ദേവനന്ദ 3

Valappottukal Page




രചന: SAHALA SACHU 
എന്റെ ചോദ്യങ്ങൾക്ക് ഉള്ള മറുപടി തരാൻ നിനക്ക് കഴിയും.....പറയിപ്പിക്കും ഞാൻ നിന്നെ കൊണ്ട്......അത്രയും മനസിൽ കരുതി ഞാൻ പോയി സോഫയിൽ ഇരുന്നു......ഓരോന്ന് ചിന്തിച്ച് കൂട്ടുന്നത് കൊണ്ട് വല്യ കാര്യമില്ലെന്ന് തോന്നിയപ്പോ ഞാൻ താഴേക്ക് ഇറങ്ങി.....സ്റ്റെയർ ഇറങ്ങാൻ പോവുമ്പോ ആണ് സ്റ്റെയർ കയറി വരുന്ന ദേവൂനെ കണ്ടത്.... കയ്യിൽ വാഷ് ചെയ്‌ത ഡ്രെസും ഉണ്ട്..... അവളാകെ ടയേഡ് ആണെന്ന് മുഖം കണ്ടാൽ തന്നെ മനസിലാവും..... 

ഒട്ടും വയ്യാതായപ്പോ അവള് ബക്കറ്റ് അവിടെ വെച്ച് നടുവിന് കയ്യും കൊടുത്ത് ഒന്ന് ശ്വാസം വലിച്ചു വിട്ടു.....കണ്ടിട്ട് എനിക്ക് സഹിക്കുന്നില്ല ഇതൊന്നും..... എത്രയൊക്കെ പറഞ്ഞാലും അവള് വേദനിക്കുന്നത് കാണുമ്പോൾ അവളെക്കാൾ വേദനിക്കുന്നത് ഞാനല്ലേ....  ഞാൻ താഴേക്ക് ഇറങ്ങി അവളുടെ അടുത്ത് എത്തിയപ്പോൾ അവളെന്നെ കണ്ടിട്ട് ഒന്ന് ഞെട്ടി.....

"നീ ഇതൊക്കെ കൊണ്ട് എങ്ങോട്ടാ....?"

"ഞാൻ....ടെറസിലേക്ക്....."

നെറ്റി ഉഴിഞ്ഞു കൊണ്ട് അവൾ പറഞ്ഞപ്പോൾ ഞാൻ അവളെ സൂക്ഷിച്ച് നോക്കി....

"എന്തേ....തല വേദനിക്കുന്നുണ്ടോ??..."

അവള് തിരിച്ചെന്തേലും പറയുന്നതിന് മുന്നേ തന്നെ തളർന്ന് എന്റെ കയ്യിലേക്ക് വീണിരുന്നു....ജോഗിങ്ങ് കഴിഞ്ഞു കയറി വന്ന അശ്വിനും അച്ഛനും കണ്ടത് ഇതാണ്...

"ദേവു......"

അവളെ താങ്ങി പിടിച്ച് കവിളിൽ തട്ടി ഞാൻ വിളിച്ചപ്പോ എന്തുപറ്റി എന്ന് ചോദിച്ചോണ്ട് അവര് രണ്ടുപേരും പെട്ടെന്ന് തന്നെ സ്റ്റെയർ കയറി വന്നു.....ശബ്ദം കേട്ട് അമ്മയും.....

"ദേവു....ദേവു...."

ഞാൻ വീണ്ടും അവളുടെ കവിളിൽ തട്ടി വിളിച്ചിട്ടും അവള് കണ്ണ് തുറക്കാത്തത് കണ്ടിട്ട് എനിക്ക് വെപ്രാളം ആയി.... 

"എന്തുപറ്റി......ദേവു.....മോളെ....."

പരിഭവവും ദേഷ്യവും ഒക്കെ ഒരൊറ്റ നിമിഷം കൊണ്ട് മാറിയത് പോലെ അമ്മ വെപ്രാളത്തോടെ അവളുടെ കവിളിൽ തട്ടി വിളിച്ചു.....ഞാൻ അവളെ എടുത്ത് ബെഡ്റൂമിലേക്ക് നടക്കുമ്പോൾ അച്ഛൻ ഞങ്ങടെ ഫാമിലി ഡോക്റ്ററെ വിളിച്ചിരുന്നു......

"ദേവു....."

ബെഡിലേക്ക് അവളെ കിടത്തിയതിന് ശേഷം വീണ്ടും ഒന്നൂടെ ഞാൻ വിളിക്കുമ്പോൾ എന്തിനെന്നില്ലാതെ എന്റെ കണ്ണ് നിറയുന്നുണ്ടായിരുന്നു....

"എന്താ....അമ്മയ്ക്കും മക്കൾക്കും അവളോട് ഉള്ള പകയൊക്കെ ഇത്ര പെട്ടെന്ന് മാറിയോ.....?"

അകത്തേക്ക് കയറി വന്ന് അച്ഛൻ ചോദിച്ചപ്പോൾ ഞാൻ ദേവൂന്റെ മുഖത്തേക്ക് നോക്കി.....

"അവളിപ്പോ തല കറങ്ങി വീഴാൻ കാരണവും നിങ്ങൾ തന്നെയല്ലേ....?  ഞാൻ കണ്ടു അലക്കിയ ഡ്രെസ് മുഴുവൻ.... ഒരു വാശിക്ക് നിങ്ങൾ ഇങ്ങനെ അവളെ ഉപദ്രവിച്ചാൽ അതൊക്കെ ഓർത്ത് നിങ്ങൾ തന്നെ പിന്നീട് ദുഃഖിക്കും..... അവളൊരു തെറ്റും ചെയ്തിട്ടില്ല..... "

അച്ഛൻ അതും പറഞ്ഞു പുറത്തേക്ക് പോയി....ഇത്തിരി നേരം കഴിഞ്ഞപ്പോ ഡോക്റ്ററും വന്നു....അദ്ദേഹം അവളെ ചെക് ചെയ്തതിന് ശേഷം എന്റെ നേരെ തിരിഞ്ഞു.....

"പേടിക്കാൻ ഒന്നുമില്ല....ഇന്നലെ മുതലേ ഒന്നും കഴിക്കാതെ ജോലി ചെയ്തതിന്റെ ക്ഷീണം ആണ്....പിന്നെ,,,,ഈ സമയത്ത് ഭക്ഷണം കഴിക്കാതിരിക്കാൻ പാടില്ലെന്ന് പറയണം.....അത് ദോഷം ചെയ്യും....."

ഡോക്റ്റർ അത് പറഞ്ഞു നിർത്തിയപ്പോൾ ഞാൻ സംശയത്തോടെ അദ്ദേഹത്തെ നോക്കി.....

"ഏത് സമയത്ത്.....?"

എന്റെ മനസിൽ ഉണ്ടായിരുന്ന ഡൗട്ട് അമ്മ തന്നെ ഡോക്റ്ററോട് ചോദിച്ചപ്പോൾ ഞാനും അദ്ദേഹത്തിന്റെ മറുപടിക്കായി നോക്കി.....

*"പ്രെഗ്നന്റല്ലേ....അപ്പൊ ഭക്ഷണം കഴിക്കാതെ നിൽക്കുന്നത് അമ്മയ്ക്ക് മാത്രമല്ല,,,,കുട്ടിക്കും ദോഷം ചെയ്യും....* പിന്നെ ദാ,,,,,ഇതിൽ കുറിച്ച മെഡിസിൻ വാങ്ങി കൊടുക്കണം....അപ്പൊ ഓകെ വിശ്വനാഥൻ.... "

അദ്ദേഹം പോയതും ഞാൻ ബെഡിന്റെ സൈഡിലേക്ക് ഇരുന്ന് ദേവൂനെ നോക്കി.... അദ്ദേഹത്തിന്റെ വാക്കുകൾ വീണ്ടും വീണ്ടും എന്റെ ചെവിയിൽ മുഴങ്ങി കേൾക്കുന്നത് പോലെ തോന്നി....ദേവു അപ്പോഴേക്ക് കണ്ണ് തുറന്നിരുന്നു.....

*"പ്രെഗ്നന്റോ.....?"*

അമ്മയും ഒരു ഞെട്ടലോടെ ചോദിച്ചപ്പോൾ അവള് മുഖത്തെ വിയർപ്പ് ഒക്കെ സാരി തലപ്പ് കൊണ്ട് തുടച്ച് ഒരു പതർച്ചയോടെ ഞങ്ങളെ നോക്കി.....അച്ഛൻ മാത്രം ഇതൊന്നും കേട്ടിട്ട് ഒരു ഞെട്ടലും ഇല്ലാതെ നിൽക്കുന്നത് കണ്ടപ്പോൾ എനിക്ക് മനസിലായി അച്ഛന് ഇതൊക്കെ നേരത്തെ അറിയാമായിരുന്നു എന്ന്.....

"എന്തൊക്കെയാടി ഞാനീ കേൾക്കുന്നത്... നീ ഗർഭിണി ആണോ....? ആരുടെ കുഞ്ഞാടി നിന്റെ വയറ്റിൽ ഉള്ളത്..... അതിനെയും വയറ്റിൽ ഇട്ടോണ്ട് ആണോ നീയെന്റെ മോന്റെ ജീവിതത്തിലേക്ക് കടന്ന് വന്നത്....?"

"അംബികെ......."

അമ്മ അവൾക്ക് നേരെ ചീറിയതും അച്ഛൻ ശബ്‌ദം ഉയർത്തി....

"നിങ്ങളും കൂടെ അറിഞ്ഞിട്ടാണോ ഇത്..."

"അതേ....ഞാനും കൂടെ അറിഞ്ഞിട്ട് തന്നെയാ....."

ഒക്കെ കൂടെ കേട്ടപ്പോൾ എനിക്ക് ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നിയതും ഞാൻ ദേഷ്യത്തോടെ ദേവൂന്റെ മുഖത്തേക്ക് നോക്കി......ഇത്രയും നേരം ഉണ്ടായതിനെക്കാൾ വെറുപ്പ് കൂടി വന്നു അവളോട്......

"പറയെടി....ഏതവന്റെ കുഞ്ഞാടി നിന്റെ വയറ്റിൽ.....നീയെന്തിനാ എന്റെ ജീവിതം കൂടെ തകർക്കാൻ നോക്കുന്നത്....."

എന്ന് ഞാൻ ചോദിച്ചതും അത്രയും നേരം ഉണ്ടായിരുന്ന അവളുടെ ഭാവം മാറി മുഖത്ത് ദേഷ്യം ഇരച്ചു കയറി.....തീ പാറുന്ന കണ്ണുകളോടെ എന്നെ നോക്കി എന്റെ കരണത്ത് അവൾ ആഞ്ഞടിച്ചു.... 

"ദേവു........"

കവിളിൽ കൈ വെച്ച് ഞാൻ അവളെ നോക്കിയതും അശ്വിൻ ഉറക്കെ അലറി....

"മറ്റാരുടെയും കുഞ്ഞല്ല....നിങ്ങളുടെ കുഞ്ഞ് തന്നെയാ എന്റെ വയറ്റിൽ....."

അവള് എടുത്തടിച്ചത് പോലെ പറഞ്ഞതും ഞാൻ നോ എന്നു പറഞ്ഞു അലറി....

"സമ്മതിക്കില്ല നിങ്ങൾ....അതുകൊണ്ട് തന്നെയാ ഇത്രയും നാൾ ഞാനൊറ്റയ്ക്ക് നീറി നീറി കഴിഞ്ഞത്......ഞാൻ വേദനിച്ചാലും നിങ്ങൾ വേദനിക്കരുതെന്ന് കരുതി മിണ്ടാതെ നിന്നു.....പക്ഷേ അച്ഛൻ എന്നെ ഒഴിഞ്ഞു മാറാൻ സമ്മതിച്ചില്ല..... "

"അച്ഛാ....എന്തൊക്കെയാ ഇവള് പറയുന്നത്....?"

അശ്വിൻ അച്ഛനോട് ചോദിച്ചപ്പോൾ അച്ഛൻ ദേവൂനെ നോക്കി.....

"മോള് തന്നെ പറഞ്ഞു കൊടുക്ക് ഇവർക്ക്.....എന്താണ് നടന്നതെന്ന്...."

ഞാൻ അവളെ നോക്കിയപ്പോൾ അവൾ കണ്ണ് അമർത്തി തുടച്ച് എന്നെ നോക്കി....

🔹🔹🔹🔹

"ദേവു.....ഒരു ഹാപ്പി ന്യൂസ് ഉണ്ട്...."

ഏട്ടന്റെ കോൾ കണ്ടപ്പോ തന്നെ ഞാൻ അറ്റൻഡ് ചെയ്തതും കേട്ടത് ഈ വാക്കുകൾ ആണ്....

"ഹാപ്പി ന്യൂസോ.....എന്താ ഏട്ടാ....?"

"എടി പെണ്ണേ.....മറ്റന്നാൾ എന്റെയും സ്വപ്നയുടെയും എൻഗേജ്‌മെന്റ് ആണ്... ഒരുമാസം കഴിഞ്ഞു കല്യാണം...."

"എഹ്.... സത്യാണോ....?"

"അതേടി പെണ്ണേ...."

"ഹാവൂ....ഞാൻ കുറച്ച് മുന്നേ കൂടെ വിചാരിച്ചതെ ഉള്ളൂ എന്നാണാവോ ഏട്ടന്റെ കല്യാണം എന്ന്...ഇപ്പൊ സന്തോഷമായി..."

"ആഹ്....പിന്നെ,,,,എൻഗേജ്‌മെന്റിന് നീയും വരണം....ഞാൻ വരാം പിക് ചെയ്യാൻ...."

അത് കേട്ടതും എന്റെ മുഖം വാടി.... എനിക്കും ആഗ്രഹമുണ്ട് എന്റെ ഏട്ടന്റെ എൻഗേജ്‌മെന്റിന് പോകാൻ...പക്ഷെ സ്വപ്നേച്ചിക്ക് എന്നെ ഇഷ്ടമല്ല....ഞാൻ ഇത് മനസിലാക്കി എന്ന് ഏട്ടന് അറിയില്ല... അറിഞ്ഞാൽ പിന്നെ പാവം അതോർത്ത് ടെൻഷൻ ആവും....

"വേണ്ട ഏട്ടാ....ഞാനില്ല....എനിക്ക് ഫോട്ടോസ് ഒക്കെ വിട്ടുതന്നാൽ മതി...."

"ദേ,,,, എന്നെ ദേഷ്യം പിടിപ്പിക്കല്ലേ നീ... ഞാൻ വരും പിക് ചെയ്യാൻ....മറ്റന്നാൾ രാവിലെ കൃത്യം ഒമ്പത് മണിയാവുമ്പോ ഞാൻ വീട്ടിൽ എത്തിയിരിക്കും....റെഡി ആയി നിന്നോണം....ഇപ്പൊ ഞാൻ വെക്കുവാ...."

എന്നെ മറ്റൊന്നും പറയാൻ സമ്മതിക്കാതെ ഏട്ടൻ കോൾ കട്ട് ചെയ്ത് പോയപ്പോൾ ഞാനൊന്ന് നെടുവീർപ്പിട്ടു കൊണ്ട് ബെഡിലേക്ക് ഇരുന്നു..... ഇനി സ്വപ്നേച്ചി എന്റെ പേരും പറഞ്ഞു ഏട്ടനോട് വഴക്കിടുമോ.....വിവാഹം കഴിഞ്ഞാൽ എന്നെ എന്തായാലും ചേച്ചി ആ ഭാഗത്തേക്ക് അടുപ്പിക്കില്ല.... അതൊക്കെ ഓർക്കുമ്പോൾ സങ്കടം ഉണ്ടെങ്കിലും അവര് ഒന്നിക്കുന്നത് ആലോചിച്ചപ്പോ സന്തോഷവും തോന്നി....

എൻഗേജ്‌മെന്റ് ദിവസം ആയപ്പോൾ ഏട്ടൻ പറഞ്ഞ സമയത്ത് തന്നെ എന്നെ കൂട്ടാൻ വന്നു....വരുന്നില്ലെന്ന് പറഞ്ഞു നോക്കിയെങ്കിലും ചീത്ത പറഞ്ഞു എന്നെയും കൂട്ടി പോയി.....അവിടെ എത്തിയതും പ്രതീക്ഷിച്ചത് പോലെ തന്നെ എന്നെ കണ്ടപ്പോൾ സ്വപ്നേച്ചിയുടെ മുഖം മങ്ങി....ഞാൻ വന്നത് ചേച്ചിക്ക് ഒട്ടും ഇഷ്ടായില്ല എന്നെനിക്ക് മനസിലായി....

ഏട്ടൻ ആണെങ്കിൽ അതൊന്നും ശ്രദ്ധിക്കാതെ എന്നെയും ചേർത്ത് പിടിച്ചാണ് ഫോട്ടോ വരെ എടുക്കുന്നത്.... ഫങ്ഷൻ കഴിഞ്ഞു തിരിച്ചു വരുമ്പോഴും എന്റെ പേടി എന്റെ പേരും പറഞ്ഞു അവര് തമ്മിൽ വഴക്കാവുമോ എന്നായിരുന്നു..... എൻഗേജ്‌മെന്റ് കഴിഞ്ഞു മൂന്നാം ദിവസം വന്ന ഒരു ഫോണ് കോൾ ആയിരുന്നു എല്ലാം ഇല്ലാതാക്കിയത്.....ഫോണ് റിങ് ചെയ്യുന്നത് കേട്ടിട്ടാണ് ഞാൻ റൂമിലേക്ക് പോയത്....ഞാൻ കോൾ അറ്റൻഡ് ചെയ്ത് ചെവിയിൽ വെച്ചപ്പോ വിളിച്ചത് സ്വപ്നേച്ചി ആണെന്ന് മനസിലായതും ഞാനൊന്ന് ഞെട്ടി.... 

"ദേവു.... എന്നെ മനസിലായോ...? നിന്റെ ഏട്ടത്തിയാണ്....സ്വപ്‍ന...."

വളരെ ശാന്തമായി സ്നേഹത്തോടെ എന്നോട് സംസാരിക്കുന്നത് കേട്ടപ്പോൾ ചിരിക്കണോ കരയണോ എന്നറിയാതെ ഞാൻ നിന്നു....

"ആഹ് ചേച്ചി...."

"സോറി ടാ.....നിന്നോട് ഞാൻ വേണ്ടാതെ ഇഷ്ടക്കേട് കാണിച്ചു....അതൊക്കെ നീ മറന്ന് കളയ്....എന്റെ അറിവില്ലായ്മ ആണെന്ന് കരുതിയാൽ മതി...."

"അതൊന്നും സാരമില്ല ചേച്ചി...."

"എങ്കിലും എനിക്ക് അതൊക്കെ ഓർത്ത് ഒരു സങ്കടം....എനിക്ക് നിന്നെ ഒന്ന് നേരിൽ കാണണം.....ഹോട്ടൽ പാലസ് വരെ ഒന്ന് വരാമോ.....ഞാനിവിടെ ഉണ്ട്...."

"അതിനെന്താ ചേച്ചി....വരാലോ...."

"ഓകെ എന്നാൽ.....പെട്ടെന്ന് വാ...ഞാൻ വെയിറ്റ് ചെയ്യാം...."

ചേച്ചി അതും പറഞ്ഞു കോൾ കട്ട് ചെയ്തപ്പോ ഞാൻ സന്തോഷം കൊണ്ട് തുള്ളിച്ചാടി....വേഗം റെഡി ആയി ഹോട്ടൽ ലക്ഷ്യമാക്കി പോവുമ്പോൾ മനസ് നിറയെ സ്വപ്നേച്ചിയുടെ പിണക്കം മാറിയതിലുള്ള സന്തോഷം ആയിരുന്നു....ഏട്ടന്റെ കൂടെ പോയാലോ,,,,,അതാവുമ്പോ ചേച്ചിയുടെ പിണക്കം മാറിയത് അറിഞ്ഞു ഏട്ടനും ഹാപ്പിയാവും.....

"അച്ഛാ.....ഏട്ടൻ ഇവിടില്ലേ...?"

വീട്ടിൽ എത്തിയപ്പോൾ സിറ്റൗട്ടിൽ ഇരുന്ന് പത്രം വായിക്കുന്ന അച്ഛനെ കണ്ടതും ഞാൻ ചോദിച്ചു....

"ഹാ.....അവൻ ദേ ഗസ്റ്റ് ഹൗസിലുണ്ട് മോളെ....അവന്റെ ഫ്രണ്ട്സ് വന്നപ്പോ അവരെയും കൂട്ടി അവിടേക്ക് പോയതാ.... അവര് പോയിട്ടും അവൻ വന്നില്ല ഇങ്ങോട്ട്....."

"ആണോ,,,എങ്കിൽ ഞാൻ അവിടെ പോയി കണ്ടോളാം....."

"ഇപ്പൊ പോകാതിരിക്കുന്നതാണ് ദേവു നല്ലത്....കുടിച്ച് ബോധം പോയി കാണും.... അതാവും ഇവിടേക്ക് വരെ വരാത്തത്..."

അശ്വിൻ പുറത്തേക്ക് ഇറങ്ങി വന്നു പറഞ്ഞപ്പോ ഞാൻ മോന്ത ചുളുക്കി....

"കുടിക്കില്ലെന്ന് വാക്ക് തന്നതാണല്ലോ മഹാൻ....എന്നിട്ട് വാക്ക് തെറ്റിച്ചോ എന്നു ഞാൻ നോക്കട്ടെ...."

ഞാനത് പറഞ്ഞു ഗസ്റ്റ് ഹൗസിലേക്ക് പോയി അകത്തേക്ക് കയറി......അവിടെ സോഫയിൽ കുടിച്ച് ബോധം ഇല്ലാതെ ഓരോന്ന് പറഞ്ഞു കിടക്കുന്ന ഏട്ടനെ കണ്ടതും ഞാൻ വെപ്രാളത്തോടെ ഏട്ടന്റെ അരികിലേക്ക് പോയി....നല്ലതുപോലെ മദ്യപിച്ചിട്ടുണ്ടെന്ന്  ഏട്ടന്റെ ഇരുത്തം കണ്ടപ്പോ തന്നെ ബോധ്യമായി.....

"ഏട്ടാ...എന്താ ഇത്...ഞാൻ പറഞ്ഞിട്ടില്ലേ മദ്യപിക്കരുതെന്ന്.....?"

ഞാൻ അതും പറഞ്ഞു ഏട്ടനെ താങ്ങി പിടിച്ച് റൂമിൽ കൊണ്ട് പോയി കിടത്തി അവിടുന്ന് മാറാൻ നിന്നതും ഏട്ടൻ എന്റെ കൈ പിടിച്ച് വലിച്ചതും ഞാൻ അവന്റെ നെഞ്ചിലേക്ക് വീണു.....

"സ്വപ്ന..... ഐ ലവ് യൂ....."

നാക്ക് കുഴഞ്ഞു എന്റെ മുഖത്തൂടെ വിരലോടിച്ച് ഏട്ടൻ പറഞ്ഞപ്പോൾ ഞാൻ ഏട്ടന്റെ കയ്യിൽ പിടിച്ച് വെച്ചു എഴുന്നേൽക്കാൻ നോക്കി....പക്ഷെ വീണ്ടും എന്നെ മുറുകെ പിടിച്ച് കിടന്നപ്പോ അരുതാത്തത് എന്തോ നടക്കാൻ പോകുന്നു എന്ന് തോന്നിയതും ഞാൻ കുതറി മാറാൻ നോക്കി....പക്ഷെ ഞാൻ ഒട്ടും പ്രതീക്ഷിക്കാതെ ഏട്ടൻ എന്നെയും കൊണ്ട് ഒന്ന് റൊട്ടേറ്റ് ചെയ്തു.....എന്റെ മുകളിലായി കിടന്ന് എന്നെ നോക്കി പുഞ്ചിരിക്കുന്ന ഏട്ടനെ കണ്ട് എന്റെ കണ്ണ് നിറയാൻ തുടങ്ങി....

"ഏട്ടാ.....സ്വപ്നേച്ചി അല്ല....ദേവു ആണ്... വിട്.....വിടാൻ...."

ഞാൻ പിന്നെ എന്തേലും പറയുന്നതിന് മുന്നേ എന്റെ അധരങ്ങളിലേക്ക് ഏട്ടന്റെ അധരങ്ങൾ പതിഞ്ഞു....ഞാൻ ഒരു ഞെട്ടലോടെ കണ്ണ് വിടർത്തി ഏട്ടനെ തള്ളി മാറ്റാൻ നോക്കിയെങ്കിലും ആ കരുത്തിന് മുന്നിൽ പിടിച്ച് നിൽക്കാൻ എനിക്ക് ആയില്ല....ഓരോ നേരവും സ്വപ്നേച്ചിയുടെ പേര് പറയുന്ന ഏട്ടനെ കണ്ടപ്പോൾ മദ്യത്തിന്റെ ലഹരിയിൽ സ്വപ്നേച്ചി ആണെന്ന് കരുതിയാണ് ഇതൊക്കെ സംഭവിച്ചത് എങ്കിലും ആ ഒരു നിമിഷം കൊണ്ട് എനിക്ക് നഷ്ടപ്പെട്ടത് എന്നെ ആയിരുന്നു.....

എല്ലാം കഴിഞ്ഞു ബോധം പോയത് പോലെ കിടന്നുറങ്ങുന്ന ഏട്ടനരികിൽ നിന്ന് പൊട്ടി കരയാൻ മാത്രമേ എനിക്ക് കഴിഞ്ഞുള്ളൂ...  ഇതൊക്കെ സംഭവിച്ചെങ്കിലും ഞാൻ കാരണം ഒരിക്കലും ഏട്ടന്റെ ജീവിതം നശിക്കാൻ പാടില്ലെന്ന് കരുതി ഏട്ടൻ ഉണരുന്നതിന് മുന്നേ ഞാൻ അവിടുന്ന് പോയി.....അന്ന് മുതൽ ഞാൻ ഒരു ജീവച്ഛവം  പോലെ ആയിരുന്നു.... ഏട്ടനെ ഫെയിസ് ചെയ്യാൻ എനിക്ക് വയ്യാത്തത് കൊണ്ട് അവോയിഡ് ചെയ്തു....

ഒരു ദിവസം കോളേജിൽ നിന്ന് തല കറങ്ങി വീണ എന്നെയും കൂട്ടി ശിവന്യ ഹോസ്പിറ്റലിൽ പോയപ്പോഴാണ് ഡോക്റ്റർ അത് പറഞ്ഞത്....

*"കുട്ടിയുടെ വിവാഹം കഴിഞ്ഞോ...?"*

"ഇല്ല...."

*"ഇല്ലേ...!!!...എങ്കിൽ തനിക്ക് ഒരു ബാഡ് ന്യൂസ് ഉണ്ട്.....താൻ പ്രെഗ്നന്റാണ്......"*

*"പ്രെഗ്നന്റോ......!!!!???..."*

ശിവന്യ ഉറക്കെ ചോദിച്ചതും ഞാൻ ചെയറിൽ കൈകൾ മുറുക്കി....

കൂടുതൽ കഥകൾക്ക് ഈ പേജ് ഫോളോ ചെയ്യൂ....
To Top