സഖിയെ തേടി, (അവസാന ഭാഗം..)

Valappottukal Page



രചന: മഞ്ഞ് പെണ്ണ്

"എന്താ ആമി ഇത്... നിനക്ക് ഇതെന്താ പറ്റിയത്...അതിന് മാത്രം എന്ത് തേങ്ങയാ അയാളുടെ കണ്ണിൽ..." സ്വയം ഒന്ന് നെറ്റിക്ക് അടിച്ച് കൊണ്ട് ആമി എഴുന്നേറ്റ് അകത്തേക്ക് ഒന്ന് എത്തി നോക്കി... ഉള്ളിൽ ആളനക്കം ഒന്നും കേൾക്കാത്തത് കൊണ്ട് പതിയെ ഉള്ളിലേക്ക് കയറി... ലിവിങ് റൂമിന്റെ അടുത്തുള്ള ബാത്‌റൂമിൽ നിന്ന് ശബ്ദം കേട്ടതും അവൾ വാ മൂടി കൊണ്ട് ചിരിച്ചു...കുറച്ച് സമയത്തിന് ശേഷം പ്രവി പുറത്തേക്ക് ഇറങ്ങി വെളിയിൽ നിൽക്കുന്ന ആമിയെ നോക്കി ചുണ്ട് കൂർപ്പിച്ച് ഒരു ഉമ്മ കൊടുക്കാൻ നിന്നതും വയറിൽ നിന്നുള്ള അസ്വസ്ഥത കൊണ്ട് ചുണ്ടുകൾ വേദന കൊണ്ട് ചുളുങ്ങി പോയി...അത് കണ്ട് നിയന്ത്രണം വിട്ട് ആമി പൊട്ടി ചിരിച്ചു പോയി...അപ്പോഴേക്കും പ്രവി വീണ്ടും ബാത്റൂമിലേക്ക് കയറിയിരുന്നു... 


"മാഷേ ഇപ്പൊ കുടിച്ച പായസത്തിൽ പകുതിയും വിം ആണേ... നല്ല എഫക്ട് ഉണ്ടെന്ന് തോന്നുന്നു..."ആമി വിളിച്ച് കൂവിയതും പ്രവി ഒന്ന് പല്ലിറുമ്പി... നിനക്കുള്ള പരിപ്പുവട ഞാൻ തരാടി കുട്ടി പിശാചേ...!!!


"ഡീീ...നിനക്ക് ഞാൻ വെച്ചിട്ടുണ്ട്..."അവൻ അലറി വിളിച്ചതും ആമി തലയാട്ടി കൊണ്ട് ഗൗരിയെ തിരക്കി ചെന്നു...മുകളിലേക്ക് ചെന്നപ്പോൾ തലക്ക് അടി കിട്ടിയത് പോലെ നിൽക്കുന്ന ഗൗരിയെ കണ്ട് ആമി നെറ്റി ചുളിച്ച് കൊണ്ട് അവൾക്ക് അരികിൽ ചെന്നു... 


"ഡീ എന്താടി പെണ്ണേ ഇങ്ങനെ നോക്കുന്നെ..."ഗൗരിയുടെ കയ്യിൽ ഒന്ന് പിച്ചി കൊണ്ട് ആമി ചോദിച്ചതും എരി വലിച്ച് കൊണ്ട് അവൾ ഒന്നും ഇല്ലെന്ന് തലയാട്ടി... 


"പോവാം നമുക്ക്... വന്ന ജോലി കഴിഞ്ഞില്ലേ...??"ഗൗരി ചോദിച്ചതും ആമി അവളെയും കൂട്ടി വീട്ടിലേക്ക് നടന്നു...പോവുന്ന വഴിക്ക് മുഴുവൻ അവൾ പ്രവിയെ കുറിച്ച് മാത്രം ആയിരുന്നു പറഞ്ഞത്... എന്നാൽ എല്ലാം മൂളി കേട്ടു എന്നല്ലാതെ ഗൗരി ഒന്നും മിണ്ടിയില്ല... 


_____________________________❤️


കല്യാണ തലേന്ന് നല്ല അടിപൊളി മഞ്ഞൾ കല്യാണം എല്ലാം ഉണ്ടായിരുന്നു... എല്ലാം ആമിയുടെ വീട്ടിൽ വെച്ച് തന്നെ ആയിരുന്നു... ആമിയെ കാണുമ്പോൾ സുധി അഹങ്കാരത്തോടെ മീരയോട് ചേർന്ന് നിൽക്കും എന്നാൽ ഇതൊന്നും ശ്രദ്ധിക്കാൻ പോലും ആമിക്ക് സമയം ഉണ്ടായിരുന്നില്ല... അവളുടെ ശ്രദ്ധ മുഴുവനും പ്രവിയിൽ മാത്രം ആയിരുന്നു... താൻ കൊടുത്ത പണിക്ക് തിരിച്ച് വല്ലതും കിട്ടുമോ എന്ന് പേടിച്ച് ഓരോന്നും ശ്രദ്ധയോടെ ആണവൾ കൈകാര്യം ചെയ്തത്... എന്നാൽ ഈ ദിവസങ്ങളിൽ ഒന്നും പ്രവി അറിയാതെ പോലും അവളെ നോക്കിയില്ല... 


ഈ അവഗണന അവളിൽ വല്ലാത്ത ഒരു വീർപ്പുമുട്ടൽ നിറച്ച് കൊണ്ടിരുന്നു... പുറമെ അവൻ കാണേ അവന്റെ മുന്നിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നെങ്കിലും അവൻ അറിയാതെ പോലും അവളെ ഒന്ന് നോക്കിയില്ല... 


_______________________________❤️


"കെട്ട്മേളം കെട്ട്മേളം..."പൂജാരി പറഞ്ഞതും പഞ്ചവാദ്യങ്ങൾ മുഴങ്ങി!!! സുധി മീരയുടെ കഴുത്തിൽ താലി ചാർത്തി... നാണത്തോടെ തല താഴ്ത്തി നിൽക്കുന്ന മീരയുടെ നെറ്റിയിൽ സുധി ചുണ്ടുകൾ തട്ടിച്ചു... ചുറ്റും ഉള്ളവർ പൂക്കൾ അവരുടെ മേലേക്ക് ഇട്ട് കൊണ്ട് അനുഗ്രഹിച്ചു... 


കല്യാണം എല്ലാം കെങ്കേമം ആയി നടന്നു... ഭക്ഷണം കഴിക്കാൻ എല്ലാവരും ഊട്ട് പുരയിലേക്ക് ചെന്നു... ഗൗരിയും ആമിയും ഒപ്പം ആണ് ഭക്ഷണം കഴിക്കാൻ ഇരുന്നത്... ഭക്ഷണം വിളമ്പാൻ പ്രവിയും ദർശനും മറ്റും എല്ലാം ഉണ്ടായിരുന്നു... ചോർ ഇലയിൽ വെക്കുമ്പോൾ പ്രവി ഒന്ന് തല ഉയർത്തി നോക്കി...അവനെ നോക്കി ഇരിക്കുന്ന ആമിയെ കണ്ടതും വേഗം നോട്ടം മാറ്റി... 


പ്രവിയുടെ ആ നോട്ടത്തിൽ ആമിയുടെ ഉള്ളിൽ ഒരു ആശ്വാസം പടർന്നെങ്കിലും ക്ഷണ നേരം അത് മാഞ്ഞു... അവനെ നോക്കി പുച്ഛിച്ച് കൊണ്ട് ദേഷ്യത്തിൽ ഭക്ഷണം വാരി വലിച്ച് തിന്നു... 


"ഹ്മ്മ് ആട്ടണ്ട് ആട്ടണ്ട്..."തലയാട്ടി ഉള്ളിൽ ചിരിച്ച് കൊണ്ട് പ്രവി ബാക്കിയുള്ള പണികളിൽ ഏർപ്പെട്ടു...


"ആമിയെ നിക്കൊരു കാര്യം പറയാൻ ഉണ്ട്..."വായിൽ ഇട്ട് കടിച്ച നഖം തുപ്പി കളഞ്ഞ് കൊണ്ട് ഗൗരി ആമിയോടായി പറഞ്ഞു... 


"നീയൊന്ന് മിണ്ടാതെ ഇരുന്ന് ഭക്ഷണം കഴിക്കെടി..."നേരത്തെ പ്രവി തന്നെ മൈൻഡ് ചെയ്യാതെ പോയതിൽ ഉള്ള അമർഷം ഗൗരിയോട് കാണിച്ച് കൊണ്ട് ആമി ഭക്ഷണത്തിലേക്ക് ശ്രദ്ധ തിരിച്ചു... 


"ഇനി എങ്ങും അറിഞ്ഞീലാ എന്നും പറഞ്ഞ് എന്റെ മണ്ടയിലോട്ട് കയറാൻ വാ അപ്പൊ ഞാൻ കാണിച്ച് തരാം..."പിറുപിറുത്ത് കൊണ്ട് ആമിയും ഭക്ഷണം കഴിപ്പ് തുടർന്നു... 


_________________________________❤️

"ഇന്ന് രാത്രി ബസ്സിന് ടിക്കറ്റ് ബുക്ക്‌ ചെയ്തിട്ടുണ്ട്... ഞങ്ങൾ ഇന്ന് തന്നെ മടങ്ങും..."ആമിയുടെ അച്ഛനോടായി ഉറക്കെ പറഞ്ഞ് കൊണ്ട് പ്രവി അകത്തേക്ക് ഒന്ന് ഒളിക്കണ്ണ് ഇട്ട് നോക്കി... പ്രതീക്ഷിച്ചത് പോലെ തൂണിന് പിറകിൽ ദാവണിയുടെ തുമ്പ് കണ്ടതും ഉള്ളിൽ ചിരിച്ച് കൊണ്ടവൻ അദ്ദേഹത്തോട് കുറച്ച് നേരം സംസാരിച്ച് പുറത്തേക്ക് ഇറങ്ങി... 

"ഹും കോന്തൻ...പോവട്ടെ ശല്യം ഒഴിഞ്ഞ് കിട്ടി... അല്ലാതെ ഇപ്പൊ എന്താ..."ചുണ്ട് ഒരു സൈഡിലേക്ക് കോട്ടി കൊണ്ട് ആമി ചവിട്ടി കുലുക്കി അകത്തേക്ക് കയറി... 


"ഇന്നെന്താ അമ്മാ സ്പെഷ്യൽ...??" മൂക്കിലേക്ക് അടിച്ച് വന്ന നല്ല അടിപൊളി ചിക്കൻ കറിയുടെ സ്മെൽ മൂക്കിലേക്ക് വലിച്ച് കയറ്റി കൊണ്ട് ആമി കൌണ്ടർ ടോപ്പിൽ കയറി ഇരുന്നു... 


"ഇന്ന് മീര മോളും സുധിയും വിരുന്നിന് വരുന്നുണ്ട്... അതാ എന്തെങ്കിലും ഉണ്ടാക്കാതെ ഇരിക്കുന്നത് മോശം അല്ലേ..." കറി ചട്ടിയിൽ തവി ഇട്ട് ഇളക്കി കൊണ്ട് അമ്മ പറഞ്ഞതുംകേൾക്കാൻ താല്പര്യം ഇല്ലാതെ  ആമി വറുത്ത് വെച്ച മുന്തിരി എടുത്ത് വായിൽ ഇട്ട് ചവച്ച് കൊണ്ടിരുന്നു... 


"വാവേ അമ്മ ഒരു കാര്യം ചോദിച്ചോട്ടെ നിനക്ക് ഇപ്പോഴും സുധിയെ ഇഷ്ട്ടം ആണോടാ...??" താടി തുമ്പിൽ പിടിച്ച് അവളുടെ മുഖം ഉയർത്തി കൊണ്ട് അവർ ചോദിച്ചതും നിഷേധാർഥത്തിൽ അവൾ തലയാട്ടി...


"ഇല്ല അമ്മാ അതൊക്കെ ഈ പ്രായത്തിൽ എനിക്ക് തോന്നിയ ഒരു കുസൃതി ആയെ ഞാൻ കണക്ക് കൂട്ടിയിട്ടൊള്ളു... ഇപ്പൊ സുധിയേട്ടൻ എനിക്ക് വെറും ഏട്ടൻ മാത്രമാ മീരേച്ചി എന്റെ ഏട്ടത്തിയും..."കണ്ണിൽ ഒട്ടും കള്ളം ഒളിപ്പിക്കാതെ മനസ്സിൽ തോന്നിയത് അങ്ങനെ അവൾ തുറന്ന് പറഞ്ഞതും ആ അമ്മയുടെ മുഖവും തെളിഞ്ഞ് വന്നു... അവളെ മാറോട് അണച്ച് പിടിച്ച് കൊണ്ടവർ ആ നെറ്റിയിൽ അമർത്തി മുത്തി... 


___________________________❤️

 
"നീ ഇനി ഇവിടെ കൂടാണോ അതോ അമ്മയെയും കൂട്ടി അങ്ങോട്ട് പോവുകയാണോ..."സൽക്കാരം എല്ലാം കഴിഞ്ഞ് ഹാളിലെ സെറ്റിയിൽ ഇരുന്ന് ഓരോന്ന് സംസാരിച്ച് കൊണ്ടിരിക്കുകയാണ് എല്ലാവരും... ആമിക്ക് എന്തോ ഒന്നിലും ശ്രദ്ധ കൊടുക്കാൻ കഴിഞ്ഞില്ല ഇഷ്ടപ്പെട്ടത് എന്തോ തന്നിൽ നിന്നും അകലുന്നത് പോലെ കൂടെ കൂടെ മനസ്സ് വിളിച്ച് പറഞ്ഞ് കൊണ്ടിരുന്നു... 


"ഇല്ല ഇവിടെന്ന് മാറാൻ ആണ് എനിക്കും മീരക്കും ഇഷ്ട്ടം അമ്മ ഇവിടെ തന്നെ നിൽക്കട്ടെ നിങ്ങൾ ഒക്കെ ഇല്ലേ കൂട്ടിന്..."സുധി പറഞ്ഞ് നിർത്തിയതും മീര ഒട്ടും താല്പര്യം ഇല്ലാതെ ഒന്ന് ചിരിച്ച് കൊടുത്തു കൊണ്ട് വീട് ഒന്ന് കാണട്ടെ എന്നും പറഞ്ഞ് ആമിയെ കൂട്ടി നടന്നു... അവരുടെ സംസാരം തുടർന്ന് കൊണ്ടിരുന്നു ... 


"ആമി കുട്ടി..." ലിവിങ് റൂമിൽ വെച്ച തന്റെയും അമ്മയുടെയും അത്തായിയുടെയും ഫോട്ടോ കാണിച്ച് കൊടുക്കുമ്പോൾ ആണ് പിറകിൽ നിന്നും മീര അവളെ വിളിച്ചത്...


"എന്താ ഏട്ടത്തി..."പുഞ്ചിരിയോടെ അവൾ ചോദിച്ചതും മീരയുടെ കണ്ണുകൾ അത്ഭുതം കൊണ്ട് ഒന്ന് വിടർന്നു... 

"ദേഷ്യം ഉണ്ടോ നിനക്ക് എന്നോട്...നിന്റെ പ്രണയത്തേ തട്ടി എടുത്തതിന്...ഹ്മ്മ്?? "മീര ചോദിച്ചതും ആമി അവളെ കെട്ടിപിടിച്ചു... 

"എനിക്ക് ഒരു ദേഷ്യവും ഇല്ല ചേച്ചി പെണ്ണേ.. നിങ്ങളാ ചേരേണ്ടത് എനിക്ക് മാത്രം ആയി ഒരു രാജകുമാരൻ ഉണ്ടാവും... സമയം ആവുമ്പോൾ ആള് ഇങ്ങ് എത്തിക്കോളും... ഹാ പിന്നെ നിങ്ങളെ കേട്ടിയോനോട് എന്നെ കാണുമ്പോ കാണുമ്പോ പുച്ഛിക്കാൻ നിന്നാൽ ഞാൻ അങ്ങ് നല്ലത് പോലെ പണിയും എന്ന് പറഞ്ഞേക്ക്.."തല ഉയർത്തി കൊണ്ട് അവളുടെ മുഖത്തേക്ക് നോക്കി കൊണ്ട് ആമി പറഞ്ഞതും പൊട്ടി ചിരിച്ചു പോയി മീര...!!!


______________________________❤️


രാവിലെ എഴുന്നേറ്റതും പല്ലും കൂടെ തേക്കാതെ അവൾ അമ്മായിയുടെ വീട്ടിലേക്ക് ഓടി... ഗേറ്റ് തുറന്ന് അകത്തേക്ക് കയറി ചുറ്റും ഒന്ന് വീക്ഷിച്ചു... ഇല്ല കണ്ണുകൾ കൊതിക്കുന്ന ഒന്നും കാണാൻ കഴിഞ്ഞില്ല...!!! ഒരു വാക്ക് പറയാതെ എങ്ങനെ പോവാൻ തോന്നി...!!അപ്പൊ ഇഷ്ട്ടം ആണെന്ന് പറഞ്ഞതെല്ലാം കള്ളം ആയിരുന്നോ...!! മനസ്സ് കൈ വിട്ട് പോയിരുന്നു... പുറമെ മറ്റെന്തോ ചിന്തിക്കുമ്പോഴും മനസ്സ് കൈവിട്ട് പോയിരുന്നു... അത് കൊണ്ടാവാം നിദ്ര തന്നെ പുണരാൻ മടി കാണിച്ചത്... തിരിഞ്ഞ് നടക്കാൻ തുടങ്ങിയതും സ്റ്റെയർ ഇറങ്ങി വരുന്ന മീര അവളെ പിറകിൽ നിന്നും വിളിച്ചിരുന്നു...അടുക്കളയിലേക്ക് കൊണ്ട് പോയി ഓരോന്ന് അമ്മായിയും അവളും മാറി മാറി ചോദിക്കുന്നതിന് എല്ലാം ഒരു മൂളലിൽ ഉത്തരം ഒതുക്കി... 


"ഞാൻ പോവാ..."അത്രമാത്രം പറഞ്ഞ് കൊണ്ട് അവൾ വീട്ടിലേക്ക് തിരിഞ്ഞ് നടന്നു... എന്ത് പറ്റി ഇവൾക്ക് എന്നും കരുതി സുജയും മീരയും പരസ്പരം നോക്കി... 


പിന്നീട് ഉള്ള ദിവസങ്ങൾ ഇങ്ങനെ തന്നെ ആയിരുന്നു ആമി... അധികം ആരോടും സംസാരിക്കാതെ മുറിയിൽ തന്നെ അടഞ്ഞ് കൂടി... പുറത്തേക്ക് ഇറങ്ങാൻ പോലും മടിച്ചു...അച്ഛനും അമ്മയും ഗൗരിയും കാര്യം അന്വേഷിച്ചെങ്കിലും ദേഷ്യം നടിച്ച് കൊണ്ടവൾ എല്ലാവരെയും അകറ്റി നിർത്തി...കണ്ണുകൾ അടക്കുമ്പോൾ കുസൃതിയോടെ തന്നെ നോക്കി ചുണ്ട് കൂർപ്പിക്കുന്ന പ്രവിയുടെ മുഖം തെളിഞ്ഞ് വന്നു... അറിയാതെ ചുണ്ടിൽ ഒരു ചിരി മിന്നി... 


"പ്രണയമാണോ നിനക്ക്...??? എന്തിന്റെ പേരിൽ...?? നോവുന്നുണ്ടോ നിനക്ക്...??കാണാൻ കൊതി തോന്നുന്നുവോ...?? എന്തിന്...?? പ്രാണൻ പറിഞ്ഞ് പോവുന്നുവോ...?? " എല്ലാത്തിന്റെയും ഉത്തരം ഒരു വാക്കിൽ ഒതുക്കി *പ്രണയം *എന്ന ഒറ്റ വാക്കിൽ...!!! കണ്ണാടിയിലെ തന്റെ പ്രതിബിംബത്തെ നോക്കി അവൾ മനോഹരമായി ഒന്ന് ചിരിച്ചു... അടുത്ത ജന്മം ആണ് നിന്നിൽ ഞാൻ പരിപൂർണയാകുന്നത് എങ്കിലും കാത്തിരിക്കാൻ ഞാൻ തയ്യാറാണ്...!!! കണ്ണുകൾ അടച്ച് ചിരിയോടെ തന്നെ നോക്കി കണ്ണിറുക്കുന്ന പ്രവിയുടെ രൂപം മനസ്സിലേക്ക് ആവാഹിച്ചെടുത്തു... 


*തന്റെ പ്രണയം...!!!* മെല്ലെ ചുണ്ടുകൾ മൊഴിഞ്ഞ് കൊണ്ടിരുന്നു... 


___________________________❤️

വാതിലിൽ നിർത്താതെ ഉള്ള തട്ട് കേട്ട് കൊണ്ടാണ് ആമി ഉറക്ക് ഉണർന്നത്... നെഞ്ചിൽ ഭദ്രമായി ചുറ്റി പിടിച്ചിരിക്കുന്ന തന്റെ പ്രാണന്റെ ചിത്രം നോക്കി അതിൽ ചുണ്ടമർത്തി... ശേഷം അത് ഭദ്രമായി എടുത്ത് വെച്ച് കതക് തുറന്നു... മുന്നിൽ നിൽക്കുന്ന അമ്മ അവളെ നോക്കി പേടിപ്പിച്ചു കൊണ്ട് അകത്തേക്ക് കയറി... 


"ദേ കൊച്ചേ കൊറേ ദിവസം ആയി ഇതിനകത്ത് നീ തപസ്സിരിക്കുന്നു...കോലം കണ്ടില്ലേ അവളുടെ മര്യാദക്ക് കുളിച്ച് ഒരുങ്ങി ഗൗരിയുടെ വീട്ടിലേക്ക് ചെല്ലാൻ നോക്ക്..."അവളുടെ ജഡ കുത്തിയ മുടിയിൽ എണ്ണ തേച്ച് കൊണ്ട് അവർ പറഞ്ഞു... 


"ഇല്ലമ്മാ ഞാൻ പോണില്ല നിക്ക് വയ്യാ..."

"ഒറ്റ പെട അങ്ങ് വെച്ച് തന്നാൽ ഉണ്ടല്ലോ... ഇന്നേ അവളുടെ നിശ്ചയം ആണ്... നീയല്ലാതെ ആരാ പിന്നെ അങ്ങോട്ട് പോവേണ്ടത്..."

"നിശ്ചയോ...??" അത്ഭുതത്തോടെ അല്ലാതെ അവൾക്ക് കേൾക്കാൻ ആയില്ല... 

"എന്തേയ് ഞെട്ടി പോയോ അമ്മേന്റെ മോള്... ഇതിനകത്ത് കയറി കൂടിയിട്ടേ ഒന്നര മാസത്തോളം ആയി... പാവം ആ കുഞ്ഞ് എന്നും വരും നിന്നെ കാണാൻ എന്നും പറഞ്ഞ് നിന്റെ മുറിക്ക് മുന്നിൽ വന്ന് കരഞ്ഞിട്ടാ അത് എന്നും തിരിച്ച് പോവാറ്..." പിന്നെ ബാക്കി ഒന്നും കേൾക്കാൻ അവൾ നിന്നില്ല വേഗം കുളിച്ച് ഒരുങ്ങി ഒരു മഞ്ഞയിൽ ചുവന്ന ദാവണി ഉടുത്തു... നെറ്റിയിൽ ഒരു കുഞ്ഞ് പൊട്ടും തൊട്ട് വേഗം അങ്ങോട്ടേക്ക് വെച്ച് പിടിച്ചു... 


"ഡീ പെണ്ണേ നീയെന്താ എന്നോട് ഒന്നും പറയാഞ്ഞേ... അപ്പൊ അത്രക്ക് ഒള്ളു നിനക്ക് ഞാൻ..."കണ്ണാടിക്ക് മുന്നിൽ നിന്ന് തലയിൽ പൂ വെക്കുന്ന ഗൗരിയോട് ആമി ചോദിച്ചതും അവളുടെ ശബ്ദം കേട്ടതും ഗൗരി ദേഷ്യത്തിൽ തിരിഞ്ഞ് നിന്ന് അവളുടെ മുഖം നോക്കി ഒന്ന് കൊടുത്തു... 


"ഇത്രയും ദിവസം നിനക്ക് ഞങ്ങളെ ഒന്നും വേണ്ടായിരുന്നല്ലോ... ഏതോ ഒരുത്തൻ അവളെ ഉമ്മയും വെച്ച് വേറെ കെട്ടിയതിന് സ്വയം അങ്ങ് വീട്ടിൽ ഇരുന്ന് മോങ്ങായിരുന്നില്ലേ...അപ്പൊ ഞങ്ങളും അത്രക്കെ ഒള്ളു നിനക്ക്... ഏഹ് അല്ലേടി...??" ദേഷ്യത്തിൽ ചീറി കൊണ്ട് ഗൗരി ചോദിച്ചതും ഒന്ന് ഇളിച്ച് കൊടുത്തു ആമി... 


"പോട്ടെടി ഞാൻ ഇങ്ങ് എത്തിയില്ലേ... ആട്ടെ അളിയൻ എന്താ ജോലി... എങ്ങനെയാ ആള് ചുള്ളൻ ആണോ..."അവളുടെ തോളിൽ കയ്യിട്ട് ആമി ചോദിച്ചതും അത് മതിയായിരുന്നു ഇത്രയും നേരം പിടിച്ച് വെച്ച കള്ള ദേഷ്യം ഉരുകി പോവാൻ...


"അതൊക്കെ മോള് കണ്ട് തന്നെ അറിഞ്ഞോ.."


"അവരിങ്ങ് എത്തി... ആമി ആ പെണ്ണിനെ കൂട്ടി താഴേക്ക് വാ..."അപ്പൊ തന്നെ ഗൗരിയുടെ അമ്മ പറഞ്ഞതും ആമി ഗൗരിയുടെ മുല്ലപ്പൂ ഒന്നുകൂടി ശെരിയാക്കി കൊണ്ട് താഴേക്ക് കൊണ്ട് പോയി... സ്റ്റെയർ ഇറങ്ങുമ്പോൾ സോഫയിൽ ഇരിക്കുന്ന ദര്ശനെ കണ്ടതും സംശയത്തോടെ അവൾ ഗൗരിയെ നോക്കി... 


"ഹാ ഇത് തന്നെയാ കക്ഷി... ഞങ്ങൾ തമ്മിൽ ഇഷ്ട്ടത്തിൽ ആയിരുന്നു നീ അന്ന് പ്രവിയേട്ടന് പണി കൊടുത്തപ്പോഴാ ആള് എന്നോട് കാര്യം പറഞ്ഞത് എനിക്ക് ആദ്യം തന്നെ ആളെ കണ്ടപ്പോ ഒന്ന് സ്പാർക്ക് അടിച്ചിരുന്നു... ഇവിടുന്ന് ബാംഗ്ലൂരിലേക്ക് പോവാൻ നേരം വീട്ടിൽ വന്ന് ഒന്ന് പെണ്ണ് ചോദിച്ചു രണ്ട് ദിവസം കഴിഞ്ഞ് കുടുംബവും ആയി പെണ്ണ് കണ്ട് ഇന്ന് എൻഗേജ്മെന്റും ആയി..." സിംപിൾ ആയി ഗൗരി പറഞ്ഞതും പകച്ച് പോയിരുന്നു ആമി...വെറുതെ കണ്ണുകൾ ചുറ്റും ഒന്ന് പായിച്ചു... കാണാൻ കൊതിച്ച വ്യക്തി ഉണ്ടാകും എന്ന് വെറുതെ എങ്കിലും നിനച്ചു... 


മോതിരം പരസ്പരം അണിയിക്കുമ്പോൾ എന്ത് കൊണ്ടോ ആമിയുടെ കണ്ണുകൾ നിറഞ്ഞ് വന്നു...ആരും കാണാതെ പുറത്തേക്ക് ഇറങ്ങി നിശ്ശബ്ദം കരഞ്ഞു കൊണ്ടിരുന്നു... ദാവണിക്ക് ഇടയിലൂടെ എന്തോ ഒരു തണുപ്പും അരിച്ച് കയറുന്നത് പോലെ തോന്നിയാണവൾ അങ്ങോട്ടേക്ക് നോക്കിയത്... തന്റെ അരഞ്ഞാണം...!!!കൂടെ തന്നെ തന്റെ പ്രാണന്റെ കൈകൾ...!! വെട്ടി വിയർത്തു പോയി അവൾ... തിരിഞ്ഞ് നിന്ന് നോക്കിയതും വെട്ടി ഒതുക്കിയ താടി തടവി തന്നെ നോക്കി ചുണ്ട് കൂർപ്പിക്കുന്ന പ്രവിയെ കണ്ടതും ചിരിച്ച് പോയി അവൾ... ഒട്ടും സമയം കളയാതെ അവനെ പൂണ്ടടക്കം കെട്ടിപിടിച്ചു... 


"ഒരു അകലം വേണ്ടി വന്നു അല്ലേ എന്നോടുള്ള ഇഷ്ട്ടം മനസ്സിലാക്കാൻ..." അവളുടെ അണിവയറിൽ പിച്ചി കൊണ്ട് പ്രവി ചോദിച്ചതും പൊള്ളിപിടഞ്ഞു പോയി അവൾ...!!!


"ഹ്മ്മ്..."കരഞ്ഞ് കൊണ്ട് തന്നെ തലയനക്കി സമ്മതിച്ചു അവൾ...


"എന്തേയ് ഇത്രയും നാളും കാണാൻ വരാഞ്ഞേ..."പരിഭവം കൊണ്ട് ചുണ്ടുകൾ പുറത്തേക്ക് ഉന്തി... 


"നിന്നെ ഒന്ന് ടെസ്റ്റ്‌ ചെയ്യാൻ... നിന്റെ അച്ഛനോട് നിന്നെ എനിക്ക് തന്നെ തരണം എന്നും പറഞ്ഞാ ഞാൻ ഇവിടം വിട്ടത്... പിന്നെ നിന്റെ അച്ഛനും അമ്മയും ഗൗരിയും എല്ലാം മുറ പോലെ ദൂദ് പറയും ചെയ്യും..." അവളുടെ നുണക്കുഴി കവിളിൽ കുത്തി കൊണ്ട് അവൻ പറഞ്ഞു... 


"ടാ കള്ളാ... എന്നാലും എന്നെ വേദനിപ്പിച്ചു..." പറഞ്ഞ് തീർന്നതും അവന്റെ കാലിൽ കയറി നിന്ന് അവൾ അവന്റെ ചുണ്ടുകൾ കീഴടക്കി.... ആദ്യം ഒന്ന് ഞെട്ടിയെങ്കിലും ആദ്യ പ്രണയചുംബനം പ്രവിയും ആസ്വദിച്ചു... ശ്വാസം വിലങ്ങും എന്ന് തോന്നിയപ്പോൾ പ്രവിയുടെ ചുണ്ടിൽ ഒരു കടിയും കൊടുത്തു കൊണ്ട് അവൾ വിട്ട് നിന്നു...


"ഇതൊരു ചിന്ന മധുര പ്രതികാരം..."ചോര പൊടിഞ്ഞ ചുണ്ടിൽ ഒന്ന് തട്ടി കൊണ്ട് അവനെ നോക്കി ചുണ്ട് കൂർപ്പിച്ച് ഒരു ഉമ്മ കൊടുത്ത് അവൾ തിരിഞ്ഞോടി... 


______________________________❤️

(രണ്ട് വർഷങ്ങൾക്ക് ശേഷം...)


"പ്രവിയേട്ടാ സുധിയേട്ടനും മീരേച്ചിയും ബാംഗ്ലൂരിൽ നിന്നും വന്നിട്ട് ഒരാഴ്ച്ച ആയി....  നമുക്ക് ഒന്ന് പോയി നോക്കാം..."

"ഇപ്പൊ വേണോ പെണ്ണേ..."അവളുടെ വീർത്ത് ഉന്തിയ വയറിൽ മുഖം അമർത്തി കൊണ്ട് പ്രവി ചിണുങ്ങി..

"വാ പോയി നോക്കി വരാം..."കൊഞ്ചലോടെ അവളും പറഞ്ഞതും ഷർട്ട്‌ ഉടുത്ത് അവൻ ശ്രദ്ധയോടെ അവളെ കാറിൽ കയറ്റി... നടക്കാൻ ഉള്ള ദൂരമേ ഒള്ളു...കല്യാണം കഴിഞ്ഞതും ആമിയുടെ നാട് ഒത്തിരി ഇഷ്ട്ടം ആയത് കൊണ്ട് തന്നെ നല്ലൊരു സ്ഥലം അവിടെ വാങ്ങി വീടും വെച്ച് ഇവിടെയാണ്‌ താമസം... 


അമ്മായിയുടെ വീടിന് അകത്തേക്ക് കയറിയതും എന്തോ ഒന്ന് കാലിന് ചുവട്ടിലേക്ക് വന്ന് വീണു... മുഖം ഉയർത്തി നോക്കിയതും ദേഷ്യത്തിൽ മീരയോട് സംസാരിക്കുന്ന സുധിയും കണ്ണും നിറച്ച് എല്ലാം കേട്ട് നിൽക്കുന്ന മീരയെ കണ്ടതും കാര്യം അറിയാതെ രണ്ടുപേരും മുഖത്തോട് മുഖം നോക്കി... 


"എനിക്ക് മടുത്തു മീര...ഇനിയും നിനക്ക് ഒരു കുഞ്ഞിനെ എനിക്ക് തരാൻ കഴിയില്ല... ഡോക്ടർ വരെ വിധി എഴുതി നമുക്ക് ഇനിയും ഈ ജീവിതം മുന്നോട്ട് കൊണ്ട് പോവേണ്ട..."വെള്ളിടി കണക്കെയാണ് ഓരോരുത്തരും ആ വാക്കുകൾ കേട്ടത്... ആമി ഓടി അവന് അരികിൽ ചെന്ന് നിന്നു...


"പെണ്ണ് എന്ന് വെച്ചാൽ നിങ്ങൾക്ക് തട്ടി കളിക്കാൻ ഉള്ളത് ആണോ... ഒരു നിമിഷത്തെ വികാരം തീർക്കാൻ കിടക്ക പങ്കിടുന്നുണ്ടല്ലോ... കുഞ്ഞ് തരാൻ കഴിയില്ല എന്ന് കരുതി ഭാര്യ ഭാര്യയല്ലാതെ ആവുമോ... പലപ്പോഴും നിങ്ങൾക്ക് സ്ത്രീ എന്നാൽ വെറും കളിപ്പാട്ടം ആവാം... എന്നാൽ അവർ അങ്ങനെ ആവണം എന്നില്ല... ശ്വസിക്കുന്ന ഓരോ ശ്വാസവും തന്റെ പാതിക്ക് വേണ്ടി ആയിരിക്കും... ഉളുപ്പ് ഉണ്ടോ സുധിയേട്ടാ കുഞ്ഞിനെ തരാൻ കഴിയില്ല എന്നും പറഞ്ഞ് ബന്ധം വേർപിരിയാൻ...ഇതേ പ്രശ്നം നിങ്ങൾക്ക് ആയിരുന്നേൽ ഏട്ടത്തി ഇങ്ങനെ ചെയ്യുമായിരുന്നോ... നാണം തോന്നുന്നു നിങ്ങളെ ഓർത്ത് ചെ..." മുഖം അറപ്പോടെ തിരിച്ച് കൊണ്ട് ആമി പറഞ്ഞതും താൻ ചെയ്തത് തെറ്റായി എന്ന് സുധിക്കും തോന്നിയത് കൊണ്ടാവാം ആ തല താഴ്ന്ന് പോയി... 


"ഒത്തിരി നന്ദി ഉണ്ട്... ഇവളെ നിനക്ക് വേണ്ടെന്ന് പറഞ്ഞതിൽ... ഇല്ലെങ്കിൽ എനിക്ക് കിട്ടുമായിരുന്നില്ല ഇവളെ...!!!" പുച്ഛത്തോടെ അവനെ നോക്കി പ്രവി പറഞ്ഞതും കൂടുതൽ തല താഴ്ന്നതേ ഒള്ളു... അഭിമാനത്തോടെ ആമിയെ ചേർത്ത് പിടിച്ച് പ്രവി തിരിഞ്ഞ് നടന്നു... അപ്പോഴും ആമിയുടെ ചുണ്ടിൽ ഒരു ചിരി ഉണ്ടായിരുന്നു... തല താണ് നിൽക്കുന്ന സുധിയുടെ മുഖം ഓർത്ത് കൊണ്ടാവാം...!!!!

(അവസാനിച്ചു) ലൈക്ക് കമന്റ് ചെയ്യണേ, ഷെയർ ചെയ്യണേ...
To Top