രചന: SAHALA SACHU
*"കുട്ടിയുടെ വിവാഹം കഴിഞ്ഞോ...?"*
"ഇല്ല...."
*"ഇല്ലേ...!!!...എങ്കിൽ തനിക്ക് ഒരു ബാഡ് ന്യൂസ് ഉണ്ട്.....താൻ പ്രെഗ്നന്റാണ്......"*
*"പ്രെഗ്നന്റോ......!!!!???..."*
ശിവന്യ ഉറക്കെ ചോദിച്ചതും ഞാൻ ചെയറിൽ കൈകൾ മുറുക്കി....ശിവന്യയെ നോക്കാനുള്ള ധൈര്യം എനിക്ക് ഉണ്ടായിരുന്നില്ല....അവളോട് നടന്നതെല്ലാം പറയേണ്ടി വരും...അല്ലെങ്കിൽ അവളെന്നെ ഒരു മോശം പെണ്ണായി കരുതും....ഇനി എല്ലാം തുറന്ന് പറഞ്ഞാൽ,,,,അത് ഏട്ടനെ ബാധിക്കും.....ദേവി,,,,ഞാനിപ്പോ എന്താ ചെയ്യാ.....
പെട്ടെന്ന് എന്നെ ഞെട്ടിച്ചു കൊണ്ട് ശിവന്യ എന്റെ കയ്യിൽ പിടിച്ച് വലിച്ച് ഡോക്റ്ററുടെ റൂമിൽ നിന്ന് പുറത്തേക്ക് കൊണ്ട് പോയി... അവളുടെ വണ്ടിയിൽ ഞാൻ കയറി ഇരിക്കുമ്പോഴും എന്നോടൊന്നും അവൾ സംസാരിക്കുന്നുണ്ടായിരുന്നില്ല.....ബീച്ചിൽ എത്തിയപ്പോ അവൾ എന്നോട് ഇറങ്ങാൻ പറഞ്ഞതും കരഞ്ഞു കലങ്ങിയ കണ്ണുകൾ തുടച്ച് കൊണ്ട് ഞാൻ ഇറങ്ങി.....
"ശിവേ....."
"വേണ്ടടി....ഛെ.....ഞാൻ എന്റെ ദേവൂനെ കുറിച്ച് ഇങ്ങനെയൊന്നുമല്ല കരുതിയത്.... പക്ഷെ,,,,, നീ ഇത്രയും....."
"ശിവന്യേ.... നീ കാര്യമറിയാതെ ആണ് സംസാരിക്കുന്നത്.....ഞാനൊരു തെറ്റും ചെയ്തിട്ടില്ല....."
"ഇല്ലേ.....പിന്നെ എങ്ങനെ ആണേടി നിന്റെ വയറ്റിൽ ഒരു കുഞ്ഞു വന്നത്....പറയ്.... പറയാൻ....ആരാടി അതിന്റെ അച്ഛൻ.... അതോ,,,,അത് നിനക്കറിയില്ലേ....?"
"നിർത്ത്......"
"എങ്കിൽ പറയ്...എനിക്കറിയണം എല്ലാം... അല്ലെങ്കിൽ അതോടെ തീരും ഞാനും നീയും ആയുള്ള ബന്ധം....."
അവളുടെ നിർബന്ധത്തിന് ഒടുവിൽ കരച്ചിൽ അടക്കി പിടിച്ച് നടന്നതൊക്കെ ഞാൻ പറഞ്ഞതും അവൾ തളർച്ചയോടെ എന്നെ നോക്കി.....പെട്ടെന്ന് എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു....
"ദേവു...."
"എല്ലാം എനിക്ക് നഷ്ടമായി ശിവേ.... ഞാൻ....ഞാനിനി എന്തിനാടി ജീവിച്ചിരിക്കുന്നത്.....എന്റെ സ്വന്തം സഹോദരനെ പോലെ കണ്ട ഒരാൾ കാരണം,,,,,എനിക്ക് എന്നെ തന്നെ നഷ്ടമായി...എന്നിട്ടും,,,ഏട്ടൻ അറിയാതെ പറ്റിയ തെറ്റ് കൊണ്ട്,,,,,ഞാൻ കാരണം ഏട്ടന്റെ ജീവിതം നശിക്കാൻ പാടില്ലെന്ന് ഉറപ്പിച്ച് എല്ലാം ഉള്ളിലൊതുക്കി സ്വയം നീറി കഴിഞ്ഞു.....ആ മുഖത്തേക്ക് നോക്കാൻ ഉള്ള ധൈര്യം ഇല്ലാത്തത് കൊണ്ട് പരമാവധി ഞാൻ ഒഴിഞ്ഞു നടന്നു.....
എന്നിട്ടും ദൈവം എന്നെ കൈ വിട്ടല്ലോ ടി....എന്റെ ആരവേട്ടന്റെ കുഞ്ഞിനെ വയറ്റിൽ കൊണ്ട് നടക്കേണ്ട ഗതി എനിക്ക് വന്നല്ലോ.....ഇതിലും നല്ലത് ഞാൻ അങ്ങ് മരിക്കുന്നതല്ലേ....."
"ദേവു....കരയല്ലേ....അങ്ങനെ നിന്റെ ജീവിതം നശിക്കാൻ ഞാൻ സമ്മതിക്കില്ല... ഇതിപ്പോ തന്നെ എല്ലാവരും അറിയണം... എല്ലാം അറിഞ്ഞാൽ സ്വപ്നയെ വേണ്ടെന്ന് വെക്കും ഏട്ടൻ.....നിന്നെ സ്വീകരിക്കും..."
അത് കേട്ടതും ഞാനൊരു ഞെട്ടലോടെ അവളെ നോക്കി....
"വേണ്ടാ...ഒന്നും വേണ്ടാ...എനിക്ക് വേണ്ടി നീ ദയവ് ചെയ്ത് എന്റെ ഏട്ടന്റെ ജീവിതം കൂടെ ഇല്ലാതാക്കരുത്.....ഞാൻ നിന്റെ കാല് പിടിക്കാം...രണ്ട് ദിവസം കഴിഞ്ഞാൽ അവരുടെ കല്യാണമാണ്....അത് സ്വപ്നം കണ്ട് ഇരിക്കുവാ അവര്.... ഞാൻ അവരെ വേദനിപ്പിക്കാൻ കാരണം ആവരുത്..... "
എന്ന് ഞാൻ പറഞ്ഞതും എന്റെ ഫോണ് റിങ് ചെയ്തു.....നോക്കിയപ്പോ സ്വപ്നേച്ചി ആണ്.....ഫോണ് എന്റെ കയ്യിൽ നിന്ന് ശിവന്യ വാങ്ങി ലൗഡിൽ ഇട്ടു....
"ഇങ്ങോട്ടൊന്നും പറയേണ്ട....ഞാൻ പറയുന്നത് നീ അങ്ങോട്ട് കേട്ടാൽ മതി... നിന്നെ എന്റെ ആരവിന്റെ ജീവിതത്തിൽ നിന്ന് ഒഴിവാക്കാൻ ഞാൻ ശ്രമിച്ചു... പക്ഷെ അതൊന്നും നടന്നില്ല....ഇപ്പൊ ഞാൻ വിളിച്ചത്,,,,സ്ട്രെയിറ്റ് ആയി ഒരു കാര്യമങ്ങ് പറയാനാണ്.....രണ്ട് ദിവസം കഴിഞ്ഞാൽ,,,,,എന്റെയും ആരവിന്റെയും കല്യാണമാണെന്ന് നിനക്ക് അറിയാലോ... അതിന് ശേഷം,,,,, ഒരിക്കലും എന്റയോ ആരവിന്റെയോ ലൈഫിൽ നീ വരരുത്..."
കുറച്ച് ദിവസം മുന്നേ എന്നോട് സ്നേഹത്തിൽ സംസാരിച്ച സ്വപ്നേച്ചി ആണോ ഇതെന്ന് എനിക്ക് സംശയം ആയിപ്പോയി.....
"ചേച്ചി....ചേച്ചിക്ക് എന്നോടുള്ള ദേഷ്യമൊക്കെ മാറിയതല്ലേ....പിന്നെന്താ പെട്ടെന്ന് വീണ്ടും....."
"ഹ്ഹ്ഹ്ഹ്ഹ....എന്താ...എന്താ നീ പറഞ്ഞേ.....എനിക്ക് നിന്നോടുള്ള ദേഷ്യം മാറിയെന്നോ....? അതിന് സ്വപ്ന വേറെ ജനിക്കണം.....എടി.....നിന്നെ അന്ന് ഞാൻ ഹോട്ടലിലേക്ക് വിളിച്ചത്,,,,നിന്നെ സ്നേഹിക്കാൻ അല്ല,,,,ആരവിന്റെ ജീവിതത്തിൽ നിന്ന് നിന്നെ ഒഴിവാക്കാൻ ആയിരുന്നു.....അനാശ്യാസത്തിന് പെണ്കുട്ടി പിടിയിൽ എന്നൊരു ന്യൂസ് വന്നാൽ,,,,,അതോടെ ആരവ് നിന്നെ വെറുക്കും.....അതൊക്കെ പ്ലാൻ ചെയ്ത് ഞാൻ നിന്നെ വിളിച്ചപ്പോ നീ വന്നില്ല..... എന്തായാലും ഇനി നിന്റെ പിന്നാലെ നടക്കാൻ എനിക്ക് സമയമില്ല....നീ,,,,,"
അവളെ പറഞ്ഞു മുഴുവനാക്കാൻ സമ്മതിക്കാതെ ശിവന്യ കോൾ കട്ട് ചെയ്തപ്പോ കേട്ടത് വിശ്വസിക്കാൻ ആവാതെ ഞാൻ തരിച്ച് നിന്നു.....
"നന്നായി ദേവൂ നീ അന്നവിടെ പോകാഞ്ഞത്....ആരവേട്ടന് ഒരിക്കലും യോജിച്ച പെണ്ണല്ല അവളെന്ന് അവള് തന്നെ തെളിയിച്ചു.....ഇനി എന്ത് വേണമെന്ന് എനിക്കറിയാം...."
അത്രയും പറഞ്ഞു എന്റെ ഫോണിൽ നിന്ന് എന്തോ അവളുടെ ഫോണിലേക്ക് അവൾ സെന്റ് ചെയ്തു....
"നിന്റെ ഫോണിൽ ഓട്ടോമാറ്റിക് കോൾ റിക്കോർഡർ ഉള്ളത് ഇപ്പൊ ഉപകാരമായി.....ഞാൻ അവൾടെ കോൾ റെക്കോർഡ് എന്റെ ഫോണിലേക്ക് സെന്റ് ചെയ്തിട്ടുണ്ട്.....നീയൊന്ന് കൊണ്ടും ടെൻഷൻ ആവേണ്ടാ....വേണ്ടതൊക്കെ ഞാൻ ചെയ്യാം....."
അവളെന്നെ വീട്ടിൽ കൊണ്ട് വിട്ടപ്പോഴും അവൾ എന്താവും പ്ലാൻ ചെയ്യുന്നത് എന്നാലോചിച്ച് എനിക്കൊരു സമാധാനവും ഉണ്ടായിരുന്നില്ല.... എന്റെ മൂഡോഫ് കണ്ട് അച്ഛനും അമ്മയും മാറി മാറി ചോദിച്ചെങ്കിലും ഞാൻ ഒന്നുമില്ലെന്ന് പറഞ്ഞു ഒഴിഞ്ഞു....അന്ന് വൈകീട്ട് ആരവേട്ടൻ എന്നെ ഏട്ടന്റെ വീട്ടിലേക്ക് കൂട്ടി കൊണ്ട് പോകാൻ വന്നപ്പോ ഞാൻ എന്നെ കൊണ്ട് കഴിയുന്ന വിധം ഒഴിഞ്ഞു മാറാൻ നോക്കി.....
പക്ഷെ എനിക്ക് പോകേണ്ടി വന്നു.... അവിടുന്ന് അശ്വിൻ മിക്കപ്പോഴും എന്റെ അടുത്തേക്ക് സ്നേഹത്തോടെ വന്നെങ്കിലും എനിക്ക് അവനെ ഫെയിസ് ചെയ്യാനോ അവനോട് സംസാരിക്കാനോ പറ്റുന്നില്ലായിരുന്നു... ചെറിയൊരു ഇഷ്ടം അവനോട് ഉള്ളിൽ തോന്നിയതാണ്.....ഇനി അതൊക്കെ വേണ്ടെന്ന് വെക്കണമെന്ന് മനസിനെ പറഞ്ഞു പഠിപ്പിച്ച് അവനെ മനപ്പൂർവ്വം ഒഴിവാക്കി......
കല്യാണത്തിന്റെ തലേന്ന് ഏട്ടന്റെ നെഞ്ചിൽ വീണ് കരയുമ്പോഴും ഉള്ളിൽ തീ ആയിരുന്നു...ഏട്ടൻ പോയി കഴിഞ്ഞപ്പോൾ അച്ഛനും ശവന്യയും റൂമിലേക്ക് കയറി വന്നു.....
"മോളെ ദേവൂ.....ശിവ പറഞ്ഞു എല്ലാം.... ഇത്രയും നീചമായി ചിന്തിക്കുന്ന ഒരു പെണ്ണിനെ എന്റെ മോന് വേണ്ട മോളെ... അതിലുപരി,,,,എന്റെ മോന്റെ കുഞ്ഞിനെ വയറ്റിൽ കൊണ്ട് നടക്കുന്ന നിന്നെ കണ്ടില്ലെന്ന് നടിക്കാൻ ഈ അച്ഛന് പറ്റില്ല... നാളെ പലതും സംഭവിക്കും.... അതൊക്കെ നിന്റെയും ആരവിന്റെയും നല്ലതിന് വേണ്ടി ആണെന്ന് മനസിലാക്കി നീ ഞങ്ങടെ കൂടെ നിൽക്കണം....."
അച്ഛൻ എന്നെ തലോടി കൊണ്ട് പറഞ്ഞപ്പോൾ ഞാൻ നിറഞ്ഞ കണ്ണുകളോടെ അച്ഛനെ നോക്കി....
"വേണ്ട അച്ഛാ...ഏട്ടൻ ഒന്നും അറിയില്ല.... വേണ്ട....ഞാൻ ഇങ്ങനെ അങ്ങ് പൊക്കോളാം....ഒരു അബോർഷൻ ചെയ്താൽ ഇതൊന്നും ആരുമറയില്ല.... വീട്ടുകാർക്ക് എന്നെ കൊണ്ട് ഉണ്ടാവുന്ന മാനക്കേടിൽ നിന്ന് അവരെ അങ്ങനെ ഒഴിവാക്കാം.....പിന്നെ ബാക്കി ഒക്കെ ഞാൻ ഒറ്റക്ക് സഹിച്ചോളാം...."
"പറ്റില്ല.....എന്റെ മോന്റെ ഭാഗത്ത് നിന്ന് വന്ന വലിയൊരു വീഴ്ച കാരണം നിന്നെ ജീവിതകാലം മുഴുവൻ വേദനിക്കാൻ ഞാൻ വിടില്ല.....നിന്റെ വീട്ടിൽ ഞാൻ എല്ലാം അറിയിച്ചിട്ടുണ്ട്....വേറൊന്നും മോളിപ്പോ ചിന്തിക്കേണ്ടാ....കിടന്ന് ഉറങ്ങാൻ നോക്ക്....."
അച്ഛൻ അത്രയും പറഞ്ഞു പോയപ്പോൾ എന്നെ സമാധാനിപ്പിച്ചു കൊണ്ട് ശിവയും പോയി.....നാളെ എന്തൊക്കെയാണ് നടക്കാൻ പോകുന്നതെന്ന് അറിയാതെ എല്ലാം നല്ലതിനാവണേ എന്ന് ഉള്ളുരുകി പ്രാർത്ഥിച്ച് കൊണ്ട് അവിടെ ഇരുന്നു.....
പിറ്റേന്ന് ഓഡിറ്റോറിയത്തിൽ എത്തിയപ്പോൾ വിവാഹ വേഷത്തിൽ അണിഞ്ഞൊരുങ്ങി നിൽക്കുന്ന സ്വപ്നേച്ചിയെ കണ്ടപ്പോൾ പുച്ഛമാണ് തോന്നിയത്.... അവരും ഒരു പെണ്ണല്ലേ.... എന്നിട്ട് എങ്ങനെയാ ഇത്രയും മോശമായി ചിന്തിക്കാൻ കഴിയുന്നത്..... അപ്പോഴേക്ക് ശിവന്യ എന്നെ ഒരു റൂമിലേക്ക് കൂട്ടി കൊണ്ട് പോയി.....
"ദാ സാരിയും ആഭരണങ്ങളും.... പെട്ടെന്ന് ഒരുങ്ങ്...."
"ശിവേ..... വേണ്ടാ....ഈയൊരൊറ്റ സംഭവം കൊണ്ട് ഇവിടെ വലിയൊരു പൊട്ടിത്തെറി നടക്കും...."
"പ്രശ്നമില്ല....നീ പെട്ടെന്ന് ഒരുങ്ങ്...."
മറ്റൊന്നും എന്നെ പറയാൻ സമ്മതിക്കാതെ അവള് ഡോർ ലോക് ചെയ്ത് പോയപ്പോ ഇനിയെന്തൊക്കെ സംഭവിക്കും എന്നറിയാതെ ഞാൻ മുന്നിൽ ഉള്ള സാരിയിലേക്കും ആഭരണങ്ങളിലേക്കും നോക്കി.... എന്റെ ആരവേട്ടൻ ഇനിയങ്ങോട്ട് എന്നെ വെറുക്കുമെന്ന് ഉറപ്പിച്ചു കൊണ്ട് അതെടുത്ത് ഞാൻ കയ്യിൽ പിടിച്ചു....
ഒരുങ്ങി ഇറങ്ങിയപ്പോ ശിവന്യ എന്നെയും കൂട്ടി സ്വപ്നേച്ചി ഇരിക്കുന്ന റൂമിലേക്ക് പോയി....കല്യാണവേഷത്തിൽ എന്നെ കണ്ട ചേച്ചി ഞെട്ടലോടെ എഴുന്നേറ്റ് നിന്നതും എനിക്ക് ഒരേ സമയം ദേഷ്യവും സങ്കടവും തോന്നി......ദേഷ്യം തോന്നിയത് സ്വപ്നേച്ചിയോടും,,,,,സങ്കടം തോന്നിയത് ഏട്ടന്റെ കാര്യവും ഓർത്ത് ആയിരുന്നു....
"നീ.....നീയെന്താടി ഈ വേഷത്തിൽ....?"
ചേച്ചി എനിക്ക് നേരെ ചീറിയതും ഞങ്ങൾക്ക് രണ്ടുപേർക്കുമിടയിലേക്ക് അച്ഛൻ വന്നു....
"അച്ഛാ...ഇത് നോക്ക്.....ഇവള്....ഇവളെന്താ ഇവിടെ കല്യാണ വേഷത്തിൽ....?"
"ഇന്നിവിടെ നടക്കാൻ പോവുന്നത്,,,, എന്റെ മകൻ ആരവിന്റെയും ദേവനന്ദയുടെയും വിവാഹം ആണ്.... നീ സ്വമനസ്സാലെ ഇതിൽ നിന്ന് പിന്മാറണം..."
അച്ഛൻ എടുത്തടിച്ചത് പോലെ പറഞ്ഞതും ചേച്ചി ഞെട്ടി കൊണ്ട് അച്ഛാ എന്ന് ഉറക്കെ വിളിച്ചു.....
"എന്റെ തീരുമാനമാണ്....ഇത് നടക്കും.... ഇത് മാത്രമേ നടക്കൂ...."
"ഇല്ല....ഞാൻ ഒഴിഞ്ഞു മാറില്ല....എന്റെ ആരവിനെ ഇവൾക്ക് ഞാൻ വിട്ട് കൊടുക്കില്ല....ഒരിക്കലും....."
"നീയായിട്ട് പിന്മാറുന്നതാണ് സ്വപ്നേ നിനക്ക് നല്ലത്....അല്ലെങ്കിൽ,,,,ഈ വോയിസ് ആരവ് കേൾക്കും...."
ചേച്ചിയുടെയും എന്റെയും കോൾ റിക്കോർഡ് അവൾക്ക് കേൾപ്പിച്ച് കൊടുത്ത് കൊണ്ട് അച്ഛൻ പറഞ്ഞതും അവൾ വിളറി വെളുത്തു.....
"ഇത് നീയാണെന്ന് ഇനി പ്രത്യേകം ഞാൻ പറഞ്ഞു തരേണ്ട ആവശ്യമില്ലല്ലോ....ഇത് കേട്ട് കഴിഞ്ഞാൽ ആ നിമിഷം അവൻ നിന്നെ വേണ്ടെന്ന് വെക്കും....കാരണം,,,, ചതി അവനൊട്ടും ഇഷ്ടമല്ല.....പിന്നെ നിന്റെ ഈ വൃത്തികെട്ട ഒരു പ്ലാൻ കാരണം എന്റെ മോൻ അറിയാതെ ആണേലും വലിയൊരു പാപം ചെയ്തു....അതിന്റെ പരിഹാരം ആണ് ഇവരുടെ വിവാഹം...."
അച്ഛൻ എല്ലാം പറഞ്ഞപ്പോൾ പിന്മാറുക അല്ലാതെ മറ്റൊരു വഴി ഉണ്ടായിരുന്നില്ല ചേച്ചിക്ക്....അവിടുന്ന് അച്ഛൻ പോയപ്പോൾ ഞാൻ ചേച്ചിയുടെ മുന്നിൽ നിന്നു....
"ഒരിക്കലും നിങ്ങളുടെ ജീവിതം നശിക്കാൻ ഞാൻ ആഗ്രഹിച്ചിട്ടില്ല....അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കിൽ,,,,അത് തീർച്ചയായും നിങ്ങളുടെ ദുഷിച്ച മനസിനുള്ള ശിക്ഷയാണ്....."
അവിടുന്ന് ശിവന്യ എന്നെയും കൂട്ടി മണ്ഡപത്തിലേക്ക് നടക്കുമ്പോൾ ഞാൻ കാണുന്നുണ്ടായിരുന്നു ചേച്ചിയുടെ കണ്ണുകളിൽ എന്നോടുള്ള പക.....
🔹🔹🔹
എല്ലാം പറഞ്ഞു കഴിഞ്ഞു ദേവു കണ്ണുകൾ അമർത്തി തുടച്ചപ്പോൾ മറ്റൊന്നും ചിന്തിക്കാതെ ഞാൻ അവളെ കെട്ടിപ്പിടിച്ചു......
"എന്നോട് ക്ഷമിക്ക് ദേവൂ.... ഒരിക്കലും ഞാൻ....."
ഞാൻ പറഞ്ഞു പൂർത്തിയാക്കുന്നതിന് മുന്നേ അവളെന്റെ വാ പൊത്തി....
"വേണ്ടാ....എന്നോട് ഏട്ടൻ ക്ഷമ ചോദിക്കേണ്ടാ.....എന്റെ ഏട്ടൻ അറിഞ്ഞു കൊണ്ട് ഒരു തെറ്റും ചെയ്തിട്ടില്ല....ഞാൻ ആണ് തെറ്റുകാരി.....അങ്ങോട്ട് പോവേണ്ടെന്ന് അശ്വിൻ എന്നോട് പറഞ്ഞിട്ടും ഞാൻ വന്നു.....ഞാൻ അവിടെ വന്നത് കാരണം നടക്കാൻ പാടില്ലാത്തത് നടന്നു.....അതുകൊണ്ട് ഏട്ടൻ സ്നേഹിച്ച പെണ്ണിനെ പോലും ഏട്ടന് നഷ്ടമായി...."
"അതൊരിക്കലും ഒരു നഷ്ടമല്ല ദേവൂ.... അച്ഛൻ പറഞ്ഞതാണ് ശരി.....അവള്..... അവളൊരിക്കലും എനിക്കോ ഈ കുടുംബത്തിനോ ചേർന്നവൾ അല്ല.... അവൾക്ക് ഇങ്ങനെയൊക്കെ ചിന്തിക്കാൻ കഴിയുമെന്ന് ഞാൻ കരുതിയില്ല.....ഞാൻ കാരണം ഒരു പെണ്ണിനും സഹിക്കാൻ കഴിയാത്തത് നീ സഹിച്ചു...ഇനി ഒരിക്കലും ഞാൻ കാരണം നിന്റെ കണ്ണ് നിറയാൻ ഞാൻ സമ്മതിക്കില്ല...."
"അമ്മയ്ക്കും മോനും ഒന്നും പറയാൻ ഇല്ലേ.....?"
അച്ഛൻ അമ്മയെയും അശ്വിനെയും നോക്കി ചോദിച്ചപ്പോൾ ഞാനും അവരെ നോക്കി.....ദേവു കിടക്കയിൽ നിന്ന് എഴുന്നേറ്റ് നിന്നതും അമ്മ അവളുടെ നെറ്റിയിൽ ഒരുമ്മ കൊടുത്തു....
"അമ്മയോട് ക്ഷമിക്ക് മോളെ....കാര്യം അറിയാതെ ഞാൻ...."
"ഹേയ്....എന്താ അമ്മേ ഇത്....എനിക്ക് അതിലൊന്നും പ്രശ്നമില്ല...."
"ദേവൂ,,,,അല്ല,,,ഏട്ടത്തി,,,,,ഞാനും പലതും പറഞ്ഞു....അതൊക്കെ മനസിൽ നിന്ന് കളഞ്ഞേക്ക്....അറിയാതെ പറഞ്ഞു പോയതാണ്..... ഇനിയങ്ങോട്ട് ദേവു എനിക്ക് എന്റെ ഏട്ടത്തി തന്നെയാണ്.... എന്റെ എട്ടന്റെ പെണ്ണ്...."
അശ്വിൻ അത് പറഞ്ഞപ്പോൾ ഞങ്ങളൊക്കെ മനസറിഞ്ഞു ചിരിച്ചു....
"എന്തായാലും ഇപ്പൊ മോൾക്ക് സന്തോഷം ആയില്ലേ....വാ....ഇനി അവര് സംസാരിക്കട്ടെ.... നമുക്ക് പോകാം...."
അച്ഛൻ അവരെയും കൂട്ടി പോയപ്പോൾ ഞാൻ ഡോർ ലോക് ചെയ്ത് ഫോണും എടുത്ത് ബാൽക്കണിയിലേക്ക് പോയി.... ഉള്ള ദേഷ്യം ഒക്കെ കടിച്ചമർത്തി ഞാൻ സ്വപ്നയുടെ ഫോണിലേക്ക് വിളിച്ചു.... അവൾ കോൾ അറ്റൻഡ് ചെയ്തതും അവളെ ഹെലോ പോലും പറയാൻ സമ്മതിക്കാതെ ഞാൻ അങ്ങോട്ട് പറഞ്ഞു....
"അറിയേണ്ടതൊക്കെ ഞാൻ അറിഞ്ഞു കഴിഞ്ഞെടി.....നേരിൽ വന്നു നിന്റെ മുഖം നോക്കി നാല് തെറി പറയണം എന്നുണ്ട്... പക്ഷെ നിന്റെ മുഖം ഇനിയെനിക്ക് കാണേണ്ട....അത്രയ്ക്ക് ഉണ്ട് വെറുപ്പ്.... ഇനി ആരവിനെ നീ കാത്തിരിക്കേണ്ട.... ദേവൂന്റെ കഴുത്തിൽ ആരവ് താലി ചാർത്തിയിട്ടുണ്ടെങ്കിൽ,,,,, ഇനി അങ്ങോട്ട് എന്റെ പെണ്ണ് അവള് മാത്രം ആയിരിക്കും... നീയിനി എന്നെ കാണാനോ മിണ്ടാനോ ശ്രമിക്കരുത്.....
ഗുഡ് ബൈ....."
അത്രയും പറഞ്ഞു അവളെ കംപ്ലീറ്റ് ബ്ലോക് ചെയ്ത് ഡിലീറ്റ് ആക്കി തിരിഞ്ഞപ്പോൾ എന്നെ നോക്കി നിൽക്കുന്ന ദേവൂനെ കണ്ടതും ഞാനൊന്ന് പുഞ്ചിരിച്ചു.... നിറഞ്ഞു വന്ന അവളുടെ കണ്ണുകൾ തുടച്ച് കൊടുത്ത് ഞാൻ അവളുടെ മുഖത്തേക്ക് നോക്കി.....
"സത്യങ്ങൾ അറിഞ്ഞാൽ ഏട്ടന് എന്നോടുള്ള വെറുപ്പ് മാറുമെന്ന് എനിക്ക് ഉറപ്പായിരുന്നു....ഇപ്പൊ ഈ ലോകത്ത് ഏറ്റവും സന്തോഷിക്കുന്നത് ഞാൻ ആയിരിക്കും....."
അവളത് പറഞ്ഞപ്പോൾ ഞാൻ അവളുടെ നെറ്റിയിൽ ഒരു മുത്തം കൊടുത്ത് ഇനി ഒരിക്കലും എന്റെ ദേവൂനെ വേദനിപ്പിക്കില്ലെന്ന് മനസിൽ കരുതി കൊണ്ട് എന്റെ നെഞ്ചോട് ചേർത്തു നിർത്തി...... THE END
ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ, ഈ കഥ ഒന്നു ഷെയർ ചെയ്ത് മറ്റുള്ളവരിലേക്കും എത്തിക്കൂ...
