രചന: നിലാപെയ്ക
"എന്നോട് ഇക്കാര്യം പറഞ്ഞ് വരണ്ടാന്ന് ഞാൻ പലവട്ടം അമ്മയോട് പറഞ്ഞിട്ടുണ്ട് ... എനിക്കൊരു കല്യാണം വേണ്ട... ഈ നന്ദന്റെ ജീവിതത്തിൽ ഇനിയൊരു പെണ്ണില്ല...."
പറയുന്നതോടുകൂടെ മുന്നിലുളള ഭക്ഷണ പാത്രം തട്ടിത്തെറിപ്പിച്ചു കൊണ്ടവൻ എഴുന്നേറ്റുപോയി ....
അവന്റെ പ്രവൃത്തിയിൽ മനം നൊന്ത് ഉടുത്തിരുന്ന സാരിയിൽ കണ്ണുതുടച്ചു കൊണ്ട് നിലത്തിരുന്ന ഭക്ഷണ പദാർത്ഥങ്ങൾ കൈ കൊണ്ടു പെറുക്കിയെടുത്ത് കൊണ്ട് ഭദ്രമ്മ അടുക്കളയിലേക്ക് പോയി..''
അവൻ ഒരിക്കലും സമ്മതിക്കില്ലെന്നറിയാം .എങ്കിലും ചെറിയൊരു പ്രതീക്ഷ കൊണ്ട് ചോദിച്ചു പോകുന്നതാണ് ...."
അവിടെ നിന്നും ഇറങ്ങി നടക്കുമ്പോൾ അവന്റെ കൺകോണുകളും ഉരുണ്ടു കൂടിയിരുന്നു... നഷ്ടപ്പെട്ട പ്രണയത്തെ ഓർത്ത് തന്റെ ജീവനെ ഓർത്ത് അവന്റെ ഉള്ളം വെന്തുനീറി... ഒപ്പം എല്ലാം തന്റെയടുത്തുന്നുണ്ടായ ഒരു താളപ്പിഴവ് മൂലമാണല്ലോ എന്നത് അവനെ കുറ്റബോധത്തിന്റെ ആഴക്കയങ്ങളിലേക്ക് തള്ളിയിട്ടു...'"
പതിവു പോലെ അമ്പലത്തിലേക്ക് വന്നതായിരുന്നു അഞ്ജലി... പ്രതീക്ഷയോടെ അവളുടെ കണ്ണുകൾ അമ്പലത്തിനു മുന്നിലെ ആലിലമരത്തിലെഇരിപ്പിടത്തിലേക്ക്
നീണ്ടു... അവിടെ അവനെ കണ്ട മാത്രയിൽ അവളുടെ കണ്ണുകൾ തിളങ്ങി....
എന്നത്തേയും പോലെ അവന്റെ അടുത്ത് നിന്ന് ഒരു നോട്ടം പോലും കിട്ടാത്തതിൽ അവളുടെ ഉള്ളിൽ ഒരു നിരാശ പടർന്നെങ്കിലും ചുണ്ടിൽ ചെറിയൊരു പുഞ്ചിരിയോടെ അവനെയൊന്നു നോക്കിയവൾ അമ്പലത്തിനകത്തേക്ക് കയറിപ്പോയി...."
അവന്റെയൊരു നോട്ടം കിട്ടാൻ വേണ്ടി മാത്രമവളുടെ ഉള്ള് തുടിച്ചു കൊണ്ടിരുന്നു..'' കൃഷ്ണന്റെ മുമ്പിൽ കൈകൂപ്പി നിൽക്കുമ്പോഴും അവൾ ഉള്ളിൽ കൊതിച്ചത് അത് മാത്രമായിരുന്നു.''
തിരിച്ചു വീട്ടിലേക്ക് ചെല്ലുമ്പോഴെ കണ്ടു അച്ഛനോട് സംസാരിച്ചിരിക്കുന്ന ബ്രോക്കർ രാമേട്ടനെ.'' അവളെ കണ്ടതുംഅയാൾ വെളുക്കനെ ഒന്നു ചിരിച്ചു ...." അയാൾക്കൊന്നു ചിരിച്ചു കൊടുത്തിട്ട് അവൾ അകത്തേക്ക് കയറി പോയി..
എന്നാൽ അമ്മയിൽ നിന്നും തനിക്കുള്ള കല്യാണാലോചനയുമായി വന്നതാണ് അയാൾ എന്നറിഞ്ഞപ്പോൾ അവളുടെ ഉള്ള് എന്തിനെന്നില്ലാതെ പിടച്ചു കൊണ്ടിരുന്നു.'' കണ്ണീരോടെ മുറിയിൽ കയറി വാതിലടക്കുമ്പോഴും കണ്ണിൽ തെളിഞ്ഞത് അവന്റെ മുഖമായിരുന്നു ..." അറിയാതെ ഉള്ളിലെപ്പോഴോ കയറിക്കൂടിയ ഇഷ്ടമാണ്.... അവന്റെ അടുത്ത് നിന്ന് പ്രതീക്ഷിക്കുന്ന തരത്തിലുള്ള ഒരു നോട്ടം പോലും ഇല്ലാഞ്ഞിട്ട് കൂടി ആ ഇഷ്ടം ഉള്ളിൽ വളർന്നു കൊണ്ടിരുന്നു..."
കണിശക്കാരനായ അച്ഛനെ ധിക്കരിക്കാൻ ആവില്ല എന്ന് അറിയുന്നതു കൊണ്ട് തന്നെ ഒട്ടും താൽപര്യമില്ലാഞ്ഞിട്ട് കൂടി വാടിയ മുഖത്തോടെ പിറ്റേന്ന് പെണ്ണ് കാണാൻ വന്നവരുടെ മുന്നിൽ അവൾ നിന്നു കൊടുത്തു..."
ചായ കൊടുപ്പെല്ലാം കഴിഞ്ഞ് ചെക്കനും പെണ്ണിനും എന്തെങ്കിലും സംസാരിക്കാനുണ്ടെങ്കിൽ ആയിക്കോട്ടെ എന്ന് പറഞ്ഞ് കാരണവർ ഒഴിഞ്ഞു തന്നതും തന്റെ മുറിയിലെ ജനാലകമ്പിയിൽ പിടിച്ച് ഒട്ടും താൽപര്യമില്ലാതെ അവൾ നിന്നു.'''
എനിക്കീ കല്യാണത്തിന് താൽപര്യമില്ല...എന്റെ വീട്ടുക്കാരോട് എനിക്കത് പറയാനാവില്ല... അതുകൊണ്ട് ഈ ബന്ധത്തിന് താൽപര്യമില്ലെന്ന് താൻ തന്റെ വീട്ടു ക്കാരോട് പറയണം.''
ഒരുതരം ആജ്ഞാപിക്കലോടെയുള്ള ആ സ്വരം കേട്ടതും അത്ഭുതത്തോടെ അവൾ തലയുയർത്തി നോക്കി ..." ഇത്രയും കാലം താനൊന്നു നോക്കാൻ കൊതിച്ച മിഴികൾ തന്നെ തന്നെ നോക്കി നിൽക്കുന്നത് കണ്ട് അവളുടെ ഉളളിൽ സന്തോഷം തുടിക്കൊട്ടി... എന്നാൽ അതിനേക്കാളുപരി അവൻ പറഞ്ഞ കാര്യങ്ങൾ ഒരു കാരിരുമ്പിനേക്കാൾ മൂർച്ചയോടെ അവളുടെ ഹ്യദയത്തിൽ തുളഞ്ഞു കയറി.
ദയനീയതോടെയുളള അവളുടെ നോട്ടം വകവെക്കാതെ അവൻ അവിടന്ന് ഇറങ്ങിപ്പോയി...
എന്നാൽ ദൈവം തനിക്ക് തന്ന അവസരമാണ് ഇതെന്ന് കരുതി അവന്റെ വാക്കിനെ മുഖവിലക്കെടുക്കാതെ അവൾ തന്റെ സമ്മതം അച്ഛനെ അറിയിച്ചു..."
അങ്ങനെ എല്ലാവരെയും സാക്ഷി നിർത്തി അവൻ അവളുടെ കഴുത്തിൽതാലി ചാർത്തി... ഒരു നുളള് സിന്തൂരം കൊണ്ട് അവളുടെ സീമന്തരേഖ ചുവപ്പിച്ചു.'' ആനേരമത്രയും താൻ ആഗ്രഹിച്ചത് തനിക്ക് നേടിത്തന്നതിന് അവൾ ദൈവത്തോട് കൈകൂപ്പി പ്രാർത്ഥിക്കുകയായിരുന്നു...
എന്നാൽ അവന്റെ മനസ്സാകെ കലങ്ങിമറിയുകയായിരുന്നു... തന്റെ വാക്കിനെ പുല്ല് വിലക്കെടുക്കാതെ അവളീ വിവാഹത്തിന് സമ്മതിച്ചത് അവനിൽ അവളോടുള്ള ദേഷ്യം ആളിക്കത്തിച്ചു. "
രാത്രിയിൽ അവന്റെ അമ്മ നൽകിയ പാൽ ഗ്ലാസുമായി അവന്റെ മുറിയിലേക്ക് നടക്കുമ്പോൾ അവളുടെ മനസ്സിൽ സന്തോഷവും അതിലുപരി അവന്റെ പ്രതികരണം എന്തായിരിക്കുമെന്നോർത്തുള്ള പേടിയുമുണ്ടായിരുന്നു..."
അകത്തേക്ക് കയറിയതും പിറകിൽ നിന്നാരോ അവളെ ശക്തിയിൽ പിടിച്ചു തള്ളി... പെട്ടെന്നായതിനാൽ ബാലൻസ് കിട്ടാതെ അവൾ മുഖമടച്ച് മുന്നിലേക്ക് വീണു... കയ്യിലുള്ള പാൽ ഗ്ലാസ്സ് നിലത്ത് വീണ് പൊട്ടി അതിന്റെ ചീളുകൾ അവളുടെ കൈകളിൽ തുളഞ്ഞു കയറി ...."
ഞെട്ടിത്തരിച്ചു കൊണ്ടവൾ പിറകിലേക്ക് തിരിഞ്ഞു നോക്കി ....
തന്നെ കൊല്ലാനുള്ള ദേഷ്യത്തിൽ കണ്ണ് രണ്ടും ചുവപ്പിച്ചു നിൽക്കുന്ന നന്ദനെ കണ്ടതും ഭയം കൊണ്ടവളുടെ ഹൃദയം പെരുമ്പറ മുഴക്കാൻ തുടങ്ങി.....
ഒറ്റക്കുതിപ്പിന് അവളുടെ അടുത്തേക്ക് പാഞ്ഞ് ചെന്നവൻ അവളുടെ മുടിക്കെട്ടിൽ കുത്തിപ്പിടിച്ച് അവളെ വായുവിലേക്കുയർത്തി...." അവന്റെ കൈക്കരുത്തിന് മുമ്പിൽ ഒന്നും ചെയ്യാൻ കഴിയാതെ ശ്വാസം കിട്ടാതെയവൾ പിടഞ്ഞു കൊണ്ടിരുന്നു...
നിന്നോട് ഞാൻ പറഞ്ഞതല്ലെടീ ഈ വിവാഹത്തിന് സമ്മതിക്കരുതെന്ന് ....എന്നിട്ടും നീയെന്റെ വാക്കിനെ തട്ടിക്കളഞ്ഞു ....എന്റെ ഭാര്യയായി ശിഷ്ടക്കാലം സുഖിച്ചു വാഴുമെന്ന് വല്ല പൂതിയോടെയാണ് നീ ഇങ്ങോട്ട് വന്നതെങ്കിൽ അതൊരിക്കലും നടക്കില്ല ....കാരണം ഈ നന്ദന്റെ ജീവിതത്തിലും മനസ്സിലും ഒരു പെണ്ണുണ്ടെങ്കിൽ അതെന്റെ അമ്മുവിന് മാത്രമായിരിക്കും.'' അവൾക്ക് മാത്രമേ എന്റെ ജീവിതത്തിൽ സ്ഥാനമുള്ളു.... അതുകൊണ്ട് ഇന്നൊരു ദിവസം ഇവിടെ കഴിഞ്ഞിട്ട് നാളെ രാവിലെ ത്തന്നെ പൊയ്ക്കോണം ഇവിടന്ന് ....അതല്ല ഇനിയും എന്റെ വാക്ക് ധിക്കരിക്കാനാണെങ്കിൽ നിന്നെ കൊണ്ട് ഞാൻ അനുഭവിപ്പിക്കും .... ഈ നന്ദനാ പറയുന്നത്...."
അത്രയും പറഞ്ഞ് പകയോടെ അവളിലെ പിടി അയച്ചതും ഒരു തൂവൽ കണക്കെ അവൾ നിലത്തേക്ക് തളർന്നിരുന്നു.'' കഴുത്തിൽ കൈ വെച്ച് ചുമച്ചു കൊണ്ടവൾ വിടാതെ ശ്വാസം എടുത്തു വിട്ട് കൊണ്ട് ഭയത്തോടെ നിറഞ്ഞ കണ്ണുകളോടെ നന്ദനെ നോക്കി ...."
അത് മൈൻഡ് ചെയ്യാതെ അവൾക്ക് നേരെ ചുണ്ടുവിരലുയർത്തി കാണിച്ച് ഒന്നു കടുപ്പിച്ച് നോക്കിക്കൊണ്ടവൻ തന്റെ ബെഡിൽ പോയി കിടന്നു ...."
എല്ലാം നഷ്ടപ്പെട്ടവളെ പോലെ കാൽ മുട്ടിൽ മുഖമൊളിപ്പിച്ച് അവൾ തേങ്ങിക്കരഞ്ഞു....അവന്റെ പ്രവൃത്തിയേക്കാൾ അവളെ വേദനിപ്പിച്ചത് അവന്റെ വാക്കുകളാണ്.... "
*"എന്റെ ജീവിതത്തിൽ എന്റെ അമ്മുവിന് മാത്രമാണ് സ്ഥാനം * ആ വാക്കുകൾ അവളുടെ കാതിൽ മുഴങ്ങിക്കേൾക്കുന്നതിനനുസരിച്ച് അവളുടെ കരച്ചിലിന്റെ ഊക്ക് കൂടി വന്നു...
രാവിലെ എഴുന്നേറ്റപ്പോഴെ തലയിൽ വല്ലാത്ത ഭാരം അനുഭവപ്പെട്ടു അഞ്ജലിക്ക്.... കൺപോളകളെല്ലാം നീര് വന്ന് ചീർത്തിരുന്നു. ഇന്നലെ നന്നായി കരഞ്ഞതിന്റെ എഫക്ട് എന്നവണ്ണം തലവേദനയെടുക്കുന്നു ണ്ടായിരുന്നു അവൾക്ക് ..'' നിലത്ത് നിന്നും പ്രയാസപ്പെട്ടവൾ എഴുന്നേറ്റു....'' ബെഡിൽ കമിഴ്ന്ന് കിടന്നുറങ്ങുന്ന നന്ദനെ ഒന്ന് നോക്കിക്കൊണ്ടവൾ ബാത്റൂമിലേക്ക് കയറി ....
വെള്ളത്തിന് ചുവട്ടിൽ നിൽക്കുമ്പോൾ ഇന്നലെ കുപ്പിച്ചില്ല് തുളച്ച് കയറിയ ഭാഗത്ത് അവൾക്ക് നീറാൻ തുടങ്ങി.... ഒരു വിധം എങ്ങനെയൊക്കെയോ കുളിച്ചെന്ന് വരുത്തി അവൾ പുറത്തേക്കിറങ്ങി..
താഴേക്കിറങ്ങി അടുക്കളയിലേക്ക് ചെന്നു...
മോള് നേരത്തെ എഴുന്നേറ്റോ....എന്താ മുഖത്തൊരു ക്ഷീണം.... സ്ഥലം മാറി കിടന്നതു കൊണ്ട്ഇന്നലെ ഉറക്കം ശരിയായില്ലെ.. അവളുടെ കവിളിൽ തലോടിക്കൊണ്ടുള്ള അവരുടെ സ്നേഹത്തോടെയുള്ള ചോദ്യത്തിന് അവളൊന്ന് ചിരിച്ചു കൊടുത്തു...''
അവർ കൊടുത്ത കോഫി ഊതി കുടിക്കുമ്പോഴാണ് അവൾക്ക് ഇന്നലത്തെ സംഭവത്തെ കുറിച്ച് ഓർമ്മ വന്നത്.... അമ്മു ആരാണെന്ന് അമ്മക്കറിയാമായിരിക്കും എന്ന ധാരണയിൽ അവളെ കുറിച്ച് ചോദിക്കാൻ തീരുമാനിച്ചു കൊണ്ട് അവൾ അമ്മക്ക് നേരെ തിരിഞ്ഞു..."
ആരാ അമ്മാ ഈ അമ്മു ...."
അവളുടെ ചോദ്യം കേട്ടതും അതുവരെ ചിരിച്ചു കൊണ്ട് പണികൾ ചെയ്തിരുന്ന ഭദ്രയുടെ കൈകൾ അവിടെ നിശ്ചലമായി.... പൊടുന്നനെ അവരിൽ നിന്നും ഒരു കരച്ചിലിന്റെ ചീള് പുറത്തേക്ക് ചാടിയതും വെപ്രാളപ്പെട്ടുകൊണ്ടവൾ അവരുടെ അടുത്തേക്ക് ഓടി ചെന്നു..."
