ദേവനന്ദ തുടർക്കഥ മുഴുവൻ (4) ഭാഗങ്ങൾ ഒരുമിച്ചു വായിക്കൂ...

Valappottukal Page




രചന: SAHALA SACHU

ഇന്നെന്റെ കല്യാണം ആയിരുന്നു.... അണിയിച്ചൊരുക്കിയ ഈ മുറിയിൽ എന്റെ കഴുത്തിൽ താലി കെട്ടിയവനെയും കാത്തിരിക്കുമ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു....

ഈയൊരു ദിവസം നടന്നതും അതിലേക്ക് നയിച്ച സംഭവങ്ങളും ഒക്കെ മനസിലേക്ക് വന്നപ്പോൾ ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി എനിക്ക്.....ഡോർ തുറക്കുന്ന ശബ്ദം കേട്ടപ്പോൾ ഞാൻ കണ്ണ് തുടച്ച് എഴുന്നേറ്റ് നിന്ന് പിന്നിലേക്ക് തിരിഞ്ഞു നോക്കി.....ഡോർ വലിച്ചടച്ച് എന്റെ അരികിലേക്ക് പാഞ്ഞു വരുന്ന ഏട്ടനെ കണ്ടതും ആ മനുഷ്യനെ നോക്കാൻ ഉള്ള ധൈര്യം ഇല്ലാതെ ഞാൻ മിഴികൾ താഴ്ത്തി.....

"ആദ്യരാത്രി ആഘോഷിക്കാൻ ഒരുങ്ങി ഇരിപ്പായിരിക്കും....അല്ലെടി...? "

എന്റെ കവിളിൽ കുത്തി പിടിച്ച് ഏട്ടൻ ചോദിച്ചപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.....കവിളിലേക്ക് അവന്റെ നഖങ്ങൾ ആഴ്ന്നിറങ്ങുന്തോറും എനിക്ക്  മനസിലാവുന്നുണ്ടായിരുന്നു അവന്റെ ഉള്ളിൽ എന്നോടുള്ള പകയും വെറുപ്പും... യാഥാർത്ഥ്യം തിരിച്ചറിയുന്നത് വരെ അത് തുടരുകയും ചെയ്യും......

എന്നെ പിടിച്ച് പിന്നിലേക്ക് തള്ളി അവനെന്നെ പകയോടെ നോക്കിയപ്പോൾ ഞാൻ വാ പൊത്തി കരഞ്ഞു.....

"ആരവിന്റെ ജീവിതത്തിലേക്ക് നീ കടന്ന് വന്നതിന്റെ ഉദ്ദേശം എന്ത് തന്നെ ആയാലും അതൊന്നും നടക്കാൻ പോണില്ല ദേവനന്ദ.....നിന്നെ ഞാൻ സ്നേഹിക്കാനും പോണില്ല.....നീ നോക്കിക്കോ,,,,,എന്റെ ഭാര്യ എന്നൊരു പരിഗണന എന്നിൽ നിന്ന് കിട്ടുമെന്ന് നിനക്ക് തോന്നുന്നെങ്കിൽ,,,, അതൊക്കെ മാറ്റിക്കോ..... 

എന്റെ മനസിൽ അന്നും ഇന്നും ഇനിയെന്നും ഒരു പെണ്ണ് മാത്രമേ ഉള്ളൂ... അതെന്റെ സ്വപ്ന മാത്രമാണ്.... അത് ഏറ്റവും നന്നായി അറിയാവുന്നതും നിനക്കല്ലേ.....ആ നിനക്ക് എങ്ങനെ തോന്നിയെടി ഞങ്ങളെ ചതിക്കാൻ.....

നിന്നെ ഇപ്പൊ കാണുന്നത് പോലും എനിക്ക് വെറുപ്പാണ്.....ഒരു മാസം പോലും നീയെന്റെ കൂടെ താമസിക്കില്ല.....നിന്നെ ഇവിടുന്ന് ഞാൻ പുകച്ച് പുറത്ത് ചാടിക്കും......ഓർത്ത് വെച്ചോ....."

അത്രയും പറഞ്ഞു ആരവ് തിരിഞ്ഞപ്പോൾ അവൻ കണ്ടു ടേബിളിൽ ഞാൻ വെച്ച പാൽ.....അത് കയ്യിലെടുത്ത് അവൻ എന്റെ മേലേക്ക് വലിച്ചൊഴിച്ചു....എന്നിട്ടും പക അടങ്ങാതെ എന്റെ ചെകിടം മുറിയെ ഒരടി തന്നു.....അതൊക്കെയും ഒട്ടും പ്രതീക്ഷിക്കാത്തത് ആയതിനാൽ ഞാൻ പിന്നിലേക്ക് വേച്ചു പോയി.....

"ഇതൊക്കെ തുടക്കം മാത്രമാണ്.... ഇത് നിനക്ക് സ്വർഗം അല്ലെടി....നരകം ആണ്... ആരവ് ദേവനന്ദയ്ക്ക് ഒരുക്കുന്ന നരകം...."

അവന്റെ വാക്കുകൾ ഓരോന്നും എന്റെ നെഞ്ചിലേക്ക് ചാട്ടുളി പോലെ വന്നു തറച്ചു.....ഇതൊക്കെ പ്രതീക്ഷിച്ച് തന്നെയാണ് ഇവിടേക്ക് വന്നു കയറിയത് എങ്കിലും താങ്ങാൻ ആവാത്തത് പോലെ....  പാല് കൊണ്ട് ആകെ മുഷിഞ്ഞെന്ന് കണ്ടപ്പോൾ ഞാൻ ഡ്രെസ് എടുത്ത് ഫ്രഷ് ആവാൻ ബാത്റൂമിലേക്ക് കയറി..... തണുത്ത വെള്ളം ദേഹത്ത് തട്ടുമ്പോഴും ഹൃദയം ചുട്ടു പൊള്ളുകയാണ്.....

കഴുത്തിൽ കിടക്കുന്ന താലി മാലയും നെറ്റിയിൽ പടർന്ന സിന്ദൂരവും ഒക്കെ കണ്ടപ്പോൾ എനിക്ക് ഹൃദയം നുറുങ്ങുന്നത് പോലെ തോന്നി...ഒരിക്കലും ആഗ്രഹിച്ചതല്ല ഇതൊന്നും,,,,, എന്റെ സ്വന്തം സഹോദരൻ ആയി കണ്ട് ഞാൻ സ്നേഹിച്ച എന്റെ ആരവേട്ടന്റെ ഭാര്യ പദവിയിലേക്ക് വരേണ്ടവൾ ഞാൻ അല്ലെന്നും,,,,,ആ മനസിൽ ഞാനെന്നും അവന്റെ കുഞ്ഞു പെങ്ങൾ ആയിരുന്നു എന്നും എനിക്കറിയാം.....

എന്നിട്ടും എല്ലാം പിഴച്ചു.....സ്വപ്നേച്ചി വരേണ്ട സ്ഥാനത്ത് ഞാൻ വന്നു.... വേണ്ടായിരുന്നു... ഒന്നും വേണ്ടായിരുന്നു... ദേവു എന്നു മാത്രം എന്നെ വിളിച്ചിരുന്ന എന്റെ ആരവേട്ടൻ ഇന്നെന്നെ അന്യർ വിളിക്കുന്നത് പോലെ ദേവനന്ദ എന്ന് വിളിച്ചിരിക്കുന്നു....അതിനർത്ഥം ആ മനസിൽ നിന്ന് എന്നെ പുറത്താക്കി എന്ന് തന്നെയാണ്......

പക്ഷെ,,,,, എല്ലാം അറിഞ്ഞു കഴിയുമ്പോൾ എന്നെ ചേർത്ത് പിടിക്കുമെന്നൊരു വിശ്വാസം ഉണ്ടെനിക്ക്.....ആ വിശ്വാസം മതി ജീവിക്കാൻ.....

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

കഴിഞ്ഞതൊക്കെയും മനസിലേക്ക് വരുന്തോറും ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നുവാണ് എനിക്ക്....ദേവു,,,,ഒരിക്കലും അവളെന്നെ ചതിക്കില്ല.....എന്റെ ദേവൂട്ടി എന്ന് പറഞ്ഞു ചേർത്ത് പിടിച്ചത് വെറുതെ അല്ല,,,,അവളെ എന്നെക്കാൾ മറ്റാരും മനസിലാക്കിയിട്ടുമില്ല.....പക്ഷെ ഇന്ന് നടന്നതിന്റെ ഒക്കെ അർത്ഥം എന്താണ്.... മനസിലാവുന്നില്ല ഒന്നും.....

ദേവു എന്നെ ചതിക്കില്ലെന്ന വിശ്വാസം ഉണ്ടെങ്കിലും സ്വപ്നയുടെ മുഖം മനസിലേക്ക് വരുമ്പോൾ അവളെ ചുട്ടെരിക്കാൻ ഉള്ള പക നുരഞ്ഞു പൊങ്ങുന്നുണ്ട്.....ഇതിന് പിന്നിൽ നടന്നത് എന്താണേലും കണ്ടുപിടിച്ചിരിക്കും ഞാൻ......തെറ്റുകാർ ആരാണെങ്കിലും വെറുതെ വിടില്ല....അതിപ്പോ ദേവു ആണേൽ പോലും.....ഒരു വാക്ക് കൊണ്ട് പോലും ഞാൻ ഇന്നേവരെ അവളെ നോവിച്ചിട്ടില്ല....പക്ഷെ ഇന്നിപ്പോ ഞാൻ അവളെ തല്ലി.....

അതോർത്ത് ചങ്ക് പിടയുന്നുണ്ട്....എങ്കിലും ഇനിയും ഞാനത് ആവർത്തിക്കും,,,, അവള് തെറ്റുകാരി അല്ലെന്ന് എനിക്ക് ബോധ്യമാവുന്നത് വരെ അവളെ ഞാൻ അംഗീകരിക്കില്ല.....

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

ബെഡിൽ കിടന്നാൽ അതിനും വഴക്ക് കിട്ടേണ്ടെന്ന് കരുതി സോഫയിൽ ഞാൻ ഒതുങ്ങി കിടന്നു....ഉറക്കം വന്നില്ലെങ്കിലും വെറുതെ കണ്ണടച്ച് കിടന്നു....പിന്നെ എപ്പോഴോ മയങ്ങി പോയി.....സ്ഥിരമായി എഴുന്നേൽക്കുന്ന സമയം ആയപ്പോൾ ആരും വിളിക്കാതെ തന്നെ ഉണർന്നു..... ഫ്രഷ് ആയി ഇറങ്ങിയപ്പോഴും ഏട്ടൻ ഉറക്കം തന്നെയാണ്.....

ഞാൻ കിച്ചനിലേക്ക് പോയപ്പോൾ സെർവന്റ് അവിടെ ഉണ്ടായിരുന്നു.... എന്നെ കണ്ടതും അവരൊന്ന് പുഞ്ചിരിച്ചു... 

"മോളിത്ര നേരത്തെ എഴുന്നേറ്റോ....? ക്ഷീണം കാണില്ലേ....അല്പനേരം കൂടെ കിടന്നൂടെർന്നോ...?"

"ക്ഷീണം ഒന്നുല്ല ചേച്ചി....ചേച്ചി ഇങ്ങ് മാറിക്കെ.....ഇന്നത്തെ ചായ ഞാൻ ഇടാം..."

"അയ്യോ,,,,വേണ്ട കുഞ്ഞേ....അതൊക്കെ ഞാൻ തന്നെ ചെയ്തോളാം....."

"എന്റെ ചേച്ചി....ഇതൊന്നും ഞാൻ ഇതുവരെ ചെയ്യാത്തത് ഒന്നുമല്ല.... ചേച്ചി മാറിക്കെ....എന്റെ ഒരു ആഗ്രഹമല്ലേ.... "

എന്റെ നിർബന്ധത്തിന് വഴങ്ങി അവര് മാറി നിന്നു....ചായ ഇട്ടതിന് ശേഷം ഞാൻ അച്ഛനും അമ്മയ്ക്കും കൊടുക്കാൻ വേണ്ടി അവരുടെ റൂമിന്റെ അരികിലേക്ക് പോയി.....ഉള്ളിലൊരു പേടിയുണ്ട് അമ്മ എങ്ങനെ പ്രതികരിക്കും എന്നോർത്ത്.... ഈയൊരു കല്യാണത്തിന് പിന്നിലെ സത്യാവസ്ഥ അച്ഛന് അറിയാം.... അതുകൊണ്ട് അച്ഛന്റെ ഭാഗത്ത് നിന്ന് ശത്രുത ഒന്നും ഉണ്ടാവില്ല....പക്ഷെ അമ്മ,,, അമ്മയ്ക്ക് ഒന്നുമറിയില്ല....അതുകൊണ്ട് തന്നെ ഇന്നേവരെ കണ്ട അമ്മയെ ആയിരിക്കില്ല ഇനി കാണുന്നതെന്ന് എനിക്ക് ഉറപ്പാണ്..... 

ഡോറിന് തട്ടാൻ നിന്നതും ഡോർ തുറന്ന് അച്ഛൻ പുറത്തേക്ക് വന്നു....

"ഗുഡ് മോണിങ് മോളെ...."

നിറഞ്ഞ പുഞ്ചിരിയോടെ അച്ഛൻ പറഞ്ഞപ്പോൾ ഞാനും തിരിച്ച് വിഷ് ചെയ്തു.....

"ഗുഡ് മോണിങ് അച്ഛാ....ദാ ചായ...."

"ജോഗിംഗ് കഴിഞ്ഞു വന്നു കുടിച്ചോളാം മോളെ.....ഇപ്പൊ അമ്മയ്ക്ക് കൊണ്ട് പോയി കൊടുക്ക്.....അവൾക്ക് ദേഷ്യം ഉണ്ട്....എങ്കിലും മോള് മാറ്റി എടുക്കണം അത്......"

അത്രയും പറഞ്ഞു അച്ഛൻ പോയപ്പോൾ ഞാനൊന്ന് നെടുവീർപ്പിട്ടു കൊണ്ട് റൂമിന് അകത്തേക്ക് നോക്കി.....എന്നെ കണ്ടതും അമ്മയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്ന് തുടുത്തു....ഞാൻ ചെറിയോരു ഭയത്തോടെ അമ്മയെ നോക്കിയപ്പോൾ എന്റെ അടുക്കലേക്ക് നടന്ന് വന്ന് എന്റെ കയ്യിലേക്കുള്ള ചായയും എന്റെ മുഖത്തേക്കും മാറി മാറി നോക്കി....

"എനിക്ക് ചായ കൊണ്ട് വരാൻ നീയാരാടി......ഈ അംബികയുടെ മരുമകൾ ആയി വരാൻ ഉള്ള യോഗ്യത പോലുമില്ലാത്തവൾ,,,,,, എന്റെ മകന്റെ താലിമാല കഴുത്തിൽ ഇട്ടോണ്ട് നടക്കുന്നു.....അംബിക വിശ്വനാഥന്റെ മൂത്ത മരുമകളുടെ സ്ഥാനത്ത് ഞാൻ കണ്ടത് സ്വപ്ന മോളെയാണ്....എന്നിട്ടും ഞങ്ങളുടെ ഒക്കെ ആഗ്രഹം തച്ചുടച്ചു കൊണ്ട് നീയിപ്പോ ഇവിടേക്ക് കയറി വന്നു.....

ഇവിടുത്തെ തമ്പുരാട്ടിയായി വാഴാമെന്ന വല്ല വ്യാമോഹവും നിനക്ക് ഉണ്ടെങ്കിൽ അതൊക്കെ മാറ്റിക്കോ.....നീയിവിടെ സുഖിച്ച് ജീവിക്കില്ലെടി.... സമ്മതിക്കില്ല ഞാൻ അതിന്......

ഇവിടെ വാടി....."

എന്റെ കയ്യിൽ പിടിച്ച് വലിച്ച് അമ്മ കിച്ചനിലേക്ക് കൊണ്ട് പോയപ്പോൾ ശാന്തേച്ചി ഞങ്ങളെ രണ്ടാളെയും ഒന്നും മനസിലാവാതെ നോക്കി.....

"ശാന്തേ....നീ വീട്ടിലേക്ക് പൊക്കോ..... ഇനി മുതൽ നീയിവിടെ ജോലി ചെയ്യേണ്ട.... അതിന് ദേ,,,,, ഇവള് ഇവിടെയുണ്ട്....."

എന്നമ്മ പറഞ്ഞതും എന്റെ കണ്ണുകൾ നിറഞ്ഞു വന്നു...അതൊരിക്കലും ജോലി ചെയ്യേണ്ടത് ആലോചിച്ചല്ല,,,,അമ്മയ്ക്ക് എന്നോടുള്ള വെറുപ്പിന്റെ ആഴം മാനസിലാക്കിയിട്ടാണ്....

"അയ്യോ,,,,കൊച്ചമ്മേ....."

"പേടിക്കേണ്ട....നിനക്ക് എല്ലാ മാസവും തരുന്ന ശമ്പളം ഒട്ടും കുറയാതെ കൃത്യമായി വീട്ടിൽ എത്തും.... ജോലി ചെയ്യാതെ നിനക്ക് പണം കിട്ടുമെന്ന് അർത്ഥം....നിനക്ക് പകരം ഇനിയിവിടെ വേലക്കാരി ആയി ഇവളുണ്ട്.....ഇവള് ചെയ്യുന്നതിന്റെ കൂലി നിനക്ക് കിട്ടും...."

അത് കേട്ടപ്പോൾ അവര് വേദനയോടെ എന്നെ നോക്കി.....

"എന്നാലും,,,,,"

"ഇങ്ങോട്ടൊന്നും പറയേണ്ട.....ഞാൻ പറയുന്നത് നീ കേട്ടാൽ മതി...."

അത്രയും പറഞ്ഞു എന്നെ ഒന്ന് രൂക്ഷമായി നോക്കിക്കൊണ്ട് അമ്മ പോയപ്പോൾ ശാന്തേച്ചി എന്റെ നേരെ വന്നു....

"കുഞ്ഞേ...."

"ഇതൊക്കെ പ്രതീക്ഷിച്ച് തന്നെയാ ശാന്തേച്ചി ഞാനിവിടെ കയറിയത്..... ഇനിയങ്ങോട്ട് എനിക്ക് നല്ല നാളുകൾ അല്ലെന്ന് ബോധ്യമുണ്ട്.....ശാന്തേച്ചി പൊക്കോ....ഇനി പറഞ്ഞത് അനുസരിക്കാത്തതിന് അമ്മയുടെ വഴക്ക് കേൾക്കേണ്ട.....ഞാൻ ഈ ചായ ഏട്ടന് കൊടുത്തിട്ട് വരാം....."

ഞാൻ ചായ എടുത്ത് സ്റ്റെയർ കയറുമ്പോൾ എതിരെ ഇറങ്ങി വരുന്ന ആളെ കണ്ട് കണ്ണ് താഴ്ത്തി.....

"ഹാ....ഏട്ടത്തി.....ചായ ഏട്ടന് വേണ്ടിയാണോ....?"

പരിഹാസം നിറഞ്ഞ ചോദ്യം അവനെന്റെ നേരെ തൊടുത്ത് വിട്ടപ്പോൾ എനിക്ക് അവനെ ഫെയിസ് ചെയ്യാൻ പറ്റാത്തത് പോലെ തോന്നി.....മിഴികൾ ഉയർത്തി ഞാൻ അവനെ നോക്കിയപ്പോൾ എന്റെ താലിയിലേക്കും നെറ്റിയിലെ സിന്ദൂരത്തിലേക്കും അവൻ പകയോടെ നോക്കി......

"ഞാനെന്റെ ഇഷ്ടം നിന്നോട് തുറന്ന് പറഞ്ഞപ്പോൾ എന്തൊക്കെ ആയിരുന്നു നീ പറഞ്ഞത്....ഈ വീട്ടിലേക്ക് കയറി വരാൻ ഉള്ള യോഗ്യത ഒന്നും എനിക്കില്ല.... അശ്വിന്റെ ഭാര്യ ആവാൻ മാത്രമുള്ള ഭാഗ്യമൊന്നും എനിക്ക് വേണ്ട.....ഞാൻ ഒരിക്കലും അശ്വിന് ചേരില്ല..... അപ്പോഴൊക്കെ എനിക്ക് നിന്നോടുള്ള സ്നേഹവും ബഹുമാനവും പതിന്മടങ്ങ് വർധിച്ചിട്ടെ ഉള്ളൂ.....

ഇത്രയും നല്ലൊരു പെണ്ണിനെ എനിക്കിനി കിട്ടില്ലെന്ന് കരുതി....ഏട്ടന്റെ അനിയത്തി ആയ ദേവൂനെ തന്നെ,,,,,അശ്വിന്റെ ഭാര്യയായി കൊണ്ട് വരണമെന്ന് ഉള്ളിൽ ആഗ്രഹിച്ചു നടന്നു....അച്ഛനെയും അമ്മയെയും കൊണ്ട് സമ്മതിപ്പിക്കാം എന്ന് ഏട്ടനും എന്നോട് പറഞ്ഞു.... എന്റെ പെണ്ണായി മനസിൽ കണ്ടു നടക്കുമ്പോൾ പ്രണയത്തേക്കാൾ ഉപരി ബഹുമാനം തന്നെ ആയിരുന്നു നിന്നോട്....ഒരുപാട്.....

എന്നാൽ,,,,,ഇപ്പൊ,,,,,ഇന്നലെ മുതൽ അതൊക്കെ പോയെടി.....അതൊക്കെയും നിന്റെ വെറും വാചകങ്ങൾ മാത്രം ആയിരുന്നു എന്നെനിക്ക് മനസിലായി..... അതിലൊന്നും ആത്മാർത്ഥത ഇല്ലെന്നും ഉറപ്പായി..... എന്നോട് ഇത്രയും സംസാരിച്ച നീ,,,,,എന്റെ ഏട്ടന്റെ ഭാര്യയായി തന്നെ കയറി വന്നു.....

ഇപ്പൊ എനിക്ക് നിന്നോട് ഉണ്ടായിരുന്ന സ്നേഹത്തിനും ബഹുമാനത്തിനും പകരം വെറുപ്പ് ആണ്....വെറുപ്പ് മാത്രമാണ്..... എന്റെ ഏട്ടൻ ഒരിക്കലും നിന്നെ ഭാര്യയായി അംഗീകരിക്കാൻ പോണില്ല....അമ്മ ഒരിക്കലും നിന്നെ മരുമകൾ ആയി പരിഗണിക്കില്ല....ഞാനൊരിക്കലും ഏട്ടത്തി എന്ന സ്ഥാനത്ത് നിന്നെ കാണില്ല....."

"അശ്വിൻ.....ഞാൻ...."

"നിർത്ത്..... ഇനിയൊന്നും നീ പറയേണ്ട.... തകർന്ന് പോയെടി ഞാൻ....പുറമെ ഇല്ലേന്ന് പറഞ്ഞാലും ഉള്ളിൽ എങ്കിലും നിനക്ക് എന്നോട് ഇഷ്ടം കാണുമെന്ന് കരുതി.....അതൊക്കെ വെറുതെ ആയെന്ന് മനസിലാക്കിയ നിമിഷം മുതൽ ഇല്ലാതായി ഞാൻ.....ഇനി മേലിൽ,,,,, എന്നോട് സംസാരിക്കാൻ നീ വരരുത്....."

എന്റെ നേരെ വിരൽ ചൂണ്ടി പറഞ്ഞു കൊണ്ട് അവൻ പോയപ്പോൾ കരച്ചിൽ അടക്കി നിർത്താൻ ആവാതെ ഞാൻ പാട് പെട്ടു.....അശ്വിനോട് പ്രണയം ഒന്നും തോന്നിയില്ലെങ്കിലും,,,,,ഒരിഷ്ടം ഉണ്ടായിരുന്നു.... എനിക്കറിയാം അവൻ എന്നെ ഒരുപാട് സ്നേഹിച്ചിരുന്നു.... പക്ഷെ,,,,, സാഹചര്യം അനുകൂലമായില്ല.... 

ഓരോന്ന് ചിന്തിച്ച് നിൽക്കാതെ ഞാൻ ചായയും എടുത്ത് റൂമിലേക്ക് പോയി....

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

രാവിലെ എഴുന്നേൽക്കുമ്പോൾ അവളെ കണ്ടില്ല.....നേരം പുലരുമ്പോ തന്നെ അടുക്കളയിൽ കേറി കാണും.... അതാണല്ലോ ശീലം.....ഫ്രഷ് ആയി ഇറങ്ങി മിററിന് മുന്നിൽ നിന്ന് തല തുവർത്തുമ്പോൾ ആണ് ഡോർ തുറന്ന് ദേവു വന്നത്.....കഴുത്തിലെ താലിയും നെറ്റിയിലെ സിന്ദൂരവും കണ്ടപ്പോൾ തന്നെ വല്ലാതായി എനിക്ക്......

ഇതൊന്നും എനിക്ക് ഉൾക്കൊള്ളാൻ കഴിയുന്നില്ല.....

"ഏട്ടാ.....ചായ....."

അവളുടെ ശബ്ദം എന്റെ ചെവിയിലേക്ക് തുളഞ്ഞു കയറുന്നത് പോലെയാണ് എനിക്ക് തോന്നിയത്.....പെട്ടെന്ന് ദേഷ്യം ഇരച്ചു കയറി ഞാൻ അവൾക്ക് നേരെ തിരിഞ്ഞു.....

"നിന്നോടാരാടി പറഞ്ഞത് എനിക്ക് ചായ കൊണ്ട് വരാൻ....അതിന് നീയെന്റെ ആരാ......ദേ,,,,, ഇങ്ങോട്ട് അവകാശം എടുക്കാനോ മറ്റോ വന്നാൽ ഉണ്ടല്ലോ.... കൊന്ന് കളയും ഞാൻ....ഇറങ്ങി പോടി...."

എന്ന് ഞാൻ അവളോട് ഷൗട്ട് ചെയ്തതും ചായ ടേബിളിൽ വെച്ചു കണ്ണ് തുടച്ച് അവൾ മുറിയിൽ നിന്ന് ഇറങ്ങി പോയി....

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

താഴേക്ക് പോയപ്പോൾ അമ്മ അലക്കാൻ ഉള്ള ഡ്രെസൊക്കെ എടുത്ത് തറയിൽ ഇട്ടിട്ടുണ്ട്.....ഒരുപാട് ഉണ്ടല്ലോ എന്ന് മനസ്സിൽ കരുതുമ്പോൾ ആണ് അമ്മയുടെ ശബ്‌ദം പിന്നിൽ നിന്ന് കേട്ടത്.....

"പോ,,,,, പോയി ഇതൊക്കെ വാഷ് ചെയ്യ്.... അലക്ക് കല്ലിൽ ഇട്ടുതന്നെ വാഷ് ചെയ്താൽ മതി....മെഷീൻ യൂസ് ചെയ്യേണ്ട...."

അത്രയും പറഞ്ഞു അമ്മ പോയപ്പോൾ ഞാൻ അതൊക്കെ എടുത്ത് പുറത്തേക്ക് നടന്നു......

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

ജനലിലൂടെ പുറത്തേക്ക് നോക്കിയപ്പോൾ കണ്ടത് ഒരു കുന്ന് ഡ്രെസ് അലക്കുന്ന ദേവൂനെ ആണ്....അവളെന്തിനാ ഇതൊക്കെ ചെയ്യുന്നത്....സെർവന്റ് ഉണ്ടല്ലോ....സെർവന്റ് പോലും മെഷീനിൽ ആണല്ലോ ചെയ്യാറുള്ളത്....ചിലപ്പോ അമ്മ ദേഷ്യം തീർക്കുന്നത് ആവും....

എന്തിനാ ദേവു നീ  ഇങ്ങനെ ഒക്കെ ചെയ്‍തത്....?അതുകൊണ്ട് അല്ലെ ഇതൊക്കെ അനുഭവിക്കേണ്ടി വരുന്നത് .... ആ സമയം മനസിലേക്ക് കടന്ന് വന്നത് കഴിഞ്ഞു പോയ കാര്യങ്ങൾ ആണ്........


കൂടുതൽ കഥകൾക്ക് ഈ പേജ് ഫോളോ ചെയ്യൂ....
To Top