ഇച്ചായനുംകാന്താരിയും, തുടർക്കഥ മുഴുവൻ (4) ഭാഗങ്ങൾ ഒരുമിച്ച് വായിക്കൂ...

Valappottukal Page





രചന: ശിവ
""എന്റെ വ, യറ്റിൽ വളരുന്ന കു, ഞ്ഞിന്റെ അച്ഛൻ നിങ്ങളല്ല ജയന്തനാണ് ....""
ഭർത്താവിന്റെ മുഖത്ത് നോക്കി ഭാര്യ തുറന്നടിച്ചു അതു പറയുമ്പോൾ താടിക്ക് കൈയും എന്റെ അമ്മ ഇരുപ്പു ണ്ടായിരുന്നു......
സംഭവം വേറെ ഒന്നുമല്ല ടീവി സീരിയൽ ആണ്..
പേര് കുടുംബിനി പക്ഷേ അതിലെ ഈ ഒരൊറ്റ സീൻ അവിചാരിതമായി കണ്ടതോടെ എനിക്ക് മനസ്സിലായി ആ സീരിയലിന് ഇടാൻ പറ്റിയ പേര് അത് തന്നെ എന്ന്.....
""എന്റെ അമ്മേ അമ്മയല്ലാതെ ആരെങ്കിലും ഈ ഊള സീരിയൽ കണ്ടുകൊണ്ട് ഇരിക്കുമോ..??""
""ഒന്ന് പോയെടാ ഇത് നല്ല സീരിയൽ ആണ്.."
""ഉവ്വ ഉവ്വേ.. ഒരു ഓഞ്ഞ സീരിയൽ..
ആ സമയത്തു വല്ല സിനിമയും കണ്ടുകൊണ്ട് ഇരുന്നൂടെ..?? "
"ഓ എല്ലാം കണ്ട സിനിമ തന്നെ ആണ് ചാനലുകാർ ഇടാറുള്ളത്..
അതുകൊണ്ട് ഒരു നേരം പോക്കിന്‌  ഞാൻ ഈ സീരിയൽ കണ്ട് തുടങ്ങിയത് ആണ്....
"നേരം പോക്കിന് ഇങ്ങനെ സീരിയൽ കണ്ടിരുന്നിട്ട് എന്ത് കാര്യം..
എന്നെ എത്രയും പെട്ടെന്ന് കെട്ടിച്ചാൽ  നല്ല ഒരു മരുമകളെ കിട്ടില്ലേ..
പോരാത്തതിന് സീരിയലിൽ ഒക്കെ ഉള്ളതിനേക്കാൾ നല്ല രീതിയിൽ അമ്മായിയമ്മ മരുമകൾ പോര് ഈ വീട്ടിലും നടത്താം..
""അയ്യ എന്താ എന്റെ മോന്റെ പൂതി..
കല്യാണക്കാര്യം ഇനി ഈ വീട്ടിൽ നീ മിണ്ടി പോവരുത്..""
"ങ്ങേ അതെന്ന അമ്മേ അങ്ങനെ പറഞ്ഞത്.. എന്റെ കൂട്ടുകാർ എല്ലാം കെട്ടി പിള്ളേരും ആയി ഇനി ഞാൻ മാത്രമേ ഒള്ളൂ ഇങ്ങനെ നടക്കുന്നത്...."
"അച്ചോടാ ഇപ്പോഴാണോ എന്റെ മോന് ഈ ബോധം വന്നത്...


പോത്തു പോലെ വളർന്നു പത്തു മുപ്പത്തി രണ്ടു വയസ്സായി  മൂക്കില് പല്ലും കിളിർത്തപ്പോൾ അവന് പെണ്ണ് കെട്ടണം പോലും പൊക്കോണം അവിടുന്ന്..
"ഓ എന്റെ അമ്മേ ഇങ്ങനെ നെഗറ്റീവ് അടിക്കല്ലേ.. ഞാൻ ഇപ്പോഴും കാണാൻ സ്മാർട്ട്‌ അല്ലേ..??
"ദേ ചെറുക്കാ സന്ധ്യക്ക്‌ എന്റെ വായിൽ നിന്നും ഒന്നും കേൾക്കരുത്....
" അമ്മ പാവം അടുക്കളയിൽ കിടന്നു കഷ്ടപ്പെടുന്നത് കണ്ടപ്പോൾ സഹായത്തിന് ഒരാൾ ആകും എന്നോർത്ത് പറഞ്ഞു പോയതാണ്....
വേണ്ടെങ്കിൽ വേണ്ട..
"ഓ അമ്മയോട് മക്കൾക്ക് ഇപ്പോൾ ആണോ സഹതാപം തോന്നിയത്..
നിന്നോട് എത്ര കാലമായടാ ഞാൻ ഒരു പെണ്ണ് കെട്ടാൻ പറയുന്നു..
എന്നിട്ട് നീ കേട്ടോ..
എന്റെ അനിയത്തിയും ആങ്ങളയും ഒക്കെ എത്രയെത്ര  ആലോചനയും കൊണ്ട് വന്നു..
എന്നിട്ട്  അതിൽ ഒരെണ്ണത്തിനെ എങ്കിലും  കാണാൻ എങ്കിലും പോയോ.. ഇല്ലല്ലോ..
അതുകൊണ്ട് നിനക്ക് വേണ്ടി പെണ്ണ് ആലോചിക്കുന്ന പരുപാടി ഞാൻ നിർത്തി....
നീ ഏത് സമയവും ഫോണും പിടിച്ചു നടക്കുന്നത് കണ്ടപ്പോൾ എനിക്ക് 
തോന്നി  ഏതെങ്കിലും ഒരെണ്ണത്തിനെ പ്രേമിച്ചു വിളിച്ചിറക്കി കൊണ്ടെങ്കിലും വരുമെന്ന് അതിനും നിന്നെ കൊണ്ട് കഴിയില്ല പിന്നെ മനസ്സിലായി....
എന്നിട്ട് ഇപ്പോൾ അവന് കെട്ടണം പോലും പൊക്കോണം എന്റെ മുന്നിൽ നിന്ന്..
""ങ്ങേ എന്നാലും എന്റെ അമ്മേ.. അമ്മ ഇത്രയൊക്കെ എന്റെ മുകളിൽ പ്രതീക്ഷ വെച്ചിരുന്നോ.. എന്നിട്ട് എന്നോട് ഒരു വാക്ക് പോലും പറഞ്ഞില്ല....."
"നിനക്ക് വെച്ചു വിളമ്പി തന്ന് ഞാൻ മടുത്തു..
ഞാൻ ചാവും മുൻപ്  എങ്കിലും നീ അങ്ങനെ ഒന്ന് പെണ്ണ് കെട്ടി കാണാമല്ലോ  എന്നോർത്തു ചിന്തിച്ചത് ആണ്....
"ഓഹോ അപ്പോൾ ഞാൻ സമാധാനം ആയിട്ട് നടക്കുന്നത് കണ്ടിട്ട് അമ്മക്ക് സഹിക്കുന്നി ല്ലായിരുന്നു അല്ലേ....
"അയ്യോ എന്റെ പൊന്നുമോൻ അങ്ങനെ പറയരുത്..
നീ പെണ്ണ് കെട്ടണ്ട.. ഇങ്ങനെ സമാധാനമായി തന്നെ ജീവിച്ചോളു..""
"അമ്മ അങ്ങനെ പറയരുത്..
അമ്മയുടെ ഈ ആഗ്രഹം സാധിച്ചു തരാതെ ഇനി  എനിക്കൊരു സമാധാനവും കിട്ടില്ല.."
"മോനെ ജിത്തു.. ഏതാടാ ആ പെണ്ണ്....??
"പെണ്ണോ ഏത് പെണ്ണ്..??"
"നീ കണ്ടു വെച്ചിരിക്കുന്ന ആ പെണ്ണ് ഏതാണെന്ന്..??""
"അമ്മ എന്തൊക്കെയാണ് ഈ പറയുന്നത്..??
ഞാൻ ഒരു പെണ്ണിനേയും കണ്ടു വെച്ചിട്ടില്ല....
"ഡാ....ഡാ എന്റെ അടുത്ത് ഉരുണ്ട് കളിക്കല്ലേ..
കല്യാണക്കാര്യം പറഞ്ഞു കാള വാല് പൊക്കുന്നത് കണ്ടപ്പോളെ മനസ്സിലായി ഏതോ ഒന്നിനെ കണ്ടു വെച്ചിട്ടുണ്ടെന്ന്..
അമ്മ പറഞ്ഞത് കേട്ട് അമ്മയെ നോക്കി ഞാനൊരു വളിച്ച ചിരി പാസ്സാക്കി .....
"നിന്ന് കിണിക്കാതെ പറയെട...."
"അതുപിന്നെ അമ്മേ എനിക്കൊരു കൊച്ചിനെ ഇഷ്ടമാണ്.."
"അതെനിക്ക് മനസ്സിലായി.. ആ കൊച്ച് ഏതാണെന്ന് പറ..
"അത് പിന്നെ അമ്മേ.. അവൾ കോഴിക്കോട് ഉള്ളതാണ്..
"കോഴിക്കോട് ഉള്ളതോ..?? അതിനെ നീ എങ്ങനെ പരിചയപ്പെട്ടു..??
"അതുപിന്നെ ഞാൻ അവളെ ഫേസ്ബുക്ക് വഴി പരിചയപ്പെട്ടത് ആണ്..
ഞാൻ അവിടെ ഇത്തിരി കഥ  എഴുത്തും കാര്യങ്ങളും ഒക്കെയുണ്ട്....


""ഹഹഹ കഥ എഴുത്തോ നീയോ..?? 
"അതെന്ത് ഇത്ര ചിരിക്കാൻ.. ഞാൻ എഴുതിയാൽ കഥ ആവില്ലേ..
ചുമ്മാ എന്നെ കളിയാക്കാൻ നിൽക്കാതെ പറയുന്നത് കേൾക്കാൻ നോക്ക്..
""ഓ ആയിക്കോട്ടെ നീ പറ.."
"അങ്ങനെ എന്റെ  കഥ വായിച്ചു അഭിപ്രായം ഒക്കെ പറഞ്ഞു എന്റെ അടുത്ത് വന്ന കുട്ടിയാണ്..
പിന്നെ എപ്പോഴേ ഇഷ്ടമായി..
"പാവം അതിന്റെ വിധി അല്ലാതെ എന്ത് പറയാൻ.."
"ഓ മോനെ തന്നെ ട്രോളണം അല്ലേ..??
"ഹേ ട്രോൾ അല്ലടാ ഒരു സത്യം പറഞ്ഞത് ആണ്..
അല്ല ആ കൊച്ചിന്റെ പേരെന്താണ്..??അവൾ എന്ത് ചെയ്യുന്നു..??
"ഐശ്വര്യ.. ബി. കോം ഒക്കെ കഴിഞ്ഞു നിൽക്കുന്നു..
"മ്മ്മം എന്തായാലും ഞാൻ അവളുടെ വീട്ടുകാരുമായി ഒന്ന് സംസാരിച്ചു നോക്കട്ടെ..
"ഓ അമ്മ സംസാരിച്ചിട്ട് ഒരു കാര്യവും ഉണ്ടാവാൻ പോവുന്നില്ല..
ഒരു നസ്രാണി ചെക്കന് കെട്ടിച്ചു കൊടുക്കില്ല എന്നാണ് അവർ പറയുന്നത്..
"ങ്ങേ അപ്പോൾ അവളുടെ വീട്ടിൽ ഇതൊക്ക അറിഞ്ഞോ..??"
"പിന്നെ അറിഞ്ഞു ആകെ പ്രശ്നം ആയമ്മേ.. പാവം ഒരുപാട് അടിയും ഒക്കെ കൊണ്ടു ..
എന്നെയല്ലാതെ മറ്റാരെയും കെട്ടില്ല എന്നും പറഞ്ഞു പാവം പട്ടിണി വരെ കിടന്നു വീട്ടുകാരുമായി യുദ്ധത്തിൽ ആണ്....
""ശ്ശോ എന്നാപ്പിന്നെ നിനക്ക് ആ പെണ്ണിനെ ഇങ്ങ് വിളിച്ചിറക്കി കൊണ്ടു പോരാൻ മേലായിരുന്നോ.. പതിയെ നമുക്ക് അവരെ കാര്യം പറഞ്ഞു മനസ്സിലാക്കാമെന്നെ..""
""എനിക്കറിയാം അമ്മ ഇത് പറയുമെന്ന് എന്നും പറഞ്ഞു ഞാൻ ഫോൺ എടുത്തു അവളെ വിളിച്ചു..
""ഡി അമ്മ ഓക്കെ പറഞ്ഞു നീ ഗേറ്റ് തുറന്നു ഇങ്ങ് കേറി പോര്..""
"ങ്ങേ ഗേറ്റ് തുറന്നോ.. അപ്പോൾ അവള് വെളിയിൽ ഉണ്ടോ..?? അമ്മ അത്ഭുതത്തോടെ എന്റെ മുഖത്തേക്ക് നോക്കി..
ഞാൻ ഒരു ഓഞ്ഞ ചിരി പാസ്സാക്കിയതും അമ്മ വേഗം എഴുന്നേറ്റു  വാതിൽ തുറന്നു പുറത്തേക്ക് ഇറങ്ങി..
ലൈറ്റിന്റെ വെട്ടത്തിൽ ഗേറ്റ് തുറന്നു  തോളത്തു ഒരു ബാഗും തൂക്കി കൊണ്ട്  ഒരുമാതിരി  ഇലക്ഷന് വോട്ട് ചോദിക്കാൻ വരുന്ന സ്ഥാനാർഥിയെ പോലെ പള്ളിളിച്ചു കൊണ്ടവൾ മുറ്റത്തേക്ക് വന്നു നിന്നതും ..


 അമ്മ എന്നെ തിരിഞ്ഞു ഒന്ന് നോക്കിയിട്ട്  ദേഷ്യത്തോടെ കണ്ണുരുട്ടി  കാണിച്ചു കൊണ്ട് അകത്തേക്ക് പോയി....
"കർത്താവെ പണി പാളിയോ..
അമ്മ എങ്ങാനും കലിപ്പിൽ ആയാൽ ഈ കുരുപ്പുമായി ഞാൻ എങ്ങോട്ട് പോവും.. കർത്താവെ കാത്തോളണേ എന്നും പറഞ്ഞു ഞാൻ നെഞ്ചത്ത് കൈവെച്ചു..
"ഇച്ചായാ എന്തുപറ്റി അമ്മ കലിപ്പിൽ ആണോ..??
"നീ പിടക്കാതെ അവിടെ നിൽക്ക് ഞാൻ ഒന്ന് പോയി സോപ്പിട്ടു നോക്കട്ടെ എന്നും പറഞ്ഞു ഞാൻ അകത്തേക്ക് ചെല്ലുമ്പോൾ അമ്മ എന്തോ തപ്പുക യായിരുന്നു..
ഇനി എന്നെ അടിക്കാൻ ചിരവ എങ്ങാനും നോക്കുവാണോ..
ഹേയ് ആവില്ല അമ്മ അങ്ങനെ ഒന്നും ചെയ്യാൻ സാധ്യത ഇല്ല..
എന്തായാലും റിസ്ക് എടുക്കണ്ട അൽപ്പം ഡിസ്റ്റൻസ് ഇട്ട് സോപ്പിടാം....
"അമ്മേ.. അമ്മോ.. എന്താ അമ്മേ നോക്കുന്നത്..??
എന്റെ ചോദ്യം കേട്ട ഭാവം നടിക്കാതെ അമ്മ ഓരോന്നു മാറ്റി മാറ്റി നോക്കിക്കൊണ്ട് ഇരുന്നു....
"അമ്മേ അമ്മയോടാണ് ചോദിച്ചത് എന്താ നോക്കുന്നത്..??""
"ഡാ ഇവിടെ ഇരുന്ന നിലവിളക്ക് കാണുന്നില്ല..
ഇനി നീ എങ്ങാനും എടുത്തു വിറ്റോ..??
നിന്നെ എനിക്ക് തീരെ വിശ്വാസമില്ല..
"ഓ അതാണോ നോക്കിയേ.. ഇപ്പോൾ എടുത്തു തരാം എന്നും പറഞ്ഞു എന്റെ റൂമിൽ നിന്നും പോയി നിലവിളക്കും തീപ്പെട്ടിയും എടുത്തു കൊണ്ട് വന്നു അമ്മയുടെ കൈയിൽ കൊടുത്തു..
"തിരിയും എണ്ണയും ഒക്കെ ഉണ്ടല്ലോ അപ്പോൾ നീ നേരത്തെ എല്ലാം പ്ലാൻ ചെയ്തു വെച്ചിരുന്നു അല്ലേ..??
"അതുപിന്നെ അമ്മേ രാവിലെ അവൾ വിളിച്ചു ഇറങ്ങി വരാൻ പോവാണെന്നു പറഞ്ഞപ്പോൾ തന്നെ ഞാൻ ഇതൊക്ക ശെരിയാക്കി വെച്ചു....
എനിക്കറിയാം അമ്മ അവളെ സ്വീകരിക്കുമെന്ന്..
അപ്പോൾ പിന്നെ അവൾ വരുന്ന സമയത്തു അമ്മ ഇതൊക്ക സെറ്റ് ചെയ്തു ബുദ്ധിമുട്ടണ്ടല്ലോ എന്നോർത്ത് ഞാൻ ചെയ്തു വെച്ചതാണ്  വെച്ചതാണ്..... എന്നും പറഞ്ഞു ഞാൻ അവിഞ്ഞ ചിരി പാസ്സാക്കി 
"അയ്യടാ അമ്മയോട് എന്തൊരു സ്നേഹം.. വാ നടക്ക് എന്നും പറഞ്ഞു നിലവിളക്കിലെ തിരികൾ കത്തിച്ചു കൊണ്ട് അമ്മ വാതിൽക്കലേക്ക് വന്നു.....
"മോളെ കേറി വാ എന്നും പറഞ്ഞു അമ്മ അവളുടെ കൈയിലേക്ക് നിലവിളക്ക് കൊടുത്തതും അവളത് ചാടി വാങ്ങിച്ചു വലതു കാൽ വെച്ച് സ്റ്റെപ് കേറി വന്നു അകത്തേക്ക് കേറി.....
അമ്മ അവളുടെ കൈയിൽ നിന്നും നിലവിളക്ക് വാങ്ങി നിലത്തു വെച്ചു..
ഞാൻ അവളുമായി ഹാളിൽ ഇരുന്ന അച്ഛന്റെ ഫോട്ടോക്ക് മുന്നിൽ ചെന്നു നിന്നു.....
ആ നിമിഷം എനിക്കേറ്റവും മിസ്സ്‌ ചെയ്തത് എന്റെ അച്ഛനെ തന്നെ ആയിരുന്നു....
ഉള്ളിലൊരു വിങ്ങൽ..
എന്റെ കണ്ണുകൾ ചെറുതായി ഒന്ന് നനഞ്ഞു..
അത് മനസ്സിലായിട്ട് ആവണം നിങ്ങൾ ഇരിക്ക് എന്നും പറഞ്ഞു 
അമ്മ കസേരയിൽ ചെന്നിരുന്നു... ഞങ്ങൾ രണ്ടും പോയി സോഫയിലും ഇരുന്നു....
"മോളെ നീ വീട്ടിൽ പറഞ്ഞിട്ട് ആണോ ഇറങ്ങി വന്നത്..??
""മ്മ്മം പറഞ്ഞിട്ട് ആണമ്മേ വന്നത്..
ഇറങ്ങി പോയാൽ പിന്നെ അവർക്ക് ഇങ്ങനെ ഒരു മകൾ ഇല്ലാ എന്നവർ കരുതും എന്നൊക്ക പറഞ്ഞു..
"ശ്ശോ എന്നാലും നിങ്ങൾ ഇങ്ങനെ എടുത്തു ചാടണ്ടായിരുന്നു..
ഞാൻ മോളുടെ വീട്ടുകാരോട് ഒന്ന് സംസാരിച്ചു നോക്കാമായിരുന്നു..


"അമ്മ സംസാരിച്ചാലും ഒരു കാര്യവും ഉണ്ടാവാൻ പോവുന്നില്ല അമ്മേ.. എന്റെ തലതെറിച്ച അമ്മാവൻമ്മാർ ആണ് ഈ പ്രശ്നത്തിന് കാരണം..
അവരാണ് ജാതിയും മതവും ഒക്കെ പറഞ്ഞു തടസ്സം നിന്നത്..
എന്റെ അമ്മക്ക് ആണെങ്കിൽ അവർ പറയുന്നത് ആണ് വേദ വാക്യം..
അപ്പോൾ പിന്നെ ഞാൻ എന്ത് ചെയ്യാനാണ്..
""എന്നാലും എന്തോ എനിക്കൊരു വിഷമം പോലെ..
"അമ്മ വിഷമിക്കണ്ട കുറച്ചു ദിവസം കഴിയുമ്പോൾ ദേഷ്യമൊക്കെ മാറി എന്റെ അമ്മ എന്നെ വിളിച്ചിരിക്കും എനിക്ക് ഉറപ്പാണ്.....
"മ്മ്മം എന്തായാലും നാളെ ആവട്ടെ അമ്മയോട് ഞാൻ സംസാരിച്ചു നോക്കാം..
""അത് അമ്മേ നാളെ ഞങ്ങൾ രജിസ്റ്റർ ചെയ്തിട്ട് ഇവളുടെ അമ്മയെ വിളിച്ചു പറയണം എന്ന് വിചാരിച്ചു ഇരിക്കുവാണ് എന്ന് ഞാൻ ഇടക്ക് കേറി പറഞ്ഞു..
"ആഹാ അപ്പോൾ എന്റെ പൊന്നുമോൻ എല്ലാം പ്ലാൻ ചെയ്തു വെച്ചേക്കുവാ യിരുന്നു അല്ലേ..??
അല്ല മോളെ എനിക്ക് അറിയാൻ വയ്യാഞ്ഞിട്ട് ചോദിക്കുവാ നീ എന്ത് കണ്ടിട്ടാണ് ഇവന്റെ കൂടെ ഇറങ്ങി പോന്നത്..??
"ഒന്നും പറയണ്ട അമ്മേ ഇങ്ങേരുടെ കഥ വായിച്ചു ഇഷ്ടപ്പെട്ടു ഒരു മെസ്സേജ് അയച്ചു പോയതാണ് അവസാനം എന്റെ തലയിൽ ആയതാണ്.. നിന്നെ എനിക്ക് ഇഷ്ടമാണ് നീ ഇല്ലാതെ ജീവിക്കാൻ പറ്റില്ല എന്നൊക്ക തട്ടി വിട്ടപ്പോൾ ഞാനതിൽ വീണു പോയമ്മേ എന്നും പറഞ്ഞവൾ നെടുവീർപ്പ് ഇടുമ്പോൾ ഞാൻ അന്തം വിട്ട് ഇരിക്കുവായിരുന്നു.....
മര്യാദക്ക് കമന്റ്‌ ബോക്സിൽ മാത്രം പഞ്ചാര അടിച്ചു നടന്നിരുന്ന എന്റെ ഇൻബോക്സിൽ വന്നു എഴുത്തുകാരൻ ആയത് കൊണ്ട് നിങ്ങൾക്ക് ജാടയാണ് മാടയാണ് കോപ്പാണ് നമുക്ക് ഒന്നും റിപ്ലൈ തരില്ല എന്നും പറഞ്ഞു തച്ചിന് ഇരുന്നു മെസ്സേജ് അയച്ചു ഒടുവിൽ റിപ്ലൈ കൊടുത്ത എന്നോട് കമ്പനി അടിച്ചു എനിക്ക് ഇഷ്ടമാണ് നിങ്ങളെ എന്നും പറഞ്ഞു പ്രൊപ്പോസും ചെയ്തു എന്നെ കുപ്പിയിൽ കേറ്റിയവൾ ആ കഥ പ്ലേറ്റ് തിരിച്ചു അമ്മയുടെ മുന്നിൽ അവതരിപ്പിക്കുന്നത് കണ്ടപ്പോൾ പിന്നെ ഞാൻ അന്തം വിടാതെ ഇരിക്കുമോ....??
"ഡി.. ഡി കുരുപ്പേ ആര്.. ആരെ വളച്ചു..??
വെറുതെ കഥ ഇട്ടു നടന്ന എന്നെ ഓരോന്ന് പറഞ്ഞു വളച്ചത് നീ  അല്ലേടി..??
"അയ്യടാ വളക്കാൻ പറ്റിയൊരു മൊതല്..
അമ്മേ അമ്മക്ക് അറിയുമോ കഥ ഇട്ടു കണ്ട പഞ്ചാര അടിച്ചു നടക്കൽ ആണ് അമ്മയുടെ മോന്റെ പണി..
കാട്ട് കോഴി..
"കാട്ട് കോഴി നിന്റെ അപ്പൂപ്പൻ..
എന്റെ അമ്മേ ഇവളുടെ നാക്കിന് ലൈസൻസ് ഇല്ല....
വെറുതെ ഓരോന്ന് പറഞ്ഞു ഉണ്ടാക്കുന്നത് ആണ്.....
"അല്ല അമ്മേ എന്റെ കൈയിൽ തെളിവുകൾ ഉണ്ട്..
കാണിക്കാം ഞാൻ..
"ഇന്ന് മിക്കവാറും എന്റെ കൈകൊണ്ടു  നിന്റെ അവസാനം ആയിരിക്കുമെടി കോപ്പേ..
"പിന്നെ നിങ്ങൾ ഒലത്തും.. ഒന്ന് പോടാ കാട്ടു കോഴി....
"നിന്നെ ഇന്ന് ഞാൻ കൊല്ലുമെടി പന്നി എന്നും പറഞ്ഞു ഞാൻ അവളുടെ നേർക്ക് ചെന്നതും നിർത്തുന്നുണ്ടോ രണ്ടും എന്നും പറഞ്ഞു അമ്മ കേറി ദേഷ്യപ്പെട്ടു....


"നീയൊക്കെ ഒരുമിച്ചു ജീവിക്കാൻ  വന്നതാണോ അതോ തമ്മിൽ തല്ലി ചാവാനോ..??
എന്റെ കർത്താവെ വന്നു കേറിയപ്പോൾ തന്നെ രണ്ടും ഇങ്ങനെ ആണെങ്കിൽ പിന്നെ ഇനി അങ്ങോട്ട് എങ്ങനെ ആയിരിക്കുമോ എന്നും പറഞ്ഞു കൊണ്ട്  അമ്മ തലയിൽ കൈ വെക്കുമ്പോൾ ഒരുമിച്ചുള്ള ജീവിതമെന്ന അങ്കത്തിന് ഞങ്ങൾ തയ്യാറാവുക ആയിരുന്നു.......

കൂടുതൽ കഥകൾക്ക് ഈ പേജ് ഫോളോ ചെയ്യൂ....
To Top