ചെകുത്താൻ, ഭാഗം: 4

Valappottukal Page


രചന: ഗൗരിനന്ദ
"മ്മേ....."

പൊട്ടിച്ചിരിയോടെ കൈകൊട്ടി വിളിക്കുന്നൊരു കുഞ്ഞ് രൂപം മനസ്സിൽ തെളിഞ്ഞതും ഞെട്ടലോടെ കണ്ണുകൾ തുറന്നു...മുഖമില്ലാത്തൊരു കൊച്ച് രൂപത്തിന്റെ കുഞ്ഞിച്ചിരി കാതിനെ വേദനിപ്പിച്ചുകൊണ്ടിരുന്നു...തന്നിൽ നിന്നകന്ന് പോകുന്ന ആ ചിരിമുഴക്കത്തേ വേദനയോട് ഓർത്തൊന്ന് ചുറ്റിലും കണ്ണോടിച്ചു...അത്ഭുതം തോന്നിയിരുന്നു,,,താനിപ്പോ ധ്രുവന്റെ മുറിയിലാണ്...ക്ലോക്കിലേക്ക് മെല്ലെ മിഴികൾ ചലിപ്പിച്ചു...രണ്ടര കഴിഞ്ഞിരിക്കുന്നു...അരികിലേക്ക് കണ്ണുകൾ അതിവേഗം പാഞ്ഞിരുന്നു...തന്നെ സസൂക്ഷ്മം നിരീക്ഷിക്കുന്ന കണ്ണുകളിൽ വല്ലാത്തൊരു വേദന നിറയുന്നതറിഞ്ഞിരുന്നു...അദ്ദേഹത്തിന്റെ ഉറക്കം ഘണ്ടിച്ചതും വിട്ട് പോയ  തങ്ങളുടെ കുഞ്ഞ് ജീവൻ തന്നെയായിരിക്കുമെന്ന് മനസിലായിരുന്നു...പിടച്ചിലോടെ ആ നെഞ്ചിലേക്ക് ചേർന്നതും ധ്രുവന്റെ കൈകളും തന്നെ വലയം വെച്ചത് ഉള്ളിൽ വിരിഞ്ഞ അത്ഭുതത്തോടെയും കണ്ണുനീരോടെയുമാണ് അറിഞ്ഞത്... 

"മടുത്തോ ധ്രുവാ എന്നെ...?? ഒരമ്മയാവാൻ മനസ്സ് കൊണ്ട് ഏറെ തയാറെടുത്തവളാ ഞാൻ...അങ്ങനെയുള്ള ഞാനെന്റെ കുഞ്ഞിനെ ഇല്ലാതാക്കുവോ...?? ഇനിയുമെന്നേ തള്ളിപ്പറയല്ലേ ധ്രുവാ,,, വയ്യെനിക്ക്...
എനിക്കൊരെമ്മയാകണം,എനിക്കെന്റെ കുഞ്ഞിനെ നൊന്ത് പ്രസവിക്കണം...ആ കുഞ്ഞ് മുഖമൊന്നു കാണണം,അത് കഴിഞ്ഞ് മരിച്ചാലും എനിക്ക് സന്തോഷമേയുള്ളൂ...തരുവോ എനിക്കൊരു കുഞ്ഞിനെ...??മ്മഹ്....??"

ചോദ്യങ്ങളിൽ നിറഞ്ഞ് നിന്നത് ഒരമ്മയിലെ ഭാവം മാത്രമായിരുന്നു...എല്ലായിടത്തും തകർന്നവളുടെ ജയിക്കാനൊരു ശ്രമം...വികാരങ്ങളെത്തുമില്ലാതെ ഉള്ളിൽ ആർത്തലച്ചു കരയുന്നവളെ അറിയുകയായിരുന്നു ധ്രുവൻ...അവളിലേക്ക് പടർന്ന് കയറുമ്പോഴും ധ്രുവനിൽ നിർവികാരത മാത്രമായിരുന്നു...സൈഡിലെ ഭിത്തിയിലേക്ക് വെറുതെ നോക്കിക്കിടന്ന് കൊടുക്കുമ്പോഴും മനസ് മറ്റൊരു ലോകത്തെന്ന പോലെയായിരുന്നു...ഉടയുന്ന ഹൃദയത്തിൽ നിന്നുതിർന്ന് വീണ ഇരുവരുടെയും കണ്ണുനീർ ഒരുമിച്ചലിഞ്ഞു ചേർന്നിരുന്നപ്പോഴും ധ്രുവന്റെ മനസ്സിൽ ആദ്യമായവളെ സ്വന്തമാക്കിയ രാത്രിയുടെ നേരിപ്പോടായിരുന്നു...

"എനിക്കൊരു പെണ്ണിനെ വേണം,,,എന്റെ ചോരയെ ഉദരത്തിൽ പൂർണ്ണ സമ്മതത്തോടെ ചുമക്കുന്നൊരു പെണ്ണിനെ..."

വാക്കുകളിൽ നിറഞ്ഞ് നിന്നിരുന്ന ഭാവമെന്തെന്ന് ഇനിയും അറിയില്ല,,,വാശിയോ,ദേഷ്യമോ അതോ നാളെയിലെ പ്രതീക്ഷയോ...?? അറിയില്ല,,,ചുവന്ന നാവ് വെളിയിലിട്ടൊന്ന് കടിച്ച്, മുന്നിൽ നിന്നൊരു മധ്യവസ്കൻ വല്ലാത്തൊരു ഭാവത്തോടെ മുന്നിലേക്കിട്ട് തന്നതായിരുന്നു ദക്ഷയെ...അന്ന് തനിക്കവൾ ആരുമായിരുന്നില്ല,,,തന്റെ കുഞ്ഞിനെ പ്രസവിക്കാൻ കൂലികൊടുത്ത് സ്വന്തമാക്കിയൊരു പെൺശരീരം...വല്ലാതെ തളർന്നു നിന്ന അവളുടെ കണ്ണുകൾ ഇടയ്ക്ക് മെല്ലെ അടയുന്നത് കണ്ടിരുന്നപ്പോഴും ദേഷ്യമാണ് തോന്നിയത്...അവളിലേക്കടുക്കുമ്പോഴും വല്ലാത്തൊരു കുറ്റബോധവും,,,എന്തൊക്കെയാണെങ്കിലും തന്നെയും പ്രസവിച്ചതൊരു സ്ത്രീയാണെന്ന് ഉള്ളിൽ നിന്നാരോ പറയും പോലെ...പക്ഷേ അതും സമ്മതിക്കാൻ ഉള്ളിലെ ചെകുത്താൻ സമ്മതിച്ചിരുന്നില്ല...എങ്കിലും അതിനായ്,സ്വന്തം മനസാക്ഷിയെ ആശ്വാസിപ്പിക്കാൻ കണ്ടെത്തിയൊരു വഴിയായിരുന്നു താലികെട്ടുകയെന്നത്...മരിച്ചുപോയ അമ്മയുടെ ഓർമയ്ക്കായുള്ള ഏകസ്വത്തായിരുന്നു അമ്മയുടെ താലി...മറുത്തൊന്ന് ചിന്തിക്കാതെ അവള്ടെ കഴുത്തിലേക്കത് ചാർത്തികൊടുക്കുമ്പോഴും ഉള്ള് പുകയുന്നതറിഞ്ഞിരുന്നു...അവളിലേക്ക് അലിഞ്ഞു ചേരുമ്പോഴും ഉള്ളിൽ തന്റെ കുഞ്ഞുമായുള്ള നിമിഷങ്ങളായിരുന്നു...തനിക്ക് മാത്രം അവകാശപ്പെട്ട തന്റെ ചോര,,,ബാല്യവും യവ്വനവും ഇരുട്ടിലാക്കപ്പെട്ട ഓർമകളിൽ വെളിച്ചം  നിറഞ്ഞതും ജീവിക്കണമെന്ന് ആഗ്രഹിച്ചതും അവന് വേണ്ടിയായിരുന്നു...രാവിലെ കണ്ണ് തുറന്നയവൾ വല്ലാതെ വിറയ്ക്കുന്നതും അലറിക്കരയുന്നതും കണ്ടപ്പോഴും പുച്ഛം മാത്രമാണ് തോന്നിയത്...പിന്നീടാണറിഞ്ഞത് കുടിക്കാൻ കൊടുത്തതിൽ ലഹരി ചേർത്തിരുന്നെന്നും,പാതിബോധത്തോടെ ഒന്നുമറിയാതെയാണവൾ കിടന്ന് തന്നതെന്നും...അവളെ തനിക്ക് കാഴ്ച വച്ചതോ,അവളുടെ അമ്മാവനും...ഉള്ളുകൊണ്ടയാളെ അവഞ്ജയോടെ ഓർക്കുമ്പോഴും 'ആ കാടത്തമുള്ളവരുടെ കൂട്ടത്തിൽ തന്നെയല്ലേ നീയും പെടുന്നതെന്ന്' സ്വന്തം മനസാക്ഷി ചോദിച്ചിരുന്നു...പിന്നീടവളുടെ നിഴലായ് താനുണ്ടായിരുന്നു...അവൾക്ക് വേണ്ടിയായിരുന്നില്ല,,,തന്റെ കുഞ്ഞിന് വേണ്ടി മാത്രം...പക്ഷേ ഇന്നോ...?? അവളോടുള്ള വികാരത്തിനെ താൻ ഏത് പേരിട്ട് വിളിക്കും...?? അടുത്ത് കിടക്കുന്നവളെയൊന്ന് നോക്കി,,,ഒരു ശവം കണക്കെ കിടക്കുന്നുണ്ട്...ജീവനുണ്ടെന്ന് ബോധിപ്പിക്കാൻ മാത്രം ശ്വാസനം നടക്കുവാണെന്ന് തോന്നിക്കും...ഒരേ നിമിഷം അവളെന്നെ പെണ്ണിന്റെ വേദനയും,ഒരമ്മയുടെ വേദനയും അവൻ അറിഞ്ഞിരുന്നു...ഒരുനിമിഷം ചെവിയിൽ മുഴുങ്ങിയ വാക്കുകൾ ഓർമയിലേക്കോടിയത്തിയതും ചേർത്ത് പിടിച്ചിരിരുന്നയവളെ തള്ളിമാറ്റിയവനെഴുന്നേറ്റു...പേടിതോന്നിയാ പെണ്ണിന്,,,തന്റെ കയ്യെടുത്ത് അവന്റെ കയ്യിൽ മുറുകെ പിടിച്ചു...തീരെ ബലമില്ലായിരുന്നു ആ കൈകൾക്കെന്നത് അവളെ കുത്തിനോവിച്ചു കൊണ്ടിരുന്നു...നിറഞ്ഞ കണ്ണുകളാൽ ദയനീയമായോന്ന് നോക്കി,,അതിൽ ഒന്ന് ചേർത്ത് പിടിക്കാനുള്ള അപേക്ഷയായിരുന്നു...വല്ലാതെ ഭയം തോന്നിയിരുന്നാ പെണ്ണിന്,,,ഒരുപക്ഷേ തന്റെ കയ്യൊന്നയഞ്ഞാൽ തന്നിൽ നിന്നവൻ വേർപെട്ട് പോകില്ലേയെന്ന്...

ആഴ്ചകൾ വേഗത്തിൽ ഇഴഞ്ഞു നീങ്ങിയിരുന്നു...കുഞ്ഞിന് വേണ്ടിയുള്ള കാത്തിരിപ്പിൽ ഉള്ളിലെ വേദനകൾ പതിയെ അലിയാൻ തുടങ്ങിയിരുന്നു...തനുവിന്റെ സന്ദർശനവും കളിചിരികളും ഒരുവിധത്തിൽ അവന്റെ ഉള്ളിലെ മുറിവുകളും പതിയെ ഉണക്കി തുടങ്ങിയിരുന്നു...തനുവിനോട് കളിചിരികൾ പറയുന്ന,കുറുമ്പ് പറയുന്ന ധ്രുവനെ ദച്ചു ഏറെ നേരം നോക്കി നിൽക്കും...കൊതിയോടെ,അതിലേറെ പ്രണയത്തോടെ,,,എങ്കിൽ പോലും അവന്റെയൊരു നോട്ടം പോലും അവളിലെക്കെത്തിയിരുന്നില്ല...മനഃപൂർവം അവഗണിക്കും പോലെ...

"അന്നമ്മച്ചി,,,ഞാനാണോ തനു ഡോക്ടർ ആണോ കാണാൻ സുന്ദരി...?? "

അടുക്കളപുറത്തിരുന്ന് പതിവില്ലാതെ ചോദിക്കുന്ന ദച്ചുവിനെ ചെയ്യുന്ന ജോലി നിർത്തി അന്നമ്മ ചിരിയോടെ നോക്കി... 

"എന്തേയിപ്പം അങ്ങനെ ചോദിക്കാൻ...?? "

അന്നമ്മച്ചിയുടെ ചോദ്യത്തിന് ചുമല് കുലുക്കി ഒന്നുമില്ലെന്ന് കണ്ണടച്ച് കാണിച്ചു... 

"തനു ഡോക്ടറിനു എന്താ കൊഴപ്പം...?? കാണാൻ നല്ല സുന്ദരി കൊച്ച്...നല്ല വർത്താനം...നോക്കിയിരുന്നു പോകും...അന്നമ്മച്ചിടെ ദക്ഷകൊച്ചാണെങ്കിലോ ഒന്നും കുടിക്കാതെയും കഴിക്കാതെയും ആകെ കോലം കെട്ടിരിക്കുവാ...അങ്ങനെ ചോദിക്കുമ്പോ ഞാൻ തനു ഡോക്ടറേന്നെ പറയൂ..."

ചിരിയോടെയവർ പറഞ്ഞു നിർത്തിയതും ദച്ചുവിന്റെ മുഖം ചുളിഞ്ഞതും അവരെ നോക്കി കോക്രി കാണിച്ചവൾ കെറുവിചെഴുന്നേറ്റ് പോയി...മുറിയിലെ നിലകണ്ണാടിക്ക് മുന്നിൽ ചെന്ന് തിരിഞ്ഞും മറിഞ്ഞും നോക്കി...മുടി പിന്നിലേക്കിട്ട് അളവ് നോക്കിയതും സങ്കടത്തോടെ ചുണ്ടുകൾ പുറത്തേക്കുന്തി...ഒരുനിമിഷം അവളൊന്ന് ആലോചിച്ചു,,,കഴിഞ്ഞ ദിവസം നീല സാരിയുടുത്ത് വന്ന ഡോക്ടറെ കാണാൻ നല്ല ഭംഗിയുണ്ടെന്ന് ധ്രുവൻ പറഞ്ഞതോർത്തു...അവന് തനുവിനോടുള്ള അടുപ്പം ദച്ചുവിൽ അസ്വസ്ഥത നിറച്ചിരുന്നെങ്കിലും തനു തനിക്കായ് നൽകിയ വാക്ക് അപ്പോഴും ദച്ചുവിന്റെ ഉള്ളിൽ അവളോടുള്ള വിശ്വാസത്തിന് വഴിയൊരുക്കിയിരുന്നു...രാവിലത്തെ കുളി കഴിഞ്ഞ് തപ്പിതപ്പിയൊരു നീലസാരിയെടുത്തുടുത്തു...കണ്ണാടിയിലേക്ക് നോക്കി ആദ്യമായോന്നൊരുങ്ങി...ചെറിയൊരു കറുത്ത പൊട്ട് പുരികക്കൊടിക്കിടയിലായി തൊട്ടു...കണ്ണിൽ അല്പം കണ്മഷിയും...തോർത്തിൽ കെട്ടിവെച്ചിരുന്ന മുടി വിടർത്തിയിട്ട് സ്വയം ഒന്ന് വിലയിരുത്തൽ നടത്തി...ഉദരത്തെ മറച്ചു കിടന്ന സാരിമെല്ലെ നീക്കി വയറിനെ മൃദുവായി തലോടി... 

"വാവേ...അമ്മായിവിടെ തനിച്ചാ...വേഗം വരണംട്ടോ...എന്നിട്ട് വേണം നമുക്കച്ചനെ ഒന്ന് നന്നാക്കിയെടുക്കാൻ..."

ചിരിയോടെ പറഞ്ഞവൾ താഴേക്ക് നടന്നു...അവളുടെ സാമിഭ്യമറിഞ്ഞതും ധ്രുവൻ അടുത്തിരുന്ന ന്യൂസ്‌ പേപ്പറിലേക്ക് നോട്ടം പായിച്ചു...അവന്റെ മുന്നിലൂടെ ഓരോ കാരണങ്ങളുണ്ടാക്കി അങ്ങോട്ടുമിങ്ങോട്ടും ഉലാത്തൽ തുടങ്ങിയെങ്കിലും അറിയാതെ പോലുമൊരു നോട്ടം തേടി വന്നില്ലെന്നതായിരുന്നു സത്യം...ധ്രുവനെ മുഖം കൂർപിച്ച് നോക്കിയ ശേഷം അടുക്കളയിലേക്ക് ചെന്ന് സ്ലാബിൽ കയറിയിരുന്നു...അവളിലെ കുശുമ്പും കുറുമ്പും അടക്കിപ്പിടിച്ച ചിരിയോടെ ആസ്വദിക്കുവായിരുന്നു അന്നമ്മച്ചി... 

"പ്രേമവാ....?? "

താഴ്ന്നിരുന്ന ദച്ചുവിന്റെ മുഖമുയർത്തിയവർ ചോദിച്ചതും നാണത്തിൽ കലർന്നൊരു പുഞ്ചിരിയായിരുന്നു മറുപടി... 

"പ്രേമം ഒക്കെ കൊള്ളാം...പക്ഷേ പ്രേമിക്കുന്നത് ഒരു ചെകുത്താനെയാ...അതോണ്ട് ഉള്ളിലെ പ്രണയം ഭ്രാന്തായി പോയേക്കല്ല്..."

കവിളിൽ തലോടിയവർ പറഞ്ഞതും ദച്ചു ചേർത്ത് പിടിച്ചവരുടെ കവിളിൽ ചുംബിച്ചു...

"നാളെ മുതൽ എനിക്കിത്തിരി തൈര് എടുത്തു വെക്കണേ...വണ്ണം വയ്ക്കാനാ..."

അടുക്കളയിൽ നിന്ന്  പുറത്തേക്കോടുന്നതിനിടയിൽ അവൾ ഉച്ചത്തിൽ വിളിച്ചു പറഞ്ഞതും അന്നമ്മച്ചി മനസ്സ് തുറന്ന സന്തോഷത്തോടെയാവളെ നോക്കിനിന്നു... 

-*-*-*-*-*-*-*-*-*-*-*-*-*-*-*-

"മേറിമോളെ...?? ചെകുത്താനെവിടെ...?? "

അമ്പലത്തിൽ നിന്ന് വന്ന് ചുറ്റും കണ്ണോടിച്ചതും ടേബിളിലിരുന്ന് എഴുതുന്ന മോളെയാണ് കണ്ടത്... 

"മോളിലുണ്ട് ചേച്ചി..."

അത്രയും പറഞ്ഞവൾ ബുക്കിലേക്ക് മുഖം പൂഴ്ത്തിയതും ദച്ചു പുഞ്ചിരിയോടെ സ്റ്റെപ്പുകൾ കയറി...മനസ് വല്ലാതെ ശാന്തമായിരിക്കുവാണ്...ഒരുപക്ഷേ ക്ഷേത്രത്തിൽ പോയതിനാലാകുവെന്നവളോർത്തു...കയ്യിലെ പ്രസാദം ഒന്നൂടി മുറുക്കി പിടിച്ചവൾ ധ്രുവന്റെ മുറി തുറന്നതും ഒരുനിമിഷം തരിച്ചു നിന്നുപോയിരുന്നു...അവന്റെ നെഞ്ചിൽ വീണ് പൊട്ടിക്കരയുന്ന തനു,,ആശ്വസിപ്പിക്കാനെന്നോണം അവന്റെ കൈകൾ അവള്ടെ മുടിയിലൂടെ തലോടുന്നുണ്ട്...അവളെ ചേർത്ത് പിടിച്ചിരിക്കുന്ന ധ്രുവനെ കണ്ട് കയ്യിലെ പ്രസാദം ഊർന്ന് വീണിരുന്നു...തന്റെ സാമിഭ്യമറിഞ്ഞതും തനു ധ്രുവനിൽ നിന്ന് പിടഞ്ഞു മാറി എന്തൊക്കെയോ പറയാൻ ശ്രമിക്കുന്നത് കണ്ടു...അപ്പോഴും ദച്ചുവിന്റെ നോട്ടം ധ്രുവാനിലേക്ക് തന്നെയായി ഒതുങ്ങിയിരുന്നു...ഒന്നും മിണ്ടാതെയവൾ നിറഞ്ഞ് വന്ന കണ്ണുകൾ അമർത്തി അടച്ച് തുറന്ന ശേഷം തിരിഞ്ഞു നടക്കാനൊരുങ്ങി... 

"ദച്ചു...."

തനു കയ്യിൽ പിടുത്തമിട്ട് ചോദിച്ചതും ദച്ചു പുഞ്ചിരിയോടെ അതെടുത്തു മാറ്റി... 

"വേണ്ട,,,ഒന്നും പറയണ്ട ഡോക്ടറെ,,,എനിക്ക് വിഷമമൊന്നും ഇല്ല...നിങ്ങള് തന്നെയാ ചേരുന്നേ...ഞാനാരാ,,,വെറും കൂലിക്ക് വാങ്ങി നിർത്തിയിരിക്കുന്ന കളിപ്പാവ..."

ശാന്തമായി പറഞ്ഞ് നിർത്തുമ്പോഴും ഉള്ളിലെ കടൽ ആർത്തിരമ്പി തുടങ്ങിയിരുന്നു... 

"ഇങ്ങനെയൊന്നും പറയല്ലേ ദച്ചു..."

ഒരുനിമിഷം നിയന്ത്രണം വിട്ട് പോയിരുന്നു....

"പിന്നെ ഞാൻ എന്ത് പറയണം...?? ചതിക്കുവല്ലായിരുന്നോ താനെന്നെ...എന്നോട് വാക്ക് പറഞ്ഞതല്ലേ ധ്രുവനെ എന്നിൽ നിന്നടർത്തി മാറ്റില്ലെന്ന്...എന്നിട്ടും പറ്റിച്ചില്ലേ നീയെന്നെ...?? എന്റെ മനസിലുള്ളതെല്ലാം പറഞ്ഞതല്ലേ ഞാൻ,,,ഇനി...ഇനി ഞാൻ എന്ത് വേണം...പറ..."

ദേഷ്യത്തോടെ പിടിച്ചു കുലുക്കി കരഞ്ഞുകൊണ്ടേവളെ പിന്നിലേക്ക് തള്ളിയതും ധ്രുവൻ തനുവിനെ താങ്ങി നിര്ത്തിയിരുന്നു....

"ദക്ഷ...!! പോ ഇവിടുന്ന്...ഇനി നിന്റെ ശബ്ദം ഇവിടെ ഉയരരുത്..."

ധ്രുവന്റെ ശബ്ദമൊന്നുയർന്നതും ദച്ചു പിടഞ്ഞു പോയിരുന്നു...

"അത് പറയാൻ നിങ്ങൾക്കെന്ത് അർഹതയാ ഉള്ളേ...?? താലികെട്ടിയ പെണ്ണിന്റെ മുന്നിൽ വെച്ച് മറ്റൊരുത്തിയെ...ച്ചെ...."

വെറുപ്പോടെ പറഞ്ഞ് നിർത്തിയതും ധ്രുവന്റെ കൈകൾ അവൾക്ക് നേരെ ഉയർന്നെങ്കിലും എന്തോ ഓർത്തവൻ കൈ താഴ്ത്തിയിരുന്നു...

"ഇവളെ ചോദ്യം ചെയ്യാനോ,ഇവൾക്ക് നേരെ കയ്യുയർത്താനോ ഒന്നും നിനക്കവകാശമില്ല ദക്ഷ...നിന്നെക്കാൾ വലുതാണെനിക്കിവൾ...നിന്നെക്കാൾ ഒരുപാട് മുകളിലാണ്..."

അത്രയും പറഞ്ഞുകൊണ്ടവൻ തനുവിന്റെ കയ്യും പിടിച്ചു വാശിയോടെ പുറത്തേക്കിറങ്ങി...ദച്ചു തരിച്ചു നിന്നവനെ ഒരുനിമിഷം നോക്കി...ചാലിട്ടൊഴുകുന്ന കണ്ണുനീരിനെ തടയാതെ ബെഡിലേക്ക് തളർന്നിരുന്നു...

-*-*-*-*-*-*-*-*-*-*-*-*-*-*-*-

"പലപ്പോഴും നമ്മള് കാണുന്നതാവില്ല മോളെ സത്യം...ധ്രുവൻ അതിര് വിട്ട് ആരോടും പെരുമാറില്ല...പ്രത്യേകിച്ച് തനു ഡോക്ർറോട്...ഒരാഴ്ചയായി അവനിപ്പോ ഇങ്ങോട്ട് വന്നിട്ട്...മോൾടെ വാക്കുകൾ ഏറെ വേദനിപ്പിച്ചു കാണും..."

അന്നമ്മച്ചി പറഞ്ഞതും മേശയിൽ തലവെച്ച് കിടന്നു...തനിക്ക് നേരെ വിരൽ ചൂണ്ടുന്ന സത്യങ്ങളെ നേരിടാനാകാതെ തലകുമ്പിട്ടിരുന്നു കരഞ്ഞു...ധ്രുവനിപ്പോ ഏറെ ദൂരെയാണ്...തന്നിൽ നിന്നും തന്റെ പ്രണയത്തിൽ നിന്നുമൊക്കെ...ശരിയാണ്,,,തന്റെ ഭാഗത്താണ് തെറ്റ്...കൂടുതലൊന്നും ആലോചിക്കാതെയല്ലേ അവരെ കുറ്റപ്പെടുത്തിയത്...?? ശരിക്കും ആരാണ് തനു...?? ഒന്ന് കാണാൻ മനസ് വല്ലാതെ കൊതിക്കുന്നു...അതിനിടയിൽ അന്നമ്മച്ചിയുടെ നാവിൽ നിന്നും ഒരിക്കൽ പോലും തനുവിനെ കുറ്റപ്പെടുത്തിയൊരു വാക്ക് കേൾക്കാഞ്ഞത് ഉള്ളിലെ തെറ്റുകൾ ചൂണ്ടിക്കാട്ടുന്നതിന് തുല്യമാണെന്ന് തോന്നിപ്പോയിരുന്നു...അല്ലെങ്കിൽ തന്നെ അതെനിമിഷം മറ്റെന്ത് ചെയ്യുമായിരുന്നു താൻ...?? പെട്ടന്ന് സഹിക്കാൻ പറ്റിയില്ല...അറിയാതെ മനസ്സ് കൈവിട്ട് പോയി...ക്ഷമിക്കാൻ പറ്റുമോ ധ്രുവന് തന്നോട്...വീണ്ടും ഒറ്റപ്പെട്ടു പോകുന്നു...കണ്ണുകൾ അമർത്തി തുടച്ച് മുറിയിലേക്ക് നടന്നു...

മുറിയിലെ ഗൗരവത്തോടെ നിൽക്കുന്ന ധ്രുവന്റെ ഫോട്ടോയിലൂടെ മെല്ലെ തലോടി...കുഞ്ഞ് ഫോട്ടോ കയ്യിലെടുത്ത് വയറിലേക്കടുപ്പിച്ചു... 

"ധ്രുവാ...നമ്മുടെ കുഞ്ഞ് വളരുന്നുണ്ടിവിടെ...രണ്ടുസായതെയുള്ളൂ അറിഞ്ഞിട്ട്...ഒന്ന് വരോ എന്റടുത്തേക്ക്...ആരോടും പറഞ്ഞിട്ടില്ല ഞാനീ കാര്യം...എന്റെ കുഞ്ഞിന്റെ അച്ഛനാ ആദ്യം അറിയേണ്ടത്...ഞാനാ തെറ്റുകാരി...സഹിക്കാൻ പറ്റിയില്ല...അതോണ്ടാ,,,ഒന്ന് വരോ...?? കാണാൻ വല്ലാതെ മോഹം തോന്നുന്നു..."

അവന്റെ ഫോട്ടോ ഉയർത്തി ഒന്ന് ചുംബിച്ച ശേഷം നെഞ്ചിലേക്ക് ചേർത്ത് വെച്ച് മെല്ലെ കണ്ണടച്ചു...പ്രതീക്ഷയോടെ...!!!

രചന : ഗൗരിനന്ദ


കൂടുതൽ കഥകൾക്ക് ഈ പേജ് ഫോളോ ചെയ്യൂ....
To Top