രാവണന്റെ മാത്രമായ്, ഭാഗം: 2

Valappottukal Page



രചന: അല്ലി
എനിക്ക്  എന്തെങ്കിലും  പറ്റിയാലും  നമ്മടെ  കുഞ്ഞുനെ  ഒരു  കുറവും  വരാതെ  നോക്കാണെ ഏട്ടാ..... ലേബർ  റൂമിൽ  കേറുന്നതിന്റ  സമയത്ത്  വിതുമ്പലോടെ  പറയുന്ന  ദേവു വിന്റെ  കൈകളിൽ  അവൻ പിടിത്തം  മുറുക്കി....
വന്ന  കണ്ണീര്  അവൾ  കാണാതെയിരിക്കാൻ  ശ്രമിച്ചു  കൊണ്ട്  അവളുടെ  നെറ്റിയിൽ  മുത്തം  നൽകി...
പക്ഷെ  അത്  അവസാനത്തെ  ചുംബനം  ആണെന്ന്  ഒരിക്കലും  വിചാരിച്ചില്ല... കാത്തിരിപ്പുകൾക്ക് ഒടുവിൽ  തുണിയിൽ  പൊതിഞ്ഞ  മാലാഖ  കുഞ്ഞിനെ  കാത്തിരുന്ന  തനിക്ക്  കിട്ടിയത്  അമ്മയേയും  കുഞ്ഞിനെയും  രക്ഷിക്കാൻ പറ്റിയില്ല  എന്ന  ഡോക്ടറിന്റെ  വാക്കുകൾ  ആണ്  കിട്ടിയത് .....
തകർന്ന്  പോയ്‌  താൻ .....
തനിക്കെന്ന്  പറഞ്ഞ്  ഉണ്ടായിരുന്നവളും  തന്റെ  കുഞ്ഞു  ഇല്ലാണ്ടായിരിക്കുന്നു...അച്ഛനും  അമ്മയും  ഇല്ലാണ്ടായപ്പോൾ  കൂടെ  കൂട്ടിയതാണ്  മാമ്മൻ.... അമ്മയില്ലാത്ത  ദേവുവിനെയും ആരും  ഇല്ലാത്ത  തന്നെയും  പൊന്നുപോലെ  നോക്കി....
വളർന്നു വരുന്നതിനനുസരിച്ച്  തങ്ങൾ  തമ്മിൽ  ഉള്ള  ബദ്ധം  പ്രണയത്തിന്  അപ്പുറം ആണെന്ന്  രണ്ടുപേരും  തിരിച്ചറിഞ്ഞ  നിമിഷം മുതൽ ജീവിക്കാൻ  ആരംഭിക്കുകയായിരുന്നു.... ആർക്കും  അസൂയ ആക്കും  വിധം....
മാമ്മന്റെ  അനുഗ്രഹത്തോടെ  അവളുടെ  കഴുത്തിൽ  താലി  ചാർത്തിയപ്പോൾ  ഭാഗവാനോട്  നന്ദി  മാത്രം  ആണ്  പറഞ്ഞത്... ആദ്യരാത്രിയുടെ ആലസ്യത്തിൽ  തന്റെ നെഞ്ചിൽ  ഒട്ടി  കിടക്കുന്ന  ദേവു വിന്റെ  നെറ്റിയിൽ  ഒന്ന്  അമർത്തി  ചുമ്പിക്കാനും  അവൻ  മറന്നില്ല....
അവസാനം തന്റെ   പ്രണയത്തിന്റെ  തുടിപ്പ്  അവളുടെ  ഉദരത്തിൽ  മുളച്ചപ്പോൾ  താൻ  അനുഭവിച്ച സന്തോഷത്തിന്  അതിരുകൾ  ഇല്ലായിരുന്നു....
പക്ഷെ  എല്ലാം  തകർത്ത്  തന്റെ  കുഞ്ഞിന്റെയും  ദേവു വിനേയും  ഭഗവാൻ  വിളിച്ചപ്പോൾ കൂട്ടിന്  ഹൃദയം പൊട്ടി  മാമ്മനും  പോയ്‌.....
അന്ന്  മുതൽ  ആർക്കോ  വേണ്ടി   ജീവിക്കുകയായിരുന്നു........

ആരോമൽ  ഓർമകളിലേക്ക് പോയ്‌..

***********-------*********************

രാവിലെ ആരോ  തട്ടി  വിളിച്ചാണ്  അവൻ  കണ്ണുകൾ  ചിമ്മി തുറന്നത്.....
മുന്നിൽ  ഈറനോടെ  സാരി  ഉടുത്ത്  ചായ  കപ്പുമായി  നിൽക്കുന്ന  കൺമണിയേ  കണ്ട്  അവൻ  അതിശയത്തോടെ നോക്കി.....
പെട്ടെന്ന്  ചാടി എഴുന്നേൽറ്റ്  അവളെ  ഇറുക്കെ  പുണർന്നു.... പേടിയോടെ  അവളുടെ  കൈയിൽ  നിന്നും  കപ്പ്  നിലത്തേക്ക്  വീണു....
അവന്റെ  ശക്തിയിൽ  അവൾ  ഉരുകി  പോകുന്ന പോലെ  അവൾക്ക്  തോന്നി....
അവന്റെ മുഖം  അവളുടെ  കഴുത്തിൽ  പുഴ്ത്തി... കണ്ണുകൾ  നിറഞ്ഞു....
ദേവു.............. അവന്റെ  ചുണ്ടുകൾ  മന്ത്രിച്ചതും  അവൾ  ഞെട്ടി  പിടഞ്ഞു  അവനിൽ  നിന്നും  മാറി....
കരഞ്ഞു  ചുവന്ന  മിഴികളോടെ  തന്നെ  ഉറ്റു  നോക്കുന്ന  കൺമണിയേ  കണ്ടതും  അവൻ  എന്താ  ചെയ്തതെന്ന  ഓർമ്മ വന്നത്.... പെട്ടെന്ന്  അവിടെ  നിന്നും  മാറി അവൻ വെളിയിലേക്ക്  പോയ്‌...
വേദനയോടെ  അവൾ  ബെഡിൽ  ഇരുന്നു....
ഒരിക്കലും  എന്നെ  സ്നേഹിക്കില്ലേ  ഏട്ടാ..... കൺമണിക്ക്  കൊതിയാവാ.......... അവളുടെ  കണ്ണുകൾ  നിറഞ്ഞ്  തുളുമ്പി.....

****----********------******

രാവിലെ  പോയ  ആരോമൽ  തിരിച്ച്  വന്നതും  കുറേ  പൊതിയുമായി ആണ്... അകത്തേക്ക്  കേറിയതും  അവന്റെ കണ്ണുകൾ  പ്രകാശിച്ചു... മാറാല  എല്ലാം  തൂത്ത്  തുടച്ച്... സാധനങ്ങൾ  ഒക്കെ  അടുക്കി  വെച്ച്... എല്ലാം  വൃത്തിയാക്കി  ഇട്ടിരിക്കുന്നു....
ഒരു  പെണ്ണ്  വന്ന്  കേറിയത്തിന്റ  എല്ലാം  വീട്ടിൽ  അറിയാൻ  ഉണ്ടായിരുന്നു.....
അവൻ  അവിടെയെല്ലാം  നോക്കിയതും  അവളെ  കണ്ടില്ല...
അടുക്കളയിൽ ചെന്നതും  പപ്പടം  പൊള്ളിക്കുന്ന  കൺമണിയേ ആണ്  കണ്ടത്.....
ഒരു നിമിഷം  അവന്  ദേവു വിനെ  ഓർമ്മ വന്നു...
പണ്ട്  പപ്പടം  പൊള്ളിക്കുമ്പോൾ  താൻ  സ്ലാവിൽ കേറിയിരുന്ന്  കറമുറ തിന്നുബോൾ  ഇടം  കണ്ണിട്ട്  ദേവു  നോക്കുമായിരുന്നു.
വീണ്ടും  എടുക്കാൻ  പോകുബോൾ  കൈയിൽ  ഒരു  തട്ട്  തന്ന്  ശ്വാസനയോടെ  അവനെ  നോക്കുന്ന  പെണ്ണ്...

പപ്പടം  വേണോ..... ഒന്ന് നീട്ടി അവൾ  ചോദിച്ചതും  അവൻ  ഞെട്ടി ഉണർന്ന്  അവളെ  നോക്കി.....

വേണ്ട..........

അറത്തു മുറിച്ച അവന്റെ  സംസാരം  അവളിൽ  വേദനയുണ്ടാക്കി...
അവന്റെ  നോട്ടം  അവളുടെ  കഴുത്തിലെ  താലി മാലയിലും നെറുകയിലെ  സിദ്ധുരത്തിലും ആയിരുന്നു....
അവൾക്ക്  അത്  മനസ്സിലാവുകയും  ചെയ്തു...

ഇതൊക്കെ  എവിടുന്നാ  നീ  മേടിച്ചത്.... ആവി പറക്കുന്ന ചോറിലും  പപ്പടത്തിലും  നോക്കി  അവൻ  ചോദിച്ചപ്പോൾ  പേടിയോടെ  അവൾ  അവനെ  നോക്കി...

അ... അത്.... ഇവിടെ ഒന്നും  ഇല്ലായിരുന്നു ... അടുത്തുള്ള  കടയിൽ  നിന്നും  ഞാൻ  മേടിച്ചതാ.....

പൈസ  ഉണ്ടായിരുന്നോ  നിന്റെ  കൈയിൽ ??

ഇല്ല.... കടം  മേടിച്ചതാ...... തല  താഴ്ത്തി  അവൾ  പറഞ്ഞു....

ഹ്മ്മ്... ഇന്നാ  വേണ്ടുന്ന  സാധനങ്ങൾ  ഒണ്ട്... പിന്നെ  ഈ  ഡ്രസ്സ്‌  നിനക്കാ... നീ  ഇട്ടേക്കുന്നത്  എന്റെ  ദേവു വിന്റെ  സാരിയാ... അത്  മാറ്റി  ഇത് ഉടുത്തിട്ട്  അത്  എനിക്ക്  വേണം....
അത്രയും  പറഞ്ഞ്  പൊതിയെല്ലാം  അവിടെ വെച്ചിട്ട്  അവൻ  പോയ്‌.....
അവൾ ചിരിയോടെ  അത്  നെഞ്ചോട്  ചേർത്തു....
മരിച്ചിട്ടും  നെഞ്ചിൽ  ഉള്ള ഈ  സ്നേഹം..... ഏതൊരു  പെണ്ണും  ആഗ്രഹിക്കും  ഇങ്ങനെ  ഒരു ഭർത്താവിനെ........ അവൾ  ചിരിച്ചു....

*********--*****--
പാത്രത്തിലെ  ചോറും  കറിയും കുഴച്ച് ആർത്തിയോടെ  കഴിക്കുന്ന  ആരോമലിനെ  അവൾ  കണ്ണെടുക്കാതെ  നോക്കി  നിന്നും.....
വീണ്ടും  കറികൾ ചോദിക്കുമ്പോൾ  മനസ്സിൽ  പറഞ്ഞറിയിക്കാൻ  പറ്റാത്ത  സന്തോഷം  ആയിരുന്നു  അവൾക്ക് ... അവസാനം  കൈ  കഴുകി  അവളെ  ഒന്ന്  നോക്കാൻ  അവൻ  മറന്നില്ല...
ആ  നോട്ടം  മതിയായിരുന്നു  അവൾക്ക്  പ്രതിക്ഷകളോടെ  ജീവിക്കാൻ......

***************************
ദിവസങ്ങൾ  കഴിയവേ  ആ  വല്യ വീട്ടിൽ  മുഴുവൻ  കൺമണി  മാത്രമായ്...
അവന്റെ  ഏത്  കാര്യത്തിനും  അവൾ  വേണമെന്നായി......
പാടത്ത്  ജോലി ചെയ്യുമ്പോൾ  അവന്റെ കൂടെ  അവളും  പോകും.... ഒന്നും  ചെയ്യാൻ  അവൻ  സമ്മതിക്കില്ലെങ്കിലും  എന്തെങ്കിലും  ചെയ്ത്  വാ  തോരാതെ  സംസാരിച്ചു കൊണ്ടിരിക്കും...അറത്തും മുറിച്ചു  രണ്ട്  വാക്കിൽ അവൻ മറുപടി  നൽകുമെങ്കിലും  അവൻ  അതെല്ലാം  ആസ്വദിക്കുന്നുണ്ടായിരുന്നു.....വൈകിട്ട് ഉമ്മറ പടിയിൽ  അവനെ  കാത്ത്  ഇരിക്കുമ്പോൾ  അവൾക്ക്  വേണ്ടി  ഒരു  പലഹാര പൊതി  മേടിക്കാൻ  അവൻ  മറക്കില്ല....
അവൾക്ക്  വേണ്ടുന്നതെല്ലാം  അവൻ  മേടിച്ച്  നൽകുമ്പോൾ  അവളുടെ  സന്തോഷം  തന്നെ  ഒന്ന്  ചേർത്ത്  പിടിച്ച്  ആ  നെഞ്ചിൽ  ഒരിടം  നൽകുമ്പോൾ  ആണ്  താൻ  സന്തോഷിക്കുന്നതെന്ന്  അവൾക്ക്  പറയണമെന്നുണ്ടായിരുന്നു........
റൂമിൽ  നിലത്ത്  പാ  വിരിച്ച്  കിടക്കുമ്പോൾ  ആ  നെഞ്ചിലെ  ചൂട്  പറ്റി  ഒന്ന്  കിടക്കാൻ  അവൾ  ഒരുപാട്  കൊതിച്ചിട്ടുണ്ട് ... പക്ഷെ  ആ  മനസ്സിൽ  ഇപ്പോഴും  ദേവു  ആണെന്ന്  അവൾക്ക്  അറിയാമായിരുന്നു....

ഒരു  ദിവസം ദേവുവിന്റെ  ഫോട്ടോയിലെ  പൊടി തട്ടി  തുടയ്ക്കുകയായിരുന്നു  കൺമണി...
അറിയാതെ  കൈ  തട്ടി  അത്  നിലത്ത്  വീണ് പൊട്ടിയതും  വെളിയിൽ  നിന്നും  പാടത്തെ ജോലി കഴിഞ്ഞ്  അവൻ  വന്നതും  ഒത്തായിരുന്നു....

രചന: അല്ലി

കൂടുതൽ കഥകൾക്ക് ഈ പേജ് ഫോളോ ചെയ്യൂ....
To Top