രചന: അല്ലി
ഇനി സദാചാര ചെറ്റകൾ എന്റെ വീടിന്റെ മുറ്റത്ത് വന്ന് കുരച്ചാൽ......മണിമുറ്റത്തേ ആരോമൽ ആരാണെന്ന് നീയൊക്കെ അറിയും... അതും പറഞ്ഞ് അവൻ വന്ന നാട്ടുക്കാരുടെയും തന്റെ ചിറ്റയുടെയും നേരെ ചീറിയപ്പോൾ വിശ്വസിക്കാൻ പറ്റാതെ ഈ നിമിഷം അവൻ ചാർത്തിയ താലിയിൽ വിരൽ ഓടിക്കുകയായിരുന്നു കൺമണി.....
അവൾ വിശ്വാസം വരാതെ അവനെ പാളി നോക്കി...
വർധിച്ച ദേഷ്യത്തിൽ അവന്റെ കണ്ണുകൾ ചുവന്നു... ഞരമ്പുകൾ വലിഞ്ഞു മുറുകി...
ഒരു വേള സത്യം ആണോന്ന് പോലും അവൾ മറന്നു..... ഒരുപാട് ആഗ്രഹിച്ചതാണ് ആ കൈ കൊണ്ട് ഒരു താലി...... തന്റെ രാവണന്റെ മാത്രമായ് ഒരു കുഞ്ഞ് താലി....
ഒരു വേള നഷ്ടം ആയതാണ് ഈ ഭാഗ്യം ... ഇപ്പോൾ താൻ നിനയ്ക്കാത്ത നേരത്ത് അതും തന്നെ കാർന്നു തിന്നാൻ വന്നവരുടെ മുന്നിൽ....
അവൾ പേടിയോടെ അവന്റെ പിറകിലായി ഒളിച്ചു... അവളെ മറഞ്ഞു പിടിച്ചു കൊണ്ട് അവൻ നിന്നും....
എടാ . കല്യാണ തലേന്ന് കണ്ട വന്റെ കൂടെ അഴിഞ്ഞാടിയിട്ട് തിരിച്ചു വിളിക്കാൻ വന്നപ്പോൾ ഞങ്ങളെ മണ്ടർ ആക്കി എവിടുന്നോ ഒരു താലി യെടുത്ത് അവൻ കെട്ടിയേക്കുന്നു.. തുഫ്.... വിളിച്ചോണ്ട് വാടാ അവളെ..... ചിറ്റ അലറിയതും കൂടെ നിന്ന രണ്ടുപേർ അവളെ പിടിക്കാനായി പോയതും കൈയിൽ കരുതിയ കത്തി അവൻ അവർക്ക് നേരെ വീശി.......
ഇനി ഒരടി വന്നാൽ നായിന്റെ മക്കളെ നിന്റെ ഒക്കെ ജീവൻ ഇവിടെ തീരും....
എടി കളമുറ്റത്ത് ശകുന്തളെ.... ഇവളുടെ ഈ താലി ഇല്ലേ.... ഇത് എന്റെ ദേവുവിന്റെ കഴുത്തിൽ ഈ ആരോമൽ ചാർത്തിയതാ.... ഇതിന്റെ മൂല്യം അളക്കാൻ അഴിഞ്ഞാടി നടക്കുന്ന നിനക്ക് എന്ത് യോഗ്യതയാടി ചൂലെ ഉള്ളെ......???? കൺമണിയുടെ കഴുത്തിലെ താലിയിൽ പിടിത്തം മുറുക്കിക്കൊണ്ട് അവൻ ചോദിച്ചു.....
അപ്പോഴും പാവം പെണ്ണ് പേടിയോടെ അവരെ നോക്കി....ചിറ്റ ഒന്നും മിണ്ടാതെ നിന്നും.....
ഡി....... ഏതോ കിളവന് കെട്ടിച്ച് കൊടുത്ത് ശല്യം ഇല്ലാണ്ടാക്കാൻ നോക്കിയതല്ലേടി നീ... വേറെ നിവൃത്തി ഇല്ലാതെ എന്റെ വണ്ടിയുടെ മുന്നിൽ ചാകാൻ നിന്നവളാ ഇവൾ.......
കരഞ്ഞു സങ്കടം പറഞ്ഞപ്പോൾ ഈ രാത്രി എന്റെ വീട്ടിൽ നിൽക്കാൻ സമ്മതിച്ചു....
അപ്പോൾ അവളുടെ അമ്മുമ്മേടെ ഒരു സദാചാരം.....
തുഫ്...... ഇപ്പോൾ ഇവൾ എന്റെ ഭാര്യയാടി....ഈ മണിമുറ്റത്തേ ആരോമലിന്റെ മുന്നിൽ നിന്ന് കുര ച്ചാൽ ആ നാക്ക് ഞാൻ പിഴുത് എറിയും....... ഇറങ്ങി പോടീ.........
അവളെ ഒന്ന് കൂർപിച്ച് നോക്കി... കുറച്ച് ശാപ വാക്കുകൾ പറഞ്ഞ് അവർ അവിടെ നിന്നും പോയ്.....
എല്ലാരും പോയ് കഴിഞ്ഞ് മുറ്റം ശുന്യമായി...
എന്ത് ചെയ്യണം എന്നറിയാതെ അവൾ പേടിയോടെ ദാവണിയിൽ പിടി മുറുക്കി....
അവൻ അവളെ ഒന്ന് നോക്കിയതിന് ശേഷം വല്യ വീടിന്റെ അകത്തേക്ക് കേറി......
കേറി വരുന്നെങ്കിൽ ഇങ്ങോട്ട് വാടി... നിന്നെ താല പുലിനൽകി സ്വികരിക്കാൻ ഇവിടെ ആരും ഇല്ല.... ഒന്ന് തിരിഞ്ഞ് അത്രയും പറഞ്ഞ് അവൻ വീണ്ടും നടന്നു .. പേടിയോടെ അവൾ അകത്തേക്ക് കേറി....
ചുറ്റും കണ്ണുകളോടിച്ചു.....
വല്യ തറവാട് വീട്.... മനോഹരമായ ചിത്രപണികൾ നടത്തിയിട്ടുണ്ട്....
എല്ലാം കൊണ്ടും മനോഹരം... പക്ഷെ മാറാല കൊണ്ട് വൃത്തികേടായി കിടക്കുന്നു...
ഭിത്തിയിൽ മാല ഇട്ട ഫോട്ടോ കണ്ടതും കൺമണിയുടെ കണ്ണുകൾ നിറഞ്ഞു...
ദേവൂ ചേച്ചി...
രാവണന്റെ ദേവു...... അവളുടെ ചുണ്ടുകൾ മന്ദ്രിച്ചു.....
ഡി......... എന്ന അലർച്ച കേട്ടതും അവൾ അവനെ നോക്കി.... മദ്യകുപ്പിയിൽ നിന്നും ഗ്ലാസ്സിലേക്ക് ഒഴിക്കുകയായിരുന്നു ആരോമൽ....
അത്ഭുതം ഒന്നും തോന്നിയില്ല....
ദേവു ചേച്ചി മരിച്ചതിന് ശേഷം ഇങ്ങനെ ആണ്....
അല്ലെങ്കിൽ തന്നെ ഭൂമിയിൽ തനിക്കെന്ന് പറയാൻ ആരും ഇല്ലാത്ത മനുഷ്യന് എന്ത് പ്രതിക്ഷയാണ് ജീവിതത്തിൽ ഉള്ളത്.....
പക്ഷെ ഇപ്പോൾ താൻ ഇല്ലേ......
മണിമുറ്റത്തേ ആരോമൽ കെട്ടിയ താലി അല്ലേ....
നോക്ക് നിന്റെ അവസ്ഥ ഓർത്ത് മാത്രമാ ഈ താലി ഞാൻ കെട്ടിയത്....നിനക്ക് എത്ര കാലം വേണമെങ്കിലും ഇവിടെ താമസിക്കാം... എനിക്കറിയാം ഇവിടെ നിന്നും ഇറക്കി വിട്ടാൽ പോകാൻ വേറെ ഇടം നിനക്ക് ഇല്ലെന്ന്.....
അത്രയും പറഞ്ഞ് അവൻ അത് വായിൽ കമത്തി.....
അവൾ പേടിയോടെ അവനെ നോക്കി..
പക്ഷെ ആ താലി എനിക്ക് വേണം... നിന്റെ കഴുത്തിൽ കിടക്കുന്നത് എന്റെ ദേവുവിന് ഞാൻ ചാർത്തിയതാ....
അത് അഴിച്ച് താ... ഇപ്പൊ ......
ഒരു വേള ഹൃദയം നിലച്ച് പോകുന്ന പോലെ അവൾക്ക് തോന്നി......
അർഹിക്കാത്ത താണ്....
പണം കൊണ്ടും യോഗ്യത കൊണ്ടും പ്രണയം കൊണ്ടും.. പക്ഷെ....... അവൾ താലിയിൽ മുറുക്കെ പിടിത്തം ഇട്ടു....
ഞ...ഞാൻ..... അഴിച്ച് തരില്ല..........
അത് കേട്ടതും മുന്നിൽ ഇരുന്ന ചെറിയ ടേബിൾ അവൻ കാല് കൊണ്ട് തട്ടി തെറിപ്പിച്ചു.....
പേടിയോടെ അവൾ പിന്നോട്ട് വലിഞ്ഞു....
എന്ത് ധിക്കാരം ആടി നിനക്ക്...രക്ഷിക്കാൻ നോക്കിയപ്പോൾ അത് മുതലെടുത്ത് എന്റെ ഭാര്യയായി വാഴൻ നോക്കുവാന്നോ നീ... ഏഹ്.... അവളുടെ മുടിയിൽ കുത്തിപ്പിടിച്ചുകൊണ്ട് അവൻ പറഞ്ഞതും വേദനകൊണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞു......
വേദനിക്കുന്നു ഏട്ടാ.... എന്റെ ജീവൻ രക്ഷിക്കാൻ ചാർത്തിയ താലി എന്റെ കഴുത്തിൽ നിന്നും അടർത്തിമാറ്റിയാൽ എന്റെ ജീവൻ ഇല്ലാണ്ടായി പോകും....
വിതുമ്പി പറഞ്ഞതും അവൻ മുടിയിൽ നിന്നും പിടി വിട്ട് അവളെ തെള്ളിമാറ്റി അവൻ റൂമിൽ കേറി വാതിൽ അടച്ചു.......
നിലത്ത് ഇരുന്ന് അവൾ വാ പൊത്തി കരഞ്ഞു......
പ്രതിക്ഷകൾ ഇല്ലാതെ ജീവിതം കൊണ്ടുപോയതാണ് താൻ ... ആരും ഇല്ലാതെ കുഞ്ഞിലേ മുതൽ മാടിനെ പോലെ ജോലി ചെയ്താണ് ജീവിച്ചത്... പട്ടിണി കിടന്നിട്ടുണ്ട്... അടികിട്ടി തുടയും കൈയ്യും ഒക്കെ പൊട്ടിയിട്ടുണ്ട്.....
ഒരുപാട് ക്രൂരതകൾ ചെയ്തിട്ടും താൻ പിടിച്ചു നിന്നത് തന്റെ മനസ്സിലെ പ്രണയത്തിന് വേണ്ടി മാത്രം ആണ്..
ആരോമലിന് വേണ്ടി.....
പട്ടു പാവാട ഇട്ട് നടക്കുന്ന പതിനാറു കാരിയിൽ ഉടലെടുത്തതാണ് ചങ്കുറുപ്പുള്ള ചെറുപ്പക്കാരനായ മണിമുറ്റത്തേ ആരോമലിനോടുള്ള പ്രണയം....
ഒളിഞ്ഞുo പാത്തുo കുറേ കണ്ടിട്ടുണ്ട് ....... ആ ദേഷ്യവും പൊട്ടിച്ചിരിയും എല്ലാം.....
പക്ഷെ ഒരിക്കൽ പോലും അടുത്ത് നിന്ന് മിണ്ടാൻ പോലും നിന്നിട്ടില്ല...പേടിയായിരുന്നു മനസ്സ് നിറയെ....
എന്നാലും തുറന്ന് പറയാത്ത പ്രണയത്തിന്റെ മാധുര്യം അവൾ ആവോളം ആസ്വാദിച്ചു......
പക്ഷെ തന്റെ മുറപ്പെണ്ണായ ദേവു ചേച്ചി കഴുത്തിൽ ആരോമലേട്ടൻ താലി ചാർത്തിയപ്പോൾ താനും ഉണ്ടായിരുന്നു തന്റെ ദുഃഖത്തേ പ്രണയനഷ്ട്ടത്തേ അടക്കിപിടിക്കുന്ന ഹൃദയവുമായി അവരുടെ കല്യാണ സദ്യ ഒരു പിടി ഉണ്ണാൻ.......
രചന: അല്ലി
