ദേവനന്ദ... 2

Valappottukal Page



രചന: SAHALA SACHU

എന്തിനാ ദേവു നീ  ഇങ്ങനെ ഒക്കെ ചെയ്‍തത്....?അതുകൊണ്ട് അല്ലെ ഇതൊക്കെ അനുഭവിക്കേണ്ടി വരുന്നത് .... ആ സമയം മനസിലേക്ക് കടന്ന് വന്നത് കഴിഞ്ഞു പോയ കാര്യങ്ങൾ ആണ്........

🔹🔹🔹🔹

എന്റെ കസിൻ ശിവന്യയുടെ കൂട്ടുകാരി ആയിരുന്നു ദേവു....ഞാനും അവളും തമ്മിൽ പരിചയപ്പെടുന്നതും ശിവന്യ വഴിയാണ്..... കോളേജിൽ ജൂനിയർ ആയി വന്ന ഒരു തനി നാടൻ പെണ്കുട്ടി.... അതാണ് ദേവു.....ഒറ്റ നോട്ടത്തിൽ ഒരു ശാലീന സുന്ദരി എന്നൊക്കെ പറയാം.... അവൾക്ക് ഏറ്റവും ഭംഗി നൽകുന്നത് അവളുടെ ചിരിയാണ്.....ആ ചിരി തന്നെയാണ് അവളിലേക്ക് എന്നെ ആകർഷിച്ചതും.....

കണ്ടപ്പോൾ തൊട്ടേ എനിക്കൊരുപാട് ഇഷ്ടമായി അവളെ....അതൊരിക്കലും പ്രണയം ആയിരുന്നില്ല.....കാരണം,,,,, ഞാനും സ്വപ്നയും തമ്മിൽ ആദ്യമേ ഇഷ്ടത്തിൽ ആയിരുന്നു.....സ്വപ്നയെ ഞാൻ സ്നേഹിക്കുന്നത് വളരെ ആത്മാർഥമായത് കൊണ്ട് മറ്റൊരു പെണ്ണിനേയും ആ ഒരു രീതിയിൽ ഞാൻ നോക്കാറില്ല.....

പക്ഷെ ദേവൂന്റെ വായാടിത്തരം എനിക്ക് ഒത്തിരി ഇഷ്ടമായി....ഇതുപോലൊരു കുഞ്ഞനുജത്തി എനിക്ക് ഉണ്ടായിരുന്നേൽ എത്ര നന്നായേനെ എന്നാണ് ഞാൻ ചിന്തിച്ചിരുന്നത്......കോളേജിൽ ചില ഞരമ്പ് രോഗികൾ ദേവൂനെ ശല്യപ്പെടുത്തുന്നുണ്ട് എന്ന് ശിവന്യ പറഞ്ഞപ്പോൾ ആണ് ആദ്യമായി അവളുടെ ഒരു കാര്യത്തിൽ ഞാൻ ഇടപെട്ടത്.....

അന്ന് ഞാൻ എല്ലാവരുടെയും മുന്നിൽ വെച്ച് അവളെ ചേർത്ത് പിടിച്ച് പറഞ്ഞു,,,, ദേവു ആരവിന്റെ പെങ്ങൾ ആണെന്ന്... ഒരാളും അവളെ ഇനി ശല്യപ്പെടുത്താൻ നിൽക്കരുതെന്ന്....ആ നിമിഷം അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു.... 

"അയ്യേ,,,,വായാടി എന്തിനാ കരയുന്നത്...?"

"ഇത്രയും നാൾ എനിക്കൊരു ഏട്ടൻ ഇല്ലാതായി പോയല്ലോ എന്നൊരു സങ്കടം ഉണ്ടായിരുന്നു.... പക്ഷെ ഇപ്പൊ എനിക്കൊരു ഏട്ടനെ കിട്ടിയല്ലോ.... അതിന്റെ സന്തോഷം കൊണ്ട് കരഞ്ഞതാണ്....."

എന്നവൾ പറഞ്ഞപ്പോ ഞാൻ അഹങ്കാരത്തോടെ അവളെ ചേർത്ത് പിടിച്ചു....അവിടുന്ന് അങ്ങോട്ട് ഞാൻ അവളുടെ ഏട്ടനും അവളെന്റെ അനിയത്തിയും തന്നെ ആയിരുന്നു.... ശിവന്യ വരെ കുശുമ്പ് കാണിച്ചിട്ടുണ്ട് അവളെക്കാൾ സ്നേഹം ദേവൂനോട് ആണെന്ന് പറഞ്ഞിട്ട്.....അതിനെ ഞാൻ ശരി വെച്ചിട്ടും ഉണ്ട്......

എന്റെ പെങ്ങൾ ആയി ഞാൻ അംഗീകരിച്ചത് മുതൽ എന്റെ അച്ഛന്റെയും അമ്മയുടെയും മോളായിരുന്നു അവൾ.... എന്റെ വീട്ടിൽ തന്നെയാണ് അധികവും ഉണ്ടാവറുള്ളത്..... സ്വപ്നയ്ക്ക് മാത്രം ഞങ്ങളുടെ അടുപ്പം ഇഷ്ടമല്ലായിരുന്നു.... അവളൊരുപാട് തവണ വിലക്കി എങ്കിലും ആ ഒരു കാര്യത്തിൽ ഞാൻ അവളുടെ കൂടെ നിന്നില്ല....മാത്രവുമല്ല,,,,സ്വപ്നയ്ക്ക് അവളോടുള്ള ഇഷ്ടക്കേട് ദേവു അറിയാതിരിക്കാൻ ഞാൻ പ്രത്യേകം ശ്രദ്ധിച്ചു.....

കാരണം,,,,,ദേവൂന് സ്വപ്നയെ ഒരുപാട് ഇഷ്ടമാണ്.....സ്വപ്നയ്ക്ക് അവളെ ഇഷ്ടമല്ലെന്ന് അറിഞ്ഞാൽ അവൾക്കത് താങ്ങാൻ ആവില്ല.....അവള് വിഷമിക്കുന്നത് എനിക്കും സഹിക്കില്ല..... മാത്രവുമല്ല,,,,ആ ഒരൊറ്റ കാരണം കൊണ്ട് ദേവു എന്നിൽ നിന്ന് അകലം പാലിക്കും.... അവള് അങ്ങനെ ചെയ്താൽ പിന്നെ ഞാൻ വല്ലാതാവും.....

ദേവൂനെ അശ്വിന് ഇഷ്ടമാണെന്ന് അശ്വിൻ പറഞ്ഞപ്പോൾ എനിക്ക് ഒരുപാട് സന്തോഷം ആയിരുന്നു....പക്ഷെ അമ്മ സമ്മതിക്കുമോ എന്നൊരു ഭയവും ഉണ്ടായിരുന്നു....അമ്മയ്ക്ക് അവൾ മകൾ ആണെങ്കിലും ഒരു പാവപ്പെട്ട വീട്ടിലെ കുട്ടിയെ ഈ വീടിന്റെ മരുമകൾ ആക്കാൻ സമ്മതിക്കുമോ എന്നൊന്നും ഉറപ്പില്ല...... എങ്കിലും അമ്മയെയും അച്ഛനെയും സമ്മതിപ്പിക്കാം എന്ന് അവന് ഞാൻ വാക്ക് കൊടുത്തു.....

എന്റെയും സ്വപ്നയുടെയും കല്യാണം ഫിക്സ് ആക്കിയപ്പോൾ എന്നെക്കാൾ സന്തോഷിച്ചത് ഒരുപക്ഷേ ദേവു തന്നെ ആയിരിക്കും....പക്ഷെ പിന്നീട് എന്ത് സംഭവിച്ചു എന്നെനിക്ക് അറിയില്ല.... എന്റെയും സ്വപ്നയുടെയും എൻഗേജ്‌മെന്റ് കഴിഞ്ഞതിന്റെ മൂന്നാം നാൾ മുതൽ ദേവു ആകെ മാറിപ്പോയിരുന്നു.....

എപ്പോഴും ഓരോ ചിന്തയും ആയി നടക്കും.....എന്നെ മനപ്പൂർവ്വം അവോയിഡ് ചെയ്യുന്നത് പോലെ തോന്നാൻ തുടങ്ങി എനിക്ക്.....എന്നെ കാണാതിരിക്കാൻ അവൾ പ്രത്യേകം ശ്രദ്ധിക്കുന്നതായി തോന്നി....ഞാൻ വിളിച്ചാൽ ഫോണ് എടുക്കകയോ,,,,മെസേജിന് റിപ്ലൈ തരികയോ ചെയ്യാതെ ആയി....ഇനി അഥവാ തന്നാലും ഒന്നോ രണ്ടോ വാക്കിൽ ഒതുക്കും......

സത്യത്തിൽ അവൾക്ക് എന്തുപറ്റി എന്നറിയാതെ ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നിയിരുന്നു എനിക്ക്..... എൻഗേജ്‌മെന്റ് കഴിഞ്ഞു ഒരു മാസം കഴിഞ്ഞാണ് കല്യാണം വെച്ചത്.... കല്യാണത്തിനും അവൾ വരില്ലെന്ന് തോന്നിയപ്പോൾ ഞാൻ അവളുടെ വീട്ടിൽ പോയി രണ്ട് ദിവസം മുന്നേ അവളെ എന്റെ വീട്ടിലേക്ക് കൂട്ടി കൊണ്ട് വന്നു..... 

എന്തുപറ്റി എന്ന് ഞാൻ ആവർത്തിച്ചു ചോദിച്ചിട്ടും ഒന്നുമില്ല എന്നൊരു ഉത്തരം മാത്രമേ അവൾ തന്നുള്ളൂ....അതിൽ ഞാൻ സാറ്റിസ്‌ഫൈഡ് അല്ല എങ്കിലും പിന്നെ കൂടുതൽ ചോദിച്ച് അവളെ ബുദ്ധിമുട്ടിക്കാൻ നിന്നില്ല....

"ആരവ്....നമ്മുടെ അഞ്ച് വർഷത്തെ പ്രണയം നാളെ സഫലമാവാൻ പോകുവാ... സത്യത്തിൽ എനിക്ക് വല്ലാത്ത എക്സൈറ്റ്‌മെന്റ് ആണെടാ.... "

കല്യാണത്തിന്റെ തലേന്ന് രാത്രി സ്വപ്നയെ കോൾ ചെയ്തപ്പോൾ അവള് പറഞ്ഞതിന് ഞാനൊന്ന് പുഞ്ചിരിച്ചു....ശരിയാണ്.... നാളെ മുതൽ എന്റെ ഭാര്യയാണ് അവൾ... അവളോട് കുറച്ച് സമയം സംസാരിച്ച് കോൾ കട്ട് ചെയ്ത് പുറത്തേക്ക് പോയപ്പോ ദേവു മാത്രം ആരുടെയും കൂട്ടത്തിൽ ഇല്ല... അവളുടെ മുറിയിലേക്ക് പോയി നോക്കിയപ്പോൾ എന്തൊക്കെയോ ചിന്തിച്ചിരിക്കുന്നത് പോലെ തോന്നി.....

ഞാൻ അവളുടെ അടുത്ത് ഇരുന്ന് ഷോള്ഡറിൽ കൈ വെച്ചപ്പോൾ അവൾ എന്നെ നോക്കി....കലങ്ങി ചുവന്ന കണ്ണുകൾ കണ്ടപ്പോൾ ഞാൻ അവളെ എന്റെ നേരെ പിടിച്ചിരുത്തി....

"ദേവു....എന്ത് പറ്റിയതാ മോളെ നിനക്ക്.... ഇങ്ങനെ ഒന്നും ആയിരുന്നില്ലല്ലൊ നീ... എന്താടി പ്രശ്നം....എന്താണേലും ഏട്ടനോട് പറയ്.....ഞാൻ പരിഹരിക്കാം....."

എന്നവളെ നോക്കി പറഞ്ഞതും ഏട്ടാ എന്ന് വിളിച്ചു ഒരു പൊട്ടി കരച്ചിലോടെ അവളെന്റെ നെഞ്ചിലേക്ക് വീണു..... ആരോടും പറയാൻ കഴിയാത്ത എന്തോ ഒരു വലിയ വിഷമം അവളുടെ ഉള്ളിൽ കിടന്ന് പുകയുന്നുണ്ടെന്ന് എനിക്ക് തോന്നി......ഞാൻ അവളെ ചേർത്ത് പിടിച്ച് അവളുടെ മുടിയിൽ കൂടെ വിരലോടിച്ചു....

"ദേവൂട്ടി.....എന്തുണ്ടെലും എന്നോട് പറയാറില്ലേ നീ....ഇപ്പോഴെന്താ ഒന്നും പറയാത്തത്..... ഏട്ടനെ വേണ്ടാതായോ നിനക്ക്....?"

ഞാനത് പറഞ്ഞതും അവളെന്റെ വാ പൊത്തി....

"ഇല്ല ഏട്ടാ....അങ്ങനെ ഒന്നും പറയല്ലേ.... എനിക്കൊന്നുല്ല....വെറുതെ ഓരോന്ന് ഇങ്ങനെ.... ഏട്ടൻ പൊക്കോ.... എനിക്ക് ചെറിയ തലവേദന.....ഞാൻ കിടക്കട്ടെ...."

എന്നെ ഒഴിവാക്കാൻ അവള് കള്ളം പറഞ്ഞതാണെന്ന് മനസിലായി എങ്കിലും ഞാൻ അവിടുന്ന് പുറത്തേക്ക് ഇറങ്ങി..... ഇനിയിപ്പോ സ്വപ്നയ്ക്ക് അവളോടുള്ള ഇഷ്ടക്കേട് മനസിലായി കാണുമോ... ചിലപ്പോ അതാവും....എന്തേലും ചെറുത് മതിയല്ലോ അവൾക്ക് ഓർത്ത് കരയാൻ ... അങ്ങനെ ഒക്കെ ചിന്തിച്ച് മനസിനെ സമാധാനപ്പെടുത്തി........

പിറ്റേന്ന് ഉണർന്നത് പതിവിലും ഉത്സാഹത്തോടെ ആണ്....വിവാഹം അല്ലെ ....മുഹൂർത്തം ആയപ്പോൾ മണ്ഡപത്തിൽ ഇരിക്കുമ്പോഴും എന്റെയും സ്വപ്നയുടെയും ഭാവി ജീവിതം ആയിരുന്നു ഉള്ളുനിറയെ.....

"മുഹൂർത്തം ആവാറായി....കുട്ടിയെ വിളിച്ചോളൂ..."

തിരുമേനി പറഞ്ഞത് കേട്ട് സ്വപ്നയെ കൂട്ടി കൊണ്ട് വരാൻ അവളുടെ അമ്മ തിരിഞ്ഞതും കല്യാണപ്പെണ്ണിന്റെ രൂപത്തിൽ ശിവന്യയുടെ കൂടെ വരുന്ന ദേവൂനെ കണ്ട് ഞാനടക്കം എല്ലാവരും ഞെട്ടി.....എന്താണ് നടക്കുന്നതെന്ന് മനസിലാവാതെ ഞാൻ അവളെ നോക്കിയപ്പോൾ അവൾ കരയുന്നുണ്ടായിരുന്നു......

"തിരുമേനി.....ഇതാണ് പെണ്ണ്....ചടങ്ങ് നടക്കട്ടെ....."

അച്ഛന്റെ വാക്കുകൾ ഇടിമുഴക്കം പോലെ കേട്ട ഞാൻ ഇരുന്നിടത്ത് നിന്ന് എണീറ്റ് അച്ഛനെയും ദേവൂനെയും ശിവന്യയെയും മാറി മാറി നോക്കി.....

"എന്താ.....എന്താ നിങ്ങൾ പറഞ്ഞത്..... "

അമ്മ അച്ഛനോട് സംശയത്തോടെ ചോദിച്ചപ്പോൾ അച്ഛൻ അമ്മയെ ഗൗരവത്തോടെ തന്നെ നോക്കി.....

"ഇന്നിവിടെ നടക്കുന്നത് ഇവരുടെ വിവാഹമാണ് നടക്കുന്നത്....ഇത് തന്നെയാണ് നടക്കേണ്ടതും......"

*"Nooooo....."*

അച്ഛൻ പറയുന്നത് ഉൾക്കൊള്ളാൻ ആവാതെ ഞാൻ ഉറക്കെ പറഞ്ഞതും എല്ലാവരുടെയും നോട്ടം എന്നിലേക്ക് ആയി.....

"അച്ഛനെന്താ ഭ്രാന്ത് പിടിച്ചോ....ഒരിക്കലും നടക്കില്ല....ഞാൻ സമ്മതിക്കില്ല ഇതിന്.... ദേവു.....നീയെന്തിനാ ഇങ്ങനൊരു വേഷം കെട്ടി വന്നത്.....എന്തൊക്കെയാ ഇവിടെ നടക്കുന്നത്....."

അതിന് മറുപടി നൽകാതെ അവൾ വീണ്ടും കരയുന്നത് കണ്ടപ്പോൾ എനിക്ക് അരിശം കയറി.....

"എന്റെ മോളെവിടെ..... സ്വപ്‍ന എവിടെന്ന്....?"

സ്വപ്നയുടെ അച്ഛനും അമ്മയും അത് ചോദിച്ചതും എന്റെ അമ്മയും അത് തന്നെ ആവർത്തിച്ചു.....

"തിരുമേനി..... മുഹൂർത്തം തെറ്റുന്നതിന് മുന്നേ താലി കെട്ട് നടക്കട്ടെ...."

അതൊന്നും കേൾക്കാത്ത മട്ടിൽ അച്ഛൻ പറഞ്ഞതും എനിക്ക് ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി....

"അച്ഛാ....."

"ആരവ്.....മിണ്ടരുത് നീ.....ഞാൻ പറയുന്നത് കേട്ടാൽ മതി.....നിന്റെ ഭാര്യയായി വരേണ്ടത് ദേവു ആണ്... അതെ നടക്കാൻ പാടുള്ളൂ....."

ഒരു തരത്തിലും ഒഴിയാൻ സമ്മതിക്കാതെ അച്ഛൻ എന്നെ വരിഞ്ഞു മുറുക്കിയപ്പോൾ ദേവൂന്റെ കഴുത്തിൽ താലി കെട്ടുക എന്നല്ലാതെ മറ്റൊരു വഴി എന്റെ മുന്നിൽ ഉണ്ടായിരുന്നില്ല....ആ നിമിഷം എന്റെ കണ്ണുകൾ പോയത് അശ്വിന്റെ മുഖത്തേക്ക് ആണ്....ആകെ തകർന്നിരിക്കുന്ന അവന്റെ മുഖം കണ്ടപ്പോൾ ദേവൂനോട് പകയും ദേഷ്യവും വെറുപ്പും ഒക്കെ ഇരച്ചു കയറുകയായിരുന്നു......

എന്റെ താലി അവൾ ഏറ്റ് വാങ്ങിയ നിമിഷം മുതൽ ആ പഴയ സ്നേഹത്തോടെ അവളെ ഒന്ന് നോക്കാൻ പോലും എനിക്ക് തോന്നിയില്ല.... അത്രമാത്രം ഉണ്ട് അവളോട് ദേഷ്യം..... ഇപ്പോഴും സ്വപ്ന എവിടെ പോയെന്നും എന്താണ് സംഭവിച്ചതെന്നും എനിക്ക് മനസ്സിലായില്ല....ഞങ്ങൾക്ക് പോകാനുള്ള കാറും കൊണ്ട് അശ്വിൻ വന്നപ്പോൾ ഞാൻ പിന്നിലേക്ക് കയറി....അവന്റെ കൂടെ ഫ്രണ്ടിൽ ശിവന്യയും ഉണ്ട്.... ദേവുവും കയറിയതോടെ അശ്വിൻ വണ്ടി വിട്ടു....

സത്യത്തിൽ അവന്റെ ഉള്ളിലെ ദേഷ്യവും സങ്കടവും മുഴുവൻ അവൻ വണ്ടിയോട് തീർക്കുവായിരുന്നു എന്നുവേണം പറയാൻ.....അത്രയ്ക്ക് സ്പീഡിൽ ആണ് പോവുന്നത്.....തലക്ക് ചൂട് പിടിക്കുന്നത് പോലെ തോന്നിയപ്പോൾ എന്റെ അരികിൽ ഇരിക്കുന്നവളെ ഞാനൊന്ന് നോക്കി.....

*"Ashwin...... Stoooppp....."*

ഉറക്കെ ഞാൻ പറഞ്ഞതും അവൻ ബ്രെക്ക് ചവിട്ടി......കാർ സ്റ്റോപ്പ് ആയപ്പോ ഞാൻ അവളെ നോക്കിയതും കരഞ്ഞു ചുവന്ന കണ്ണുകൾ കൊണ്ട് അവളും എന്നെ നോക്കി.....

"പറയെടി.....എന്തിനായിരുന്നു ഈ നാടകം..... ഇതൊക്കെ മനസിൽ വെച്ചോണ്ട് ആണൊടി പുല്ലേ നീ എന്നോട് കൂട്ട് കൂടിയത്.....എന്റെ സ്വപ്നയെ നീ എന്ത് ചെയ്തു.....പറയ്....."

ഞാൻ അവളുടെ മുടിക്കുത്തിൽ പിടിച്ച് ചോദിച്ചതും അവള് നിസ്സഹായതയോടെ എന്നെ നോക്കി....പക്ഷെ എനിക്ക് ഒരിറ്റ് പോലും അവളോട് അനുകമ്പ തോന്നിയില്ല.....

"എന്നെ നോക്കാനല്ല പറഞ്ഞത്.... ചോദിച്ചതിന് മറുപടി പറയെടി..... അല്ലേൽ ഇതിൽ നിന്ന് പിടിച്ച് പുറത്തേക്കിടും...."

"ഏട്ടാ.....നിങ്ങളെന്താ ഈ ചെയ്യുന്നത്...?"

ശിവന്യ അല്പം ദേഷ്യത്തോടെ എന്നോട് ചോദിച്ചപ്പോൾ ഞാൻ അവളെ രൂക്ഷമായി നോക്കി.....

"മിണ്ടി പോകരുത് നീ.....നീയും കൂടി അറിഞ്ഞു കൊണ്ടാണല്ലോ എല്ലാം.... നിനക്കും തോന്നിയല്ലോ എന്നെ ചീറ്റ് ചെയ്യാൻ....."

"ആരവേട്ടാ.....നിങ്ങള് കാര്യമറിയാതെ ആണ് സംസാരിക്കുന്നത്..... ദേവു ഒരു തെറ്റും ചെയ്തിട്ടില്ല.....അവൾ....."

*"സ്റ്റോപ്പ് ഇറ്റ്.....ദേവു....ദേവു....ദേവു..... എനിക്കിനി ഇവളുടെ പേര് പോലും കേൾക്കേണ്ട.....അത്രയ്ക്കും വെറുപ്പാടി ഇവളോട്.....എന്റെ സ്വപ്ന എന്നോട് പറഞ്ഞത് ശരിയാ.....തക്കം പാർത്തിരിക്കുന്ന കള്ളിയാണ് ഇവൾ..... പെരുങ്കള്ളി....."*

എന്റെ വാക്കുകൾ കേട്ട് നിൽക്കാൻ കഴിയാത്തതിനാൽ ആവണം,,,,അവൾ ചെവി രണ്ടും മുറുകെ പൊത്തി പിടിച്ചു കൊണ്ട് എന്നെ നോക്കി.....

"മതി ഏട്ടാ.....ഇതിൽ കൂടുതൽ കേൾക്കാൻ ഇനി എനിക്ക് വയ്യ.....ഇനിയും എന്നെ ഇങ്ങനെ നോവിക്കല്ലേ.... ഞാൻ ഒരിക്കലും ഇതൊന്നും ആഗ്രഹിച്ചിട്ടില്ല..... ഇവിടെ സാഹചര്യം ആണ് വില്ലൻ ആയത്....അല്ലാതെ,,,,,ഞാൻ....."

"നിന്റെ കണ്ണീര് കണ്ടാൽ ഒന്നും എന്റെ മനസ് അലിയില്ലെടി.....ലോകത്ത് ഇപ്പൊ ഞാൻ ഏറ്റവും കൂടുതൽ വെറുക്കുന്നത് നിന്നെയാണെന്ന് പറഞ്ഞല്ലോ......ഇനിയും നിന്നെ വിശ്വസിക്കാൻ ആരവ് തയ്യാറല്ല.... അശ്വിൻ,,,,,വണ്ടി വിട്ടോ......ഇനിയും ഇവളോട് സംസാരിച്ചാൽ കൊന്ന് പോകും ഞാനിവളെ....."

ഞാൻ പറയേണ്ട താമസം അവൻ വണ്ടി സ്റ്റാർട്ട് ചെയ്തു.....വീട്ടിൽ എത്തിയപ്പോൾ അച്ഛൻ നിർബന്ധിച്ചത് കൊണ്ട് അമ്മ വിളക്കും എടുത്ത് വന്നു.....അത് അവൾക്ക് കൊടുത്ത് അകത്തേക്ക് തന്നെ പോയി....പിന്നീട് അവളെ ഒന്ന് നോക്കാൻ പോലും വന്നിട്ടില്ല.....ഞാൻ ഡ്രെസ് മാറി നേരെ പോയത് സ്വപ്നയുടെ വീട്ടിലേക്ക് ആണ്....

അവിടെ എത്തിയപ്പോൾ ഇത്രയും നാൾ പെരുമാറിയത് പോലെയല്ല അവളുടെ അച്ഛനും അമ്മയും എന്നോട് പെരുമാറിയത്.....ദേഷ്യത്തോടെ തന്നെ ആയിരുന്നു..... അതിൽ അത്ഭുതം ഒന്നുമില്ല....കാരണം സ്വന്തം മകളുടെ വിവാഹം പ്രതീക്ഷിച്ച് വന്ന അച്ഛനും അമ്മയും കണ്ടത് അവളുടെ വരൻ ആവേണ്ടവൻ മറ്റൊരു പെണ്ണിന്റെ കഴുത്തിൽ താലി കെട്ടുന്നതല്ലേ.....

"അച്ഛാ.....പ്ലീസ്....ഞാനൊന്ന് അവളോട് സംസാരിച്ചോട്ടെ....."

"വേണ്ട ആരവ്....അവളെ അവളുടെ വഴിക്ക് വിട്ടേക്ക്....."

അദ്ദേഹം അത് പറഞ്ഞപ്പോ സ്വപ്ന പുറത്തേക്ക് ഇറങ്ങി വന്നു....

"അച്ഛാ.....അമ്മയെയും കൂട്ടി അകത്തേക്ക് പോ..... ആരവ് വന്നത് എന്നെ കാണാൻ അല്ലെ...എനിക്കും അവനോട് കുറച്ച് സംസാരിക്കാൻ ഉണ്ട്...."

അവളുടെ മറുപടി കേട്ടപ്പോൾ അച്ഛൻ മനസ്സില്ലാ മനസോടെ അമ്മയെയും കൂട്ടി അകത്തേക്ക് പോയി.....

"സ്വപ്ന....."

ഞാൻ വിളിച്ചപ്പോ തന്നെ അവൾ പൊട്ടി കരഞ്ഞോണ്ട് എന്റെ നെഞ്ചിലേക്ക് വീണു.....അതെനിക്ക് കൂടുതൽ സങ്കടം നൽകി.....

"ആരവ്.....ഒക്കെ തീർന്നില്ലേ....നിന്നെ എനിക്ക് നഷ്ടമായില്ലേ....?പറഞ്ഞതല്ലേ നിന്നോട് ഞാൻ,,,,അവളെ അകറ്റി നിർത്താൻ..... അപ്പോഴൊക്കെ എന്നെ എതിർത്ത് കൊണ്ട് നീ അവളെ സ്നേഹിച്ചു.....കൂടെ നിർത്തി.....ഇപ്പൊ എന്തായി.....എന്റെ സ്ഥാനം അവള് കയ്യേറി.....ഞാൻ നിന്റെ ആരുമല്ലാതായി..."

"സ്വപ്ന...നീ എന്തൊക്കെയാ പറയുന്നത്... താലി കെട്ടിയത് കൊണ്ട് വല്ലതും സംഭവിച്ചോ....?എടി,,,,എന്റെ മനസിൽ എന്റെ പെണ്ണ് നീയല്ലേ.....അവിടേക്ക് മറ്റൊരുത്തി വരില്ല....നീ നോക്കിക്കോ... എന്റെ ജീവിതത്തിൽ നിന്ന് അവള് തന്നെ ഒഴിഞ്ഞു തരും.....നമ്മള് സ്വപ്നം കണ്ടത് പോലെ ഒരുമിച്ച് ജീവിക്കുകയും ചെയ്യും...."

"സത്യമാണോ....?"

"ഹ്മ്മ....അവള് തെറ്റ് ചെയ്തിട്ട് ഉണ്ടെങ്കിൽ തീർച്ചയായും അതിനുള്ളത് അവൾ അനുഭവിക്കും......പക്ഷെ,,,,,എനിക്കിപ്പോ അറിയേണ്ടത് മുഹൂർത്തം ആയപ്പോ നീയെവിടെ പോയെന്നാ....?"

"അതൊന്നും ഇനി പറയാതിരിക്കുന്നതല്ലേ നല്ലത്....ഞാൻ അതൊന്നും ഓർക്കാൻ പോലും ആഗ്രഹിക്കുന്നില്ല.....എന്റെ സ്വപ്നങ്ങൾ ഒക്കെ തകർന്ന് പോയില്ലേ.... അതാണ് ഇപ്പൊ എന്റെ മനസിൽ..... സന്തോഷിക്കേണ്ട ദിവസം തന്നെ കരയേണ്ടി വന്നില്ലേ എനിക്ക്...."

അവൾടെ കണ്ണീർ കാണുന്തോറും ദേവൂനോട് ഉള്ള ദേഷ്യം പതിന്മടങ്ങ് കൂടുകയാണ് ചെയ്യുന്നത്.....അവളെ ആശ്വസിപ്പിച്ച് കൊണ്ട് തിരികെ വീട്ടിലേക്ക് പോകുമ്പോൾ പലതും മനസിൽ ഉറപ്പിച്ചു ഞാൻ.....സ്വപ്നയുടെ കരഞ്ഞ മുഖം മനസിലേക്ക് വന്നപ്പോൾ ആണ് ഇന്നലെ അവളെ തല്ലിയത് പോലും.....

🔹🔹🔹🔹

കഴിഞ്ഞതൊക്കെ മനസിൽ നിറഞ്ഞു നിന്നപ്പോ താഴെ നിന്ന് അലക്കുന്ന ദേവുവിലേക്ക് എന്റെ കണ്ണ് ഒരിക്കൽ കൂടെ പോയി.....എന്റെ ചോദ്യങ്ങൾക്ക് ഉള്ള മറുപടി തരാൻ നിനക്ക് കഴിയും..... പറയിപ്പിക്കും ഞാൻ നിന്നെ കൊണ്ട്......


കൂടുതൽ കഥകൾക്ക് ഈ പേജ് ഫോളോ ചെയ്യൂ....
To Top