അഭിമന്യു, ഭാഗം :-4 (അവസാന ഭാഗം)

Valappottukal Page


രചന: അല്ലി
വിറയ്ക്കുന്ന  കൈകളോടെ അവൻ കുഞ്ഞുനെ എടുത്തു.....കുഞ്ഞിനെ  ഒരു  നിമിഷം നോക്കി  അവൻ പെട്ടെന്ന്  ഗായു വിന്റെ കാര്യം  ഓർത്തു....
പേടിക്കണ്ടാ  ആൾക്ക്  കുഴപ്പം  ഒന്നുവില്ല....പരിഭ്രമ ത്തോടെ  വാതിലിലുടെ എത്തി  നോക്കുന്ന അവനെ  കണ്ട്  നേഴ്സ്സ് പറഞ്ഞു...... ഒന്ന്  ആശ്വാസത്തോടെ  അവരെ  നോക്കിയിട്ട്  അവൻ  വീണ്ടും  തന്റെ  അരുമ കുഞ്ഞിനെ  നോക്കി....
മോളാ.............
വെള്ള തുണിയിൽ  തന്റെ  മോളെ  നോക്കുന്തോറും അവന്റെ  കണ്ണുകൾ  നിറഞ്ഞു.....
ഒരു മനുഷ്യൻ  ഏറ്റവും  കൂടുതൽ  സന്തോഷിക്കുന്ന നിമിഷം  ആണ്  താൻ  ഒരു  അച്ഛൻ  ആകുന്നത്....
അതിൽ  സ്വന്തം  ഭാര്യ തന്റെ  ചെവിയിൽ  ആദ്യമായി  പറയുമ്പോൾ  ഉണ്ടാകുന്ന  സന്തോഷത്തേക്കാളും  സംതൃപ്തിയേക്കാളും മുന്നിൽ  ആണ്  തന്റെ  കുഞ്ഞിനെ  ആദ്യമേ എടുത്ത്  തന്റെ  നെഞ്ചോട്  ചേർക്കുന്നത്  എന്ന്  അവൻ  തിരിച്ചറിയുകയായിരുന്നു....

എന്നെ  പോലെ  ഒണ്ട്  അല്ലേ  അമ്മേ.... കുഞ്ഞിനെ  നോക്കി  അഭി പറഞ്ഞതും  അവർ  ചിരിച്ചു  കൊണ്ട്  അവന്റെ  കവിളിൽ  തലോടി.....
ഇപ്പോഴേ  എങനെ  അറിയാനാ  മോനെ.... കുഞ്ഞ്  ഇച്ചിരി നാൾ  ആകുമ്പോൾ  അറിയാം....
അല്ല  എന്നെ  പോലെയാ  അമ്മ  നോക്കാഞ്ഞിട്ടാ... എന്നും  പറഞ്ഞ്  അവൻ  ആ  കുഞ്ഞി  കവിവിളിൽ  മാറി  മാറി  ഉമ്മ  വെച്ചു......
കുഞ്ഞ്  കിടന്ന്  കരയാൻ  തുടങ്ങി... എന്നാൽ  അതിനെയൊന്നും  വകവെയ്ക്കാതെ  അവൻ  ഉമ്മ  വെച്ചു കൊണ്ടിരുന്നു.....
അവനിലെ അച്ഛൻ  അപ്പോഴേക്കും  അതിന്റെ  മുർദ്ധാവിൽ  എത്തിയിരുന്നു....
ടാ.,. കുഞ്ഞിനെ  ഇങ്ങോട്ട്  തന്നെ  എന്ന് അമ്മയും  അച്ഛനും  മാറി മാറി  പറഞ്ഞിട്ട്  അവൻ  കേൾക്കാതെ  മോളെ  തന്റെ  നെഞ്ചോടവൻ ചേർത്ത്  കിടത്തി.....
മതി  സർ  കുഞ്ഞിനെ  തരു......
നേഴ്സ്  പറഞ്ഞതും  മനസ്സില്ലാ  മനസ്സോടെ  അവൻ  കുഞ്ഞിനെ  അവർക്ക്  നൽകി....
കുഞ്ഞിനെ  തന്നിൽ നിന്നും  കൊണ്ട് പോയപ്പോൾ  പ്രാണൻ  പൊലിയുന്ന  പോലെ   വേദന  അവന്  തോന്നി.....
ഇനി  അവൾ  തന്റെ  കുഞ്ഞിനെ  കാണാൻ  ഒന്ന്  തൊടാൻ  സമ്മതിക്കുവോ??
ഇത്രയും  നാൾ തന്നിൽ  നിന്നും  അച്ഛന്റെയും  ഭർത്താവിന്റ  യും അവകാശം  അവൾ  ഇല്ലാണ്ടാക്കി....
ശരിയാ  അത്  താൻ  അർഹിക്കുന്നുണ്ട്.
പക്ഷെ  ഒന്ന്  ക്ഷമിച്ചുടെ....
കുഞ്ഞിനെ  ഓർത്തെങ്കിലും..
അവൻ ഓരോന്ന്  മനസ്സിൽ  ഓർത്ത്  കസേരയിൽ  ഇരുന്നു...
അച്ഛനുo   അമ്മയുo  അവന്റെ  മാറ്റം  കണ്ട്  പരസ്പരം  നോക്കി....

എന്താ  പറ്റിയെ  അഭി... ഇത്രയും  നേരം  ഹാപ്പി ആയിരുന്നു.... ഇപ്പോൾ  മുഖം  വല്ലാതെ  ഇരിക്കുന്നു. അച്ഛൻ  അവന്റെ  അടുത്ത്  വന്നിരുന്നുകൊണ്ട്  ചോദിച്ചു....

അച്ഛാ... അവൾ  കുഞ്ഞിനെ  കൊണ്ട്  നമ്മളുടെ  വീട്ടിൽ  വരുവോ ..???

പിന്നെ  എവിടെ  പോകാനാ  മോനെ....നീ  എന്താ  അങ്ങനെ പറഞ്ഞത്??
അമ്മ  സംശയത്തോടെ ചോദിച്ചതും  അവൻ  ഒന്നുമില്ലെന്ന്  തലയാട്ടി......
*************-*****************
കണ്ണുകൾ തുറന്ന്  ഗായു  തന്റെ  അടുത്ത്  കിടക്കുന്ന കുഞ്ഞിനെ  നോക്കി....
തന്റെ  കുഞ്ഞിനെ  കണ്ട സന്തോഷത്തിൽ  അവളുടെ  കണ്ണുകൾ   നിറഞ്ഞു. കുറച്ച്  മുന്നേ  താൻ  അനുഭവിച്ച പ്രസവ വേദന  തന്റെ  കുഞ്ഞിനെ  കണ്ടപ്പോൾ  അലിഞ്ഞ് ഇല്ലാതാകുന്നത്  അവൾ  അറിഞ്ഞു.....തന്റെ  അരികിൽ ഉറങ്ങി കിടക്കുന്ന  കുഞ്ഞിനെ  അവൾ  അരുമയായി  ചുംബിച്ചു....
കുഞ്ഞു  ചുണ്ടിൽ  ഉറക്കത്തിൽ  പുഞ്ചിരി  വിരിയുന്നത്  അവൾ  അറിഞ്ഞു...

മോളാ.... അമ്മ  അടുത്തേക്ക്  വന്ന് അവളോടായി  പറഞ്ഞതും  സന്തോഷം ഒന്നുംകൂടി  വർധിച്ചു.....
കണ്ണുകൾ  ആർക്കോ  വേണ്ടി  തിരഞ്ഞു.....
അഭി.......
മനസ്സിൽ  ഒരു  നോവ്  തോന്നിയോ.....ഇത്രയും  നാൾ   അവൻ  ചെയ്ത  തെറ്റിന്  കൊടുത്തത്  അവൻ  അർഹിക്കുന്ന  ശിക്ഷയല്ലേ......
പക്ഷെ  ഇപ്പോൾ  തന്റെ  കുഞ്ഞിന്റെ  മുഖം കണ്ടപ്പോൾ  അഭി  യെ  ഒരുനിമിഷം  അവൾക്ക്  അഭിയെ  ഓർമ്മ  വന്നു....ഒന്നും  ചെയ്യാത്ത  കുഞ്ഞ്  എന്ത്  തെറ്റ്  ചെയ്തു.....ഒരു  അച്ഛന്റ്റെ അവകാശം  താൻ  വിലക്കി... പക്ഷെ  ഒരു കുഞ്ഞിന്  അതിന്റെ  അച്ഛന്റ്റെ  സ്നേഹം  നിഷേധിക്കാൻ  ഒരു അവകാശവും  ഇല്ല.... അവൾ  മനസ്സിൽ  പറഞ്ഞു  കൊണ്ട്  കണ്ണുകൾ  അഭിയെ  തിരഞ്ഞു.......

തീർന്നോ  നിന്റെ  പക..????

എന്ത്  പക  ഒരു  പെണ്ണിന്റ  മാനത്തിന് വിലപറഞ്ഞതിന് അതേ  നാണയത്തിൽ  താൻ  പ്രതികാരം ചെയ്തതാണ്..... അതിൽ ഒരു  അച്ഛന്റ്റെ  അവകാശം  ഞാൻ  ഇല്ലാണ്ടാക്കി....
അതിൽ  എനിക്ക്  ഒരു  വിഷമവും  ഇല്ല...
ഒരു  സഹതാപവും  ഇല്ല.
പക്ഷെ  ഇപ്പോൾ  തന്റെ  കുഞ്ഞിന്റെ  അവകാശം  ഒരു  അമ്മയ്ക്കും  നിഷേധിക്കാൻ  പറ്റില്ല....
അച്ഛന്റ്റെ  തെറ്റിന്  കുഞ്ഞ്  എന്ത് ചെയ്തു.....
ഒരു  തെറ്റും  ചെയ്യാത്ത കുഞ്ഞിനോട്  എന്ത്  പക  യാണ്  താൻ  കാണിക്കേണ്ടത് ??????

"ക്ഷമിച്ചു  ജീവിക്കുന്നവരെ  കാണുമ്പോൾ  അവർ  ഭിരുക്കൾ ആണെന്ന്  കരുതരുത്..,ഏത്  ഹൃദയത്തിനാണോ  ക്ഷമിക്കാൻ  പറ്റുന്നത്  ആ  ഹൃദയത്തിന്റ ഉടമ   ഒരിക്കലും പരാജയ പ്പെടില്ല....."

ഗായു  വിന്റെ  അച്ഛനും  എല്ലാരും  അവൾക്ക്  ചുറ്റും  ഉണ്ടായിരുന്നു....
പക്ഷെ  അഭി  മാത്രം  അവിടെ  ഇല്ലായിരുന്നു....
കുഞ്ഞിനെ  കണ്ട്  കാണുവോ ??
അമ്മയോട്  ചോദിക്കാനും  അവൾ  മടിച്ചു..
ഇത്രയും ദിവസത്തിനിടയിൽ  താൻ  അവന്റെ   പേര്  പോലും  പറഞ്ഞിട്ടില്ല......
ഇതേ  സമയം അവിടെ  ഉള്ളവർക്ക്  ഓടിനടന്ന്  മധുരം  നൽകുകയായി രുന്നു  അഭി............
തന്റെ  മാലാഖ  കുഞ്ഞിന്റെ  വരവിൽ  എല്ലാരോടും  സന്തോഷം  പങ്കിടാൻ....
ഒരു  അച്ഛൻ.. അതും  ഒരു  പെണ്ണ്  കുഞ്ഞിന്റെ  അച്ഛൻ
**************-------**********
ഗായു  ഉറക്കം  ആയെന്ന്  കരുതി  അവൻ  റൂമിന്റെ  ഡോർ  തുറന്നു.....
കുഞ്ഞിനെ  ചേർത്തുകിടത്തി ഉറങ്ങി കിടക്കുന്ന  ഗായു  വിനെ  കണ്ടതും  അവന്  ബഹുമാനവും  പ്രണയവും  സ്നേഹവും.. എല്ലാം  ഒരേ  സമയം  കുമിഞ്ഞു  കൂടി...... മെല്ലെ  ശബ്ദം  ഉണ്ടാക്കാതെ  അവൻ  അകത്തേക്ക്  കേറി....ഒരു സൈഡിൽ  കിടന്ന്  ഉറക്കം ആയ  അമ്മയുടെ  അടുത്തേക്ക്  അവൻ  നടന്നു....
ആ  കാലിൽ  അവൻ  തൊട്ട് തൊഴുതു ....പ്രാണൻ  പൊലിഞ്ഞു  പോകുന്ന  വേദനയിലും  തന്റെ  കുഞ്ഞിനെ  നെഞ്ചോട്  ചേർക്കുന്ന  അമ്മയെ  അവൻ  ഈ  നിമിഷം  ഓർമിച്ചു...
തന്റെ  പാതി  അനുഭവിച്ച വേദന  അവന്റെ  കൺ മുന്നിൽ  തന്നെ  ഉണ്ടായിരുന്നു...
കുഞ്ഞിന്റെ  അടുത്ത്  കസേരയിട്ട്  അവൻ  ഇരുന്നു.... എത്ര  നേരം  കുഞ്ഞിനെയും  ഗായു  വിനെയും  നോക്കി  ഇരുന്നെന്ന്  അവന്  അറിയില്ല....

അമ്മയോട്  പറയ്  വാവേ... അച്ചായോട്  ക്ഷമിക്കാൻ.....ഇത്രയും  നാൾ  അച്ഛയെ  എന്റെ  മോളിൽ  നിന്ന്  അമ്മ  അകറ്റിയില്ലേ.........
അതിൽ  കൂടുതൽ  എന്ത്  ശിക്ഷയാ  അച്ചയ്ക്ക്  അമ്മ  തരാൻ  ഉള്ളത്....ഇനിയും  എന്റെ  മോളെ  എന്നിൽ  നിന്ന്  അകറ്റിയാൽ  ഇല്ലാണ്ടായി  പോകും  ഞാൻ........ സത്യം....... അവന്റെ  ശബ്ദം  ഇടറി ........

കുഞ്ഞി നെറ്റിയിൽ  ഒന്ന്  മുത്തി അവൻ  ഗായു  വിനെ  നോക്കി....
ഒന്നുo  കൂടി  അവൾ  സുന്ദരി  ആയിരിക്കുന്നു..
അവളുടെ  അടുത്തേക്ക്  മുഖം  അടിപ്പിച്ച്  നെറ്റിയിൽ  ചുണ്ടുകൾ  ചേർത്ത്  അവൻ  ഒന്നും  കൂടി  അവരെ  നോക്കി  റൂമിൽ  നിന്നും  പോയ്‌...
അവൻ  പോയെന്ന്  ഉറപ്പായതും  അവൾ  കണ്ണുകൾ  തുറന്നു....
കണ്ണിൽ  നിന്നും  കണ്ണീർ  പൊടിഞ്ഞു.....

*******--*-*---*--*-*_**-***
രണ്ട്  ദിവസത്തെ  ആശുപത്രിവാസം കഴിഞ്ഞ് ഗായു  വും  കുഞ്ഞു വീട്ടിലേക്ക്  തിരിച്ചു പോന്നു... അത്  വരെ  അഭി യുടെ  മനസ്സിൽ  പേടിയായിരുന്നു.... അവൾ  അന്ന്  പറഞ്ഞത്  അവന്റെ  കാതിൽ  ഇപ്പോഴും  ഉണ്ട്......
പക്ഷെ  അവൾ  വീട്ടിൽ  വരാൻ  തയ്യാർ  ആയപ്പോൾ  ആശ്വാസത്തോടെ  സർവ്വ  ഭഗവാന്മാരോടും അവൻ  നന്ദി  പറഞ്ഞു....

*****************************
കുഞ്ഞിനെ  കിടത്തി  ഗായു   ബാത്‌റൂമിൽ  പോയ  തക്കത്തിൽ  അവൻ  വാവയുടെ  അടുത്തേക്ക്  വന്നു....
കുഞ്ഞിനെ  മതി  വരാതെ  നോക്കി  തലോടി  ഉമ്മകൾ  കൊടുത്ത്  അവൻ  സന്തോഷിച്ചു....
പെട്ടെന്ന്  ഡോർ  തുറന്ന്  ഗായു  ബാത്‌റൂമിൽ  നിന്നും  വന്നതും  അവൻ  ഞെട്ടി  പിടഞ്ഞ് കുഞ്ഞിൽ  നിന്നും  മാറി....
അവൾ  പുരികം  പൊക്കി  കൈകൾ  മാറിൽ  പിണഞ്ഞു  നിന്നും....
അവൻ  മുഖം  താഴ്ത്തി  നിന്നും. കുറച്ച് നേരം  അനക്കം  ഇല്ലാഞ്ഞത്  കൊണ്ട്  വീണ്ടും  മുഖം  ഉയർത്തി  നോക്കിയതും  അതേ  നിൽപ്പ്  തന്നെയായിരുന്നു  അവൾ...

അത്.. ഞാൻ...... കുഞ്ഞിനെ  കണ്ടാൽ  മാത്രം  മതി ഗായു ... ഞാൻ ചെയ്ത തെറ്റിന്  വല്യ  ശിക്ഷയാ  നീ  എനിക്ക്  തന്നത്... ഇനി  എന്നെവിട്ട്  നീയും  മോളും പോയാൽ   ഞാൻ  എങനെ  ആയി  തീരും  എന്ന്  എനിക്കറിയില്ല  ഗായു.....
കുഞ്ഞിനെ  എന്നും  ഒന്ന്  കണ്ടാൽ  മതി...
നിന്റെ  സമ്മതം  ഇല്ലാതെ  ഒന്ന്  എടുക്കുക പോലും ഇല്ല......
പക്ഷെ  ഒരു വെട്ടമെങ്കിലും  എന്റെ  മോൾക്ക്  ഉമ്മ  കൊടുക്കാൻ  നീ  സമ്മതിക്കണം  ഗായു......
പ്ലീസ്....................
ഇടറിയ  ശബ്ദത്തോടെ  അത്രയും  പറഞ്ഞതും  അവൾ   അവന്റെ  അടുത്തേക്ക്  വന്നു....
അവന്റെ  കൈകളിൽ  പിടിത്ത o  ഇട്ടതും  അഭി  ഞെട്ടി  അവളെ  നോക്കി.....

നിങ്ങളിൽ  നിന്നും  മോളെ  അകറ്റാൻ  ഞാൻ  നോക്കില്ല...... നിങ്ങൾ  ചെയ്ത  തെറ്റിന്  ഞാൻ  നേരത്തെ  ശിക്ഷ തന്നിരിക്കുന്നു... അതിന്റെ  പേരിൽ  എന്റെ  കുഞ്ഞിന്റെ അവകാശം  ഇല്ലാണ്ടാകില്ല  ഞാൻ...
നിങ്ങളുടെ  കുഞ്ഞാ....
എടുക്കാൻ  പോലും  എന്നോട്  ഇനി  അനുവാദം  ചോദിക്കേണ്ട  കാര്യം  ഇല്ല....

അത്   കേട്ടതും  അവന്റെ  ഉള്ളം  സന്തോഷം  കൊണ്ട്  നിറഞ്ഞൊഴുകി.....
താൻ  കേൾക്കാൻ  കൊതിച്ച   കാര്യം  ആണ്  അവളുടെ  നാവിൽ  നിന്നും  കേട്ടത്......

ഒന്ന്  സംശയിച്ച്  അവൻ  അവളെ  നോക്കി....
നിനക്ക്  എന്നോട്  ക്ഷമിക്കാൻ  പറ്റോ  ഗായു........ ഒരു അവസരം  തന്നുടെ  എനിക്ക്....

നിങ്ങളോട്  എനിക്ക് ഇനി  പകയോ  ദേഷ്യമൊ  ഇല്ല  അഭി..... നമ്മടെ  കുഞ്ഞിന്റെ  മുഖം  ഞാൻ  എപ്പോൾ  കണ്ടോ  എന്റെ  ദേഷ്യം  പക  എല്ലാം അപ്പോൾ  തന്നെ  ആവിയായി പോയ്‌.... ജീവിതം  ജീവിച്ച്  തീർക്കേണ്ടതാണ്.... നിങ്ങൾക്ക്  തരേണ്ടത്  ഞാൻ  തന്ന്  കഴിഞ്ഞു....
ഇനി പക  കൊണ്ട്  ജീവിതം  ഇല്ലാണ്ടാക്കാൻ  ഞാൻ  ഇല്ല.....
അത്  കേട്ടതും  അവളെ  കെട്ടിപ്പിടിക്കാൻ  അവൻ  ആഞ്ഞതും അവൾ  ഒന്ന്  തരിച്ചു.. പെട്ടെന്ന്  എന്തോ  ഓർത്തപോലെ  അവൻ  മാറി...

ഞാൻ  ഒന്ന്  കെട്ടിപ്പിടിച്ചോട്ടെ  ഗായു..........

അവന്റെ  പറച്ചിൽ  കേട്ടതും  അവൾ  പൊട്ടി ചിരിച്ചു......
പിന്നെ  ഒന്നും  നോക്കാതെ  അവൻ അവളെ  മെല്ലെ  പുണർന്നു...
അവൾ  തിരിച്ചു.....പെട്ടെന്ന്  കുഞ്ഞ്  കരഞ്ഞതും  അവർ  പരസ്പരം  അകന്ന്  മാറി  കുഞ്ഞിന്റെ  അടുത്തേക്ക്  പോയ്‌....അച്ഛനെയും  അമ്മയെയും ഒരുമിച്ച്  കണ്ടതിനാൽ  ആകാം കുഞ്ഞി  പെണ്ണിന്റ  ചുണ്ടിൽ  പാൽ പുഞ്ചിരി  ഉണ്ടായിരുന്നു..
പുതിയ  ഒരു  ജീവിതത്തിലേക്കുള്ള  ആദ്യ തുടക്കം.........
പരസ്പരം  തെറ്റുകൾ  പറഞ്ഞ്  തിരുത്തി  അവർ  ജീവിക്കട്ടേ.........

അവസാനിച്ചു,🌹🌹🌹🌹🌹

ലൈക്ക് കമന്റ് ചെയ്യാതെ പോവല്ലേ, അഭിപ്രായങ്ങൾ പോരട്ടെ... ഒപ്പം ഈ കഥ കൂട്ടുകാർക്കൊപ്പം ഷെയർ ചെയ്യണേ....


രചന: അല്ലി

കൂടുതൽ കഥകൾക്ക് ഈ പേജ് ഫോളോ ചെയ്യൂ....
To Top