രചന: അല്ലി
ഒരു പെണ്ണിനോടും ചെയ്യാൻ പാടില്ലാത്ത തെറ്റാ നീ ചെയ്തത്.. എന്നിട്ടും ഞാൻ നിന്നോട് ക്ഷമിച്ചേനെ.പക്ഷെ എപ്പോഴാണോ നീ എനിക്ക് വില യിട്ടത് ആ നിമിഷം മുതൽ വെറുത്ത് പോയ് നിന്നെ.....
വേശ്യാലയത്തിൽ കഴിയുന്ന പെണ്ണിന്റ വില പോലും നീ എനിക്ക് തന്നില്ല......
കണ്ണിരോടെ എന്നാൽ അത്രയും വെറുപ്പോടെ ദേഷ്യത്തോടെയുള്ള അവളുടെ വാക്കുകൾ അവന്റെ തല താഴ്ത്തി ......
നേരത്തെ നീ പറഞ്ഞില്ലേ അറിയാതെ ചെയ്തതാണെന്ന്. നിന്റെ അമ്മയോട് നീ നിന്റെ കാമം തീർക്കുമായിരുന്നോ.......
ഗായത്രി.......... അലറിക്കൊണ്ട് അവളുടെ കവിളിൽ അവൻ കുത്തി പ്പിടിച്ചു . എന്നാൽ അതേ വേഗത്തിൽ അവൾ ആ കൈ തട്ടി മാറ്റി.....
എന്താ നിനക്ക് പൊള്ളിയോ......
മദ്യ ത്തിന്റെ ലഹരി നിന്നെ ഭ്രാന്തൻ ആക്കിയപ്പോൾ .... എനിക്ക് സഹിക്കാൻ പറ്റാത്ത വേദന തന്നപ്പോൾ . എന്റെ ശരീരത്തിൽ നിന്റെ നഖവും പല്ലുകളും ആഴ്ന്ന് ഇറങ്ങിയപ്പോൾ ....അലറി കരയാൻ പോലും എനിക്ക് പറ്റിയില്ല... എന്നിട്ടും ഞാൻ മനസ്സിനെ സ്വയം പറഞ്ഞു പഠിപ്പിച്ചതായിരുന്നു..
എന്റെ ഭർത്താവ് ഞാൻ പ്രണയിക്കുന്ന മനുഷ്യൻ.... എനിക്ക് ക്ഷമിക്കാൻ പറ്റു,...
പക്ഷെ നീ എന്റെ ശരീരത്തിന് വില പറഞ്ഞപ്പോൾ എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നി. നിന്നെ പോലെ ഒരുത്തനെ ആണല്ലോ ഞാൻ ഇത്രയും നാൾ മനസ്സിൽ കൊണ്ട് നടന്നത്.....
ബലം കൊണ്ടാണെങ്കിലും നിനക്ക് വിധയമായി കിടന്ന് തന്നത്.....
പുകയുവാ എന്റെ മനസ്സ്........
ഈ ഗായത്രിയേ സ്നേഹം കൊണ്ടേ തോൽപ്പിക്കാൻ പറ്റു..... ഓർത്തോ നീ.... അവൾ ഉറച്ച ശബ്ദത്തോടെ അത്രയും പറഞ്ഞ് നിലത്ത് നിന്നും എഴുനേറ്റു...
ഗായത്രി......... ഞാൻ പറയുന്നത് കേൾക്ക്... അവളുടെ കൈകളിൽ പിടിച്ചു കൊണ്ട് അവൻ പറഞ്ഞതും അവൾ അവന്റെ കൈ വെറുപ്പോടെ തട്ടി മാറ്റി....
ഇനി എന്റെ ദേഹത്ത് തൊടാൻ വന്നാൽ????നിനക്ക് പൈസ കൊടുത്ത് ഭോഗിക്കാൻ നാട്ടിൽ വേശ്യകൾ ഉണ്ട്... അവിടെ പോയ് നീ നിന്റെ കാമം തീർക്ക്.. ഞാൻ ഇവിടെ തന്നെ കാണും... എങ്ങോട്ടും ഒളിച്ചോടി പോകില്ല...
അത്രയും പറഞ്ഞ് അവൾ ബാത്റൂമിലേക്ക് ഓടി.......
ഒരുതരം മരവിപ്പോടെ അവൻ അങ്ങനെ നിന്നും.....
പണം... പണം... പണം........
നിന്റെ തലയ്ക്കു ചുറ്റും പണം മാത്രം ആണ് അഭി....
വാശി കൊണ്ടും പക കൊണ്ടും നീ നേടിയത് വെറും പുജ്യം മാത്രം ആണ്.....
തെരുവിൽ അലഞ്ഞു നടക്കുന്ന കൊതിച്ചിപട്ടിയുടെ വില പോലും ഇല്ലാത്ത വെറുo പുഴു ആണ് നീ.......
അവന്റെ മനസ്സ് അവനോടായി പറഞ്ഞു....
********************************
ബാത്റൂമിൽ കേറി ഷവറിന്റെ അടിയിൽ നഗ്നമായി അവൾ നിന്നും... ദേഹത്തിൽ വീഴുന്ന വെള്ള തുള്ളികൾ നീറ്റൽ ഉണ്ടാക്കുന്നുണ്ടായിരുന്നു...
പക്ഷെ അവളുടെ മനസ്സിലെ വൃണം നീറി അഴുകാൻ പാകത്തിൽ ആയിരുന്നു...,
കരച്ചിൽ വെളിയിൽ വരാതെ വാ പൊത്തി അവൾ കരഞ്ഞു.....
പിന്നീട് എന്തോ ഓർത്ത പോലെ മനസ്സിൽ ഉറപ്പിച്ച് അവൾ നിന്നും...
***********************************
ആ ദിവസം ഒരു തുടക്കം ആയിരുന്നു. പുതിയ ഒരു ഗായത്രിയിലേക്കും പുതിയ ഒരു അഭിമന്യു വിലേക്കുമുള്ള ചുവട് വെയിപ്പ്.....അവൾ വീണ്ടും പഠിക്കാൻ തീരുമാനിച്ചു.. സ്വന്തമായി താല്പര്യങ്ങളും സ്വപ്നങ്ങളും കാണാൻ പഠിച്ചു.. അതിനു കൂട്ടായി അച്ഛനും അമ്മയും....
അഭി യേ അവൾ പാടെ അവഗണിച്ചു...
നോക്കുക പോലും ചെയ്യാതെ അഥവാ ഒന്ന് നോക്കിയാൽ തന്നെ ആ നോട്ടത്തിൽ പുച്ഛം മാത്രം ആയിരുന്നു....
അവന്റെ കാര്യങ്ങളിൽ ഒന്നും തന്നെ അവൾ ഇടപെട്ടില്ല...
മനസ്സിൽ താൻ വിചാരിച്ച താൻ അഭിമന്യു വിന് കരുതി വെച്ച ഒരു ശിക്ഷ യൊണ്ട്....അത് വരെ താൻ ഇവിടെ നിന്നെ പറ്റു......... അവനെ കാണുന്ന ഓരോ നിമിഷവും അവൾ മനസ്സിൽ പറഞ്ഞു കൊണ്ട് ഇരുന്നു....
ഇതേ ദിവസങ്ങളിൽ അഭി യുടെ മനസ്സിൽ കുറ്റബോധം കൊണ്ട് നിറയുകയായിരുന്നു.... ഗൗരി ചെയ്ത തെറ്റിന് ഗായത്രിയോട് ചെയ്ത ക്രൂരത അവന്റെ ഉള്ളിൽ അലിവ് ഉണ്ടാക്കി....
*വൈകി വരുന്ന തിരിച്ചറിവുകൾക്ക്
ഒരുപാട് വേദനകൾ കൊടുക്കേണ്ടി വരും.....*
എപ്പോഴോ അവന്റെ ഉള്ളിൽ പ്രണയം ഉണ്ടായി തുടങ്ങി...
കഷ്ട്ടം തെറ്റിൽ നിന്നും പ്രണയം ഉടലെടുത്തെന്നോ...
ഇത് വെറും സഹതാപം കൊണ്ടുള്ള പ്രണയം ആണ്.........
അല്ല തിരിച്ചറിയാൻ ഒരുപാട് വൈകി മനപ്പൂർവം അല്ലെങ്കിലും ഒരു പെണ്ണിനോടും ചെയ്യാൻ പാടില്ലാത്ത തെറ്റാ താൻ ചെയ്ത്.
തെറ്റുകൾ തിരുത്തി ...തനിക് ഒരു അവസരം തന്നുകൂടെ....????
അർഹിക്കാത്തതാനെന്നു അറിഞ്ഞിട്ട് കൂടി അഭി അവളോട് അടുക്കാൻ നോക്കി എങ്കിലും അവൾ അവനെ പാടെ അകറ്റി.....നിവൃത്തികേട് കൊണ്ട് മാത്രം ഒരു റൂമിൽ കിടക്കുക മാത്രം....
അവൾ ഉറക്കം ആകുമ്പോൾ അവൻ അവളുടെ കാലിൽ പിടിച്ചു കരഞ്ഞിട്ടുണ്ട്...
അവൾക്ക് പഠിക്കാൻ വേണ്ടി അഡ്മിൻ ശരിയാക്കി കൊടുത്തതും അഭിയാണ്....
അവൾക്ക് വേണ്ടത് എല്ലാം അവൾ പോലും അറിയാതെ അവൻ നൽകിയിട്ടുണ്ട്.
അവളുടെ അച്ഛന് വേണ്ടെന്ന കാര്യങ്ങൾ എല്ലാം അവൻ ചെയ്തു കൊടുക്കുന്നുണ്ട്...
പക്ഷെ ഇതൊന്നും അവൻ ചെയ്ത തെറ്റിന് പരിഹാരമാകില്ല....അതാണ് സത്യം.
**************************
ഒരു ദിവസം ഓഫീസിൽ നിന്നും വീട്ടിലേക്ക് വന്നപ്പോൾ ആണ് അമ്മ ഓടി വന്ന് അവനെ ഇറുക്കെ പുണർന്നത്. കാര്യം അറിയാതെ അവൻ അങ്ങനെ നിന്നും.... അമ്മയോട് ചോദിച്ചിട്ട് അവർ കരയുക അല്ലാതെ ഒന്നും തന്നെ പറഞ്ഞില്ല... അച്ഛനെ നോക്കിയപ്പോൾ ആ മുഖവും സന്തോഷം കൊണ്ട് പ്രകാശിച്ച് നിൽക്കുന്നു.....
നീ ഒരു അച്ഛൻ ആകാൻ പോകുന്നു മോനെ എന്ന് അവന്റെ കാതിൽ അമ്മ പറഞ്ഞപ്പോൾ ഒരു നിമിഷം ഹൃദയം നിലച്ച് പോകുന്നത് പോലെ അവന് തോന്നി.....
സന്തോഷം കൊണ്ട് അവന്റെ കണ്ണുകൾ നിറഞ്ഞു...
അവന്റെ ഉള്ളിൽ അച്ഛൻ എന്ന വികാരം കുമിഞ്ഞു കൂടി..
അമ്മയെ കെട്ടിപ്പിടിച്ച് കവിളിൽ ഉമ്മ കൊടുത്ത് അവൻ റൂമിലേക്ക് ഓടി....
*****************†********
ഒരു കൈ വയറ്റിൽ പിടിച്ചു കൊണ്ട് ജന്നലിലൂടെ ആകാശo നോക്കി നിൽക്കുകയായിരുന്നു ഗായു....
അവളുടെ കണ്ണുകൾ നിറഞ്ഞു.....
നീയാണ് എന്റെ ശക്തി ....
നിനക്ക് വേണ്ടിയാ അമ്മ കാത്തിരുന്നത്....
അവൾ വയറ്റിൽ നോക്കി പറഞ്ഞു.....
ഡോർ തുറക്കുന്ന ശബ്ദം കേട്ടതും അവൾ നോട്ടം അവിടെക്കായി.....
അവിടെ നിൽക്കുന്ന അഭി യേ കണ്ടതും അവൾക്ക് കുമിഞ്ഞു കൂടി....
എന്നാൽ ഇതേ സമയം അവളെ വാരി പുണരാൻ വേണ്ടി അവൻ അവളുടെ അടുത്തേക്ക് നടന്നതും അവൾ ഒരു കൈ കൊണ്ട് നിൽക്കാൻ അവനോട് ആഗ്യം കാണിച്ചു...
അത്രയും നേരം സന്തോഷം കൊണ്ട് നിറഞ്ഞ അവന്റെ മുഖം ആ നിമിഷം കൊണ്ട് മാറി...
എന്താ ഇങ്ങോട്ട് വന്നത് ഈ കുഞ്ഞിനെ വേണ്ടെന്ന് പറയാൻ ആണോ ??? മൂർച്ച യുള്ള അവളുടെ വാക്കുകൾ കേട്ട് അവൻ പതറി.....
ഗായത്രി നീ എന്തൊക്കെയാ പറയുന്നത് ?? ഞാൻ.....
വേണ്ടാ എനിക്ക് ഒന്നും കേൾക്കണ്ടാ... പണം കൊണ്ട് നിങ്ങൾ വില യിട്ട എനിക്ക് നിങ്ങൾ നൽകിയ ഒരു രാത്രിയുടെ കുപ്പ യായിട്ടേ ഈ കുഞ്ഞിനെ നിങ്ങൾ കാണു യെന്ന് എനിക്ക് നന്നായി അറിയാം.......
അല്ല..അങ്ങനെ.....എന്റെ കുഞ്ഞല്ലേ ... ഞാൻ....
മതി....ഇനി ഞാൻ ചാത്തിട്ടായാലും ഈ കുഞ്ഞ് ഭൂമിയിൽ പിറക്കും.... നിങ്ങളുടെ മുന്നിൽ വളരുകയും ചെയ്യും...... ഒരു അവകാശവും നിങ്ങൾക്ക് കാണില്ല..... ഒന്നും......... പ്രസവിക്കുന്നത് വരെ ഞാൻ ഇവിടെ തന്നെ കാണും.... എന്റെ കുഞ്ഞ് വെളിയിൽ വന്നാൽ നിങ്ങൾക്ക് അതിനെ തൊടാൻ പോലും ഞാൻ സമ്മതിക്കില്ല.........
കുഞ്ഞിനെ തൊടാതെ കാണാതെ കൊഞ്ചിക്കാതെ നിങ്ങൾ നീറണം ... അതാ എന്റെ ശരീരത്തിന് വില പറഞ്ഞ നിങ്ങൾക്ക് ഞാൻ തരുന്ന ശിക്ഷ............
അത്രയും പറഞ്ഞ് അവനെ നോക്കാതെ അവൾ അവിടെ നിന്നും പോയ്......
അഭി തളര്ന്ന് ബെഡിൽ ഇരുന്നു....
"കാത്തിരുന്ന വസന്തം വരാതിരുന്നാൽ
പിന്നെ പൂക്കുന്നതെല്ലാം വേനലാണ്.... "
( കടപ്പാട് )
************************-*-*-*****-
പിന്നീട് ഗായു അമ്മേടെ കൂടെ കിടക്കാൻ തുടങ്ങി... അത് തന്നെയാണ് അവൾ അവന് നൽകുന്ന ആദ്യ ശിക്ഷ... ഗർഭിണി ആയത് കൊണ്ട് തന്നെ എല്ലാരും അതിൽ ശരിവെച്ചു...
അവൾക്ക് വേണ്ടത് എല്ലാം അവൻ അച്ഛന്റ്റെ കയിൽ മേടിച്ച് നൽകി....
മറഞ്ഞിരുന്ന് അവൾ അറിയാതെ വീർത്ത വയറിൽ അവൻ നോക്കി നിൽക്കുo... അതെല്ലാം അവൾ കാണുന്നുമ്പോൾ ചുണ്ടിൽ ഒരു വിജയ ചിരി ആയിരുന്നു....
അച്ഛന്റ്റെ അവകാശത്തേ നിഷേധിക്കുന്നോ ???
നല്ല ഭർത്താവ് ആകാൻ പറ്റാത്ത ആൾ എങനെ നാല്ല അച്ഛൻ ആകും...
ഓരോ മാസം കഴിയുമ്പോൾ വീർത്ത വയറിനോടൊപ്പം അവളുo കുറച്ച് തടിച്ചു. ...
ഛർദിച്ച് അവശയായി ഇരിക്കുന്നത് കാണുബോൾ അവളുടെ അടുത്ത് ഇരുന്ന് സമാധാനിപ്പിക്കാൻ അവന്റെ ഉള്ളം കൊതിക്കുന്നുണ്ട്...
പക്ഷെ അതൊക്കെ അവൾ അവന് വിലക്ക് നൽകിയിരിക്കുകയാണ്...
കുഞ്ഞിന്റെ അനക്കവും വയറ്റിൽ തല വെച്ചു കിന്നാരം പറയാനും ഒക്കെ അവന്റെ ഉള്ളം തുടിക്കുന്നുണ്ട്.....
പക്ഷെ അതിന്നൊന്നും അവന് യോഗo ഇല്ലാണ്ടാക്കി....
ലെ ഞാൻ :-കൈയിലിരുപ്പ് കൊണ്ടാണ്..
രാത്രിയിൽ കാലിന് വേദന വരുമ്പോൾ അമ്മ തടകി കൊടുക്കും... ഒരു ആഗ്രഹം പോലെ പോലും അവന്റെ മുഖം അവളുടെ മനസ്സിൽ തെളിഞ്ഞില്ല.....
അപ്പോഴും അവളിൽ വിജയ ചിരി ആയിരുന്നു....
അങ്ങനെ ആ ദിവസം വന്നെത്തി വേദനയോടെ ലേബർ റൂമിൽ കേറ്റുമ്പോഴും അവൾ അവനിൽ അഭയo പ്രാപിച്ചില്ല.. എങ്കിലും അവന്റെ കണ്ണിൽ നിന്നും കണ്ണീർ ഉതിർന്നു.....
അവളോടുള്ള പ്രണയം അവന് ഭ്രാന്തമായി കൂടി വന്നു ....
അതിന്റെ തെളിവ് പോലെ കരയുന്ന അവളുടെ കൈ കളിൽ സമാധാനിപ്പിക്കുന്ന പോലെ അവൻ പിടിത്തo ഇട്ടെങ്കിലും അവൾ അത് തട്ടി മാറ്റി...
കാത്തിരിപ്പുകൾക്ക് ഒടുവിൽ നേഴ്സ് കുഞ്ഞ് മാലാഖയേ അവന്റെ കൈകളിൽ വെച്ചു നീട്ടുമ്പോൾ അവന്റെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു....
