രാവണന്റെ മാത്രമായ്, ഭാഗം: 3

Valappottukal Page


രചന: അല്ലി
പേടിയോടെ  അവൾ  അവനെ നോക്കി....
ദേഷ്യവും  വേദനയും  കടിച്ചമർത്തി  തന്റെ  അടുത്തേക്ക്  വരുന്ന  അവനെ  കണ്ടതുo  അവൾ  പേടിച്ച്  നിന്നും.....
അവളുടെ  മുന്നിൽ  എത്തിയതും  അറപ്പോടെ  അവൻ  അവളെ  നോക്കി....

ഞാ... ഞാൻ... അറിയാതെ  പറ്റി പോയതാ......
ഇടറിയ  ശബ്ദത്തോടെ  അവൾ  പറഞ്ഞതും  അടിക്കാനായി  കൈ  വീശിയതും  ഒരുമിച്ചായിരുന്നു..
പേടിയോടെ  അവൾ  കണ്ണുകളടച്ചു....
കുറച്ച്  നേരം  അനക്കം  ഇല്ലാതെ  മെല്ലെ  കണ്ണുകൾ  തുറന്നതും നിലത്ത്  നിന്നും  ദേവു വിന്റെ  ഫോട്ടോയെടുത്ത്  തന്റെ  മാറോട്  ചേർക്കുന്ന  ആരോമലിനെ ആണ്  അവൾ  കണ്ടത്.....
കണ്ണീർ  കുമിഞ്ഞു  കൂടി....
അറിയാതെയാണെങ്കിലും  തെറ്റ് തന്നെയാണ്  താൻ  ചെയ്തത്...
അവൻ  ഒരു  നിമിഷം  അങ്ങനെ  ഇരുന്നതിന്  ശേഷം  എഴുന്നേറ്റ്  അവളെ  പകപ്പോടെ  നോക്കി....

ഞാൻ  നിന്നെ  അടിക്കാത്തത്  നീ  ഒരു  പെണ്ണായത്  കൊണ്ട്  മാത്രമാ....
കഷ്ട്ടം തോന്നി  ഇവിടെ  താമസിപ്പിച്ചപ്പോൾ  എന്റെ  ദേവു  വിന്റെ  സ്ഥാനം  തട്ടിയെടുക്കാൻ  നോക്കുവാണ് നീയല്ലേ.....
അറപ്പോടെ  അവൻ  അത്രയും പറഞ്ഞതും  ഭൂമി പിളർന്നു  പോകുന്ന പോലെ  അവൾക്ക്  തോന്നി...

അല്ല... സത്യമായിട്ടും  ഞാൻ.........

മതി.......... എന്റെ  കൺ മുന്നിൽ  നിന്നും  പൊയ്ക്കോ.... ഇല്ലെങ്കിൽ  ഞാൻ  എന്താ  ചെയ്യാന്ന്  എനിക്ക്  പോലും  അറിയില്ല......എല്ലാം  എന്റെ  തെറ്റാ.... 
അത്രയും  പറഞ്ഞതും  വാ  പൊത്തി  കരഞ്ഞുകൊണ്ട്  അവൾ  അകത്തേക്ക്  ഓടി......
അപ്പോഴും  അവൻ ദേവുവിന്റെ  ഫോട്ടോ  തന്റെ  നെഞ്ചോട്  ചേർത്ത്  വെച്ചിട്ടുണ്ടായിരുന്നു .....

എത്ര  കരഞ്ഞിട്ടും  വേദനമാറിയില്ല... ഒരിക്കലുo  ദേവു ചേച്ചി  യുടെയും  സ്ഥാനം  മോഹിച്ചിട്ടില്ല....
തന്നെ  ഒന്ന് സ്നേഹത്തോടെ  നോക്കിയാൽ  മാത്രം മതി........
പക്ഷെ  ഇപ്പോൾ  ആ  വായിൽ  നിന്നും  കേട്ട  വാക്കുകൾ  മനസ്സിനെ  കുത്തി  നോവിക്കുകയാണ്.......
ഇനി  ഇവിടെ  നിന്നിട്ട്  ഒരു  കാര്യവും  ഇല്ല... ഒരിക്കലും  ആ  മനസ്സിൽ  ഒരു സ്ഥാനം  തനിക്ക്  കിട്ടാൻ  പോണില്ല....
എല്ലാവർക്കും  ശല്യമായി .....
കൈയിൽ കരുതിയ  ബാഗുമായി  അവൾ  റൂമിൽ  നിന്നും  ഇറങ്ങി....
ഒച്ചയുണ്ടാക്കാതെ രാത്രിയിൽ അവൻ  അറിയാതെ കൺമണി  ആ  വീട്ടിൽ  നിന്നും  ഇറങ്ങി പോകുമ്പോൾ  അവനെ  ഒന്ന്  കാണാൻ  പോലും  അവൾ മനസ്സ് കാണിച്ചില്ല.....
അവനെ  കണ്ടാൽ  തന്റെ മനസ്സ്  മാറും എന്ന് അവൾക്ക്  നല്ല ഉറപ്പുണ്ടായിരുന്നു.....
ഗെയ്റ്റ്   കടന്ന് പോകാൻ  നേരം  അവൾ  ഒന്നും  കൂടി  ആ  വീട്ടിലേക്ക്  നോക്കി....
എന്നോട്  ക്ഷമിക്ക്.........മെല്ലെ  വിതുമ്പി  പറഞ്ഞു കൊണ്ട്  അവൾ  അവിടെ  നിന്നും  നടന്നകന്നു......

**--**-****---**-**********----------

അഞ്ച് മാസങ്ങൾക്ക് ശേഷം...

ദൂരെ  ഒരു  അനാഥാലയത്തിലെ  ചെടികൾക്ക്  വെള്ളം നനയ്ക്കുകയായിരുന്നു  അവൾ.. അവിടെ  നിന്നും  ഇറങ്ങിയതിന്  ശേഷം  എവിടെ  പോകണമെന്ന്  അറിയില്ലായിരുന്നു..... വിശന്ന് വലഞ്ഞു  നടന്നതും  ഇവിടുത്തെ സിസ്റ്ററിന്റെ  മുന്നിൽ  ചെന്നുപ്പെട്ടു... അവരുടെ  നല്ല മനസ്സുകൊണ്ട്   പള്ളിവക  അനാഥാലയത്തിൽ  ഒരു  ജോലിക്കാരിയായി ജോലി  കിട്ടി...ആഹാരവും  കിടക്കാൻ സൗകര്യവും  മാത്രമേ  അവൾ  ആഗ്രഹിച്ചുള്ളൂ.....
പക്ഷെ  പഴയ  ഓർമ്മകൾ  അവളിൽ വേദനയുണ്ടാക്കിക്കൊണ്ടിരുന്നു.....
ഒരിക്കലെങ്കിലും  ആരോമലേട്ടനെ  ഒന്ന്  കണ്ടിരുന്നെങ്കിലെന്ന്  അവൾ  ആഗ്രഹിച്ചു...

.കൺ മണി................ പുറകിൽ  നിന്നുമുള്ള  വിളി കേട്ട്  ചെടിക്ക്  വെള്ളം  ഒഴിക്കുന്നത്  നിർത്തി  അവൾ  തിരിഞ്ഞ്  നോക്കി....
ഇത്രയും  നാൾ  താൻ  കാത്തിരുന്ന  ആൾ തന്റെ  മുന്നിൽ വന്നിരിക്കുന്നു....
സന്തോഷംകൊണ്ടോ  സങ്കടം കൊണ്ടോ  അവളുടെ  കണ്ണുകൾ  നിറഞ്ഞു....
പഴകിയ  സാരി  തലപ്പ്  കൊണ്ട്  കണ്ണുകൾ  തുടച്ച്  അവന്  ചെറിയ  ചിരി അവൾ  നൽകി....
ആരോമൽ  അവളുടെ  അടുത്തേക്ക്  വന്നു....

സുഖാണോ  ഏട്ടാ......... മടിയോടെ  അവൾ  ചോദിച്ചതും  അവൻ  അവളെ  നോക്കി...
ചെയ്തത്  തെറ്റ് കൊണ്ടാണോ  അവളുടെ  തല  താഴ്ന്നു....

ഇക്കണ്ട  നാളായി  നിന്നെ  എവിടെയെല്ലാം  തിരഞ്ഞുന്ന്  അറിയോ  നിനക്ക്..?? എത്ര  ബുദ്ധിമുട്ടിയാ നിന്നെ  ഇവിടെ  കണ്ടു പിടിച്ചതെന്ന്  അറിയോ ??

അപ്പോഴും  തല  താഴ്ത്തി  തന്നെ  അവൾ  നിന്നും.....

എന്റെ  മുഖത്തേക്ക്  നോക്ക്  കൺമണി... ദേഷ്യത്തോടെ  അവൻ  പറഞ്ഞതും  അവൾ  പെട്ടെന്ന് അവനെ  നോക്കി.....

പറ....നീ  എന്തിനാ  ഇങ്ങനെ  ചെയ്തത്.... എന്നെ  ഇട്ടിട്ട്  പോയതെന്തിനാ.... അന്ന്  എന്റെ  ദേഷ്യവും  സങ്കടവും  കൊണ്ട്  ഞാൻ  അങ്ങനെ   പറഞ്ഞതിന്  നീ  ഇങ്ങനെ  ആണോ  ചെയ്യേണ്ടേ.... നിന്റെ  വാശി കാരണം  വീണ്ടും  ഒറ്റപ്പെട്ട്  പോയി ഞാൻ  അറിയോ.... അവളുടെ  തോളിൽ  പിടിച്ചു കൊണ്ട്  അവൻ  പറഞ്ഞതും  അവൾ  കണ്ണിരോടെ  അവനെ  നോക്കി....

ഞാൻ  എന്തിനാ  അവിടെ  നിൽക്കണെ... ദേവു  ചേച്ചിടെ  കളഞ്ഞ്  ഒരിക്കലും  എന്നെ  സ്നേഹിക്കാൻ  ഞാൻ  ആഗ്രഹിച്ചിട്ടില്ല......
എന്റെ  പതിനാറാം  വയസ്സ്  മുതൽ  നിങ്ങളെ  പ്രണയിച്ചവൾ ആണ്  ഞാൻ. അറിയോ.....
അന്ന്  മുതൽ  ഇന്ന് വരെ  ഏട്ടനെ  ഒന്ന്  ബുദ്ധിമുട്ടിക്കാൻ  ഞാൻ  നിന്നിട്ടില്ല... നിറ  കണ്ണുകളോടെ ഏട്ടൻ  ദേവു ചേച്ചി  യുടെ കഴുത്തിൽ  താലി  കെട്ടിയത്  നെഞ്ചുപൊട്ടുന്ന  വേദനയോടെ  ഞാൻ  നോക്കി  നിന്നതാ ......
ഒരുപാട്  ഇഷ്ടം  ആണ് ...,
എന്നിട്ടും  ഒരിക്കലും  ഞാൻ  നിങ്ങളുടെ ജീവിതത്തിൽ  നുഴഞ്ഞു കേറി  വന്നിട്ടുണ്ടോ ??
എന്നിട്ട്   ദേവു  ചേച്ചിയുടെ സ്ഥാനം  തട്ടിയെടുക്കാൻ  നോക്കുവാ  ഞാനെന്ന്  പറഞ്ഞില്ലേ....??
അവളുടെ  ഓരോ  വാക്കുകളും  അവന്റെ  ഉള്ളം  വേദനിപ്പിച്ചു .....

ഞാൻ പോലും  അറിയാതെ  തന്നെ സ്നേഹിച്ചവൾ  ആണ്  നീ ... സമ്മതിക്കുന്നു... പക്ഷെ  എന്റെ  ദേവു  എന്റെ  പ്രണയം ആയിരുന്നു... എന്റെ  ജീവിതം  ആയിരുന്നു... എന്റെ  കുഞ്ഞിന്റെ  അമ്മയായിരുന്നു ... അവൾ  ഈ  നെഞ്ചിൽ  ഉള്ളയിടത്തോളം  നിന്നെ  എനിക്ക്  പ്രണയിക്കാൻ  പറ്റില്ല  കൺമണി.............
നീ  ജീവനോടെ  ഉണ്ടോന്ന്  അറിയാതെ  ഉരുകുവായിരുന്നു ഞാൻ  ഇത്രയും  നാൾ... എനിക്ക്  നിന്നോട്  സ്നേഹത്തിനപ്പുറം പ്രണയം  എന്ന വികാരം  ഇത്  വരെയില്ല... ഇനി ഉണ്ടാവുകയും  ഇല്ല..........

അപ്പോൾ  ഈ  താലിയോ.... നിങ്ങൾ  കെട്ടിത്തന്നതല്ലേ  ഏട്ടാ...... കഴുത്തിൽ കിടന്ന  താലി  ഉയർത്തിക്കൊണ്ട്  അവൾ  ചോദിച്ചതും  മറുപടിയില്ലാതെ  അവൻ  നിന്നും...

പറയ്  ഈ  താലിയോ........

നിന്റെ  ജീവൻ  രക്ഷിക്കാൻ  വേണ്ടി  കെട്ടിയ താലിയാണിത്...... അങ്ങനെ  ഞാൻ  കണ്ടിട്ടുള്ളു.....
ഒരു  ഭർത്താവ്  എന്ന സ്ഥാനം  വെച്ച്  ഞാൻ  ഇന്നേവരെ  നിന്നെ  കണ്ടിട്ടില്ല....നീ  എനിക്ക്  നല്ലൊരു  സുഹൃത്ത്  മാത്രം  ആയിരുന്നു  കൺമണി.......
നീ  എന്റെ  കൂടെ വരണം.......

ഇല്ല... ഞാൻ  വരില്ല...... ഒരു സുഹൃത്തായി  കണ്ട് ഞാൻ  നിങ്ങളുടെ  കൂടെ  വരില്ല  ഏട്ടാ..... നിങ്ങൾ  എന്ന്  എന്നെ  പ്രണയിക്കുന്നോ ?? എന്നെന്നേ ഭാര്യയായി സ്വികരിക്കുന്നോ  അന്നേ  ഞാൻ  വരുള്ളൂ......അത്  വരെ  കാത്തിരിക്കും ഞാൻ...
അവളുടെ  ഉറച്ച തീരുമാനം  കേട്ട്  അവൻ  ഒന്ന്  ഞെട്ടി.....

ജീവിതകാലം  മുഴുവൻ  കാത്തിരിക്കാനെ നിനക്ക്  പറ്റൂ കൺമണി...... കാരണം  എന്റെ  പ്രണയം  ദേവു മാത്രമാണ്........അതും  പറഞ്ഞ്  അവൻ  തിരിഞ്ഞു നടന്നു 

കാത്തിരിക്കാൻ മനസ്സുണ്ടെങ്കിൽ  എന്റെ  പ്രണയം  നിങ്ങൾ  തിരിച്ചറിയും  ഏട്ടാ.... കാത്തിരിക്കും ഞാൻ  മരണംവരേയും  "  രാവണന്റെ  മാത്രമായാകുന്ന കാലം  വരേയും...... അവൾ  പുറകിൽ  നിന്നും  ഉറക്കെ  പറയുന്നുണ്ടായിരുന്നു.....
അപ്പോഴും  ഒന്ന്  തിരിഞ്ഞ്  അവളെ  നോക്കി  അവൻ  വീണ്ടും  മുന്നോട്ട്  നടന്നു.....
അവളുടെ പ്രണയം സത്യം ആണെങ്കിൽ  അവൻ  തിരിച്ചു  വരും... അല്ലാത്ത  പക്ഷം  അത്  ഒരു  നഷ്ടപ്രണയമായി  നിലനിൽക്കും......
അവസാനിച്ചു... ലൈക്ക് ചെയ്ത് വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കൂ, നിങ്ങളുടെ സപ്പോർട്ട് നോക്കിയാവും ഇതേപോലെ ഉള്ള ചെയിൻ സീരീസുകൾ കൂടുതൽ ഉൾപ്പെടുത്തുക...

രചന:അല്ലി

കൂടുതൽ കഥകൾക്ക് ഈ പേജ് ഫോളോ ചെയ്യൂ....
To Top