അഭിമന്യു, ഭാഗം :-2

Valappottukal Page



രചന: അല്ലി
കണ്ണ്  ചിമ്മി തുറന്നതും   ഗായു വിനെ  ആണ്  അഭി  കണ്ടത്. അവളെ  കണ്ടതും  ദേഷ്യം കൊണ്ട്  അവന്റെ  മുഖം  വലിഞ്ഞു  മുറുകി. ഇതേ സമയം  പേടിയോടെ  അവൾ  അവിടെ  നിന്നും  എഴുനേറ്റു....

നാശം .....എന്തുണ്ടാക്കാനാടി രാവിലെ  ഈ  തിരുമോന്തയുമായി  എന്റെ  മുന്നിൽ  വന്ന്  നിൽക്കുന്നത് ... അമർഷത്തോടെ  ബെഡിൽ  നിന്നും  എഴുന്നേറ്റ്  അവൻ  ചോദിച്ചതും  പേടിയോടെ  ഗായു  സാരിയിൽ  പിടി മുറുക്കി.....

അത്  ഞാൻ..... ചായ  തരാൻ  അമ്മ പറഞ്ഞു  അതാ.... ചായ ഗ്ലാസ്സ്  എടുത്ത്  കൊണ്ട്  അവൾ  പറഞ്ഞു....

അമ്മയോ.........????

അ... അത്... ഇന്നലെ  എന്നോട്  പറഞ്ഞില്ലേ  അഭി... അല്ല  അഭിയേട്ടന്റെ  ഭാര്യയാ  ഞാൻ എന്ന്... അപ്പോൾ ഇവിടുത്തെ  ആന്റി  എന്റെ  അമ്മയല്ലേ.........

അവളുടെ  ചോദ്യത്തിന്  അവന്  മറുപടിയില്ലായിരുന്നു......
ചായ  ഗ്ലാസ്സ്  ഒന്ന്  വായിൽ  മുട്ടിച്ചതിന്  ശേഷം  അവൻ  അത്  അവളുടെ  മുഖത്തേക്ക്  ഒഴിച്ചു........
പ്രതീക്ഷിക്കാതെ ആയത് കൊണ്ട്  അവൾ  ഒന്ന്  ഞെട്ടി..  മുഖം  കൈ  സാരി  തലപ്പ് കൊണ്ട്  തുടച്ച്  പേടിയോടെ  അവനെ  നോക്കി.....

ചുട്  പോലും  ഇല്ലാതെ  കൊണ്ട് വന്നേക്കുവാ അവൾ..... ഇറങ്ങി  പോടീ  എന്റെ  റൂമിൽ  നിന്ന്.......

പിന്നെ  അത് കേൾക്കേണ്ട താമസം  ഗായു ജീവനും  കൊണ്ടോടി.........

അടുക്കളയിൽ  എത്തിയതും  അമ്മയെ  പുറകിലൂടെ  കെട്ടിപ്പിടിച്ചു.....
ഒന്ന്  ഞെട്ടി  അമ്മ  നോക്കിയതും  കണ്ണീരോടെ നിൽക്കുന്ന  ഗായു വിനെ....

അയ്യേ  എന്റെ  മോൾ  കരയുവാ  കുറച്ച്  മുന്നേ  അമ്മ  എന്താ  എന്റെ  മോളോട്  പറഞ്ഞത് ?? മറന്നോ....

ഇല്ലെന്ന്  തലയാട്ടി....

അതാണ്...... അവൻ  ഇച്ചിരി  വാശിക്കാരൻ  ആണെന്നേയുള്ളൂ.... പിന്നെ  മോൾടെ  അനിയത്തിയേ  അവന്  അത്രയും  ഭ്രാന്തമായ  ഇഷ്ടം  ആയിരുന്നു... അത്  ഇല്ലാണ്ടായതിന്റ ദേഷ്യമാ... എല്ലാം  ശരിയാകും  കേട്ടോ.....

************************

അമ്മയുടെ  കൂടെ  ഗായു  ഭക്ഷണo  ഉണ്ടാക്കാൻ  കൂടെ  നിന്നും....ടേബിളിൽ  എല്ലാം  നിരത്തി വെച്ചപ്പോൾ  അഭി  ഫ്രഷ് ആയി റൂമിൽ  നിന്നും  വന്നു...
അച്ഛനും  അവനും  അമ്മയും  കഴിക്കാനായി  ഇരുന്നു...
അബദ്ധത്തിൽ  പോലും  അവൾ  അവനെ  നോക്കിയതേ യില്ല....

മോൾ  ഇരിക്ക്  ഇവിടെ എല്ലാരും  ഒരുമിച്ച്  ഇരുന്നാ  കഴിക്കാ..... അച്ഛൻ  പറഞ്ഞപ്പോൾ  അവൾ  ഒന്ന്  ചിരിച്ച് അഭിയുടെ  അടുത്ത്  ഇരിക്കാനായി  പോയ്‌...

അതിന്റെ  ആവിശ്യം  ഇല്ല.....അവൾ  പിന്നെ  കഴിച്ചോളും....... അഭി  അമർഷത്തോടെ  പറഞ്ഞതും  പാവം  പെണ്ണ്  മാറി  നിന്നും...

അഭി ............ അച്ഛൻ  ഗൗരവത്തിൽ  വിളിച്ചതും  അവൻ  ദേഷ്യത്തിൽ  ഒന്ന്  നോക്കിയിട്ട്  കഴിക്കാൻ  ആരംഭിച്ചു....

മോൾ  ഇരിക്ക്..... അമ്മ  അവളെ  അവന്റെ  അടുത്ത്  പിടിച്ചിരുത്തി......
ഓരോ  ദോശ മുറിയും  വായിൽ വെയ്ക്കുബോൾ  ഇടം  കണ്ണിട്ട് ഗായു  അഭിയേ  നോക്കും . പക്ഷെ അവൻ  അവളെ  നോക്കാനെ  പോയില്ല. അ  ഒരു  ആശ്വാസത്തിൽ  അവൾ  കഴിക്കാൻ  തുടങ്ങിയതും  കാലിൽ ആരുടെയോ  കാല് അമരുന്നത്  അവൾ  അറിഞ്ഞു.....അവൾ  വേദനയോടെ  താഴെ  നോക്കി....
അഭി  അവന്റെ  ചെരുപ്പ്  (വീടിന്റെ  അകത്ത്  ചെരുപ്പ്  യൂസ്  ചെയ്യുന്നവർ  ഇണ്ട് )കൊണ്ട്  അവളുടെ  കാലിൽ  അമർത്തി  ഞെരുടുകയാണ്.... വേദന സഹിക്കാൻ  വയ്യാതെ  അവൾ  കാല്  പിൻ വലിക്കാൻ  നോക്കുന്നുണ്ടെങ്കിലും അവൻ  അതിന്  അനുവദിക്കാതെ  കാലിൽ  ചെരുപ്പുകൾ  അമർത്തിക്കൊണ്ടിരുന്നു.....
ദയനിയ  മായി  അവൾ  അവനെ നോക്കിയതും  അ  മുഖത്ത്  യാതൊരു  ഭാവവും  ഇല്ലായിരുന്നു....
വേദന  കൊണ്ട്  കണ്ണുകൾ നിറഞ്ഞു.....

എന്താ  മോളെ  കണ്ണ്  നിറഞ്ഞ് ഇരിക്കുന്നത്..... കഴിക്കുന്നില്ലലോ...... അച്ഛന്റെ ചോദ്യം  കേട്ടതും  അഭി  അവളിൽ  നിന്നും  കാല് മാറ്റി.......
അപ്പോൾ  തന്നെ  അവൾ  മുഖം  താഴ്ത്തി  കാലിലോട്ട് നോക്കി...തൊലിയെല്ലാം  പോയ്‌  ചോര  പൊടിഞ്ഞിരിക്കുന്നു....

മോളെ.....അമ്മയുടെ  വിളിയിൽ  അവൾ  ഞെട്ടി  അവരെ  നോക്കി....

ഒ... ഒന്നുമില്ല  അമ്മേ  കറിക്ക് എരി അതാ.... അവൾ  ഒരുവിധം പറഞ്ഞൊപ്പിച്ചു..

എന്നാ  മോൾ  അത്  മാറ്റി  വേറെ  കഴിക്ക്... ഉഷേ  മോൾക്ക്  വേറെ  എടുത്ത്  കൊടുക്ക്....

വേണ്ട  അച്ഛാ ... എനിക്ക് മതി.... അതും  പറഞ്ഞ്  അവൾ  അവിടെ  നിന്നും  എഴുനേറ്റു...
അപ്പോഴും  അവൻ  കഴിക്കുക തന്നെയായിരുന്നു....

അഭി............. ദേഷ്യത്തിൽ  അച്ഛൻ  വിളിച്ചതും  അവൻ  ഞെട്ടി  അവരെ  നോക്കി

അ  കൊച്ചിനെ  ദ്രോഹിക്കരുത്  പറഞ്ഞേക്കാം...

What... ഞാൻ  എന്ത്  ചെയ്‌തെന്ന  അച്ഛാ  പറയുന്നത്....

നീ  ചെയ്തത്  ഞാൻ  കണ്ടടാ  അതുകൊണ്ടാ  അവളെ  ഞാൻ  വിളിച്ചത്......

അത്  കേട്ടതും  അവന്റെ  മുഖം  താഴ്ന്നു.....

നോക്ക്  അഭി...ഗൗരി  ചെയ്തതിന്  ഗായത്രി യോട്  നീ  പക പോക്കരുത്.... പാവം  കുട്ടിയാണ്  അവൾ....

ഇന്ഫ്  അച്ഛാ.... അവൻ  ദേഷ്യത്തോടെ  അവിടെ  നിന്നും  എഴുന്നേറ്റു....അമ്മ  ഞെട്ടി  അവനെ  നോക്കി....

നിങ്ങൾക്ക്  അവളുടെ  കാര്യം  ഓർത്താണ്  വിഷമം. എന്റെ  വിഷമം എന്റെ  അവസ്ഥ ഒന്നും  നിങ്ങളുടെ കണ്ണിൽ  പെടില്ല.........

അങ്ങനെ  അല്ല  മോനെ......

മതി അച്ഛാ..... അവളുടെ  തന്ത  ചെയ്ത  തെറ്റ്  ക്ഷമിച്ച് ഞാൻ  ചെന്നതല്ലേ  എന്നിട്ട്  അവർ  എന്താ  ചെയ്തേ  .. സകല  സ്വപ്നവും  കണ്ട് മണ്ഡപത്തിൽ  പെണ്ണിനെ  കാത്ത്  നിന്ന്  വെറും  കോമാളിയാക്കി......

ഇങ്ങനെയൊക്കെ  ചെയ്തവരെ  ഞാൻ  വെറുതെ  വിടണം  എന്നാണോ????

അഭി  ഗായത്രി നിന്റെ  ഭാര്യയല്ലേ... അ  കുട്ടി  എന്താ  നിന്നോട്  ചെയ്തത്.....

ഗൗരി  എന്ന്  പറയുന്ന  #₹-₹*%**മോൾടെ  കൂടപ്പിറപ്പ്  ആയതാണ്  അവൾ  ചെയ്ത  തെറ്റ്... തിരുത്താൻ  പറ്റുവോ  അത്.. അങ്ങനെ ആണെങ്കിൽ  അവളെ  ഞാൻ  സ്നേഹിക്കാം.... എന്റെ  ഭാര്യയായി  കാണാം.... പറ്റുവോ ???

അതിന്  അവർക്ക്  മറുപടിയില്ലായിരുന്നു....

പറ്റില്ലല്ലോ ?? എന്നാൽ  പിന്നെ  എന്റെ  ഭാഗത്ത്  നിന്ന്  നിങ്ങൾ ഒന്നും  പ്രതീക്ഷിക്കരുത്......

അത്രയും  പറഞ്ഞ് അവൻ അവിടെ  നിന്നും  പോയ്‌.....

അച്ഛനും  അമ്മയും  ദയനിയമായി  പരസ്പരം നോക്കി...

മാറി  നിന്ന് സാരി  തലപ്പ്  കൊണ്ട്  കരച്ചലിനെ അടക്കി  പിടിക്കുകയായിരുന്നു ഗായു.....

***********************-*********

സുഖം  ആണോ  മോളെ........ മറുതലയ്ക്കൽ നിന്നും ഉള്ള അച്ഛന്റ്റെ  ചോദ്യം  മനസ്സിൽ  കൊത്തി വലിക്കുന്ന  പോലെ  അവൾക്ക്  തോന്നി....

ഹ  അച്ഛാ  സുഖം  ആണ്......

കള്ളം  പറയുവാനോ  കുട്ടി......

ഇല്ല  അച്ഛാ  സത്യം.... എനിക്ക്  സുഖാ . അച്ഛൻ ആരോഗ്യം ഒക്കെ  നോക്കുന്നല്ലോ  അല്ലേ.....

എന്റെ  മോൾ  പോയപ്പോൾ  അച്ഛന്  മടിയാ  മരുന്നൊക്കെ  കഴിക്കാൻ... പക്ഷെ  ഇപ്പൊ  ജീവിക്കാൻ  ഒരു  കൊതി  എന്റെ  മോൾടെ  മക്കളെ  കൂടി  ഒന്ന്  കണ്ടിട്ട്  മരിക്കാനാ  ഈ വയസ്സന് ആഗ്രഹം.......

അത്  കേട്ടതും  അവളുടെ  കണ്ണിൽ  നിന്നും  കണ്ണീർ  പൊടിഞ്ഞു......

മോളെ........

എന്താ  അച്ഛാ.......

വിരുന്തിന്  വരുവോ  മോൻ.......

വേണ്ട  അച്ഛാ .... അതൊക്കെ  എന്തിനാ  ശരിക്കും ദാനം കിട്ടിയ  ജീവിതം  അല്ലേ  എന്റെ..... എല്ലാം  ഒന്ന്  ശരിയാകട്ടെ... എന്നിട്ട്  ഞാനും  അഭിയേട്ടനും  അച്ഛനെ  കാണാൻ  വരാം പോരെ.....

ഹ്മ്മ്.. മതി.......... എല്ലാം  വേഗം  ശരിയാകട്ടെ..........

ഹ  അച്ഛാ........

അത്രയും  പറഞ്ഞ്  തിരിഞ്ഞതും  കയ്യും  കെട്ടി  തന്നെ  നോക്കി  നില്ക്കുന്ന അഭിയേ  കണ്ട്  അവൾ  പേടിയോടെ  ഫോൺ  വെച്ചു......
അവൻ  ദേഷ്യത്തിൽ  അവളുടെ  അടുത്തേക്ക്  വന്ന്  വലിച്ച്  ഭിത്തിയോട്  ചേർത്ത്  നിർത്തി.....

എന്ത്  കൈ വിഷo ആടി ഇവിടെ  ഉള്ളവർക്ക്  നീ  കലക്കി കൊടുത്തത് ഏഹ്?????

ഞാ... ഞാൻ.... ഒന്നും  ചെയ്തില്ല.... വിട്  എനിക്ക്  വേദനിക്കുന്നു... അവന്റെ  കൈകൾ  അവളിൽ  നിന്നും  തട്ടി  മാറ്റിക്കൊണ്ട്  അവൾ  പറഞ്ഞതും അവൻ  ഒന്നുംകൂടി  അവളെ പിടിച്ചു....

ദേ നിന്റെ  വേഷം കെട്ടലും ഈ  കണ്ണിരുകൊണ്ടും ഒന്നും  ഞാൻ  വീഴില്ല.... അങ്ങനെ  വല്ല  വിചാരം  ഉണ്ടെങ്കിൽ  പൊന്ന് മോളെ  നീ  അനുഭവിക്കും.....

പ്ലീസ്  അഭിയേട്ടാ  ഞാൻ  ഒന്നിനും  വരില്ല.. എന്നെ  ദേഹ ഉപദ്രവം ചെയ്യാതെ  ഇരുന്നാൽ  മതി... പ്ലീസ്........ കരഞ്ഞു  കൊണ്ട്  അത്രയും പറഞ്ഞതും  അവൻ  അവളെ  തെള്ളി  മാറ്റി  റൂമിൽ  നിന്നും  പോയ്‌.....
അപ്പോഴും  കണ്ണീർ  ഒഴുകുകയായിരുന്നു  അവളുടെ......

"നിന്നെ  വരയ്ക്കാൻ
ദുഃഖമല്ലാതെ  ഒരു തൂലികയില്ല
രക്ത മല്ലാതെ  ഒരു  ചമയമില്ല
എനിക്കൊരു മുറിഞ്ഞ ഹൃദയമുണ്ട് 
അതാണെന്റെ ആനന്ദo"
                      ( മാധവിക്കുട്ടി  )

-**************************

പിന്നീടുള്ള  ദിവസങ്ങളിൽ  വേദനകൾ  ആയിരുന്നു  അഭി  അവൾക്ക്  സമ്മാനിച്ചത്.... അച്ഛന്റ്റെ യും  അമ്മയുടെയും  മുന്നിൽ  ഒന്നും  ചെയ്യില്ലെന്നലിലും  ഒളിഞ്ഞു  റൂമിൽ  വെച്ചു  അവളെ  ഉപദ്രവിക്കുകയും  കുത്തു വാക്കുകൾ  കൊണ്ട്  വേദനിപ്പിക്കുകയും  ചെയ്യും....
എന്നിട്ടും അച്ഛന്റെ യൂ അമ്മയുടെയും  അടുത്ത്  ഒന്നും  തന്നെ  അവൾ  പറഞ്ഞില്ല......
എങ്കിലും  അവരുടെ സമാധാനത്തോടെ  യുള്ള  വാക്കുകൾ  അവൾക്ക്  ഒരു  ആശ്വാസമായിരുന്നു...
ഇതിന്റെ  ഇടയിൽ   അവൻ  അറിയാതെ  വീട്ടിൽ  പോയ്‌  അച്ഛനെ  കാണുകയും  ചെയ്തു...
തന്റെ  മുഖം  കണ്ടാൽ  അച്ഛന്  എല്ലാം  മനസ്സിലാകും  അതുകൊണ്ട്  തന്നെ  നന്നായി  അഭിനയിക്കേണ്ടി  അവൾക്ക്  വന്നു.........
*************************

അഭി   എന്നും വരുന്ന  നേരത്ത്  കാണാതെ  ഇരുന്നപ്പോൾ അവൾ  ഒന്ന്  പേടിച്ചു.. അച്ഛനോടും  അമ്മയോടും  കിടന്നോളാൻ  പറഞ്ഞ്  അവൾ  അവന് വേണ്ടി കാത്തിരുന്നു 
മഴയും  കൂടി  ആയപ്പോൾ  അവൾക്ക്  പേടിതോന്നി....
വണ്ടി യുടെ  ശബ്ദം  കേട്ടതും  ഓടി  ചെന്ന്  കതക്  തുറന്നു...
മുന്നിൽ  മഴ യിൽ  കുളിച്ച്  നാലുകാലിൽ  നിൽക്കുന്ന  അഭിയേ  കണ്ടതും  അവൾക്ക്  പേടി  തോന്നി....
അവളെ  ഒന്ന്  നോക്കി  തെള്ളി  മാറ്റി  അവൻ  റൂമിലേക്ക്  പോയ്‌....
ഗായു  പേടിയോടെ  ഡോർ അടച്ച്  അവന്റെ  പുറകെ  പോയ്‌....
വീഴാനായി  പോകുമ്പോൾ  അവൻ  പിടിക്കാൻ  പോകുo.. എന്നാൽ  അവളെ  വക വെയ്ക്കാതെ  അവൻ  മുന്നോട്ട്  നടന്നു... റൂമിൽ  എത്തി  അവൻ  ക്ഷിണത്തോടെ  ബെഡിൽ  ഇരുന്ന്  എന്തൊക്കെയോ  പുലമ്പുന്നുണ്ടായിരുന്നു...
ഗായു  പേടിയോടെ  ഡോർ  അടച്ച്  അവന്റെ  അടുത്തേക്ക്  ചെന്നു...
താഴെ ഇരുന്ന്  അവന്റെ  ശുസ്സ്  അഴിച്ചു  മാറ്റി...

മ... മാറടി........ അവൻ  അവളെ  തെള്ളി ക്കൊണ്ട്  പറഞ്ഞു.....
എന്നാൽ  അതിനെ  വകവെയ്ക്കാതെ ഗായു  അവന്റെഷുസ്സ്  അഴിച്ച്  തോർത്ത്  കൊണ്ട്  തല  തുടച്ചു  കൊടുത്തു.....
ബോധം  ഇല്ലാതെ അവൻ അങ്ങനെ  ഇരുന്ന്  കൊടുത്തു...
അവന്റെ  കണ്ണുകൾ  തെന്നി മാറി  കിടക്കുന്ന  അവളുടെ  അണിവയറിലേക്ക്  ആയി.....
ഗായു അതൊന്നും  ശ്രദ്ധിക്കാതെ  തല തൂവർത്തിക്കൊണ്ടിരുന്നു...
എന്നാൽ  അഭിയുടെ  കണ്ണുകൾ  അവളുടെ  പൊക്കി ചുഴിക്ക്  ചുറ്റും  ആയിരുന്നു... അത്  കാണുന്തോരും  അവനിൽ  പേരറിയാത്ത  വികാരം  ഉടലെടുത്തു... അവന്റെ  കൈകൾ  അവളുടെ  വയറ്റിൽ  പിടുത്തം  ഇട്ടതുo  ഗായൂ  പൊള്ളി  പിടഞ്ഞു അവനിൽ  നിന്നും  മാറി.... എന്നാൽ  അതേ  ശക്തിയിൽ  അവളെ  തന്റെ  ദേഹത്തോട്  വലിച്ചിട്ട് കൊണ്ട്  അവൻ  ബെഡിലേക്ക്  മറിഞ്ഞു....
അവൾ  പേടിയോടെ  അവനിൽ  നിന്നും  കുതറിമാറാൻ  നോക്കിയെങ്കിലും  അവന്റെ ശക്തിയിൽ  അവൾക്ക്  ഒന്നും  ചെയ്യാൻ  പറ്റിയില്ല...
മദ്യത്തിന്റെ  ലഹരിയിൽ  ഭ്രാന്ത് പിടിച്ച്  അവൻ  അവളിൽ  ആഴ്ന്നിറങ്ങബോൾ  അവൾ  പറയുന്നുണ്ടായിരുന്നു  ഒന്നും  ചെയ്യല്ലേ  അഭിയേട്ടായെന്ന്....
അവസാനം തളര്ന്ന്  അവളുടെ  നഗ്നമായ  നെഞ്ചിൽ  ഒട്ടി അവൻ  കിടക്കുമ്പോൾ  വേദനയോടെ  അവൾ  കരയുകയായിരുന്നു....
ആർത്ത്‌ പെയ്യുന്ന  മഴയിൽ  അവളുടെ  കരച്ചിൽ  ആരും  കേട്ടില്ല....

****************
രാവിലെ  തലയ്ക്കു  നല്ല വേദനതോന്നി അവൻ  കണ്ണുകൾ  തുറന്നത്......മെല്ലെ  എഴുന്നേറ്റ്  ഒന്ന്  ഇരുന്നപ്പോൾ  ആണ്  അവന്റെ  അവസ്ഥയൊന്നു നോക്കിയത്.. പെട്ടെന്ന്  ശരീരത്തെ  പുതപ്പ്  കൊണ്ട്  മറച്ച്  അവൻ  ചുറ്റും  നോക്കി...
ബെഡിൽ  അവിടെ  ഇവിടെയായി കിടക്കുന്ന  രക്തതുള്ളികൾ   കാൺകേ അവന്  ഇന്നലെ നടന്നത്  ഓർമകളിൽ  തെളിഞ്ഞു...
റൂമിൽ  കണ്ണോടിച്ചതും  ഒരു  മൂലയിൽ  പേടിയോടെ ഷിറ്റ്  കൊണ്ട്  ദേഹം മറച്ച്  ഇരിക്കുന്ന  ഗായു വിനെ കണ്ടതും  അവൻ  ഞെട്ടി.......
പക്ഷെ  ക്ഷണ നേരം  കൊണ്ട്  അത്  മാറി  അവൻ  എഴുന്നേറ്റ്  മേശ  തുറന്ന്  അതിൽ  നിന്നും  ചെക്ക്  എടുത്ത്  അവളുടെ  അടുത്തേക്ക്  ചെന്നു....
അവന്റെ സാമിപ്യം  അറിഞ്ഞതും  തല ഉയർത്തി  അവൾ  അവനെ  നോക്കി.... എന്തോ  അ  കണ്ണുകളെ  അവന് നേരിടാൻ  പറ്റുന്നില്ലായിരുന്നു.....
അവളുടെ  കൂടെ  ഇരുന്ന്  അവൻ അവൾക്ക്  നേരെ  ചെക്ക്  നീട്ടി....
അവൾ  സംശയത്തോടെ  അവനെ  നോക്കി....

ഇന്നലെ ഞാൻ  അറിയാതെ  ഒന്നും  മനപ്പൂർവം  അല്ല.....അറിയാം  ചെയ്തത്  തെറ്റ്  ആയി പോയെന്ന്..... I 'm സോറി.... ഇത്  നീ  പിടിക്ക്... ബ്ലാങ്ക് ചെക്ക്  ആണ്  നിനക്ക്  എത്ര  എമൗണ്ട്  വേണോ  അത്രയും  എഴുതിയെടുക്കാം.....

ഞെട്ടി  തരിച്ച്  അവൾ ഇരുന്നു. ബോധം  ഇല്ലാതെ  ചെയ്തത്  ആണെന്ന്  അറിയാം . അതുകൊണ്ട്  തന്നെ  താൻ  ക്ഷമിച്ചേനെ. പക്ഷെ...

അവൾ  ദേഷ്യം  കൊണ്ട്  അവന്റെ  കവിളിൽ  ആഞ്ഞടിച്ചു..... പ്രതീക്ഷിക്കാതെ  ആയതിനാൽ  അഭി  കൈ  കവിളിൽ  വെച്ചു.....
ഇന്നേവരെ  അവളെ  ഇങ്ങനെ  ഒരു  ഭാവത്തിൽ  അവൻ  കണ്ടിട്ടില്ല.....
 ഇരു കവിളിലും  അവൾ  ദേഷ്യം  മാറാതെമാറി  മാറി  അടിച്ചു.....


കൂടുതൽ കഥകൾക്ക് ഈ പേജ് ഫോളോ ചെയ്യൂ....
To Top