ട് തന്നെ കയ്യിലും കാലിലും ചളി പറ്റിപിടിച്ചിരുന്നു ... കുളക്കരയിൽ നിന്നും കയ്യും കാലും കഴുകി കൊണ്ടവൻ പടവുകൾ കയറി...അപ്പോഴാണ് കാറ്റ് പോലെ എന്തോ അങ്ങോട്ടേക്ക് പാഞ്ഞ് പോവുന്നത് അവൻ കണ്ടത്... പാദസര കിലുക്കവും തുളസി കതിരിന്റെ വശ്യ ഗന്ധവും നാസികയെ തലോടിയപ്പോൾ അവൻ കണ്ണുകൾ അടച്ച് ആ ഗന്ധം അകത്തേക്ക് കയറ്റി... 


"ബ്ബും ബ്ബും..." എന്തോ ശക്തിയായി വെള്ളത്തിൽ വീഴുന്ന ശബ്ദം കേട്ടതും കണ്ണുകൾ തുറന്ന് കൊണ്ടവൻ ദൃതിയിൽ അങ്ങോട്ടേക്ക് ചെന്നു... ആരോ കുളത്തിന്റെ ആഴത്തിലേക്ക് താഴ്ന്ന് പോവുന്നത് കണ്ടതും കയ്യിലെ ക്യാമറ ഒരു സൈഡിൽ വെച്ച് കൊണ്ടവൻ വേഗം തന്നെ കുളത്തിലേക്ക് എടുത്ത് ചാടി.... 


നീന്താൻ അറിയുന്നത് കൊണ്ട് തന്നെ ആമിയെയും വലിച്ച് കൊണ്ടവൻ കരക്ക് കയറി... മുഖത്തെ വെള്ളം ഒരു കൈ കൊണ്ട് തുടച്ച് കൊണ്ടവൻ അവളെ തട്ടി വിളിച്ചു...ബോധം അറ്റ്‌ കിടക്കുന്ന ആമിയെ കണ്ടതും എന്ത് ചെയ്യണം എന്നറിയാതെ അവൻ ചുറ്റും പരതി... ഒരു ഈച്ച കുഞ്ഞ് പോലും അടുത്തില്ല... 


അപ്പോഴാണ് തെന്നി മാറിയ ദാവണിക്ക് ഇടയിലൂടെ അവളുടെ അണിവയർ അവൻ കണ്ടത്... സ്വർണ്ണത്തിന്റെ അരഞ്ഞാണം ചുറ്റി പിണഞ്ഞ് കിടക്കുന്നത് കണ്ടതും വയറിലൂടെ ഒരു ആളൽ കടന്ന് പോയി... അവ്യക്തമായ ആ സ്വപ്നം കണ്മുന്നിൽ മിന്നി മറഞ്ഞു... ഏതോ ഒരു ഉൾപ്രേരണയിൽ ചുണ്ടുകൾ അവയിൽ മുദ്രണം ചാർത്തി...


"ഞാനിപ്പോൾ എന്താ ഈ ചെയ്യുന്നത്..." സ്വയം നെറ്റിക്ക് അടിച്ച് കൊണ്ടവൻ അവളുടെ കവിളിൽ തട്ടി വിളിച്ചു... ഒരു അനക്കവും ഇല്ലെന്ന് കണ്ടതും ചുറ്റും വീക്ഷിച്ച് കൊണ്ടവൻ ആരും ഇല്ലെന്ന് ഉറപ്പ് വരുത്തി...


"ഈശ്വരാ വേറെ വഴി ഒന്നും കാണുന്നില്ല തെറ്റാണെങ്കിൽ പൊറുത്ത് തരണേ..."മുകളിലേക്ക് നോക്കി കൊണ്ട് പ്രവി ആത്മഗതിച്ചു.. 


പതിയെ തല താഴ്ത്തി കൊണ്ടവൻ അവളിലേക്ക് അടുത്തു.. അവന്റെ ചുണ്ടുകൾ അവളുടെ മഞ്ചാടി അധരത്തോട് ചേർത്തു...നിശ്വാസം അവളിലേക്ക് കൈമാറി... പതിവില്ലാതെ കാലം തെറ്റിയ ചെറു ചാറ്റൽ മഴ മണ്ണിനെ ചുംബിച്ച് കൊണ്ട് പെയ്തിറങ്ങി...


*ഞാൻ തോരാതെ പെയ്യും... മണ്ണിനോടുള്ള എന്റെ പ്രണയം പറഞ്ഞ് തീരും വരെ ഞാൻ തോരാതെ പെയ്യും...* ആദ്യ ചുംബനത്തിന്റെ നിറവിൽ മഴ അവരെ നോക്കി നിശ്ശബ്ദം മൊഴിഞ്ഞു... 

ഒന്ന് ചുമച്ച് കൊണ്ട് ആമി കണ്ണുകൾ തുറക്കാൻ ശ്രമിച്ചു... വെപ്രാളപ്പെട്ട് പ്രവി ചുണ്ടുകൾ തമ്മിൽ അകത്തി മാറ്റി... ആമി കണ്ണുകൾ തുറന്നതും കണ്ണുകളിൽ തന്നെ മാത്രം നിറച്ച് കണ്ണിമ വെട്ടാതെ തന്നിൽ ലയിച്ചിരിക്കുന്ന പ്രവിയെ കണ്ടതും അവളും അവന്റെ നേത്ര ഗോളങ്ങളുടെ പിടപ്പിൽ ഒന്ന് ലയിച്ചു പോയി... 


ചാറ്റൽ മഴ കൊണ്ട് ചെറു തുള്ളികൾ അങ്ങിങ്ങായി അവളുടെ മുഖത്ത് പറ്റിപ്പിടിച്ച് കിടക്കുന്നു... നീണ്ട് ഇടതൂർന്ന കൺപീലികൾ...!!! പെട്ടന്ന് വെളിവ് വന്നത് പോലെ ആമി അവനെ തള്ളിയിട്ട് കൊണ്ട് പടവുകൾ കയറി ഓടി...ഒരു കൈ കുത്തി എണീറ്റ് നിന്ന് കൊണ്ട് പ്രവി ആദ്യ ചുംബനത്തിന്റെ മധുര ഓർമകൾ അയവിറക്കി കൊണ്ടിരുന്നു... കയ്യിൽ കരുതിയ ആമിയുടെ അരഞ്ഞാണം കണ്ണിന് മുകളിൽ അങ്ങോട്ടും ഇങ്ങോട്ടും ആട്ടി കളിച്ച് കൊണ്ട് കയ്യിൽ ഒതുക്കി... കട്ടി മീശ പിരിച്ച് കൊണ്ട് അവൻ അവൾ പോയ വഴിയേ നോക്കി പ്രണയാർഥമായി ഒന്ന് ചിരിച്ചു...!!!


_______________________________❤️


"അപ്പൊ സുധിയേട്ടന് എന്നെ ഇഷ്ട്ടം അല്ലായിരുന്നോ...??പിന്നെന്തിനാ ഓരോ ആശകൾ തന്ന് എന്നിലെ മോഹങ്ങൾക്ക് നിറം പകർന്നത്... എല്ലാം വെറും തമാശ ആയിരുന്ന്വോ അയാൾക്ക്?? എന്തിന് എന്നെ ആ തമാശക്ക് ബലിയാടാക്കി...??" കണ്ണാടിക്ക് മുന്നിൽ നിന്നുകൊണ്ട് ആമി തന്നോട് തന്നെ ചോദിച്ചു... 


"ഒന്ന് ചുംബിച്ചാൽ അത് പ്രണയം ആവുമോ?? ഒന്ന് കളി പറഞ്ഞ് ചിരിച്ചാൽ അത് പ്രണയം ആണോ??  നീയാണ് അയാളിൽ നിന്നുള്ള ഒരു നോട്ടം പോലും തന്നോടുള്ള പ്രണയം ആണെന്ന് പറഞ്ഞ് സ്വയം മൂഢയായത്..." മനസ്സും തന്നിലേക്ക് തന്നെ വിരൽ ചൂണ്ടുന്നു... കണ്ണുകൾ അടച്ച് ചുണ്ട് കടിച്ച് പിടിച്ച് കൊണ്ടവൾ കരച്ചിലിനെ അടക്കി നിർത്തി... വേലികൾ ബേധിച്ച് കൊണ്ട് കണ്ണുകൾ പെയ്ത് കൊണ്ടിരുന്നു... 


"കരയാൻ ഉള്ളതല്ല ഈ സമയം... ജയിച്ച് കാണിച്ച് കൊടുക്കണം അയാൾക്ക് മുന്നിൽ... വെറും കോമാളി വേഷം കെട്ടിച്ച അയാൾക്ക് മുന്നിൽ വിജയിച്ച് കാണിക്കണം... നിന്റെ ഓരോ കണ്ണുനീരും അയാളിൽ പുച്ഛം മാത്രമേ വിതക്കുകയൊള്ളു..."മുന്നിൽ തെളിഞ്ഞ പ്രതിബിംബം തന്നോട് പറയുന്നതായി തോന്നിയതും കണ്ണുകൾ അമർത്തി തുടച്ച് കൊണ്ടവൾ പാറി കിടക്കുന്ന മുടി വാരി കെട്ടി കൊണ്ട് പുറത്തേക്ക് ഇറങ്ങി... 


"ഇന്നെന്താ പെണ്ണേ അമ്മായിന്റെ വീട്ടിലേക്ക് പോവുന്നില്ലേ...??"മുറ്റം അടിച്ച് വാരിക്കൊണ്ടിരുന്ന അമ്മ ചൂല് ഒന്ന് കയ്യിൽ കുത്തി കൊണ്ട് ആമിയോടായി ചോദിച്ചു... 


"പോവണം കുറച്ച് കഴിയട്ടെ എന്തോ ക്ഷീണം.."അലസതയോടെ അവൾ പറഞ്ഞു.. 


"ഹാ ഒക്കെ കാണും ഇപ്പോൾ തീറ്റയും കുടിയും ഒന്നും ഇല്ലല്ലോ ഏത് നേരവും സുധിയെ കെട്ടണം എന്നും പറഞ്ഞ് മോങ്ങി നടപ്പല്ലേ രാത്രി ഉറക്ക് ഉണ്ടോന്ന് ദൈവത്തിന് അറിയാം..." പരിഭവത്തോടെ ഓരോന്ന് പിറുപിറുത്ത് കൊണ്ട് അവർ പണി തുടർന്നു... 


ആമി ഒന്ന് അമ്മയെ സൂക്ഷിച്ച് നോക്കി... തന്റെ ചെറുമാറ്റം പോലും അവരിൽ പരാതിയും വെപ്രാളവും നിറക്കുന്നു... വാത്സല്യത്തോടെ തന്നെ തലോടുന്ന അത്തായിയുടെയും അമ്മയുടെയും മുഖം മുന്നിൽ തെളിഞ്ഞു... താൻ കുളത്തിൽ ചാടി മരിക്കുന്നതും ചലനമറ്റ് കിടക്കുന്ന തന്റെ ശരീരത്തിന് മുന്നിൽ ആർത്ത് കരയുന്ന രണ്ടുപേരുടെയും മുഖം തെളിഞ്ഞതും ഓടി ചെന്നവൾ അമ്മയെ മുറുകെ പുണർന്നു... 


"എന്താടാ എന്താ ന്റെ കുട്ടിക്ക്..."പെട്ടന്ന് ആയത് കൊണ്ട് തന്നെ അവർ ഒന്ന് ഞെട്ടിയിരുന്നു... മെല്ലെ അവളുടെ തലയിൽ തലോടി കൊണ്ട് അവർ ചോദിച്ചതും ചുണ്ട് വിതുമ്പി കൊണ്ടവൾ തേങ്ങി കരഞ്ഞു .. 


തന്റെ പ്രണയവും തോൽവിയും അവസാനം ആത്മഹത്യക്ക് ശ്രമിച്ചതും എല്ലാം എല്ലാം അവൾ അവരോട് പറഞ്ഞു... കേട്ടത് വിശ്വസിക്കാൻ ആവാതെ അവർ ഞെട്ടലോടെ ആമിയിലേക്ക് നോട്ടം പായിച്ചു... ചേർത്ത് പിടിച്ച കൈകൾ കൂടുതൽ കൂടുതൽ മുറുകി കൊണ്ടിരുന്നു... ഒരുപക്ഷെ ഒരു അമ്മയുടെ കരുതലോ വീണ്ടും ചെയ്യുമോ എന്നുള്ള ഭയമോ ആവാം.... 


______________________________❤️


"ഡി ഗൗരി എവിടെ നിന്റെ കൂട്ടുകാരി... ഇന്ന് കണ്ടില്ലല്ലോ അങ്ങോട്ടേക്ക്..." കുട്ടികളോടൊപ്പം ഇരുന്ന് കാര്യമായി എന്തോ പണി ഒപ്പിക്കുമ്പോൾ ആണ് ഗൗരിയെ പിറകിൽ നിന്നും ആരോ വിളിച്ചത്... തിരിഞ്ഞ് നോക്കിയതും പ്രവിയും ദർശനും കൈകൾ ചേർത്ത് പിടിച്ച് അവർക്ക് പിറകിൽ ആയി നിൽക്കുന്ന മീരയെയും സുധിയെ കണ്ടതും അവൾ താല്പര്യം ഇല്ലാതെ മുഖം തിരിച്ചു... 


"അവൾക്ക് വയ്യാ..."ശബ്ദം കനപ്പിച്ച് തന്നെ ആയിരുന്നു ഗൗരി മറുപടി പറഞ്ഞത്... 


"അതെന്ത് പറ്റി അവൾക്ക്..."താടിയിൽ കൈ വെച്ച് ഉഴിഞ്ഞ് കൊണ്ട് ദർശൻ ചോദിച്ചതും പ്രവി ചിരിയോടെ എല്ലാം കേട്ട് നിന്നതേ ഒള്ളു... 


"ഡീ ഗൗരി..."അതേ നേരം ദൂരെ നിന്നുള്ള ആമിയുടെ ശബ്ദം കേട്ടതും എല്ലാവരും അങ്ങോട്ട് നോക്കി.. ഓടി പാഞ്ഞ് വരുന്ന ആമിയെ കണ്ടതും പ്രവിയുടെ ചുണ്ടിൽ ഒരു ചിരി മിന്നി... അറിയാതെ കൈകൾ ചുണ്ടിൽ തൊട്ടു പോയി... ആമി ഓടി വന്ന് അവർക്ക് മുന്നിൽ വന്ന് നിന്നു... സുധി അവളെ കണ്ടതും ഒരു ആക്കലോടെ മീരയുടെ കയ്യിൽ പിടിമുറുക്കി... അത് കണ്ട് ആമിക്ക് നന്നായി വിഷമം വന്നെങ്കിലും പുറമെ ഒന്നും കാണിക്കാതെ അവനെ നോക്കി പുച്ഛത്തോടെ ചിരിച്ച് കൊണ്ടവൾ ഗൗരിയുടെ കയ്യും പിടിച്ച് നടന്നു... 


"ഡി പെണ്ണേ ഒന്ന് നിക്കെടി... ഞങ്ങളെ ഈ നാട് ഒന്ന് കാണിക്കാമോ... ഈ സുധിക്ക് മീരയെ കിട്ടിയാൽ ഞങ്ങളെ അങ്ങ് മറക്കും..."പരിഭവത്തോടെ ദർശൻ പറഞ്ഞതും അവളുടെ കണ്ണുകൾ തിരിഞ്ഞത് സുധിയെ ആയിരുന്നു... മറ്റേതോ ലോകത്ത് എന്ന പോൽ മീരയുടെ ഒപ്പം കളി പറയുന്ന അവനെ കണ്ടതും ഹൃദയം വല്ലാതെ നോവാൻ തുടങ്ങി... തലയാട്ടി സമ്മതിച്ച് കൊണ്ടവൾ ഗൗരിക്ക് ഒപ്പം മുന്നിൽ നടന്നു... പിറകിലായി അവരും.... 


ഒട്ടും ഉത്സാഹം ഇല്ലാതെ അവൾ ഓരോ സ്ഥലങ്ങളും കാണിച്ച് കൊടുത്തു... ഗൗരിയുടെ അവസ്ഥയും മറിച്ച് അല്ലായിരുന്നു... ഇന്നലെ ആമിയുടെ അമ്മ വീട്ടിലേക്ക് എല്ലാം വിളിച്ച് പറഞ്ഞിരുന്നു... അപ്പൊ തൊട്ട് വല്ലാത്ത ഒരു അസ്വസ്ഥത ആയിരുന്നു അവൾക്ക് തന്റെ കൂടെ പിറക്കാത്ത കൂടെപ്പിറപ്പിനെ ആലോചിച്ചിട്ട്..!!!


"കൊള്ളാം നല്ല അടിപൊളി പ്ലേസ് ആണ് ഇവിടം... ഇനി ഇവിടുന്ന് പോവുന്ന കാര്യം ആലോചിക്കാനേ വയ്യാ..."


"അതെന്താ ആലോചിച്ചാൽ..."ഗൗരി 

"കുന്തം ഒന്ന് പോടീ നത്തോലി..."കൊഞ്ഞനം കുത്തി കൊണ്ട് ദർശൻ ഗൗരിയോട് പറഞ്ഞു.. 

"എന്ത് നത്തോലി എന്നോ...അത് നിന്റെ കെട്ടിയോൾ ആട കുരിപ്പേ..."ഗൗരിയും വിട്ട് കൊടുത്തില്ല.. 


"ഡി നീ എന്റെ കെട്ടിയോളെ വിളിക്കുന്നോ..."രണ്ടുപേരും തമ്മിലുള്ള തർക്കം തുടർന്ന് കൊണ്ടിരുന്നു... ആമിയുടെ കണ്ണുകൾ എത്ര വിലക്കിയിട്ടും സുധിയിൽ തന്നെ ചെന്ന് നിന്നു... മീരയുടെ കുഞ്ഞ് ഉടുപ്പിന് ഇടയിലൂടെ കാണുന്ന വയറിൽ കുസൃതി കാട്ടുന്ന സുധിയെ കണ്ടതും നെഞ്ചകം അലറി വിളിക്കാൻ തുടങ്ങി... താൻ കണ്ട സ്വപ്‌നങ്ങൾ!!!തന്റെ മോഹങ്ങൾ !!! വേദനയോടെ അവൾ മുഖം തിരിച്ചു.. 


കഴുത്തിൽ ചൂടുള്ള നിശ്വാസം തട്ടിയപ്പോൾ കണ്ണുകൾ അമർത്തി തുടച്ച് കൊണ്ടവൾ തിരിഞ്ഞ് നോക്കിയതും തന്റെ തൊട്ട് മുന്നിൽ നിൽക്കുന്ന പ്രവിയെ കണ്ട് ഒരടി മുന്നിലേക്ക് വേച്ച് പോയി...


"എന്താടോ..??" ദേഷ്യം നടിച്ച് കൊണ്ട് ആമി ചോദിച്ചു... 


"അസ്ഥിക്ക് പിടിച്ചിരിക്കായിരുന്നുല്ലേ...!!!"ഭാവം ഏതും ഇല്ലാതെ പ്രവി ചോദിച്ചതും എന്ത് പറയും എന്നറിയാതെ ആമി കൈകൾ പാവാടയിൽ മുറുക്കി കൊണ്ടിരുന്നു... 


"അവന് പണ്ടേ മീരയെ ഇഷ്ട്ടം ആണെടോ...മൂന്ന് കൊല്ലം ലിവിങ് ടുഗെതർ ആയിരുന്നു രണ്ടുപേരും... ഇപ്പോൾ മാര്യേജ് ചെയ്യാൻ തീരുമാനിച്ചു..." പ്രവി പറയുന്നത് കേട്ട് ആമിയുടെ ഉള്ളിൽ വെള്ളിടി പൊട്ടി... അപ്പൊ മനപ്പൂർവം എന്നെ കളിപ്പിക്കുകയായിരുന്നുലെ... 


"അതിന് എനിക്ക് എന്താ അങ്ങോട്ട് മാറി നിൽക്കേടോ..." വെമ്പി നിൽക്കുന്ന കണ്ണുനീർ ഇപ്പോൾ പുറത്തേക്ക് ചാടും എന്ന് പേടിച്ചിട്ടാവാം മുന്നിൽ നിൽക്കുന്ന പ്രവിയെ തള്ളി കൊണ്ടവൾ വേഗത്തിൽ മുന്നോട്ട് നടന്നു... 


"നിനക്ക് ഒന്നും ഇല്ലാത്തത് കൊണ്ടായിരിക്കും അല്ലേ ഇന്നലെ കുളത്തിൽ ചാടിയത്..."പ്രവി പറഞ്ഞത് കേട്ടെങ്കിലും കേട്ട ഭാവം നടിക്കാതെ അവൾ വേഗത്തിൽ നടന്നു... 


*ചെമ്പകം മണക്കുന്ന രാത്രിയിൽ നിലാവ് തന്ന ചൂട്ടുമായി ഇളം തെന്നൽ തഴുകിയ എൻ സ്വപ്നങ്ങളിൽ മുഴുവനും നീയായിരുന്നു... നീയെന്ന എന്റെ പ്രണയം...!!* ഏറിയ ഹൃദയമിടിപ്പോടെ നെഞ്ചിൽ കൈ വെച്ച് കൊണ്ടവൻ അവൾ പോയ വഴിയേ നോക്കി മൊഴിഞ്ഞു... 


"ഇനിയുള്ള നിന്നിലെ പ്രണയ പുഷ്പം വിരിയുന്നതും കൊഴിയുന്നതും എന്നിലാവണം... എന്നിൽ മാത്രമായിരിക്കും പെണ്ണേ..."




"നീയിത് എന്തിനാ പെണ്ണേ ഈ കരയുന്നെ പോവുന്നവർ പോട്ടെ... ഇങ്ങനെ കരഞ്ഞിട്ട് വല്ലതും ആയാൽ അപ്പൊ കാണാം.. "ഗൗരി തിരിഞ്ഞ് ഇരുന്ന് കൊണ്ട് ദേഷ്യത്തിൽ പറഞ്ഞു... 


"എടി എന്നാലും അയാൾ എന്നെ മനഃപൂർവം ചതിക്കുക ആയിരുന്നു എന്നറിഞ്ഞപ്പോൾ... "


"അതിന് മാത്രം ഒന്നും സംഭവിച്ചില്ലല്ലോ ആമി... അവൻ നിന്നെ ഒന്ന് ഉമ്മ വെച്ചു അത്രയല്ലേ ഒള്ളു... അതൊക്കെ മറന്ന് നീ പഴേ പോലെ ആവ്...സഹിക്കുന്നില്ലെടി നിന്റെ ഈ മുഖം കണ്ടിട്ട്..."ആമിയെ മുറുകെ പുണർന്ന് കൊണ്ട് ഗൗരി പറഞ്ഞതും സങ്കടം കെട്ടടങ്ങുവോളം ആമിയും അവളുടെ തോളിൽ തല വെച്ച് കരഞ്ഞു.... 


"ഇതായിരിക്കും ഞാൻ സുധി എന്ന വ്യക്തിക്ക് വേണ്ടി എന്റെ ജീവിതത്തിൽ അവസാനമായി പൊഴിച്ച കണ്ണുനീർ... സ്നേഹിക്കാൻ ചുറ്റും ആളുകൾ ഉള്ളപ്പോൾ എന്തിന് ഞാൻ ഒരാളുടെ സ്നേഹത്തിന് വേണ്ടി മാത്രം കൊതിക്കുന്നു...???" പുച്ഛത്തോടെ മനസ്സിൽ കരുതി കൊണ്ടവൾ കണ്ണുകൾ അമർത്തി തുടച്ച് ഗൗരിയിൽ നിന്നും വിട്ട് മാറി ബാത്‌റൂമിൽ കയറി... 


_______________________________❤️


"മോളേ അമ്മായി വിളിച്ചിരുന്നു... സുധിക്ക് ആ കുട്ടിയെ മതി എന്നാ പറയുന്നത്... അടുത്ത് തന്നെ നല്ലൊരു മുഹൂർത്തം നോക്കി കെട്ടും നടത്താൻ ആണ് അവന്റെ തീരുമാനം...!!!" തെല്ലൊരു ആശങ്കയോടെ ആണ് അമ്മ ആമിയോട് കാര്യം അവതരിപ്പിച്ചത്... 


"അതിനെന്തിനാ അമ്മാ എന്നോട് പറയുന്നത് ഞാൻ ആണോ മുഹൂർത്തം നോക്കേണ്ട കണിയാൻ..."ഉള്ള് നീറുമ്പോഴും യാതൊരു ഭാവബേധവും പുറമേക്ക് കാണിക്കാതെ ഒരു പൊട്ട് ദോശ വായിൽ വെച്ച് കൊണ്ട് ആമി ചോദിച്ചതും അമ്മയും അച്ഛനും പരസപരം നോക്കി കൊണ്ട് ചെറുചിരി വിടർത്തുന്നത് ഇടം കണ്ണ് കൊണ്ട് അവൾ കണ്ടിരുന്നു.... തൊണ്ടയിൽ ഭക്ഷണം കുരുങ്ങി നിന്നെങ്കിലും അതൊക്കെ കണക്കിൽ എടുക്കാതെ ഉള്ളിൽ എരിയുന്ന വാശി കൊണ്ട് ഒരിറ്റ് ഭക്ഷണം പോലും ബാക്കി വെച്ചില്ല...തന്നെ നോക്കി നിൽക്കുന്ന അച്ഛനും അമ്മയ്ക്കും നിറഞ്ഞൊരു പുഞ്ചിരി സമ്മാനിച്ച് കൊണ്ടവൾ കൈ കഴുകി പുറത്തേക്ക് ഇറങ്ങി....


മുറ്റത്ത് തന്നെ അവളെയും കാത്ത് ഗൗരി നിൽക്കുന്നുണ്ടായിരുന്നു... അവളുടെ കൂടെ നടന്നു...


"ഡീ ഗൗരി ഇങ്ങ് വാ ഇവിടെ ഒളിക്കാം ആരും കാണില്ല..." തെങ്ങും തോപ്പിൽ ചാഞ്ഞ് കിടക്കുന്ന ഒരു തെങ്ങിന്റെ ബാക്കിൽ ഒളിഞ്ഞ് നിന്ന് കൊണ്ട് ആമി പറഞ്ഞു... 


"ഞാനെങ്ങും ഇല്ല എനിക്ക് വേറൊരു സ്ഥലം കിട്ടിയിട്ടുണ്ട് ഞാൻ അവിടെ നിന്നോളാം ആ ചെക്കൻ എങ്ങാനും കണ്ടുപിടിച്ചാൽ ഞാൻ അടുത്തത് എണ്ണേണ്ടി വരും..."അതും പറഞ്ഞ് ഗൗരി ഓടി പോയി... 


"എന്നാൽ പോടീ നീ തന്നെ അടുത്തത് എണ്ണേണ്ടി വരും..."ആമി കെറുവിച്ച് കൊണ്ട് പറഞ്ഞ് ആരെങ്കിലും വരുന്നുണ്ടോ എന്ന് എത്തി നോക്കി കൊണ്ടിരുന്നു... 


അരയിലൂടെ എന്തോ ഇഴയുന്നത് പോലെ തോന്നിയതും ഞെട്ടി കൊണ്ടവൾ അങ്ങോട്ട് നോക്കി... ബലിഷ്ടമായ കൈ കണ്ടതും അവൾ തിരിഞ്ഞ് നോക്കി... തന്നെ പ്രണയാർഥമായി നോക്കുന്ന പ്രവിയെ കണ്ടതും പെട്ടന്ന് ആയത് കൊണ്ട് തന്നെ തൊണ്ടക്കുഴിയിൽ നിന്നും ശബ്ദം പുറത്തേക്ക് വന്നില്ല... മുന്നോട്ട് വീണ് കിടക്കുന്ന കുറുനരികൾ കൈകൾ കൊണ്ട് മാടി ഒതുക്കി കൊണ്ടവൻ അവളുടെ നെറ്റിയിൽ മൃദുവായി ഒന്ന് ചുംബിച്ചു... ആമിയുടെ കണ്ണുകൾ താനേ കൂമ്പി അടഞ്ഞു... 


"നെറ്റിയിൽ ചന്ദന കുറി ഇല്ലാതെ കാണാൻ ഒരു ഭംഗിയും ഇല്ലാട്ടോ..."ചെവിയിൽ സ്വകാര്യം പറഞ്ഞതും ആമി അവനെ പിറകിലേക്ക് തള്ളി മാറ്റി... 


"ഛീ എന്ത് വൃത്തികേട് ആണെടോ താൻ ചെയ്യുന്നേ..."അറപ്പോടെ അവൾ മുഖം തിരിച്ചു... പ്രവി പെട്ടന്ന് മുന്നോട്ട് വന്ന് കൊണ്ട് വീണ്ടും ആ മഞ്ചാടി അധരത്തിൽ ചുണ്ടുകൾ അമർത്തി കൊണ്ട് തിരിഞ്ഞ് ഓടി... ഒരു നിമിഷം വേണ്ടി വന്നു ആമിക്ക് എന്താണ് നടന്നതെന്ന് അറിയാൻ... 


"എന്റെ പെണ്ണിനെ ഞാൻ ഉമ്മ വെക്കും കെട്ടിപ്പിടിക്കും.... അതിന് എനിക്ക് ആരുടേയും സമ്മതം ഒന്നും വേണ്ടാ..."ദൂരെ നിന്നും പ്രവി വിളിച്ച് പറഞ്ഞതും കൈകൾ ചുരുട്ടി കൊണ്ട് ആമി അലറി വിളിച്ചു... അവളുടെ പ്രവർത്തി കണ്ട് ചിരിയോടെ പ്രവി മുന്നോട്ട് ഓടി... 


"ച്ചി എന്താ അയാൾ എന്നോട് ചെയ്തെ കാണിച്ച് കൊടുക്കുന്നുണ്ട് ഞാൻ... അവന്റെ പെണ്ണ് ആണ് പോലും... ഹും എല്ലാത്തിനും ഞാൻ പകരം ചോദിക്കും..."തോട്ടിൽ നിന്നും വെള്ളം കൈകുമ്പിളിൽ കോരി എടുത്ത് കൊണ്ട് ആമി ചുണ്ടുകൾ അമർത്തി ഉരച്ചു കൊണ്ടിരുന്നു... 


"എന്റെ ഒരു ഇതിൽ പ്രവിയേട്ടന് നിന്നെ ഇഷ്ട്ടം ആണെന്ന് തോന്നുന്നു... കുറേ ആയി അങ്ങേരെ ഞാൻ ശ്രദ്ധിക്കുന്നു... വെറുതെ പറയുക അല്ലാട്ടോ നിങ്ങൾ നല്ല ചേർച്ച ആണെടി... മിണ്ടാതെ നീ ഏട്ടനെ കെട്ടിക്കോ എന്നിട്ട് ആ തേപ്പ് സുധിയുടെ മുന്നിൽ ഞെളിഞ്ഞ് നടക്ക്..." വായിൽ ഇരുന്ന പുല്ല് തുപ്പി കൊണ്ട് ഗൗരി പറഞ്ഞു... 


"പ്ഫാാ എരണം കെട്ടവളേ..." ആമിയുടെ ശബ്ദം ഉയർന്നതും പാട്ടയും കുടുക്കയും എടുത്ത് കൊണ്ട് ഗൗരി ഒരു ഓട്ടം ആയിരുന്നു... അവൾ പോവുന്നതും നോക്കി ദേഷ്യത്തിൽ മുഖം തിരിച്ച് കൊണ്ട് ആമി വീണ്ടും പണി തുടർന്നു... 


_____________________________❤️


സുധിയുടെയും മീരയുടെയും കല്യാണം ഈ വരുന്ന തിങ്കളാഴ്ച രാവിലെ പത്തിനും പതിനൊന്നിനും ഇടക്കുള്ള മുഹൂർത്തത്തിൽ നടത്താൻ തീരുമാനിച്ചു... ആർക്കും ഇഷ്ട്ടം ഇല്ലെങ്കിലും സുധിയുടെ വാശിക്ക് മുന്നിൽ എല്ലാവരും സമ്മതിച്ച് കൊടുത്തു... ബാംഗ്ലൂരിൽ നിന്ന് മീരയുടെ ഫാമിലി മുഴുവനും ഇങ്ങോട്ട് വന്നിരുന്നു... കല്യാണത്തിന് മുന്നേ വരനും വധുവും ഒപ്പം താമസിക്കരുത് എന്ന് പറഞ്ഞത് കൊണ്ട് തന്നെ മീരയും ഫാമിലിയും ആമിയുടെ വീട്ടിലും സുധി അവന്റെ വീട്ടിലും ആയിരുന്നു... 


ഇതിന്റെ ഇടക്ക് എല്ലാം പ്രവി കിട്ടുന്ന അവസരത്തിൽ ആമിയെ കാണുമ്പോൾ ഉമ്മ കൊടുക്കാനും മറന്നില്ല... പ്രവിക്ക് എങ്ങനെ ഒരു പണി കൊടുക്കും എന്ന ചിന്തയിൽ ആണ് ആമി ഇപ്പോൾ...!!!


റൂമിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്ന് എന്ത് പണി പ്രവിക്ക് കൊടുക്കും എന്ന് തലകുത്തി ആലോചിക്കുകയാണ് ആമി... അപ്പോഴാണ് അമ്മ മുറിയിലേക്ക് കയറി വന്നത്... 


"വാവേ അമ്മായി ഒക്കെ മീര മോൾക്ക് വേണ്ട ഡ്രെസ്സും മറ്റും എടുക്കാൻ ടൌൺ വരെ പോയേക്കുവാ...അവിടെ സുധിയും അവന്റെ  കൂട്ടുകാരും ഒള്ളു... നീയും ഗൗരി കുട്ടിയും കൂടെ ചെന്ന് ഈ ഭക്ഷണം ഒന്ന് കൊണ്ട് കൊടുത്തിട്ട് വായോ..." അടുക്ക് പാത്രം അവൾക്ക് നേരെ നീട്ടി കൊണ്ട് അമ്മ പറഞ്ഞു .. 


"എനിക്കെങ്ങും വയ്യാ അമ്മാ നിങ്ങൾ ഒന്ന് പോയെ..." താല്പര്യം ഇല്ലാതെ പറഞ്ഞ് കൊണ്ട് അവൾ മുറി അടച്ച് കൊളുത്തിട്ടു... പെട്ടന്ന് ആണ് തലക്ക് മുകളിൽ ഒരു ബുദ്ധി ഉദിച്ചത്... വേഗം വാതിൽ തുറന്ന് തിരിഞ്ഞ് നടക്കുന്ന അമ്മയുടെ മുന്നിൽ ചെന്ന് നിന്നു...


"അല്ലെങ്കിൽ ഇങ്ങ് താ അമ്മാ ഞാൻ കൊണ്ട് കൊടുക്കാം..."


"ഓഹ് നിനക്ക് വയ്യല്ലോ അത്തായി കൊണ്ട് കൊടുത്തോളും..."അവളെ നോക്കി പുച്ഛിച്ച് കൊണ്ട് അവർ മുന്നോട്ട് നടന്നു... ഓഹ് ഈ അമ്മ... കാര്യം കാണാൻ ഏത് അറ്റം വരെയും പോവണം എന്നുള്ളത് കൊണ്ട് ആമി കെഞ്ചി കേണ് അവസാനം ഭക്ഷണവും വാങ്ങി അങ്ങോട്ടേക്ക് വെച്ച് പിടിച്ചു... വഴിയിൽ ഗൗരിയേയും ഒപ്പം കൂട്ടി... 


വീടിലേക്ക് കയറി ടൈനിഗ് ടേബിളിൽ ഭക്ഷണം എല്ലാം സെറ്റ് ചെയ്ത് അവൾ അടുക്കളയിലേക്ക് ചെന്നു... ഒപ്പം തന്നെ ഗൗരിയും...ജഗ്ഗിൽ ഇരുന്ന പായസം മൂന്ന് ഗ്ലാസ്സിലേക്ക് ഒഴിച്ചു... ഒരു ഗ്ലാസിൽ പാത്രം കഴുകുന്ന വിം അത്യാവശ്യം കനത്തിൽ തന്നെ ഒഴിച്ച് കൊണ്ട് ഉള്ളിൽ ഗൂഢമായി ചിരിച്ചു... എല്ലാം റെഡി ആയതിന് ശേഷം എല്ലാവരെയും വിളിച്ച് കൊണ്ട് വന്ന് ഭക്ഷണം കഴിക്കാൻ ഇരുത്തി... ആമിയെ കണ്ടതും പ്രവി കണ്ണിറുക്കി കാട്ടി ചുണ്ട് കൂർപ്പിച്ച് ഒരു മുത്തം കൊടുത്തു... പതിവിന് വിപരീതമായി മുഖം ചുവക്കലോ രണ്ട് തെറിയോ ആണ് പ്രതീക്ഷിച്ചതെങ്കിലും ഒന്നും മിണ്ടാതെ തന്നെ നോക്കി പുച്ഛം വിതറുന്ന ആമിയെ കണ്ടതും അവന്റെ കണ്ണുകൾ ഒന്ന് കുറുകി.... 


____________________________❤️


ഭക്ഷണം കഴിച്ച് കഴിഞ്ഞ് സുധി ഫോണും പിടിച്ച് മുകളിലേക്ക് കയറി...സിറ്റ്ഔട്ടിൽ പായസവും കയ്യിൽ പിടിച്ച് സംസാരിക്കുന്ന പ്രവിയെയും ദർശനെയും കണ്ടതും ആമിയുടെ ക്ഷമ നശിക്കാൻ തുടങ്ങിയിരുന്നു... എന്ത് ചെയ്യും എന്ന് കരുതി തലപുകഞ്ഞ് ആലോചിക്കുമ്പോൾ ആണ് ദർശൻ അകത്തേക്ക് കയറിയത്... അത് കണ്ടതും തെല്ലൊന്നും ആയിരുന്നില്ല ആമിയുടെ സന്തോഷം....അവൻ പായസം കുടിക്കുന്നതും നോക്കി ആമി നോക്കി ഇരുന്നു... ഒരു വാ കുടിച്ചതും സംശയത്തോടെ അവൻ അതിലേക്ക് സൂക്ഷിച്ച് നോക്കിയതും പണി പാളിയോ എന്ന് കരുതി ആമി അവന്റെ അടുത്തേക്ക് ചെന്നു... 


"പ്രവിയേട്ടാ കുടിക്ക് നല്ല അടിപൊളി പാൽപായസം ആണ്.."കൊഞ്ചലോടെ പറഞ്ഞ് കൊണ്ടവൾ അവന്റെ വാ തുറന്ന് പായസം മുഴുവൻ അതിലേക്ക് ഒഴിച്ചു കൊടുത്തു.... 


പുഞ്ചിരിയോടെ തന്നെ മാത്രം കണ്ണിൽ നിറച്ച് നോക്കി നിൽക്കുന്ന പ്രവിയെ കണ്ടതും അവളും ആ നോട്ടത്തിൽ ഒന്ന് പതറി പോയി... വേഗത്തിൽ കണ്ണ് മറ്റെങ്ങോ മാറ്റി ഇരുന്നു അവൾ.... 


"ആമി നിനക്ക് ഒരു കാര്യം അറിയാമോ... നിന്നെ കണ്ടപ്പോൾ തുടങ്ങിയ ഇഷ്ട്ടം ഒന്നും അല്ല എനിക്ക് രണ്ട് വർഷത്തോളം എന്റെ സ്വപ്നങ്ങളിൽ നീ മാത്രം ആയിരുന്നു... മുഖം അവ്യക്തം ആണെങ്കിൽ പോലും നിന്റെ ആലിലവയറും അതിൽ ചുറ്റി പിണഞ്ഞ് കിടക്കുന്ന അരഞ്ഞാണവും നിന്നിൽ മാത്രം ഉള്ള തുളസിക്കതിരിന്റെ മണവും എല്ലാം എല്ലാം എനിക്ക് പരിചിതം ആണ്.... എനിക്ക് വിധിച്ചത് കൊണ്ടാവാം നിന്റെ പ്രണയം പോലും വിജയിക്കാതിരുന്നത്.... " പ്രവി പറയുന്നത് ഒന്നും മനസ്സിലാവാതെ ആമി അവനിലേക്ക് തന്നെ നോക്കി കൊണ്ടിരുന്നു... 


"നീയില്ലെങ്കിൽ സ്വർഗവും എനിക്ക് നരകം ആണ് പെണ്ണേ... അത്രക്കും ഇഷ്ട്ടമാണ് എനിക്ക് നിന്നെ ഒരു പക്ഷെ അളന്ന് തിട്ടപ്പെടുത്താൻ കഴിയില്ല..." പ്രവി അവളുടെ കണ്ണുകളിൽ നോക്കി ആദ്രമായി പറഞ്ഞതും ആ കവിഞ്ഞൊഴുന്ന പ്രണയ സാഗരത്തിൽ അവളും ലയിച്ച് പോയി... ചുണ്ടുകൾ തമ്മിലുള്ള അകലം കുറഞ്ഞു... ഇണകൾ തമ്മിൽ ചേരാൻ വെമ്പൽ കൊണ്ടു... ആമിയുടെ കണ്ണുകൾ കൂമ്പി അടഞ്ഞു... 


വയറിൽ നിന്ന് എന്തോ ഉരുണ്ട് കയറുന്നത് പോലെ തോന്നിയതും പ്രവി ആമിയെ തള്ളി കൊണ്ട് വേഗത്തിൽ ബാത്‌റൂമിലേക്ക് ഓടി...ചെവിയിൽ പ്രണയം തുളുമ്പുന്ന പ്രവിയുടെ വാക്കുകൾ മാത്രം !!! നെഞ്ച് കാരണം അറിയാതെ ഇടിച്ച് കൊണ്ടിരുന്നു!!! ഉള്ളിൽ പേരറിയാത്ത ഏതോ വികാരം രൂപം കൊണ്ടു!!! 
To Top