അഭിമന്യു തുടർക്കഥ മുഴുവൻ ഭാഗങ്ങൾ (4) ഒരുമിച്ചു വായിക്കൂ...

Valappottukal Page




രചന: അല്ലി
വിട്  അഭി എനിക്ക്  വേദനിക്കുന്നു.... നിറഞ്ഞ  മിഴിയാലേ  ഗായത്രി  കെഞ്ചിയതും  അവൻ  ഒന്നും  കൂടി  അവളുടെ  കവിളിൽ  പിടിച്ചു  കൊണ്ട്  ഭിത്തിയിൽ അമർത്തി നിർത്തി......
ഒരിഞ്ചു  അകലം  ഇല്ലാതെ  അവളുടെ ദേഹത്ത്  അമർന്ന്  നിന്നും... അവനിൽ  നിന്നും വമിക്കുന്ന  മദ്യത്തിന്റെ  ഗന്ധം  അവളിൽ  വെറുപ്പുണ്ടാക്കി.

അഭി............

ശു......... വിതുമ്പലോടെ  അവൾ  വിളിച്ചതും  അവൻ  ചുണ്ടിന്  കുറുകെ  വിരൽ  വെച്ചു....
അവൾ പേടിയോടെ  അവനെ  നോക്കി...

അഭിയോ..... അതൊക്കെ പണ്ട് ... ഇപ്പോൾ  ഈ  നിമിഷം  മുതൽ  നീ  എന്റെ  പുന്നാര  ഭാര്യ അല്ലേ....പിന്നെ  നീ  എന്നെക്കാട്ടിൽ  രണ്ട്  വയസ്സ്  മൂപ്പൊണ്ട്..... അതൊരു  ഇതല്ലല്ലോ  ല്ലേ... എന്റെ  ഭാര്യേ...............

അഭി..... ഞാൻ  പറയുന്നതൊന്ന്  കേൾക്ക്. അത്  ഗൗരി....

പറഞ്ഞ്  മുഴുപ്പിക്കുന്നതിന്  മുന്നേ  അവന്റെ  കൈ  അവളുടെ  കവിളിൽ  പതിഞ്ഞു. അടിയുടെ  ശക്തിയിൽ  ഗായത്രി  നിലത്തേക്ക്  വീണു..അവനെ  നോക്കിയതുംപേടിയോടെ  പുറകെ  വലിഞ്ഞു... എന്നാൽ  അതേ  വേഗത്തിൽ  അവൻ  അവളെ  വലിച്ച്  അവന്റെ  അടുത്തേക്ക്  ഇരുത്തി.....

ഗൗരി.... ഇനി  ആ  പേര്  നീ  മിണ്ടിയാൽ  ഈ  *അഭിമന്യു  *ആരെന്ന്  നീ അറിയും...
എന്നെ  വഞ്ചിച്ച്   കാമുകന്റെ  കൂടെ  പോയവൾ. തുഫ്........
അവൾ  അറിഞ്ഞില്ലല്ലോ  അവളുടെ  പുന്നാര  ചേച്ചി  ഇതിന്റെ  ഫലം  അനുഭവിക്കും  എന്ന്.... ഏഹ്.....

അഭി.... അവൾ  ചെയ്ത  തെറ്റിന്  ഞാൻ  എന്താ  നിന്നോട്  ചെയ്തത്.... എന്നെ  എന്തിനാ  ദ്രോഹിക്കുന്നത്. എന്റെ  അച്ഛന്റ്റെ  കൂടെ  ഞാൻ  കഴിഞ്ഞേനല്ലോ.... വിതുമ്പലോടെ  അവൾ  പറഞ്ഞു....

നീ  എന്താ പറഞ്ഞത്  നിന്നെ  ദ്രോഹിച്ചെന്നോ..... എന്താ  ഗായു... നിന്നെ  ഞാൻ  സഹിച്ചതല്ലേ .? ജാതകദോഷം  കൊണ്ട്  മൂത്ത് നരച്ച നിന്നെ  അതും  എന്നെ  കാട്ടിൽ  രണ്ട്  വയസ്സ്  മൂപ്പ്  ഉണ്ടായിട്ട് കൂടി  ഞാൻ  കെട്ടിയില്ലേ.... ഏഹ്...

..അഭി....ശു.... അഭിയേട്ടൻ......... എന്താ  ഒന്ന്  വിളിച്ചേ...

അ... അഭിയേട്ട... അവളുടെ  കവിളിൽ  കുത്തി പ്പിടിച്ച്  കൊണ്ട്  അവൻ  പറഞ്ഞതും പേടിയോടെ  അവൾ  വിളിച്ചു.

That 's my  girl.........ക്രൂര മായ  അവന്റെ  ചിരിയിൽ  ഗായു  പേടിച്ചു.......
ഇന്ന്  വരെ  ഇങ്ങനെ  ഒരു ഭാവത്തിൽ  ഗായത്രി  അവനെ  കണ്ടിട്ടില്ല...
പക്ഷെ  ഇന്ന്  താന്റെ  അനിയത്തി കാരണം.....

അഭി യുടെ  നോട്ടം  ഇന്ന്  താൻ ഗായത്രിക്ക്  ചാർത്തിയ  താലിയിൽ  ആയിരുന്നു.... അവൻ  കൈകൾ  കൊണ്ട്  അത്  ഉയർത്തി.... കുറച്ച്  നേരം  അതിൽ  നോക്കി  നിന്ന് അവൻ  അവളെ  നോക്കി....
അവളുടെ  കണ്ണുകൾ  അവനെ  യാചിക്കുന്നത്  പോലെ  തോന്നി.....

താലിയിൽ  ഒറ്റ  വലി.... ഒരുനിമിഷം  ഹൃദയം പൊട്ടിപോകുന്നത്  പോലെ  അവൾക്ക്  തോന്നി....

എന്താ  പേടിച്ചു  പോയോ.... ഏഹ്.. ഹ... ഹ... ഹ....... ഇതുണ്ടല്ലോ  ഈ  താലി  നിനക്ക്  ഉള്ള ശിക്ഷയാ....... മരണം  വരെയും  നീ  എന്റെ  കാൽ കിഴിൽ ശ്വാസം  കിട്ടാതെ  ജീവിക്കാൻ  വേണ്ടിയുള്ള  കുരുക്ക്.....
നിന്റെ  തന്ത ..... അ  ചെറ്റ...... എന്റെ  അച്ഛന്റ്റെ  പാർട്നർ ആയി വന്ന്  ചതിച്ച്  എല്ലാം  ഇല്ലാണ്ടാക്കിയപ്പോൾ  പോലും  എനിക്ക്  നിന്നോടും  നിന്റെ  കുടുംബത്തോടും  വൈരാഗ്യം  ഇല്ലായിരുന്നു.
അല്ലെങ്കിൽ  തന്നെ  വെട്ടിപ്പിടിച്ച് എല്ലാം  സ്വന്തമാക്കിയിട്ട്  ഒന്ന്  നേരെ  ചൊവ്വെ  അനുഭവിക്കുന്നതിനു  യോഗം  ഉണ്ടായിരുന്നോ  നിനക്കൊക്കെ......
പക്ഷെ  നിന്റെ  അനിയത്തി...... ഒരുപാട് ഇഷ്ടപ്പെട്ടതാ  ഞാൻ  അവളെ... അവൾക്ക്  വേണ്ടി .. അവളെ  സ്വന്തമാക്കാൻ  വേണ്ടി  എന്റെ  പകയും  ദേഷ്യവും  എല്ലാം  മാറ്റി  വെച്ചു..
എന്തിന്  ജാതക ദോഷക്കാരി  യായ  നിന്നെ  വരെ  ഞാൻ  സംരക്ഷിക്കാൻ  തയ്യാർ  ആയി. എന്നിട്ട്  നിയൊക്കെ  എന്താ  ചെയ്തത്. എന്നെ മണ്ടൻ  ആക്കി  മറ്റവളുടെ  കാമുകന്  അവളെ കൊടുത്തേക്കുന്നു.
ഹും സമ്മതിക്കുവോ ഞാൻ?? ഇല്ല...അതുകൊണ്ടാ കെട്ടാ ചരക്കായ നിന്നെ ഞാൻ കെട്ടി ഇങ്ങോട്ട് കൊണ്ട് വന്നത്. അനുഭവിക്കണം നീ  എന്നും  പറഞ്ഞ്  അവളെ  നിലത്ത്  നിന്ന്  എഴുന്നേറ്റ്  ഡോർ  തുറന്ന്  വെളിയിലേക്ക്  തെള്ളി......നെറ്റി ഭിത്തിയിൽ  ഇടിച്ച്  അവൾ  നിലത്തേക്ക്  വീണു...

അവിടെ കിടന്നോ  ശവമേ..... ഭാര്യയുടെ അധികാരം  എടുത്ത്  എന്റെ  മുന്നിൽ  വന്ന്  പോകരുത്.........

അതും  പറഞ്ഞ് അഭിമന്യു  ഡോർ  വലിച്ചടച്ചു.....

നിലത്ത്  നിന്ന്  എഴുന്നേറ്റ്  ഭിത്തിയോട്  ചേർന്ന്   ഒരു  മൂലയിൽ  ഇരുന്ന്  കൊണ്ട്  അവൾ  കരഞ്ഞു...

എന്ത് പരീക്ഷണം  ആണ്  ഭഗവാനെ ...
ജാതക ദോഷക്കാരിയായ  ഞാൻ  എന്നും  നിന്റെ  മുന്നിൽ  വന്ന്  കരഞ്ഞിട്ടുണ്ട്  താലി  ഭാഗ്യം  ഉണ്ടാകാൻ  വേണ്ടി.... എണ്ണം  ഇല്ലാത്ത  വൃതം  എടുത്തിട്ടുണ്ട്... പക്ഷെ  ഇപ്പോൾ  തന്റെ  കഴുത്തിൽ  താലി  വീണിട്ട്  കൂടി  അത്  അനുഭവിക്കാനുള്ള  യോഗം  ഇല്ലാതെ  പോയല്ലോ  അവളുടെ  ഉള്ളം  നീറി.......

മഹാദേവന്റെയും  ദേവിയുടെയും  മൂത്ത മകൾ  ആണ്  ഗായത്രി. ശരിക്കും  ദേവിയെ  പോലെ  ഉള്ള  രൂപവും  മനസ്സും. പക്ഷെ  അനിയത്തി  ഗൗരി  അതിനു വിപരിത  സ്വഭാവം  ആയിരുന്നു... കുഞ്ഞിലേ  മുതൽ  ഗൗരി  കാണിക്കുന്ന  കുരുത്ത കേടിന്  അനുഭവിക്കുന്നത്  മുഴുവൻ  ഗായത്രി ആയിരുന്നു.. അതിൽ അവൾക്ക്  പരിഭവവും  ഇല്ലായിരുന്നു..
വളർന്നപ്പോൾ  ജാതക പ്രശ്നം  കാരണം  കല്യാണ ആലോചനകൾ എല്ലാം  മുടക്കി പോയ്‌.....
ഒരു  സങ്കടവും ഇല്ലായിരുന്നു  തനിക്ക് . പക്ഷെ  കടം  കൊണ്ട്  പൊറുതി മുട്ടിയ  അച്ഛന്റ്റെ  മനസ്സിൽ  അതൊരു  കനൽ  ആയിരുന്നു. പക്ഷെ  ഗൗരി അവളെ  അതിന്റെ  പേരിൽ  കളിയാക്കാൻ  മാത്രമേ  വാ  തുറക്കുകയുല്ലായിരുന്നു....

നീ  കളിയാക്കണ്ട  എനിക്കും  വരും  ഒരു  രാജ കുമാരൻ  എന്ന്  പറയുമ്പോൾ  അവൾ   വീണ്ടും  കളിയാക്കുമായിരുന്നു.....
അങ്ങനെ  ഇരിക്കെ  ആണ്  പഴയ വൈരാഗ്യം  എല്ലാം  മറന്നു  അഭിയുടെ  അച്ഛനും  അമ്മയും  പെണ്ണ്  ചോദിക്കാൻ  വന്നത്.
പെണ്ണ്  ചോദിക്കാൻ  എന്ന്  പറഞ്ഞപ്പോൾ  അച്ഛന്റ്റെയും  തന്റെയും  മനസ്സിൽ ഒരായിരം  പൂത്തിരികൾ കത്തി.. പക്ഷെ  പെണ്ണ്  ഗൗരി  ആണെന്ന് അറിഞ്ഞപ്പോൾ  ഉള്ളിൽ  ചെറിയ  ഒരു  പിടപ്പ്  ഉണ്ടായെങ്കിലും  തന്റെ  അനിയത്തിയ്ക്ക്  നല്ലൊരു  ജീവിതം കിട്ടും  എന്നോർത്ത്  അവൾ  സമാധാനിച്ചു....
പക്ഷെ  ഇന്ന്  കല്യാണത്തിന്റെ മണ്ഡപത്തിൽ  പെണ്ണ്  കാമുകന്റെ  കൂടെ  ഒളിച്ചോടി പോയെന്ന് കേട്ടപ്പോൾ  തകർന്ന് പോയ്‌ ..,
അതിനെക്കാട്ടിൽ  തകർത്തത്  അച്ഛന്റെ  മുഖം ആണ്    അമ്മ  ഇല്ലാണ്ടായപ്പോൾ  ഉള്ള  അതേ വികാരം  ആയിരുന്നു  അച്ഛന്റ്റെ  മുഖത്ത്.

എനിക്ക് ഇവളെ വേണ o  എന്ന്  അഭിമന്യു  പറഞ്ഞപ്പോൾ  ഞെട്ടി  തരിച്ച്  ഞാൻ  അവനെ  നോക്കി.. അ  മുഖത്ത്  പക  നന്നായി  കാണാമായിരുന്നു ... ഒരു  നിമിഷം  അച്ഛനെ  നോക്കിയപ്പോൾ അ  കണ്ണുകൾ  എന്നെ  യാചിക്കുന്നുണ്ടായിരുന്നു.....

പിന്നെ  ഒന്നും  ചിന്തിക്കേണ്ടി  വന്നില്ല . നിന്ന്  കൊടുത്തു. കൃഷ്ണ മംഗലത്തേ  അഭിമന്യുവിന്റെ  താലി  മുന്നിൽ  തല  കുഞ്ഞിച്ച്  കൊടുക്കുമ്പോൾ  കണ്ണുകൾ  താനെ അടഞ്ഞു.....
ഒരുപാട്  കൊതിച്ച നിമിഷം ആണ്  ഭഗവാനെ . .. പക്ഷെ ....... അവളുടെ  ഉള്ളം  നീറി.........

***********************

കണ്ണ്  തുറന്നപ്പോൾ  ആണ്  രാത്രി  ഇരുന്ന  ഇരുത്തയിൽ  ഉറങ്ങി പോയെന്ന്  മനസ്സിലായത്.... മുന്നിൽ  നെറു  ചിരിയോടെ  അഭിയുടെ  അമ്മ  നിൽക്കുന്നു. അവരെ  കണ്ടതും  ഞെട്ടി  പിടഞ്ഞു  അവൾ  എഴുനേറ്റു.....

മോൾ  എന്താ  ഇവിടെ  കിടന്നത്.. അവൻ  സമ്മതിച്ചില്ല  അല്ലേ.... അവളുടെ  മുഖം  തലോടി  കൊണ്ട്  അവർ  പറഞ്ഞതും  അത്  വരെയുള്ള  വിഷമം അവരുടെ  തോളിൽ  അവൾ  പെയ്തിറക്കി.....
കൈ  തട്ടി  അവർ  ഗായത്രിയേ  സമാധാനിപ്പിച്ചു.....

അമ്മയ്ക്കും  അച്ഛനും  മോളോട്  ദേഷ്യം  ഇല്ലാട്ടോ.. അല്ലെങ്കിൽ  തന്നെ  എന്റെ  മോൾ  എന്താ  ചെയ്തത്...... ഏഹ്.....

അത്  കേട്ടതും  അവൾ  ചിരിച്ചു...

ഒരു  ഭാര്യയ്ക്ക്  ഭർത്താവിനെ  ഉറപ്പായും  മാറ്റിയെടുക്കാൻ പറ്റു... മോൾക്ക്  പറ്റും  അമ്മയ്ക്ക് ഉറപ്പുണ്ട്.......... അവളുടെ  തലയിൽ  തലോടി  കൊണ്ട്  അവർ  പറഞ്ഞതും  അവൾ  ഒരു  വിളറിയ  ചിരി  അവർക്ക്  നൽകി.....

ഹ്മ്മ്.. എന്നാ  മോൾ  കുളിച്ച്  ഡ്രസ്സ്‌  മാറി  വാ  ദോ  അ  റൂമിൽ  പൊയ്ക്കോ. മോൾക്ക് വേണ്ടതെല്ലാം അവിടെ ഉണ്ട്... അത്  കേട്ടതും  അവൾ  ശരി  യെന്ന്  പറഞ്ഞു  കൊണ്ട്  അവിടേക്ക്  പോയ്‌.....

ഭഗവാനെ  എന്റെ  മോന്റെ  മനസ്സ്  മാറണെ.... അവൾ  പോകുന്നതും  നോക്കി  അമ്മ  പറഞ്ഞു...

********************
ഹ  മോൾ  വന്നോ  ഈ  ചായ അവന് കൊണ്ട് പോയ്‌  കൊടുക്ക്.... ചായ  ഗ്ലാസ്സ് അവളുടെ  കയിൽ  വെച്ചു  കൊടുത്തുകൊണ്ട്  അമ്മ പറഞ്ഞതും  അവൾ  പേടിയോടെ  അവരെ  നോക്കി...

അമ്മേ.. എനിക്ക്  പേടിയാ ... എന്നെ  എന്തെങ്കിലും  ചെയ്യും......

ഇല്ല മോളെ.... നീ  ഇങ്ങനെ  അവന്റെ  അടുത്ത്  പോകാതെയിരുന്നാൽ  ഒന്നും  നേരെയാകില്ല  ചെല്ല്.. എല്ലാം  ശരിയാകും.... പൊ....

അവൾ  പേടിയോടെ  അവരെ  ഒന്ന്  നോക്കിയിട്ട്  അതും  കൊണ്ട്  റൂമിലേക്ക്  പോയ്‌....

*****--*----

അകത്ത്  കേറിയതും  ബെഡിൽ  ബോധം കെട്ട് കിടക്കുന്ന  അഭിയേ  ആണ്  കണ്ടത്... കുഞ്ഞു  കുട്ടികളെ  പോലെ  കിടക്കുന്ന  അവനെ  കണ്ടതും  അവൾ  അറിയാതെ  ചിരിച്ചു....
ടേബിളിൽ ചായ  വെച്ച്  അവന്റെ  അടുത്ത്  ഇരുന്നു....
ഇമ  ചിമ്മാതെ  അവനെ  കുറേ  നേരം  നോക്കി  നിന്നും....
കൈകൾ  കൊണ്ട്  കണ്ണിന്റെ  മുകളിൽ  കിടക്കുന്ന  മുടികൾ  മാടി ഒതുക്കിയതും  അവൻ  കണ്ണ്  തുറന്നതും  ഒത്തായിരുന്നു.......


കൂടുതൽ കഥകൾക്ക് ഈ പേജ് ഫോളോ ചെയ്യൂ....
To Top