രചന: ഗൗരിനന്ദ
"ദച്ചു മോളെ,,,ദേ നിന്റെ ചെകുത്താൻ വന്നൂട്ടോ..."
മേശയിൽ തലവെച്ച് കുഞ്ഞ് ബുക്കിൽ കുത്തിവരച്ചുകൊണ്ടിരിക്കുമ്പോഴാണ് വാതിലിനടുത്ത് നിന്നുള്ള അന്നമ്മച്ചിയുടെ ശബ്ദം കേട്ടത്...ജീവൻ വെച്ചത് പോലെ ചാടിപ്പിടഞ്ഞേഴുന്നേറ്റു...നുരഞ്ഞു പൊന്തി വന്ന സന്തോഷം ഒരു ഗദ്ഗദം തന്നെ സൃഷ്ടിച്ചിരുന്നു...കയ്യിലിരുന്ന കളർ പെൻസിൽ വലിച്ചെറിഞ്ഞു വേഗത്തിൽ മുറിക്ക് പുറത്തേക്കോടി...അത്രമേൽ,,,അത്രമേൽ അവളാഗ്രഹിച്ചിരുന്നു അവന്റെ സാമിഭ്യം...സ്റ്റെപ്പുകൾക്ക് മുകളിൽ നിന്ന് കണ്ടു താഴെ നിൽക്കുന്ന അവളുടെ ചെകുത്താനേ...മനോഹരമായൊരു പുഞ്ചിരി ചുണ്ടിൽ വിരിഞ്ഞതും വയറിനെ മെല്ലെ തലോടി...പിടഞ്ഞുകൊണ്ട് താഴേക്ക് ഓടുമ്പോഴും കണ്ണുകളിൽ അവന്റെ മുഖം മാത്രമേ ഉണ്ടായിരുന്നുള്ളു...ഉടുത്തിരുന്ന കോട്ടൺ സാരിയിൽ തട്ടി കാലിടറിയെങ്കിലും ബലിഷ്ടമായ രണ്ട് കൈകളവളെ ചേർത്ത് പിടിച്ചിരുന്നു...
"എവിടെ നോക്കി നടക്കുവാടീ...?? "
ഈർഷ്യത്തോടെ ചോദിച്ച് അവളെ നേരെ നിർത്തി പോകാനാജ്ഞതും ദച്ചു അവന്റെ വലതു കയ്യിൽ പിടിച്ചു നിർത്തി...ഇനിയും വയ്യാ,,,മറച്ചു പിടിക്കാൻ...ഉള്ളിൽ വളരുന്ന കുഞ്ഞ് ജീവനെ അവന്റെ അച്ഛനും കാത്തിരിക്കുന്നുണ്ടാവില്ലേ...?? ഒരുനിമിഷം അവന്റെ മുഖത്തേക്കൊന്ന് നോക്കി...പഴയതിലും മനോഹരമാകുവാണ് ചെയ്തത്...പക്ഷേ ആ കണ്ണുകളിൽ തന്നോടുള്ള അമർഷം കണ്ടിരുന്നു...ഉള്ളിൽ തന്നെ ഇട്ടിട്ട് പോയതിലുള്ള കുറുമ്പ് വന്ന് നിറഞ്ഞു...നെറ്റിച്ചുളിച്ചു നോക്കുന്ന ധ്രുവന്റെ കൈകളെടുത്ത് സാരിമാറ്റി നഗ്നമായ വയറിൽ കൊണ്ടുവച്ചു...ഒരുനിമിഷം അവന്റെ കണ്ണുകൾ വിശ്വസിക്കാനാവാതെ വിടരുന്നതും മുഖത്ത് ഞെട്ടൽ പ്രകടമാകുന്നതും ആത്മസതൃപ്തിയോടെ കണ്ടുനിന്നു...
"ചെകുത്താന്റെ തന്നെയാ..."
പീലിനിറഞ്ഞ കണ്ണുകൾ നാണത്താൽ താഴ്ത്തിയവൾ പറഞ്ഞതും പരിസരം മറന്നവനവളെ ഇറുക്കെ പുണർന്നു...ഇരുവരുടെയും കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു...ചേർത്ത് പിടിച്ചവളുടെ നെറ്റിയിൽ ചുംബിച്ചതും വിറച്ചുകൊണ്ടവൾ പിടഞ്ഞു മാറിയതും അത്ഭുതത്തോടെ തങ്ങളെ നോക്കി മിഴി തുടയ്ക്കുന്ന അന്നമ്മച്ചിയെ കണ്ടിരുന്നു...കണ്ണുകൾ കൊണ്ടവൾ ക്ഷമ ചോദിച്ചിരുന്നു,,,പറയാതിരുന്നതിന്...ചുണ്ടുകളിൽ പുഞ്ചിരി നിറച്ചവർ അടുക്കളയിലേക്ക് തിരികെ കയറിയതും തന്നെ കണ്ണെടുക്കാതെ നോക്കിനിൽക്കുന്ന ധ്രുവനെ തലയുയർത്തി നോക്കാൻ സാധിക്കാതെ ആ പെണ്ണിന്റെ തല കുനിഞ്ഞിരുന്നു...
"ഇഷ്ടാണോ ന്നേ....?? വെറുതെ എന്തൊക്കെയോ ആഗ്രഹിച്ച് പോവാ ഞാൻ...ഇഷ്ടല്ലാന്ന് പറഞ്ഞാ പിന്നേ പ്രതീക്ഷകളില്ലാതെ ജീവിക്കാലോ..."
അല്പം ആലോചിച്ചശേഷം മടിയോട് കൂടിയവൾ പറഞ്ഞു നിർത്തിയതും ധ്രുവൻ ചെറുതായൊന്ന് പുഞ്ചിരിച്ചു...
"ദക്ഷ,,,അന്നമ്മച്ചി പറഞ്ഞ് തന്ന കാര്യങ്ങൾ മാത്രല്ലേ നിനക്കറിയൂ...അനുഭവിച്ചവന്റെ വേദന,,,പലരാത്രികളിലും പട്ടിണി മാത്രമായിരുന്നു കൂട്ടിന്...അതിന്റെ കൂടെ ഉപദ്രവവും...കമ്പി പഴുപ്പിച്ച് വെച്ചിട്ടുണ്ട് പുറത്ത്...എല്ലാം കൂടിയായപ്പോ വാശിയായിരുന്നു...തന്റെ അനുഭവങ്ങളിൽ നിന്ന് മനുഷ്യത്വമെന്നത് പോലും മറന്നിരുന്നു...അപ്പോഴും ഒറ്റപ്പെടൽ മാത്രം...എന്നെ സ്നേഹിക്കുന്ന, എനിക്ക് മാത്രം അവകാശപ്പെട്ടോരാൾ വേണമെന്ന് തോന്നി...അതിന് വേണ്ടിയാ നിന്നേ സ്വന്തമാക്കിയതും...അറിയില്ലെനിക്ക്,,,എവിടെയാ എനിക്ക് പിഴച്ചതെന്ന്...നിന്റെ സാമിഭ്യവും കണ്ണുനീരും എന്നെ ഞാനറിയാതെ സ്വാദീനിക്കുന്നുണ്ടായിരുന്നു...നീ വേദനിക്കുമ്പോ അതിനേക്കാൾ വേദന ഞാൻ അനുഭവിക്കും പോലെ...കുഞ്ഞിനെ നഷ്ടപ്പെട്ടന്നറിഞ്ഞപ്പോ ഭ്രാന്ത് വന്നത് പോലെയായിരുന്നെന്റെ അവസ്ഥ,,,നിന്നോട് വെറുപ്പ് കാട്ടിയിരുന്നതിന്റെ കാരണമെന്തെന്ന് എനിക്കിപ്പോളും അറിയില്ല,,,ഒരുപക്ഷേ നിന്നെ അറിയാതെ സ്നേഹിച്ചു പോകുമോയെന്നുള്ള ഭയം തന്നെയാകും..."
അവന്റെ വാക്കുകൾക്ക് മുന്നിൽ ഒന്നും മിണ്ടാതെ ജനലരുകിൽ കൈചേർത്തവൾ നിന്നു...
"ന്നേ ശരിക്കും ഇഷ്ടാവുന്നുണ്ടോ...??"
നിഷ്കളങ്കമായ ചോദ്യത്തിന് മറുപടി പറയാതെയവൻ മേശയിലിരുന്ന ബുക്കിലെ താളുകൾ മെല്ലെ മറിച്ചു...ആദ്യപേജിലായ് തന്നെ വൃത്തിയിൽ എഴുതി വെച്ചിരുന്ന വരികളിലേക്ക് കണ്ണുകളോടി എത്തിയിരുന്നു...*ദച്ചൂന്റെ മാത്രം ചെകുത്താൻ...*കുസൃതിയോടെയവളെ കണ്ണുകളുയർത്തി നോക്കി...
"ഇഷ്ടമല്ലെങ്കിൽ...?? "
അവൾക്കരുകിലേക്ക് നടന്നടുത്ത് കൊണ്ടവൻ ചോദിച്ചതും ആ കുഞ്ഞ് മുഖത്ത് നിർവികാരത മാത്രമായിരുന്നു തളം കെട്ടി നിന്നിരുന്നത്...
"സാരില്ല...ഇഷ്ടം പിടിച്ചു വാങ്ങാൻ കഴിയില്ലാല്ലോ...നിക്ക് സങ്കടോന്നുല്ല,,,"
പറഞ്ഞവസാനിപ്പിക്കുമ്പോഴേക്കും കണ്ണുകൾ നിറഞ്ഞിരുന്നെങ്കിലും ഉറച്ച മനസോടെയവൾ പറഞ്ഞു നിർത്തി...
പുഞ്ചിരിയോടെ നിൽക്കുകയായിരുന്നു ധ്രുവൻ...
"ജീവിതകാലം മുഴുവൻ ഒന്ന് നുള്ളി നോവിക്കുക പോലുവില്ലെന്ന പാഴ്വാക്ക് തരുന്നില്ല...എന്നിലെ ചെകുത്താന്റെ ദേഷ്യവും പ്രണയവുമറിഞ് എന്റെ കുഞ്ഞിന്റെ അമ്മയായി അവസാനശ്വാസം വരെ കൂടെയുണ്ടാകുമെങ്കിൽ ചേർത്ത് പിടിക്കാൻ ധ്രുവന് പൂർണ്ണ സമ്മതമാണ്..."
വിശ്വാസം വരാതെയവൾ ഒരുനിമിഷം തറഞ്ഞു പോയി...കേട്ടത് വീണ്ടും വീണ്ടും ആലോചിച്ചു...തനിക്ക് നേരെ ഇരുകൈകളും വിടർത്തി നിൽക്കുന്ന ധ്രുവനെ നിറമിഴികളോടെ,അതിലേറെ സന്തോഷത്തോടെയും പ്രണയത്തോടെയും നോക്കി...ഓടിച്ചെന്നവന്റെ വിരിഞ്ഞ നെഞ്ചിലേക്ക് തലചായ്ക്കുമ്പോൾ ധ്രുവന്റെ കൈകളും മുറുകിയിരുന്നതവൾ അറിഞ്ഞിരുന്നു...ചേർത്ത് പിടിച്ചവളുടെ മൂർദ്ധാവിൽ അധരങ്ങൾ ചേർത്തതും കണ്ണടച്ച് നിറഞ്ഞ മനസോടെയവളത് സ്വീകരിച്ചു...
"താങ്ക്യൂ ദച്ചു...എന്നിലെ ചെകുത്താനേ പ്രണയിക്കുന്നതിന്...എന്റെ കുഞ്ഞിനെ ഉദരത്തിൽ വഹിക്കുന്നതിന്..."
ചെവിയിൽ ചുണ്ടുകൾ ചേർത്തവൻ മന്ത്രിച്ചതും നാണത്തോടെയവളൊന്നുകൂടി ചേർന്ന് നിന്നു...
"ദച്ചൂ...നിനക്കറിയണ്ടേ തനുവിനെക്കുറിച്ച്...?? "
അവളെ നെഞ്ചിൽ നിന്നടർത്തി മാറ്റിയവൻ ചോദിച്ചതും ഒരുനിമിഷം അവളുടെ മുഖത്ത് സങ്കോചം നിറഞ്ഞിരുന്നു...
"മ്മഹ് മ്മഹ്..."
നിഷേധാർഥത്തിൽ തലയാട്ടിയതും അതിന്റെ പിന്നിലെ കാരണമെന്തെന്നവന് മനസിലായിരുന്നു...
"എന്തെ അറിയണ്ടാത്തെ..."
താടിയിൽ പിടിച്ചുയർത്തി അവൻ ചോദിച്ചതും ദച്ചു ആദ്യമൊന്ന് പരുങ്ങിയെങ്കിലും മടിയോടെ പറഞ്ഞു തുടങ്ങിയിരുന്നു...
"തനു ഡോക്ടർ ആരാന്നെനിക്കറിയണ്ട...ഇനി,,,ഇനി ഞാൻ ചോയിച്ചിട്ട് ഇഷ്ടായില്ലേൽ ന്നേം വാവേം വിട്ടിട്ട് വീണ്ടും പോയാലോ..."
ചുണ്ടുകൾ പുറത്തേക്കുന്തി നിഷ്കളങ്കതയോടെയവൾ പറഞ്ഞു നിർത്തിയതും ധ്രുവൻ ഉച്ചത്തിൽ ചിരിച്ചു...ഒരുപാട് നാളുകൾക്ക് ശേഷം മനസ് നിറഞ്ഞുള്ള ചിരി...താടിരോമങ്ങൾക്കിടയിലെ ചിരിക്കുമ്പോൾ വിടരുന്ന കുഞ്ഞ് ചുഴിയിലേക്കവൾ കൗതുകത്തോടെ നോക്കിയിരുന്നു...പതിയെ അവന്റെ ചിരി അവളിലേക്കും പടർന്നിരുന്നു...
"ഇനിയും വിട്ടിട്ട് പോകില്ല പെണ്ണേ...ധ്രുവന്റെ പ്രണയം നിശബ്ദമാണ്...പറയത്തക്ക രീതിയിൽ ഒരിക്കൽ പോലും എന്റെയുള്ളിലെ പ്രണയം ഞാൻ പുറത്ത് കാണിച്ചിട്ടില്ല...ഒരുപക്ഷേ അത് പ്രണയമാണെന്നറിയാൻ വൈകിപ്പോയതിനാലാവാം...എന്റെ പ്രാണന്റെ പാതിക്ക് ഞാൻ എന്തെന്നറിയാനുള്ള അവകാശമുണ്ട്...വാ എന്റെ കൂടെ..."
കയ്യിൽ പിടിമുറുക്കിയവൻ പറഞ്ഞതും ദച്ചു ആകാംക്ഷയോടെ അവന് പിന്നാലെ നടന്നു...താഴെക്കിറങ്ങിയ ശേഷം അടച്ചിട്ടൊരു മുറി ലക്ഷ്യമാക്കിയവൻ നടന്നതും ഒരുനിമിഷം ദച്ചുവൊന്ന് ഓർത്തു...അന്ന് അന്നമ്മച്ചി ഭക്ഷണം കൊണ്ട് കയറിപ്പോയ മുറി...താടിയും മുടിയും നീട്ടിവളർത്തിയൊരു രൂപം കിടക്കുന്ന മുറി...എന്തെങ്കിലും ചോദിക്കും മുൻപേ തന്നെ അവനകത്തേക്ക് കയറിയിരുന്നു...കട്ടിലിൽ ശാന്തമായുറങ്ങുന്ന മനുഷ്യനെ സംശയത്തോടെയവൾ നോക്കി...മുറിക്ക് പുറത്തേക്ക് ഇറങ്ങുമ്പോഴും അതാരാണെന്നറിയാൻ ഉള്ളം തുടച്ചിരുന്നു...പുറത്തെ സിമിന്റ് ബെഞ്ചിൽ അവനടുത്തായി ഇരിക്കുമ്പോൾ എങ്ങനെ ചോദിച്ച് തുടങ്ങുമെന്നറിയാതെയവൾ ചിന്താകുലയായിരുന്നു...
"അതാരാണെന്ന് അറിയുമോ...?? "
തന്റെ മനസ്സറിഞ്ഞത് പോലെയവൻ ചോദിച്ചതും ആകാംഷയോടെ നിഷേഥാർത്ഥത്തിലവൾ തലകുലുക്കി...
"എന്റെ ഏട്ടനാ...ധ്യാൻ,,,അന്നമ്മച്ചി പറഞ്ഞ കഥകളിൽ കേൾക്കാൻ ഇടവരില്ലയീ പേര്...എനിക്ക് നാല് വയസുള്ളപ്പോഴാണ് അന്നമ്മച്ചി ഇവിടെ ജോലിക്ക് വന്ന് തുടങ്ങിയത്...അതിന് ശേഷമുള്ള കഥകളെ അവർക്കറിയൂ...എന്നേക്കാൾ നാല് വയസ്സിന് മൂപ്പുള്ളവൻ...അമ്മയെക്കുറിച് അധികം ഓർമകലൊന്നുമില്ലെനിക്ക്...ബോധം ഉറച്ച കാലം മുതൽ കണ്ണീരോടെയല്ലാതെ എന്റമ്മയെ ഞാൻ കണ്ടിട്ടില്ല...അച്ഛനെന്ന് പറഞ്ഞയാൾ എന്റമ്മയെ ഉപദ്രവിക്കുന്നത് കണ്ട് പേടിയോടെ നിൽക്കാനല്ലാതെ അന്നത്തെ മൂന്ന് വയസ്കാരന് മറ്റൊന്നും കഴിഞ്ഞിട്ടില്ല...ചെറുപ്പത്തിൽ കണ്ടതിനും ചെയ്തതിനുമൊക്കെ ദേഹം നോവും വിധം അയാൾ തല്ലിയിരുന്നു...എന്നേക്കാൾ മൂപ്പ് കൂടുതലുള്ളത് കൊണ്ട് തന്നെ ആറ് വയസ് വരെ ധ്യാനാകും അയാളുടെ ക്രൂരതയ്ക്ക് ഇരയായത്...ഒരിക്കൽ ബെൽറ്റ് വെച്ചവനെ പൊതിരെ തല്ലി,,,തടയാൻ ചെന്നയമ്മയെ പൂട്ടിയിട്ടു...അന്നത്തെ അയാളുടെ ആക്രമണത്തിന് ശേഷം ധ്യാന് ശ്വാസതടസം നേരിടുകയുമൊക്കെയായി ആകെ ഭ്രാന്തമായിരുന്നു...അവന്റെ അവസ്ഥ കണ്ടുനിൽക്കാൻ കഴിയാതെ അമ്മയവനെ അമ്മയുടെ തറവാട്ടിലേക്ക് പറഞ്ഞയച്ചു...അവനെ സംബന്ധിച്ചു ഒരുതരം രക്ഷപെടൽ...പിന്നേ ഒരിക്കൽ പോലും അയാളവനെ പറ്റി അന്വേഷിച്ചില്ല...കുടിച്ച് ലക്ക് കെട്ട് വരുമ്പോ അയാളുടെ ദേഷ്യം തീർക്കനൊരുപകരണം...അത് ഞാനായാലെന്താ അവനായാലെന്താ...?? അവനതൊരു രക്ഷപെടലായിരുന്നെങ്കിൽ എനിക്കതൊരു നരകം തന്നെയായിരുന്നു...പിന്നീടുള്ള അയാളുടെ ആക്രമണങ്ങൾ എന്റെ നേരയായി...എന്തുകൊണ്ടാണമ്മ എല്ലാം സഹിച്ചു നിന്നതെന്ന് ഇന്നും എനിക്കറിയില്ല...അയാളെ കൊല്ലാൻ പോലും തോന്നിയിട്ടുണ്ടെനിക്ക്...എത്ര തല്ല് കൊണ്ടാലും ചേർത്ത് പിടിച്ചമ്മയൊന്നു തലോടിയാൽ തീരുന്ന വേദനകളെ എനിക്കുണ്ടായിരുന്നുള്ളൂ...അവസാനമായി എന്റമ്മയെ കൊല്ലാൻ ശ്രമിക്കുന്ന അയാളുടെ മുഖം ഇന്നും എന്റെ ഓർമയിലുണ്ട്...അടുത്തിരുന്ന ഫ്ലവർ വേസ് വെച്ചയാളുടെ തലയിൽ അടിക്കുമ്പോഴും മരണവെപ്രാളത്തോടെ പിടയുന്ന എന്റമ്മയിലായിരുന്നു കണ്ണ്...അല്പം പോലും ദാക്ഷിണ്യമില്ലാത്തെ എന്നെ ഭിത്തിയിലേക്ക് വലിച്ചെറിഞ്ഞപ്പോഴേക്കും ചോര വാർന്നെന്റെ ബോധം പോയിരുന്നു...ബോധമുണരുമ്പോൾ ഉത്തരത്തിൽ നിന്നാടുന്ന അമ്മയുടെ ചേതനയറ്റ ശരീരമാണ് ഞാൻ കാണുന്നത്...അയാളുടെ പണക്കൊഴുപ്പിന് മുന്നിൽ അമ്മയുടെ മരണം ആത്മഹത്യയായോതുങ്ങി..പിന്നേ വല്ലാത്തൊരു ഒറ്റപ്പെടൽ തന്നെയായിരുന്നു...എന്നെ കൊണ്ടുപോകാൻ വന്ന അമ്മയുടെ ബന്ധുക്കളെയയാൾ ആട്ടിയോടിച്ചു...എനിക്ക് നൽകിയിരുന്ന ഓരോ പ്രഹരങ്ങളിലും അയാളോടുള്ള പക ഊതിപ്പെരുപ്പിക്കുകയായിരുന്നു ഞാൻ...എല്ലാത്തിൽ നിന്നും അകന്ന് മാറി നടക്കുമ്പോഴാണ് എട്ടാം ക്ലാസ്സിൽ വെച്ച് തനുവിനെ പരിചയപ്പെടുന്നത്...ആരോടും മിണ്ടാതെ തികച്ചും മൂകതയോടെ നടന്നിരുന്ന എന്നോട് സഹതാപം തോന്നിയിട്ടാകാം അവളെന്നോട് മിണ്ടാൻ വന്നത്...ആദ്യമൊക്കെ തീർത്തും അവഗണിച്ചിരുന്നു ഞാനവളെ...പിന്നേ എപ്പോഴോ ഒരു പുഞ്ചിരിയിൽ തുടങ്ങി സൗഹൃദത്തിലെത്തി...സത്യത്തിൽ എന്റെ ജീവിതത്തിലെ ആശ്വാസനിമിഷങ്ങളായിരുന്നു തനുവിനോപ്പമുണ്ടായിരുന്നത്...എന്റെ വേദനകളും യാഥനകളും അവളോട് പങ്ക് വെച്ചിരുന്നു...അവള്ടെ ആശ്വാസവാക്കുകളിൽ ഉള്ളിലെ വേദനകൾ പലപ്പോഴും മറന്ന് പോയിരുന്നു...എനിക്ക് വേണ്ടി പ്രത്യേകമൊരു പൊതിയുമായവൾ വരും...എന്ത് കിട്ടിയാലും പാതി എനിക്കായ് നീട്ടും...പക്ഷേ ഒരിക്കൽ പോലും മറ്റൊരു രീതിയിലുള്ള അടുപ്പം ഞങ്ങൾക്കിടയിലുണ്ടായിട്ടില്ല...അവളെനിക്കെന്റെ അമ്മയായും സഹോദരിയായും സുഹൃത്തായുമൊക്കെ എന്തിനും കൂടെയുണ്ടായിരുന്നു...പ്ലസ് ടു കഴിഞ്ഞ ശേഷം എൻട്രൻസിന് പോയെങ്കിലും മുടങ്ങാതെ വിളിക്കും...എന്നെ ശാസിക്കാനും ശിക്ഷിക്കാനും എതിർക്കാനും അവകാശമുള്ള ഒരേയൊരാൾ,,,അതാണ് തനു...
ഒറ്റപ്പെടലിന്റെ മൂർദ്ധന്യാവസ്ഥയിൽ ഞാനെറെ വെറുത്തിരുന്ന ധ്യാനിന്റെ മുഖം മൂന്ന് വർഷങ്ങൾക്ക് മുൻപ് വീണ്ടും കണ്ടു...ഒരാക്സിഡന്റിന്റെ രൂപത്തിൽ,,,അപ്പോഴും അവനാരെന്ന് മനസിലായിരുന്നില്ല...പിന്നീട് അമ്മയുടെ അച്ഛനെയും അമ്മയെയും കണ്ടപ്പോഴാണ് കൂടപ്പിറപ്പിനെ തിരിച്ചറിയുന്നത്...വല്ലാത്തൊരു അവസ്ഥയിലായിരുന്നവർ...ഏത് നിമിഷവും ബാങ്ക് കൊണ്ടുപോകേണ്ടുന്ന വീടിനെ രക്ഷിക്കാൻ MA പാസായിട്ടും പല ജോലിക്കും പോകുകയായിരുന്നവൻ...ആക്‌സിഡന്റിൽ നട്ടെല്ലിന് പരിക്കേറ്റിരുന്നു...ഇപ്പൊ തനുവിന്റെ ചികിത്സയിലാണ്...സ്വന്തം ചോരയെ അവിടെ വിട്ടുപേക്ഷിച് വരാൻ മനസ് വന്നില്ല...മുത്തശ്ശനും മുത്തശിക്കും ബാങ്കിൽ അടയ്ക്കാനുള്ള പണം കൊടുത്ത് അവരുടെ അനുവാദത്തോടെ ഇങ്ങോട്ടേക്ക് കൊണ്ടുവന്നു...അതിനിടയിൽ എപ്പോഴാണെന്നറിയില്ല,,തനുവിന് ധ്യാനിനെ ഇഷ്ടമായത്...ആദ്യം അറിയിച്ചതും എന്നെയാണ്...അവന്റെയീ അവസ്ഥയിൽ കാര്യങ്ങൾ പറഞ്ഞവളെ മനസിലാക്കാൻ ഞാനും ധ്യാനും ശ്രമിച്ചിരുന്നെങ്കിലും അവള് പിന്മാറിയില്ല...അതിനിടയിൽ ദിവസവുമുള്ള ക്ഷീണവും തളർച്ചയും കാരണം തനു ഹോസ്പിറ്റലിൽ ആയിരുന്നു...ആദ്യമൊന്നും കാര്യമാക്കാഞ്ഞതിനാൽ കാര്യം സീരിയസ് ആയിരിന്നു...യൂട്രെസ് റിമൂവ് ചെയ്യേണ്ടി വന്നു...അപ്പോഴും ഇതൊന്നും എന്നെ അറിയിച്ചില്ല...എല്ലാം എനിക്ക് മുന്നിൽ മറച്ച് സന്തോഷം അഭിനയിച്ചു...ഓർക്കുന്നുണ്ടോ ദച്ചു,,,നീ മുറിയിലേക്ക് കേറി വരുമ്പോ അവളെന്നെ കെട്ടിപ്പിടിച്ചു നിന്നത്...അവള്ടെ മുഖത്തെ മാറ്റവും വിഷാദവും കണ്ട് പലപ്രവിശ്യം കാര്യം ചോദിച്ച ശേഷമാണ് ഓപ്പറേഷന്റെ കാര്യമവൾ പറയുന്നത്...അവള്ടെ കണ്ണുനീരിൽ അത്രയും വേദനയുണ്ടായിരുന്നു...ആ സമയത്താണ് ദച്ചു നീ വരുന്നത്...നിന്നോട് എന്തെങ്കിലും പറയാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല ഞാനും..."
അവൻ പറഞ്ഞു തീർത്തതും ദച്ചുവിൽ നിന്നൊരു തേങ്ങൽ ഉയർന്നിരുന്നു...അതിലൂടെയൊരു ക്ഷമാപണം നടത്തുകയാണെന്നവന് മനസിലായിരുന്നു...
"ധ്രുവാ...അച്ഛൻ...?? "
അവളുടെ ചോദ്യത്തിന് പുച്ഛമായിരുന്നവന്റെ മറുപടി...
"അച്ഛനോ...?? ഹും,,,മനുഷ്യൻ പോലുവല്ലാത്ത അയാളെ അച്ഛനെന്ന നാമം വിളിക്കരുത് ദച്ചു...അയാളെ കൊല്ലണമെന്ന് തന്നെയായിരുന്നു ഞാൻ തീരുമാനിച്ചത്...അതിന് മുന്നേ ദൈവം അയാളെ തിരിച്ചു വിളിച്ചു...ഇല്ലെങ്കിൽ അയാളെ കൊന്ന് ജയിലിൽ പോകേണ്ടി വന്നാലും ആത്മസംതൃപ്തി മാത്രമേ എന്നിലുണ്ടാവു..."
ഒരു ദീർഘനിശ്വാസത്തോടെയവൻ പറഞ്ഞു നിർത്തിയതും ദച്ചു കണ്ണുകൾ കൂർപ്പിച്ചവനെ നോക്കി...
"തനു...?? തനുവേവിടെയാ ധ്രുവാ..."
കുറ്റബോധത്തോടെയവൾ ചോദിച്ചതും
ധ്രുവൻ ഒരുകൈയാലേ അവളെ ചേർത്ത് പിടിച്ചു...
"തനുവിന്റെ ആകെയുള്ള ബന്ധം അച്ഛനായിരുന്നു...അദ്ദേഹം മരിച്ചു മൂന്ന് ദിവസങ്ങൾക്ക് മുൻപ്...അതുകൊണ്ടാണ് ഒരാഴ്ച ഇവിടേക്ക് വരാതിരുന്നത്...വേറെ ബന്ധുക്കളൊന്നും ഇല്ലാതിരുന്നതിനാൽ ഞാനേ ഉണ്ടായിരുന്നുള്ളൂ...ധ്യാൻ ഈ കിടപ്പിൽ നിന്നെഴുന്നേൽക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്...അവരൊന്നിച്ചാൽ ഒരിക്കലും ഒരു സങ്കടവും അവർക്കുണ്ടാകാൻ ഞാൻ സമ്മതിക്കില്ല ദച്ചു...ഒരു കുഞ്ഞില്ലാത്തതാണ് അവരെ വേദനിപ്പിക്കുന്നതെങ്കിൽ നിറഞ്ഞ മനസോടെ അവർക്ക് നമ്മുടെ കുഞ്ഞിനെ നൽകാൻ നിനക്ക് സമ്മതമാണോ ദച്ചൂ...??"
ശാന്തമായവൻ ചോദിച്ചതും ഒരു പിടച്ചിലോടെയവൾ മറുപടി പറയാതെയവനെ ഉറ്റുനോക്കി...!!
രചന : ഗൗരിനന്ദ
